പുരാതനകാലം മുതൽ ഉന്മേഷദായകമായി ഉപയോഗിക്കുന്ന ഒരു
പാനിയമാണ് കാപ്പി. ഉന്മേഷത്തിനും ഉല്ലാസത്തിനും ആധാരം കഫിൻ അടക്കമുള്ള വിഷയിനം
ഘടകങ്ങളാണ്.
കീടനാശിനികള്‍, രാസ ഔഷധങ്ങള്‍, ഔഷധസസ്യങ്ങള്‍ എല്ലാം പൊതുവേ വിഷമാണ്. ജീവനെ വിഷമിക്കുന്നതെല്ലാം വിഷമാണ്. വൈറസ് എന്ന വാക്കിന്റെ ഉത്ഭവം വിഷ എന്ന സംസ്കൃതപദത്തില്‍ നിന്നാണ്.
കൈവിഷത്തെ നിര്‍വ്വീര്യമാക്കുന്ന കൈവിഷമാണ് കാപ്പി. സെമിറ്റിക് ഭാഷയിൽ കാപ്പി എന്നാൽ "ഖഹുവ" ഇരുണ്ട വീഞ്ഞ് എന്നാണർത്ഥം. കാപ്പിയുടെ ഉത്ഭവം എത്യോപ്യയിലെ കാഫാ മേഖലയാണ്. ഇവിടത്തെ ആളുകളെ കാപ്പിരികളെന്നും കാഫിര്‍ എന്നും ചിലര്‍ വിളിച്ചിരുന്നു. കാപ്പിരി എന്നാല്‍ ഇരുണ്ടവന്‍ എന്നും കാഫിര്‍ എന്നാല്‍ ശുദ്ധിയില്ലാത്തവന്‍, അവിശ്വാസി എന്നുമാണര്‍ത്ഥം. കാഫിര്‍ കുടിക്കുന്ന കറുത്ത വീഞ്ഞ് നിഷിദ്ധമെന്ന് ആദ്യകാലങ്ങളില്‍ വിശ്വസിച്ചുപോന്നിരുന്നു.
നായ, പൂച്ച എന്നിവരില്‍ കാപ്പി അടങ്ങിയത് എത്താന്‍ ഇടവന്നാൽ അവ മരണപ്പെടും. 70 കപ്പ് കാപ്പി ഒന്നിച്ച് കുടിച്ചാല്‍ 70 കിലോ ഭാരമുള്ള മനുഷ്യനും മരിക്കും. ഗര്‍ഭിണി പതിവായി കാപ്പി കുടിച്ചാല്‍ ഭ്രൂണത്തിന് ക്ഷീണം സംഭവിക്കും. ഓട്ടിസം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടവരുത്തും. പാനിയത്തില്‍ കാപ്പിയുടെ വിപരീതയിനം അശുദ്ധി ചേർത്താൽ ഉപ്പ്, പഞ്ചസാര, പാല് എന്നിവ ചേര്‍ത്താല്‍ കാപ്പിയിലെ വിഷവീര്യം കുറയും.
ബാല്യത്തിലും കൌമാര പ്രായത്തിലും പനി, തലവേദന എന്നിവ അനുഭവപ്പെടുന്ന ഘട്ടത്തില്‍ കാപ്പി കുടിച്ചാല്‍ ആശ്വാസം ലഭിക്കും. വെയില് കൊണ്ടതുമൂലം അനുഭവപ്പെടുന്ന ക്ഷീണം നാലുമണിക്ക് കാപ്പി കുടിച്ചാല്‍ കുറയും.
പതിവായി കാപ്പി കുടിച്ചാല്‍ ചില ഉഷ്ണ ദേഹപ്രകൃതിക്കാരില്‍, വെളുത്ത ചര്‍മ്മം ഉള്ളവരില്‍ സംഭ്രമം, ഭയം, കൈവിറയല്‍, തലവേദന എന്നിവ സ്ഥിരമായി അനുഭവപ്പെടും. പതിവായി കാപ്പികുടിച്ചുപോന്നവര് അത് കുടിക്കാതെ വന്നാലും തലവേദന അനുഭവപ്പെടും.
കാപ്പി കുടിക്കുന്നവരില്‍ ശീതപ്പനി പിടിപ്പെട്ടാല്‍ വേഗത്തില്‍ മാറുകയില്ല. മരുന്നുകൾ കഴിച്ചാല്‍ വേഗത്തില്‍ ഫലിക്കുകയുമില്ല. അതുകൊണ്ട് ചിലര്‍ മരുന്നുകൾ കഴിക്കുന്ന സമയം രാവിലെയും കാപ്പി കുടിക്കുന്ന പതിവ് വൈകീട്ടും ആക്കി.
കാപ്പി ലഹരിയാണ്. നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നതെല്ലാം ലഹരിയാണ്. നാഡിവ്യൂഹത്തെ മയക്കുന്നത് ഉറക്കയിനം ആണ്. പുകയില ലഹരിയാണ്. മദ്യം ഒരു മയക്കയിനമാണ്. ലഹരി ഉപയോഗം അധികമായാല്‍ അത് പ്രാണശക്തിയെ ക്ഷയിപ്പിക്കും. ആയുസ്സ് കുറയും.
കാപ്പിയിലെ ഘടകങ്ങള്‍ നാഡീകോശങ്ങളെ ഉണർത്തും. ഇതുമൂലം ഓർമ്മശക്തി ആദ്യം മെച്ചപ്പെട്ടുകിട്ടും. പതിവായി ഉപയോഗിച്ചാൽ 70 വയസ്സ് ആകുന്നതിന് മുന്‍പേ തന്നെ ഓർമ്മശക്തി ക്ഷയിക്കും. വിറവാതത്തിനും കാരണമാകും. ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ ഓര്‍മ്മശക്തി നിലനില്ക്കും, വര്‍ദ്ധിക്കും. വിറവാതം ശമിക്കും. കുടജയും ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കും.
തലയുടെ ഒരു വശത്ത് അനുഭവപ്പെടുന്ന തലവേദന ഉഷ്ണ ദേഹപ്രകൃതക്കാര്ക്ക് ഒരു ശല്യമാണ്. സൂര്യന്റെ ചൂട് വർദ്ധിക്കുന്നത് അനുസരിച്ച് തലവേദന കൂടും. ഛർദ്ദിച്ചാലും ഉറങ്ങിയാലും കാപ്പി കുടിച്ചാലും തലവേദന ആദ്യത്തിൽ കുറയും. പിന്നീട് ഇടവിട്ട് വരുന്നത് പതിവാകും.
കണ്ണടച്ചാലും ഉപ്പ് നാക്കില്‍ വെച്ചാലും ചിലരില്‍ തലവേദന കുറയും. സോഡിയം എന്ന അറബി പദത്തിന്റെ അര്‍ത്ഥം തലവേദന മാറ്റുന്നത് എന്നാണ്. കാപ്പിയില്‍ ഉപ്പ് ചേര്‍ത്താല്‍ രണ്ടിന്റെയും വീര്യം കുറയും.
അധികം അളവിലും പതിവായും കാപ്പി കുടിക്കുന്നവരില്‍ തലവേദന, കരള്‍ സിറോസിസ്, ഗ്ലുക്കൊമ, അസ്ഥി പൊടിയല്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ധമനീകാഠിന്യം എന്നിവയുടെ നിരക്ക് കൂടുതലാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുന്നതിനാല് ആയുസ്സുദൈര്ഘ്യവും കുറയും. നരയെ നിയന്ത്രിക്കാന്‍ അശുദ്ധലേപനം എന്ന നിലയില്‍ ചിലര്‍ കാപ്പിയെ പ്രയോജനപ്പെടുത്തിയിരുന്നു.
സ്തനം, ഒവറി, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലും മറ്റും ദോഷകരമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് Acrylamide. റോസ്റ്റ് ചെയ്ത കാപ്പിയിലും കാപ്പി ഇതര പൊടികളിലും ഇതിന്റെ തോത് (800 ug / kg) താരതമ്യേനെ കൂടുതലാണ്.
പൂര്‍വ്വകാലങ്ങളില്‍ ആളുകളെ വധിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു വിഷമാണ് അതിവിടയം. ആര്‍സനിക്കും കാഞ്ഞിരവും വിഷമായി ഉപയോഗിച്ചിരുന്നു. ഇവയുടെ വിഷത്തെ നിര്‍വീര്യമാക്കാന്‍ കാപ്പിയെ പ്രയോജനപ്പെടുത്തിയിരുന്നു. ചിലര്‍ തിരിച്ചും ഉപയോഗിച്ചു. ഇവയെ സൂക്ഷ്മ അളവില്‍ ഔഷധമെന്നോണം ഉപയോഗിക്കുന്ന ഘട്ടത്തിൽ കാപ്പി കുടിച്ചാല്‍ സൂക്ഷ്മ അളവിലുള്ള ഔഷധങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇടം ഇല്ലാത്തതിനാല്‍ ഫലം ലഭിക്കുകയില്ല. പതിവായി കാപ്പി ഉപയോഗിച്ചുപോന്നവരില് പ്രാണശക്തിയുടെ സംവേദനവും പ്രതികരണവും കുറയുന്നത് മൂലവും സാമാന്യ മരുന്നുകള്‍ രോഗാവസ്ഥയില്‍ ഫലിക്കാതെ വരും. ഔഷധതയ്യാറിപ്പുകള് എല്ലാം ഒരുപോലെ ആയതുകൊണ്ടും ക്രമനിബന്ധനകള് ആവശ്യമില്ലാചരക്കായതുകൊണ്ടും ചിലയിടങ്ങളില്‍ ഇവ വിഷയമല്ലാതെ ആക്കിയിട്ടുണ്ട്. ഹോമ്യോ എന്നാല്‍ സമാനം, ഹിതം, ക്രമം, മനുഷ്യന് എന്നെല്ലാമാണര്‍ത്ഥം.
Drug (French) എന്നാല്‍ വരണ്ട സസ്യം എന്നാണര്‍ത്ഥം. Drug എന്നാല്‍ ലഹരിയിനം, വിഷം എന്നും അര്‍ത്ഥമുണ്ട്. വിഷയിനങ്ങള്‍ വേണ്ട എന്ന് ഉദ്ദേശിക്കുന്നവര്‍, ലഘുവായും വീര്യം കുറഞ്ഞ തോതിലും ഉള്ള ഔഷധങ്ങളെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ കാപ്പി പതിവായി കുടിക്കുന്നത് ഒഴിവാക്കുന്നതാകും അഭികാമ്യം.
ശരീരം, പ്രാണശക്തി, മനസ്സ്, ആത്മബോധം എന്നിവ സൌമ്യമായി നിലയില്‍ ഉള്‍പ്പെട്ട അവസ്ഥയാണ് ആരോഗ്യം. മസ്തിഷ്കത്തിന്റെ ശേഷിയാണ് മനസ്സ് അഥവാ ബോധം. ബോധത്തിന് സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങളുണ്ട്. മസ്തിഷ്കത്തെയും മനസ്സിനെയും കാലം പിന്തുടരുന്നുണ്ട്. അവനവന്റെ കര്‍മ്മങ്ങളെ കര്‍മ്മഫലങ്ങളും പിന്തുടരുന്നുണ്ട്. വിഷം കഴിച്ചവനെ, വൈറസ് ബാധിച്ചവനെ വിഷഫലവും ബാധയും പിന്തുടരുന്നുണ്ട്. വാര്‍ദ്ധക്യം പിന്തുടരുന്നുണ്ട്. സിഗരറ്റ് അധികം വലിച്ചവനെ ചുമ പിന്തുടരുന്നത് പോലെ കാപ്പിരികളെ കരള്‍ രോഗവും പിന്തുടരും.
ആഫ്രിക്കയിലെ കാപ്പിരികളുടെ ആയുസ്സ് 47 വയസ്സ് ആണ്. വെയില് അധികം ഏറ്റ് കിട്ടിയ വിറ്റാമിനുകള്‍ ഒന്നും ആയുസ്സ് നിലനിര്‍ത്താന്‍ ഉപകാരമായില്ല എന്നതും ഒരു വസ്തുതയാണ്.
ബാഹ്യമനസ്സിനെ ഉത്തേജിപ്പിക്കുന്ന ഇനങ്ങൾ, ലഹരിയിനങ്ങള്‍ ജീവനെയും ശരീരത്തെയും തളർത്തും. ശരീരം തളരുമ്പോള്‍ ഇന്ദ്രിയങ്ങളും ക്രമേണ ക്ഷയിക്കും. മനസ്സിനെ ഉത്തേജിപ്പിച്ച ഘടകങ്ങള്‍ കാലം പിന്നിടുമ്പോള്‍ മനസ്സിനെ മന്ദീഭവിപ്പിക്കും.
ജീവനെ തളർത്തുന്ന ദ്രവ്യങ്ങൾ അതി സൂക്ഷ്മ അളവിൽ ജീവശക്തിയെ മെച്ചപ്പെടുത്തും എന്നത് തഥര്‍ത്തകാരി ആശയമാണ്.
ദേഹത്തിലെ ചാലുകളും ദ്വാരങ്ങളും തുറപ്പിച്ച് മാലിന്യങ്ങളെ പുറത്തുകളയാൻ സഹായിക്കുന്ന ദ്രവ്യങ്ങളെയാണ് പഥ്യം എന്ന് പറയുന്നത്. മൂത്രം, മലം എന്നിവയെ പുറത്ത് കളയുന്നതിനാല്‍ ചിലര്‍ കാപ്പിയെ ഒരു പഥ്യപാനിയമായും ഗണിക്കാറുണ്ട്. രക്തം നേര്ക്കുന്നതിനും യൂറിക് അമ്ലം മൂത്രത്തിലൂടെ പുറത്തുകളയുന്നതിനും ഗന്ധകം അടങ്ങിയ ചെറി ഇനം കായഫലങ്ങൾ പൊതുവെ ഗുണകരമാണ്. വെളുത്തുള്ളി, കായം എന്നിവ ഗന്ധകം അടങ്ങിയ ഔഷധയിനങ്ങളാണ്. ഇപ്പിക്കാക്, ക്വയിന, കാപ്പി, മഞ്ചിഷ്ട എന്നിവ ഒരേ കുടുംബയിനങ്ങളാണ് എന്നത് കാപ്പിയുടെ മഹാത്മ്യം വർദ്ധിപ്പിക്കുന്നു. രക്തത്തെ ശുദ്ധി ചെയ്യുന്ന ഒന്നാണ് മഞ്ചിഷ്ട
(Rubia tinctorum).
പൂര്‍ണ്ണത സത്യത്തിന്റെ വിശേഷമാണ്. കാപ്പി, ഇപ്പികാക്, ക്വയിന, മഞ്ചിഷ്ട എന്നിവ ചേര്‍ന്നാല്‍ പൂര്‍ണ്ണത കൈവരും. Christo (Greek) എന്നതിന്, Mesiah (ഹിബ്രൂ) എന്നതിന് Cream തേക്കുക, Rub ചെയ്യുക, അഭിഷേകം ചെയ്യുക എന്നും അർത്ഥം ഉണ്ട്. സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ഉള്‍പ്പെട്ടതാണ് കാര്യശരീരം. ശുദ്ധ കാര്യശരീരത്തിൽ ഇരുണ്ട പാനിയത്തിന്റെ സൂക്ഷ്മ അളവിലുള്ള പ്രയോഗം; റൂബിയ ടി, ഇപ്പികാക്, ക്വയിന എന്നിവ കൂടി ചേര്‍ത്തുള്ള വിശുദ്ധ അഭിഷേകം ഒരിനം സത്യാന്വേഷണമായിരുന്നു.
കറുത്ത വീഞ്ഞ് ശുശ്രുഷയായി എവിടെയാണ് അഭിഷേകം ചെയ്യേണ്ടത് അകത്താണോ പുറത്താണോ കാലിലാണോ
നെറ്റിയിലാണോ നെഞ്ചിലാണോ എന്നതും. കൂടെ ചേർക്കേണ്ട ഇനങ്ങളും ഒരു പഴഞ്ചൻ വിഷയമാണ്.
