Monday, 23 March 2026

പുനരുജ്ജീവന വൈദ്യം, അനുബന്ധം. Dr. Kader kochi.


പുനരുജ്ജീവന വൈദ്യം

മനുഷ്യൻ: കാര്യശരീരം, കാരണശരീരം.

കാര്യശരീരം: സ്ഥൂലശരീരം, സൂക്ഷ്മശരീരം.

സ്ഥൂലശരീരം: സപ്തധാതുക്കൾ, ധാതുമലങ്ങള്‍, ഇന്ദ്രിയങ്ങൾ.

സൂക്ഷ്മശരീരം: പ്രാണമയകോശം, കാമമയകോശം, ബുദ്ധിമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം.

കാരണശരീരം: ആത്മബോധം, ആത്മബോധകലകൾ.

ആത്മബോധകലകൾ: ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, സ്ഥൈര്യം, സൌന്ദര്യം, ഐശ്വര്യം, ശ്രേയസ്, ആനന്ദം.

ശരീരഊർജ്ജങ്ങൾ

പ്രാണശക്തി: കഫബലം, പിത്തബലം, വാതബലം.

ഊർജ്ജപ്രതിഭാസങ്ങൾ: മനസ്സ്, അഹന്താദോഷങ്ങള്‍, ആത്മബോധകലകള്‍.

അഭൗതിക ഊർജ്ജപ്രതിഭാസങ്ങൾ: ആത്മബോധകലകള്‍, ആത്മബോധം.

സ്വസ്ഥവൃത്തം, ആരോഗ്യസംരക്ഷണം  

ബാല്യം, യൗവനം, വികാസഘട്ടം

സപ്തധാതുക്കള്‍, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ പോഷണം; പ്രാണശക്തി, പ്രാണനാഡീമര്‍മ്മങ്ങള്‍ എന്നിവയുടെ പോഷണം; ആഗ്രഹങ്ങള്‍, ശ്രദ്ധ, വിജ്ഞാനം, ഭാവന, നിശ്ചയദാര്‍ഢ്യം എന്നിവയുടെ പോഷണം; ക്രമജീവിതം, സമർപ്പണജീവിതം, കരുണജിവിതം.

കയ്പ്പ്, ചവർപ്പ്, എരിവ്, പുളി, ഉപ്പ്, മധുരം എന്നിവ അടങ്ങിയ ആഹാരങ്ങളുടെ അരോഹണ ക്രമത്തിലുള്ള ഉപയോഗം.

ശരീരസംരക്ഷണം

സപ്തധാതുക്കള്‍, ചാലുകള്‍, ദ്വാരങ്ങള്‍, ഊര്‍ജ്ജമർമ്മങ്ങള്‍ എന്നിവയിലെ ശുദ്ധി; സപ്തധാതുക്കള്‍, പ്രാണശക്തിമർമ്മങ്ങൾ, ഊര്‍ജ്ജചാലുകള്‍ എന്നിവിടങ്ങളിലെ വിഷങ്ങളുടെ നിര്‍വ്വീകരണം; സപ്തധാതുക്കള്‍, പ്രാണശക്തി എന്നിവയുടെ പോഷണം; അനുകൂലയിനം സാരാംഗ്നികളുടെ സംരക്ഷണം, പ്രതികൂലയിനം സാരാംഗ്നികളുടെ നിര്‍വ്വീകരണം; സപ്തധാതുക്കള്‍, പ്രാണശക്തി, പ്രാണശക്തിമർമ്മങ്ങൾ, മനസ്സ്, ഋതുക്കള്‍, ദേശം എന്നിവയുടെ സന്തുലനം.

വാർദ്ധക്യം, സങ്കോചഘട്ടം

ദഹനാംഗ്നികളിലെയും സാരാംഗ്നികളിലെയും കുറവ്, ഇന്ദ്രിയങ്ങളിലെ തളര്‍ച്ച, പ്രാണശക്തിയില്‍ ക്ഷീണം; ബുദ്ധി, വിവേകം, അവബോധം എന്നിവയിലെ അഭിവൃദ്ധി; സപ്തധാതുക്കളിലെ പോഷണം, ശുക്രധാതു, ആഗ്രഹങ്ങള്‍, ചിന്ത എന്നിവയിലെ നിയന്ത്രണം; ധര്‍മ്മക്രമജീവിതം, സ്നേഹജീവിതം, കരുണജിവിതം, ത്യാഗജീവിതം.

ആരോഗ്യക്രമം, സംരക്ഷണം

ചവർപ്പ്, കയ്പ്പ്, പുളി, എരിവ്, ഉപ്പ്, മധുരം എന്നിവ അടങ്ങിയ ആഹാരദ്രവ്യങ്ങളുടെ ആരോഹണ ക്രമത്തിലുള്ള ഉപയോഗം.

ആതുരവൃത്തം

ധാതുക്ഷയം, കാരണങ്ങൾ

അശുദ്ധി, സപ്തധാതുക്കളില്‍ മലങ്ങളുടെ ആധിക്യം, മലവർദ്ധനവ് മൂലമുള്ള സപ്തധാതുകാഠിന്യം, മലങ്ങളുടെ വികൃതിപ്രവർത്തനം, മലങ്ങളോടുള്ള പ്രാണശക്തിയുടെ അസാധാരണയിനം പ്രതികരണം, അഹന്താകാലം; സപ്തധാതുക്കളിലെ വിഷം, വിഷങ്ങളോടുള്ള പ്രാണശക്തിയുടെ പ്രതികരണം; ചാലുകളുടെയും അവയവങ്ങളുടെയും സങ്കോചം, സാരാംഗ്നികളുടെ ശോഷണം, സാരംഗ്നികളുടെ അസന്തുലിതാവസ്ഥ, സാരംഗ്നികളുടെ ക്ഷയം, പ്രാണശക്തിയുടെ ശോഷണം.

ധാതുക്ഷയം, പരിഹാരം

ദേഹപ്രകൃതി, ദിനചര്യ, ഋതുചര്യ എന്നിവ അടിസ്ഥാനത്തിലുള്ള ശരീരപരിചരണം, ആര്‍ജിതദോഷങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധം; പ്രാണശക്തി, പ്രാണനാഡീമര്‍മ്മങ്ങള്‍, സപ്തധാതുക്കള്‍ എന്നിവയിലെ ക്രമസംരക്ഷണം; പ്രാണശക്തീപോഷണം, സപ്തധാതുക്കളുടെ പോഷണം; മനസ്സ്, പ്രാണശക്തി, സപ്തധാതുക്കൾ, സാഹചര്യം എന്നിവയില്‍ ക്രമസന്തുലനം; മൃദുലകലകളിലെ കാഠിന്യപ്രതിരോധം.

ആഹാരം, ഉഷ്ണയിനം ദേഹപ്രകൃതി

പുളി, ഉപ്പ്, എരിവ്, ചവർപ്പ്, കയ്പ്പ്, മധുരം എന്നിവ അടങ്ങിയ ആഹാരദ്രവ്യങ്ങളുടെ അരോഹണക്രമത്തിലുള്ള ഉപയോഗം.

ആഹാരം, ശീതയിനം ദേഹപ്രകൃതി

പുളി, എരിവ്, കയ്പ്പ്, ചവർപ്പ്, ഉപ്പ്, മധുരം എന്നിവ അടങ്ങിയ ആഹാരദ്രവ്യങ്ങളുടെ അരോഹണക്രമത്തിലുള്ള ഉപയോഗം.

ആഹാരദ്രവ്യങ്ങൾ

ഫലങ്ങൾ, പഴങ്ങള്‍, മാങ്ങ, മധുരമുള്ള കായ്‌കള്‍, അണ്ടിപ്പരിപ്പ് (സിങ്ക്), ഈന്തപ്പഴം, നേന്ത്രപ്പഴം (ട്രിപറ്റോഫന്‍, ഇരുമ്പ്, സിലിക്ക), വേവിച്ച് മൃദുവാക്കിയ അന്നങ്ങള്‍, അര്‍ജിനൈന്‍ അമ്ലം അടങ്ങിയത് (മത്തങ്ങക്കുരു, നിലക്കടല), കുമ്പളങ്ങ (ദുർമേദസ്സ്), ചോക്ലേറ്റ് (ഈയ്യം), ഫൈബർ അടങ്ങിയ സസ്യയിനങ്ങള്‍, സിലിക്ക ധാതു അടങ്ങിയ ഇനങ്ങള്‍ (തെങ്ങിൻചക്കര, താമരവിത്ത്, ഗ്രീൻ ബീൻസ്, നിലക്കടല, കടല, ബാർലി, ഓട്സ്, തക്കാളി, സൂര്യകാന്തി, ചീര, ബദാം, പഴം), കോഴിസൂപ്പ്, ക്ഷീരം, നേര്‍പ്പിച്ച മോര്‍, പോത്തിന്‍സൂപ്പ്, അജമാംസസൂപ്പ്, മുട്ട (ട്രിപറ്റോഫന്‍, ഗ്ലൈസിന്‍, വിറ്റാമിന്‍ ബി 3, സിങ്ക്, ഇരുമ്പ്), ഉറവജലം.

ആഹാരതോത്

മൃദുയിനം അന്നം, ഭോജനതോത് സാമാന്യം, വിശ്രമജീവിതം: 2 തവണ; ദേഹാദ്ധാനമുള്ളവര്‍: 3 തവണ.

ഗുരുയിനം അന്നം, ഭോജനതോത് സാമാന്യം, വിശ്രമജീവിതം: 1 തവണ.

ലഘുയിനം അന്നം, ഭോജനതോത്, മെലിഞ്ഞ ദേഹപ്രകൃതിക്കാര്‍: 2 തവണ. സ്ഥൂല ദേഹപ്രകൃതിക്കാര്‍: 3 തവണ.

ജലപാനം തോത് (വേനൽക്കാലം): ഒരു ഔണ്‍സ്/കിലോ ദേഹഭാരം.

പാനിയങ്ങള്‍

മല്ലിച്ചായ: മല്ലി, ജീരകം എന്നിവ 4:1 അനുപാതത്തിൽ എടുത്ത് വറത്തുപൊടിച്ച ചൂര്‍ണ്ണം ഇട്ട് തിളപ്പിച്ചത്.

ഉലുവച്ചായ: ഉലുവ, ഏലക്ക, ചുക്ക്, ഗോതമ്പ്, ജീരകം, മല്ലി എന്നിവ 1: 1: 1: 2: 4: 11 അനുപാതത്തിൽ വറുത്തുപൊടിച്ച ചൂര്‍ണ്ണം ഇട്ട് തിളപ്പിച്ചത്.

പട്ടച്ചായ: കറുവപ്പട്ട, ജീരകം, പുതീന ഇല എന്നിവ കുറഞ്ഞ അളവില്‍ ചേര്‍ത്ത് തിളപ്പിച്ചത്.

തേയിലച്ചായ: തേയില, ഏലക്ക എന്നിവ ചേര്‍ത്ത് തിളപ്പിച്ചത്.

ദിനചര്യ അനുഷ്ഠാനങ്ങൾ

1. ശ്വസനവ്യായാമം: ആദ്യത്തിൽ ചുണ്ട് കൂട്ടിപിടിച്ചും വായ വീര്‍പ്പിച്ചും കൊണ്ട് മൂക്കും മേല്‍ച്ചുണ്ടും വിറപ്പിച്ച് 30 തവണ ചലിപ്പിക്കണം. മൂക്കിന്‍റെ ഓരോ ദ്വാരത്തിലൂടെയും വായുവിനെ അകത്തോട്ട് 8 തവണ വീതം വലിക്കണം. മൂക്കിന്‍റെ രണ്ട് ദ്വാരത്തിലൂടെയും 8 തവണ വലിക്കണം. ഒടുവില്‍ മൂക്കിലൂടെ വായുവിനെ പുറംതള്ളണം.

2. തല, കഴുത്ത്, നെഞ്ച് എന്നീ ഭാഗങ്ങള്‍ നിവര്‍ത്തി നേരെ ഇരുന്ന് വായുവിനെ ചുണ്ടിലൂടെ സാവധാനത്തില്‍ പുറത്തുവിടണം. തുടര്‍ന്ന് മൂക്കിലൂടെ വായുവിനെ ഘട്ടംഘട്ടമായും ദീർഘിച്ചും ഉള്ളിലോട്ട് ശ്വസിക്കണം (ഉച്ഛാസം, പത്ത് സെക്കന്‍ഡ്).

3. വായുവിനെ നെഞ്ചിൽ അധികനേരം പിടിച്ചുവെയ്ക്കണം. നെഞ്ചിലുള്ള വായു ദേഹത്തില്‍ മുഴുവന്‍ വ്യാപിക്കുന്നതായി സങ്കൽപ്പിക്കണം (പ്രാണവായുവിനെ സ്വയം അറിയല്‍, പ്രാണവായു സ്നാനം).

4. അശുദ്ധവായുവിനെ പുറംതള്ളണം (നിശ്വാസം).

5. പ്രാണായാമം: ദീർഘനേരം ശ്വസിക്കാതെ നിലകൊള്ളല്‍. ശ്വാസം ഉള്ളിലോട്ട് വലിക്കുന്നത്: 10 സെക്കന്‍ഡ്. ശ്വാസത്തെ പിടിച്ചുനിർത്തുന്നത്: 20 സെക്കന്‍ഡ്. നിശ്വാസം: 10 സെക്കന്‍ഡ്. ശ്വസിക്കാതെയുള്ള ഇടവേള: 10 മുതല്‍ 30 സെക്കന്‍ഡ് വരെ. ദിവസത്തില്‍ അഞ്ചുതവണ ഇപ്രകാരം പ്രാണായാമം നടത്തണം.

ശീതാളി: നാക്ക് നീട്ടിപ്പിടിച്ച് വായയിലൂടെ ശബ്ദത്തോടെ ശ്വാസം എടുക്കണം. തുടർന്ന് മൂക്കിലൂടെ വായുവിനെ പുറത്തുവിടണം. ഇത് 10 മുതല്‍ 20 തവണ വരെ ആവർത്തിക്കണം. ഉഷ്ണയിനം ദേഹപ്രകൃതിക്കാര്‍ പ്രാണായാമത്തോടൊപ്പം ശീതാളി കൂടി ചെയ്യണം. വെയില്‍ കൊണ്ടതുമൂലമുള്ള ജലദോഷം, വേനൽ ജ്വരം, ഛർദ്ദി, അമിതരക്തസമ്മർദ്ദം, വർദ്ധിച്ച ഹൃദയമിടിപ്പ്, തലകറക്കം എന്നിവ കുറയാൻ ഇത് ഉതകും.

അദ്രവ്യരസായനം

ശിരസ്സ്, മുഖം, ചെവി, കഴുത്ത്, കൈകാൽ, നട്ടെല്ല്, ഉദരം എന്നീ ഭാഗങ്ങളിലെ മസാജ്; പേശീകള്‍, സന്ധികള്‍ എന്നിവ കൊണ്ടുള്ള സൗമ്യയിനം വ്യായാമങ്ങൾ; മൃദുസ്പർശനം, ഗുരുസൗമ്യസ്പർശനം; പ്രസന്നത, നന്മഭാഷ, സുഭാഷിതം, സ്നേഹപ്രകടനം, സ്തുതിവചനങ്ങള്‍; സുഭാഷിതശ്രവണം, സ്വാന്തനശ്രവണം, ലളിതസംഗീതശ്രവണം, സ്തുതിശ്രവണം, നർമ്മശ്രവണം; സത്യവിശ്വാസം, സഹവർത്തിത്വം, നന്ദിപ്രകടനം; വർത്തമാനകാലജാഗ്രതുബോധം, നിശ്ചയദാർഢ്യം, ശുഭാപ്തിവിശ്വാസം, വാര്‍ദ്ധക്യയിനം സമചിത്തത;   ആചാരങ്ങളിലെ ധര്‍മ്മക്രമപാലനം, അച്ചടക്കപാലനം, പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം, ചിന്താനിയന്ത്രണം, ഇന്ദ്രിയസഹനം, ആഗ്രഹനിയന്ത്രണം, തമസ്സുഗുണങ്ങളുടെ നിരോധനം, മൗനം; മനോശ്രമം, സഹജങ്ങളായ ആഗ്രഹങ്ങളുടെ ത്യാഗം, ചിന്തകളിലെ സ്വാതികത്വം; ദേഹവിശ്രമം, കർമ്മത്തിലെ സത്യസന്ധത, ദാനകര്‍മ്മം, സമർപ്പണസേവനം, ത്യാഗകർമ്മം, അർത്ഥത്യാഗം. സ്നേഹപ്രകടനം, സമ്മാനസമര്‍പ്പണം; വെയിൽലംഘനം, ശബ്ദലംഘനം, അമ്ലപാനിയവ്രതം, കൊഴുപ്പുവ്രതം, സ്റ്റാർച്ചുവ്രതം, മത്സ്യവ്രതം, മാംസവ്രതം, മൗനവ്രതം; പ്രഭാതവെയിൽ സ്നാനം, പോക്കുവെയിൽ സ്നാനം, വായുസ്നാനം, വനസ്നാനം, ജലസ്നാനം; ബ്രഹ്മമുഹൂര്‍ത്വത്തിലെ നിലാവ്‌ ഏല്‍ക്കല്‍, ഭൂഗർഭ അറയിലെ വിശ്രമം, ഇരുട്ടറയിലെ നിദ്ര; സന്ധ്യാസമയങ്ങളിലെ ലഘുഉഷ്ണ ജലപാനം, ദോഷഗുണ ധ്യാനം.

ആതുരശുശ്രൂഷ

രോഗങ്ങള്‍

ജനിതകരോഗങ്ങൾ, പൂർവ്വജന്മ പാപകർമ്മഫലരോഗങ്ങൾ, ജന്മരോഗങ്ങൾ, നിജരോഗങ്ങൾ (ദോഷോർജ്ജഫലം, ദോഷോര്‍ജ്ജങ്ങളുടെ അസന്തുലനഫലം, സപ്തധാതുക്കളുടെ അസന്തുലനഫലം).

ആർജിത സഹജരോഗങ്ങൾ (ദോഷോർജ്ജഫലം, ദോഷോർജ്ജങ്ങളുടെ അസന്തുലനഫലം, സപ്തധാതുക്കളുടെ അസന്തുലനഫലം; കാര്യശരീരം, സാഹചര്യം എന്നിവയിലെ അസന്തുലനഫലം).

ആർജിത ജീവിതശൈലീരോഗങ്ങൾ (വിജ്ഞാനം, ശ്രദ്ധ, അര്‍ത്ഥം, കര്‍മ്മം എന്നിവയിലെ അസന്തുലനഫലം).

ശുശ്രൂഷാരീതികള്‍

സാദ്ധ്യയിനം മൃദുരോഗങ്ങളുടെ ശ്വാശതപരിഹാരം, സാദ്ധ്യയിനം തീവ്രരോഗങ്ങളുടെ സ്ഥിരമായ രോഗപരിഹാരം, സാദ്ധ്യയിനം തീവ്രരോഗങ്ങളുടെ താല്‍ക്കാലിക പരിഹാരം; അസാദ്ധ്യയിനം രോഗങ്ങളുടെ താൽക്കാലികമായ ശമനം.

ശുദ്ധിചികിത്സ, ധാതുമലങ്ങളുടെ ശോധന

മൂത്രളം, വിരേചനം, വമനം, നസ്യം, സ്വേദനം, സ്നാനം.  

സപ്തധാതുക്കളിലെ വിഷനിർമ്മാർജനം

വിഷങ്ങളുടെ ശോധന, വിഷനിർവ്വീര്യം, വിപരീതരീതിയിലുടെയും തുടര്‍ന്ന് സമാനരീതിയിലുടെയും വിഷപ്രയാസങ്ങളുടെ ശമനം.

യുക്തിവ്യപാശ്രയ ചികിത്സ 

സമാനചികിത്സ: മൃദുരോഗങ്ങളുടെ പരിഹാരം, രോഗങ്ങളുടെ ആരംഭഘട്ടത്തിലെ പരിഹാരം, ദോഷജരോഗങ്ങളുടെ പരിഹാരം.

വിപരീതചികിത്സ: രോഗങ്ങളുടെ കഠിനഘട്ടങ്ങളിലെ  ശമനം, രോഗങ്ങളുടെ അന്ത്യഘട്ടം ശമനം.

വ്യത്യസ്തചികിത്സ: ലക്ഷണരഹിത രോഗങ്ങൾ, അസാദ്ധ്യയിനം രോഗങ്ങൾ, രോഗങ്ങളുടെ അന്ത്യഘട്ടം ശമനം.

ദൈവവ്യപാശ്രയ ചികിത്സ: ശിശുക്കളിലെ ജ്വരരോഗങ്ങൾ, വൈകാരികരോഗങ്ങൾ എന്നിവയിലെ പരിഹാരം. ദോഷജരോഗങ്ങൾ, പൂർവ്വജന്മരോഗങ്ങൾ എന്നിവയുടെ ശമനം.  

ദൈവവ്യപാശ്രയരീതികള്‍: സാന്ത്വനം, സുഭാഷിതം, നിർദ്ദേശം, ആജ്ഞ, മാപ്പുകൊടുക്കല്‍, ചെറുവിരല്‍ ഒഴിച്ചുള്ള കൈവിരലുകളിലൂടെയുള്ള ദോഷഊർജ്ജ ശോധന, ഇടത് ചെറുവിരലിലെ ഉരസല്‍ (പ്ലീഹക്ഷീണം, പരിഹാരം), വലത് ചെറുവിരലിലെ ഉരസല്‍ (കരള്‍ക്ഷീണം, പരിഹാരം), കാന്തികോര്‍ജ്ജസ്വീകരണം, അയല്‍ക്കാരന്‍റെ ആത്മബോധകലകളില്‍ നിന്നുള്ള ഊർജ്ജസ്വീകരണം, പ്രാപഞ്ചികഊർജ്ജസ്വീകരണം, പ്രാണായാമം, മനോമലധ്യാനം, വ്രതം, ഉപവാസം, ഉപാസന, ധര്‍മ്മക്രമനിയമാചരണം, പ്രായശ്ചിത്വം, കുമ്പസാരം, ക്ഷമാപണം, സമർപ്പണം, സമാനയിനം ഒറ്റമൂലി മരുന്നുകളുടെ അതിസൂക്ഷ്മ അളവിലുള്ള പ്രയോഗം, ഔഷധങ്ങളുടെ സൂക്ഷ്മാംശപ്രയോഗം, ലോഹയിനം ഔഷധങ്ങളുടെ അതിസൂക്ഷ്മ കണികകളുടെ പ്രയോഗം, മാലാഖചികിത്സ, സംഗീതശ്രവണം, ജപം, മന്ത്രം, കുരുമുളക് ചവച്ചുള്ള ഊത്ത്, ധൂപപ്രയോഗം, സുഗന്ധപ്രയോഗം, ഉപഹാരസമര്‍പ്പണം, രത്നധാരണം, ലോഹാഭരണധാരണം, മംഗളകര്‍മ്മം, ഗമനം, സ്നാനം, ബലി, മഹാബലി.

സത്വാവജയം

തമസ്സ്, രജസ്സ് വിഷയങ്ങളിലെ മനോനിയന്ത്രണം, വിജ്ഞാനശേഖരണം, ശ്രദ്ധ, അശ്രദ്ധ, ധൈര്യം, സഹനം, സ്മൃതി, ജ്ഞാനസമ്പാദനം, ഇച്ഛാശക്തി, നിശ്ചയദാര്‍ഢ്യം, ആത്മവിശ്വാസം, കര്‍മ്മോത്സാഹം, ശുഭപ്രതീക്ഷ, സമചിത്തത.

ആതുരവൃത്തം

പ്രാണശക്തീപോഷണം  

അന്തരീക്ഷവായൂസ്വീകരണം, അന്തരീക്ഷവായൂനിയന്ത്രണം, വ്രതം, ദാനം, ഇന്ദ്രിയനിയന്ത്രണം, ധര്‍മ്മാചരണം, സമർപ്പണം, സ്നേഹം, ത്യാഗം, സ്വാന്തനശ്രവണം, നന്മഭാഷണം, സുഗന്ധങ്ങളുടെ ഘ്രാണം, മൃദുസ്പര്‍ശം, 40 Hz നിരക്കിലുള്ള ഊര്‍ജ്ജകമ്പനസ്വീകരണം (എന്‍ഡോര്‍ഫിന്‍), ഇടത് കൈവിരലുകള്‍ കൊണ്ട് കീഴോട്ടുള്ള ദോഷജയിനം ഊര്‍ജ്ജശോധന, വലത് കൈവിരലുകള്‍ കൊണ്ട് മേലോട്ടുള്ള ഊർജ്ജപോഷണം, കാന്തത്തിന്‍റെ ഉത്തരധ്രുവം കൊണ്ടുള്ള ദോഷോര്‍ജ്ജ നിര്‍വ്വീര്യം, കാന്തത്തിന്‍റെ ഉത്തരധ്രുവം കൊണ്ട് കിഴോട്ടുള്ള ദോഷോര്‍ജ്ജ ശോധന, കാന്തത്തിന്‍റെ ദക്ഷിണധ്രുവം കൊണ്ട് മേലോട്ടുള്ള ഊർജ്ജപോഷണം, ഇടത് വിരലറ്റങ്ങളിലൂടെ ഊർജ്ജപോഷണം, ഉറവജലം കൊണ്ടുള്ള സോമപാനം, ഇഷ്ടയിനം അന്നഭോജനം, ചാലുകളിലെ ശുദ്ധിസംഘാടനം, പഥ്യാചരണം.

രോഗപരിഹാരവിധികള്‍

സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് ഓരോന്നിലെയും അശുദ്ധിനിവാരണം: ഇവ ഓരോന്നിനും യഥാക്രമം ഭൂമി, അഗ്നി; വായു, ജലം; ആകാശഭൂതം എന്നീ ഭൂതങ്ങൾ കൂടുതൽ അടങ്ങിയ ഔഷധങ്ങളുടെ പ്രയോഗം.

ശരീരധാതുകളിലെ അസന്തുലനം: വ്രതം, പോഷകയിനം അന്നങ്ങളുടെ പ്രയോഗം.

മനസ്സ്, പ്രാണശക്തി എന്നിവയിലെ ക്രമക്കേടുകൾ: സമാനയിനം ഔഷധങ്ങളുടെ സൂക്ഷ്മാംശങ്ങളുടെ പ്രയോഗം, സമാനയിനം തമസ്സുദ്രവ്യങ്ങളുടെ അഭിഷേകം.

ജനിതകദോഷങ്ങൾ, ആർജിതദോഷങ്ങൾ എന്നിവയുടെ നിർവ്വീകരണം: സമാനയിനം വിഷ ഔഷധങ്ങളുടെ സൂക്ഷ്മാംശങ്ങൾ കൊണ്ടുള്ള അഭിഷേകം.

കഠിനവിഷങ്ങളുടെ നിർവ്വീകരണം: വിപരീതയിനം വിഷ ഔഷധങ്ങളുടെ ലഘു അംശം കൊണ്ടുള്ള പ്രയോഗം, വിപരീതയിനം മരുന്നുകളുടെ സൂക്ഷ്മാംശങ്ങൾ കൊണ്ടുള്ള അഭിഷേകം.

മൃദു വിഷങ്ങളുടെ നിർവ്വീകരണം: വിപരീതയിനം വിഷ ഔഷധങ്ങളുടെ സൂക്ഷ്മാംശങ്ങൾ കൊണ്ടുള്ള പ്രയോഗം, അഭിഷേകം.

മൃദുവിഷങ്ങള്‍ മൂലമുള്ള നിജപ്രയാസങ്ങള്‍: സമാനയിനം ഔഷധങ്ങള്‍ കൊണ്ടുള്ള അഭിഷേകം.

പുനരുജ്ജീവന വൈദ്യം, ശമനം

കഫപോഷണം, സ്നേഹനം: ഒലീവ്, എള്ള്, പാല്‍, വെണ്ണ, നെയ്യ്.

കഫലംഘനം, സ്നേഹനം: വെളിച്ചെണ്ണ, കടുക്, മോര്‍.

ഭസ്മം, അഭിഷേകഭാഗങ്ങള്‍: നെറ്റിത്തടം, ചെവിയുടെ പിന്‍ഭാഗം, ധമനീമര്‍മ്മങ്ങള്‍, കാൽപാദം, ഉദരം (ദുർമ്മേദസ്സ്).

തമസ്സുദ്രവ്യങ്ങള്‍: മൂത്രം, കരി, ഗന്ധകം, മണ്ണ്.

സുഗന്ധദ്രവ്യങ്ങള്‍, ഘ്രാണം: ലാവണ്ടര്‍, ചന്ദനം, ബെര്‍ഗാമോട്ട്, അകില്‍, അര്‍ട്ടിമിസിയ, മല്ലിക, റോസ്, ലോബന്‍, കറുവപ്പട്ട.

സുഗന്ധദ്രവ്യങ്ങള്‍, ലേപനഭാഗങ്ങള്‍: ചെവിയുടെ പിന്‍ഭാഗം, ധമനീകേന്ദ്രങ്ങള്‍, ഉദരം.

തിരുമ്മല്‍ ഭാഗങ്ങള്‍: കഴുത്ത് പിന്‍ഭാഗം, നട്ടെല്ല്, ഉദരം, കൈ, കൈപാദം, കാല്‍, കാല്‍പാദം.

മർദ്ദനം: വിരൽ കൊണ്ടുള്ള മർദ്ദനം, റബ്ബർ ചുറ്റിക കൊണ്ടുള്ള മൃദുമർദ്ദനം.

മർദ്ദനഭാഗങ്ങള്‍: ശിരസ്സിന്‍റെ ഉച്ചിഭാഗം, താടിയെല്ല് മേലറ്റം, കൈമുട്ട്, കൈകാലുകളിലെ പേശികള്‍, പെരുവിരൽ, കാൽമുട്ട്, കാൽ കീഴറ്റം, കാല്‍ പിൻഭാഗം.

ഊര്‍ജ്ജയിനം തലോടല്‍: വിരലുകളുടെ അറ്റങ്ങളില്‍ കൂട്ടി മുട്ടിച്ചും മുട്ടിക്കാതെയും ഉള്ള ഊര്‍ജ്ജസ്പര്‍ശനം.

ഊര്‍ജ്ജയിനം ശോധന: ചികിത്സകന്‍റെ ഇടതുകൈ മലര്‍ത്തിയും ചെറുവിരല്‍ ഒഴികെയുള്ള വിരലുകള്‍ കൂട്ടി പിടിച്ചും ഇടതുകൈവിരലുകളില്‍ സ്പര്‍ശനം.

ഊര്‍ജ്ജപോഷണം: ചികിത്സകന്‍റെ വലത് ഉള്ളംകൈ കമ്ഴ്ത്തിയും ചെറുവിരല്‍ ഒഴികെയുള്ള വിരലുകള്‍ കൂട്ടിപിടിച്ചും ഇടതുവശത്തിലൂടെ മേലോട്ടുള്ള ചലനപ്രയോഗം.

കാന്തപ്രയോഗം, ഉഷ്ണാധിക്യം: ഉത്തരധ്രുവം കൊണ്ട് ശിരസ്സിൽ നിന്ന് കീഴോട്ടുള്ള തലോടല്‍.

കാന്തപ്രയോഗം, ശീതാധിക്യം: ദക്ഷിണധ്രുവം കൊണ്ട് മേലോട്ടുള്ള തലോടല്‍.

ഊര്‍ജ്ജപോഷണം: തലയോട്ടി, അസ്ഥി എന്നിവയുടെ സാമീപ്യത്തില്‍ നിന്നുള്ള ഊര്‍ജ്ജപോഷണം, വേദനഭാഗത്ത് നിശ്വാസവായു കൊണ്ടുള്ള ഊത്ത്.

വ്യായാമം: സന്ധികള്‍ക്ക് സമീപമുള്ള ഓരോ പേശികളെയും  സൗമ്യമായി ചലിപ്പിച്ചുകൊണ്ടുള്ളത്.

സമാനയിനം ഔഷധത്തെ എണ്ണ, നെയ്യ്, തേന്‍ എന്നിവയിലൊന്നില്‍ കലര്‍ത്തി അഭിഷേകം; ത്വക്കുമസാജ്, നട്ടെല്ലുഭാഗത്തെ മസാജ്.

ഉറവജലത്തിലെ സ്നാനം, ഉപ്പുജലത്തിലെ സ്നാനം, വായുസ്നാനം, പ്രഭാതത്തിലെയും പ്രദോഷത്തിലെയും സൂര്യസ്നാനം, പൌര്‍ണ്ണമിയില്‍ ബ്രഹ്മമുഹൂര്‍ത്വത്തിലെ ചന്ദ്രസ്നാനം, വയലറ്റ്, നീല വർണ്ണങ്ങളുടെ ദർശനപോഷണം; പച്ച, വെളുപ്പ്‌; മഞ്ഞ, കറുപ്പ് എന്നീ  വര്‍ണ്ണങ്ങളുടെ ദര്‍ശനചികിത്സ; ലളിതസംഗീതശ്രവണം, സുഭാഷിതശ്രവണം, നന്മവചനശ്രവണം. മൺച്ചട്ടിയിലെ ആഹാരപാചകം, മൺച്ചട്ടിയിലെ അന്നഭോജനം, വെള്ളിപാത്രത്തിലെ അന്നഭോജനം, സ്വർണ്ണപാത്രത്തിലെ അന്നഭോജനം, പൌര്‍ണ്ണമിയുടെ രണ്ട് ദിവസം മുന്‍പേയുള്ള കഠിനവ്രതം, അമാവാസിരാത്രിയിലെ വ്രതം.

ഔഷധയിനങ്ങള്‍

അതിവേഗത്തിലും ദീര്‍ഘിച്ചും പ്രവർത്തിക്കുന്ന ഔഷധങ്ങൾ: ഊർജ്ജയിനം ഔഷധങ്ങൾ, നസ്യമരുന്നുകള്‍; നാഗഫലയിനം (കയ്പ്പ്) ഔഷധങ്ങളുടെ അതിസൂക്ഷ്മ അംശങ്ങൾ; ഖനീജങ്ങള്‍, ലോഹം എന്നിവയുടെ അതിസൂക്ഷ്മ അംശങ്ങൾ.

സാവധാനത്തിൽ പ്രവർത്തിക്കുന്ന ഔഷധങ്ങൾ: വരണ്ടയിനം (കായ്, കുരു, വിത്ത്‌; ഉലുവ) ഔഷധങ്ങളുടെ സ്ഥൂല അംശങ്ങൾ, ജലലേയമല്ലാത്ത ലവണ ഔഷധങ്ങള്‍, ഖനീജങ്ങള്‍, അഭിഷേകയിനം മരുന്നുകള്‍.

ഔഷധങ്ങള്‍, പ്രവര്‍ത്തനദൈര്‍ഘ്യം

കഷായം: ആറ് മണിക്കൂർ; ചൂർണ്ണം: രണ്ട് മാസം; ലേഹ്യം: ആറ് മാസം; തൈലം: ഒരു വർഷം; നെയ്യ്: ഒരു വർഷം; ഗുൽഗുൽ: മൂന്ന് വർഷം; കല്ല്: എട്ട് വർഷം; ലോഹങ്ങൾ: പത്ത് വർഷം; കാന്തം: എൻപത് വർഷം; രസം, ഗന്ധകം, സ്വര്‍ണ്ണം: നൂറ് വർഷം.

ദേഹഭാഗങ്ങള്‍, ഔഷധയിനങ്ങള്‍

ഭൂണത്തിന്‍റെ ആന്തരികപാളിയില്‍ നിന്ന് ഉത്ഭവിച്ച ഭാഗങ്ങളിലെ രോഗങ്ങള്‍ (Endoderm, കരൾ, പാൻക്രിയാസ്, അന്നപഥം, ശ്വാസനനാളം ഹോർമോൺ ഗ്രന്ഥികൾ, മൂത്രനാളം, മൂത്രസഞ്ചി): എരിവുരസഔഷധങ്ങൾ, ലക്ഷണസമാനത്തിലും അതി ലഘുമാത്രയിലുമുള്ള പ്രയോഗം. രോഗലക്ഷണഭാഗത്തിന് സമീപമുള്ള അഭിഷേകം.

ഭൂണത്തിന്‍റെ മദ്ധ്യപാളിയില്‍ നിന്ന് ഉത്ഭവിച്ച ഭാഗങ്ങളിലെ രോഗങ്ങള്‍ (Mesoderm, വൃക്ക, ഓവറി, അസ്ഥി, പേശി, കൊഴുപ്പ്, രക്തം): മധുരം, ഉപ്പ്  എന്നിവ കലര്‍ന്ന ഔഷധങ്ങൾ; രോഗലക്ഷണസമാനത്തിലും അതിലഘു മാത്രയിലുമുള്ള പ്രയോഗം. രോഗലക്ഷണഭാഗത്തിന് സമീപമുള്ള അഭിഷേകം.

ഭൂണത്തിന്‍റെ ബാഹ്യപാളിയില്‍ നിന്ന് ഉത്ഭവിച്ച ഭാഗങ്ങളിലെ രോഗങ്ങള്‍ (Ectoderm, കണ്ണ്, വായയിലെയും മൂക്കിലെയും സ്തരം; പരോട്ടിഡ്‌ഗ്രന്ഥി, ഇനാമല്‍, മസ്‌തിഷ്കം, ത്വക്ക്): കൈപ്പ്, ചവര്‍പ്പ്, എരിവ് ഇനം രസങ്ങളുള്ള ഔഷധങ്ങൾ; ലക്ഷണസമാനത്തിലും അതി ലഘുമാത്രയിലുമുള്ള പ്രയോഗം; കൈപാദം, കാൽപാദം, നെറ്റി, ശിരസ്സ്, ചെവിയുടെ കീഴുഭാഗം, ചെവിയുടെ പിന്‍ഭാഗം, കഴുത്ത്, ചർമ്മം എന്നിവിടങ്ങളില്‍ അഭിഷേകം.

പുനരുജ്ജീവനം, സമാനവൈദ്യം  

പഞ്ചഭൂതയിനം ദ്രവ്യങ്ങള്‍

ശിരസ്സുരോഗങ്ങൾ, ആകാശഭൂതയിനം ഔഷധങ്ങള്‍: ക്വയിന, ക്വാസിയ, കാഞ്ഞിരം, വേപ്പ്, സര്‍പ്പഗന്ധി വേര്‍, മഹാഗണി, മീറ, അമര.

നെഞ്ചുരോഗങ്ങൾ, വായുഭൂതയിനം ഔഷധങ്ങള്‍: കടുക്ക, വേങ്ങ, മരുത, കരിങ്ങാലി, ആടലോടകം.

ഉദരരോഗങ്ങൾ, അഗ്നിഭൂതയിനം ഔഷധങ്ങള്‍: ജീരകം, തിപ്പലി, ഉപ്പ്.

നാഭീരോഗങ്ങൾ, ജലഭൂതയിനം ഔഷധങ്ങള്‍: കുടജ, നെല്ലിക്ക.

ഊരരോഗങ്ങൾ, ഭൂമിഭൂതയിനം ഔഷധങ്ങള്‍: ഇഞ്ചി.

നട്ടെല്ലിന്‍റെ വലതുവശത്തെ രോഗങ്ങളുടെ പരിഹാരം: മൂക്കിന്‍റെ വലതുദ്വാരത്തിലൂടെയുള്ള ശ്വസനം, കാന്തത്തിന്‍റെ ഉത്തരധ്രുവം കൊണ്ട് കീഴോട്ടുള്ള ശോധന, സ്നാനം, നീന്തല്‍, നല്ലെണ്ണ അഭിഷേകം.

നട്ടെല്ലിന്‍റെ ഇടതുവശത്തെ രോഗങ്ങളുടെ പരിഹാരം: മൂക്കിന്‍റെ ഇടതുദ്വാരത്തിലൂടെയുള്ള ശ്വസനം, സ്നാനം, കാന്തത്തിന്‍റെ ദക്ഷിണധ്രുവം കൊണ്ട് മേലോട്ടുള്ള പോഷണം, ശിരസ്സിൽ നിന്ന് ഇടതുവിരലുകളിലൂടെ കീഴോട്ടുള്ള ദോഷോര്‍ജ്ജശോധന, വിരലറ്റത്ത്‌ ഊര്‍ജ്ജപോഷണം.

അഹന്താദോഷങ്ങള്‍, പരിഹാരവിധികള്‍

പ്രഥമം, സോറദോഷം, ശീതയിനം: അതിസൂക്ഷ്മ തോതിലുള്ള ചവര്‍പ്പ്, കൈപ്പ് ഇനം ഔഷധങ്ങൾ. കരിങ്ങാലി, കരയാംപൂവ്വ്.

സിഫിലിസ് ദോഷം: അതിസൂക്ഷ്മ തോതിലുള്ള പുളി, എരിവ് ഇനം ഔഷധങ്ങൾ.

ദ്വിതീയം, സോറദോഷം, ഉഷ്ണയിനം: അതിസൂക്ഷ്മ തോതിലുള്ള എരിവ്, കൈപ്പ് ഇനം ഔഷധങ്ങൾ, സര്‍പ്പഗന്ധി വേര്‍, കുങ്കുമപൂവ്വ്.

സൈക്കൊസിസ് ദോഷം: അതിസൂക്ഷ്മ തോതിലുള്ള മധുരം, ഉപ്പുരസ ഔഷധങ്ങൾ.

പുനരുജ്ജീവനം, അഭിഷേക ചികിത്സ

മനസ്സ് ഓര്‍മ്മക്ഷയം, അഭിഷേകം

സര്‍പ്പഗന്ധി വേര്‍, കുരുമുളക്, പുകയില, ലൊബെലിയ ഇന്‍ഫ്ലെറ്റ, ജാതിക്ക, തൂജ, ചുക്ക്, കറുവപ്പട്ട, ജോതിഷ്മതി, ഉമ്മം, കുറാശാണി, കാഞ്ഞിരം, വെറാട്രം ആല്‍ബം, മഹാഗണി, ക്വയിന, ക്വാസിയ അമര, ബിര്‍ച്ച്, സാലിക്സ്‌ ആല്‍ബ, ജിങ്കോ ബൈലോബ, മിറ, ഗുഗ്ഗുല്‍, അല്‍ഫാല്‍ഫ, യൂക്കാലിപ്റ്റസ്, വയമ്പ്, ബ്രഹ്മി; ആര്‍സെനിക്, ഗന്ധകം, സ്വര്‍ണ്ണം, ഫോസ്ഫെറസ്, മഗ്നീഷ്യം, കാത്സ്യം, സോഡിയം.

മനസ്സ് അമിതാവേശം, അഭിഷേകം

ഗ്രാഫൈറ്റ്, സൈലീഷ്യ, ഇരുമ്പ്, ഇയ്യം, അലുമിന, വെള്ളി, ചെമ്പ്, ആന്‍റിമണി, സിങ്ക് എന്നിവയുടെ സൂക്ഷ്മ അംശങ്ങള്‍ കലര്‍ന്ന സസ്യങ്ങള്‍; പച്ചകര്‍പ്പൂരം പച്ചകര്‍പ്പൂരം, കറ്റാര്‍വാഴ, ഖദിര, കരയാംപൂവ്, ഏലം, അമേരിക്കന്‍ ജിൻസെങ്, ഓക്ക്, അര്‍ട്ടിമിശിയ അബ്സിന്‍ന്തിയം.

ഭസ്മം, സസ്യയിനം ഔഷധങ്ങള്‍, അഭിഷേകം

കടുക്ക (അമൃത, കാത്സ്യം ഓക്സലേറ്റ്, ഗന്ധകം), ദേവദാരു ഇനം കര്‍പ്പൂരം, ക്വയിന, കാഞ്ഞിരം, പുകയില, ഉലുവ (ജ്യോതിഷ്മതി, ബ്രഹ്മി; ഓർമ്മശക്തി), പുതീന (ഗന്ധകം), അതിവിടയം, മഞ്ഞൾപ്പൊടി; ഓക്ക്, ശീതകര്‍പ്പൂരം, അര്‍ട്ടിമിസിയ അബ്സിന്തിയം (റേഡിയേഷന്‍ ദൂഷ്യം), അരിപ്പൊടി, ചാർക്കോൾ.

പുഷ്പ അഭിഷേകം

റോസാപൂവ്വ് ശീതജലത്തിൽ കലർത്തിയത് അഭിഷേകം.

രത്നവീര്യ അഭിഷേകം

രത്നം ജലത്തിൽ ഇട്ട് പ്രഭാതവെയിൽ ഏൽപ്പിച്ച് അഭിഷേകം.

കഷായ അഭിഷേകം

കടുക്ക, മിറ, ഗുഗ്ഗുലു, ഹമാമെലിസ്, തേയില,

നെല്ലിക്ക, ഓക്ക്, ആലം, സിങ്ക്.

കൈപ്പ് അഭിഷേകം

ക്വയിന, കാപ്പി, ക്വാസിയ, കാഞ്ഞിരം, ആര്യവേപ്പ്, കറളകം, മഹാഗണി, ഉലുവ, ആവണക്ക്, കറ്റാര്‍വാഴ, അര്‍ട്ടിമിസിയ, മഗ്നീഷ്യം സള്‍ഫൈറ്റ്, പൊട്ടാസ്യം ക്ളോറൈഡ്.

കറുപ്പ് അഭിഷേകം: ചാര്‍ക്കോള്‍, കാരുപ്പ്, കന്മദം, കറുത്തിയം.

വെളുപ്പ് അഭിഷേകം: ടയിറ്റാനിയം, സിലിക്ക, ചുണ്ണാമ്പ്, സിങ്ക്, സ്റ്റാനം, വെള്ളി.

ഭസ്മം, ഖനീജയിനം ഔഷധങ്ങള്‍, അഭിഷേകം

ചായില്യം (എരുക്ക്, കുപ്പമേനി, കയ്യോന്നി എന്നിവയുടെ ഇലയിൽ മെർക്കുറി സള്‍ഫൈഡ്‌ ഭസ്മം, ബദാംപരിപ്പ് എന്നിവ മർദ്ദിച്ച്, ഉയര്‍ന്ന ചൂടില്‍ കത്തിച്ച് സംസ്കരിച്ചത്), മനയോല (ചര്‍മ്മം), ഗൗരിപ്പാഷാണം, പൊൻക്കാരം, ഇരുമ്പ് (വിളര്‍ച്ച), കോൾട്ടാർ (സോറിയാസിസ്), കരി (കരിമുഖം), കന്മദം, സിലിക്ക (പഴുപ്പ്, ഓർമ്മക്കുറവ്), രസമണിധാരണം, പവിഴം (വാര്‍ദ്ധക്യം), കരി അഞ്ജനം  (ആന്‍റിമണി സള്‍ഫൈഡ്, അൽ കോള്‍, ശീതം), മുത്ത് (മാന്‍ഗനീസ്), ഇയ്യഭസ്മം (ലെഡ് അസിറ്റെറ്റ്), മഷി,  പൈറെറ്റ്, ടെക്ക്റ്റെറ്റ്, ബോറോണ്‍, കല്ലുപ്പ്, കടലുപ്പ്, ഐഡിൻ (പ്രമേഹം, വ്രണം), മഗ്നീഷ്യം (അർബുദം), സിട്രിക് അമ്ലം (മൊരി); ഇരുമ്പ്, ചെമ്പ് (100:1), സിങ്ക്, കലാമിന്‍, മൈക്ക.

സപ്തധാതുക്കള്‍, ഖനീജങ്ങള്‍, അഭിഷേകം

ശുക്രധാതു: സിങ്ക്, വെള്ളി, സ്വർണ്ണം.

മജ്ജധാതു: ചെമ്പ്, അലുമിനിയം, മാൻഗനീസ്, സ്വർണ്ണം.

അസ്ഥിധാതു: മഗ്നീഷ്യം, കാത്സ്യം, ഫോസ്ഫറസ്, അലുമിനിയം, ഇയ്യം, സിലിക്ക, പ്ലാറ്റിനം.

മേദസ്സ്ധാതു: ഗന്ധകം, ഇയ്യം.

മാംസധാതു: ചെമ്പ്, വെള്ളി, ഫോസ്ഫറസ്.

രക്തധാതു: ഇരുമ്പ്, ചെമ്പ്, അർസനിക്, ഗന്ധകം, രസം.

കഫധാതു: സോഡിയം, കാർബൺ, സിലിക്ക.

ധാതുലവണങ്ങള്‍

കാലി ഫോസ് (മസ്തിഷ്കം), കല്‍കേറിയ ഫ്ലൂര്‍ (കണ്ണ്), കാലി മ്യൂര്‍ (കഴുത്ത്, ഹോര്‍മോണ്‍), കല്‍കേറിയ ഫോസ് (അസ്ഥി), മഗ്നീഷ്യം ഫോസ് (അസ്ഥി, ആന്തരികപേശി), കാലി സള്‍ഫ് (ശ്വാസകോശം, ചര്‍മ്മം), നാട്രം ഫോസ് (ആമാശയം), നാട്രം സള്‍ഫ് (കരള്‍), നാട്രം മ്യൂര്‍ (വൃക്ക), ഫെറം ഫോസ് (രക്തം), കല്‍കേറിയ സള്‍ഫ് (ത്വക്ക്), സിലീഷ്യ (അസ്ഥി, ത്വക്ക്).

ശീതയിനദോഷം നിര്‍വ്വീര്യം, അഭിഷേകം

ഖദിര, ചന്ദനം, ശീതകര്‍പ്പൂരം, കരയാംപൂവ്, കരിംജീരകം, കരിവേലം, അടക്ക, കറ്റാര്‍വാഴ, ആര്‍ട്ടിമിസിയ അബ്സിന്തിയം, വെറാട്രം വിറൈട്, അമേരിക്കന്‍ ജിൻസെങ്, വയോള ഓഡറെറ്റ, വെളിച്ചെണ്ണ; കാരുപ്പ്, കാത്സ്യം കാര്‍ബണെറ്റ്; ബോറോണ്‍, പ്ലാറ്റിനം, ഓസ്മിയം, സിങ്ക്. വെള്ളി എന്നിവ അടങ്ങിയ സസ്യഅംശങ്ങള്‍.

ശീതയിനദോഷം, സമാന ശീതവീര്യയിനങ്ങൾ

കരയാംപൂവ്വ്, ചന്ദനം, സ്റ്റയിറാക്സ്‌ ലോബാന്‍, കുന്തിരിക്കം, കുവളം, കരിങ്ങാലി, കരിവേലം, കരിംജീരകം, ഏലം (റേഡിയയേഷന്‍ ദൂഷ്യം), ആല്‍, വെട്ടുപാല, വേങ്ങ, നീര്‍മരുത, ശീതകർപ്പൂരം, കൊന്ന, ചെന്നിനായകം, രുദ്രാക്ഷം, അടയ്ക്ക, ലോധ്ര, കുടകപ്പാല, മുള, പുന്ന, ആടലോടകം, ചെമ്പരുത്തി, രാമച്ചം, കീഴാര്‍നെല്ലി, ദര്‍ഭ, മുറികൂട്ടി, കുടങ്ങല്‍, മല്‍ബറി, ചിത്തിരപ്പാല, വെള്ളില, കയ്യോന്നി, ഹരിത ഹെലിബോർ, മൈലാഞ്ചി, വേലിപ്പരുത്തി, തഴുതാമ, പാഷാണഭേദി, ഞെരിഞ്ഞില്‍, മുള്ളന്‍ചീര, തെറ്റി, നന്ത്യാര്‍വട്ടം, നന്നാറി, ബ്രഹ്മി, തൊട്ടാവാടി, മുക്കുറ്റി, വയല്‍ച്ചുള്ളി, മുയല്‍ചെവിയന്‍, കറ്റാര്‍വാഴ, റോസ്, കീഴാർനെല്ലി, കടുകുരോഹിണി, നിലപ്പന, പാല്‍മുതുക്ക്, ശതാവരി, മുസലി, മുത്തങ്ങ, ജടാമാഞ്ചി, കടലാടി, വയോള ഓഡറെറ്റ, വെളിച്ചെണ്ണ; മുത്ത്‌, വെള്ളി, ചെമ്പ്, സിങ്ക്.

ശീത ദേഹപ്രകൃതി, ശീതവീര്യം ഹിതയിനങ്ങൾ

നാളികേരം, ഞാവല്‍, കരിമ്പന, ഈന്തപ്പഴം, നെല്ലിക്ക, പീച്ച്, കിവി, ശീമഅത്തി, ആത്ത, ലന്ത, പീച്ചില്‍, കുമ്പളം, ചുരയ്ക്ക, കോവല്‍, കരിമ്പ്, ശർക്കര, നേന്ത്രക്കായ, വാഴപ്പഴം, മുന്തിരി, മാതളം, സൂര്യകാന്തി, ചെണ്ടൂരകം (Safflower), ചെറുപയര്‍, ഉഴുന്ന്, മല്ലി, കൈതച്ചക്ക, അരി, അവൽ, ബാര്‍ലി, കാരറ്റ്, കരിമ്പുനീര്‍, മധുരക്കിഴങ്ങ്, ഇരട്ടിമധുരം, താമര, ആട്ടിന്‍പ്പാല്‍, ആട്ടിറച്ചി, പശുവിന്‍പ്പാല്‍, പുളിക്കാത്ത മോര്, ഉമിനീര്‍, കല്ലുപ്പ്.

അര്‍ജിനൈന്‍ അമ്ലവുമായി ബന്ധപ്പെട്ട ഇനങ്ങള്‍: വാല്‍നട്ട്, ബദാം, കശുവണ്ടി, ജിങ്കോ ബൈലോബ, സോയാബീന്‍, കറുത്ത പയര്‍, മാത്തങ്ങക്കുരു, വെള്ളക്കടല, നിലക്കടല, ജിന്‍സെങ്ങ്, അല്‍ഫാല്‍ഫ, മുട്ടയുടെ വെള്ള, കോഴി, ടൂണ.

ഉഷ്ണയിനദോഷം നിര്‍വ്വീര്യം, അഭിഷേകം

സര്‍പ്പഗന്ധി വേര്‍, കുങ്കുമപൂവ്വ്, കടുക്, പുകയില, കുരുമുളക്, പുതീന, കായം, ഇഞ്ചി, ദേവദാരു ഇനം കര്‍പ്പൂരം, ത്യുജ, പൈന്‍, ക്വയ്ന, കാഞ്ഞിരം, ഇഗ്നെഷ്യ അമര, ക്വാസിയ അമര, അമൈഗാഡാലസ് അമര, മഹാഗണി, സിന്നമോമം വെറം, കുറുന്തോട്ടി, മിറ, ഗുല്‍ഗുല്‍, കാപ്പി, വാതാരി, പൊഡോഫൈലം, റുക്സ് ടോക്സ്, ബ്രയോണിയ, ഡിജിറ്റാലീസ്, വെറാട്രം അൽബം, അരിസ്റ്റോലോചിയ, അതിവിടയം, കരിത്തേന്‍, ലെഡം പാല്‍ തേന്‍, റോഡോഡെന്‍ഡ്രോന്‍ തേന്‍, കാല്‍മിയ ലാറ്റിഫോളിയ തേന്‍, റോസ് തേന്‍, കന്മദം, ബിര്‍ച്ച് എണ്ണ, കടുകെണ്ണ, നല്ലെണ്ണ; നെയ്യ്, ലാക്കൈസിസ്, ട്ടാർ, കരിയെണ്ണ, മൂത്രം; കളിമണ്ണ്, കരിമെഴുക്, കടലുപ്പ്, ഗന്ധകം, ചാര്‍ക്കോള്‍, ഗ്രാഫൈറ്റ്, വജ്രം, ഐഡിന്‍, ഫ്ലൂറൈഡ്, മൈക്ക, സിലിക്ക, ഈയ്യം, അലുമിനിയം, പാരദം, സ്വര്‍ണ്ണം, അർസെനിക്, കാത്സ്യം, മാഗ്നറ്റയിറ്റ്.

ഉഷ്ണയിനദോഷം, സമാന ഉഷ്ണവീര്യയിനങ്ങൾ

സര്‍പ്പഗന്ധി വേര്‍,കുരുമുളക്, കറുവപ്പട്ട, കുങ്കുമപൂവ്വ്, വിഴാലരി, കടുക്, ചുക്ക്, കച്ചോലം, തിപ്പലി, ആശാളി, ഉലുവ, ജീരകം (ഹൃദയരോഗങ്ങള്‍), പെരുജീരകം, മുളക്, മഞ്ഞള്‍, വെളുത്തുള്ളി (റേഡിയേഷന്‍ ദൂഷ്യം), ഉള്ളി, കായം (ഗന്ധകം), പുതീന, അയമോദകം, യൂക്കാലിപ്റ്റസ്, കാപ്പി, ചായ, മരോട്ടി, തൂജ, ചരളം, കടുക്ക, കാഞ്ഞിരം (നെറ്റി ഭാഗത്തെ ചുളിവ്), ക്വയിന, ഇത്തിക്കണ്ണി, അമര്‍ ബെല്‍, ബദാം (ഓയിൽ), ആര്യവേപ്പ്, ദേവദാരുയിനം  കര്‍പ്പൂരം, മീറ, ഗുഗ്ഗുലു, നഞ്ച്, കുന്നിക്കുരു, റൂസ്ടോക്സ്, എള്ള്, വെല്‍വെറ്റ് ബീന്‍സ്, ബ്രഹ്മി, ആനകുറുന്തോട്ടി, ചങ്ങലംപരണ്ട, ജിങ്കോ ബൈലോബ, ഇഗ്നേഷ്യ അമര, ചേര്‍ക്കുരു (ലൈംഗികബലം), എരുക്ക്, ജോതിഷ്മതി, വയമ്പ്, മുളയുപ്പ്, ഉമ്മം, കറുപ്പ്, ശതകുപ്പ, കിരിയാത്ത, അൽഫാൽഫ, അതിവിടയം, അമുക്കുരം, വിസ്കം അല്‍ബം, ബിര്‍ച്ച്, റോസ്മേരി, വെറ്റില, വാതാരി (ശിരസ്സ്, കഴുത്ത്), കഞ്ചാവ്, പുകയില (ഇയ്യം, ആര്‍സെനിക്, സൈനയിഡ്‌, പോളോണിയം), കാവ കാവ, തുളസി, കറളകം, തിലപുഷ്പി, യീസ്റ്റ്, വെള്ളപ്പാഷാണം (കാല്‍), മനയോല (കാല്‍), ചായില്യം (കാൽ), മദ്യം, സുർക്ക, ഐഡിന്‍, മാന്‍ഗനീസ് (റേഡിയേഷന്‍ ദൂഷ്യം), കന്മദം, മൈക്ക, ഇരുമ്പുപൊടി (നര), പാരദം, ഗന്ധകം (റേഡിയേഷന്‍ ദൂഷ്യം), ഫോസ്ഫറസ്, ചുണ്ണാമ്പ്. സ്വര്‍ണ്ണം കണികകള്‍ അടങ്ങിയ സസ്യഅംശങ്ങള്‍.

പ്ലാറ്റിനം, സ്വര്‍ണ്ണം, പാരദം, മാന്‍ഗനീസ് എന്നിവയുമായി ബന്ധപ്പെട്ട സസ്യങ്ങള്‍: വലെരിയാന, കരിംജീരകം; യൂക്കാലിപ്റ്റസ്, മുന്തിരി, അല്‍ഫാല്‍ഫ, വയമ്പ്, വിഴാലരി,  അലോ സൊകട്ടറിന; കറുവപ്പട്ട, പുതീന; കരയാംപൂവ്വ്, കുങ്കുമപൂവ്വ്, ഇഞ്ചി. 

ഉഷ്ണ ദേഹപ്രകൃതി, ഉഷ്ണവീര്യം ഹിതയിനങ്ങൾ

ആപ്പിൾ, ചക്ക, ബദാംപരിപ്പ്, പിസ്ത, കശുവണ്ടി, പച്ചമാങ്ങ, മുരിങ്ങ, പാംഓയില്‍, ചോക്ക്ലേറ്റ്, ഓറഞ്ച്, ഒലീവ്, വഴുതിനങ്ങ, കൈപ്പക്ക, പടവല, മത്തങ്ങ, തക്കാളി, മുന്തിരി, ഇലക്കറിയിനങ്ങള്‍, മുതിര, അമര, കടല, വന്‍പയര്‍, തുവരപയര്‍, നീർമാതളം (വൃക്കഭാഗം), ഗോതമ്പ്, ബാർലി, ഓട്സ്, ചുവന്ന അരി, തിന, ചിയ, കപ്പലണ്ടി, ഉരുളക്കിഴങ്ങ്, മരച്ചീനി, ബീറ്റ്റൂട്ട്, ചേന, ഇഞ്ചി, ഉഷ്ണപാനിയങ്ങള്‍, മോർ, വൈന്‍, തേൻ, കൂൺ, മുട്ട, കോഴി, മാംസം, എരുമനെയ്യ്, ഉറവജലം, മത്സ്യം, കടലുപ്പ്‌.

**

       വാര്‍ദ്ധക്യഅതിജീവനം, അമൃതബോധം, പ്രയോജനങ്ങൾ

v  മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം ഉള്‍പ്പെട്ട  കാര്യശരീരത്തെ പരിചയപ്പെടുത്തുന്നു.

v  ജീവിതവ്യാപാരങ്ങളെ തേജസ്സുറ്റതാക്കാനും വാർദ്ധക്യത്തെ വൈകിപ്പിക്കാനും വേണ്ട മാർഗ്ഗങ്ങളെ നിര്‍ദ്ദേശിക്കുന്നു.

v  ഹോമിയോപ്പതി ആശയത്തിന്‍റെ സാദ്ധ്യതകളെ പരിശോധിക്കുന്നു.

***

ഡോ. പി. ബി. കാദര്‍

1959 ഏപ്രില്‍ പതിനേഴിന് തൃശ്ശൂര്‍ ജില്ലയിലെ പടിഞ്ഞാറെ വെമ്പല്ലൂരില്‍ ജനനം. പനങ്ങാട് ഹൈസ്കൂള്‍‍, എം.ഇ.എസ്. അസ്മാബി കോളേജ്, ഡോ.പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊച്ചി കോര്‍പ്പറേഷന്‍ പള്ളുരുത്തി ഹോമിയോ ഡിസ്പെന്‍സറിയില്‍ 24 വര്‍ഷം മെഡിക്കല്‍ ഓഫീസറായി സേവനം അനുഷ്ഠിച്ചു. ആനുകാലികങ്ങളില്‍ നിരവധി വൈദ്യലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിഞ്ഞിരിക്കേണ്ട രോഗങ്ങള്‍, ഇ.സി.ജി അപഗ്രഥനം, പ്രമേഹം, ആരോഗ്യബോധം ഇന്നലെ, ഇന്ന്, The Keynotes to Holistic Therapeutics, The Synopsis of Materia Medica Vera എന്നിവയാണ് ഇതര കൃതികള്‍.

വിലാസം: പുന്നിലത്ത്, കൊച്ചങ്ങാടി ക്രോസ് റോഡ്‌, തോപ്പുംപടി, കൊച്ചി, 683005.

ഇ. വിലാസം dr.kader59@gmail.com 9349787525

No comments:

Post a Comment