Tuesday, 28 July 2026

ആരോഗ്യബോധം. Dr. Kader kochi.

 സ്ഥൂലശരീരത്തിന് സുഖവും പ്രാണശക്തിക്ക് ബലവും മനസ്സിന് സന്തോഷവും കാര്യശരീരത്തിന് ആയുസ്സും അനുഭവിക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ മുഖ്യം ആരോഗ്യസമ്പാദനമാണ്. സപ്തധാതുക്കൾധാതുമലങ്ങൾ, ഇന്ദ്രിയങ്ങൾഹോർമോണുകൾസാരാംഗ്നികൾപ്രാണശക്തിമനസ്സ് എന്നിവയുടെയെല്ലാം സൗമ്യാവസ്ഥയാണ് ആരോഗ്യം. ബലവും സ്വസ്ഥതയും അയവും പ്രസന്നതയും പക്വമായ ഭാവപ്രകടനങ്ങളും ആരോഗ്യത്തിന്‍റെ ലക്ഷണങ്ങളാണ്. ശുദ്ധിആഹാരംഅദ്ധ്വാനംവിശ്രമം എന്നീ ഘടകങ്ങളാണ് ആരോഗ്യത്തിന്‍റെ അടിസ്ഥാനം. കാര്യശരീരത്തെ സംരക്ഷിക്കുന്നതിനും അതിലെ പോരായ്മകളെ പരിഹരിച്ച് ആരോഗ്യം അനുഭവിക്കുന്നതിനും കാമത്തെ തൃപ്തിപ്പെടുത്തുന്നതിനും മോഹങ്ങളെ സഫലീകരിക്കുന്നതിനും അർത്ഥം വേണ്ടതുണ്ട്. ആഹാരംധനംസഹായി, രസായനം, ഔഷധം, അറിവ് എന്നിവയെല്ലാം അർത്ഥത്തിൽ ഉൾപ്പെടും. കാലത്തിനൊത്ത അര്‍ത്ഥങ്ങളെ സമ്പാദിക്കണം. ബലം നല്‍കുന്നതെല്ലാം ആഹാരമാണ്. ബലം എന്നത് സപ്തധാതുക്കള്‍ധാതുമലങ്ങള്‍ഇന്ദ്രിയങ്ങൾപ്രാണശക്തിമനസ്സ് എന്നിവയുടെയെല്ലാം ബലമാണ്. മനുഷ്യന്‍റെ ആഹാരത്തില്‍ മുഖ്യം വായുവും ജലവും അന്നജവുമാണ്. മാംസ്യംകൊഴുപ്പ്വിറ്റാമിനുകള്‍ധാതുലവണങ്ങള്‍ഖനീജങ്ങള്‍ആന്‍റി ഓക്സിഡന്റുകള്‍ എന്നിവയാണ് മറ്റ് ആഹാര അംശങ്ങള്‍. ഓരോ ഇന്ദ്രിയവിഷയങ്ങളും ആഹാരമാണ്. ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും തിന്നുന്ന ഭക്ഷണദ്രവ്യങ്ങളും ഇന്ദ്രിയവിഷയങ്ങളും പ്രപഞ്ചഘടകങ്ങളും ഒരുവനിലെ സ്വസ്ഥതയെ കെടുത്തുന്നവയെങ്കിൽപ്രാണശക്തിയെയും ബുദ്ധിയെയും ക്ഷീണിപ്പിക്കുന്നവയെങ്കിൽ അവയൊന്നും ആഹാരത്തിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുകയില്ല. വായുജലം എന്നിവയില്‍ നിന്നും കഴിച്ച ആഹാരത്തില്‍ നിന്നും ആണ്‌ രസംരക്തംമാംസംകൊഴുപ്പ്അസ്ഥിമജ്ജശുക്ര എന്നീ സപ്തധാതുക്കൾ ഉള്‍പ്പെട്ട സ്ഥൂലശരീരം രൂപപ്പെടുന്നത്. സപ്തധാതുക്കൾ പരിണമിച്ചാണ് ഇന്ദ്രിയങ്ങള്‍പ്രാണശക്തി, മനോശക്തി എന്നിവ മെച്ചപ്പെടുന്നത്.

ഓരോ വ്യക്തിയും വിത്യസ്തരാണ്. വിത്യാസം നിലകൊള്ളുന്നത് കാര്യശരീരത്തിലാണ്. ഓരോരുത്തരിലെ സ്ഥൂലശരീരവും പ്രാണശക്തിയും ബുദ്ധിയും അവബോധവും വിത്യസ്തമാണ്. ശരീരപ്രകൃതിയിലെ വിത്യാസമനുസരിച്ച് സ്വീകരിക്കുന്ന ആഹാരയിനങ്ങളും ആഹാരങ്ങളുടെ തോതും വ്യത്യാസപ്പെടേണ്ടതുണ്ട്. സപ്തധാതുക്കൾ, ധാത്വാംഗ്നികൾ, പ്രായം, കര്‍മ്മം, ഋതുക്കള്‍ എന്നിവയുടെ അടിസ്ഥാനത്തിൽ ഹിതങ്ങളായ ആഹാരദ്രവ്യങ്ങളെ അന്വേഷിച്ചറിഞ്ഞ് മിതമായ അളവില്‍ നിത്യവും കഴിക്കണം. ആഹാരങ്ങള്‍ ഹിതവും ഗുരുവുമെങ്കില്‍, ഒന്നിച്ച് കഴിക്കാനാവുന്ന ഇനങ്ങളെങ്കില്‍ നിത്യവും രണ്ടുനേരമാക്കി കഴിക്കാം. മൂന്ന് നേരമാക്കി കഴിക്കണമെങ്കില്‍ അങ്ങിനെയും കഴിക്കാം. ഉഷ്ണപ്രദേശത്ത് ജീവിക്കുന്നവര്‍ ജലപാനത്തിനും ക്ഷാരയിന ആഹാരങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. ആഹാരയിനങ്ങൾ ഗുരു ആണെങ്കില്‍ അവ അന്നപഥത്തിലെ സാരാംഗ്നികള്‍ക്ക് ഇണങ്ങുംവിധമായതൊ ആമാശയത്തിലെ ഉഷ്ണഗുണത്തെ നശിപ്പിക്കാത്തവയൊ ആയിരിക്കണം. ആഹാരദ്രവ്യങ്ങളിലെ വീര്യത്തെയും പരിഗണിക്കണം. ആഹാരദ്രവ്യങ്ങളില്‍ ഹിതങ്ങളായവയെ തിരഞ്ഞെടുത്ത് അതിലുള്ള ദോഷങ്ങളെ നിര്‍വീര്യമാക്കിയ ശേഷം, ചൂട് ഏല്‍പ്പിച്ച് മൃദുവാക്കി പ്രസന്നതയോടെ ആസ്വദിച്ച് ഭക്ഷിക്കണം. പച്ചയ്ക്ക് കഴിക്കാന്‍ പറ്റുന്ന ഇനങ്ങളെ പച്ചയ്ക്ക് തന്നെ കഴിക്കണം.

മലിനയിനം ആഹാരങ്ങള്‍, വിരുദ്ധയിനങ്ങള്‍, വിഷയിനങ്ങള്‍ എന്നിവയെ വർജ്ജിക്കണം. കാര്യശരീരത്തില്‍ എത്തിയ വിഷങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയെ യഥാസമയം തന്നെ തിരിച്ചറിഞ്ഞ് പുറംതള്ളണം. സ്ഥൂലശരീരത്തില്‍ മാലിന്യങ്ങളുടെ തോത് ഏറിയാല്‍ പ്രാണശക്തിയുടെ പ്രതികരണമെന്നോണം ആനുപാതികമായി ജലം, ജലലേയലവണങ്ങള്‍ എന്നിവയുടെ തോത് താല്‍ക്കാലികമായി വര്‍ദ്ധിക്കും. മാലിന്യങ്ങള്‍ പുറംതള്ളപ്പെടുമ്പോള്‍ ജലം, ജലലേയപോഷകങ്ങള്‍, ലവണങ്ങള്‍ എന്നിവ ശരീരത്തില്‍ നിന്ന് കൂടുതലായി നഷ്ടപ്പെടും. നിത്യവും കഴിക്കുന്ന ആഹാരത്തിന്‍റെ തോത് ക്രമമാക്കണം. ചെറുപ്രായത്തില്‍ തന്നെ അമിതമായ അളവില്‍ ആഹരിച്ചും അഹിതമായ ഇനങ്ങളെ ആഹരിച്ചും ദഹനയിനം സാരാംഗ്നിഗ്രന്ഥികളുടെ ശേഷിയെ ഇല്ലാതാക്കി അകാലത്തില്‍ ജീവിതശൈലീരോഗങ്ങളെ സമ്പാദിക്കരുത്.

യൗവനഘട്ടത്തില്‍ ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നീ ഋതുക്കളില്‍ യഥാക്രമം കൈപ്പ്, ചവര്‍പ്പ്, എരിവ്, പുളി, ഉപ്പ്, മധുരം എന്നീ രസങ്ങൾ അടങ്ങിയ ആഹാരയിനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. വാര്‍ദ്ധക്യത്തില്‍ ദേഹപ്രകൃതിയുടെ വീര്യം, രോഗപ്രയാസങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള ആഹാരങ്ങള്‍ കഴിക്കണം. യൗവനത്തില്‍ ജനുവരി മുതലുള്ള ആറുമാസത്തെ ആദാനക്കാലത്ത് ആഹാരം, ജലം എന്നിവയുടെ തോത് ക്രമത്തില്‍ വര്‍ദ്ധിപ്പിക്കുകയും ജൂലൈ മുതലുള്ള വിസര്‍ഗ്ഗക്കാലത്ത് തോത് കുറയ്ക്കുകയും ചെയ്യണം. വാര്‍ദ്ധക്യത്തില്‍ ഇതിന് വിപരീതമായ രീതിയെ ആവശ്യമെങ്കില്‍ അവലംബിക്കണം. ദേഹബലം ചന്ദ്രമാസത്തില്‍ വെളുത്തപക്ഷത്തിന്‍റെ ആരംഭം മുതല്‍ സ്വാഭാവികമെന്നോണം ക്രമത്തില്‍ വര്‍ദ്ധിക്കും. യൗവനത്തില്‍ ദുര്‍മേദസ്സ് ഉള്ളവര്‍ വെളുത്തപക്ഷ രാത്രികളില്‍ ആഹാരത്തിന്‍റെ തോത് ക്രമത്തിൽ കുറയ്ക്കണം. പൌര്‍ണ്ണമിയുടെ മുന്‍പേയുള്ള രണ്ട് ദിവസങ്ങളില്‍ ഒരു നേരം ഉപവാസം അനുഷ്ഠിക്കുന്നത് വിസര്‍ജന ശുദ്ധിപ്രക്രിയകൾ ത്വരിതപ്പെടാനും പ്രാണശക്തി, ബുദ്ധിശക്തി എന്നിവ മെച്ചപ്പെടാനും ഉതകും. കറുത്തപക്ഷത്തിൽ ആഹാരതോത് ആവശ്യമെങ്കില്‍ ക്രമത്തിൽ കൂട്ടണം. യൗവനത്തില്‍ ദുര്‍മേദസ്സ് ഉള്ളവര്‍ കറുത്തപക്ഷത്തിൽ നിത്യവും ഒരു നേരം വ്രതം അനുഷ്ഠിച്ചാല്‍ ദേഹഭാരം കുറയും. ദേഹപുഷ്ടിയെ ലക്ഷ്യംവെയ്ക്കുമ്പോള്‍ ഇതിന് വിപരീതമായ രീതിയെ അവലംബിക്കണം.

ജീവിതത്തിന്‍റെ അന്തസത്ത ആരോഗ്യവും അതുമൂലം വന്നുചേരുന്ന സ്വസ്ഥതയും സന്തോഷവുമാണ്. ആരോഗ്യം മൂലം വന്നുചേരുന്ന ഇന്ദ്രിയാനുഭൂതികളാണ് സുഖം. ആരോഗ്യം വേണ്ടവര്‍, സുഖം കാംക്ഷിക്കുന്നവര്‍ ആയുസ്സില്‍ ഉടനീളം ശുദ്ധി പുലര്‍‍ത്തണം. സ്വാതികം, രജസ്സ് എന്നീ ഇനം ആഹാരങ്ങൾ കഴിക്കണം. തമസ്സുദ്രവ്യങ്ങളെ ആഹരിക്കരുത്‌. ആരോഗ്യത്തിലെ അശുദ്ധിയാണ് രോഗം. കര്‍മ്മങ്ങളിലെ അശുദ്ധിയാണ് പാപം അഥവാ കുറ്റം. സഹോദരങ്ങള്‍ക്കും അയല്‍ക്കാരനും ചുറ്റുമുള്ള മറ്റ് ജീവജാലങ്ങൾക്കും നേരിട്ടൊ അല്ലാതെയൊ വേദനയുണ്ടാക്കുന്ന എല്ലാ കർമ്മങ്ങളും പാപമാണ്. തമസ്സുയിനം ദ്രവ്യങ്ങളെ (ചീഞ്ഞയിനം മത്സ്യമാംസങ്ങള്‍, പഴകിയ ആഹാരവിഭവങ്ങള്‍; രാസദ്രവ്യങ്ങള്‍, ഘനലോഹങ്ങള്‍ എന്നിവ അധികം കലര്‍ന്ന മത്സ്യങ്ങള്‍, രാസദ്രവ്യങ്ങള്‍ കലര്‍ത്തി തയ്യാറാക്കുന്ന ഭക്ഷ്യഎണ്ണകൾ, വിഷയിനം രാസദ്രവ്യങ്ങള്‍ കലര്‍ന്ന ആഹാര ഉല്‍പ്പന്നങ്ങള്‍) സ്വാതിക ആഹാരമെന്നോണം വ്യാപാരം ചെയ്യുന്നതും ഇത്തരം ദ്രവ്യങ്ങളെ പാചകം ചെയ്ത് ശിശുക്കള്‍, ഗര്‍ഭിണികള്‍, വൃദ്ധർ എന്നിവര്‍ക്ക് വിളമ്പുന്നതും പൊതുവെ പാപമായി ഗണിച്ചിരുന്നു. പാപകര്‍മ്മങ്ങളുടെ വിവരങ്ങള്‍ കോശങ്ങളിലെ ജനിതകസൂത്രകേന്ദ്രങ്ങളില്‍, വിജ്ഞാനമയകോശത്തില്‍ അശുദ്ധിയെന്നോണം രേഖപ്പെടുത്തും. ആരോഗ്യം വേണ്ടവർ, പൂര്‍ണ്ണായുസ്സ് വേണ്ടവര്‍ ദേഹം കൊണ്ടും വാക്കുകള്‍ കൊണ്ടും ഇന്ദ്രിയങ്ങള്‍ കൊണ്ടും മനസ്സ് കൊണ്ടും പാപങ്ങള്‍ ചെയ്യരുത്.

മനുഷ്യന്‍ വായുജീവിയാണ്. മനുഷ്യന്‍റെ മുഖ്യാഹാരം വായു തന്നെയാണ്. മനുഷ്യന് ജീവിക്കുവാൻ വേണ്ടതായ അളവില്‍ പ്രാണവായു ലഭ്യമാകാനുള്ള സംവിധാനം അന്തരീക്ഷത്തില്‍ വിശ്വപ്രകൃതി ഒരുക്കിയിട്ടുണ്ട്. നൈട്രജന് (78%), ഓക്സിജന്‍ (21%), ആര്‍ഗണ്‍ (0.93%), കാര്‍ബണ്‍ഡയോക്‌സയിഡ്‌ (0.04%) എന്നിവയാണ് അന്തരീക്ഷവായുവിലെ ഘടകങ്ങള്‍. പ്രാണവായുവിനെ സുഗമമായി സ്വീകരിക്കാനും അതിനെ പിടിച്ചുവെയ്ക്കാനും ദേഹത്തില്‍ മുഴുവനായി വ്യാപിക്കാനും ഉതകുന്ന ശ്വസനവ്യായാമരീതികള്‍ ചെറുപ്പത്തിലേ തന്നെ അറിഞ്ഞ് അഭ്യസിക്കണം. അങ്ങിനെ ചെയ്യാത്തതുകൊണ്ടാണ് ചിലയിനം ശ്വാസരോഗങ്ങൾക്കും അതുമൂലമുള്ള ബലമില്ലായ്‌മയ്ക്കും കൗമാരം മുതല്‍ നിരന്തരം വിധേയമാകേണ്ടിവരുന്നത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ ബാദ്ധ്യസ്ഥനായ ജീവിയാണ് മനുഷ്യൻ. പ്രകൃതിയിലെ അനുകൂലഘടകങ്ങള്‍ ഏതെല്ലാമാണ്, മനുഷ്യനും പ്രകൃതിഘടകങ്ങളും തമ്മിലുള്ള ബന്ധം എപ്രകാരമാണ് എന്നതെല്ലാം അറിയേണ്ടത് ഓരോരുത്തരുടെയും ധര്‍മ്മമാണ്. യോഗ എന്നാല്‍ ബന്ധം എന്നാണര്‍ത്ഥം. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സൂര്യനോട് ദിവസത്തിൽ 12 മണിക്കൂർ നേരത്തെ ബന്ധമാണ് ഉള്ളതെങ്കിൽ അന്തരീക്ഷവായുവിനോട് 24 മണിക്കൂർ നേരത്തെ സംബന്ധം ഉണ്ട്. അന്തരീക്ഷവായുവിനോടുള്ള സംബന്ധത്തേക്കാളും കൂടുതലായി കൃത്രിമ ഊർജ്ജതരംഗങ്ങളോട് ബന്ധപ്പെടേണ്ടതായ അവസ്ഥയും ഇപ്പോള്‍ സംജാതമായിട്ടുണ്ട്.

അഗ്നി, ജലം എന്നിവ മൂലം രൂപപ്പെട്ട പ്രയാസങ്ങളെ യഥാക്രമം അഗ്നി, ജലം എന്നിവ മുഖേനെ ഭേദമാക്കാനാകുന്നതുപോലെ, വായു മൂലം രൂപപ്പെട്ട പ്രയാസങ്ങളെ കുറച്ചൊക്കെ വായു മുഖേനെ പരിഹരിച്ചുകിട്ടും, പരിഹരിക്കാനുമാകും. ജീവിക്കുന്ന പ്രദേശത്തിലെ അന്തരീക്ഷവായുവിന്‍റെ നിജസ്ഥിതിയെയും ഋതുക്കള്‍ക്ക് അനുസരിച്ച് അതില്‍ സംഭവിക്കുന്ന വിത്യാസങ്ങളെയും അറിയണം. സ്വീകരിക്കുന്ന വായുവിന്‍റെ തോത് വര്‍ദ്ധിപ്പിക്കാനും ശ്വസനനിരക്ക് കുറയ്ക്കാനും പറ്റുമൊ എന്ന് ഇടയ്ക്കിടെ പരിശ്രമിച്ചുനോക്കണം. ആയുസ്സ് കൂടുതലുള്ള ജീവിയാണ് ആമ. ആമയുടെ ശ്വസനനിരക്ക് മിനുട്ടില്‍ നാല് എന്ന തോതിലും ഹൃദയസപന്ദനനിരക്ക് മിനുട്ടില്‍ പത്ത് എന്ന തോതിലുമാണ്. സഹോദരങ്ങളോട്, സഹജീവികളോട് എന്നപോലെ അവനവന്‍ സ്വീകരിക്കുന്ന വായുവിനെയും പൂജയോടെ അഭിമുഖീകരിക്കണം. ശ്വസനചാലുകളിലും ശ്വാസകോശത്തിലും പൊടി, കരി, മണ്ണ് എന്നിവ കലരാതെ പ്രത്യേകം സംരക്ഷിക്കണം. ശ്വാസകോശാർബുദത്തിനുള്ള കാരണങ്ങളില്‍ മുഖ്യം ശ്വാസകോശാവയവങ്ങളിൽ എത്തുന്ന സിലിക്ക, കാര്‍ബണ്‍, ആര്‍സെനിക് എന്നിവ അടക്കമുള്ള മാലിന്യങ്ങളാണ്. അരിയിലും മത്സ്യത്തിലും കോഴിയിലും ആര്‍സെനിക് അധികം അളവിൽ കലർന്നിട്ടുണ്ട്. ഇവയെ ജലത്തിൽ പലതവണ നന്നായി കഴുകി ആര്‍സെനിക് നീക്കംചെയ്ത ശേഷം മാത്രം പാചകത്തിന് ഉപയോഗിക്കണം. സിലിക്കയുടെയും മറ്റ്‌ ഘനലോഹധാതുക്കളുടെയും അംശം കടല്‍ മത്സ്യത്തില്‍ കൂടുതലാണ്. ആഴക്കടല്‍ മത്സ്യം അധികം അളവിലും പതിവായും കഴിച്ചാല്‍ മെര്‍ക്കുറി അടക്കമുള്ള ഘനലോഹധാതുക്കളും മറ്റും വൃക്ക, ശ്വാസകോശം എന്നിവിടങ്ങളില്‍ അടിയും. ഇത് മൂത്രാശ്മരിക്കും ക്ഷയാര്‍ബുദങ്ങള്‍ക്കും കാരണമാകും. ശ്വാസകോശങ്ങളില്‍ പിടിപെടുന്ന ഇത്തരം നിജരോഗങ്ങളെ പരിഹരിക്കാന്‍ തേന്‍ (അല്‍ഫാല്‍ഫ, യൂക്കാലിപ്റ്റസ്, സാലിക്സ്‌ നൈഗ്ര, കാഞ്ഞിരം, ഖദിര, മഹാഗണി, ആടലോടകം, വേങ്ങ), മോർ, പാല്‍, മുട്ട എന്നിവയെ ചിലര്‍ പ്രയോജനപ്പെടുത്തിനോക്കിയിരുന്നു.

അന്തരീക്ഷതാപം, അന്തരീക്ഷവായു, കാറ്റ്, മഴ എന്നിവയുടെ തോത് ഓരോ ഋതുവില്‍ എന്നപോലെ ഓരോ ദേശത്തും ഒരുപോലെയല്ല. ആഹാരം, മുട്ട, പാല്‍, മോർ, നെയ്യ്, തേന്‍, മത്സ്യം, ഉപ്പ്, അറിവ് തുടങ്ങിയ അര്‍ത്ഥങ്ങളുടെ വിന്യാസവും അങ്ങിനെയാണ്. മനുഷ്യന്‍ വസിക്കുന്ന ഭൂവിഭാഗങ്ങള്‍ വിത്യസ്തമായതിനാല്‍, സമൂഹമായി ജീവിക്കുന്നതിനാല്‍; ഋതുക്കള്‍, അയനം എന്നിവ മാറിമാറി സംഭവിക്കുന്നതിനാല്‍ ആഹാരം ഉള്‍പ്പെടെയുള്ള അര്‍ത്ഥങ്ങളുടെ ലഭ്യത ഒരോ രാജ്യത്തും വിത്യാസപ്പെടും. ചില ഘട്ടത്തില്‍ അർത്ഥങ്ങളെ സംഭരിക്കേണ്ടതായും ലഭ്യമല്ലാത്തിടത്ത് വിതരണം ചെയ്യേണ്ടതായും വരും. പ്രകൃതിയിലെ അര്‍ത്ഥങ്ങള്‍ മനുഷ്യര്‍ക്ക് എന്നപോലെ എല്ലാ ജീവികള്‍ക്കും അവകാശപ്പെട്ടതാണ് എന്നതായിരുന്നു പൂർവ്വികരുടെ ഭാഷ്യം. ജന്മംകൊണ്ട് ഭൂമിയില്‍ ആര്‍ക്കും പ്രത്യേക അവകാശം ഒന്നും തന്നെയില്ല. വിശ്വപ്രകൃതിക്ക് മുന്നില്‍ എല്ലാ ആത്മബോധങ്ങളും സമന്മാരാണ്. വിത്യാസം നിലകൊള്ളുന്നത് ആത്മബോധത്തിന്‍റെ ആവരണങ്ങളിലാണ്. ശുദ്ധിയിലും വിശ്വപ്രകൃതിനിയമങ്ങളുടെ അനുസരണയിലും ധര്‍മ്മാചരണത്തിലും ജ്ഞാനതപസ്സിലും കര്‍മ്മത്തിലും ക്ഷമയിലും പശ്ചാത്താപത്തിലും ത്യാഗത്തിലും നന്മയിലും സമര്‍‍പ്പണത്തിലുമാണ് വിത്യാസം നിലകൊള്ളുന്നത്. ആത്മബോധങ്ങള്‍ തമ്മില്‍ വിത്യാസം കാണുന്നത് അഹന്താദോഷങ്ങൾ ചേക്കേറിയ ബുദ്ധിമനസ്സാണ്, അവിദ്യ മൂലമാണ്. പൊതുവിഭവങ്ങളെ സ്വാര്‍ത്ഥതാലാക്കോടെ കൂടുതലായി ചൂഷണം ചെയ്തുപോരുന്നവരും അത് അധികമായി കൈവശം വെച്ചുപോരുന്നവരും അതിനുതകുംവിധത്തില്‍ സാമുഹ്യവ്യവസ്ഥിതിയെ സംവിധാനം ചെയ്യുന്നവരും ആ നിലയിൽ വേഷം കെട്ടിയവരും; ശബ്ദമലിനീകരണം, വായുമലിനീകരണം, ജലമലിനീകരണം, ആശയമലിനീകരണം എന്നിവ വ്യാപകമായ വിധത്തില്‍ നടപ്പിൽവരുത്തിപോരുന്നവരും കേമന്മാരെന്ന് വിശ്വസിപ്പിക്കുന്ന, അത്തരത്തിൽ ചിത്രീകരിക്കുന്ന ഒരു പ്രവണത പണ്ടുമുതല്‍‍ക്കേ ഉണ്ട്. അത്തരം വേഷസാമര്‍‍ത്ഥ്യത്തിന്, അതുമൂലമുണ്ടായ സുഖാനുഭവങ്ങള്‍ക്ക് സൂക്ഷ്മതലത്തില്‍ അല്‍‍‍പ്പായുസ്സ് മാത്രമാണുള്ളത് എന്ന് ചിലര്‍ തിരിച്ചറിഞ്ഞിരുന്നു. എല്ലാം പരിണാമമാണ്, ധിക്കാരവും പാപവും ആയുസ്സും കാര്യശരീരവും പരിണാമമാണ് എന്ന് ശഠിച്ച് പാപങ്ങളെ ന്യായീകരിക്കുന്നതിന് ആധാരം അഹന്താദോഷങ്ങള്‍ ബാധിച്ച ബാഹ്യമനസ്സാണ്, അവിദ്യയാണ്.

സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവയെ ശുദ്ധിയോടെയും ബലത്തോടെയും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധര്‍മ്മമാണ്. ഫ്രഞ്ചുഭാഷയിൽ Cure എന്നാല്‍ ശുദ്ധിശുശ്രൂഷ, ശോധന, മനസ്സിനെ ശാന്തിചെയ്യൽ എന്നെല്ലാമാണര്‍‍ത്ഥം. അഥര്‍വ, ആചാര്യ, സ്വാമി, പാവന, സന്യാസ, അഭിഷേക, സ്നാന, മിശിഹാ, റബ്ബി, ക്രിസ്റ്റി എന്നതിന്‍റെയെല്ലാം അര്‍ത്ഥവും ശുദ്ധിശുശ്രൂഷ എന്നാണ്. അധികം വിയര്‍ക്കുന്ന പ്രകൃതത്തില്‍ പ്പെട്ടവരാണെങ്കില്‍ നിത്യവും കുളിക്കണം. ഓരോ തവണ ആഹരിച്ച് കഴിയുമ്പോഴും ഇത്തിരി ജലം കുടിക്കണം. ദന്തശുദ്ധി വരുത്തണം. ദാഹം ഉണ്ടെങ്കില്‍ ആഹാരത്തിന് മുന്‍പെ ദാഹത്തെ മാറ്റണം. സന്ധ്യാനേരങ്ങളില്‍ ജലം ലഘു ചൂടോടെ കുടിക്കണം. ദാനം, സ്നാനം, ഔഷധം എന്നിവയ്ക്കായി തീര്‍ത്ഥയാത്ര ചെയ്യുന്നത് മുന്‍ക്കാലങ്ങളില്‍ ധര്‍മ്മാചാരത്തിൽ ഉൾപ്പെടുത്തിയിരുന്നു. ശുദ്ധി, ക്രമം, കർത്തവ്യം, മര്യാദ, പരിചരണം, പുണ്യം എന്നിവ ഉൾപ്പെട്ട കര്‍മ്മനിയമങ്ങളാണ് ധർമ്മം. ധര്‍മ്മത്തിന്‍റെ പൂര്‍ണ്ണതയാണ് സത്യം. ശുദ്ധി നേടി ജ്ഞാനത്തെ, കര്‍മ്മത്തെ, ധര്‍മ്മത്തെ ത്യാഗത്തിലൂടെ, സമര്‍പ്പണത്തിലൂടെ വികസിപ്പിച്ചാല്‍ ആത്മബോധത്തിനോട് അടുക്കാനാകും.

ഇന്ദ്രിയമമതകളെ നിയന്ത്രിച്ചും മനോമലങ്ങളെ ദൂരീകരിച്ചും ചെയ്‌തുപോയ പാപകര്‍മ്മങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്തും മനസ്സിനെ വിശുദ്ധമാക്കി സ്വാതികബുദ്ധിക്കായി, പ്രജ്ഞാനത്തിനായി ഒരു ഇരിപ്പിടം ഒരുക്കണം. ധര്‍മ്മപുണ്യങ്ങള്‍ നിരന്തരം ചെയ്ത് മനസ്സിന്‍റെ വിസ്തൃതി വര്‍ദ്ധിപ്പിക്കണം. ആ വിസ്തൃതിയില്‍ ആത്മബോധകലകളെയും ഉയര്‍ന്ന ബുദ്ധിബോധത്തെയും ഉള്‍ക്കൊള്ളിച്ച് അതിനെ ആശ്രയിക്കുകയും അതനുസരിച്ച് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ ആനന്ദത്തെ അനുഭവിക്കാനാകും. ശുദ്ധി, ധര്‍മ്മം, ക്ഷമ, സമര്‍പ്പണം എന്നിവയെ പൂര്‍വ്വികര്‍ ഒരു ഉപാസനാരീതിയായി, ആരാധനാരീതിയായി കൊണ്ടുനടന്നിരുന്നു. ശക്തിമത്തായ ദൃശ്യപ്രകൃതി സാഹചര്യത്തോടും സനാതനമായി നിലകൊള്ളുന്ന വിശ്വപ്രകൃതിനിയമങ്ങളോടും ഉപാധിയായ വിശ്വസത്യബോധത്തോടും മറ്റുമുള്ള ബഹുമാനമാണ് ആരാധന. ശുദ്ധിയും ധര്‍മ്മവും അനുസരണയും ഇണക്കവും സഹനവും ക്ഷമയും സമർപ്പണവും ആത്മബോധകലകളിലുള്ള ആശ്രയത്വവും സമചിത്തതയും ആരാധനാരീതികളാണ്. ആരാധനയ്ക്ക് അര്‍ഹമായ ഒന്നിന്‍റെ കൂടെ ഇരിക്കുന്നതാണ് ഉപാസന. സത്യബോധം എന്നത് ശൂന്യതാസമാനം എന്ന് കണക്കാക്കിയപ്പോള്‍ ചിലര്‍ ഗുഹകളിലെ ശൂന്യതയെ ആരാധിച്ചു. ചിലര്‍ പതിവായി വ്രതം അനുഷ്ഠിച്ചു. ചിലര്‍ കൈപ്പക്ക, ഉലുവ, കാപ്പി തുടങ്ങിയ അമര, അലോ, മിറ ആഹാരങ്ങളെ ഉപയോഗിച്ചു.

ആത്മബോധം, സത്യബോധം, വിശ്വസത്യബോധം തുടങ്ങിയ ആശയയിനം ഊർജ്ജങ്ങള്‍ ഒന്നും ഇല്ലാത്തതാണ് എന്ന ജ്ഞാനമാണ് പരമസത്യം എന്ന് അനുമാനിച്ചപ്പോള്‍ ചിലര്‍ ദൃശ്യപ്രകൃതിയിലെ നിത്യനിയമങ്ങളെയും വലിയയിനം ഭൗതികശക്തികളെയും പ്രകാശത്തെയും അഗ്നിയെയും ജീവജാലങ്ങളെയും അതിന്‍റെ രൂപങ്ങളെയും ആരാധിച്ചു. ശരീരത്തിന് വെളിയിലുള്ള ശക്തികള്‍, വലിയയിനം ഭൗതികദ്രവ്യങ്ങള്‍ എന്നിവയെയും, ആകാശശൂന്യതയിലും വളരെയകലെയും മറ്റും ഇരിക്കുന്ന സത്യബോധത്തെയും മറ്റും അന്വേഷിച്ചറിയുക എന്നത് പ്രയാസകരമായ ഒരു സംഗതിയാണ്. കാര്യശരീരത്തിന് പുറത്തുള്ള ചേതനകള്‍ പ്രസാദിക്കണമെങ്കില്‍ സ്തുതിവാക്കുകള്‍ സഹസ്രക്കണക്കിന് തവണ ചൊല്ലണം, മൃഗബലി അടക്കമുള്ള കപ്പം കൊടുക്കണം, ഭക്തിയിനം സൂചനപ്രകാരമുള്ള ആചാരങ്ങൾ മുറതെറ്റിക്കാതെയും പതിവായും അനുഷ്ഠിക്കണം എന്നെല്ലാം നിർബ്ബന്ധമായി വന്നപ്പോള്‍ ചിലര്‍ സത്യബോധത്തിന്‍റെ അംശം സ്വശരീരത്തില്‍ തന്നെ നിലകൊള്ളുന്നുണ്ട് എന്ന് സങ്കല്‍പ്പിച്ചു. കാര്യശരീരത്തില്‍ സത്യബോധാംശത്തിന് ഒരു ഇരിപ്പിടം ഒരുക്കാനായി ചിലർ കടുകുഹോമശുദ്ധി, എണ്ണഹോമശുദ്ധി, ഉപ്പുശുദ്ധി, കാന്തശുദ്ധി, സ്നാനം, ദാനം, പ്രാണായാമം, വ്രതം, ധ്യാനം, സമര്‍പ്പണം, മഹാബലി തുടങ്ങിയ മാർഗ്ഗങ്ങളെ അവലംബിച്ചുനോക്കി.

സത്യബോധാംശമായ ആത്മബോധത്തിന് ആകാരം, പരിണാമം, നാശം എന്നിവയില്ല. സങ്കോച, വികാസ (യിന്‍, യാങ്ങ്‌) ഗുണങ്ങള്‍, പൂര്‍ണ്ണത എന്നിവ ഉണ്ട്. ആത്മബോധം സ്വാതികമാണ്. അത് സങ്കരം അല്ല. അത് മനസ്സിനോടും പ്രാണശക്തിയോടും സ്ഥൂലശരീരത്തോടും ദൃശ്യപ്രപഞ്ചഘടകങ്ങള്‍ അടക്കമുള്ള ഭൗതികമായ ഒന്നിനോടും തന്നെ ചേരുന്നുമില്ല. ഇവയോട് ചേരാനാകുന്നത് വികസിച്ച് അഭൗതികത പ്രാപിച്ച ആത്മബോധകലകള്‍ക്ക് മാത്രമാണ്. ആത്മബോധം അഭൗതികമാണ്. അത് ഒരു സ്വതന്ത്ര ആശയ ഊർജ്ജമെന്നാണ് സങ്കല്‍പ്പം. മോഹങ്ങളെ വെടിഞ്ഞ്, ശുദ്ധി വരുത്തി; ധര്‍മ്മം, മര്യാദ എന്നിവയെ അവലംബിച്ച്‌ പ്രാണവായുവിനെ ഉള്‍ക്കൊണ്ട്‌ പ്രാണശക്തിയെ ബലപ്പെടുത്തി അഹന്താദോഷങ്ങളെ ഒതുക്കാനായാല്‍, പരിജ്ഞാനം നേടി കര്‍ത്തവ്യം, ധര്‍മ്മം, കര്‍മ്മം എന്നിവയെ അനുഷ്ഠിച്ച്, ത്യാഗം ചെയ്ത് ആന്തരിക മനസ്സിന്‌ ഭൗതികത കൈവന്ന ആത്മബോധകലകളെ പ്രാപിക്കാനായാല്‍ സിദ്ധി സംഘടിപ്പിക്കാനാകുമെന്ന് ചിലര്‍ വിശ്വസിച്ചു. ശുദ്ധി നേടിയ കാര്യശരീരത്തിലോട്ട് ആത്മബോധകലകള്‍ ഒന്നൊന്നായി ഇറങ്ങിവന്നാലും സിദ്ധി, ആനന്ദം എന്നിവ കൈവരും. ആന്തരിക മനസ്സിന്‍റെ ഭൗതികത ലഘുവായതുമൂലം ആന്തരിക മനസ്സിലോട്ട് സത്യബോധം, അത്മബോധം എന്നിവയില്‍ നിന്ന് കൃപ ലഭിക്കാന്‍ ഇടവന്നാലും സിദ്ധി, ചിന്മയാനന്ദം എന്നിവയെ അനുഭവിക്കാനാകും.

സ്ഥൈര്യസ്വഭാവം പ്രകടിപ്പിക്കുന്ന സസ്യാംശങ്ങള്‍, ഖനീജദ്രവ്യങ്ങള്‍ താരതമ്യേനെ പൂർണ്ണതാഗുണം ഉള്ളവയാണ്. ഇത്തരം ഭൗതികവസ്തുക്കളുടെ (ഗ്രാഫൈറ്റിസ്, സൈലീഷ്യ, മാഗ്നറ്റൈറ്റ്, ഈയ്യം, നിക്കല്‍, അലുമിനിയം, ചെമ്പ്, ആന്‍റിമണി, വെള്ളി, മാന്‍ഗനീസ്, മെര്‍ക്കുറി, സ്വര്‍ണ്ണം, പ്ലാറ്റിന, ആര്‍സെനിക്, ഗന്ധകം, ഫോസ്ഫെറസ്, മഗ്നീഷ്യം, സോഡിയം, കാത്സ്യം, സിങ്ക്, ബോറോണ്‍) അതിസൂക്ഷ്മാംശ കണികകള്‍ക്ക് പ്രാണശക്തിയില്‍ തീവ്രങ്ങളായ ഉത്തേജനത്തെ സൃഷ്ടിക്കാനാകും. കരി, പഞ്ചസാര എന്നിവയെ ഉയര്‍ന്ന താപത്തിലും മര്‍ദ്ദത്തിലും സംസ്കരിച്ച് വജ്രമാക്കാനാകുമെങ്കില്‍ ഗ്രാഫൈറ്റ്, പഞ്ചസാര എന്നിവയിലും സ്ഥൈര്യഗുണത്തിന്‍റെ സൂക്ഷ്മ അംശത്തെ കണ്ടെത്താനാകും. ശുദ്ധി, ക്രമം, വിവേകം, ജ്ഞാനം, ഇച്ഛാശക്തി, കര്‍മ്മശക്തി, ക്ഷമ, സമചിത്തത എന്നീ ശേഷികളിലൂടെ ഉയര്‍ന്നുവന്ന ആന്തരിക മനസ്സിന് നിജസ്വഭാവമുള്ള ഇത്തരം ദ്രവ്യങ്ങളുടെ അതി സൂക്ഷമാംശങ്ങളുമായി സംബന്ധിക്കാനായാല്‍ സ്ഥൈര്യഗുണം കൈവരുമെന്ന് ചിലര്‍ സങ്കല്‍പ്പിച്ചു. ശുദ്ധി സംഘടിപ്പിച്ചും ദേഹപ്രകൃതി, പ്രായം, ഋതുക്കള്‍ എന്നിവയെ ആധാരമാക്കി ഹിതങ്ങളായ ആഹാരയിനങ്ങളെ തിരിച്ചറിഞ്ഞ് സ്വീകരിച്ചും ധര്‍മ്മപുണ്യങ്ങള്‍ അനുഷ്ഠിക്കുന്നത് പതിവാക്കിയും കാര്യശരീരത്തെ സൗമ്യമാക്കിയാല്‍, ഒപ്പം സ്ഥൈര്യഗുണം കൂടുതലുള്ള ദ്രവ്യങ്ങളെ പ്രത്യേകം സംസ്കരിച്ച് അതിസൂക്ഷ്മാക്കി സ്വീകരിക്കാനായാല്‍ വാതപിത്തകഫ ബലങ്ങൾ ഉള്‍പ്പെട്ട പ്രാണശക്തി ഉത്തേജിക്കപ്പെടുമെന്നും അതിലൂടെ കാര്യശരീരത്തിൽ നിലകൊള്ളുന്ന അഹന്താദോഷങ്ങളെ നിയന്ത്രിക്കാനാകുമെന്നും രസായനസേവയിലൂടെ, ആരോഗ്യസമ്പാദനത്തിലൂടെ സുഖം, സന്തോഷം എന്നിവയെ നിത്യമെന്നോണം അനുഭവിക്കാനാകുമെന്നും ചിലർ ദൃഢമായി വിശ്വസിച്ചു.

സൌഖ്യം സംഘടിപ്പിച്ചുതരുന്ന ഗ്രീക്ക്ദേവന്‍റെ പേര്‍ Asclepius എന്നായിരുന്നു. വൈദ്യത്തിന്‍റെയും ചികിത്സകരുടെയും പിതാവായി അദ്ദേഹത്തെ ഗണിച്ചുപോന്നിരുന്നു. ശുചിത്വം (Hygeia), സവ്വരോഗസംഹാരിണി (Panacea) എന്നിവര്‍ Asclepius ന്‍റെ സന്തതികളായിരുന്നു. Asclepius temple, Saturn temple എന്നിവയായിരുന്നു ആദ്യത്തില്‍ നിലവില്‍ വന്ന ആരോഗ്യസ്ഥാപനങ്ങള്‍. കുഷ്ഠരോഗചികിത്സാലയം എന്ന നിലയിലാണ് ക്ഷേത്രങ്ങള്‍ പൊതുവെ പ്രവര്‍ത്തിച്ചുപോന്നിരുന്നത്. ആല്‍ മരത്തിന്‍റെ ഇല എണ്ണയില്‍ മുക്കി കത്തിച്ച് അതിന്‍റെ പുക ഏല്‍പ്പിച്ചും തീവ്ര അവസ്ഥയില്‍ കടുകെണ്ണ കാലില്‍ പുരട്ടിയും വാതരോഗങ്ങളെ ചികിത്സിക്കുന്ന ഒരു രീതി ക്ഷേത്രങ്ങളില്‍ അനുവര്‍ത്തിച്ചിരുന്നു. പുരാതന ഗ്രീക്ക് മാസിഡോണിയന്‍ ഭാഷയില്‍ ‘Asclepius’ എന്നാല്‍‍‍ ശുദ്ധി എന്നാണര്‍‍ത്ഥം. കാര്യശരീരത്തില്‍ ശുദ്ധി സംഘടിപ്പിച്ചും ഹിതകരമായ ആഹാരങ്ങളിലൂടെ സപ്തധാതുക്കളെ പോഷിപ്പിച്ചും സപ്തധാക്കളിലെ ക്രമം നിലനിർത്തിയും സാഹചര്യവുമായി ഇണങ്ങിയും ജീവിക്കാനായാൽ ആവശ്യമെങ്കില്‍ ദൃശ്യപ്രകൃതി തന്നെ അനുവദിച്ചുതന്ന ഔഷധങ്ങളെ യുക്തിരീതി (വിപരീതശമനം, സമാനശമനം) യുടെയും പ്രയോജന അനുഭവത്തിന്‍റെയും അടിസ്ഥാനത്തില്‍, മിതത്തില്‍, ഹിതത്തില്‍, ക്രമത്തില്‍   ഉപയോഗപ്പെടുത്താനായാൽ ദുഃഖം, വേദന, ക്ഷീണം എന്നിവയെ താല്‍ക്കാലികമായി പരിഹരിക്കാനാകുമെന്നും ഇതിലൂടെ ആരോഗ്യത്തെ അനുഭവിക്കാമെന്നും ചിലര്‍ തിരിച്ചറിഞ്ഞിരുന്നു.

സ്ഥൂലശരീരം ശുദ്ധമായാല്‍, മനസ്സ് പരിശുദ്ധമായാല്‍, ദൃശ്യപ്രകൃതിയിലെ ഹിതമായ ദ്രവ്യങ്ങളെ തിരിച്ചറിഞ്ഞ് പ്രായം, ദേഹപ്രകൃതി, ഋതുക്കള്‍ എന്നിവയ്ക്ക് അനുസരിച്ച് സ്വീകരിക്കാനായാല്‍ കാര്യശരീരത്തിന്‍റെ സൗമ്യതയെ നിലനിര്‍ത്താനാകുമെന്നും ആരോഗ്യത്തെ അനുഭവിക്കാനാകുമെന്നും ചിലര്‍ തിരിച്ചറിഞ്ഞിരുന്നു. ശുദ്ധി നേടിയും ആന്തരിക മനസ്സിനെ ഉയർത്തിയും ഭൗതികത കൈവരിച്ച ആത്മബോധകലകളുമായി സന്ധിക്കാനായാൽ അതിലൂടെ സിദ്ധി ആര്‍ജ്ജിക്കാനാകും എന്നും ചിലര്‍ വിശ്വസിച്ചു. സിദ്ധി കൈവന്നാല്‍ വാക്കുകള്‍ക്ക്, വിചാരങ്ങള്‍ക്ക് കാന്തികവൈദ്യുതോര്‍ജ്ജ സമാനങ്ങളായ ചേതനകളെ സൃഷ്ടിക്കാനാകും. സ്വാന്തനം, ദര്‍ശനം, സ്പര്‍ശനം എന്നിവ കൊണ്ട് രോഗീസൌഖ്യം സാദ്ധ്യമാക്കാനാകും. ദര്‍ശനം കൊണ്ട് ജലത്തെ ഘനീഭവിപ്പിക്കാനും ആവശ്യമെങ്കില്‍ ജലത്തെ ഔഷധമാക്കാനും സിദ്ധിയിലൂടെ സുഗന്ധത്തെ ദേശം മുഴുവന്‍ വ്യാപിപ്പിക്കാനും രോഗശമനം സാദ്ധ്യമാക്കാനും പൂര്‍ണ്ണായുസ്സ് സമ്പാദിക്കാനും ആകും എന്നും ചിലര്‍ വിശ്വസിച്ചു.

ബാഹ്യമനസ്സിലെ ആഗ്രഹങ്ങൾക്ക് വിധേയമായി ജിവിക്കണമൊ അഹന്താതത്വസാഹചര്യത്തിന്‍റെ പ്രേരണയ്ക്ക് അനുസരിച്ച് ജിവിക്കണമൊ അതോ സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ജീവിക്കണമൊ എന്ന തരം സന്ദേഹങ്ങളെല്ലാം ബുദ്ധിയുടെതാണ്. ആഗ്രഹങ്ങളും ആവശ്യങ്ങളും രണ്ടും രണ്ടാണ്. ആഗ്രഹങ്ങൾ കൂടുന്തോറും ആധി വര്‍ദ്ധിക്കും. പാപം ചെയ്യാനുള്ള ത്വര കൂടും. പ്രാണശക്തി ദുര്‍ബലമാകും. ബാധ കയറും. വ്യാധിയും പിടിപെടും. ആത്മബോധത്തിന്‍റെ ആവരണങ്ങള്‍ക്ക് അഹിതമാകുന്ന എല്ലാ കർമ്മങ്ങളും പാപമാണ്. ആത്മബോധാവരണങ്ങളെ ആക്രമിക്കുന്ന ഊര്‍ജ്ജയിനം അഹന്താദോഷങ്ങളുടെ പ്രകടനമാണ് ബാധ. ബാധ വ്യാപകമാകുന്നതാണ് മഹാമാരി. ശീതയിനം മഹാമാരിക്ക് നിദാനം ഉഷ്ണയിനം ദോഷങ്ങളും ഉഷ്ണയിനം മഹാമാരിക്ക് നിദാനം ശീതയിനം ദോഷങ്ങളുമാണ്. ഉഷ്ണയിനം ആഗന്തുജദോഷങ്ങളെ നിഷ്ക്രിയമാക്കാന്‍ ഉഷ്ണയിനം ഔഷധങ്ങള്‍ (ആര്യവേപ്പ്, ക്വയിന, അതിവിടയം) ഉതകും. ശീതയിനം ദോഷങ്ങളെ നിഷ്ക്രിയമാക്കാന്‍ ശിതയിനം ഔഷധങ്ങളെ (പച്ച കര്‍പ്പൂരം, ലൊബാന്‍, കടുകുരോഹിണി, ഖദിര, വേങ്ങ, ആടലോടകം, ചന്ദനം, കീഴാര്‍നെല്ലി) പ്രയോജനപ്പെടുത്തണം. കാര്യശരീരത്തിന്‍റെ മുഖ്യആവശ്യം എന്നത് ശുദ്ധി, സൗമ്യത എന്നിവ അടിസ്ഥാനത്തിലുള്ള ആരോഗ്യം, ആനന്ദം എന്നിവയും അതിന്‍റെ നിലനില്‍പ്പുമാണ്.

ആർത്തി, ഭയം, കോപം, വിരോധം, ദ്രോഹചിന്ത, പ്രതികാരം, പുച്ഛം, നിരാശ, സ്വാര്‍ത്ഥത, അലസത, അഹംഭാവം, ദുരഭിമാനം, അക്ഷമ, അസൂയ, അന്ധവിശ്വാസം, കാപട്യം, ചതി, വഞ്ചന, ധിക്കാരം തുടങ്ങിയ മനോമലങ്ങളുടെ കാരണം ബാഹ്യമനസ്സ്, പ്രാണശക്തി എന്നിവയെ നേരിട്ട് ബാധിച്ച അഹന്താദോഷങ്ങളോ അല്ലെങ്കില്‍ അയല്‍ക്കാരനില്‍ നിലകൊള്ളുന്ന അഹന്താദോഷങ്ങളുടെ വ്യാപനമൊ ആണെന്നായിരുന്നു പൂര്‍വ്വികരില്‍ ചിലരുടെ വിശ്വാസം. കാര്യശരീരത്തിൽ സംഭവിച്ച വ്യതിയാനങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ കൂടിയാണ് സ്ഥൂലശരീരത്തിലൂടെ പ്രകടമാകുന്ന രോഗലക്ഷണങ്ങൾ. സ്വാര്‍‍ത്ഥമോഹം വര്‍ദ്ധിക്കാനും നിഷ്ഫലങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനും അന്ധവിശ്വാസങ്ങള്‍, മിഥ്യാധാരണകള്‍, നിഷ്ഫലകര്‍‍മ്മങ്ങള്‍, പാഴുവേലകള്‍, ദുരാചാരങ്ങള്‍ എന്നിവയെ നിരന്തരം പ്രചരിപ്പിക്കാനും മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാനും ചുറ്റുമുള്ള ആളുകളെ നിരന്തരം ശല്യപ്പെടുത്താനും സ്വാതികനായ സഹോദരനെ ദ്രോഹിക്കാനും സഹജീവിയെ നിത്യവുമെന്നോണം ഇരയാക്കാനും എല്ലാം താല്‍പര്യം ജനിക്കുന്നത് പൂര്‍‍വ്വജന്മകര്‍‍മ്മഫലങ്ങളുടെ സ്വാധീനം മൂലമാണെന്നും അതിനേക്കാൾ ഉപരി അയാളില്‍ തന്നെയും അയാള്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ തന്നെയും നിലകൊള്ളുന്ന അഹന്താദോഷങ്ങള്‍ മൂലമാണ് എന്നും ചിലര്‍ വിശ്വസിച്ചു.

മനുഷ്യരില്‍ ഓരോരുത്തരിലും ജന്മസഹജമായി ഒരു ശുദ്ധബോധത്തിന് നിലനില്‍പ്പ്‌ ഉണ്ടെങ്കില്‍ ഒരു അധമയിനം ബോധത്തിനും നിലനില്‍പ്പുണ്ട്. മനുഷ്യോല്‍‍പ്പത്തിക്ക് മുന്‍പേ മുതലുള്ള അധമയിനം സൂക്ഷ്മ ചേതനയാണ് അഹന്താതത്വം. അത് ശരീരത്തില്‍ സൂക്ഷ്മരൂപത്തില്‍ സർവ്വവ്യാപിയായും ഓരോ കോശത്തോടൊപ്പവും നിലകൊള്ളുന്നുണ്ട് എന്നും ചിലര്‍ സങ്കല്‍പ്പിച്ചു. ഇത്തരം ഊര്‍ജ്ജദോഷങ്ങള്‍ ശൈശവം മുതല്‍ പ്രബലമായാൽ ബാല്യത്തില്‍ തന്നെ അതിമോഹം ജനിക്കും. ചെറുപ്പത്തില്‍ തന്നെ പാപകര്‍മ്മങ്ങള്‍ ചെയ്തുതുടങ്ങും. ദുഃഖം, വേദന, വീക്കം, ദുരിതം എന്നിവ ചെറുപ്പം മുതലേ അനുഭവിക്കേണ്ടി വരും. ആധി, വ്യാധി എന്നിവയ്ക്ക് കാരണം ജനിതകയിനം അഹന്താദോഷങ്ങള്‍ മൂലമുള്ള പ്രാണശക്തിയുടെ ദുര്‍ബലതയേക്കാള്‍ അഹന്താസാഹചര്യങ്ങള്‍ വികസിപ്പിച്ച ദോഷചൈതന്യങ്ങളും അത്തരം ചൈതന്യങ്ങളുമായി പരുവപ്പെട്ട ബാഹ്യമനസ്സും സ്ഥൂലശരീരവുമാണ്. അഹന്താകാലത്തില്‍, അഹന്താസാഹചര്യത്തില്‍ പ്രബലമായി നിലകൊള്ളുന്ന അഹന്താദോഷങ്ങളെ തിരിച്ചറിഞ്ഞ് നിഷ്ക്രിയമാക്കേണ്ടത് വ്യക്തിയുടെ ധര്‍മ്മമാണ്.

അഹന്താദോഷങ്ങളില്‍ നിന്ന് മോചിതമാകാന്‍ ശുദ്ധി, ധര്‍മ്മം, സമര്‍പ്പണം എന്നീ മാര്‍ഗ്ഗങ്ങളെ അവലംബിക്കണം. കാലവും ദേശവും ഉള്‍പ്പെട്ട അഹന്തായിനം സാഹചര്യങ്ങളിൽ നിന്ന് മോചിതമാകാന്‍ ആന്തരിക മനസ്സിലെ സൂക്ഷ്മബുദ്ധിയെ ഉയര്‍ത്തി ആത്മബോധകലകളെ ആശ്രയിക്കണം. സഹനം, ശ്രദ്ധ, സൂക്ഷ്മത, ധ്യാനം, ദാനം, അശ്രദ്ധ, ക്ഷമ, വിനയം, ത്യാഗം, നന്മ, സമര്‍പ്പണം, സമചിത്തത എന്നിവയെ ശീലിക്കണം. ആവശ്യമെങ്കില്‍ സഹോദരനിലെയും സ്വാതികനായ ഗുരുവിലെയും ഉയര്‍ന്ന ബുദ്ധിബോധത്തെ കൂടി സ്വീകരിക്കണം. ലഭ്യമെങ്കില്‍ അവരിലെ ആത്മബോധകലകളിലെ ഊര്‍ജ്ജത്തെ കൂടി ആശ്രയിക്കണം. ചുറ്റുമുള്ളവരുടെ അധര്‍മ്മയിനം കർമ്മങ്ങളെയും അവരിലെ അധമകാര്യങ്ങളെയും ശ്രദ്ധിക്കാതിരിക്കുകയും അവരുടെ കർമ്മങ്ങളെ വിലയിരുത്താതിരിക്കുകയും ചെയ്യലാണ് അശ്രദ്ധ. ക്ഷമയും സങ്കല്‍പ്പനിയന്ത്രണവും മറവിയും മൗനവും ഒരുതരത്തില്‍ അശ്രദ്ധയാണ്. അനാവശ്യവിഷയങ്ങളെ പരമാവധി അവഗണിച്ചും നിയന്ത്രിച്ചും ആവശ്യദ്രവ്യങ്ങളെ തിരിച്ചറിഞ്ഞ് അതിനെ അര്‍ത്ഥപരവും പുണ്യപരവുമായ നിലയില്‍ പരിണമിപ്പിച്ചും ചെയ്യുന്ന സൃഷ്ടികര്‍മ്മങ്ങളാണ് ശ്രദ്ധ. സൃഷ്ടികര്‍മ്മങ്ങള്‍ക്ക്, നിലനില്‍പ്പിന് നാരയെ പ്രയോജനപ്പെടുത്തണം. നാരയുടെ അധിപനത്രേ നാരായണൻ. അസ്രാവം, പ്രമേഹം എന്നിവ നാരയെ നഷ്ടപ്പെടുത്തുന്ന രോഗാവസ്ഥകളാണ്. നാര, സൃഷ്ടിപരത എന്നിവ ക്ഷയിക്കുന്ന ശരീരാവസ്ഥയാണ് ജരാ. സൃഷ്ടിക്രിയകള്‍ക്ക് മുന്നോടിയായുള്ള സൂക്ഷ്മതയാണ്, ശുദ്ധിയാണ്‌ ധ്യാനം. ആവശ്യമായ ഒരു വിഷയത്തിലൊ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട മനോമലങ്ങളിലൊ ആശ്രയിക്കേണ്ട ആത്മബോധകലകളിലൊ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ധ്യാനമാണ്. ഓര്‍ത്തിരിക്കേണ്ട വാക്ക് നിരവധി തവണ ആവര്‍ത്തിച്ച് ചൊല്ലുന്നതും ശരീരം കൊണ്ട് വലത്തുനിന്ന്‍ ഇടത്തോട്ട് ആവര്‍ത്തിച്ച് വട്ടംചുറ്റി കറങ്ങുന്നതും ധ്യാനമാണ്. സുഖമായി ഒരു സ്ഥലത്ത് ഇരുന്നൊ കിടന്നൊ വിഷയത്തെ ആഴത്തില്‍ അന്വേഷിക്കുന്നത് ധ്യാനത്തില്‍ ഉള്‍പ്പെടും. ശ്രദ്ധ കുറയുമ്പോൾ, വേദന അനുഭവപ്പെടുമ്പോൾ ഉറവജലം കൊണ്ട് ബാഹ്യഅഭിഷേകം ചെയ്യുന്നത് ദൈവവ്യപാശ്രയരീതിയാണ്. എണ്ണ, വെണ്ണ, നെയ്യ്, തേന്‍ എന്നിവയെയും ബാഹ്യഅഭിഷേകത്തിനായി ഉപയോഗിക്കാം. തലയെ മറന്ന് എണ്ണ തേക്കരുത് എന്നൊരു ചൊല്ല് തന്നെയുണ്ട്‌. ഇന്ദ്രിയങ്ങളെയെല്ലാം അടച്ചും ഉഷ്ണ അശുദ്ധവായുവിനെ പുറത്തുവിട്ടും കുളിച്ചും ദേഹത്തെ ശുദ്ധിചെയ്യുന്ന രീതിയും ശീത അന്തരീക്ഷവായുവിനെ പരമാവധി ശേഖരിച്ച്, നെഞ്ചിൽ പിടിച്ചുവെച്ച്, ദേഹത്തില്‍ മുഴവന്‍ വ്യാപിപ്പിച്ച് പ്രാണശക്തിയെ ഉത്തേജിപ്പിക്കുന്ന രീതിയും ഉറപ്പുള്ള ഭാഗത്ത് ഇരുന്ന് നട്ടെല്ലിനെ നിവര്‍ത്തി തലയും കഴുത്തും നെഞ്ചും ഒരേ നിലയിലാക്കി ആകാശത്തോട്ട്‌ ദൃഷ്ടികള്‍ ഉയര്‍ത്തി ശ്വാസഗതിയെ ഇത്തിരി നേരം നിയന്ത്രിക്കുന്ന രീതിയും ധ്യാനമാണ്. വായയിലൂടെ വായുവിനെ ദീര്‍ഘമായി നിരവധി തവണ തുടര്‍ച്ചയായി അകത്തോട്ട് വലിക്കുന്നതും ഒടുവില്‍ വായയിലൂടെ ഒന്നിച്ച് വിടുന്നത് വായുധ്യാനമാണ്. വിഷയങ്ങളെ ബുദ്ധികൊണ്ട് തരംതിരിക്കാതെ സമചിത്തനാകുന്നതും സംഭവിക്കുന്നതെല്ലാം വാര്‍ദ്ധക്യത്തെ സംബന്ധിച്ച് ‘തെറ്റ്’ എന്ന് കണക്കാക്കുന്നതും ഉറവജലത്തെയൊ ശുദ്ധയിനം ലഘു ഉഷ്ണ ജലത്തെയൊ ഉപയോഗപ്പെടുത്തി മനസ്സിനെ ഉണര്‍ത്തുന്ന രീതിയും ധ്യാനമാണ്. ധ്യാനം എന്നത് ചില സന്ദര്‍ഭങ്ങളില്‍ മനോകർമ്മങ്ങളിലെ ഏകാഗ്രതയാണെങ്കില്‍, സങ്കല്‍പ്പമനസ്സിനെ വികസിപ്പിച്ചുകൊണ്ടുള്ള അന്വേഷണമാണെങ്കില്‍ ചിലപ്പോള്‍ അത് മനോമല ശോധനയാണ്‌. ധ്യാനം ചിലർക്ക് വായു, നാര എന്നിവയെ പ്രയോജനപ്പെടുത്തിയുള്ള ഉപാസനയാണ്. ഏകാഗ്രതയോടെയുള്ള അന്വേഷണമായാലും മനോമലങ്ങളുടെ ശോധനയായാലും വായു, നാര എന്നിവ കൊണ്ടുള്ള ഉപാസനയായാലും അത് ഫലപ്രദമാകാൻ ഇടവരുന്നതിന്‍റെ അടിസ്ഥാനം ഒന്ന് ശുദ്ധിയാണ്‌. മറ്റൊന്ന് ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ആനന്ദം തുടങ്ങിയ ആത്മബോധകലകളുമായുള്ള ആന്തരിക മനസ്സിന്‍റെ അടുപ്പമാണ്.

ജീവിച്ചുപോരുന്ന സാഹചര്യം അഹന്താസാമ്രാജ്യമായതിനാല്‍ അതിലെ വായുവും ജലവും എല്ലാം അഹന്താമയമായിരിക്കും. അന്തരീക്ഷവായുവില്‍ 78% വരുന്ന നൈട്രജൻ വാതകത്തെ ശരീരം സ്വീകരിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. നൈട്രജൻ വാതകം ശരീരത്തില്‍ കലര്‍ന്നാല്‍ വിഷസമാനതരം പ്രവര്‍ത്തനമാണ് സംഭവിക്കാനിടയാകുന്നത്. ശരീരത്തിലുള്ള ലഘു ഉഷ്ണവായുവിനെ പുറത്തുവിട്ടും അന്തരീക്ഷവായുവിനെ കൂടുതലായി സ്വീകരിച്ചുമുള്ള ശ്വസനവ്യായാമം ബാഹ്യമനസ്സിലെ അഹന്താശേഷികളെ വര്‍ദ്ധിപ്പിക്കും. അന്തരീക്ഷവായുവിനെ സ്വീകരിക്കാതെ നെഞ്ചിലുള്ള വായുവിനെ അതേ നിലയില്‍ കുറെനേരം പിടിച്ചുവെച്ചുള്ള പ്രാണായാമം ആന്തരിക മനസ്സിനെ ഉത്തേജിപ്പിക്കും, ലഘുവുമാക്കും. പ്രാണായാമയിനം അഭ്യാസങ്ങള്‍ നിത്യവുമെന്നോണം അനുഷ്ഠിക്കുന്നത് മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവ തമ്മില്‍ വേണ്ട സൗമ്യതയെ പോഷിപ്പിക്കും. ആരോഗ്യത്തെ മെച്ചപ്പെടുത്തും. അന്തരീക്ഷവായുവിനെ ഇത്തിരി നേരം നിഷേധിച്ചാല്‍, സ്ഥൂലശരീരത്തില്‍ ഇംഗാലാമ്ലവാതകത്തിന്‍റെ തോത് ഇത്തിരി നേരം വര്‍ദ്ധിപ്പിച്ച് നിലനിര്‍ത്തിയാല്‍ അഹന്താദോഷങ്ങള്‍ നിഷ്ക്രിയമാകും. പ്രാണശക്തി മെച്ചപ്പെടും. ഉറങ്ങിയാലും പ്രാണശക്തി മെച്ചപ്പെടും. ഉഷ്ണം കൂടിയതുമൂലം ക്ഷീണം, വായുപ്രയാസങ്ങള്‍ എന്നിവ അനുഭവപ്പെടുമ്പോള്‍ സോഡവെള്ളം കുടിച്ചാല്‍ ചിലര്‍ക്ക് ആശ്വാസം കിട്ടും. ഇവ തഥര്‍ത്ഥകാരി ആശയത്തിന്‍റെ ഉദാഹരണങ്ങള്‍ കൂടിയാണ്.

സ്ഥൂലശരീരത്തില്‍ 200 ല്‍ അധികം വിത്യസ്തതരം കോശങ്ങളുണ്ട്. ഏകദേശം 100 ബില്ല്യൻ നാഡീകോശങ്ങളും 32 ബില്ല്യൻ ഹൃദയപേശികോശങ്ങളും 0.8 ബില്ല്യൻ വായുകോശങ്ങളും ഉണ്ട്. കോശത്തില്‍ 25000 ത്തോളം ജനിതകഘടകങ്ങളുമുണ്ട്‌. സാരാംഗ്നികൾ ഏകദേശം 75000 തരങ്ങളുണ്ട്. ആകെയുള്ള കോശങ്ങളുടെ എണ്ണം ഏകദേശം 37 ട്രില്യണ്‍ വരും. ശരീരത്തില്‍ നിലകൊള്ളുന്ന സൂക്ഷ്മയിനം ജീവികളുടെ ആകെ എണ്ണം ഏകദേശം 39 ട്രില്യനത്രേ. വിഷയബോധവും വസ്തുതാബോധവും ധാരണയും ബുദ്ധിയും വികൃതികളായ മനോകര്‍മ്മങ്ങളും മറ്റും ഉളവാകുന്നത് മസ്തിഷ്കകോശങ്ങളുടെ മാത്രം ശേഷി അനുസരിച്ചാണോ അതോ സൂക്ഷ്മാണുക്കളുടെ സംഘടിതബോധം കൂടി അനുസരിച്ചാണോ എന്നത് തീര്‍ച്ചയില്ലാത്ത ഒരു സംഗതിയാണ്. സൂക്ഷ്മാണുക്കള്‍ക്ക് എതിരെയുള്ള പ്രതിരോധശക്തിക്ക് ആധാരം പ്രാണശക്തിയും പ്രാണശക്തിയോട് ചേര്‍ന്ന് നിലകൊള്ളുന്ന ഉപബോധമനസ്സുമാണ്. ആത്മബോധകലകള്‍ ചേര്‍ന്ന ആന്തരിക മനസ്സ് തന്നെയാണ് ഉപബോധമനസ്സ്. ബാഹ്യമനസ്സിനെ തളര്‍ത്തുന്ന ദ്രവ്യങ്ങളില്‍ (Para sympatholytic & Sympatholytic) ചിലതിന്‍റെ സൂക്ഷ്മ അംശങ്ങള്‍ ഉപബോധമനസ്സ്, പ്രാണശക്തി എന്നിവയെ ഉണര്‍ത്തും. ബാഹ്യമനസ്സിനെ ഉണര്‍ത്തുന്ന ദ്രവ്യങ്ങളുടെ അതിസൂക്ഷ്മ അംശങ്ങള്‍ (ഉലുവ, കൂണ്‍; കാപ്പി, പുകയില, ലൊബെലിയ) ആയുസ്സിനെ ദീര്‍ഘിപ്പിക്കാന്‍ ഉതകുമൊ എന്നും ചിലര്‍ അന്വേഷിച്ചു.

ശരീരത്തിലെ മലങ്ങളെ യഥാസമയം പുറത്തുകളയുന്ന പ്രക്രിയയാണ് ശോധന. കാര്യശരീരത്തിന് വേണ്ടാത്ത ദ്രവ്യങ്ങളെ ഒഴിവാക്കുന്ന ശുദ്ധികർമ്മങ്ങളാണ് ദാനം. ശരീരത്തിന് അധികം വേണ്ടാത്ത മുടി, നഖം; അനുയോജ്യമല്ലാത്തയിനം ആഹാരദ്രവ്യങ്ങള്‍, വസ്ത്രം, ആഭരണങ്ങൾ, മരുന്നുകൾ; നിത്യജീവിതത്തിൽ ആവശ്യമില്ലാതെ വരുന്ന വസ്തുക്കള്‍, ചാണകം, ഓല, വൈക്കോല്‍, ഉമി തുടങ്ങിയ അർത്ഥങ്ങൾ എന്നിവയെയെല്ലാം മറ്റൊരാള്‍ക്ക്, സഹജീവികള്‍ക്ക് സൗജന്യമായി നല്‍കുന്നത് ദാനമാണ്. വേദനകളുടെ മുഖ്യകാരണം ദേഹത്തില്‍ ഊറിയ മാലിന്യങ്ങളോ പുറമേ നിന്ന് എത്തിയ വിഷങ്ങളോ ആണ്. മലിനവായു, മലിനജലം എന്നിവയെ തിരസ്ക്കരിക്കുന്നതോടൊപ്പം പാരദം, താലിയം, ഈയ്യം, കാഡ്മിയം, നിക്കൽ, ആര്‍സെനിക്, സൈനയിഡ്‌ തുടങ്ങിയ തമസ്സ് ഇനങ്ങളുടെ അംശങ്ങള്‍ കലരാന്‍ ഇടയായ ആഹാരപദാർത്ഥങ്ങളെയും വർജ്ജിക്കണം. ചില പ്രദേശങ്ങളില്‍ നിന്നുള്ള തേയിലയിലും പുകയിലയിലും മഞ്ഞള്‍, മുളക് എന്നിവയിലും ഇയ്യം അനുവദനിയമായ തോതിലും (0.6 പി.പി.എം) കൂടുതല്‍ അളവിൽ കലര്‍ന്നിട്ടുണ്ട്. മാൻഗനീസ്, ഗന്ധകം എന്നിവ അടങ്ങിയ ആഹാരപദാർത്ഥങ്ങള്‍ നിത്യവും അധികം അളവില്‍ കഴിക്കരുത്. ഇവ കലര്‍ന്ന വായുക്കള്‍ ശരീരത്തില്‍ എത്താതെയും ശ്രദ്ധിക്കണം. നിലക്കടല, വെളുത്തുള്ളി, ഉള്ളി, കാബേജ്, ചക്കക്കുരു, തക്കാളി, വെള്ളക്കടല, ബീൻസ്, ഉരുളക്കിഴങ്ങ്, ഇഞ്ചി, ആര്യവേപ്പ്; മത്സ്യം, ബീഫ്, പോര്‍ക്ക്‌ എന്നിവയിൽ ഗന്ധകം അടങ്ങിയിട്ടുണ്ട്. രക്തത്തില്‍ ഹോമോസിസ്റ്റീനിന്‍റെ തോത് 15 Umol/L എന്നതില്‍ താഴെയായി നിലകൊള്ളണം. ഹോമോസിസ്റ്റീന്‍ തോത് കൂടിയവര്‍ ഗന്ധകം (മെത്തിയോണിന്‍) അധികം അടങ്ങിയ ദ്രവ്യങ്ങളെയും ഉറവകളില്‍ നിന്നുള്ള തീര്‍ത്ഥങ്ങളെയും ഔഷധങ്ങളെന്നോണം മാത്രം ഉപയോഗിക്കണം. സാമാന്യമായി അനുഭവപ്പെട്ടുപോരുന്ന ഒട്ടനവധി പ്രയാസങ്ങളുടെയും നിദാനം അന്തരീക്ഷത്തിലെ അദൃശ്യങ്ങളായ ഭൗതികയിനം ഊര്‍ജ്ജങ്ങളാണ്. റേഡിയേഷന്‍ മൂലമുള്ള ദോഷങ്ങളെ പരിഹരിക്കുവാന്‍ ഗന്ധകം അടങ്ങിയ സസ്യഔഷധങ്ങളെ പ്രയോജനപ്പെടുത്തണം. കായം, ആര്‍ണിക്ക, ആര്യവേപ്പ്, വിസ്കം ആല്‍ബം, അമര്‍ ബെല്‍, കറ്റാര്‍വാഴ, പുതീന, കാപ്പി, ഇഞ്ചി, നിലക്കടല, കടുക് എന്നിവയില്‍ ഗന്ധകം അടങ്ങിയിട്ടുണ്ട്. റേഡിയേഷന്‍ ദോഷങ്ങളെ പരിഹരിക്കുവാന്‍ അര്‍ട്ടിമിസിയ, ചന്ദനം, റൂട്ട എന്നിവയും സഹായകമാണ്. കാബേജ്, കടുക് എന്നിവയില്‍ ഗന്ധകം കൂടാതെ താലിയവും കലര്‍ന്നിട്ടുണ്ട്. താലിയം ദേഹത്തില്‍ എത്തിയാല്‍  തലമുടി കൊഴിയും.

കടലുപ്പ്‌ സ്ഥൂല അളവിൽ വിഷമാണ്. ആഹാരപദാര്‍ഥങ്ങളിലൂടെ എത്തുന്ന സയനൈഡ്, ആര്‍സെനിക് തുടങ്ങിയ വിഷങ്ങളെ നിര്‍വീര്യമാക്കാന്‍ പാചകത്തിന് മുന്നോടിയായി ലഘു അളവില്‍ ഉപ്പ് ചേർത്ത ലായനയില്‍ ശുദ്ധിചെയ്യുന്ന രീതി സര്‍വ്വസാധാരണമാണ്. അരി വേവിച്ച ശേഷം ഉപ്പ് ചേര്‍ത്ത് ഇളക്കി ചോറ് ഊറ്റിയാല്‍ കഞ്ഞിയിലുള്ള ആര്‍സെനിക്. നിര്‍വീര്യമായി കിട്ടും. കല്ലുപ്പില്‍ പൊട്ടാസ്യം കലര്‍ന്നിട്ടുണ്ട്. സോഡിയം എന്ന അറബിപദത്തിന്‍റെ (സോഡാനം) അര്‍ത്ഥം ‘തലവേദനയെ മാറ്റുന്നത്’ എന്നാണ്. ഉപ്പ് അതിസൂക്ഷ്മ അളവില്‍ പ്രാണശക്തിയെ മെച്ചപ്പെടുത്തും.

ശരീരം, പ്രാണശക്തി, മനസ്സ്, അഹന്താദോഷങ്ങള്‍, ആത്മബോധകലകള്‍, ആത്മബോധം എന്നിവയെല്ലാം ഉൾപ്പെട്ട മനുഷ്യനില്‍ ആത്മബോധം ഒഴിച്ചുള്ള ഘടകങ്ങളെല്ലാം ഭൗതികമാണ്. ആത്മബോധകലകള്‍ ഭാഗികമായി ഭൗതികമാണ്. ഭൗതികഘടകങ്ങള്‍ക്ക് നിശ്ചിത ആയുസ്സുണ്ട്. സ്ഥൂലശരീരവും പ്രാണശക്തിയും മനസ്സും മനസ്സിലെ അഹന്താദോഷങ്ങളും എല്ലാം വിഘടിച്ച് വേര്‍പിരിയുന്നതാണ്, വ്യക്തിയുടെ ആയുസ്സ് തീരുന്നതാണ് മരണം. ആത്മബോധത്തിന് കാര്യശരീരം തീർത്തും അനുയോജ്യമല്ലാതെ വരുമ്പോള്‍ അതിനെ ഉപേക്ഷിച്ച് അനുയോജ്യമായ മറ്റൊരു ദേഹത്തെ തേടി പോകുന്നതാണ്, അല്ലെങ്കില്‍ കര്‍മ്മഫലവിചാരണക്കായി പരലോകത്തോട്ട് പോകുന്നതാണ്, അല്ലെങ്കില്‍ സ്ഥൂലസൂക്ഷ്മ ശരീരങ്ങളെ ഉപേക്ഷിച്ച് സത്യബോധത്തില്‍ വിലയംപ്രാപിക്കുന്നതാണ് എന്നിങ്ങിനെ മരണത്തെക്കുറിച്ച് വിത്യസ്ത ഭാവനകള്‍ നിലവിലുണ്ട്. കോശങ്ങളില്‍ മലങ്ങള്‍ നിറഞ്ഞാൽ; ആകാശം, വായുഭൂതം, അഗ്നിഭൂതം, ജലഭൂതം, ഭൂമിഭൂതം എന്നിവ നിറഞ്ഞാൽ, കാലം കോശങ്ങളില്‍ പ്രവര്‍ത്തിച്ച്‌ മൂപ്പ് വരുത്തിയാൽ കോശങ്ങൾ ആദ്യം തടിക്കും. തുടർന്ന് കോശങ്ങളിലെ ഇടം കുറഞ്ഞാല്‍, സാരാംഗ്നികള്‍ തീര്‍ന്നാല്‍ നാഡികോശങ്ങൾ അടക്കമുള്ള കോശങ്ങൾ നശിക്കും. ശരീരത്തില്‍ വിവിധകോശങ്ങളില്‍ പ്രത്യേകിച്ച് രക്തത്തിലെ ചുവന്നയിനം കോശങ്ങളില്‍ ഓരോ നിമിഷത്തിലും ഏകദേശം പത്ത് മുതല്‍ നാല്പത് ലക്ഷം വരെ കോശങ്ങൾ മരിക്കുകയും ജനിക്കുകയും ചെയ്യുന്നുണ്ട്. രക്തത്തിലെ വെളുത്തയിനം കോശങ്ങളുടെ ആയുസ്സ് ചില ഘട്ടത്തിൽ മണിക്കൂറുകൾ മാത്രമാണ്. കോശത്തിലെ വിവരങ്ങൾ സമാനയിനം കോശങ്ങളിലോട്ടോ ദ്രാവകത്തിലോട്ടോ ഊർജ്ജമണ്ഡലത്തിലോട്ടോ കൈമാറ്റം ചെയ്ത ശേഷമാണ് ഇവ നശിക്കുന്നത്. കോശമരണത്തെ അനുഭവിക്കാൻ കഴിയാത്തത്‌ മരണകാര്യത്തെ അറിയാനുള്ള ഇന്ദ്രിയശേഷി ഇല്ലാത്തതുകൊണ്ടാണ്. ജീവിതത്തിന്‍റെ അന്ത്യമാണ് മരണം. മരണം എന്ന പ്രതിഭാസത്തിന്‍റെ നിദാനം കാലവും ദോഷങ്ങളുമാണ്. കാലനറിയാതെ മരണമില്ല എന്നൊരു ചൊല്ലുമുണ്ട്. മാതാപിതാബീജങ്ങള്‍, പ്രാണശക്തി, ഭ്രൂണം, ജനനം, വളർച്ച, ശരീരരൂപം, മനസ്സ്, അനുഭവങ്ങള്‍ എന്നിവയെല്ലാം വ്യക്തിയെ സംബന്ധിച്ച് യാഥാർഥ്യവിഷയങ്ങളാണ്. ജനനം ഒരു അനുഭവമായിരുന്നുവെങ്കിലും ഓർമ്മയിൽ അത് ഇല്ലാത്തതാണ്. സ്ഥൂലമരണത്തെ കാര്യശരീരം അനുഭവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അത് ഒരു പ്രതീക്ഷയൊ ഭാവനാവിഷയമൊ ആണ്. മിനുട്ടില്‍ 22 തവണ ക്രമത്തില്‍ ശ്വസിക്കുന്നത് കൂടാതെ 44 തവണ സങ്കല്‍പ്പിക്കുകയും ചെയ്യുന്ന ജീവിയത്രേ മനുഷ്യന്‍. ചെവി, ചര്‍മ്മം, കണ്ണ്, നാക്ക്, മൂക്ക് എന്നിവ പോലെ സങ്കല്‍പ്പമനസ്സും ഇന്ദ്രിയമാണ്. ഭൗതികവിഷയങ്ങള്‍ക്കും അറിവിനും ജീവതാനുഭവങ്ങള്‍ക്കും എല്ലാം അടിസ്ഥാനം ഇന്ദ്രിയങ്ങളും ബാഹ്യമനസ്സുമാണ്. മനുഷ്യന്‍ അറിഞ്ഞുവെച്ച വിഷയങ്ങളിൽ 95% വും സങ്കൽപ്പപരമത്രേ. അങ്ങിനെയെങ്കില്‍ അതടിസ്ഥാനത്തിൽ ചെയ്ത കർമ്മങ്ങളും അതിന്‍റെ ഫലങ്ങളും ജീവിതാനുഭവങ്ങളും ഏറെക്കുറെ മിഥ്യ തന്നെയായിരിക്കും. മിഥ്യയില്‍ ജീവിച്ച് ആയുസ്സ് തീര്‍ക്കുന്ന ജീവിയുടെ മരണസങ്കല്‍പ്പങ്ങളും മരണാനന്തരജീവിതം സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ ഉണ്ടെങ്കില്‍ അതും മിഥ്യയാകാനിടയുണ്ട്. മിഥ്യയില്‍ നിന്ന് മോചനം കിട്ടണമെങ്കില്‍ ഇന്ദ്രിയങ്ങളെയും ബാഹ്യമനസ്സിനെയും സംസ്കരിക്കണം. ദൃശ്യപ്രപഞ്ചത്തെ മഞ്ഞയൊ നീലയൊ നിറമുള്ള കണ്ണടയിലൂടെ നോക്കി കണ്ട ആള്‍ ചുവന്ന നിറമുള്ള കണ്ണട വെച്ചാല്‍ മഞ്ഞയൊ നീലയൊ നിറമുള്ള ലോകത്തിന്‍റെ സ്ഥാനത്ത് ചുവന്നനിറമുള്ള ലോകത്തെയാകും കാണുന്നത്. നോക്കിയ ആള്‍ ഇല്ലാതായാലും ദേശവും കാലവും സാഹചര്യവും ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും മറ്റും അധികം മാറ്റമില്ലാതെ പഴയ നിലയില്‍ തന്നെ നിലകൊള്ളുകയും ചെയ്യും. അങ്ങിനെയെങ്കില്‍ വിഷയം എന്നതും പ്രശ്നങ്ങള്‍ എന്നതും എല്ലാം വ്യക്തിഗത മനസ്സിന്‍റെതാണ്. മനുഷ്യമനസ്സ് അഭിമുഖീകരിച്ചുപോരുന്ന നാനാവിധത്തിലുള്ള പ്രശ്നവിഷയങ്ങളിൽ മുഖ്യമായത് അഹന്താതത്വം സൃഷ്ടിച്ച കാര്യശരീരരോഗങ്ങളും അകാലവാർദ്ധക്യവും അകാലത്തിലെ മരണവുമാണ്.

അകാലവാര്‍ദ്ധക്യത്തിന് മുഖ്യകാരണം സാരാംഗ്നികളുടെ അധികതോതിലുള്ള ശോഷണമാണ്. ചില സന്ദര്‍ഭങ്ങളില്‍ പ്രതിയിനം സാരാംഗ്നികളുടെ ആവിര്‍ഭാവമാണ്. സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവയിലെ അശുദ്ധിയും വൈഷമ്യങ്ങളും പോരായ്മകളുമാണ് രോഗങ്ങള്‍ക്കും അകാലവാര്‍ദ്ധക്യത്തിനും കാരണമാകുന്നത്. കാര്യശരീരത്തിലെ അശുദ്ധിയും മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവ തമ്മിലുള്ള അസന്തുലനവും കാര്യശരീരം, അഹന്താകാലം, ഋതുക്കൾ, അഹന്താദേശം, അഹന്താഊര്‍ജ്ജങ്ങള്‍ എന്നിവ തമ്മിലുള്ള അസന്തുലനവും രോഗങ്ങൾക്ക് എന്നപോലെ അകാലവാര്‍ദ്ധക്യത്തിനും കാരണമാണ്. കാര്യശരീരത്തെ എപ്പോഴും ശുദ്ധിയിലും സൗമ്യതയിലും നിലനിർത്താനായാൽ, മനസ്സിനെ നിയന്ത്രിക്കാനായാല്‍, കോശപ്രക്രിയകളെ സാവധാനത്തിലാക്കാനായാല്‍, ഹോർമോണുകളെയും സാരാംഗ്നികളെയും ക്രമത്തിൽ നിലനിർത്താനായാൽ അകാലക്ഷയത്തെ പ്രതിരോധിക്കാനാകും.

മാതാപിതാബീജകോശങ്ങള്‍ പരസ്പരം ചേര്‍ന്ന് ഗര്‍ഭാശയത്തില്‍ എത്തി മുളച്ചും വളര്‍ച്ച നേടി സ്വതന്ത്രമാകുന്നതാണ്, ആത്മബോധം പുതിയ ശരീരത്തെ സ്വീകരിച്ച് പുറത്തുവരുന്നതാണ് ജനനം. കാര്യശരീരം വിഘടിച്ച് പ്രാണശക്തി നശിക്കുന്നതാണ് മരണം. ശരീരത്തിലുള്ള കുറെ തന്മാത്രകളുടെയും ഓക്സിജന്‍ (65%), കാര്‍ബണ്‍ (18%), ഹൈഡ്രജന്‍ (10%), നൈട്രജന്‍ (3%) കാല്‍സിയം (1.5%), ഫോസ്ഫറസ് (1%), പൊട്ടാസ്യം (0.4%), സള്‍ഫര്‍, ഇരുമ്പ്, സിങ്ക്, സോഡിയം, മഗ്നീഷ്യം, മാന്‍ഗനീസ്, ബോറോണ്‍, ക്ലോറിന്‍, ഐഡിന്‍ തുടങ്ങിയ മൂലകങ്ങളുടെയും ഒപ്പമുള്ള വൈദ്യുതഊര്‍ജ്ജങ്ങളുടെയും എല്ലാം വിഘടനമാണ് മരണം എന്നും പറയാം.

കടലില്‍ നിന്ന് ഉത്ഭവിച്ച നീരാവി മഴയായി മലയില്‍ എത്തും. മലയില്‍ നിന്ന് വീണ്ടും കടലില്‍ എത്തും. അഗ്നിഭൂതത്തില്‍ നിന്ന് ഉത്ഭവിച്ച ജലം, ഭൂമി, വായു, ആകാശം എന്നീ ഭൂതങ്ങള്‍ തിരികെ പരിണമിച്ച് അഗ്നിഭൂതത്തിലെത്തും. മണ്ണില്‍ നിന്ന്, ആഹാരത്തില്‍ നിന്ന് ഉത്ഭവിച്ചത്‌ തിരികെ മണ്ണില്‍ എത്തും. ക്ഷയം മൂലം മണ്ണില്‍ എത്തുന്നതിനെ മണ്ണ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന  വാര്‍ദ്ധക്യഅതിജീവനം തഥര്‍ത്തകാരിയാണ്. ആകാശഭൂതത്തില്‍ നിന്ന് ഉത്ഭവിച്ചത്‌ പരിണമിച്ച് ഒടുവില്‍ ആകാശഭൂതത്തില്‍ എത്തും. ആകാശഭൂതം ശൂന്യതാ സമാനമാണ്. സത്യബോധം സൂക്ഷ്മ ശൂന്യതാസമാനമാണ്. ആത്മബോധലയം, സത്യബോധലയം എന്നത് ശൂന്യതാസാക്ഷാല്‍ക്കാരവുമായി ബന്ധപ്പെട്ട മനസ്സിന്‍റെ ഓരോ ഘട്ടമാണ്. ഭൗതികതലത്തില്‍ മരണം ഒരിക്കല്‍ യാഥാര്‍ത്ഥ്യമാണ്. അതിനെ സാക്ഷാൽക്കരിക്കാനായി പരിശ്രമിക്കേണ്ട കാര്യമില്ല. സ്ഥൂലശരീരത്തില്‍ ഓരോ വര്‍ത്തമാനകാലനിമിഷത്തിലും ഏകദേശം 4 ലക്ഷം മുതല്‍ 40 ലക്ഷം വരെ കോശങ്ങള്‍ മരണപ്പെടുന്നുമുണ്ട്. പൂർവ്വനിമിഷത്തിലും ഭാവിനിമിഷത്തിലും കോശമരണം സംഭവിക്കുന്നുണ്ട്. ആ നിലയ്ക്ക് കോശമരണം ഒരു നിത്യപ്രവാഹമാണ്. ഭൂതം, വർത്തമാനം, ഭാവി എന്നിവ ചേർന്നാൽ ഭൌതികകാലം പൂര്‍ണ്ണമാകും. പൂര്‍ണ്ണമായ കാലം എന്നത് സത്യത്തിന്‍റെ വിശേഷമാണ്. ആ നിലയ്ക്ക് പ്രവാഹയിനം കോശമരണം സത്യമാണ്. സ്ഥൂലശരീരം, രക്തധാതു എന്നെന്നും നിലകൊള്ളുന്നത് മരണമെന്ന സത്യത്തിലാണ്. അങ്ങിനെയെങ്കില്‍ സ്ഥൂലശരീരത്തിന്‍റെ, ജീവിതത്തിന്‍റെ ലക്ഷ്യം ആകേണ്ടത് മരണമൊ ശൂന്യതാസത്യമൊ അല്ല. ലക്ഷ്യം ആകേണ്ടത് മരണത്തില്‍ നിന്നും ക്ഷയത്തില്‍ നിന്നും ഉള്ള നിത്യമുക്തിയാണ്.

ഞാൻ സ്ഥൂലശരീരമാണ്, പ്രാണശക്തിയാണ്, വികാരമനസ്സാണ്, കാര്യശരീരമാണ്, ഭൗതികത കൈവരിച്ച ആത്മബോധകലകളാണ് എന്നതെല്ലാം അഹങ്കാരമാണ്. അഹങ്കാരമനസ്സ് വേഗത്തില്‍ നശിക്കും. ഞാൻ ശൂന്യതാസമാനമായ ആത്മബോധമാണ് എന്ന തലത്തില്‍ ആന്തരിക മനസ്സ് എത്തിയാല്‍ മനസ്സിന് നിത്യമാകാനാകും.  സ്ഥൂല ആവരണങ്ങളെ ത്യജിച്ചാലാണ് ആത്മബോധലയം  സാദ്ധ്യമാകുന്നത്. സ്ഥൂലശരീരം ഇല്ലെങ്കില്‍ വ്യക്തിയുമില്ല.   സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവയുടെ  ശുദ്ധനിത്യതയാണ് ഭൌതികഅമരത്വം. വാര്‍ദ്ധക്യ ആരംഭത്തില്‍ ശൂന്യതാസമാനദ്രവ്യങ്ങളെയും വിഷയിനം കൈപ്പ് (അലോ, അമര, മിറ) ദ്രവ്യങ്ങളെയും അതിനെക്കാള്‍ ഉപരി സ്ഥിരതയുള്ള ശരീരഘടകസമാനദ്രവ്യങ്ങളെയും അതിസൂക്ഷ്മ അളവില്‍ ക്ഷയപ്രതിരോധഔഷധങ്ങളായി പ്രയോജനപ്പെടുത്താനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചുനോക്കി.

സത്യബോധലോകത്തില്‍ നിന്ന് അഹന്താതത്വപ്രപഞ്ചത്തില്‍ എത്തിയപ്പോള്‍ ആത്മബോധത്തിന് കിട്ടിയ ആവരണവാഹനമാണ് കാര്യശരീരം. ആത്മബോധം തന്‍റെ വര്‍ത്തമാനകാലവാഹനത്തെ ദാനം ചെയ്യുന്നതാണ് സ്ഥൂലമരണം. ആത്മബോധത്തിന് ഇതുമൂലം പുതിയ ഒരു വാഹനത്തെ ലഭിക്കാന്‍ വേണ്ട അവസരം കൈവരും. സ്ഥൂലസൂക്ഷ്മശരീരങ്ങളില്‍ നിന്ന് മുക്തി നേടി ബന്ധം, ഉപാധി, പരിണാമം, താളം, ക്രമം ഒന്നും ബാധകമല്ലാത്ത, അഭൗതിക സത്യബോധത്തില്‍ വിലയംപ്രാപിക്കുന്നതാണ് കല്‍പ്പമരണം. ജീവിതപ്രവാഹതുടര്‍ച്ചയുടെ അന്ത്യമായും മരണത്തെ വിശേഷിപ്പിക്കാനാകും. മരണം ലഘുവും പൂര്‍ണ്ണവുമാണ്. പുനരുജ്ജീവനത്തില്‍ ആദ്യം പരിഗണിക്കേണ്ടത് മരണത്തിലോട്ട് നയിക്കുന്ന ക്ഷയാവസ്ഥയെയാണ്. അകാലത്തിലുള്ള ക്ഷയത്തെയും മരണത്തെയും പ്രതിരോധിക്കുക എന്നതാണ് വാര്‍ദ്ധക്യഅതിജീവനം.

കടലുപ്പ്‌ സ്ഥൂല അളവില്‍ അഗ്നിയാണ്. ഒച്ചില്‍ ഉപ്പ് വിതറിയാല്‍ ഒച്ച്‌ ചാകും. ഗര്‍ഭാവസ്ഥയുടെ ആദ്യപാദത്തില്‍ ഗര്‍ഭിണിയില്‍ ഉപ്പ് തോത് കൂടിയാല്‍ അത് ചര്‍ദ്ദിക്ക് ഇടവരുത്തും. ഉപ്പ് തോത് വളരെ കൂടിയാല്‍ ഭ്രൂണം നശിച്ച് രക്തസ്രാവം സംഭവിക്കും. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ ഉപ്പിന്‍റെ തോത് കൂടുതലാണ്. ജീവന്‍റെ അംശം ഉത്ഭവിച്ചത്‌ ക്ലോറിന്‍, കാര്‍ബണ്‍, നൈട്രജന്‍, സോഡിയം, ഘനലോഹങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ജീവനാശക അംശങ്ങള്‍  കലര്‍ന്ന ജലത്തില്‍ നിന്നാണെങ്കില്‍ ഇവകളുടെ അതിസൂക്ഷ്മ അംശങ്ങള്‍ കൊണ്ട് പ്രാണശക്തിയെ പോഷിപ്പിക്കാനുമാകും. ജീവന്‍റെ അംശം എത്തിയത് ആകാശത്തില്‍ നിന്ന്, ചൊവ്വയില്‍ നിന്ന് ഫോസ്ഫെറസ്, നൈട്രജന്‍ എന്നിവ ഉള്‍പ്പെട്ട ഇടിമിന്നല്‍ വഴിയാണ് എന്നും ചിലര്‍ ചിന്തിച്ചുനോക്കി. സ്ഥൂലശരീരം മണ്ണില്‍ നിന്ന് രൂപംകൊണ്ടതാണ് എന്നും ചിലര്‍ സങ്കല്‍പ്പിച്ചു. അഗ്നിയില്‍ നിന്ന് ജനിച്ചവനില്‍ അഗ്നിയാംശം, അമ്ലാംശം അധികമായാല്‍ വേഗം അഗ്നിയില്‍ എത്തും. മണ്ണില്‍ നിന്ന് ജനിച്ചവനില്‍ മണ്ണ്‍ അംശം അധികമായാല്‍ വേഗം മണ്ണില്‍ എത്തും. സ്ഥൂലശരീരത്തില്‍ ഭൂമിഭൂതത്തിന്‍റെ അനുപാതം കൂടിയാല്‍ ശരീരം സങ്കോചിക്കും. സങ്കോചാവസ്ഥയാണ് ജരാ. ഭൂമിഭൂതം അടങ്ങിയ ദ്രവ്യങ്ങളെ സംസ്കരിച്ച് സൂക്ഷ്മമാക്കി ഉപയോഗിച്ച് വാര്‍ദ്ധക്യയിനം സങ്കോചപ്രയാസങ്ങളെ നേരിടാനാകും എന്നത് തഥര്‍ത്ഥകാരിയിനം അതിജീവനമാണ്‌.

പ്രാണശക്തീക്ഷയത്തിന്‍റെയും മനോവാര്‍ദ്ധക്യത്തിന്‍റെയും സ്ഥൂലശരീരജരയുടെയും അന്ത്യമാണ് മരണം. മരണഘട്ടത്തില്‍ പ്രാണമയകോശത്തിലെ കഫപിത്തവാത ബലങ്ങള്‍ വിഘടിക്കും. പഞ്ചേന്ദ്രിയങ്ങളുടെയും ഗുദം, ലിംഗം, കൈ, കാല്‍, വായ ഉള്‍പ്പെട്ട കര്‍മ്മേന്ദ്രിയങ്ങളുടെയും അതിസൂക്ഷ്മ ചേതനാകണികകള്‍ ഒഴിച്ച് ബാക്കിയുള്ള സ്ഥൂല ഇന്ദ്രിയബലങ്ങളും കഫപിത്ത ബലങ്ങളും ആദ്യം നശിക്കും. വാതബലത്തിൽ ഉദാനന്‍ ഒഴികെയുള്ള ബലങ്ങളും ആദ്യം നശിക്കും. മനോമയകോശത്തിലെ അഹങ്കാരം, ബുദ്ധി എന്നിവ നശിക്കും. ഓര്‍മ്മയും കാമവും ഉള്‍പ്പെട്ട ചിത്തം വിജ്ഞാനമയകോശത്തിന്‍റെ കൂടെ കൂടും. ആനന്ദമയകോശം ലഘുവായി വിജ്ഞാനമയകോശത്തോട് ചേരും. വിജ്ഞാനമയകോശവും ആത്മബോധകലകളും ആത്മബോധവും ചുരുങ്ങി ബിന്ദുകോശപരുവമായി പ്രേതമാകും. പ്രേതബിന്ദു ഭൗതികമാണ്. പ്രാണശക്തി, മനസ്സ്, ആത്മബോധകലകള്‍, ആത്മബോധം എന്നിവ വേര്‍പ്പെട്ട സ്ഥൂലശരീരം ജഡമാകും. ജഡം ക്രമത്തില്‍ തണുത്ത് വിഘടിക്കും. ജഡത്തില്‍ ധാതുലവണങ്ങളും ഡി.എന്‍.എ കളും ഉണ്ട്. ജ്ഞാനശക്തിയുടെ കേന്ദ്രം ഡി.എന്‍.എ അല്ല. ജ്ഞാനം നിലകൊള്ളുന്നത് ഡി.എന്‍.എ യ്ക്ക് വെളിയിലാണ്. സ്ഥൂലശരീരത്തോടൊപ്പം പ്രാണശക്തി നിലകൊള്ളുന്ന ഘട്ടത്തില്‍ ആവശ്യത്തിന് ഓക്സിജന്‍ പ്രവേശിച്ചാല്‍ ദേഹം ലഘുവായി തണുക്കും. കാര്‍ബണ്‍, വിഷം എന്നിവ കയറിയാലും ആദ്യം തണുപ്പ് അനുഭവപ്പെടും. പ്രാണശക്തി അതിനോട് പ്രതികരിക്കുന്നതുമൂലമാണ് സ്ഥൂലശരീരത്തില്‍ ഉഷ്ണവര്‍ദ്ധനവും മറ്റും പ്രകടമാകുന്നത്. ജഡത്തില്‍ പ്രാണശക്തി ഇല്ലാത്തതിനാല്‍, പ്രാണശക്തിയുടെ പ്രതികരണം ഇല്ലാത്തതിനാല്‍ ജഡത്തിലെ തണുപ്പ് ക്രമത്തില്‍ വര്‍ദ്ധിക്കും. പ്രാണശക്തിക്ക് ക്ഷയം ആദ്യം സംഭവിക്കുന്നത് കാല്‍ധ്രുവത്തിലാണ് എന്നും ചിലര്‍ വിശ്വസിച്ചു. സ്ഥൂലശരീരത്തോടൊപ്പം പ്രാണശക്തി നിലകൊള്ളുന്ന വേളയില്‍ പ്രാണമര്‍മ്മങ്ങളിലൂടെയും അത്തരം അനേകായിരം ചാലുകളിലൂടെയും പ്രാണശക്തി ഒരു പ്രവാഹം പോലെ കീഴോട്ടും മേലോട്ടും വിലങ്ങനെയും അനസ്യൂതമായി സഞ്ചരിക്കുന്നുണ്ട് എന്ന് ചിലര്‍ വിശ്വസിച്ചു. പ്രാണപ്രവാഹത്തിലെ മര്‍മ്മങ്ങളില്‍ എവിടെയെങ്കിലും വെച്ച് പ്രാണശക്തി സ്തംഭിച്ചാല്‍ അതിന് ചുറ്റുമുള്ള ശരീരഭാഗങ്ങളില്‍ വേദന അനുഭവപ്പെടും. ഏത് ഊര്‍ജ്ജമര്‍മ്മത്തില്‍ വെച്ചാണ് പ്രാണശക്തിയുടെ വിഘടനം പൂര്‍ണ്ണമായത് ആ ഊര്‍ജ്ജമര്‍മ്മത്തിന്‍റെ വികാരം പ്രേതത്തോടൊപ്പവും കുറച്ചുനേരം നിലനില്‍ക്കും. ജഡത്തെ വിട്ട് പ്രേതം പുറത്തുപോകുന്നത് മേല്‍ധ്രുവത്തിലൂടെയാണ് എന്നും പുനര്‍ജ്ജന്മത്തിനായി ദേഹത്തില്‍ പ്രവേശിക്കുന്നത് കീഴുധ്രൂവത്തിലൂടെയാണ് എന്നും ചിലര്‍ സങ്കല്‍പ്പിച്ചു.

വ്യക്തി, പ്രേതം എന്നിവ ഭൗതികമാണ്. വ്യക്തിത്വവിശേഷങ്ങള്‍ക്ക് അടിസ്ഥാനം കാര്യശരീരമാണ്. കാര്യശരീരം വിഘടിച്ചാല്‍ പിന്നെ വ്യക്തിയില്ല. പ്രേതം രൂപമില്ലാത്തത് ആണെങ്കിലും അത് സ്വവിശേഷമുള്ള ഒന്നാണ്. ഭൗതികങ്ങളായ അതിസൂക്ഷ്മ പഞ്ചേന്ദ്രിയചേതനകളും അതിസൂക്ഷ്മ കര്‍മ്മേന്ദ്രിയചേതനകളും ചിത്തവും വിജ്ഞാനമയകോശവും ആത്മബോധകലകളും പ്രേതാത്മാവിനോടൊപ്പം ഉണ്ട്. ബിന്ദുപരുവത്തിലാണെങ്കിലും അതിശൂന്യഊര്‍ജ്ജം, ശൂന്യസമാനഊര്‍ജ്ജം, തരംഗം, കണിക, ഭാവന, ചിന്ത, മോഹം, ശബ്ദം, പ്രകാശം, അഗ്നി, വാതകം, ദ്രാവകം, ഖരം, രസം, ഗന്ധം തുടങ്ങിയ ഭാവത്തിലെല്ലാം പ്രേതത്തിന് വികസിച്ച് നിലകൊള്ളാനാകും. പ്രാണശക്തിയിലെ കഫപിത്തവാത ബലങ്ങള്‍, മനസ്സിലെ ബുദ്ധി, അഹങ്കാരം എന്നിവയെയെല്ലാം ജഡത്തോടൊപ്പം ഉപേക്ഷിച്ചതാണ്. പ്രേതാത്മാവിന്‍റെ കൂടെ ആത്മബോധകലകള്‍, ചിത്തം, സൂക്ഷ്മയിനം ഇന്ദ്രിയചേതനാകണികകള്‍, വിജ്ഞാനമയകോശം എന്നിവയെല്ലാം നിലകൊള്ളുന്നത് അതി സൂക്ഷ്മരൂപത്തിലാണ്. വാതബലത്തിലെ അംശമായ ഉദാനന്‍റെ സഹായത്താലാണ് ശരീരത്തിൽ നിന്ന് പ്രേതം വേര്‍പ്പെട്ടത്. പ്രേതപ്രയാണത്തിന്‍റെ വേഗത ആദ്യഘട്ടത്തില്‍ കുറവാണ്. പ്രേതത്തിന്‍റെ കൂടെയുള്ള വിജ്ഞാനമയകോശം അതി ലഘുവാണെങ്കില്‍ അതിന് പ്രകാശവേഗതയില്‍ തന്നെ സഞ്ചരിക്കാനാകും. പ്രേതത്തിന്‍റെ സഞ്ചാരഘട്ടത്തില്‍ വെച്ചായാലും പരലോകത്ത് എത്തിയ ശേഷമായാലും വേദനയെ അനുഭവിക്കുന്നത് ആത്മബോധമൊ ആത്മബോധകലകളോ അല്ല, അതിസൂക്ഷ്മ ഇന്ദ്രിയചേതനകളാണ്. മരണശേഷവും ജഡത്തെ പ്രേതം അനുഗമിക്കുമെന്നും മറവുചെയ്‌താല്‍ കൂടെ സ്ഥിരമായി നിലകൊള്ളുമെന്നും എന്നാല്‍ ആറടി മണ്ണില്‍ നിന്ന് പുറത്തുവരില്ല എന്നും ചിലര്‍ വിശ്വസിച്ചു.

പാപകര്‍മ്മഫലജീവിതത്തിന്‍റെയും പുണ്യകര്‍മ്മഫലജീവിതത്തിന്‍റെയും ലോകമാണ് പരലോകം. പരലോകത്ത് എത്തിയാല്‍ ആദ്യം പാപഫലങ്ങളെയും തുടര്‍ന്ന് പുണ്യഫലങ്ങളെയും അനുഭവിക്കണം. നരകലോകത്തില്‍ എത്തിയാല്‍ കാമം ഇരട്ടിക്കും. വേദനയും ഇരട്ടിക്കും. സ്ഥൂലയിനം ആവരണങ്ങള്‍ ഇല്ലാത്തതിനാല്‍ വേദനയുടെ കഠിനത കൂടും. ചിത്തത്തില്‍ നിലകൊള്ളുന്ന വേദനാപരിഹാരഓര്‍മ്മകള്‍ ഫലപ്രദമാകാതെയും വരും. സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ കാമത്തെ പൂര്‍ത്തീകരിക്കാനാകും. വേദനകള്‍ ഉത്ഭവിച്ചാല്‍ തന്നെ ആത്മബോധകലകളുടെ സഹായത്താല്‍ പ്രശ്നങ്ങളെ അപ്പപ്പോള്‍ തന്നെ പരിഹരിക്കാനുമാകും. സൂക്ഷ്മ ഇന്ദ്രിയചേതനകള്‍ തീര്‍ന്നാല്‍ വിജ്ഞാനമയകോശത്തിലെ പുണ്യകര്‍മ്മഫലങ്ങളുടെ ഓര്‍മ്മകളെല്ലാം തീര്‍ന്ന് ശൂന്യമായാല്‍ പരലോകജീവിതം തീരും. ആത്മബോധം സത്യലോകത്ത് ലയിക്കും.

പ്രേതാത്മാവിന്‍റെ ആവരണമായ വിജ്ഞാനമയകോശം കര്‍മ്മപ്രാരാബ്ധഓര്‍മ്മകളുടെ കാഠിന്യം മൂലം ശൂന്യമാകാതെ വന്നാല്‍ അതിനെ ശൂന്യമാക്കാനായി വീണ്ടും മനുഷ്യജന്മം എടുക്കണം. ധര്‍മ്മവും ഹിതങ്ങളായ പുണ്യകര്‍മ്മങ്ങളും ചെയ്യണം. പരലോകജീവിതം സംബന്ധിച്ച തീവ്രമായ വിശ്വാസം ഉള്ളവര്‍ക്ക് പുനർജ്ജന്മവിശ്വാസം ഇല്ല. അഹന്താദോഷങ്ങള്‍ പ്രബലമായവരില്‍, അവിദ്യക്കാരായ നിഷേധികളില്‍ അഹന്താദോഷങ്ങള്‍ ഇത്തരം ഭാവനകളെ പ്രതിരോധിക്കുന്നതിനാല്‍ അവര്‍ക്ക് സൂക്ഷ്മ ഭാവനകളെയും അതടിസ്ഥാനത്തിലുള്ള വിശ്വാസങ്ങളെയും ഉള്‍കൊള്ളുക പ്രയാസമാണ്. പൂര്‍വ്വികരുടെ ഇത്തരം ആശയങ്ങളെ ഭൗതികരീതിയില്‍ തിരിച്ചറിയാനായാല്‍ വാര്‍ദ്ധക്യജീവിതത്തെ ശുഭകരമാക്കാനാകും.

ജീവിതത്തിൽ കാമം അനുഭവിക്കാന്‍ കഴിയാതെ മരണപ്പെട്ടുപോയവര്‍, കര്‍മ്മങ്ങളെ പൂര്‍ണ്ണമായി ചെയ്യാന്‍ കഴിയാതെ ആകസ്മികമരണത്തിന് വിധേയരായവര്‍ എന്നിവരുടെ പ്രേതം പരലോകത്ത് അധികകാലം നിലകൊള്ളാതെ കാമസാഫല്യത്തിനുള്ള കര്‍മ്മം ചെയ്യുന്നതിന് അനുയോജ്യമായ കാര്യശരീരത്തെ തേടി അഹന്താതത്വലോകത്തിലോട്ട് തന്നെ തിരികെ സഞ്ചരിക്കുകയും രക്തത്തിലൊ മസ്തിഷ്കത്തിലൊ അല്ലെങ്കിൽ ഗർഭപാത്രത്തില്‍ തന്നെയൊ പ്രകാശം പോലെ പ്രവേശിക്കുമെന്നും ചിലര്‍ സങ്കല്‍പ്പിച്ചു. സ്വാതികനായ ആളാണ് പെട്ടെന്ന് മരണപ്പെട്ടതെങ്കില്‍ പ്രേതത്തിലെ ആത്മബോധകലകള്‍ ശുദ്ധവും ലഘുവുമായ വിജ്ഞാനമയകോശത്തോട് എളുപ്പം അടുക്കും. ആത്മബോധകലകളുടെ ശേഷികള്‍ സൂക്ഷ്മ ഇന്ദ്രിയചേതനകളിലോട്ട് വ്യാപിക്കും. ഇത്തരം പ്രേതബിന്ദുക്കള്‍ക്ക് ഇരുട്ടില്‍ കുറച്ചുനാള്‍ സ്വതന്ത്രമായി നിലകൊള്ളാനാകുമെന്നും പുനര്‍ജ്ജനിക്കുമ്പോള്‍ ഇത്തരം വ്യക്തികള്‍ ബാല്യത്തില്‍ തന്നെ സിദ്ധികളെ പ്രകടിപ്പിക്കുമെന്നും ചിലര്‍ വിശ്വസിച്ചു.

അപകടം മൂലവും മറ്റും ആകസ്മികമെന്നോണം മരണപ്പെടുമ്പോള്‍ മനോമയകോശം വിഘടിക്കാതെ പോയാല്‍ അത് വിജ്ഞാനമയകോശത്തോടൊപ്പം സൂക്ഷ്മമായി നിലകൊള്ളും. അഹങ്കാരം, ബുദ്ധി, ഭാവന, മോഹം എന്നിവയുള്ള പ്രേതത്തിന് വികാരങ്ങളെ അനുഭവിക്കാനാകും. ഇത്തരം പ്രേതത്തിന് അന്തരീക്ഷത്തിലെ ഉഷ്ണശീത വീര്യങ്ങളെയും ഊർജ്ജങ്ങളെയും താങ്ങാന്‍ കെല്‍പ്പില്ലാത്തതിനാല്‍ അത് ജീവികളുടെ കാലിലൂടെയൊ ദുര്‍ബല ഭാഗങ്ങളിലൂടെയൊ കയറി സ്വയംരക്ഷാര്‍ത്ഥം നിലകൊള്ളാമെന്നും അല്ലെങ്കിൽ ഇരുട്ട് അധികമുള്ള ഇടങ്ങളില്‍ പതുങ്ങി കൂടുമെന്നും ചിലര്‍ സങ്കല്‍പ്പിച്ചു. ഇത്തരം പ്രേതത്തിലെ മനോ ഊര്‍ജ്ജം കാന്തികവൈദ്യുതോര്‍ജ്ജസമാനശേഷിയുള്ള ഒന്നായതിനാല്‍ അത് സ്വസ്ഥത നേടാനായി ഇരുമ്പിൽ പ്രവേശിച്ചേക്കുമെന്നും ചിലര്‍ വിശ്വസിച്ചു. പ്രേതബാധ കേറിയ ആളിന്‍റെ ഉള്ളംക്കാല്‍ തിരുമ്മിയൊ ദാഹം ഉണ്ടെങ്കില്‍ ശീതജലം കുടിപ്പിച്ചോ ഓര്‍മ്മ പോയ ആള്‍ ആണെങ്കില്‍ ഇത്തിരി സമയത്തിന് ശേഷം മുഖത്ത് ശീതജലം തളിച്ചും മറ്റും ഉണര്‍ത്തിയശേഷം ആളിന്‍റെ കയ്യില്‍ ശീതവീര്യമുള്ള ഇരുമ്പ് പിടിപ്പിച്ചാല്‍ പ്രേതം അതിലോട്ട് പ്രവേശിക്കുമെന്നും ആളിലെ പ്രയാസങ്ങള്‍ കുറയുമെന്നും ചിലര്‍ വിശ്വസിച്ചു.
സ്വാതികനായ ആള്‍ ആകസ്മികമെന്നോണം മരണപ്പെട്ടാല്‍, പ്രേതത്തിലെ ആത്മബോധകലകള്‍ മനോമയകോശത്തോട് ചേര്‍ന്ന് വികസിച്ചാല്‍, വികസിച്ച മനോമയകോശത്തില്‍ നിന്ന് സൂക്ഷ്മങ്ങളായ പ്രാണമയകോശവും അന്നമയകോശവും ഉത്ഭവിക്കാമെന്നും ചിലര്‍ സങ്കല്‍പ്പിച്ചു. ഇത്തരം പ്രേതബിന്ദുവിന് ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ പ്രവേശിച്ച് ഒരു ഉത്തേജന ചേതനയായി പ്രവര്‍ത്തിക്കാനാകും. ഇത്തരം ആളുകള്‍ ചിലയിനം സിദ്ധികളെ പ്രകടിപ്പിക്കാനിടവരികയും ചെയ്യും. പ്രേതത്തിന് സ്ഥൂലങ്ങളായ പ്രാണശക്തി, ശരീരം എന്നിവ ഇല്ലാത്തതിനാല്‍ ജീവിതകര്‍മ്മങ്ങള്‍ സാദ്ധ്യമല്ല. പ്രേതം വ്യക്തിയല്ലാത്തതിനാല്‍ പ്രേതത്തിന് പ്രസക്തി ഇല്ലാത്തതാണ്.

ദൃശ്യപരിസ്ഥിതി അഹന്താതത്വത്തിന്‍റെതാണ്. അത് വര്‍ണ്ണങ്ങളുടെയും വീര്യങ്ങളുടെയും ബഹളങ്ങളുടെയും കാപട്യങ്ങളുടെയും മിഥ്യകളുടെയും അശുദ്ധിയുടെയും തെറ്റുകളുടെയും സങ്കേതഭൂമികയാണ്. ശുദ്ധിയെയും ബലത്തെയും സൗമ്യതയെയും ശരികളെയും തിരിച്ചറിഞ്ഞ് ശുദ്ധിയോടൊപ്പവും ശരിയോടൊപ്പവും നിലകൊള്ളേണ്ടത് ആത്മബോധത്തിന്‍റെ ആവരണമായ ബുദ്ധിമയകോശത്തിന്‍റെ ധര്‍മ്മമാണ്. തെറ്റുകള്‍ പറ്റിയാല്‍ അപ്പപ്പോള്‍ തന്നെ തിരുത്തണം. കാര്യശരീരത്തിന്‍റെ ആയുസ്സ് തീരാന്‍ ഇടവരുമ്പോള്‍ തെറ്റുകള്‍ നിലനിന്നതുകൊണ്ടാണ് പുനര്‍ജ്ജനിക്കുന്നുത്. പുനര്‍ജ്ജനിച്ചത് ചുറ്റുമുള്ളവരെ സേവിച്ച് തെറ്റുകളെ തിരുത്താനാണ്. ഭൗതികയിനം തെറ്റുകള്‍ക്കും പാപങ്ങള്‍ക്കും ഭൗതികയിനം പ്രായശ്ചിത്വപരിഹാരം തന്നെ വേണ്ടതുണ്ട്. ഭൗതികയിനം രോഗങ്ങളുടെ പരിഹാരത്തിന് ഭൗതികയിനം മരുന്നുകളും പ്രതിഭാസയിനം രോഗങ്ങള്‍ക്ക് പ്രതിഭാസയിനം മരുന്നുകളും വേണ്ടതുണ്ട്. പാപപരിഹാരത്തില്‍ ഉത്തമമാര്‍ഗ്ഗം മാനവസേവയാണ്. പാപകര്‍മ്മഓര്‍മ്മകളെ പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ശുദ്ധിചെയ്ത് വിജ്ഞാനമയകോശത്തെയും സല്‍കര്‍മ്മഫലത്യാഗം വഴി ആനന്ദമയകോശത്തെയും ഇല്ലാതാക്കി സ്വതന്ത്രമാകാന്‍ വേണ്ടിയാണ് പ്രേതാത്മാവ് പുനർജ്ജനിക്കുന്നത്. പുനര്‍ജ്ജന്മത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം ഭൗതികയിനം പാപത്തിൽ നിന്നും ഭൗതികയിനം പുണ്യത്തിൽ നിന്നും ഉള്ള പൂര്‍ണ്ണസ്വാതന്ത്ര്യമാണ്. ഗന്ധകം, ഫോസ്ഫറസ്, നൈട്രജന്‍, മാന്‍ഗനീസ്, ക്ലോറൈഡ്‌, അമ്ലം എന്നിവ കലര്‍ന്ന സസ്യയിനം മരുന്നുകളെ സൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തി പാപഓര്‍മ്മകളെ മായിച്ചുകളയാന്‍ കഴിയുമൊ എന്നും ചിലര്‍ അന്വേഷിച്ചു. സത്യവിശേഷസമാനങ്ങളായ വ്രതം, ആനന്ദം, കാരുണ്യം,  മഹാബലി എന്നിവയെയും കൈപ്പ് അടക്കമുള്ള ശൂന്യതാസമാന ആഹാരഘടകങ്ങളെയും ഇടയ്ക്കിടെ പ്രയോജനപ്പെടുത്താനായാല്‍ അതിലൂടെയും പൂര്‍ണ്ണായുസ്സ് അനുഭവിക്കാനാകുമെന്ന് ചിലര്‍ സങ്കല്‍പ്പിച്ചു. ആരോഗ്യം, ആനന്ദം, ആയുസ്സ് എന്നിവയുടെ ക്ഷയത്തിന് ഇടവരുത്തുന്ന  ദ്രവ്യങ്ങള്‍ അതിസൂക്ഷ്മ അളവില്‍ കാര്യശരീരത്തിന്‍റെ ആരോഗ്യത്തെയും ആനന്ദത്തെയും ആയുസ്സിനെയും അനുവദിക്കും എന്നത് തഥര്‍ത്ഥകാരി ആശയമാണ്.

സത്യബോധം പോലെ ആത്മബോധവും പൂര്‍ണ്ണതയുള്ളതാണ്. ആത്മബോധകലകളുടെ സങ്കേതത്തിന്‍റെയും ആത്മബോധത്തിന്‍റെയും ഭാവം ക്ഷമയും കാരുണ്യവും ആനന്ദവും ശൂന്യതയുമാണ്. കാര്യശരീരശുദ്ധിയും ആരോഗ്യവും നേടി, അഹന്താദോഷങ്ങളെ ഒതുക്കി, പൂര്‍ണ്ണായുസ്സ് അനുഭവിച്ച്, ആവരണങ്ങളെ ത്യജിച്ച് അഹന്താതത്വ സാഹചര്യത്തില്‍ നിന്ന് മുക്തി നേടി സ്വഗൃഹമായ സത്യലോകശൂന്യതയില്‍ എത്തിച്ചേരുക എന്നതാണ് ആത്മബോധത്തിന്‍റെ പരമലക്ഷ്യം. ആത്മബോധത്തിന്‍റെ ആവരണകുമിളകള്‍ എല്ലാം പൊട്ടിയാല്‍, സ്ഥൂലശരീരകുമിളയും സൂക്ഷ്മശരീരകുമിളകളും പൊട്ടിയാല്‍, ആനന്ദമയകോശകുമിള പൊട്ടിയാല്‍, ആത്മബോധത്തിന്‍റെ ആവര്‍ത്തനജീവിതം അവസാനിക്കും.

യൗവനത്തില്‍, വാര്‍ദ്ധക്യത്തില്‍ പ്രത്യേകമായി സംരക്ഷിക്കേണ്ടത് സ്ഥൂലാവരണമായ കാര്യശരീരകുമിളയെയാണ്. സ്ഥൂലശരീരസംരക്ഷണത്തിന് ഉതകുന്ന മാര്‍ഗ്ഗങ്ങളില്‍ ഉത്തമമായതാണ് ഔഷധ അഭിഷേകം. സ്ഥിരതയുള്ള ഖനീജങ്ങള്‍, മണ്ണ്, ലോഹങ്ങള്‍ എന്നിവയുടെ അംശങ്ങള്‍ കലര്‍ന്ന ഔഷധങ്ങളുടെ അതിസൂക്ഷ്മ അംശങ്ങളെ വീര്യം അടിസ്ഥാനത്തില്‍ അഭിഷേകം ചെയ്‌താല്‍ കായകല്‍പ്പമെന്നോണം കാര്യശരീരത്തെ സംരക്ഷിക്കാനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു. അഹന്താകാലം, അഹന്താദോഷങ്ങള്‍ എന്നിവയുമായി സംഘട്ടനത്തിൽ ഏർപ്പെട്ട് അഹന്താതത്വത്തെ മൊത്തമായും പൂര്‍ണ്ണമായും നശിപ്പിക്കുക സാദ്ധ്യമല്ല. ചാര്‍ക്കോള്‍, കരി, ഗന്ധകം എന്നിവ പോലുള്ള തമസ്സുയിനം ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തി പ്രാണശക്തിയെ ഉത്തേജിപ്പിച്ച് വിപുലപ്പെടുത്തി പ്രാണശക്തിയെ കൊണ്ട് ചെറിയ ചെറിയ അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കാനാകും. ഔഷധങ്ങളെ സമാനതാതത്വത്തില്‍ പ്രയോഗിച്ചാല്‍ അഹന്താദോഷങ്ങള്‍ സൃഷ്ടിച്ച പ്രയാസങ്ങളെ പരിഹരിക്കാനുമാകും. അഹന്താദോഷങ്ങളെ അപ്പപ്പോള്‍ തന്നെ അമര്‍ച്ച ചെയ്‌താല്‍, ധര്‍മ്മനിയമങ്ങളും ധര്‍മ്മയമങ്ങളും പാലിച്ച് മനോമയകോശത്തെ ശുദ്ധമാക്കിയാല്‍, സ്വാതികാഹാരം കഴിച്ച് അന്നമയകോശത്തെയും പ്രാണമയകോശത്തെയും പോഷിപ്പിച്ച് സൗമ്യമാക്കിയാൽ, പുണ്യകര്‍മ്മങ്ങള്‍ ചെയ്ത് പൂർവ്വജന്മത്തിലെ പാപകർമ്മങ്ങളെ പരിഹരിച്ച് വിജ്ഞാനമയകോശത്തെ വിശുദ്ധമാക്കിയാല്‍, പുണ്യകര്‍മ്മഫലങ്ങളെ ത്യജിച്ച്‌ ആനന്ദമയകോശത്തെ ശൂന്യമാക്കിയാല്‍ ആത്മബോധകലകള്‍ ഒന്നൊന്നായി ഉണരും. ഉണര്‍ന്ന ആത്മബോധകലകള്‍ സംഘം ചേര്‍ന്ന് ഏകമായാല്‍ അത്‌ ആത്മബോധത്തില്‍ ലയിക്കും. ആത്മബോധത്തിന്‍റെ ശേഷികള്‍ ഉണരും. ഉണര്‍ന്ന് വികസിച്ച ആത്മബോധത്തിന് ശുദ്ധമായ, ലഘുവായ ആനന്ദമയകോശത്തെ പൊട്ടിച്ച് പുറത്ത് കടക്കാനാകും. ആനന്ദമയകോശബലി നടത്തി സ്വതന്ത്രമായ ആത്മബോധത്തിന് എല്ലാ അഹന്താലോകകാര്യങ്ങളും അല്‍പവിഷയങ്ങളാണ്. സ്ഥൂലസൂക്ഷ്മ ശരീരത്തില്‍ നിന്ന് സ്വതന്ത്രമായ, ശക്തി നേടിയ ആത്മബോധത്തിന് അഹന്താദോഷങ്ങളും അഹന്താകാലവും അഹന്താതത്വവും അല്‍പ്പവിഷയങ്ങളാണ്. വികസിച്ച ആത്മബോധം, അഹന്താകാലത്തില്‍ നിന്ന് സ്വതന്ത്രമായ ആത്മബോധം അതിന്‍റെ പൂര്‍ണ്ണതയില്‍ മഴത്തുള്ളി മഹാസമുദ്രത്തില്‍ കലര്‍ന്ന് ഇല്ലാതാകുന്നതുപോലെ സത്യബോധപ്രപഞ്ചത്തില്‍ ലയിച്ച് അസ്തിത്വമില്ലാത്തവിധം അഭൗതികമാകും.  വാര്‍ദ്ധക്യഅതിജീവനത്തിന്‍റെ ഉദ്ദേശം ഭൗതികതയാണ്.

                                      **


No comments:

Post a Comment