അന്നം, അര്‍ത്ഥം, ശുദ്ധി, ധര്‍മ്മം, മര്യാദ, അനുസരണ, ഭക്തി, തപസ്സ്, സത്യസന്ധത, ജാഗ്രത, ശ്രദ്ധ, വിനയം, സഹനം, ദാനം, വിഷയമുക്തി, കര്‍മ്മഫലത്യാഗം, സമര്‍പ്പണം, പുണ്യം, കരുണ, നന്മ എന്നിവയെ കൂടാതെ ഔഷധദ്രവ്യങ്ങള്‍ വഴിയും രോഗവിമുക്തി, ആരോഗ്യം, പൂര്‍ണ്ണായുസ്സ് എന്നിവ അനുഭവിക്കാനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു. കർമ്മം, ധര്‍മ്മം, അർത്ഥം, മൈത്രി, ത്യാഗം എന്നിവ പരാജയപ്പെടുമ്പോള്‍, ദുഖവും ദുരിതവും രോഗപ്രയാസങ്ങളും നിരന്തരം കഠിനമാകുമ്പോള്‍ കാലത്തിന്‍റെയും ഋതുക്കളുടെയും പൂര്‍വ്വജന്മകര്‍മ്മഫലത്തിന്‍റെയും വിധിയുടെയും കൃപയുടെയും മറ്റും സൗജന്യത്തിന് കാത്തുനില്‍ക്കാതെ, ദുരിതം ഇരട്ടിപ്പിക്കുന്ന രാസദ്രവ്യങ്ങളെ ആഹരിക്കാതെ, ഹിതവും ലഘുവുമായ പ്രകൃതിദ്രവ്യങ്ങളുടെ പ്രയോഗങ്ങള്‍ കൊണ്ട് ശുദ്ധി, ബലം, അയവ്, സ്വസ്ഥത, സുഖം, സന്തോഷം, ആനന്ദം, പൂര്‍ണ്ണായുസ്സ് എന്നിവ സംഘടിപ്പിക്കാനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു.
അശുദ്ധിയെ ദൂരീകരിച്ചും അഹന്താദോഷങ്ങളെ അമര്‍ച്ച ചെയ്തും ശരീരത്തില്‍
എത്തിയ വിഷത്തെ നിര്‍വീര്യമാക്കിയും ആധി, വ്യാധി, ബാധ, വേദന, ദുഃഖം എന്നിവയെ പരിഹരിച്ചും സ്വസ്ഥത, സുഖം, ബലം,
സന്തോഷം, ആഹ്ലാദം, പൂര്‍ണ്ണായുസ്സ്
എന്നിവയെ സംഘടിപ്പിച്ചുതരുന്ന ഒരു മേഖലയാണ് വൈദ്യം. വിദ് എന്ന ധാതുവില്‍ നിന്ന്
ഉത്ഭവിച്ചതാണ് വൈദ്യം. വേദം അറിയുന്നവനാണ് വൈദ്യന്‍. മതം, മന്ത്രവാദം,
മരുന്ന് എന്നിവയുടെ സങ്കരമായിരുന്നു പൂര്‍വ്വകാലങ്ങളിലെ വൈദ്യം.
വിഷനിർവ്വീകരണം, രോഗലക്ഷണവിമുക്തി, രോഗപ്രതിരോധം, ആരോഗ്യസംരക്ഷണം, പൂര്‍ണ്ണായുസ്സ്
സംഘാടനം എന്നിവയെല്ലാം വൈദ്യത്തിന്‍റെ വിഷയങ്ങളാണ്. മനുഷ്യന്‍റെ മാനസികവും
ശാരീരികവുമായ പ്രയാസങ്ങളെ ഒന്നിച്ച് ഭേദമാക്കുന്ന, ആധിയെയും വ്യാധിയെയും
ആഗന്തുജരോഗങ്ങളെയും നിജരോഗങ്ങളെയും എല്ലാം വേഗത്തില്‍ പരിഹരിക്കുന്ന ഒരു സമഗ്ര ചികിത്സാരീതിയായിരുന്നു
ഭാരതത്തില്‍ നിലനിന്നിരുന്നത്. വൈദ്യമേഖലയിലെ ശാന്തിക്കാരനും പുരോഹിതനും അഥര്‍വനും
ആചാര്യനും സ്വാമിയുമായിരുന്നു വൈദ്യന്‍. സ്ഥൂലശരീരം, പ്രാണശക്തി,
മനസ്സ് എന്നിവ ഉള്‍പ്പെട്ട കാര്യശരീരത്തെ ശുദ്ധിചെയ്യുക; സപ്തധാതുക്കള്‍,
ഇന്ദ്രിയങ്ങള്‍, പ്രാണശക്തി, മനസ്സ് എന്നിവയെ സൗമ്യമായ രീതിയിൽ പ്രവര്‍ത്തിപ്പിക്കുകയും പ്രസാദിപ്പിക്കുകയും
ചെയ്യുക, രോഗപ്രയാസങ്ങളെ പരിഹരിക്കുക,
ആരോഗ്യത്തിനും ആയുസ്സിനും വേണ്ട ആഹാരങ്ങളെയും ഔഷധങ്ങളെയും നിര്‍ദ്ദേശിക്കുക
എന്നതെല്ലാം വൈദ്യന്‍റെ കര്‍ത്തവ്യമായി ഗണിച്ചുപോന്നിരിന്നു.
രോഗചികിത്സയിലെ ഉപകരണമാണ് ഔഷധം. ചാലുകളിലൂടെയും സ്രോതസ്സുകളിലൂടെയും
ഉള്ള ആഹാരസഞ്ചാരം സുഗമമാക്കാന്‍, ആഹാരത്തെയും പ്രാണവായുവിനെയും
പ്രാണശക്തിക്ക് ഉതകുംവിധം പരിണമിപ്പിക്കാന്‍, പ്രാണമർമ്മങ്ങളെയും
അവയവങ്ങളെയും സംരക്ഷിക്കുംവിധത്തില്‍ പ്രാണശക്തിയെ ദേഹം മുഴുവൻ വ്യാപിപ്പിക്കാന്‍, പ്രാണശക്തിയെ സംരക്ഷിക്കാന്‍, അഹന്താതത്വത്തെ
പ്രതിരോധിക്കാന്‍, അഹന്താദോഷങ്ങളെ തളർത്താന്‍, അശുദ്ധിയെ യഥാസമയം
പുറംതള്ളാന്‍, വിഷങ്ങളെയും പ്രതിയിനം സാരാംഗ്നികളെയും നിര്‍വീര്യമാക്കാന്‍,
ഉഷ്ണവീര്യരോഗങ്ങളെയും ശീതവീര്യരോഗങ്ങളെയും യഥാസമയം ഇല്ലായ്മചെയ്യാന്‍,
അവബോധത്തെ ഉണര്‍ത്താന്‍, ആത്മബോധകലകളെ വികസിപ്പിക്കാന്‍, ആനന്ദാസ്വാദനത്തെ
മെച്ചപ്പെടുത്താന്‍; ബലം, സുഖം, സന്തോഷം,
ആഹ്ലാദം, സംതൃപ്തി, സമാധാനം എന്നിവയെ
അനുഭവിക്കാന്‍ എല്ലാം സഹായകമാകുന്ന ഒന്നിനെയാണ് ഭേഷജം അഥവാ ഔഷധം എന്ന് പറയുന്നത്.
ഭേഷജം കൈവശമുള്ള ഉത്തമ വ്യക്തിയാണ് ഭിഷ്വഗരന്‍ അഥവാ വൈദ്യന്‍. ഭീതിയെ
മാറ്റുന്നവനും ഭിഷ്വഗരനാണ്.
പ്രാണശക്തിയുടെ ഉത്ഭവം; സസ്യങ്ങള്‍, ജന്തുക്കള്‍ എന്നിവയുടെ ഉത്ഭവം
കടലിലെ ഉപ്പുവെള്ളത്തില്‍ നിന്നാണ് എന്നൊരു ആശയം നിലവിലുണ്ട്. വെള്ളത്തില്‍ നിന്ന്
രൂപപ്പെട്ട വെളുത്തനിറമുള്ള മനുഷ്യവര്‍ഗ്ഗമത്രേ നരന്‍. കറുത്ത നിറമുള്ളവരും കാപ്പി
വീഞ്ഞ് കുടിക്കുന്നത് ശീലമാക്കിയവരുമായ വര്‍ഗ്ഗമത്രേ കാപ്പിരി. മനനം ചെയ്യുന്ന
ജീവി, മനസ്സ് ഉള്ള ജീവി എന്നത് കൂടാതെ സസ്യ (മാനുഷ) ത്തില്‍ നിന്ന് രൂപപ്പെട്ട ജീവി
എന്നും മാനുഷന്‍ എന്ന പദത്തിന് വ്യംഗ്യമുണ്ട്. മനുഷ്യന്‍റെ ആഹാരാവശ്യങ്ങളും
രോഗനിവാരണം അടക്കമുള്ള ജീവിതാവശ്യങ്ങളും നിറവേറ്റാന്‍ മനുഷ്യന്‍റെ പൂര്‍വ്വികരായ
സസ്യങ്ങള്‍ക്കും സസ്യങ്ങളുടെ പൂര്‍വ്വികരായ ഖനീജങ്ങള്‍ക്കും സാദ്ധ്യമാകുമെന്നും
അത്തരം സസ്യയിനങ്ങളും ഖനീജങ്ങളും തങ്ങളുടെ ചുറ്റും തന്നെ കാണുമെന്നും വിശ്വസിച്ച്
കുറെപ്പേര്‍ ആഹാരസമ്പാദനത്തോടൊപ്പം ഔഷധത്തിന്‍റെ ശേഖരണം, സംസ്കരണം, പ്രയോഗം
എന്നിവയില്‍ ആദിമകാലം മുതലേ തന്നെ ഏര്‍പ്പെട്ടിരുന്നു. കൃത്രിമയിനം സാഹചര്യങ്ങള്‍ക്കും
വിശ്വാസശാസനകള്‍ക്കും ഇവയില്‍ നിന്ന് ഉള്‍ത്തിരിഞ്ഞ സംസ്‌കാരങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും
മനുഷ്യന്‍റെ വേദനകളെ പരിഹരിക്കാന്‍ കഴിയുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ശുശ്രൂഷാമേഖലയില്‍
ചില പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും ഭേഷജങ്ങളെ പരിഷ്കരിക്കുന്നതിനെക്കുറിച്ചും
ഓരോ കാലത്തിലെയും വൈദ്യശ്രേഷ്ടന്മാര്‍ ചിന്തിച്ചുനോക്കിയിരുന്നു.
ശരീരത്തിന് ശുദ്ധിയും ബലവും ലാഘവത്വവും സുഖവും സ്ഥിരതയും മനസ്സിന് സന്തോഷം, ആനന്ദം, സമാധാനം എന്നിവയും സംഘടിപ്പിച്ചുകൊടുക്കുന്ന കർമ്മമാണ്
ചികിത്സ (Treatment, Cure, Healing,
Rejuvenation & Resilience). ചികിത്സ എന്ന
പദത്തിന്‍റെ അര്‍ത്ഥം ‘രോഗങ്ങളുടെ പരിഹാരം’ എന്നാണ്. ചികിത്സയിലെ ആമുഖനടപടിയാണ്
രോഗീപരിശോധന. രോഗപ്രയാസങ്ങളെയും കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഒപ്പം അതിന്‍റെ
കാരണങ്ങളെയും പരിഹരിക്കുമ്പോഴാണ് ചികിത്സ സമഗ്രമാകുന്നത്. ചികിത്സയിലെ മുഖ്യസംഗതി സംസ്കരിച്ച
ഔഷധദ്രവ്യങ്ങളുടെ വിവിധരീതിയിലുള്ള പ്രയോഗമാണ്. ചികിത്സയിലെ ലക്ഷ്യം രോഗലക്ഷണങ്ങളുടെ
വിപരീതമാണ്.
ഹ്രസ്വകാലത്തിനുള്ളില്‍ സ്വയം പരിഹരിക്കപ്പെടാനിടയുള്ള
ആഗന്തുജപ്രയാസങ്ങളും ദീര്‍ഘിച്ചുനിലകൊള്ളുന്ന നിജരോഗങ്ങളും പ്രാണശക്തിയെ
ഹനിക്കുന്ന കഠിനരോഗങ്ങളും മനുഷ്യനെ ബാധിക്കും. സ്വയം ഭേദമാകാതെ ദീര്‍ഘിച്ചുനിലകൊള്ളുന്നവയാണ്
നിജരോഗങ്ങള്‍. ഔഷധസസ്യങ്ങള്‍ ഉള്ളിടത്തോളം കാലം നിജരോഗങ്ങള്‍ക്ക് ആയാലും
പരിഹാരമുണ്ട്. പ്രാണശക്തി ഉള്ളിടത്തോളം കാലം അസാദ്ധ്യയിനം രോഗങ്ങളിലും രോഗപരിഹാരത്തിന്
പ്രതീക്ഷയുമുണ്ട്. ശുദ്ധി, യുക്തിവ്യപാശ്രയം, മനോനിയന്ത്രണം എന്നിവ കൂടാതെ ദൈവവ്യപാശ്രയം
വഴിയും രോഗവിമുക്തി സാദ്ധ്യമാണ്.
ചെറുപ്രായത്തിലെ രോഗങ്ങളില്‍, രോഗത്തിന്‍റെ ആരംഭഘട്ടത്തില്‍, മൃദുയിനം
രോഗങ്ങളില്‍ പ്രാണശക്തിയുടെ പ്രതികരണ സ്വഭാവം കൂടും. രോഗത്തിന്‍റെ
അന്ത്യഘട്ടത്തിലും വാര്‍ദ്ധക്യത്തിലും പ്രതികരണസ്വഭാവം കുറയും. പ്രാണശക്തിയുടെ പ്രതികരണബലം
വര്‍ദ്ധിച്ചിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ രോഗലക്ഷണങ്ങള്‍ക്ക് സാദൃശ്യമെന്നോണമുള്ള രോഗലക്ഷണങ്ങളെ
സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഔഷധങ്ങളെ ലഘു അളവില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ആദ്യം
രോഗലക്ഷണസമാനമായ ഒരു താല്‍ക്കാലിക അവസ്ഥ രൂപംകൊള്ളും. പ്രാണശക്തി അതിനോട്
വിപരീതരീതിയില്‍ പ്രതികരിക്കുന്നതുമൂലം രോഗലക്ഷണങ്ങള്‍ക്ക് വിപരീതമായ ഒരു അവസ്ഥ
സംജാതമാകുകയും രോഗപ്രയാസങ്ങളില്‍ നിന്ന് ആശ്വാസം കിട്ടുകയും ചെയ്യും. വാര്‍ദ്ധക്യത്തിന്‍റെ
അന്ത്യത്തില്‍ ജീവശക്തിയുടെ പ്രതികരണബലം വളരെ കുറയും. ഇത്തരം അവസ്ഥയില്‍
വിപരീതരീതിയിലുള്ള ചികിത്സ ചെയ്യണം.
രോഗങ്ങള്‍ക്ക് കാരണം പൊതുവെ കാര്യശരീരത്തിലെ അശുദ്ധിയാണ്. ചികിത്സയിലെ
പ്രഥമ നടപടി അശുദ്ധി നിലകൊള്ളുന്നതിന് സമീപമുള്ള ചാലുകള്‍, സ്രോതസ്സുകള്‍
എന്നിവയിലൂടെയുള്ള അശുദ്ധിനിവാരണമാണ്. ശിശുക്കളിലെ രോഗങ്ങളിലും രോഗത്തിന്‍റെ മൃദു അവസ്ഥയിലും
വിപരീത ദിശയിലൂടെയും വിരുദ്ധ രീതിയിലൂടെയും ശോധനാമുറകള്‍ ചെയ്യുന്നത്, ഗുരുതരയിനം രോഗങ്ങളില്‍ പ്രാണശക്തിയെ സഹായിക്കാന്‍
വേണ്ട നടപടികള്‍ കൈകൊള്ളാതെ നാട്യരീതികളെയൊ ഉപദ്രവരീതികളെയൊ അവലംബിച്ച് രോഗത്തെ ഗുരുതരമാക്കുന്നത്,
അതില്‍ പങ്കാളിയാകുന്നത്, ചികിത്സ ഒന്നും ചെയ്യാതെ രോഗം വര്‍ദ്ധിക്കാന്‍
അവസരം ഒരുക്കുന്നത് എല്ലാം പൊതുവെ അധര്‍മ്മങ്ങളായി കണക്കാക്കിയിരുന്നു. പ്രകൃതിവൈദ്യം,
ആയുര്‍വേദം, ചിന്താമണിവൈദ്യം, മര്‍മ്മാണിവൈദ്യം, ലാഡവൈദ്യം, സിദ്ധവൈദ്യം,
ഗ്രീക്കുവൈദ്യം, ചീനവൈദ്യം എന്നിവയായിരുന്നു പൂര്‍വ്വകാലത്തെ
വൈദ്യവിഭാഗങ്ങള്‍. ആധിയായാലും വ്യാധിയായാലും ബാധയായാലും അത് പിടിപെട്ടാല്‍ അവയെ പരിഹരിക്കാനുള്ള
സംവിധാനം പൂര്‍വ്വകാലങ്ങളില്‍ വിപുലമായിരുന്നു. യുക്തിവ്യപാശ്രയം, സത്വാവജയം, ദൈവവ്യപാശ്രയം എന്നത് കൂടാതെ ശോധന,
ശമനം; വ്യാധിവിപരീതം, ഹേതുവിപരീതം, വിരുദ്ധചികിത്സ, സാദൃശ്യചികിത്സ; ബാലചികിത്സ,
സൂതികചികിത്സ, വയോജനചികിത്സ; അര്‍ക്കചികിത്സ,
സോമചികിത്സ, ശീതചികിത്സ; പ്രാഥമികചികിത്സ, വിശ്രമചികിത്സ,
ഉറക്കചികിത്സ, സ്വാന്തനചികിത്സ, പഥ്യചികിത്സ; പോഷണചികിത്സ, ലംഘനചികിത്സ, വ്യായാമചികിത്സ, ഉപവാസചികിത്സ, മന്ത്രചികിത്സ,
സംഗീതചികിത്സ; വായുചികിത്സ, വര്‍ണ്ണചികിത്സ,
ജലചികിത്സ, ഗന്ധചികിത്സ; ഭസ്മചികിത്സ, ക്ഷാരചികിത്സ, ലവണചികിത്സ,
രാസചികിത്സ, മണിരത്നചികിത്സ, ലോഹചികിത്സ, കാന്തചികിത്സ,
കമ്പനചികിത്സ, ഉത്തേജനചികിത്സ; പുഷ്പചികിത്സ, ഫലചികിത്സ; ക്ഷീരചികിത്സ,
മൂത്രചികിത്സ; വസ്തിചികിത്സ, വമനചികിത്സ, സ്വേദനചികിത്സ; അഭിഷേകചികിത്സ, സ്നാനചികിത്സ,
മണ്ണ്ചികിത്സ; വിഷചികിത്സ, മര്‍മ്മചികിത്സ, സൂചിചികിത്സ, യന്ത്രചികിത്സ, ക്ഷുരകചികിത്സ;
ദേവാമൃതചികിത്സ, നാഗാമൃതചികിത്സ, കായകല്‍പ്പചികിത്സ, രസായനചികിത്സ എന്നിങ്ങിനെയെല്ലാം ചികിത്സാമേഖലയെ തരംതിരിച്ച്
പ്രയോജനപ്പെടുത്തിപോന്നിരുന്നു. ആയുഷ്ക്കാലത്തില്‍ ഉടലെടുക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെല്ലാം
വേണ്ട പരിഹാരം ഒരു രീതിയില്‍ മാത്രമായി പരിമിതപ്പെടുത്താതെ, രോഗസന്ദര്‍ഭങ്ങള്‍ക്ക്
അനുസരിച്ച് ഹിതമായ രീതികളെ ആശ്രയിക്കാന്‍ പൂര്‍വ്വികര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
രോഗപരിഹാരം എന്നത് വ്യക്തിയുടെ അവകാശമാണ്. അത് സംഘടിപ്പിക്കേണ്ടത് സ്വധര്‍മ്മവുമാണ്.
രോഗത്തില്‍, വേദനയില്‍ പരിഹാരമില്ലാതെ പോകുന്നുവെങ്കിൽ അതിന്
നിദാനം ഇന്നലെത്തെയും ഇന്നത്തെയും പാപകർമ്മങ്ങളോ അവിദ്യയൊ ആണെന്നായിരുന്നു പൂര്‍വ്വികരുടെ
കാഴ്ചപ്പാട്.
ആരോഗ്യബലത്തിന്
ആധാരം പ്രാണശക്തിയാണ്. ശുദ്ധി, ആഹാരം, അദ്ധ്വാനം, വിശ്രമം
എന്നിവയാണ് ആരോഗ്യത്തെ താങ്ങിനിര്‍ത്തുന്ന നാല് തുണുകള്‍. രോഗപ്രതിരോധം, രോഗനിവാരണം
എന്നിവയ്ക്ക് അടിസ്ഥാനവും പ്രാണശക്തിയാണ്. പ്രാണശക്തിയുടെ ക്ഷീണം മൂലം രൂപപ്പെട്ട ധാതുവൈഷമ്യത്തെ,
രോഗപ്രയാസങ്ങളെ പ്രാണശക്തിയുടെ പ്രതികരണബലത്തെ ആധാരമാക്കി ഔഷധങ്ങള്‍
ഉപയോഗിച്ച് സൗമ്യവും ലളിതവുമായ മാര്‍ഗ്ഗത്തില്‍ പരിഹരിക്കുന്ന ഒരു വൈദ്യരീതിയാണ് ഹോമിയോപ്പതി.
ഹോമ്യോ എന്ന പദത്തിന് ‘സാദൃശ്യം’ എന്നത് കൂടാതെ സൗമ്യം, ഹിതം,
ഇണക്കം, സമർപ്പണം, ഗൃഹം,
കുരങ്ങ്, വൃക്ഷം, ശുദ്ധി,
ധര്‍മ്മം എന്നും; പതി എന്ന പദത്തിന് ദോഷം,
രോഗം, കഷ്ടത, ദുഃഖം (ഗ്രീക്ക്) എന്നത് കൂടാതെ
സ്വാന്തനം, കരുണ (ലാറ്റിന്‍), ശാന്തി, പഥം, ഇണ, പ്രഭു (പ്രജാപതി, പശുപതി) എന്നും അർത്ഥവ്യാപ്‌തിയുണ്ട്. സ്വാന്തനമാകുന്ന ‘മന്ത്രം’ കൊണ്ടും ഹിതവും
സാദൃശ്യവുമായ ‘മരുന്ന്’ കൊണ്ടും സൗഖ്യം സംഘടിപ്പിക്കുന്ന ചികിൽസാതന്ത്രമാണ്
ഹോമിയോപ്പതി. വിവേകം ഏറെയുള്ള ഹോമോ സാപിയന്‍സിലെ ശാരീരികവും പ്രാണപരവും
മാനസികവുമായ മാലിന്യങ്ങളെ ശോധിപ്പിച്ച് (Cure) അവനെ ശുദ്ധനാക്കാനും
രോഗപ്രയാസങ്ങളെ പ്രകൃതിരീതിയില്‍ പരിഹരിച്ച് വേദനാമുക്തനാക്കാനും പുരുഷാര്‍ത്ഥപ്രാപ്തിക്ക്
സജ്ജമാക്കാനും ഒപ്പം പ്രാണശക്തിയെ മെച്ചപ്പെടുത്തി പൂര്‍ണ്ണായുസ്സ് അനുഭവിക്കാനും ഈ
പ്രകൃതിയിനം ആശയം സഹായിക്കുന്നു. രോഗപ്രയാസങ്ങളെ വേഗത്തിലും പൂർണ്ണമായും ഭേദമാക്കുന്ന
ആശയം എന്നത് കൂടാതെ പാർശ്വഫലങ്ങൾ ഇല്ലാത്ത ഒരു ഔഷധപ്രയോഗരീതി എന്ന ഖ്യാതിയും ഈ വൈദ്യവിഭാഗത്തിനുണ്ട്.
മനുഷ്യന്‍റെ ആരംഭകാലം മുതല്‍ തന്നെ ഹോമിയോപ്പതി എന്ന ആശയത്തെ രോഗപരിഹാരത്തിന്നായി പ്രയോജനപ്പെടുത്തിപ്പോന്നിട്ടുണ്ട്.
പടിഞ്ഞാറന്‍ ദേശങ്ങളില്‍ ‘സിംമ്പതറ്റിക് മാജിക്’ എന്നായിരുന്നുവെങ്കിൽ പ്രാചീന ഭാരതത്തില്‍
ഇത് തഥര്‍ത്ഥകാരി, ഒറ്റമൂലി, ഗൃഹ (Home) വൈദ്യം എന്നീ പേരിലെല്ലാമാണ് അറിയപ്പെട്ടിരുന്നത്. രോഗപ്രയാസങ്ങള്‍ അനുഭവപ്പെടുന്ന
ഘട്ടത്തില്‍ സമാനരീതിയിലുള്ള രോഗലക്ഷണങ്ങളെ ആരോഗ്യാവസ്ഥയില്‍ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള
ഔഷധത്തെ ലഘു അളവില്‍ പ്രയോഗിച്ചാല്‍ രോഗപ്രയാസങ്ങള്‍ ലഘുവേന്നോണം ആദ്യം വര്‍ദ്ധിക്കും.
ഔഷധപ്രയോഗം അവസാനിപ്പിക്കുമ്പോള്‍ പ്രാണശക്തിയുടെ പ്രതികരണഫലമായി പ്രയാസങ്ങള്‍ക്ക്
വിപരീതമായ ഒരു അവസ്ഥ രൂപപ്പെടുകയും രോഗപ്രയാസങ്ങളില്‍ നിന്ന് മുക്തി
അനുഭവിക്കാനാകുകയും ചെയ്യും.
ചുക്ക്, കുരുമുളക്, ആര്യവേപ്പ്, കിരിയാത്ത, പുകയില, വെളുത്തുള്ളി, കായം എന്നിവ
ഉഷ്ണയിനങ്ങളും കർപ്പൂരം, കരിങ്ങാലി, ചന്ദനം, കരയാംപൂവ്, കടുകുരോഹിണി എന്നിവ ശീതയിനം ഔഷധങ്ങളുമാണ്. തലവേദന ഒരു ഉഷ്ണപ്രയാസമാണ്. ഉഷ്ണയിനമായ
ചുക്ക് എണ്ണയില്‍ ചാലിച്ച് നേര്‍പ്പിച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയുടെ കാഠിന്യം
ആദ്യം ഇത്തിരി കൂടും. പ്രാണശക്തി വിപരീതരീതിയില്‍ ഇതിനോട്
പ്രതികരിക്കുന്നതുമൂലമുണ്ടാകുന്ന ശീതത്തില്‍ ഉഷ്ണാവസ്ഥയായ തലവേദന ഭേദമാകും.
ഒച്ചിന്‍റെ മീതെ കടലുപ്പ് വിതറിയാൽ ഒച്ച് നശിക്കും. ഉപ്പ്, സിലിക്ക
എന്നിവയെ മുറിവില്‍ പ്രയോഗിച്ചാല്‍ അത് മുറിവിനെ കൂടുതലായി പഴുപ്പിക്കും. ഇവയെ വളരെ
വിഭജിച്ച് ലഘുവാക്കി സൂക്ഷ്മ അളവിൽ വ്രണത്തില്‍ പ്രയോഗിച്ചാല്‍ വ്രണം വേഗത്തില്‍
ഉണങ്ങും. ഉപ്പ് വളരെ ലഘു അളവില്‍ ജലത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് അകത്ത്
സേവിച്ചാല്‍ വേദനകളുടെ തോത് കുറയും. ക്ഷീണവും പരിഹരിക്കപ്പെടും.
ആരോഗ്യവാനായ ആളില്‍
ഹൃദയസ്പന്ദനനിരക്കിന്‍റെ തോത് കുറച്ച് ഹൃദയസ്തംഭനം വരെ ഉണ്ടാക്കാന്‍ പ്രാപ്തിയുള്ള
ഒരു വിഷസസ്യമാണ് തിലപുഷ്പി (Digitalis). ഹൃദയപേശീയിനം രോഗത്തില്‍ ഇതിനെ നേര്‍പ്പിച്ച്
അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തിയാല്‍ ഹൃദയപേശികളുടെ ശേഷികള്‍ ബലപ്പെടും. കണ്ണിൽ
എരുക്കിന്‍ പാല്‍ വീണാൽ കാഴ്ച നഷ്ടമാകും. കാഴ്ചശക്തി കുറഞ്ഞവരിൽ എരുക്കിൻപ്പൂവ്വ് എണ്ണയിൽ
കലർത്തി നേര്‍പ്പിച്ച് പുരികത്തിൽ, കാല്‍വെള്ളയില്‍, കൈവെള്ളയില്‍ പലതവണ പുരട്ടിയാൽ കാഴ്ചശേഷി മെച്ചപ്പെടും. ദേഹത്തില്‍ ഫോസ്ഫറസ്
ധാതു അധികം അളവില്‍ സംഭരിച്ചാല്‍ അത് കാര്‍ബോഹൈഡ്രേറ്റ് ഉപാപചയത്തെ പ്രതികൂലമായി ബാധിക്കും.
ഫോസ്ഫറസ് അടങ്ങിയ സസ്യ അംശങ്ങളെ ലഘുവായ അളവില്‍ പ്രയോജനപ്പെടുമ്പോൾ കാര്‍ബോഹൈഡ്രേറ്റ്
ഉപാപചയം സാധാരണഗതിയില്‍ ആകും. മഞ്ഞൾ, കുരുമുളക്, ഉള്ളി എന്നിവ ഫോസ്ഫറസ്
അടങ്ങിയവയാണ്. കാര്‍ബോഹൈഡ്രേറ്റ് ഉപാപചയ തകരാറ് ഉള്ളവര്‍ ഫോസ്ഫറസ് അടങ്ങിയ പാല്‍,
ബീഫ്, ചിക്കന്‍, മത്സ്യം
എന്നിവയെ നിയന്ത്രിക്കണം. കോഴിമുട്ടയുടെ ഉണ്ണിയില്‍ ഏകദേശം 65 മില്ലിഗ്രാം
ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. സമാനങ്ങളായ രണ്ട് വേദന ഉത്തേജനാകമ്പനങ്ങള്‍ ദേഹത്ത് ഒരിടത്ത്
ഒരേ സമയം സന്ധിച്ചാല്‍ ചെറിയ ഉത്തേജനം മൂലം അനുഭവപ്പെട്ട വേദന ഇല്ലാതാകും (TENS).
മനോസംഘർഷം, കോപം, ഭയം എന്നിവ ശീലമായാൽ, സാഹചര്യത്തിലെ സമ്മര്‍ദ്ദം,
ഹോര്‍മോണ്‍വ്യതിയാനം എന്നിവ മൂലം ദേഹദ്രാവകങ്ങളിലെ അമ്ലത കൂടിയാല്‍, ഹൃദയാദ്ധ്വാനം
കഠിനമായാല്‍ ഹൃദയസ്പന്ദനനിരക്ക് കൂടും. Heart rate variability തോത് 30 മില്ലി സെക്കന്‍ഡില്‍ താഴെയായി കുറയും. HRV തോത്
പതിവായെന്നോണം താഴ്ന്നനിലയിൽ ഉള്ളവർ, വേഗത്തില്‍ ശ്വസിക്കുന്നവര്‍,
നടക്കുമ്പോള്‍ കിതപ്പ് ഉള്ളവര്‍ നിത്യവും ഇത്തിരി നേരം ലഘുവ്യായാമങ്ങളില്‍
ഏര്‍പ്പെട്ടാല്‍ ഹൃദയസ്പന്ദനനിരക്ക് ആദ്യം കൂടും. തുടര്‍ന്ന് സാമാന്യവുമാകും.
രോഗകിതപ്പിനെ കൃത്രിമയിനം കിതപ്പ് പരിഹരിക്കുമെന്നത് സമാന ആശയമാണ്. പ്രാണായാമം പതിവാക്കി
ശ്വസന ഇടവേളകളിലെ സമയം ഇത്തിരി ദീർഘിപ്പിച്ചാലും ദഹനശേഷിയെ മെച്ചപ്പെടുത്തിയാലും നടക്കുമ്പോള്‍
അനുഭവപ്പെടുന്ന കിതപ്പ് കുറയും. ഹൃദയസ്പന്ദനനിരക്കും കുറയും. HRV നിരക്ക് ഉയര്‍ന്നുകിട്ടും. കരള്‍ പ്രവര്‍ത്തനശേഷി, രോഗപ്രതിരോധശേഷി
എന്നിവയും മെച്ചപ്പെടും. വാര്‍ദ്ധക്യമാറ്റങ്ങള്‍ സാവധാനത്തിലാകും.
ഇരുണ്ടനിറമുള്ള കിഴങ്ങാണ്
ബീറ്റ്റൂട്ട്. ഇത് (ഗ്ലൈകൊളിക് അമ്ലം) അരച്ച് ത്വക്കില്‍
ലേപനം ചെയ്‌താല്‍, ഇരുണ്ടനിറമുള്ള തവിട് എണ്ണ (ആര്‍സെനിക്.
അമ്ലം) ത്വക്കില്‍ തേച്ചാൽ കാന്തി വര്‍ദ്ധിക്കും. ചവര്‍പ്പുരസമുള്ള ദ്രവ്യങ്ങള്‍
അധികം അളവില്‍ ഉപയോഗിച്ചാല്‍ കരള്‍കോശങ്ങള്‍ ചുരുങ്ങും. ഗ്രീന്‍ ടി, നെല്ലിക്ക
പോലുള്ള ചവര്‍പ്പുയിനങ്ങള്‍ ലഘു അളവില്‍ പ്രയോജനപ്പെടുത്തിയാല്‍ സിറോസിസ് പോലുള്ള
വരള്‍ച്ചാരോഗങ്ങള്‍ പരിഹരിച്ചുകിട്ടും. ഉച്ചസമയത്തെ വെയില്‍ അധികം ഏറ്റാല്‍ വിയര്‍പ്പ്
തോത് കൂടും. അവയവങ്ങളിലും ആന്തരികചാലുകളിലും ജലം വറ്റിയാല്‍ കാത്സ്യം പരലുകള്‍
ഊറും. ചര്‍മ്മം കറുക്കും. ലഘു ഉഷ്ണഗുണമുള്ള പ്രഭാതവെയില്‍ ഏറ്റാല്‍ വിറ്റാമിന്‍ ഡി
രൂപപ്പെട്ട് അത് കുടലില്‍ നിന്നുള്ള കാത്സ്യം ആഗീരണത്തെ മെച്ചപ്പെടുത്തും.
അസ്ഥികളില്‍ നിന്നുള്ള കാത്സ്യം ക്ഷയത്തെ പ്രതിരോധിക്കും. ചര്‍മ്മകാന്തിയെ
മെച്ചപ്പെടുത്തും. വിറ്റാമിന്‍ സി അടങ്ങിയത് അധികം അളവില്‍ കഴിച്ചാല്‍ ഓക്സലേറ്റ്
തോത് കൂടി പരലുകള്‍ രൂപപ്പെടും. വിറ്റാമിന്‍ സി അടങ്ങിയവയെയൊ സമാനയിനം അമ്ലങ്ങളെയൊ
ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ മൂത്രാശ്മരി പരിഹരിക്കപ്പെടും. അസ്ഥിക്ഷയത്തില്‍
ആടിന്‍റെ എല്ലുകള്‍ മസാല ചേര്‍ത്ത് വേവിച്ച് സൂപ്പ് തയ്യാറാക്കി കുടിച്ചാല്‍
അസ്ഥികള്‍ക്ക് ബലം അനുഭവപ്പെട്ടുകിട്ടും. ഇത്തരം പ്രയോഗരീതികളെയാണ് ‘സിംമ്പതറ്റിക്
മാജിക്’ എന്ന് പറഞ്ഞിരുന്നത്. ആരോഗ്യവാനായ വ്യക്തിയില്‍ സാദൃശ്യങ്ങളായ
രോഗലക്ഷണങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള ഔഷധത്തെ സമാനയിനം രോഗത്തിന്‍റെ മൃദു അവസ്ഥയില്‍
പ്രയോജനപ്പെടുത്തിയാല്‍ ആദ്യം രോഗലക്ഷണങ്ങള്‍ ഇത്തിരി വര്‍ദ്ധിക്കും. ഇതിനെ തുടര്‍ന്ന് പ്രാണശക്തിയുടെ പ്രതികരണസ്വഭാവം മുഖേനെ രോഗലക്ഷണങ്ങള്‍ക്ക് വിപരീതവും താല്‍ക്കാലികവും
ഒരു അവസ്ഥ ഉടലെടുക്കും. ആരോഗ്യമുള്ള മനുഷ്യന്‍റെ
ശരീരത്തിലും ഇന്ദ്രിയങ്ങളിലും പ്രാണശക്തിയിലും ഔഷധദ്രവ്യം സൃഷ്ടിച്ച
ശരീരപ്രയാസങ്ങളെയും മനോപ്രയാസങ്ങളെയും അടിസ്ഥാനപ്പെടുത്തി രോഗത്തിന്‍റെ മൃദു
അവസ്ഥയില്‍ ഔഷധദ്രവ്യത്തെ ലഘു അളവില്‍ പ്രയോഗിച്ച് സമാനയിനം രോഗലക്ഷണങ്ങളെയും സൂചകങ്ങളെയും
പരിഹരിക്കുന്ന രീതിയെ വിപുലീകരിച്ചത് ജര്‍മ്മന്‍ക്കാരനായ ക്രിസ്ത്യന്‍ ഫ്രെഡറിക്
സാമുവല്‍ ഹാനിമാനാണ് (1755-1843).
രോഗത്തെ പ്രതിരോധിക്കുന്ന, രോഗപ്രയാസങ്ങളെ ഭേദമാക്കുന്ന
ഒരിനം ശേഷി എല്ലാ ജീവികളിലും എന്നപോലെ മനുഷ്യനിലും നൈസര്‍ഗികമായി തന്നെ നിലകൊള്ളുന്നുണ്ട്.
അത് അവനിലെ പ്രാണശക്തിയാണ്. ഭൗതികത വന്ന ജീവശക്തി എന്നും വേണമെങ്കില്‍ ഇതിനെ
വിളിക്കാം. രോഗാണുക്കള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന പ്രാണശക്തിയുടെ അംശത്തെയാണ്
ഓജസ്സ് എന്ന് വിളിച്ചുപോരുന്നത്. അവനവന്‍റെ ‘ഡോക്ടർ’ എപ്പോഴും അവനവനില്‍ തന്നെയുള്ള
പ്രാണശക്തിയാണ്. പ്രാണശക്തിക്ക് സംഭവിച്ച ക്ഷീണത്തെയും പോരായ്മയെയും അപ്പപ്പോള്‍ തന്നെ
പരിഹരിക്കണം. പ്രാണശക്തിയെയും ഓജസ്സിനെയും പോഷിപ്പിക്കുന്ന, സബോധമനസ്സിനെയും
ഉപബോധമനസ്സിനെയും പരിപോഷിപ്പിക്കുന്ന, ഭൗതികത വന്ന ആത്മബോധകലകളെ വികസിപ്പിക്കാന്‍
ഉതകുന്ന രോഗനിവാരണ ആശയമാണ് ഹോമിയോപ്പതി. സംസ്കരിച്ച് ശുദ്ധമാക്കിയ പ്രകൃതി ഔഷധങ്ങളുടെ
ലഘു അംശങ്ങളാണ് ഇതിലെ ഉപകരണങ്ങൾ.
സസ്യഔഷധങ്ങളെയും
സസ്യങ്ങളിലെ വിഷയിനം അംശങ്ങളെയും ധാതുലവണങ്ങള്‍, ഘനലോഹങ്ങള്‍ എന്നിവയെയും
നിരന്തരമായുള്ള ലഘുവാക്കല്‍ പ്രക്രിയകള്‍ക്ക് വിധേയമാക്കുമ്പോള്‍ അവയുടെ വിഷഗുണം
ഇല്ലാതാകും. ലോഹയിനം ഔഷധദ്രവ്യങ്ങളെ നിരന്തരം സംസ്കരിച്ച് സൂക്ഷ്മ ഉപ അറ്റോമിക്
തലത്തിലോട്ട്, കണികാതലത്തിലോട്ട് പരിണമിപ്പിക്കുമ്പോള്‍ അവയിലെ വിഷസ്വഭാവങ്ങള്‍
ഇല്ലാതാകുകയും ലോഹത്തിലെ ഔഷധശേഷി വികസിച്ചുവരികയും ദേഹദ്രാവകങ്ങള്‍, കോശങ്ങളിലെ സൂക്ഷ്മഘടകങ്ങള്‍,
ഊർജ്ജതലങ്ങള്‍ എന്നിവയിലെല്ലാം സുഗമമായി പ്രവര്‍ത്തിക്കാനാകുന്ന ഒരു
സൂക്ഷ്മതലരൂപത്തിലോട്ട് പരിണമിക്കുകയും ചെയ്യും. ഔഷധദ്രവ്യങ്ങളുടെ സൂക്ഷ്മ അംശങ്ങൾക്ക് Blood brain barrier കടന്ന്
മസ്തിഷ്കത്തിലും സുഷ്മുനയിലും നേത്രാവയവത്തിലും മറ്റും എത്തപ്പെടാനുള്ള പ്രാപ്തിയും
ഇതുമൂലം കൈവരും. മനുഷ്യനിലെ പ്രാണശക്തി ലഘുയിനം ഒരു ശക്തിവിശേഷമെങ്കിൽ അതിന്‍റെ
പ്രാഥമികതകരാറ് മൂലമുള്ള രോഗാവസ്ഥയില്‍ അതിനോട് സൗമ്യമായി പ്രവര്‍ത്തിക്കാന്‍ ഉത്തമമാകുന്നത്
മേന്മയേറിയതും സമാനവുമായ മറ്റൊരു ലഘുശക്തി തന്നെയാകും എന്നും അത് ഏറെ
ഫലപ്രദമെന്നും ഹോമിയോപ്പതി സിദ്ധാന്തിക്കുന്നു.
സപ്തധാതുക്കളിലും
ദേഹദ്രാവകങ്ങളിലും അവയവങ്ങളിലും കോശങ്ങളിലും ഇന്ദ്രിയങ്ങളിലും മനസ്സിലും പ്രവര്‍ത്തിക്കുന്ന,
അഹന്താദോഷങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന, ക്ഷിണിച്ച പ്രാണശക്തിയിലും ഭൗതികഗുണം
കൈവന്ന ജീവശക്തിയിലും പ്രവര്‍ത്തിക്കാനാകുന്ന ഔഷധങ്ങൾ ലഘുവായും തഥര്‍ത്ഥകാരിയെന്നോണവും
പ്രയോഗിക്കുമ്പോള്‍ പ്രാണശക്തി മെച്ചപ്പെടും. രോഗപ്രയാസങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെടും.
ദേഹധാതുക്കളിലും ചാലുകളിലും നിലകൊള്ളുന്ന വിഷങ്ങളും ഊർജ്ജയിനം മലങ്ങളും
സൂക്ഷ്മയിനം മലങ്ങളും സ്ഥൂലയിനം മലങ്ങളും എല്ലാം ക്രമത്തില്‍ പുറംതള്ളപ്പെടും. മനസ്സും
പ്രാണശക്തിയും സ്ഥൂലശരീരവും തമ്മിലുള്ള ചേര്‍ച്ച സൗമ്യമാകും. രോഗപ്രതിരോധശക്തി,
ചിന്താശക്തി, ബുദ്ധിശക്തി, ഇന്ദ്രിയശേഷി,
ദഹനശക്തി, മലവിസര്‍ജ്ജനശക്തി, കായികശേഷി
തുടങ്ങിയവ മെച്ചപ്പെടും. സ്വസ്ഥത, സുഖം,
സന്തോഷം എന്നിവ അനുഭവപ്പെട്ടുകിട്ടും. മനസ്സ്, പ്രാണശക്തി,
സ്ഥൂലശരീരം എന്നിവയെ സമൂലമായി കണ്ടുകൊണ്ട് രോഗലക്ഷണങ്ങള്‍ എന്ന കാര്യത്തെയും
രോഗകാരണങ്ങളായ അഹന്താദോഷങ്ങളെയും മറ്റും ഒന്നിച്ച് പരിഹരിക്കുന്ന ഒരു
സമഗ്രവൈദ്യരീതിയാണ് ഹോമിയോപ്പതി. സപ്തധാതുക്കൾ, ധാതുമലങ്ങൾ,
ഇന്ദ്രിയങ്ങൾ പ്രാണശക്തി, മനസ്സ് എന്നിവയെയെല്ലാം
സമഗ്രമായി കണ്ട്, സ്ഥൂലശരീരത്തെയും സൂക്ഷ്മശരീരത്തെയും
സംയുക്തമായി പരിഗണിച്ച്, പ്രകൃതിദ്രവ്യങ്ങളെ ഉപയോഗപ്പെടുത്തി
മനുഷ്യന്‍റെ ദുരിതങ്ങൾ പരിഹരിക്കുന്ന രീതിയെയാണ് സമഗ്രവൈദ്യം അഥവാ ഹോളിസ്റ്റിക്
മെഡിസിന്‍ എന്ന് വിളിച്ചുപോരുന്നത്. ‘ഹോളി’ എന്ന പദത്തിന് പൂര്‍ണ്ണമായത് എന്ന്
കൂടാതെ വിശുദ്ധം, വേറിട്ടത് (ഹിബ്രു) എന്നും അര്‍ത്ഥമുണ്ട്.
ഹോമിയോപ്പതി എന്നത്
രോഗികളെ സംബന്ധിച്ച് ഒരു പ്രകൃതിയിനം ആശയം എന്നതിലുപരി ഔഷധപ്രയോഗം മുഖേനെയുള്ള ഒരു
രോഗസൌഖ്യാനുഭവമാണ്. മനസ്സിന്‍റെ ദുഃഖം, ശരീരത്തിന്‍റെ ഷധം എന്നിവ ദൂരീകരിക്കുന്നതിനും ആധി,
വ്യാധി, ബാധ എന്നിവയെ പരിഹരിക്കുന്നതിനും ഉതകുന്ന
സസ്യ ഔഷധങ്ങള്‍, ഖനീജ ഔഷധങ്ങള്‍, ഊർജ്ജയിനം
ഔഷധങ്ങള്‍ എന്നിവ ചുറ്റുമുള്ള ഭൂപ്രകൃതിയില്‍ എല്ലായിടത്തും തന്നെ സുലഭമാണ് എന്നത്
ഒരു അനുഗ്രഹകാര്യമാണ്. അഹന്താദോഷങ്ങളിലും ജനിതകഘടകങ്ങളിലും പ്രവർത്തിക്കാൻ,
ഭൗതികത കൈവന്ന ജീവശക്തിയിൽ പ്രവര്‍ത്തിക്കാന്‍, ലഘുവും സൂക്ഷ്മവുമായ
പ്രാണശക്തിയില്‍ പ്രവര്‍ത്തിക്കാന്‍; മസ്തിഷ്കത്തില്‍, ഇന്ദ്രിയങ്ങളിൽ,
ദേഹദ്രാവകങ്ങളിൽ, രക്തത്തില്‍, സാരാംഗ്നികളിൽ പ്രവര്‍ത്തിക്കാന്‍; കരളിൽ, അവയവങ്ങളില്‍, സപ്തധാതുക്കളില്‍ എല്ലാം പ്രവര്‍ത്തിച്ച്
അനുകൂലമായ മാറ്റങ്ങള്‍ രൂപപ്പെടുത്താന്‍ എല്ലാം സസ്യഔഷധങ്ങളായാലും ഖനീജയിനത്തില്‍പ്പെട്ട
മറ്റ് ഔഷധങ്ങളായാലും വിഷയിനങ്ങള്‍ ആണെങ്കില്‍ പ്രത്യേകിച്ചും കുറഞ്ഞ എണ്ണം തന്മാത്രകള്‍
അടങ്ങിയത് മതിയാകും എന്നത് ഒരു വസ്തുതയാണ്. ലഘു എന്നാല്‍, കുറഞ്ഞത്
എന്നാൽ ഔഷധതന്മാത്രകള്‍ ഇല്ലാത്തത് എന്നൊ, ഔഷധങ്ങളുടെ സബ്
ആറ്റോമിക് കണികകള്‍ ഇല്ലാത്തത് എന്നൊ, ഔഷധങ്ങളുടെ സൂക്ഷ്മഊര്‍ജ്ജ
കണികകള്‍ ഇല്ലാത്തത് എന്നൊ, ഔഷധതന്മാത്രകള്‍ വേണ്ടാത്തത് എന്നൊ
അർത്ഥവ്യാപ്തി ഇല്ലാത്തതാണ്. ഔഷധങ്ങളുടെ ഗുണങ്ങളും അവയുടെ രോഗനിവാരണശേഷിയും മറ്റും
ആരോഗ്യവാനിലും രോഗിയിലും ഒരേപോലെ കാലദേശവിത്യാസ അടിസ്ഥാനത്തിൽ, പ്രായലിംഗവിത്യാസ അടിസ്ഥാനത്തില്‍ എല്ലാം പരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷമാണ്
ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്നത്.
കഠിനങ്ങളായ
രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവ പ്രയോഗിച്ച് കൃഷിചെയ്ത സസ്യങ്ങള്‍,
കൃത്രിമരീതികളില്‍ സൃഷ്ടിച്ചെടുത്ത വിത്ത് മുഖേനെയുള്ള ആഹാരയിനങ്ങള്‍
(അല്‍ഫാല്‍ഫ, ചോളം, സോയബീന്‍, കനോള, ഷുഗര്‍ബീറ്റ്, വഴുതനങ്ങ, മഞ്ഞ മത്തന്‍,
ഉരുളക്കിഴങ്ങ്, പപ്പായ), മാരകയിനം രാസദ്രവ്യങ്ങള്‍, പെട്രോള്‍
ഉത്പന്നങ്ങള്‍ എന്നിവ കലര്‍ത്തി സംസ്കരിച്ച് വിപണിയിലെത്തുന്ന ആഹാരസാധനങ്ങള്‍,
പച്ചക്കറി പഴയിനങ്ങള്‍, വിഷയിനത്തില്‍പ്പെട്ട രാസദ്രവ്യങ്ങള്‍ കലര്‍ന്ന
മത്സ്യങ്ങള്‍, രാസപദാര്‍ഥങ്ങള്‍ കലര്‍ത്തി തയ്യാറാക്കിയ പാനീയങ്ങള്‍,
രാസരുചികൂട്ടുകള്‍ കലര്‍ത്തി പാചകംചെയ്ത ഭക്ഷണവിഭവങ്ങള്‍, കഠിനങ്ങളായ രാസഔഷധങ്ങള്‍ എന്നിവയെല്ലാം പതിവായി കഴിച്ചുപോരുന്ന ആളുകളെ സംബന്ധിച്ച്;
ആഗോളവൈദ്യവ്യൂഹത്തിലും വാണിജ്യസമാജങ്ങളിലും ആരോഗ്യം, രോഗം, രോഗപരിഹാരം എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ നവവും തീവ്രവുമായ മാറ്റങ്ങൾ
സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പിറന്ന് വീഴുമ്പോള്‍ തന്നെ നിജങ്ങളായ
മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായ നിരവധി കുത്തിവെപ്പ് ഔഷധങ്ങള്‍ക്ക്
വിധേയമായി കുഞ്ഞുങ്ങള്‍ വളര്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ അതിസൂക്ഷ്മയിനം
തന്മാത്രകൾക്കായുള്ള ഔഷധനിര്‍മ്മാണരീതികളും അതടിസ്ഥാനത്തില്‍ പ്രചാരത്തിലുള്ള പ്രയോഗങ്ങളും
പരിഷ്കരിക്കേണ്ടതുണ്ട് എന്നത് ഒരു വസ്തുതയാണ്. തന്മാത്രകളുടെ സൂക്ഷ്മഅംശങ്ങള്‍ കൊണ്ടുള്ള
ഔഷധപരീക്ഷണങ്ങള്‍ സംബന്ധിച്ച പൂര്‍വ്വകാലത്തിലെ ഉറപ്പുകള്‍ (Drug proving),
അതടിസ്ഥാനത്തിലുള്ള രോഗപരിഹാരഅനുഭവങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട
പഴയകാല ഔഷധസംഹിതകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചികിത്സയ്ക്ക് എത്രത്തോളം ആശ്രയകരമാണ്
എന്നത് വീണ്ടും വിലയിരുത്തേണ്ട ഒരു സംഗതിയായിട്ടുണ്ട്. പ്രകൃതിയിനം ഔഷധങ്ങളുടെ ശുദ്ധവും
സൂക്ഷ്മവും സജീവവുമായ ഗുണപ്രഭാവങ്ങളെ രോഗാവസ്ഥയില്‍ പ്രയോജനപ്പെടുത്താനാകാതെ അവയെ അവഗണിക്കാനും
അല്‍പമായി തോന്നി നിരാകരിക്കാനും ഇടവരുന്നത്, ആ രീതിയില്‍
സമഗ്രവൈദ്യവിഭാഗത്തെ സംവിധാനം ചെയ്യുന്നത്, ചിലയിനം
ഔഷധങ്ങളുടെ അതിസൂക്ഷ്മമായ ചില ഊർജ്ജപ്രയോഗത്തെ മാത്രം ശ്രദ്ധിക്കാനും ആശ്രയിക്കാനും
ആശ്രയിപ്പിക്കാനും ആവേശമുണ്ടാകുന്നത്, ഇവയുടെ പുറംമോടികള്‍ മാത്രം
വ്യവസ്ഥാപിതമാകാനിടയാകുന്നത്, ഇത്തരം നിലയില്‍ പ്രകൃതിഔഷധങ്ങളെ
സമാനവൈദ്യആശയത്തില്‍ അനുഭവിക്കാന്‍ കഴിയാതെ ആയുസ്സ് നീങ്ങാനിടയാകുന്നത് ഖേദകരമായ
ഒരു സംഗതിയാണ്.
മഴ കൊണ്ടതിന്
ശേഷമുള്ള ശീതയിനം മൂക്കൊലിപ്പില്‍ വിപരീതയിനം മരുന്ന് കഴിച്ചില്ലെങ്കിലും പ്രയാസം ഏഴ്
ദിവസം വരെ നിലകൊള്ളും. വിപരീതമരുന്നുകളോ വിരുദ്ധമരുന്നുകളോ കഴിച്ചാല്‍ ഒരു ആഴ്ചയും
കൂടെ കഫക്കെട്ടും ചുമയും എന്നൊരു ചൊല്ല് ചിലയിടങ്ങളില്‍ പ്രചാരത്തിലുണ്ട്. ഉഷ്ണ
ദേഹപ്രകൃതിക്കാരുടെ ശീതരോഗങ്ങളിലെ വേദനകളിലും ശീത ദേഹപ്രകൃതിക്കാരുടെ ഉഷ്ണരോഗങ്ങളിലെ
കഠിനവേദനകളിലും വിത്യസ്തങ്ങളായ ഔഷധങ്ങള്‍ ലഭ്യമല്ലാത്ത ദുരവസ്ഥ ചില മേഖലകളില്‍ നിലവിലുണ്ട്.
ഉഷ്ണയിനം കഠിനജ്വരവും ശീതയിനം കുളിരുപനിയും വിത്യസ്തങ്ങളായ രോഗാവസ്ഥയാണ്. ഇത്തരം
വിപരീത അവസ്ഥകളില്‍ താപലഘൂകരണത്തിനായി ഒരേയിനം ഔഷധത്തെ മാത്രം പ്രയോഗിച്ചുപോരുന്ന സ്ഥിതിയുമുണ്ട്.
നവജാതശിശുക്കള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍
എന്നിവരില്‍ പിടിപെടുന്ന ആഗന്തുജരോഗങ്ങളില്‍ ദോഷഫലങ്ങളെ സൃഷ്ടിക്കാത്ത ഔഷധങ്ങളുടെ
അഭാവവും കാഴ്ചക്കുറവ്, ബധിരത, നാക്കിലെ
മരവിപ്പ്, ഘ്രാണശേഷീ തകരാറ് തുടങ്ങിയ നാഡീവ്യൂഹരോഗാവസ്ഥകളില്‍
പരിഹാരഔഷധങ്ങള്‍ ഒട്ടും തന്നെ ഇല്ലാത്ത അവസ്ഥയും സര്‍വ്വവ്യാപകമായി തന്നെ ഉണ്ട്.
ഇത്തരം പോരായ്മകളെ മറികടക്കാൻ കഴിയാതെപോകുന്നതും പരിശോധനാനടപടികളിലും അതിന്‍റെ
അല്പായുസ്സുക്കളായ ഗണിതങ്ങളിലും മാത്രമായി ചികിത്സാനടപടികള്‍ പരിമിതപ്പെടുന്നതും
അതിനെക്കാലുപരി നിജരോഗങ്ങളിലെ ചികിത്സയില്ലായ്മയ്ക്കും തുടര്‍ന്നുള്ള രോഗങ്ങളുടെ
ഭവിഷ്യത്തുകള്‍ക്കും പൊതുസ്വീകാര്യത നേടിയെടുക്കാന്‍ കഴിയുന്നുണ്ട് എന്നതും
ആശ്ചര്യം ഉളവാക്കുന്ന സംഗതികളത്രേ.
ഭൗതികാവേശം വര്‍ദ്ധിച്ച്, പുറംമോടികളില്‍ മയങ്ങി
ശുദ്ധവൈദ്യരീതികളോടും പ്രകൃതിചികിത്സാരീതികളോടും നിഷേധസ്ഥിതി പുലര്‍ത്തി ജീവിതശൈലീരോഗങ്ങളെയും
പേറി പ്രായം നീങ്ങുന്നത്, ആരോഗ്യദുരന്തങ്ങള്‍ക്കും രോഗദുരിതങ്ങള്‍ക്കും
ഒപ്പം കുടുംബാംഗത്തിന്‍റെയും അയല്‍ക്കാരന്‍റെയും അകാലത്തിലുള്ള ജീവനാശത്തിന് സാക്ഷിയാകാന്‍
ഇടവരുന്നത്, രോഗസൂചകഫയലുകളും അതിന്‍റെ കണക്കുകളും മാത്രം സമ്പാദ്യമാകുന്നത്, രോഗങ്ങള്‍ക്ക് വിധേയമാകേണ്ടിവന്നാല്‍ അവയവങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടേണ്ടിവരുന്നത്,
അകാലത്തിൽ ധാതുക്ഷയവും വാർദ്ധക്യവും തീവ്രമായി
അനുഭവിക്കേണ്ടിവരുന്നത്, അകാലത്തിൽ മരണഭയത്തെയും മരണത്തെ തന്നെയും
അഭിമുഖീകരിക്കേണ്ടിവരുന്നത്, മരണാന്തരജീവിതത്തില്‍ മാത്രം പ്രതീക്ഷ
അര്‍പ്പിക്കേണ്ടിവരുന്നത് എല്ലാം അവിദ്യയുടെ തന്നെ ഒരു സാമാന്യവിധിയത്രേ.
ഹോമിയോ എന്ന പദത്തിന്
സമാനം, ധര്‍മ്മം എന്നത് കൂടാതെ യുക്തി എന്നും അർത്ഥമുണ്ട്. യുക്തി, ബുദ്ധി, പ്രജ്ഞ, വിവേകം, സൂക്ഷ്മമനസ്സ്, അവബോധം, പ്രാണശക്തി, ജീവശക്തി
എന്നിവയെല്ലാം ഏറെക്കുറെ ഒന്നുതന്നെയാണ്. കാര്യശരീരത്തെ സൗമ്യമാക്കാന്‍, ആര്‍ജിതയിനം ദോഷങ്ങളെ പ്രതിരോധിക്കാന്‍, നിജയിനം അഹന്താദോഷങ്ങളെ അമര്‍ച്ച ചെയ്യാന്‍,
ആഗന്തുജവിഷങ്ങളെയും ധാതുമലങ്ങളെയും ശോധിപ്പിക്കാന്‍, കാര്യശരീരശുദ്ധി
സംഘടിപ്പിക്കാൻ, വേദനയെ ലഘൂകരിക്കാന്‍ എല്ലാം പ്രാണശക്തിയുടെ
ഉയര്‍ച്ചയിലൂടെ സാദ്ധ്യമാക്കാനാകും. പ്രാണശക്തി ക്ഷയിക്കുമ്പോള്‍ അതിനെ
സഹായിക്കാന്‍ സസ്യയിനം ഔഷധങ്ങളും ഖനീജയിനം ഔഷധങ്ങളും ഫലപ്രദമാണ് എന്നതും രോഗത്തിന്‍റെ
തീവ്രതയ്ക്ക് അനുസരിച്ച് പ്രകൃതിജന്യഔഷധങ്ങളെ സമാന ആശയത്തിലൊ വിപരീത ആശയത്തിലൊ പ്രയോജനപ്പെടുത്തുമ്പോള്‍
അത് രോഗവിമുക്തിയെ അനുവദിക്കുന്നുണ്ട് എന്നതും ബോദ്ധ്യപ്പെട്ട സംഗതികളാണ്. പ്രകൃതിജന്യഔഷധങ്ങളെ
സംസ്കരിച്ച് ലഘുവാക്കിയശേഷം സമാന ആശയത്തിലൂടെ പ്രയോഗിച്ചാല്‍ സൌഖ്യം, സന്തോഷം എന്നിവ
മാത്രമല്ല പൂര്‍ണ്ണായുസ്സ് കൂടി അനുഭവിക്കാനാകുമെന്ന് പൂര്‍വ്വികര്‍
തിരിച്ചറിഞ്ഞിരുന്നു.
പൂര്‍വ്വജന്മത്തിലെ
കര്‍മ്മവിവരങ്ങളെല്ലാം സൂക്ഷ്മശരീരത്തിലെ വിജ്ഞാനമയകോശത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്
എന്ന് ചിലര്‍ തീവ്രമായി വിശ്വസിച്ചു. രോഗവിമുക്തി നേടാന്‍, ആരോഗ്യവും പൂര്‍ണ്ണായുസ്സും
അനുഭവിക്കാന്‍ അന്നം, ഔഷധം എന്നിവ കൂടാതെ ഒരു അർഹത കൂടി വേണം.
അത്തരം ഒരു കർമ്മഫലവിവരം വിജ്ഞാനമയകോശത്തില്‍ എപ്പോഴും നിലകൊള്ളുന്നുണ്ട്. ഏതുതരം
രോഗപ്രയാസമായാലും അതിനെ സ്വയം തന്നെ പരിഹരിക്കാന്‍ പ്രാപ്തമായ ഒരു വിശേഷശക്തി
(ജീവശക്തി) ഓരോ വ്യക്തിയിലെ പ്രാണശക്തിയോടൊപ്പം നിലകൊള്ളുന്നുണ്ട്. ഇക്കാര്യം അറിയുന്നതുകൊണ്ടാണ്
ശരീരബലം തീരെ കുറഞ്ഞ അവസ്ഥയിൽ പോലും രോഗികള്‍ക്ക് രോഗപരിഹാരം പ്രതീക്ഷിക്കാനാകുന്നത്.
ഔഷധങ്ങള്‍ ലഭ്യമല്ലാത്ത ഘട്ടത്തില്‍ സ്വാന്തനമന്ത്രങ്ങള്‍ പ്രായോഗിച്ചും
ദൈവവ്യാപാശ്രയരീതികളെ അവലംബിച്ചും പ്രാണശക്തിയെ മെച്ചപ്പെടുത്തി സൌഖ്യം സാദ്ധ്യമാക്കാനാകുന്നത്.
മനസ്സിലൂടെയും
ശരീരത്തിലൂടെയും പ്രകടമാകുന്ന രോഗലക്ഷണങ്ങള്‍, സൂചനകള്‍ എന്നിവയെ
പരിഹരിക്കുന്നതോടൊപ്പം രോഗകാരണങ്ങളായ വിഷങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയെ
ദൂരീകരിക്കുകയും കൂടെ സൂക്ഷ്മങ്ങളായ അഹന്താദോഷങ്ങളെ അമര്‍ച്ച ചെയ്യുമ്പോഴുമാണ് ചികിത്സ
സമഗ്രമാകുന്നത്. ജാഗ്രത് അവസ്ഥയില്‍ മാത്രമല്ല സ്വപ്നാവസ്ഥയിലും അഹന്താദോഷങ്ങള്‍
ഉണ്ട്. അഹന്താദോഷങ്ങളുടെ വീര്യത്തിന്‍റെ ഏറ്റകുറച്ചില്‍ അനുസരിച്ച് രോഗങ്ങളുടെ
പ്രകടനത്തിലും അതിന്‍റെ ദൈര്‍ഘ്യത്തിലും വിത്യാസം പ്രകടമാകും. അഹന്താദോഷങ്ങളുടെ
ആക്രമണവീര്യം ഗാഢഉറക്കത്തില്‍ കുറയും. ആഗന്തുജദോഷങ്ങള്‍ (സാര്‍സ്, ചിക്കന്‍പോക്സ്)
ശക്തങ്ങളാകുകയും അവ ജനിതകദോഷങ്ങള്‍ക്ക് സമാനമാകുകയും ചെയ്‌താല്‍ ദോഷയിനം
ആഗന്തുജരോഗങ്ങള്‍ ഭേദമാകുന്ന മുറയ്ക്ക് സാമാനയിനം ജനിതകദോഷങ്ങളും ഇല്ലാതാകും. ആർജിതദോഷങ്ങളും
ജനിതകദോഷങ്ങളും പരസ്പരം വിപരീതങ്ങളായി ഭവിച്ചാല്‍ അവ ദേഹത്തിലെ വിത്യസ്തധ്രുവങ്ങള്‍
കേന്ദ്രീകരിച്ച് വിപുലപ്പെട്ട് പ്രാണശക്തിയെ ദുര്‍ബലപ്പെടുത്തികൊണ്ടേയിരിക്കും.
ആഗന്തുജങ്ങളായ ഉഷ്ണരോഗങ്ങളുടെ ആരംഭത്തില്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമെങ്കില്‍ ആദ്യം വിപരീത
ആശയത്തില്‍ ശീതയിനം ഔഷധദ്രവ്യങ്ങള്‍ സാമാന്യ അളവിലോ അധികം അളവിലോ നല്‍കി തീവ്രതയെ
ലഘുവാക്കണം. പ്രയാസങ്ങള്‍ മൃദുവാണെങ്കില്‍ ഉഷ്ണയിനം സമാന ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ പ്രയോഗിച്ച് ജീവശക്തിയെ ഉത്തേജിപ്പിച്ച് പരിഹരിക്കണം. സ്വയം ഭേദമാകുന്നവയാണ്
ആഗന്തുജദോഷരോഗങ്ങള്‍. ഉഷ്ണയിനം ആഗന്തുജദോഷരോഗങ്ങളില്‍ ഉഷ്ണയിനം ഔഷധങ്ങളെ
അതിസൂക്ഷ്മ അളവില്‍ പ്രയോഗിക്കുമ്പോള്‍ പ്രാണശക്തി വിപരീതരീതിയില്‍
പ്രതികരിക്കുന്നതിന്‍റെ ഫലമായി ഉളവാകുന്ന കഠിന ശീതവീര്യത്തില്‍ ഉഷ്ണദോഷങ്ങള്‍
സൃഷ്ടിച്ച ശീതപ്രയാസങ്ങള്‍ നിഷ്ക്രിയമാകും. ഉഷണയിനം ദോഷരോഗങ്ങള്‍ ക്രമത്തില്‍
വര്‍ദ്ധിച്ച് ഗുരുതരമാകുന്നത് ചില ശീതദേഹപ്രകൃതക്കാരില്‍ മാത്രമാണ്. ആരോഗ്യം കുറഞ്ഞവരിലും
പ്രായം ഏറിയവരിലും ആഗന്തുജദോഷരോഗങ്ങള്‍ ദീര്‍ഘിച്ച് ചിലപ്പോള്‍ നിജരോഗമായി പരിണമിക്കുകയും
ചെയ്യാം. ഒരേയിനം രോഗത്തിന്‍റെ ഭവിഷത്തുക്കള്‍ ചിലരില്‍ ഉഷ്ണയിനം രോഗലക്ഷണങ്ങളോടെയും
വേറെ ചിലരില്‍ ശീതയിനം രോഗലക്ഷണങ്ങളോടെയും പ്രകടമാകാം. ഇത്തരം സനര്‍ഭങ്ങളിലും ആഗന്തുജരോഗങ്ങള്‍
പരിണമിച്ച് നിജരോഗമായി ദീര്‍ഘിച്ചുനിലകൊള്ളുമ്പോഴും രോഗനാമത്തിന്‍റെയൊ അതിന്‍റെ
പൂര്‍വ്വകാല കാരണത്തിന്‍റെയൊ അടിസ്ഥാനത്തില്‍ ചികിത്സ നടത്തുന്നത് യുക്തിവിരുദ്ധമാണ്.
ആളിന്‍റെ പ്രായം, ദേഹപ്രകൃതി, രോഗം ബാധിച്ച ഭാഗം, രോഗലക്ഷണകൂട്ടങ്ങൾ,
രോഗവര്‍ദ്ധകഘടകങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയും ഔഷധദ്രവ്യങ്ങളുടെ ഗുണം, വീര്യം, പ്രഭാവം എന്നിവ ആധാരമാക്കിയും വേണം ഔഷധങ്ങളെ
പ്രയോജനപ്പെടുത്തേണ്ടത്.
കൗമാരത്തില്‍
ശീതയിനം ദേഹപ്രകൃതി ആയിരുന്നവര്‍ വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ ഉഷ്ണയിനം
ദേഹപ്രകൃതിക്കാരായി പരിണമിക്കും. വാര്‍ദ്ധക്യഘട്ടത്തില്‍ ഇവരെ ഉഷ്ണദോഷങ്ങള്‍
എളുപ്പം ബാധിക്കും. പ്രായം പിന്നിടുമ്പോള്‍ ഋതുക്കള്‍ക്ക് അനുസരിച്ച് ദേഹപ്രകൃതി
വീണ്ടും പലതവണ പരിണമിക്കും. വാര്‍ദ്ധക്യത്തില്‍ രോഗനാമത്തിന്‍റെ അടിസ്ഥാനത്തില്‍
മാത്രം ഔഷധങ്ങളെ പ്രയോഗിച്ചാല്‍ ചിലപ്പോള്‍ വിപരീതഫലങ്ങളാകും ഉളവാകുന്നത്. വാര്‍ദ്ധക്യത്തിലെ
നിജരോഗങ്ങള്‍ ഉഷ്ണയിനത്തില്‍ ഉള്‍പ്പെട്ടതാണെങ്കില്‍ ആദ്യം ഉഷ്ണയിനത്തില്‍പ്പെട്ട
സമാനഔഷധങ്ങളെ (കുരുമുളക്, ആര്യവേപ്പ്, കടുക്ക, ദേവദാരു,
കാഞ്ഞിരം, അമൈഗഡാലസ് അമര, ഖ്വാസ്സിയ
അമര, ഇഗ്നേഷ്യ അമര, സ്വീറ്റിനിയ മാക്രോഫൈല, ക്വുര്‍ക്കസ്,
ക്വയിന, അനാക്കാര്‍ഡിയം ഓറിയന്‍റലിസ്, ഗുഗ്ഗുല്‍, മിറ, ജോതിഷുമതി, ഉലുവ, കാപ്പി, സെന്ന, കിരിയാത്ത, കൊണിയം മാകുലേറ്റം, കൊട്ടം,
വെളുത്തുള്ളി, ചുവന്നുള്ളി, ബിര്‍ച്ച്, കാര്‍ബോ
വെജിറ്റബിലിസ്, കാര്‍ബോ അനിമാലിസ്,
ഗന്ധകം, ഫോസ്ഫെറസ്, ആര്‍സെനിക്, സ്വര്‍ണ്ണം) രോഗലക്ഷണസാദൃശ്യം അടിസ്ഥാനത്തില്‍
സൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം.
വാര്‍ദ്ധക്യത്തിലെ
നിജരോഗങ്ങള്‍ ശീതയിനത്തില്‍ ഉള്‍പ്പെട്ടതാണെങ്കില്‍, രോഗലക്ഷണങ്ങള്‍
മൃദുയിനമാണെങ്കില്‍ ശീതയിനത്തില്‍പ്പെട്ട സമാന ഔഷധങ്ങളെ (പച്ചകര്‍പ്പൂരം, ഖദിര, വേങ്ങ, നീര്‍മരുത, കരിവേലം, ചന്ദനം, അരയാല്‍,
ഏലം, കരയാംപൂവ്വ്, ആടലോടകം, കുട്ക്കി, കറ്റാര്‍വാഴ,
ജടാമാഞ്ചി, നെല്ലിക്ക, കീഴാര്‍നെല്ലി, വയോള ഓഡറെറ്റ, കാത്സ്യം കാര്‍ബണെറ്റ്, വെള്ളി,
സിങ്ക്) രോഗലക്ഷണങ്ങളിലെ സാദൃശ്യം അടിസ്ഥാനത്തില്‍ സൂക്ഷ്മ അളവില്‍
പ്രയോജനപ്പെടുത്തണം.
അഗ്നിഭൂതം കൂടുതലുള്ള
ഒരു ഉഷ്ണദ്രവ്യമാണ് കടലുപ്പ്. അഗ്നിവീര്യം കൂടുതലുള്ള മറ്റൊന്നാണ് വെളുത്തുള്ളി.
ശീതരോഗങ്ങളുടെ കഠിന അവസ്ഥയില്‍ ലഘു അളവിലും ഉഷ്ണരോഗങ്ങളുടെ മൃദു അവസ്ഥയില്‍
അതിസൂക്ഷ്മ അളവിലും ഇവയെ പ്രയോജനപ്പെടുത്താനാകും. വെളുത്തുള്ളിയിലും കടുക്ക, തൂജ, ആര്യവേപ്പ്, പുകയില, കാപ്പി, ചായ, കടുക്, പുതീന, കറ്റാര്‍വാഴ, ഇഞ്ചി, കായം, നിലക്കടല എന്നിവയിലും പ്രത്യേകതരം ഗന്ധകം അടങ്ങിയിട്ടുണ്ട്.
ഉഷ്ണജ്വരത്തില്‍ ഗന്ധകം അടങ്ങിയ ആഹാരദ്രവ്യങ്ങളെ അധികം അളവില്‍ ഉപയോഗിക്കരുത്.
ഉഷ്ണയിനത്തില്‍പ്പെട്ട ജ്വരത്തെ തുടര്‍ന്നൊ അത്തരം പകര്‍ച്ചായിനം രോഗങ്ങളെ തുടര്‍ന്നൊ
രൂപപ്പെട്ട ഉഷ്ണയിനം നിജരോഗങ്ങളെ പരിഹരിക്കാന്‍ ഗന്ധകം അടങ്ങിയ ഔഷധത്തെ സൂക്ഷ്മ
അളവില്‍ പൂര്‍വ്വകാലത്ത് പൊതുവായി ഉപയോഗിച്ചിരുന്നു. വാര്‍ദ്ധക്യത്തില്‍ ഉഷ്ണയിനം
ദേഹപ്രകൃതിക്കാര്‍ കഠിനങ്ങളായ ഉഷ്ണയിനം ദ്രവ്യങ്ങളെയും ഊര്‍ജ്ജഘടകങ്ങളെയും
ഔഷധങ്ങളെയും ഗന്ധകം അധികം അടങ്ങിയ ആഹാരങ്ങളെയും നിയന്ത്രിക്കണം. കേരളത്തിലെ
വൃദ്ധജനങ്ങളില്‍ അധികവും ഉഷ്ണ ദേഹപ്രകൃതിയോട് കൂടിയവരത്രേ.
ആഗന്തുജരോഗപ്രയാസങ്ങളെ
ലഘുവാക്കാന്‍, മൃദുയിനം നിജരോഗങ്ങളെയും ജനിതകരോഗങ്ങളെയും പരിഹരിക്കാന്‍,
പ്രാണശക്തിയെ ഉത്തേജിപ്പിച്ച് അഹന്താദോഷങ്ങളെ അമര്‍ച്ച ചെയ്യാന്‍, പ്രാണശക്തിയെ
മെച്ചപ്പെടുത്തിയും ആത്മബോധകലകളെ വികസിപ്പിച്ചും ആയുസ്സിനെ ദീര്‍ഘിപ്പിക്കാന്‍
എല്ലാം പ്രയോജനപ്പെടുത്താവുന്ന ഒരു പ്രകൃതിയിനം വൈദ്യ ആശയമാണ് ഹോമിയോപ്പതി.
ഹോമിയോപ്പതിയുടെ പ്രചാരവും വികാസവും ചിലരുടെ ഉപജീവനത്തിന്‍റെ ഉയര്‍ച്ചയുമായി ബന്ധപ്പെട്ട്
തട്ടിക്കൂട്ടിയ അനുബന്ധ ആശയങ്ങളില്‍, അതിന്‍റെ ചില പ്രയോഗങ്ങളില്‍
അവ്യക്തതകള്‍ ഉള്ളതായി പൊതുവെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയെയും, ഇതുമായി ബന്ധപ്പെട്ട
കോലാഹലങ്ങളുടെയും ചില പ്രാദേശികബിംബങ്ങളുടെയും ചരിത്രാംശത്തെ മാറ്റി നിർത്തിയാൽ ഇത്
മുഖ്യമായും മനുഷ്യനിലെ ശരീരം, ഇന്ദ്രിയങ്ങള്‍, ധാതുമലങ്ങൾ, ഓജസ്സ്, മനസ്സ് എന്നിവയിലെ വൈഷമ്യങ്ങളെയും ഒപ്പം പ്രാണശക്തിയെയും പരിഗണിച്ച്
ആധിയേയും വ്യാധിയേയും അതിന്‍റെ കാരണങ്ങളെയും പരിഹരിക്കുന്നതിനെ
ലക്ഷ്യംവെയ്ക്കുന്നു. ഔഷധപ്രയോഗത്തിലൂടെയുള്ള രോഗവിമുക്തിക്കും ആരോഗ്യം, പൂര്‍ണ്ണായുസ്സ്
എന്നിവ അനുഭവിക്കുന്നതിനും ഹോമിയോപ്പതി സഹായിക്കുന്നു. രോഗവിമുക്തി, ആരോഗ്യം, ആനന്ദം, പൂര്‍ണ്ണായുസ്സ് എന്നിവയെ കാംക്ഷിക്കുന്ന ഹോമോ
സാപിയന്‍സിന് ഇതിനെ തിരിച്ചറിഞ്ഞ് അനുഭവിക്കേണ്ട കർത്തവ്യവും ഉണ്ട്.
ഹോമോ സാപിയന്‍സിന്‍റെ
ധർമ്മങ്ങളില്‍ മുഖ്യം ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, രോഗപരിഹാരം എന്നിവയെങ്കില്‍ ലക്ഷ്യങ്ങളില്‍
മുഖ്യം സ്വസ്ഥത, സുഖം, സന്തോഷം, ആനന്ദം, സമാധാനം, പൂര്‍ണ്ണായുസ്സ്
എന്നിവയാണ്. സ്വസ്ഥത എന്നതും ശരീരത്തിന്‍റെ സുഖം എന്നതും മനസ്സിന്‍റെ സന്തോഷം എന്നതും
എല്ലാം അനുഭവങ്ങളാണ്. സദാനന്ദം (Happiness) എന്നതും ചിന്മയാനന്ദം
(Bliss) എന്നതും ദീര്‍ഘിച്ചുനില്‍ക്കുന്ന സന്തോഷങ്ങളാണ്. പരമാനന്ദം
(Ecstasy) എന്നത് ആനന്ദത്തിലുപരി, ആനന്ദത്യാഗാനുഭവത്തിലുപരി
ഒരു പ്രതീക്ഷയാണ്. ആനന്ദസാക്ഷാല്‍ക്കാരത്തിലെയും ദീര്‍ഘായുസ്സ് അനുഭവത്തിലെയും
മുഖ്യതടസ്സം അകാലത്തിലെ വാര്‍ദ്ധക്യവും വാര്‍ദ്ധക്യത്തില്‍ പിപെടുന്ന രോഗങ്ങളും
അവയുടെ കാരണങ്ങളുമാണ്.
**
No comments:
Post a Comment