ശബ്ദം, സ്പർശം, രൂപം, രസം, മണം തുടങ്ങിയ ഇന്ദ്രിയങ്ങളുടെ അർത്ഥങ്ങളാണ്, ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രപഞ്ചസംഗതികളാണ്, മനോബന്ധിതമായ അനുഭവങ്ങളാണ് വിഷയങ്ങൾ. സ്ഥൂലശരീരം, പഞ്ചേന്ദ്രിയങ്ങള്‍, ധാതുമലങ്ങള്‍, പ്രാണശക്തി, സങ്കല്‍പ്പം, മോഹം, ഓര്‍മ്മ, അഹങ്കാരം, ബുദ്ധി, ചിന്ത, അവബോധം, അഹന്താദോഷങ്ങൾ, ആഹാരം, പരിണാമം, വളർച്ച, ബന്ധനം, മനോമലങ്ങള്‍, മോഹഭംഗം, അജ്ഞത, ജനിതകം, പൂര്‍വ്വജന്മകര്‍മ്മങ്ങള്‍, ധര്‍മ്മം, സഹകരണം, അര്‍ത്ഥം, ശാന്തി, ശുദ്ധി, വാർദ്ധക്യം, രോഗം, രോഗപരിഹാരം, പ്രായശ്ചിത്തം, സുഖം, സന്തോഷം, ആത്മബോധകലകള്‍, ആനന്ദം, സംതൃപ്തി, ദീർഘായുസ്സ്, ആത്മബോധം, മരണം, പുനര്‍ജ്ജന്മം, മുക്തി, സത്യബോധലയം എന്നിവയെല്ലാം മനുഷ്യന്‍റെ വിഷയങ്ങളിൽ ഉൾപ്പെടും. പ്രയാസങ്ങളെ സൃഷ്ടിക്കുന്ന കാര്യങ്ങളും സുഖത്തെ അനുവദിക്കുന്ന കാര്യങ്ങളും മനുഷ്യനെ സംബന്ധിച്ച് വിഷയങ്ങളാണ്. അവനവനെ കുറിച്ചുള്ള കാര്യങ്ങള്‍ കൂടാതെ ചുറ്റുമുള്ള കാലദേശവിഷയങ്ങൾ, വിശ്വപ്രപഞ്ചകാര്യങ്ങള്‍ എന്നിവയും മനുഷ്യന്‍റെ വിഷയങ്ങളാണ്. വിഷയങ്ങളിലൂടെയുള്ള പ്രയാണമാണ് ജീവിതം.
പ്രപഞ്ചത്തെയും അതിലെ വിഷയങ്ങളെയും സംബന്ധിച്ച് സംഘടിപ്പിച്ച ആശയത്തെ ഇന്ദ്രിയാധിഷ്ഠിത
മനോപ്രപഞ്ചം, സൂക്ഷ്മ മനോപ്രപഞ്ചം എന്നിങ്ങനെ തരംതിരിക്കാനാകും.
മനുഷ്യന്‍ ജനിക്കുന്നതിന് മുന്‍പേതന്നെ ജീവിക്കാനുതകുന്ന ഒരു സാഹചര്യം ഇവിടെ
നിലവിലുണ്ട്. അവനവനെ ക്കുറിച്ചും അവനവന്‍റെ ജീവിതത്തെ ക്കുറിച്ചും ജീവിക്കുന്ന സാഹചര്യത്തെ
ക്കുറിച്ചും മറ്റുമുള്ള അന്വേഷണങ്ങള്‍ പ്രപഞ്ചത്തെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍
എത്തിച്ചേരുക സ്വാഭാവികമാണ്. പ്രപഞ്ചത്തെ ക്കുറിച്ചും പ്രപഞ്ചം, മനുഷ്യന്‍ എന്നിവയുടെ
ഉല്‍പത്തിയെ ക്കുറിച്ചും വിത്യസ്തങ്ങളായ ഭാവനാവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തി ആയുസ്സ്
തീര്‍ക്കുന്ന ജീവിയത്രേ മനുഷ്യന്‍.
വിശ്വപ്രപഞ്ചത്തെയും സത്യബോധത്തെയും അഹന്താലോകത്തെയും സൃഷ്ടിച്ചത് മഹാസത്യബോധമാണ്.
ആദിയും അന്ത്യമില്ലാത്ത ഒന്നത്രെ മഹാസത്യബോധം. സൃഷ്ടിക്കണം എന്ന ഒരു ഇച്ഛ മഹാസത്യബോധത്തിന്
സ്വയം ജനിച്ചതാണ്. ആദ്യഘട്ടത്തില്‍ മഹാസത്യബോധം ഇരുട്ടില്‍, മഹാശൂന്യതയിയില്‍, ഒരു ആശയ അവസ്ഥയില്‍ ആയിരുന്നു. സൃഷ്ടി
നടത്താന്‍ വസ്തുവും ഉപകരണവും ഇല്ലാത്തതിനാല്‍ തന്നെക്കൊണ്ട് തന്നെ ശൂന്യം, ശൂന്യഭൗതികം, ഭൗതികം, അതിഭൗതികം
എന്നിങ്ങിനെ നാല് ലോകങ്ങളെ ക്രമത്തില്‍ സൃഷ്ടിച്ചു. ആരംഭം, വികാസം,
കർമ്മം, പരിവർത്തനം, അന്ത്യം
എന്നീ ഗുണങ്ങളോട് കൂടിയതാണ് ഒടുവിലത്തെ മൂന്ന് ലോകങ്ങള്‍. എട്ടുകാലി തന്‍റെ വല
സ്വയം തന്നെ നെയ്തതാണ്. നൂല്‍ സംഘടിപ്പിച്ചത് സ്വന്തം ശരീരത്തില്‍ നിന്നാണ്.
മഹാസത്യബോധം മഹാപഞ്ചഭൂതങ്ങളെ ക്രമത്തില്‍ സൃഷ്ടിച്ചു. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ ഭൂതങ്ങള്‍ ചേര്‍ന്നപ്പോള്‍ അതില്‍ നിന്ന്
സ്വാതികം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങള്‍
ഉത്ഭവിച്ചു. ആകാശഭൂതം, വായുഭൂതം എന്നിവയെ ചേർത്ത് അഗ്നിയെ സൃഷ്ടിച്ചു.
അഗ്നിഭൂതത്തില്‍ നിന്ന് ജലത്തെയും ജലത്തില്‍ നിന്ന് ഭൂമിഭൂതത്തെയും സൃഷ്ടിച്ചു.
അഗ്നിഭൂതം, ഭൂമിഭൂതം എന്നിവയെ ചേർത്ത് ക്ഷരത്തെയും, അഗ്നിഭൂതം,
ജലഭൂതം എന്നിവയെ ചേര്‍ത്ത് അമ്ലത്തെയും സൃഷ്ടിച്ചു. ക്ഷരത്തില്‍,
ഉപ്പില്‍ ആകാശഭൂതത്തെ ചേര്‍ത്ത് വികസിപ്പിച്ച് ശബ്ദത്തെയും സ്വരങ്ങളെയും അക്ഷരത്തെയും
സൃഷ്ടിച്ചു. അക്ഷരം എന്ന പദത്തിന്‍റെ അര്‍ത്ഥം അനശ്വരം, അമരത്വം എന്നാണ്. ഭൂതങ്ങളെയെല്ലാം
ചേര്‍ത്ത് ഭൗതികപ്രപഞ്ചത്തെയും ബലത്തെയും ഇവയുടെ അംശങ്ങളെയും സൃഷ്ടിച്ചു. ക്ഷാരത്തോടൊപ്പം,
ക്ഷര (ജല) ത്തോടൊപ്പം, പ്രപഞ്ചബോധ അംശങ്ങളോടൊപ്പം സത്യബോധ അംശങ്ങളെ പ്രത്യേകം ചേര്‍ത്ത്
ജീവബലങ്ങളെ സൃഷ്ടിച്ചു. ജലത്തോടൊപ്പം അഗ്നി ചേര്‍ത്ത് ജീവബലത്തെ നിയന്ത്രിച്ചു.
സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, പുനര്‍സൃഷ്ടി, ലയം എന്നീ കര്‍മ്മപ്രമേയങ്ങള്‍ക്ക്
വിധേയമാണ് ഭൗതിക ദൃശ്യപ്രപഞ്ചം എന്നും പൂര്‍വ്വികരില്‍ ചിലര്‍ വിശ്വസിച്ചു.
ഭൗതികപ്രപഞ്ചത്തിന്‍റെ ആകൃതി ഏകദേശം കണ്ണ്, ഗോളം, നീന്തൽവളയം,
താമരച്ചെടി എന്നിവ പോലെയാണ് എന്നും ചിലര്‍ സങ്കല്‍പ്പിച്ചുനോക്കി. വിവിധതരം
ജീവികളുടെ കണ്ണുകളെല്ലാം ഏകദേശം സമാനമാണ് എന്നത് ശ്രദ്ധേയമാണ്. പ്രപഞ്ചത്തെ
മഹാശൂന്യം, ശൂന്യം, സൂക്ഷ്മം, സ്ഥൂലം എന്നീ മണ്ഡലങ്ങളായി വിഭജിച്ച് ചിലര്‍ സങ്കല്‍പ്പിച്ചു.
ശൂന്യമണ്ഡലം അഭൗതികമാണ്. അത് മനസ്സുകൊണ്ട് മാത്രം അറിയുന്ന പ്രതിഭാസമാണ്.
സൂക്ഷ്മമണ്ഡലം, സ്ഥൂലമണ്ഡലം എന്നിവ ഭൗതികമാണ്. ദൃശ്യപ്രപഞ്ചത്തില്‍ നിന്ന് ഏറ്റവും
അകലെയുള്ള മഹാശൂന്യമണ്ഡലം ഭാവനയ്ക്ക് അതീതമാണ്, മനസ്സിന് പൂര്‍ണ്ണമായും തന്നെ
അജ്ഞാതമാണ്. അനന്തമായി വികസിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ് പ്രപഞ്ചം എന്നും അതിന്
അതിരുകളില്ല എന്നും ചിലര്‍ സങ്കല്‍പ്പിച്ചു. അതിരുകൾ ഇല്ലാത്ത പ്രപഞ്ചത്തിന് നിശ്ചിത
ആകൃതി ഉണ്ടാകുക എന്നത് അസ്വഭാവികവുമാണ്.
പ്രപഞ്ചത്തിന്‍റെ ഉല്‍പത്തി സംബന്ധിച്ചും പരിണാമം സംബന്ധിച്ചും
വിത്യസ്തങ്ങളായ ആശയങ്ങൾ പൂർവ്വികർക്കിടയിൽ നിലനിന്നിരുന്നു. നിര്‍ഗുണവും സഗുണവും ചേര്‍ന്ന
വിശേഷമാണ് മഹാസത്യബോധം. സഗുണ ചേതനയാണ് സത്യബോധം. സഗുണ ചേതനയുടെ, സത്യബോധത്തിന്‍റെ
ഒരു അംശമാണ് ആത്മബോധം. സ്വാതികാംശം ഏറ്റവും കുറവുള്ള സഗുണചേതനയാണ് അഹന്താബോധം.
ഭൗതികപ്രപഞ്ചത്തിന്‍റെ അടിസ്ഥാനഘടകം പഞ്ചഭൂതങ്ങളാണ്. പഞ്ചഭൂതസത്യങ്ങളിലെ വലുപ്പചെറുപ്പം, ക്രമം എന്നിവ സംബന്ധിച്ച് ആശയഭിന്നത ഉടലെടുത്തപ്പോള്‍
അഗ്നി, ജലം, ഭൂമി, വായു, ആകാശം എന്നതാകണം ശരിയായ ക്രമം എന്ന വാദത്തില്‍ തൂങ്ങി സത്യബോധവുമായി
അഹന്താബോധം തര്‍ക്കത്തിന് തയ്യാറായപ്പോള്‍, സൃഷ്ടിയുടെ രഹസ്യം
തിരിച്ചറിഞ്ഞ അഹന്താബോധം അത് ആത്മബോധത്തോട് വെളിപ്പെടുത്തിയപ്പോള്‍ ശിക്ഷാനടപടിയെന്നോണം
അഹന്താബോധത്തെ സത്യബോധം സത്യലോകത്ത് നിന്ന് പുറത്താക്കി. കരുണാനിധിയായ മഹാസത്യബോധം
അഹന്താബോധത്തിന് അതിഭൗതികമായ ഒരു വര്‍ണ്ണലോകത്തെ സ്വതന്ത്രമായി പതിച്ചുനല്‍കി
അനുഗ്രഹിച്ചു. അഹന്താബോധം അവിടെ സ്വന്തമായ കാലത്തെയും ദോഷസന്തതികളെയും സൃഷ്ടിച്ച്
ദൃശ്യപ്രകൃതിയെന്നോണം വികസിപ്പിച്ചു.
സൃഷ്ടിക്രമരഹസ്യത്തിൽ ശ്രദ്ധിക്കുകയും സൃഷ്ടിവിജ്ഞാനത്തില്‍
ആനന്ദിക്കുകയും തുടര്‍ന്ന് അതില്‍ പശ്ചാത്തപിക്കുകയും ചെയ്ത ആത്മബോധത്തെ സത്യബോധം
ആശ്വസിപ്പിക്കുകയും ആനന്ദമയകോശം, വിജ്ഞാനമയകോശം
തുടങ്ങിയ സൂക്ഷ്മ ആവരണങ്ങളോടൊപ്പം അഹന്താലോകത്തോട്ട് പറഞ്ഞയച്ചു. ആത്മബോധത്തിന്‍റെ
വികാസത്തിനും ആവരണത്തില്‍ നിന്നുള്ള മുക്തിക്കും ഉതകുന്ന ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, കാരുണ്യം, സുരക്ഷിതത്വം,
സൌന്ദര്യം, ശ്രേയസ്,
ഐശ്വര്യം, ആനന്ദം തുടങ്ങിയ സത്യയിനം മാലാഖമാരെ സഹചാരികളായും അനുവദിച്ചു.
ആവരണങ്ങളിലെ അഴുക്കുകള്‍, കര്‍മ്മപാപങ്ങള്‍ എന്നിവയെ കഴുകി എപ്പോള്‍
ആത്മബോധം വിശുദ്ധി നേടുന്നുവൊ, എപ്പോള്‍ അഹന്താദോഷങ്ങളെയും
അഹന്താകാലത്തെയും അതിജീവിക്കുന്നുവൊ അപ്പോൾ സത്യലോകത്തോട്ട് പുതിയ ഒരു മാര്‍ഗ്ഗത്തിലൂടെ
യാത്ര ചെയ്യാനാകുമെന്ന ഒരു വരവും നല്‍കി ആത്മബോധത്തെ യാത്രയയച്ചു.
ദൃശ്യപ്രകൃതിയില്‍ എത്തിയ ആത്മബോധത്തില്‍ ബുദ്ധിമയകോശം,
മനോമയകോശം, പ്രാണമയകോശം, അന്നമയകോശം എന്നീ ആവരണങ്ങള്‍ കൂടി
ചേര്‍ന്ന് വിപുലപ്പെട്ടപ്പോള്‍ ആത്മബോധം കൂടുതല്‍ ബന്ധസ്ഥനുമായി. മോഹം, ജയാഭിലാക്ഷം, ബലം, വീര്യം, ഭാവം, ഗതി, ക്രിയക്രീഡ, ചേഷ്ട, കാന്തി,
സ്തുതി, ദീപ്തി എന്നിവ ആവരണങ്ങളുടെ ഗുണങ്ങളാണ്.
അറിവ്, ബലം, ഉത്സാഹം, കര്‍മ്മം, ചലനം,
പ്രഭാവം, ക്രമം, സൗമ്യത,
സഹകരണം, ആത്മവിശ്വാസം, നിർഭീകരത, സൂക്ഷ്മത, മേന്മ, സൌന്ദര്യം,
ധനാത്മകത, സാക്ഷിത്വം, കര്‍ത്തവ്യബോധം,
സാർവ്വലൗകികപ്രേമം, ഏകത്വം, നേതൃത്വഗുണം, ലക്ഷ്യബോധം, ധൈര്യം,
ശ്രേയസ്, കാരുണ്യം, നന്മ, ആനന്ദം, ശുഭാപ്തിവിശ്വാസം, ക്ഷമ, സ്ഥിരത, പൂർണ്ണത എന്നിവ ആത്മബോധകലകളുടെ
സവിശേഷതകളാണ്. വിശേഷങ്ങളില്‍ ഒന്ന് മറ്റൊന്നിനോട് ചേർന്നാൽ രണ്ട് ശേഷികളും
വികസിക്കും. അഹന്താകാലം, അഹന്താദോഷങ്ങള്‍ എന്നിവ
ആത്മബോധകലകളെ നിരന്തരം ബാധിച്ചപ്പോള്‍ അവ ശുഷ്കവും ഭൗതികവുമായി. ആവരണങ്ങളെ
ബാധിച്ചപ്പോള്‍ ആവരണങ്ങള്‍ കഠിനങ്ങളായി. സ്ഥൂലത, ആകൃതി,
സൃഷ്ടി, പരിവർത്തനം, വേഗത, വികൃതി, അപൂർണ്ണത, അജ്ഞത,
ആര്‍ത്തി, ദുഃഖം, സ്മൃതിക്ഷയം, അലസത, ക്ഷീണം, സങ്കോചം,
നാശം എന്നിവ കാര്യശരീരത്തിന്‍റെ സ്വഭാവങ്ങളുമായി. കാര്യശരീരത്തില്‍ നിന്ന്,
അതിന്‍റെ സാഹചര്യത്തില്‍ നിന്ന് നോക്കിയാല്‍ കാര്യശരീരം സത്യവും
ആത്മബോധം, ആത്മബോധകലകള്‍ എന്നിവ മിഥ്യയുമാണ്. ആത്മബോധത്തില്‍ നിന്ന് നോക്കിയാല്‍ ആത്മബോധം
സത്യവും കാര്യശരീരം, അതിന്‍റെ സാഹചര്യം എന്നിവ മായയുമാണ്. ആത്മബോധം, സത്യബോധം
എന്നിവ സാമാനങ്ങളാണ്. ആത്മബോധകലകളെ വികസിപ്പിച്ചും അനുഭവിച്ചും അറിയുന്നതിലൂടെ
ആത്മബോധത്തെ അറിയാനായാല്‍ അതിലൂടെ സത്യബോധം, മഹാപ്രപഞ്ചം എന്നിവയെ
അറിയാനായേക്കുമെന്നും ചിലര്‍ വിശ്വസിച്ചു.
മഹാപ്രപഞ്ചം ഒരു മഹാനദി പോലെയാണെന്നും ചിലര്‍ സങ്കല്‍പ്പിച്ചു. ചില
കൊച്ചരുവികള്‍ മഹാനദിയിലോട്ട് എത്തിച്ചേരുന്നു. മഹാനദിയില്‍ നിന്ന് ചില നദികള്‍ പുറപ്പെടുന്നു.
മുകളില്‍ എങ്ങിനെയൊ അങ്ങിനെ താഴെയും. താഴെ എങ്ങിനെയൊ അങ്ങിനെ മുകളിലും. നദി
ഒടുവില്‍ സമുദ്രത്തില്‍ ലയിക്കുന്നതുപോലെ എല്ലാം സത്യബോധത്തില്‍ ലയിക്കും.
വിശ്വപ്രപഞ്ചത്തിന്‍റെ താഴെ തട്ടിലുള്ള ദൃശ്യപ്രപഞ്ചം കണ്ണിലെ കൃഷ്ണമണിയുടെ ആകൃതി
പോലുള്ള ഒന്നാണ് എന്നും ചിലര്‍ സങ്കല്‍പ്പിച്ചുനോക്കി. ദൃശ്യപ്രപഞ്ചത്തിലെ
വികസിതജീവിയാണ് മനുഷ്യന്‍. കൃഷ്ണമണിയെ അതിന്‍റെ പൂര്‍ണ്ണതയില്‍ അറിഞ്ഞാല്‍,
അനുഭവിച്ചാല്‍ മനുഷ്യനെയും അതിന്‍റെ സാഹചര്യത്തെയും പൂര്‍ണ്ണതയില്‍ അറിഞ്ഞാല്‍, അനുഭവിച്ചാല്‍ അതിലൂടെ ഭൗതികപ്രപഞ്ചത്തെപ്പറ്റി
അറിയാനായേക്കുമെന്നും ചിലര്‍ സങ്കല്‍പ്പിച്ചു. മനുഷ്യഭാവനയ്ക്ക് അതീതമായ ഒന്നാണ്
വിശ്വപ്രപഞ്ചം. അഹന്താതത്വത്തിന്‍റെ അളവുകോലിലൂടെ അല്ലാതെ വിശ്വപ്രപഞ്ചത്തെ സങ്കല്‍പ്പിക്കുക
സാദ്ധ്യവുമല്ല. വിശ്വപ്രപഞ്ചത്തില്‍ മനുഷ്യന് ആകെ ഭാവന ചെയ്യാനാകുന്ന അംശം 4
ശതമാനത്തില്‍ താഴെ മാത്രമാണ്. മനുഷ്യന് ദൃശ്യമാകാനാകുന്ന പ്രപഞ്ചവിസ്തൃതി ഏകദേശം 0.1%
മാത്രവുമത്രേ.
ഊര്‍ജ്ജവും ദ്രവ്യവും ഉള്‍പ്പെട്ടതാണ് ദൃശ്യപ്രപഞ്ചം. പരിണമിച്ച് വികസിച്ചുകൊണ്ടിരിക്കുന്ന
ദൃശ്യപ്രപഞ്ചത്തില്‍ കാണാവുന്ന ഗാലക്സികളുടെ എണ്ണം ഏകദേശം 2000 ബില്യനാണ്. ക്ഷീരപഥത്തില്‍
കാണാവുന്ന നക്ഷത്രങ്ങളുടെ എണ്ണം ഏകദേശം 10 ബില്യനാണ്. ദൃശ്യപ്രപഞ്ചത്തില്‍ ഗ്രഹങ്ങളുടെ
ആകെ എണ്ണം ഏകദേശം 700 സെക്സ് ടില്ല്യനത്രേ.
ഈ വക വിവരങ്ങള്‍ വിശ്വപ്രപഞ്ചത്തിന്‍റെ 0.1% ഭാഗത്തിന്‍റെത് മാത്രമാണ്.
ദൃശ്യപ്രപഞ്ചത്തിനോട് തൊട്ടുചേര്‍ന്നുള്ള വിശ്വപ്രപഞ്ചത്തിലെ 3.9% ഭാഗം പഞ്ചേന്ദ്രിയങ്ങള്‍
കൊണ്ട് തിരിച്ചറിയാന്‍ പറ്റാത്ത നിലയില്‍ പൊടികള്‍ നിറഞ്ഞ് ഇരുട്ട് വ്യാപിച്ച
നിലയിലാണ്. വിശ്വപ്രപഞ്ചത്തില്‍ ഭൗതിക അംശങ്ങളുടെ ആകെ തോത് 4% മാത്രമാണ്. ഭൗതിക
പ്രപഞ്ചത്തിന്‍റെ അടിസ്ഥാനഘടകമാണ് ദ്രവ്യം. അത് ചലനപ്രാപ്തിയുള്ള ഊര്‍ജ്ജത്തോടൊപ്പം
നിലകൊള്ളുന്നു. വസ്തുവിലുള്ള ദ്രവ്യത്തിന്‍റെ അളവിനെ പിണ്ഡമെന്നും ലഘുരൂപത്തെ ആറ്റം
എന്നും ചിലര്‍ വിളിച്ചു. ആറ്റം എന്നാല്‍ വിഭജിക്കാന്‍ കഴിയാത്തത് എന്നാണ്. മഹാപ്രപഞ്ചത്തിന്‍റെ
96% അംശവും അഭൗതികമാണ്, പൂര്‍ണ്ണമായും അജ്ഞാത നിലയിലുമാണ്. റഷ്യന്‍
മാട്രിയോഷ്ക പാവ പോലെ വലുതിനുള്ളില്‍ ഒന്നിനൊന്ന് ചെറുത് എന്ന രീതിയിലാണ് ദൃശ്യപ്രപഞ്ചം
നിലകൊള്ളുന്നത് എന്നും അത്തരത്തിൽ കോടാനുകോടി പ്രപഞ്ചങ്ങൾ വിശ്വപ്രപഞ്ചത്തിലുണ്ട് എന്നും
ചിലര്‍ അനുമാനിച്ചു.
96% ഉണ്മയും 4% മായയും ചേര്‍ന്നതാണ് വിശ്വപ്രപഞ്ചം. മനസ്സ് സൃഷ്ടിച്ച
അഭൗതിക യാഥാര്‍ത്ഥ്യമാണ് ഉണ്മ. മനസ്സ് വിശ്വപ്രപഞ്ചത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍
സത്യം ഉണ്മയാണ്. കാരണമില്ലായ്മ, പൂര്‍ണ്ണത, സ്ഥിരത, പരസ്പരബന്ധം തുടങ്ങിയ സംഗതികളെല്ലാം സത്യത്തിന്‍റെ വിശേഷങ്ങളാണ്. ഉണ്മയുടെ
വിശാലലോകത്ത് മായ ഇല്ല. മായ എന്ന പദത്തിന്‍റെ അര്‍ത്ഥം പരിണമിക്കുന്നത് എന്നാണ്. മായ
ഉള്ളിടത്ത് ഉണ്മയുടെ അംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. മായാലോകത്ത് നിലകൊള്ളുന്ന ഉണ്മയാണ്,
സ്വാതികതയാണ് ആത്മബോധം. ആത്മബോധകലകള്‍ അതിന്‍റെ വികാസത്തില്‍ ഉണ്മയാണ്. ഉണ്മ
എന്നതിന്‍റെ അര്‍ത്ഥം യാഥാര്‍ത്ഥ്യത്തില്‍ നിലനില്‍ക്കുന്നത്, നിലനില്‍ക്കുന്ന ഒന്നിന്‍റെ സത്ത എന്നാണ്. കാര്യശരീരവും അതിന്‍റെ
ഭൗതികജീവിതവും മായയാണ്. ഉണ്മയെ അറിയണമെങ്കില്‍ മായാലോകത്തിലെ അധിപനായ
അഹന്താതത്വത്തെ, അതിന്‍റെ സന്തതികളായ അഹന്താകാലം, അഹന്താദോഷങ്ങള്‍ എന്നിവയെ
അതിജീവിക്കണം. ആത്മബോധകലകളെ തിരിച്ചറിഞ്ഞ് അതിലൂടെയും ആത്മബോധകലകളെ വികസിപ്പിച്ച്
അതിന്‍റെ സഹായത്തോടെയും ആത്മബോധ വാതിലില്‍ എത്തി അറിയണം. അവിശ്വാസം, നിഷേധാത്മകത, അന്ധവിമര്‍ശനം എന്നിവ അവിദ്യയുടെ, അഹന്താദോഷസാന്നിദ്ധ്യത്തിന്‍റെ സൂചനയത്രേ.
ആകൃതിയും വികൃതിയും വര്‍ണ്ണവും വലുപ്പചെറുപ്പങ്ങളും ഉൾപ്പെട്ട ആപേക്ഷികലോകമാണ്
ദൃശ്യപ്രപഞ്ചം. ഭൗതിക ദൃശ്യപ്രപഞ്ചത്തിലെ മുഖ്യസംഗതി പരിണാമമാണ്. ആപേക്ഷികതയ്ക്ക് അടിസ്ഥാനം
ആകാശഭൂമിയാദി പഞ്ചഭൂതങ്ങളിലെ ഏറ്റകുറച്ചിലുകളാണ്. പഞ്ചഭൂതങ്ങള്‍ പൂരകങ്ങളായി ചേര്‍ന്നാല്‍
സൃഷ്ടി നടക്കും. അഹിതങ്ങളായി ചേര്‍ന്നാല്‍ നശിക്കും. ഹിതങ്ങളും അഹിതങ്ങളും ആയ
വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് മായാ ഭൗതികപ്രപഞ്ചം. ഭൗതികപ്രപഞ്ചത്തിലുള്ള
വിഷയങ്ങളില്‍ അധികവും ദ്വൈതമാണ്, ദ്വന്ദമാണ്, ബഹുമുഖമാണ്; വൈരുദ്ധ്യാത്മകവുമാണ്. സമാനതകളെയും വിപരീതങ്ങളെയും ബുദ്ധി
കൊണ്ട് അറിയാനാകും. ബുദ്ധിയെ പ്രവർത്തിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന
മനുഷ്യനിലെ ശേഷിയാണ് മനനം. ദൃശ്യപ്രപഞ്ചത്തിലെ വിഷയങ്ങളെ യാങ്ങ്, യിന്‍ എന്നിങ്ങിനെ തരംതിരിക്കുന്നത് ബുദ്ധിയാണ്. വായു, അഗ്നി എന്നീ ഭൂതങ്ങള്‍ കൂടുതലുള്ളതാണ് യാങ്ങ്. ഭൂമി, ജലം എന്നീ ഭൂതങ്ങള്‍ കൂടുതലുള്ളതാണ് യിന്‍. ജലവും വായുവും ചേര്‍ന്നാല്‍
സൃഷ്ടി നടക്കും. ജലം, അഗ്നി എന്നിവ ചേര്‍ന്നാല്‍ ക്ഷയം സംഭവിക്കും. ശീതം, ഉദാസീനത, സ്ത്രീത്വം, ആകര്‍ഷണത്വം, സങ്കോചം, നകാരാത്മകത, നിഗൂഡത,
കറുപ്പ്, ഇരുട്ട്, തണല്‍, നിലാവ്,
നദിയുടെ തെക്കന്‍ത്തീരം, മല, കുന്നിന്‍റെ
വടക്കുഭാഗത്തെ ചരിവ്, ദേഹത്തിന്‍റെ ഇടതുഭാഗം തുടങ്ങിയവയെ
എല്ലാം യിന്‍ പ്രതിനിധീകരിക്കുന്നു. യിന്നിന്‍റെതിന് നേര്‍വീപരീതമാണ് യാങ്ങിന്‍റെ
ഗുണങ്ങള്‍.
സൃഷ്ടി, സ്ഥിതി, പരിണാമം; ശൂന്യത, അജ്ഞത, പ്രവൃത്തി, അറിവ്, നാമവിജ്ഞാനം, ഇന്ദ്രിയങ്ങൾ, സ്വഭാവം, ആഗ്രഹം,
ബന്ധം, നിലനിൽപ്പ്; പാപം,
മരണം എന്നിവയ്ക്കെല്ലാം അടിസ്ഥാനം യാങ്ങ്, യിന്‍
എന്നിവയുടെ ചേര്‍ച്ചയാണ്. മനുഷ്യോല്‍പ്പത്തിയേയും ചിലര്‍ യാങ്ങ്, യിന്‍ ആശയത്തില്‍ സങ്കല്‍പ്പിച്ചുനോക്കിയിരുന്നു. സത്യബോധത്തില്‍ നിന്ന്
ആദ്യത്തില്‍ ആറ് സത്യസന്തതികള്‍ ഉത്ഭവിച്ചു. ഇതേ രീതിയില്‍ ഓരോരുത്തരില്‍ നിന്ന്
ഏഴ് വീതം സന്തതികള്‍ കൂടി ഉത്ഭവിച്ചു. നവസന്തതികളില്‍ രണ്ട് എണ്ണത്തിനെ സത്യബോധം
തന്നിലോട്ടും സ്വീകരിച്ച് ബാക്കിയുള്ളതിനെയെല്ലാം ചേര്‍ത്ത് ഇരുപത്തി മൂന്ന്
വീതമുള്ള യിന്‍, യാങ്ങ് ഇണയായി വിഭജിച്ചു. യിന്‍
സങ്കേതത്തില്‍ അധികവും ഭൂമിഭൂതമാണ്. വായുഭൂതം കൂടുതല്‍ ഉള്ളതുകൊണ്ട് യാങ്ങ്
വികാസക്കാരനും ചലനസ്വഭാവക്കാരനുമായി. യിന്‍, യാങ്ങ് എന്നിവ
പരിണമിച്ചും വികസിച്ചും സന്ധിച്ചും ഏകമായപ്പോള്‍ ആദിമ മനുഷ്യകോശം സംജാതമായി.
കോശത്തിന് ചുറ്റും ആവരണങ്ങള്‍ രൂപപ്പെട്ട് നിരന്തരം പരിണമിച്ചപ്പോള്‍ അത്
നരരൂപത്തിനും കാരണമായി. ആദിമ നരന്‍ രൂപപ്പെട്ടത് ചൊവ്വ ഗ്രഹത്തിലായിരുന്നുവെന്നും
ചിലര്‍ സങ്കല്‍പ്പിച്ചു. അവിടെ നിന്ന് ചന്ദ്രനില്‍ എത്തി. എഴുപത് ലക്ഷം കൊല്ലം
മുന്പ് അത് ഒരു ഇടിമിന്നലിലൂടെ ഭൂമിയിലും എത്തി. നരന്‍ എന്നാല്‍ ചന്ദ്രനില്‍
നിന്ന് എത്തിയ വെളുത്തവന്‍ എന്നും നാരായണന്‍ എന്നാല്‍ ഒഴുക്ക് ജലത്തില്‍ നിന്ന്
സ്വയംഭൂവായ കറുത്തവന്‍ എന്നും അര്‍ത്ഥമുണ്ടായിരുന്നത്രേ. അടുത്ത യാത്ര ബുധനിലോട്ട്
എന്നും ചിലര്‍ സങ്കല്‍പ്പിച്ചു. ബുധനിലോട്ടുള്ള (Mercury)
യാത്രയ്ക്ക് സജ്ജമാക്കുന്നതിന് ഉതകുന്നവയത്രേ രസായനം. ചിമ്പാന്‍സി, ഗോറില്ല എന്നിവയുടെ കോശങ്ങളില്‍
ക്രോമോസോം 48 എണ്ണമാണ്. 46 എണ്ണം ക്രോമോസോം ഉള്ള ജീവിയാണ് മനുഷ്യന്‍. ഏകദേശം 70 ലക്ഷം കൊല്ലങ്ങള്‍ക്ക് മുന്പ് ചിമ്പാന്‍സിയും മനുഷ്യനും ഒരേ
മാതാപിതാക്കളുടെ സന്തതികളായായിരുന്നു എന്നും ഭാവനയുണ്ട്.
ദൃശ്യപ്രകൃതിയിലെ വൈവിദ്ധ്യങ്ങള്‍ക്ക് ആധാരം പഞ്ചഭൂതങ്ങളിലെ
ഏറ്റക്കുറച്ചിലാണ്. യാങ്ങ്, യിന്‍
വിത്യാസവിശേഷങ്ങളും ഇവയിലെ പരിണാമങ്ങളും വൈവിദ്ധ്യങ്ങള്‍ക്ക് കാരണമാണ്. വളര്‍ച്ചക്ക്
അടിസ്ഥാനം യാങ്ങ് ആണ്. വാര്‍ദ്ധക്യത്തിന് കാരണമാകുന്നത് കൂടുതലും യിന്‍ ആണ്.
ബാല്യത്തില്‍ പൊതുവെ യാങ്ങ്പ്രകൃതി (വികാസം, ഉഷ്ണം) ആയിരുന്ന സ്ഥൂലശരീരം
ജീവിതസായാഹ്നത്തില്‍ യിന്‍പ്രകൃതി (സങ്കോചം) യായി പരിണമിക്കും. വാര്‍ദ്ധക്യം
പൊതുവെ ക്രമത്തിലുള്ള ഒരു സങ്കോച (യിന്‍) അവസ്ഥയാണ്. ബാല്യത്തില്‍ യിന്‍ (ശീതം)
ആയിരുന്ന സ്ഥൂലശരീരം ജീവിതസായാഹ്നത്തില്‍ എത്തിയാല്‍ യാങ്ങ്പ്രകൃതിയുമാകും. ഈ
ഘട്ടത്തില്‍ വികാസക്രമം വികൃതമായാല്‍ അത് അര്‍ബുദരൂപീകരണത്തിന് വഴിയൊരുക്കും.
ശരീരപ്രകൃതിയെയും ശരീരത്തിന്‍റെ പരിണാമയാഥാര്‍ത്ഥ്യങ്ങളെയും തിരിച്ചറിഞ്ഞ് ഓരോ
പ്രായഘട്ടത്തിനും ഹിതങ്ങളായ ആഹാരയിനങ്ങളെ സ്വീകരിക്കാനായാല്‍ ദേഹപ്രകൃതി
അനുസരിച്ച് യാങ്ങ്, യിന്‍ സന്തുലിതാവസ്ഥയെ
ക്രമീകരിക്കാനായാല്‍ പൂര്‍ണ്ണായുസ്സ് അനുഭവിക്കാനാകും.
അന്നത്തിന് അപ്പുറം, വിജ്ഞാനത്തിനും അര്‍ത്ഥത്തിനും
അപ്പുറം ജ്ഞാനത്തെ കൂടി അന്വേഷിച്ച് തൃപ്തിവരുത്തുന്ന ജീവിയാണ് മനുഷ്യന്‍. അന്നം,
കാമം, മോഹം, ലാഭം,
അര്‍ത്ഥം എന്നിവയ്ക്ക് ഉതകുന്ന ജഗതുവിഷയങ്ങളെയാണ്, ജഗത് എന്ന ദൃശ്യപ്രകൃതിയിലെ
ഭൗതിക യാഥാര്‍ഥ്യങ്ങളെയാണ്, സ്ഥൂലശരീരത്തെയും അതോടൊപ്പമുള്ള പ്രാണശക്തിയെയുമാണ്, മോഹപ്രേരിതവും
അഹങ്കാരപേറിതവുമായ ബാഹ്യമനസ്സിനെയാണ്, സമചിത്തതയുള്ള ഉയര്‍ന്ന അവബോധത്തെയാണ്,
സ്വാതികയിനം പ്രജ്ഞാനത്തെയാണ് അന്വേഷിക്കേണ്ടത്; ഇവയെയൊന്നുമല്ല,
ബഹിരാകാശത്തെ പോലെ ഏഴ് തട്ടുകളുള്ള ആന്തരിക മനസ്സിനെയാണ്
അന്വേഷിക്കേണ്ടത്, ഉപബോധമനസ്സിനും ആത്മബോധകലകള്‍ക്കും അപ്പുറമുള്ള നിഗൂഡവും
അഭൗതികവുമായ ആത്മബോധത്തെയാണ് അന്വേഷിക്കേണ്ടത്, ഇതിനും അതീതമായ ഏകവും പൂര്‍ണ്ണവും നിത്യവും
ഉപാധിരഹിതവുമായ സത്യബോധത്തെയാണ് അന്വേഷിച്ച് അറിയേണ്ടത് എന്നിങ്ങനെ ജ്ഞാനാന്വേഷണം സംബന്ധിച്ച്
വിത്യസ്തതരം അഭിപ്രായം പൂര്‍വ്വികർക്കിടയിൽ നിലനിന്നിരുന്നു. മതം എന്ന സംസ്കൃത
വാക്കിന്‍റെ അര്‍ത്ഥം ‘വിശ്വാസം, ആചാരം എന്നിവ സംബന്ധിച്ച്
ആള്‍കൂട്ടങ്ങളുടെ അഭിപ്രായം’ എന്നാണ്. Religion എന്ന
ലാറ്റിന്‍ പദത്തിന്‍റെ അര്‍ത്ഥം മനസ്സിനെ മറ്റ് മനുഷ്യരുമായി, മനസ്സിനെ ദൈവവുമായി
ബന്ധിപ്പിക്കുന്നത് എന്നാണ്. സ്ഥൂലശരീരം, പ്രാണശക്തി,
ഇന്ദ്രിയവിജ്ഞാനം, ധാരണ, വിശ്വാസം, ബുദ്ധി, യുക്തി,
അവബോധം, ജ്ഞാനം, ഇച്ഛാശക്തി,
ജീവശക്തി, മര്യാദാനിയമങ്ങള്‍, കര്‍മ്മം, കര്‍മ്മഫലം തുടങ്ങിയ ഘടകങ്ങളുടെ ഗുണവിശേഷങ്ങള്‍
അനുസരിച്ചാണ് വ്യക്തിയിൽ അഭിപ്രായങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ രൂപപ്പെടുന്നത്. അതിന്‍റെ
ധര്‍മ്മനിയമ സാങ്കേതത്തിലാണ് സമൂഹത്തില്‍ ജീവിതചര്യകളും സാമുഹ്യാചാരങ്ങളും
നീതിവ്യവസ്ഥകളും സംസ്‌കാരവും ചിട്ടപ്പെടുന്നത്. ഓരോ കാലത്തിലെയും ആളുകൾ
ചുറ്റുമുള്ള വിഷയങ്ങളെ സംബന്ധിച്ച് അഭിപ്രായം സ്വരൂപിച്ച മുറക്ക് പ്രപഞ്ചത്തിന്‍റെ
ഉല്‍പത്തിയെ ക്കുറിച്ചും അന്വേഷിച്ചു.
ദൃശ്യപ്രപഞ്ചം പണ്ടുപണ്ടും ഇങ്ങിനെയൊക്കെ തന്നെ ആയിരുന്നു എന്ന് ചിലര്‍
വിശ്വസിച്ചു. ദൃശ്യപ്രപഞ്ചത്തിന്‍റെ ഒരു ഭാഗം വികസിച്ചുകൊണ്ടേയിരിക്കുന്നുവെന്നും തത്സമയം
തന്നെ മറ്റൊരു ഭാഗം ചുരുങ്ങികൊണ്ടേയിരിക്കുന്നുവെന്നും, പ്രപഞ്ചവും പ്രപഞ്ചഘടകങ്ങളും
എല്ലാം പരിണാമാന്മകമാണ് എന്നും; ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളും ഇവ ഉള്‍പ്പെട്ട
ദൃശ്യപ്രപഞ്ചവും അതിലെ ജീവജാലങ്ങളും മനുഷ്യനും പരമാത്മാവായ മഹാബോധവിശേഷത്തിന്‍റെ
സൃഷ്ടിയാണ് എന്നും മറ്റും പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച് വിവിധതരം ആശയങ്ങള്‍ രൂപപ്പെടുത്തി
ഓരോ കാലത്തിലെയും ആളുകള്‍ തൃപ്തിയടഞ്ഞിരുന്നു. പഞ്ചഭൂതമല്ലാത്ത അജ്ഞാതമായ ഒരു പ്രഥമ
ആശയ അവസ്ഥയില്‍ നിന്ന്, സ്വാതികവിശേഷത്തിൽ നിന്ന് ആദ്യം സ്വാതികം,
രജസ്സ്, തമസ്സ് ഗുണങ്ങളോട് കൂടിയ ബോധവും,
അതിൽ നിന്ന് സൂക്ഷ്മഭൂതങ്ങളായ ഇടവും വായുവും അഗ്നിയും, തുടര്‍ന്ന് സ്ഥൂലഭൂതങ്ങളായ ജലവും ഭൂമിയും ഒപ്പം വിത്യസ്തങ്ങളായ ചേതനകളും പിറവിയെടുത്തു.
സത്യലോകക്രമത്തില്‍, ധര്‍മ്മമര്യാദാക്രമത്തിൽ സ്ഥൂലമായ ഭൂമിഭൂതം
തിരികെ പരിണമിച്ചപ്പോള്‍ ജലം, അഗ്നി, വായു,
ആകാശം എന്നീ ക്രമത്തിൽ ലഘുവായെന്നും തുടര്‍ന്ന് വികസിച്ചുവെന്നും മറ്റൊരു
രീതിയില്‍ ഭൂതങ്ങള്‍ പരസ്പരം ചേര്‍ന്ന് പരിണമിച്ചപ്പോള്‍ സ്ഥൂലങ്ങളായ ദ്രവ്യങ്ങള്‍,
കടലിലെ സൂക്ഷ്മയിനം ജീവജാലങ്ങള്‍, കരയിലെ സസ്യങ്ങള്‍,
ജന്തുജാലങ്ങള്‍, ഉരഗങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍, വാനരന്‍,
നരന്‍, ഇരുണ്ടനിറമുള്ള മനുഷ്യന്‍ തുടങ്ങിയവ രൂപപ്പെട്ടുവെന്ന്
ചിലര്‍ സങ്കല്‍പ്പിച്ചു. പ്രപഞ്ചബോധാംശങ്ങള്‍, ചേതന, കര്‍മ്മം എന്നിവയുടെ സങ്കേതത്തില്‍ നിന്ന് ദേശവും കാലവും; അത് തിരികെ പരിണമിച്ച്
അതിൽ നിന്ന് ഊര്‍ജ്ജം, ദ്രവ്യം, സൂക്ഷ്മജീവികള്‍,
സസ്യങ്ങള്‍; ആഹാരം, ദേഹം,
ഇന്ദ്രിയങ്ങള്‍, പ്രാണശക്തി, മനസ്സ്, ബുദ്ധി, ഓര്‍മ്മ, ചിത്തം,
അഹങ്കാരം, അവബോധം, ജീവശക്തി,
കര്‍മ്മശക്തി, ആനന്ദം;
ഊര്‍ജ്ജകണികകൾ, പ്രകാശതരംഗങ്ങൾ, വേഗത്തിലുള്ള
പ്രകാശം എന്നീ ക്രമത്തിൽ പരിണമിച്ചാല്‍ അത് സ്വാതികയിനം ബോധത്തിൽ എത്തിച്ചേരുമെന്നും
ചിലര്‍ സങ്കല്‍പ്പിച്ചു. സ്വാതികയിനം ബോധത്തിന്‍റെ പ്രതിബിംബമാണ് വിശ്വപ്രകൃതി
എന്നും അധമയിനം ബോധത്തിന്‍റെ പ്രതിബിംബമാണ് ദൃശ്യപ്രകൃതി എന്നും ചിലര്‍ സങ്കല്‍പ്പിച്ചു.
ദൃശ്യപ്രപഞ്ചത്തിലെ ഓരോ ദ്രവ്യവും ഓരോ ജീവിയും വിത്യസ്തമാണ്. വസ്തുക്കളുടെ
വൈവിദ്ധ്യത്തിന് നിദാനം അതിലെ പഞ്ചഭൂതങ്ങളുടെ തോത്, ചേര്‍ച്ച എന്നിവയുടെ
വിത്യാസങ്ങളാണ്. മിറ പശ ഉഷ്ണമാണ്. കുന്തിരിക്ക പശ ശീതമാണ്. സ്വര്‍ണ്ണം, മെര്‍ക്കുറി,
താലിയം എന്നീ ലോഹങ്ങളിലെ പ്രപഞ്ചബോധാംശങ്ങള്‍ (അണുസംഖ്യ യഥാക്രമം 79, 80, 81) വിത്യസതമാണ്. താലിയം കഠിന വിഷമാണ്. താലിയം, മെര്‍ക്കുറി, ആര്‍സെനിക് തുടങ്ങിയ
വിഷങ്ങള്‍ ദേഹത്തില്‍ എത്തിയാല്‍ തലമുടി കൊഴിയും. നഖത്തില്‍ വിലങ്ങനെയുള്ള വെളുത്ത
വര പ്രത്യക്ഷപ്പെടും. നാഡീകോശങ്ങള്‍,
ഹൃദയപേശീകോശങ്ങള്‍ എന്നിവയുടെ ദുര്‍ബലത മൂലമുള്ള പ്രയാസങ്ങള്‍ ഉളവാകും.
രക്തധമനികളിലെ ഇലാസ്തിക കുറഞ്ഞാല്‍ രക്തസമ്മര്‍ദ്ദതോത് കൂടും. കാബേജ്, കടുക് എന്നിവ വഴി താലിയം ദേഹത്തില്‍ എത്താന്‍ ഇടയുള്ളതിനാല്‍ ഇവയുടെ
ഉപയോഗം മുടികൊഴിച്ചില്‍ ഉള്ളവര്‍ കുറയ്ക്കണം. ലോഹങ്ങളിലെ ദ്രവയിനമാണ് മെര്‍ക്കുറി.
ഇത് കടല്‍വിഭവങ്ങള്‍ വഴി ദേഹത്തില്‍ എത്തപ്പെടാം. ആര്‍സെനിക് വിഷത്തെ ആഗീരണം
ചെയ്യുന്ന ഒരു സസ്യമാണ് നെല്ല്. ദൃശ്യപ്രകൃതിയിലെ ജന്തുക്കളും സസ്യങ്ങളും
ഖനീജങ്ങളും എല്ലാം വിത്യസ്തമാണ്.
ദൃശ്യപ്രപഞ്ചം പരിണാമാന്മകമാണ്. പരിണമിക്കുന്നതെല്ലാം അസ്ഥിരമാണ്. അസ്ഥിരമായ
ഒന്നിനെയാണ് മായ എന്ന് പറഞ്ഞുപോരുന്നത്. ദൃശ്യപ്രപഞ്ചത്തിലെ സ്ഥൂലഘടകങ്ങളും സൂക്ഷ്മഘടകങ്ങളും
എല്ലാം അസ്ഥിരമായ ഭൗതിക യാഥാര്‍ത്ഥ്യങ്ങളാണ്. ‘സ്ഥിരമായ ഒന്നുംതന്നെ ഇല്ല’ എന്നത് മാത്രമാണ്
ദൃശ്യപ്രപഞ്ചത്തെ സംബന്ധിച്ച മറ്റൊരു സത്യം. നിത്യമായതും പൂര്‍ണ്ണമായതുമാണ് സത്യം.
സ്ഥൂലശരീരം എന്ന വ്യക്തിരൂപം ഒരു ഭൗതികയാഥാര്‍ത്ഥ്യമാണ്, നശ്വരമാണ്. വ്യക്തിരൂപം
സത്യമല്ല. വ്യക്തിയിലെ സത്ത ആത്മബോധമാണ്. ആത്മബോധവും ആത്മബോധകലകളും പൂര്‍ണ്ണതയുള്ള
ആശയ പ്രതിഭാസങ്ങളാണ്. ആത്മബോധകലകള്‍ സത്യത്തിന്‍റെ അംശങ്ങളാണ്. തീയും തീപ്പൊരിയും
ഒന്നുതന്നെയാണ്.
ദൃശ്യപ്രപഞ്ചത്തില്‍ ഭൗതികവിഷയങ്ങളെ ആദ്യം ഭോഗിക്കുന്നത്
ബാഹ്യമനസ്സാണ്. ഭൗതികത കുറഞ്ഞ വിഷയങ്ങളെ ഭോഗിക്കുന്നതും അഭൗതിക വിഷയങ്ങളെ
ഭോഗിക്കാന്‍ ആഗ്രഹിക്കുന്നതും ആന്തരിക മനസ്സാണ്. മനുഷ്യനിലെ ഭോക്താവും കര്‍ത്താവും
കാര്യശരീരമാണ് എന്ന തോന്നല്‍ വന്നതും, ഭോക്താവും കര്‍ത്താവും ആത്മബോധം അല്ല, ആത്മബോധകലയായ ജീവശക്തി അല്ല, ആന്തരിക മനസ്സ് അല്ല എന്ന തോന്നല്‍ വന്നതും അഹന്താദോഷങ്ങള്‍ മൂലമാണ്.
സത്യബോധത്തിന്‍റെ വികലമായ ഒരു അംശമാണ് അഹന്താതത്വം. അഹന്താതത്വത്തെ, അഹന്താതത്വവും മനസ്സും ചേർന്ന അവിദ്യയെ സ്വാതികവിദ്യകള്‍കൊണ്ടും ആത്മബോധകലകള്‍
കൊണ്ടും നിഷ്ക്രിയമാക്കാനാകും. ആത്മബോധകലകളില്‍ കൂടുതല്‍ ഗുരുവായത് ജ്ഞാനവും
കൂടുതല്‍ ലഘുവായത് ആനന്ദവുമാണ്. ജ്ഞാനം, ജീവശക്തി, കര്‍മ്മശക്തി, ആനന്ദം എന്നിവയെല്ലാം സ്വാതികങ്ങളാണ്. ഒരാളുടെ ശരീരത്തില്‍
അയാളുടെതായ കോശങ്ങളും ചേതനകളും കൂടാതെ ഏകദേശം 39 ട്രില്യനോളം സൂക്ഷ്മജീവികളുടെ ശരീരവും
അതിന്‍റെ ചേതനകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിസ്ഥിതിയിലാണ് ആത്മബോധവും
ആത്മബോധകലകളും ഉള്‍പ്പെട്ട സ്വാതികങ്ങള്‍ നിലകൊള്ളുന്നത്. ദുഃഖം, വേദന, കോപം
പോലുള്ള ബാഹ്യമനസ്സിന്‍റെ പ്രയാസങ്ങള്‍ക്ക് നിദാനം ഇത്തരം അധമചേതനകളുടെ
കർമ്മങ്ങളാണ് എന്ന് കരുതുന്നവരും ഉണ്ട്.
വ്യക്തിയുടെ രൂപവും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദ
ദുരനുഭവങ്ങളും എല്ലാം പരിണമിക്കുന്നത് ആകയാൽ ഇവയെ ക്രമീകരിക്കാനും നിയന്ത്രിക്കാനും
ആകും. കാര്യശരീരരൂപത്തിന്‍റെ സ്ഥിരതക്ക്, സ്ഥൂലശരീരത്തിന്‍റെ ബലത്തിന് ഉപാധി ആരോഗ്യമാണ്.
ആരോഗ്യത്തിന് അടിസ്ഥാനം കാര്യശരീരത്തിലെ ശുദ്ധിയും സൗമ്യതയുമാണ്. കാര്യശരീരത്തെ
ആരോഗ്യത്തോടെ പൂര്‍ണ്ണായുസ്സ് വരെ നിലനിർത്തുക എന്നതാണ് വ്യക്തിയുടെ ധര്‍മ്മം.
വേദം, ധര്‍മ്മം, മതം, ശ്രമണ, തന്ത്ര എന്നിവയെല്ലാം
പൂർവ്വകാലങ്ങളിൽ രൂപംകൊണ്ട ജീവിതദര്‍ശനങ്ങളാണ്. വേദം എന്ന
പദത്തിന്‍റെ അര്‍ത്ഥം വിശുദ്ധയിനം അറിവ്, ദൈവശബ്ദത്തിൽ നിന്ന് ജനിച്ചത് എന്നാണ്.
വേദത്തില്‍ നിന്ന് ഉദിച്ചതാണ് വൈദ്യം. നീതി, കടമ, മര്യാദ,
സഹകരണം എന്നീ ആശയങ്ങളില്‍ ഊന്നിയ ജീവിതസമ്പ്രദായമാണ് ധര്‍മ്മം. മതം എന്നതിന്‍റെ
അര്‍ത്ഥം ഈശ്വരനെ സംബന്ധിച്ച അഭിപ്രായം, മനുഷ്യനെ ഒന്നിപ്പിക്കുന്ന ആശയം എന്നെല്ലാമായിരുന്നു.
ആരാധനകളിലും സംഘടിത ആചാരങ്ങളിലും ഊന്നിയ ജീവിതസമ്പ്രദായമാണ് ഇത്. ഈശ്വരന്‍ എന്ന
പദത്തിന്‍റെ അര്‍ത്ഥം ‘കഴിവുള്ളവന്‍’ എന്നാണ്. ആത്മീയലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള
കഠിനമായ ജ്ഞാനാന്വേഷണ രീതിയായിരുന്നു തപസ്സ്. സന്യാസം, അഹിംസ, അച്ചടക്കം, തപസ്സ്, കർമ്മം, ത്യാഗം എന്നിവയില്‍ കേന്ദ്രീകൃതമായതും
പുനര്‍ജന്മത്തെ നിഷേധിച്ചുമുള്ള ഒരു ജീവിത ആശയമായിരുന്നു ശ്രമണ. ധ്യാനം, മന്ത്രം, യന്ത്രം, യോഗ തുടങ്ങിയ രീതികളിലൂടെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും
ചേതനകളെ ഉയര്‍ത്തി സ്വയം പ്രബുദ്ധത നേടാന്‍ സഹായിക്കുന്ന രീതിയാണ് തന്ത്ര.
ശരീരത്തെ സംബന്ധിച്ചത്, ഭയത്തെ മാറ്റുന്നത്, കര്‍മ്മഫലത്തെ വേഗത്തില്‍
അനുഭവിക്കാന്‍ ഉതകുന്ന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെട്ടത് എന്നെല്ലാം തന്ത്ര എന്നതിന്
അര്‍ത്ഥവ്യാപ്തിയുണ്ട്. ദൈവം (ലിത്വാനിയ, സംസ്കൃതം) എന്ന പദത്തിന് ശൂന്യത, ആകാശം, ഇടം, സത്യം എന്നത് കൂടാതെ സംരക്ഷകന്‍ എന്നും അര്‍ത്ഥമുണ്ട്.
‘ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോട് കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.’
എന്ന് യോഹന്നാൻ സുവിശേഷം പറയുന്നു. ശബ്ദത്തിന്‍റെ പ്രഥമവും സൂക്ഷ്മവുമായ സത്തയെ,
പുരുഷനെ, അത് ഉള്‍പ്പെട്ട വായുചേതനയെ ആ രീതിയിൽ സ്മരിച്ച് ചിലർ സ്വരയിനം
ശബ്ദത്തെയും ആകാശയിനം മുദ്രകളെയും വായുവിനെയും അക്ഷരങ്ങളെയും ബഹുമാനിച്ചു. ചിലർ പ്രാണവായുവിനെ
കൂടുതല്‍ അനുവദിക്കുന്ന ആൽമരത്തെയും ഓക്കുമരത്തെയും കർപ്പൂരമരത്തെയും ബഹുമാനിച്ചു.
ചിലർ സൂര്യനെയും അഗ്നിയെയും ക്ഷരത്തെയും ഭൂമിയെയും മാണിക്ക്യത്തെയും രസമണിയെയും
ആന്‍റിമണിയെയും ഇവയുടെ സൂക്ഷ്മ അംശങ്ങളെയും ഇവയ്ക്ക് പിന്നിലെ നിയമങ്ങളെയും സ്മരിച്ച്
പ്രത്യേകം ബഹുമാനിച്ചു.
ശൂന്യതയിൽ നിന്ന്, ആകാശശബ്ദത്തില്‍ നിന്ന്
ദൈവം വായുഭൂതത്തെ സൃഷ്ടിച്ചു. ആകാശവും ശബ്ദവും വായുവും ഉള്‍പ്പെട്ട പ്രകാശത്തില്‍
നിന്ന് അഗ്നിയെ സൃഷ്ടിച്ചു. ജലഭൂതത്തെയും ഭൂമിഭൂതത്തെയും സൃഷ്ടിച്ചു. പ്രവാഹത്തെയും
സത്യകാലത്തെയും താളത്തെയും സൃഷ്ടിച്ച് ക്രമപ്പെടുത്തി. ആകാശസ്വർഗ്ഗത്തിൽ വെച്ച്, പ്രകാശത്തിൽ
നിന്ന് കരുണ ഏറെയുള്ള മാലാഖമാരെയും അഗ്നിയിൽ നിന്ന് ജിന്നുകളെയും സൃഷ്ടിച്ചു. കരുണ
കുറഞ്ഞ അംശത്തിൽ നിന്ന്, ക്ഷാരത്തില്‍ നിന്ന്, ഉപ്പുജലത്തില്‍ നിന്ന് സസ്യം,
വള്ളിച്ചെടി, വൃക്ഷം, മത്സ്യം,
പാമ്പ്, പക്ഷി, കടുവ,
സിംഹം തുടങ്ങിയ ജീവജാലങ്ങളെ സൃഷ്ടിച്ചു. കാരുണ്യവാനായ ദൈവം തുടർന്ന്
മണ്ണ്, ജലം, അഗ്നി, വായു, ആകാശം എന്നിവ കൊണ്ട് കരുണയുള്ള വാനരൻ, നരൻ എന്നിവയെയും ഇരുണ്ടനിറമുള്ള മനുഷ്യനെ പ്രത്യേകമായും സൃഷ്ടിച്ചു,
ഉപ്പുജലത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട സസ്യങ്ങള്‍, മത്സ്യങ്ങള്‍,
മരങ്ങള്‍, പക്ഷിമൃഗാദികള്‍ എന്നിവയെ
കരുണാനിധിയായ ദൈവം മനുഷ്യന് ഏറെ ഉപകാരമാകുംവിധത്തില്‍, ഇരയാക്കുംവിധത്തില്‍ പരിചയപ്പെടുത്തികൊടുത്തു.
സത്യലോകസ്വർഗ്ഗത്തില്‍ അഗ്നികൊണ്ട് മാത്രം സൃഷ്ടിച്ച ജിന്നുകളിൽ ഒന്നിനെ മനുഷ്യന്‍റെ
കുസൃതിഗുരുവായി തെരഞ്ഞെടുത്ത് ഭൂമിയിലോട്ട് അയച്ചു. ആ ചേതന കരുണയില്ലാത്തവനും ശബ്ദത്തില്‍,
സ്പര്‍ശത്തില്‍, രൂപത്തില്‍, രസത്തില്‍, മണത്തില്‍ എല്ലാം അഹങ്കാരമുള്ളവനും കോപാകുലനും
ദോഷക്കാരനും വര്‍ണ്ണക്കാരനും ആയിരുന്നു. അവനും, പിന്നീട് അവന്‍റെ
സഹായത്തിന് എത്തിയ ഇന്ദ്രിയചേതനാ സുഹൃത്തുക്കളും ഊര്‍ജ്ജത്തില്‍, വായുവിൽ, വെള്ളത്തിൽ, ദ്രവ്യത്തില്‍,
ആപ്പിള്‍ (Malus, മോശം) വൃക്ഷത്തില്‍ പ്രത്യേകമായി
കുടിയേറി. മനുഷ്യന്‍റെ മനോവ്യാപാരങ്ങളില്‍, ദൈനംദിന
കാര്യങ്ങളിൽ കരുണാനിധിയായ ദൈവം ഇടപെടുന്നില്ല എന്ന് സങ്കൽപ്പിച്ചപ്പോള്‍ ചിലർ പൂര്‍വ്വ
മാതാപിതാക്കള്‍ക്ക് ദേവതമാരുടെയും ദേവന്മാരുടെയും സ്ഥാനം നല്‍കി അവരോധിച്ച്,
അവരുടെ രൂപങ്ങളെ ബഹുമാനിച്ച് അവരോട് സഹായം അഭ്യര്‍ഥിച്ചു. ചിലര്‍ അഹന്താചേതനയെയും
അതിന്‍റെ സന്തതികളെയും സേവകരെയും സങ്കല്‍പ്പിച്ച്, ബഹുമാനിച്ച് നിത്യേനെയെന്നോണം
ആവശ്യങ്ങളും ആഗ്രഹങ്ങളും അവതരിപ്പിച്ചു. അഹന്താചേതനയുടെ സന്തതികളായ
ദോഷങ്ങളുടെ എണ്ണവും ശിഷ്യഗണങ്ങളുടെ എണ്ണവും ഭൂമിയില്‍ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
വിഷയങ്ങളുടെ എണ്ണവും ഇന്ദ്രിയതാല്‍പര്യങ്ങളുടെ എണ്ണവും ആശയസംഘര്‍ഷങ്ങളുടെ എണ്ണവും ഇരട്ടിച്ചുകൊണ്ടേയിരുന്നു.
ജീവജാലങ്ങളില്‍ ചിലത് വിജ്ഞാനത്തിനായി, ആമോദത്തിനായി തുള്ളികൊണ്ടേയിരുന്നു.
ചിലത് അവിദ്യകളുമായി പുലമ്പികൊണ്ടേയിരുന്നു.
അജ്ഞാതമായ മഹാചേതനയില്‍ നിന്ന് ആദ്യഘട്ടത്തില്‍ അറിവുകള്‍ നേരിട്ട് അരുളപ്പാട്
എന്നോണമാണ് ലഭിച്ചുപോന്നിരുന്നത്. അതുപ്രകാരം ദൈവദൂതന്മാരും ആശയനിര്‍ദ്ദേശങ്ങളും
ഉൾത്തിരിഞ്ഞു. പ്രകൃതിയുടെ നൈമിഷികമായ കാര്യങ്ങളില്‍
മാത്രമല്ല, മനുഷ്യന്‍റെ ശുഭകാര്യങ്ങളിലും അശുഭകാര്യങ്ങളിലും അജ്ഞാതമായ
മഹാചേതന പ്രത്യേകം പ്രത്യേകമായി ഇടപെടുന്നുണ്ട്, ശ്രദ്ധിക്കുന്നുണ്ട്
എന്ന് സങ്കൽപ്പിച്ചപ്പോൾ, പാപങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍,
ഭയം ഇരട്ടിച്ചപ്പോള്‍, മരണബോധം വളർന്ന് തീവ്രമായപ്പോള്‍
മഹാചേതനയെ സംബന്ധിച്ചും അതില്‍ നിന്നുള്ള വിധിവിലക്കുകളെ സംബന്ധിച്ചും വിത്യസ്ത അഭിപ്രായങ്ങൾ
മനുഷ്യര്‍ക്കിടയില്‍ രൂപപ്പെട്ടുവന്നു.
വിശ്വപ്രപഞ്ചവും ദൃശ്യപ്രകൃതിയും അതിലെ ജീവജാലങ്ങളും മനുഷ്യനും അജ്ഞാതമായ
ഏക മഹാചേതനയാല്‍ സൃഷ്ടിക്കപ്പെട്ടതാണ് എന്ന സങ്കൽപ്പസൂത്രത്തിനാണ് കൂടുതല്‍ സ്വീകാര്യത
കിട്ടിയത്. അഹന്താഗുരുവിന്‍റെ ചേതനയാല്‍ വേദബോധവും ഇന്ദ്രിയാനുഭവവിജ്ഞാനവും തമ്മില്‍
വിവിധ വേഷങ്ങളും ആയുധങ്ങളും അണിഞ്ഞ് ഏറ്റുമുട്ടി. ചിലര്‍ ചേതനാരൂപങ്ങളും ലിപികളും കാവ്യഗദ്യശബ്ദങ്ങളും
ജപ അപശബ്ദങ്ങളും സൃഷ്ടിച്ചു. ചിലര്‍ ഇവയെ ആധാരമാക്കി ഗോത്രങ്ങളും സമാജങ്ങളും
രൂപപ്പെടുത്തി. ചില ഘട്ടങ്ങളില്‍ അവര്‍ സന്ധിചേര്‍ന്ന് ധര്‍മ്മനിയമങ്ങളും മര്യാദാഗീതങ്ങളും
തയ്യാറാക്കി ഓതിയും വ്യാഖ്യാനിച്ച് ഗ്രന്ഥങ്ങളെഴുതിയും വിധിച്ചും, ചില ഘട്ടത്തില്‍ തുള്ളല്‍ക്കാരും അലര്‍ച്ചക്കാരും യുദ്ധക്കാരുമായി.
ചിലര്‍ വേഷങ്ങള്‍ അണിഞ്ഞ് സംഘര്‍ഷവിഷയങ്ങളുടെയും മനോമലങ്ങളുടെയും മൊത്തവിതരണക്കാരായി.
അവരുടെ പ്രതിനിധികള്‍ രാജാക്കന്മാരും പ്രഭുക്കന്മാരും വാണിജ്യതന്ത്രക്കാരും പട്ടലേപനക്കാരും
കുരുതി രസനെയ്യഭിഷേകക്കാരും ഏലസ് കെട്ടുകാരും ഓത്തുകാരും ഇതിന്‍റെയെല്ലാം ആചാരക്കാരും
ഒക്കെയായി. ചിലർ ധര്‍മ്മദർശനത്തെ കീശയിലാക്കി ഗുരുവേഷമണിഞ്ഞ് സംഗീതക്കാരും ആശ്വാസക്കാരും
ഉപമ ഉല്‍ബോധനക്കാരും പ്രതീക്ഷ വിതരണക്കാരുമായി. ചിലര്‍ വാൾ എടുത്തും മറ്റ് ചിലര്‍ നാക്ക്
വളച്ചും ഗോത്രനേതൃത്വം കൈക്കലാക്കി ഭണ്ഡാര അധിപന്മാരും ചക്രവർത്തിമാരുമായി.
മനുഷ്യന്‍റെ ഉത്തമഗുണങ്ങളായ മാനവികതയുടെ ഉയർച്ചയെ, സ്നേഹത്തെ, കരുണയെ ദൈവീകമെന്നും അധമഗുണങ്ങളുടെ സങ്കേതത്തെ പൈശാചികമെന്നും
ദോഷമെന്നും സങ്കൽപ്പിച്ച്, അതിനെ അംഗീകരിച്ച് മനസ്സിനെ പരുവപ്പെടുത്തുവാൻ
മനുഷ്യൻ ക്രമേണ നിർബ്ബന്ധിതനായി.
നന്മയും തിന്മയും വെളിപ്പെടുത്തുന്ന കീഴുവഴക്കം, കര്‍മ്മവിധിവിലക്കുകള്‍ പുറപ്പെടുവിക്കുന്ന ഏര്‍പ്പാട്
നൂറ്റാണ്ടുകൾക്ക് മുന്‍പേ ദൈവം നിർത്തി. മനുഷ്യൻ അതുവരെ സമ്പാദിച്ച സങ്കൽപ്പങ്ങളും
ഭാവനകളും വിശ്വാസസൂത്രങ്ങളും അനുഭവങ്ങളും സാമാന്യബോധത്തിന്‍റെ സ്മൃതിയില്‍ ശേഖരിച്ച്
കോർത്തിണക്കി ഭിക്ഷ വാങ്ങിയും കുരുതി കൊടുത്തും യുദ്ധം ചെയ്തും വര്‍ഷാന്ത്യത്തില്‍
മഹാബലി നടത്തിയും ബലി വാങ്ങിയും സംഘം ചേര്‍ന്ന് സദ്യയുണ്ടും പടക്കംപൊട്ടിച്ച് ആഘോഷങ്ങളാക്കിയും
ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചും ശവം ഒഴുക്കികളഞ്ഞ നദികള്‍, സമുദ്രങ്ങള്‍
എന്നിവയെ കേന്ദ്രീകരിച്ച് തീര്‍ത്ഥാടനം നടത്തിയും വെണ്ണ പുരട്ടിയും ഏലത്തരി കലര്‍ത്തിയ
പാല്‍പ്പായസം കുടിച്ചും ഉപ്പേരി തിന്നും എല്ലാം അനുഭവിച്ചു. പണ്ഡിതശ്രേഷ്ഠനും ആയുധാഭ്യാസിയും
കച്ചവടക്കാരനും തൊഴിലാളിയും ഒക്കെയായി മനുഷ്യന്‍ വര്‍ഗ്ഗീകരിക്കപ്പെട്ടു. വാണിജ്യവിഭാഗക്കാര്‍
തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് സമ്പന്ന അധികാരികള്‍ ആയപ്പോൾ, അദ്ധ്വാനവര്‍ഗ്ഗക്കാര്‍
സര്‍വ്വരാജ്യതൊഴിൽ ജനവിഭാഗക്കാരായി സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഭാവനക്കാരും ജപവിഭാഗക്കാരും
നന്മവചനക്കാരും കാരുണ്യബോധദര്‍ശനക്കാരും സ്വാന്തനക്കാരും അഭിഷേകക്കാരും ക്ഷയിച്ചുവന്നു.
ബോദ്ധ്യപ്പെടുത്താൻ കഴിയുന്ന ശാസനകളോ ഭൗതികപ്രകൃതിയിലെ
പ്രയോജനകരങ്ങളായ വിഷയങ്ങള്‍ എന്ത്, ഏത്, എപ്പോൾ, എന്തുകൊണ്ട്,
എങ്ങിനെ എന്നെല്ലാം വിശദമാക്കുവാൻ കഴിയുന്ന നിര്‍ദ്ദേശങ്ങളോ ആണ് ശാസ്ത്രം.
ഭൗതികശാസ്ത്രം, പ്രകൃതിശാസ്ത്രം, ജീവശാസ്ത്രം, ശരീരശാസ്ത്രം, മനശാസ്ത്രം, സാമുഹ്യശാസ്ത്രം,
ധര്‍മ്മശാസ്ത്രം, രാഷ്ട്രിയശാസ്ത്രം, ദൈവശാസ്ത്രം,
നിഗൂഡശാസ്ത്രം എന്നിങ്ങിനെയെല്ലാം ഇതിനെ വിഭജിച്ചുപോരുന്നുണ്ട്. സുഖത്തെയും സന്തോഷത്തേയും
ആനന്ദത്തെയും സമാധാനത്തെയും അനുവദിക്കുന്ന ജ്ഞാനവിദ്യകളായിരുന്നു പൂർവ്വികരുടെ ശാസ്ത്രം.
ഭാവനയും അതടിസ്ഥാനത്തിലുള്ള ആശയബോധവും നിലകൊള്ളുന്നത് മനുഷ്യമനസ്സിലാണ്. മനസ്സിന് വെളിയിലുള്ളത്
പ്രകൃതിബോധമാണ്. പ്രകൃതിബോധം ഭൗതികമാണ്. ആശയബോധം ഭാഗികമായി അഭൗതികമാണ്.
പ്രകൃതിബോധത്തെ മാത്രം മനസ്സില്‍ ഉൾകൊണ്ടവനാണ് ഭൗതിക ശാസ്ത്രജ്ഞന്‍.
ഭൗതികവിഷയങ്ങളെയും അഭൗതിക വിശേഷങ്ങളെയും ഉള്‍കൊണ്ടവനാണ് ജ്ഞാനി അഥവാ സത്യവിശ്വാസി.
ഭൗതികപ്രപഞ്ചത്തെയും അതിലെ ബഹുവിധങ്ങളായ വിഷയങ്ങളെയും മുഴുവന്‍
തന്നിലോട്ട് ഒന്നൊന്നായി ആവാഹിക്കുകയാണ് ജീവിതത്തിന്‍റെ ലക്ഷ്യം എന്ന് ചിലര്‍
വിശ്വസിച്ചപ്പോള്‍ ആനന്ദത്തെയും ആനന്ദാതീത കാര്യങ്ങളെയും കൂടി അനുഭവിക്കലാണ്
ജീവിതലക്ഷ്യം എന്ന് വേറെ ചിലര്‍ വിശ്വസിച്ചു. ആനന്ദജീവിതത്തെ ഇന്നത്തേക്ക് ആക്കണമൊ
മൊത്തത്തില്‍ നാളെത്തേക്ക് ആക്കണമൊ എന്നും ചിലര്‍ അന്വേഷിച്ചു. ആനന്ദത്തെയും
സംതൃപ്തിയെയും അനുവദിക്കുന്ന എല്ലാ ജ്ഞാനവിശ്വാസങ്ങളും ശുഭതന്ത്രങ്ങളും ആശയങ്ങളും
ആത്മീയശാസ്ത്രമാണ്. ധര്‍മ്മം അനുഷ്ഠിക്കുമ്പോള്‍, മോഹത്തെ സഫലീകരിക്കുമ്പോള്‍, പ്രായശ്ചിത്തം ചെയ്യുമ്പോള്‍, സല്‍ക്കർമ്മഫലങ്ങളെ
ത്യജിക്കുമ്പോള്‍ എല്ലാം ആത്മീയാനന്ദത്തെ അനുഭവിക്കാനാകും.
ശരീരമനോമലങ്ങളുടെ ശോധനയിലൂടെയുള്ള ശുദ്ധിയും മാനവികതയുടെ ഉയര്‍ച്ചയും
ആയിരുന്നു, ധർമ്മാർത്ഥകാമമോക്ഷ സമ്പാദനമായിരുന്നു നന്മവചനക്കാരുടെയും
അഭിഷേകക്കാരുടെയും ജീവിതലക്ഷ്യം. ഉപ്പുകടലിനെയും കരയെയും അതിലെ ജീവജാലങ്ങളെയും വിട്ട്, കരിമലകളെയും അതിലെ ധാതുസമ്പത്തിനെയും വിട്ട്, സ്വര്‍ണ്ണപാതാളത്തേയും ഭൂഗുരുത്വകേന്ദ്രത്തേയും അതിന്‍റെ ബലങ്ങളെയും വിട്ട്;
നീലാകാശത്തിലോട്ട്, വ്യാഴ, ശനിയാദി ഗ്രഹങ്ങളിലോട്ട്, ക്ഷീരപഥത്തിലോട്ട്, അനന്തഗാലക്സികളിലോട്ട്, തമോഗര്‍ത്തഗുരുത്വകേന്ദ്രത്തിലോട്ട്, അനന്താകാശഗുഹയിലോട്ട്
എല്ലാം ഇന്ദ്രിയങ്ങളെ തിരിച്ചപ്പോള്‍, കരം ഇരട്ടിപ്പിച്ചും പട്ടിണി
വർദ്ധിപ്പിച്ചും ബാണവാഹനങ്ങളെ അയച്ചപ്പോൾ, നഖകേശസൗന്ദര്യത്തിലും
കളിമൈതാനത്തിലെ കാഴ്ചലഹരിയിലും മനസ്സിനെ കൂട്ടമായി തളച്ചിട്ടപ്പോള്‍, ദേഹധ്രുവങ്ങളെ ഇളക്കിയും കുലുക്കിയും ആടിയപ്പോള്‍, കോശപരിശോധന
ഉപകരണങ്ങളെയും വികീരണസാമഗ്രികളെയും യന്ത്രമനുഷ്യനെയും സംഘടിപ്പിച്ചപ്പോള്‍,
ഇത്തരം സംഗതികളും സൂക്ഷ്മ വക്രബുദ്ധികളും അനുബന്ധ ആചാരങ്ങളും മഹത്വം
നേടിയപ്പോള്‍, വായുവും വെള്ളവും വാസസ്ഥലവും മനുഷ്യബന്ധങ്ങളും
സുമനസ്സുകളും സുഭാഷിതങ്ങളും സുവിശേഷങ്ങളും സുഅഭിഷേകങ്ങളും അപ്രസക്തമായി. മനോമലങ്ങളുടെ
ഉല്‍പന്നമായ ഹിംസയും വിരോധരചനയും വിഷദ്രവ്യകൃഷിയും ലഹരിവ്യാപാരവും ഘോരശബ്ദങ്ങളും പാപസംഗതികളും
സമാനമുള്ള നാട്യങ്ങളും ന്യായവിധികളും നികിർഷ്ട സൂക്ഷ്മജീവികളുടെ വീര ഇതിഹാസകഥകളും അവയുടെ
വിപണനവും എല്ലാം കാമിക്കുന്ന ഭോഗസംസ്‌കാരത്തിന്‍റെ നവപ്രപഞ്ചം ഉൾത്തിരിഞ്ഞുവന്നു. അതിലെ
മിടുക്കന്മാരും കണ്ണികളും ദല്ലാള്‍ന്മാരും വാഴ്ത്തപ്പെട്ടവരൊ നായികാനായകന്മാരൊ താരങ്ങളോ
ആയി. അതനുസരിച്ചുള്ള കെട്ടിടസമുച്ചയങ്ങളും തോരണങ്ങളും വേഷങ്ങളും ചിഹ്നങ്ങളും ചലനങ്ങളും
ചടങ്ങുകളും അട്ടഹാസശബ്ദങ്ങളും അവലോകനങ്ങളും വിലമതിക്കപ്പെട്ടു.
പ്രകൃതിമതം പ്രബലമായിരുന്ന ഘട്ടത്തിൽ യുക്തി വികസിച്ചുകൊണ്ടേയിരുന്നു.
വിശേഷാല്‍ബുദ്ധിയുടെ വളര്‍ച്ച വേഗത്തിലായപ്പോള്‍, കപടതന്ത്രരീതികള്‍ പ്രബലമായപ്പോൾ സത്യബോധത്തിലോട്ടുള്ള പരിണാമം വികലവുമായി.
പൂര്‍വ്വകാലത്തിലൂടെയും പൂര്‍വ്വജന്മകര്‍മ്മങ്ങളിലൂടെയും എത്തി സുഷുപ്തിയില്‍ നിലകൊണ്ട
അഹന്താദോഷങ്ങള്‍ കൂടുതൽ പ്രബലമായികൊണ്ടേയിരുന്നു. ജീവജാലങ്ങളുടെയും മനുഷ്യന്‍റെയും
എണ്ണം പെരുകികൊണ്ടേയിരുന്നു. ചിലർ ജനസംഖ്യാനിയന്ത്രണത്തിന്, അശുഭയിനം
വിജ്ഞാനവിക്ഷേപണത്തിന്, അഭയാർത്ഥിക്കടത്തിന്, രക്തധാതുവിനിമയത്തിന്, മനുഷ്യാവയവങ്ങളുടെ ആഗോള മാർക്കറ്റിന്,
ആയുധവ്യാപാരത്തിന്, അധിനിവേശ ചൂഷണസംഗതികള്‍ക്ക്,
ലഹരിവിഷവിപണനത്തിന്, അധികാരകേന്ദ്രീകരണത്തിന് പുതിയ തന്ത്രങ്ങള്‍
അന്വേഷിച്ചുകൊണ്ടേയിരുന്നു. ചിലര്‍ പുതിയ നാണയവ്യവസ്ഥിതിയെയും ആസൂത്രണം ചെയ്തുനോക്കി.
ഭൂമി തിരിഞ്ഞുകൊണ്ടേയിരുന്നു. ശുദ്ധനദി ഉപ്പുകടലിനെ ലക്ഷ്യമാക്കി ഒഴുകികൊണ്ടേയിരുന്നു.
ജനനമരണ കാലബിന്ദുക്കള്‍ തമ്മിലുള്ള അകലം പ്രാണമയകോശത്തില്‍ കുറഞ്ഞുകൊണ്ടേയിരുന്നു.
അക്ഷരബോധജ്ഞാനങ്ങള്‍ക്ക്, സ്വാന്തനമന്ത്രങ്ങൾക്ക്, അമര, മിറ, അലോ ഔഷധങ്ങള്‍ക്ക്,
പുനരുജ്ജീവനഭേഷജങ്ങള്‍ക്ക് മൂല്യം വർദ്ധിച്ചുകൊണ്ടേയിരുന്നു.
**
No comments:
Post a Comment