Tuesday, 28 July 2026

പുനരുജ്ജീവന വൈദ്യം Dr. Kader Kochi.

വര്‍ത്തമാനകാലത്തിലെ സുഖദുഃഖസമ്മിശ്രങ്ങളായ അനുഭവങ്ങളാണ് ജീവിതം. മനുഷ്യജീവിതത്തിന്‍റെ ഉദ്ദേശം ധര്‍മ്മാര്‍ത്ഥകാമമോക്ഷമെന്നാണ് ഭാരതിയസങ്കല്‍പ്പം. ജീവിതത്തിലെ മുഖ്യവിഷയം ആരോഗ്യമാണ്. മറ്റൊന്ന് കാര്യശരീരത്തിന്‍റെ നിലനില്‍പ്പാണ്. യൗവനത്തിലായാലും വാര്‍ദ്ധക്യത്തിലായാലും ദുഃഖം, സുഖം, ആനന്ദം എന്നിവ ഉള്‍പ്പെട്ട ജീവിതത്തെ അനുഭവിക്കുന്നത് മനസ്സാണ്‌. ജീവിതത്തെ അനുഭവിക്കാനുള്ള ഉപകരണമാണ് സ്ഥൂലശരീരം. ആന്തരിക മനസ്സിന് സ്ഥൂലശരീരത്തെ കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നതിനും കര്‍മ്മഫലത്തെ അനുകൂലമായി അനുഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനും ആരോഗ്യം കൂടാതെ ഹിതവും സ്ഥൈര്യവുമായ സാഹചര്യം കൂടി വേണ്ടതുണ്ട്. മനുഷ്യന് ജീവിക്കാന്‍ വേണ്ട ദ്രവ്യങ്ങള്‍ഊര്‍ജ്ജങ്ങള്‍ എന്നിവ ഉള്‍പ്പെട്ട വിഷയങ്ങള്‍ കൊണ്ട് സമ്പന്നമാണ് അഹന്താത്വത്വസാഹചര്യം. അഹന്താത്വത്വസാഹചര്യത്തിന്‍റെ സത്തയാണ് ദ്രവ്യം. ഇത് പഞ്ചഭൂതങ്ങളാല്‍ രൂപപ്പെട്ടതാണ്. ദ്രവ്യങ്ങള്‍ക്ക് ഖരംദ്രാവകംവാതകംപ്ലാസ്മ തുടങ്ങിയ അവസ്ഥകളും ആശയംഊര്‍ജ്ജംവ്യക്തിത്വംരൂപംരസംസ്പര്‍ശനത്വം, അസ്ഥിരതസ്ഥിരതക്രമംഏറ്റകുറച്ചില്‍ധ്രുവംവിശ്രമംവീര്യംകാലംകര്‍മ്മംപരിണാമം, ചലനംപ്രവാഹംആകര്‍ഷണത്വംസ്വാര്‍വത്രികതബന്ധംകൂട്ടായ്മനീതിസ്വാതന്ത്ര്യംതമസ്സ്രജസ്സ്സ്വാതികം തുടങ്ങിയ ഭൗതികഗുണങ്ങളുമുണ്ട്. സ്ഥൂലശരീരം ഭൗതികദ്രവ്യമാണ്. പ്രാണശക്തി ഭൗതിക ഊര്‍ജ്ജമാണ്. മനസ്സ്, ആത്മബോധകലകള്‍ എന്നിവ ഭൗതികപ്രതിഭാസങ്ങളാണ്. ആത്മബോധം ഒരു അഭൗതികയിനം ഊര്‍ജ്ജആശയമാണ്.

സ്ഥൂലശരീരം, ഇന്ദ്രിയങ്ങൾ, പ്രാണശക്തി, മനസ്സ് എന്നിവ ഉള്‍പ്പെട്ട കാര്യശരീരത്തെ അറിയലും അതിനെ സംരക്ഷിച്ച് നിലനിര്‍ത്തലുമാണ് വ്യക്തിയുടെ ധര്‍മ്മം. ജീവിച്ചുപോരുന്ന അഹന്താസാഹചര്യത്തെ അന്വേഷിച്ച് അറിയലും ധർമ്മമാണ്. കാര്യശരീരത്തിന്‍റെ നിലനില്‍പ്പിന് അടിസ്ഥാനം കാലം, ദേശം എന്നിവ ഉള്‍പ്പെട്ട അഹന്താതത്വസാഹചര്യമാണ്. ആത്മബോധകലകളെ സംബന്ധിച്ച് അതിന്‍റെ സാഹചര്യം വിജ്ഞാനമയകോശം, കാര്യശരീരം, ദേശം, കാലം എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ്.

പുരുഷാര്‍ത്ഥസമ്പാദനമാണ് ജീവിതത്തിന്‍റെ ലക്ഷ്യം എന്നത് ഭാരതീയസങ്കല്‍പ്പമാണ്. ലൈംഗികസുഖത്തോട് തോന്നുന്ന മോഹവും അതിന്‍റെ അനുഭവവുമാണ് കാമം. ധര്‍മ്മവും കാമവും ഉള്‍പ്പെട്ട വര്‍ത്തമാനകാലജീവിതത്തെ അനുഭവിക്കാൻ സഹായിക്കുന്ന ഭൗതികഘടകങ്ങളാണ് അർത്ഥം. കാര്യശരീരം, സാഹചര്യം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച അറിവ് മുഖേനെയും കർമ്മം മുഖേനെയും സമ്പാദിച്ച അർത്ഥങ്ങളുടെ പ്രയോഗം വഴി കിട്ടുന്ന അനുകൂലയിനം അനുഭവങ്ങളാണ് സുഖം അഥവാ മോക്ഷം. സുഖസമ്പാദനത്തിനിടയില്‍ ഉദിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് ചികിത്സ. ജീവിതാനുഭവങ്ങള്‍ക്ക് സ്ഥൂലവും സൂക്ഷ്മവുമായ, ഹ്രസ്വവും ദീര്‍ഘവുമായ തലങ്ങളുണ്ട്. മനസ്സിന്‍റെ ഹ്രസ്വമായ സ്വഭാവമാണ് സന്തോഷം. ദീര്‍ഘിച്ചുനില്‍ക്കുന്ന സന്തോഷാനുഭവമാണ് ആനന്ദം. ആന്തരിക മനസ്സിന്‍റെ സൂക്ഷ്മയിനം അനുഭവങ്ങളാണ് ആത്മീയത. ആത്മീയത ഒരു ഭൗതികപ്രതിഭാസമാണ്. ആത്മീയജീവിതത്തിന്‍റെ ലക്ഷ്യം ആനന്ദസാക്ഷാല്‍ക്കാരമാണ്. ആനന്ദത്തിന്‍റെ സൂക്ഷ്മതലങ്ങളെ സദാനന്ദം, ചിത്മയാനന്ദം, പരമാനന്ദം എന്നിങ്ങിനെ തരംതിരിച്ചുപോന്നിട്ടുണ്ട്. ആത്മബോധകലകളിലെ ഓരോന്നുമായി ആന്തരിക മനസ്സ് ബന്ധപ്പെടുമ്പോള്‍ അനുഭവിക്കുന്ന സന്തോഷമാണ് സദാനന്ദം. ആത്മബോധകലകളെല്ലാം കൂടിചേരാന്‍ ഇടവരുമ്പോള്‍, അതിനോട് ആന്തരിക മനസ്സ് ചേരുമ്പോള്‍ അനുഭവിക്കുന്നതാണ് ചിന്മയാനന്ദം. ആന്തരിക മനസ്സ്, ആത്മബോധകലകള്‍ എന്നിവയുടെ സങ്കേതവുമായി ആത്മബോധം ചേരാനിടവരുമ്പോഴൊ ആത്മബോധം സത്യബോധത്തില്‍ വിലയം പ്രാപിക്കുമ്പോഴൊ ഉള്ള അഭൗതികമുഹൂര്‍ത്വത്തില്‍ വെച്ച് ആത്മബോധം അനുഭവിക്കുന്നതാണ് പരമാനന്ദം. ആത്മബോധം സത്യബോധത്തില്‍ ലയിക്കുമ്പോള്‍ ആന്തരിക മനസ്സോ സ്ഥൂലസൂക്ഷ്മശരീരങ്ങളോ കാര്യശരീരമോ ഒന്നും തന്നെ ഇല്ല. ഇത്തരം സന്ദര്‍ഭത്തിലെ അനുഭവത്തിന് മനസ്സ് ഇല്ലാത്തതിനാല്‍ അഭൌതികയിനം സത്യസാക്ഷാല്‍ക്കാരത്തിന് ജീവിതത്തില്‍ പ്രസക്തിയുമില്ല. അഭൗതികമായ സത്യബോധത്തെ അനുഭവിക്കാനാകുന്നത് അഭൗതികമായ ആത്മബോധത്തിന് മാത്രമാണ്. ദൃശ്യപ്രകൃതിയിലെ സത്യാന്വേഷണം എന്നത് സത്യത്തിന്, ആത്മബോധത്തിന് സമാനങ്ങളാകാവുന്ന ഭൌതികപ്രതിഭാസങ്ങളെയും ശൂന്യതാസമാനമായ ഭൗതികദ്രവ്യങ്ങളെയും കുറിച്ചുള്ള അന്വേഷണമാണ്. ഇവ മൂലം അനുഭവിക്കാനാകുന്ന അനുഭൂതികളാണ് സത്യസാക്ഷാല്‍ക്കാരം.

മനുഷ്യനും മനുഷ്യന്‍ ജീവിക്കുന്ന ദൃശ്യപ്രകൃതിലോകവും ഭൗതികമാണ്. ഭൗതികജീവിതത്തിലെ ലക്ഷ്യം ബാഹ്യമനസ്സ്, പ്രാണശക്തി, ഇന്ദ്രിയങ്ങൾ, സ്ഥൂലശരീരം എന്നിവയിലൂടെയുള്ള സുഖാനുഭവങ്ങളാണ്. അത് അനുഭവിക്കാന്‍ ആരോഗ്യമുള്ള മനസ്സും ഇന്ദ്രിയങ്ങളും വേണം. ആരോഗ്യമുള്ള കാര്യശരീരത്തോടൊപ്പം ആയുസ്സും വേണം. നിമിഷമെന്നോണം മരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് കാര്യശരീരം. അതിനെ സംരക്ഷിച്ച് നിലനിര്‍ത്താനാകണം. സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ഉള്‍പ്പെട്ടതാണ് കാര്യശരീരം അഥവാ കായശരീരം. കായ എന്നതിന്‍റെ അര്‍ത്ഥം നിത്യേനെ നശിച്ചുകൊണ്ടിരിക്കുന്ന ശരീരമെന്നാണ്. കാരണശരീരത്തിന്‍റെ ആയുസ്സാണ് കല്‍പ്പം. ഓരോ മനുഷ്യജന്മത്തിന്‍റെ കൂടെയും കല്‍പ്പമുണ്ട്. ആനന്ദസാക്ഷാല്‍ക്കാരത്തിനായി വേണ്ട ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി എന്നീ ആത്മബോധകലാംശങ്ങള്‍ ഓരോന്നും കല്‍പ്പമാണ്. കായത്തെ നിലനിര്‍ത്തിയും കല്‍പ്പത്തെ വികസിപ്പിച്ചും മരണത്തെ വൈകിപ്പിച്ചും പൂര്‍ണ്ണായുസ്സ് അനുഭവിക്കാന്‍ സഹായിക്കുന്ന ആശയങ്ങള്‍, ദ്രവ്യങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവയുടെ സങ്കേതമാണ് പുനരുജ്ജീവനവൈദ്യം.

ആത്മബോധത്തിന്‍റെ മാത്രമല്ല ആത്മബോധകലകളുടെ അടിസ്ഥാനസ്വഭാവവും കല്‍പ്പാന്തകാലത്തോളമുള്ള പരിശുദ്ധിയാണ്‌. ആന്തരിക മനസ്സിന് ആത്മബോധകലകളുടെ സഹചാരിയാകണമെങ്കില്‍, ആനന്ദത്തെ അനുഭവിക്കണമെങ്കില്‍ മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവ ശുദ്ധിയോടെയും സൗമ്യതയോടെയും നിലകൊള്ളണം. അഭൗതിക സത്തയായ ആത്മബോധവും കല്‍പ്പം എന്ന ആത്മബോധകലകളും ഭൗതികമായ കാര്യശരീരവും നിലകൊള്ളുന്നത് അഹന്താതത്വലോകവും അഹന്താകാലവും ഉള്‍പ്പെട്ട അശുദ്ധിയുടെ സാഹചര്യത്തിലാണ്. അഹന്താതത്വ അശുദ്ധിലോകത്തിലെ മനുഷ്യജീവിതം ദുഃഖസുഖസമ്മിശ്രമാണ്. അഹന്തായിനം അശുദ്ധികാലത്തിലെ, അഹന്തായിനം അശുദ്ധിദേശത്തിലെ ജീവിതാനുഭവങ്ങളില്‍ അധികവും ദുഃഖമയമൊ കോപപരമൊ ആയിരിക്കും. ദുഃഖകോപങ്ങളെ അതിജീവിച്ച് സുഖത്തെ അനുഭവിക്കണമെങ്കില്‍ സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ശുദ്ധിയോടെയും സൗമ്യതയോടെയും നിലകൊള്ളണം. കാര്യശരീരത്തിലെ ശുദ്ധി, സൗമ്യത എന്നിവയുടെ ഉല്‍പന്നമാണ് ആരോഗ്യം. ഋതുഭേദങ്ങള്‍, സാഹചര്യവ്യതിയാനങ്ങള്‍, അഹന്താദോഷവികൃതികള്‍, സഹജീവികളുടെ കര്‍മ്മങ്ങള്‍ എന്നിവ നിമിത്തമെല്ലാം കാര്യശരീരത്തിലെ സൗമ്യത തകരാറിലാകും. ആയുസ്സിന്‍റെ ആദ്യത്തില്‍ ഇണങ്ങി നിലകൊണ്ടിരുന്ന വിഷയങ്ങള്‍ ഒടുവിൽ പ്രതികൂലയിനം വിഷയങ്ങളാകും. അഹിതമായിരുന്ന വിഷയങ്ങളെ അഹന്താകാലം ഹിതവിഷയങ്ങളായി പരിണമിപ്പിക്കും. വ്യക്തിയുടെ ആയുസ്സില്‍, വാര്‍ദ്ധക്യത്തില്‍ സ്വാഭാവികമെന്നോണം സംഭവിക്കുന്ന ദേഹപ്രകൃതിയുടെ രൂപാന്തരീകരണം തിരിച്ചറിഞ്ഞ് അത് അടിസ്ഥാനത്തില്‍ ആഹാരങ്ങള്‍, ചിട്ടകള്‍ എന്നിവയെ ക്രമപ്പെടുത്തി ആരോഗ്യവും പൂര്‍ണ്ണായുസ്സും സംഘടിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളുടെയും ദ്രവ്യങ്ങളുടെയും പ്രയോഗങ്ങളുടെയും സമാഹാരമാണ് പുനരുജ്ജീവനവൈദ്യം.

മനുഷ്യനിലെ വ്യക്തിത്വം ദ്വന്ദമാണ്. സ്ഥൂലശരീരം, പ്രാണശക്തി, ബാഹ്യമനസ്സ് എന്നിവ ഉള്‍പ്പെട്ട ഭൗതികസ്വരൂപമാണ് ഭൗതികവ്യക്തിത്വം. ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, ആനന്ദം എന്നിവയും മറ്റ് ആത്മബോധകലകളും ഉള്‍പ്പെട്ട ആന്തരിക സൂക്ഷ്മമനസ്സിന്‍റെ ഭൗതികസ്വരൂപമാണ് ആത്മീയവ്യക്തിത്വം. ഇവ രണ്ടും ഭൗതികമാണ്. ആത്മബോധം അഭൗതികമാണ്. ആത്മബോധതത്വം ഭൂമിയില്‍ എത്തുന്നതിന് മുന്‍പേതന്നെ കാമിക്കുക എന്ന മനോകര്‍മ്മം ചെയ്തിരുന്നു. ആത്മബോധം ദൃശ്യപ്രപഞ്ചത്തില്‍ എത്തുമ്പോള്‍ സഹചാരിയാകാനാണ് സത്യബോധതത്വത്തില്‍ നിന്ന് ആത്മബോധകലകള്‍ ഉത്ഭവിച്ചത്. അഹന്താതത്വപ്രപഞ്ചത്തില്‍ ആത്മബോധം എത്തിയപ്പോള്‍ സൂക്ഷ്മങ്ങളും സ്ഥൂലങ്ങളുമായ ആവരണങ്ങള്‍ കാലക്രമത്തില്‍ കൂടിച്ചേര്‍ന്നു. ആത്മബോധത്തിന്‍റെ ആവരണങ്ങളില്‍ 99.9% വും ഭൗതികമാണ്. ആവരണങ്ങളോടൊപ്പം കൂടിയ അഹന്താദോഷങ്ങള്‍ ഭൗതികമാണ്. ആവരണങ്ങളുമായുള്ള സമ്പര്‍ക്കം കൊണ്ടാണ് ആത്മബോധകലകള്‍ക്ക് ഭൗതികഗുണം കൈവന്നത്. ദൃശ്യഭൗതികലോകത്തില്‍ ആന്തരിക മനസ്സ് ആത്മബോധകലകളുമായും മറ്റ് സൂക്ഷ്മ ആവരണങ്ങളുമായി കൂടുതല്‍ ഇടപഴകി വികസിക്കാന്‍ തക്ക പ്രായമായപ്പോള്‍ സ്ഥൂലശരീരം വാര്‍ദ്ധക്യപരുവുമായി.

ആശയങ്ങള്‍, പഞ്ചഭൂതങ്ങള്‍, ഊര്‍ജ്ജപ്രതിഭാസങ്ങള്‍, ഊര്‍ജ്ജങ്ങള്‍, ദ്രവ്യങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ഭൗതികതയെ സൂക്ഷ്മം, സ്ഥൂലം എന്നിങ്ങിനെ തരംതിരിക്കാനാകും. സൂക്ഷ്മയിനം ഊര്‍ജ്ജപ്രതിഭാസമാണ് ഭൗതികത പ്രാപിച്ച ആത്മബോധകലകള്‍. ഒരിനം സ്ഥൂല ഊര്‍ജ്ജമാണ് പ്രാണശക്തി. സ്ഥൂലശരീരം അതിഭൗതികമാണ്. ശിശുവിലെ ആത്മബോധകലകള്‍ ലഘുവും അതിസൂക്ഷ്മവുമാണ്. യൗവനത്തിലും വാര്‍ദ്ധക്യത്തിലും എത്തുമ്പോള്‍ ഇവ സ്ഥൂലമാകും. ആന്തരിക മനസ്സിന്‍റെ ഭൗതികത കുറഞ്ഞ് അത് അഭിവൃദ്ധിപ്പെടുന്ന ഘട്ടമാണ് വാര്‍ദ്ധക്യം. ഭൌതികത ലഘുവായ ആന്തരിക മനസ്സിന് സ്ഥൂലത പ്രാപിച്ച ആത്മബോധകലാകല്‍പ്പവുമായി ശുദ്ധിയിലൂടെ എളുപ്പം ചേരാനാകും. ഭൗതികമായതെല്ലാം പരിണമിക്കും. വികാസം, സങ്കോചം, രൂപാന്തരീകരണം, വിഘടനം എന്നിവയെല്ലാം പരിണാമത്തിന്‍റെ. സ്വഭാവങ്ങളാണ്. സ്ഥൂലത കൂടിയത് വേഗത്തില്‍ വിഘടിക്കും. സ്ഥൂലത കൂടിയ സ്ഥൂലശരീരം ആദ്യം നശിക്കും. സ്ഥൂലത കുറഞ്ഞ മനസ്സും ആത്മബോധകലാകല്‍പ്പവും നിലനില്‍ക്കും. കാര്യശരീരത്തില്‍ പ്രാണശക്തിയെക്കാള്‍ ആദ്യം വിഘടിക്കുന്നത് സ്ഥൂലശരീരമാണ്. നട്ടെല്ലിലെ ഡിസ്ക്ഭാഗങ്ങള്‍ മസ്തിഷ്കത്തിലെ കൊഴുപ്പിനെ അപേക്ഷിച്ച് ആദ്യം ക്ഷയിക്കും. വാതപിത്തകഫ ബലങ്ങളില്‍ സ്ഥൂലത കൂടിയത് കഫബലമാണ്‌. ആത്മബോധകലകളില്‍ സ്ഥൂലത കൂടിയത് ജ്ഞാനശക്തിയും കുറഞ്ഞത് ആനന്ദകലയുമാണ്. അഹന്താദോഷങ്ങള്‍ സ്ഥൂലത കുറഞ്ഞ ഭൗതിക പ്രതിഭാസങ്ങളാണ്. അഹന്താദോഷങ്ങള്‍ ആദ്യം ബാധിക്കുന്നത് പ്രാണശക്തിയെയും ബാഹ്യമനസ്സിനെയും ആണ്. ശൈശവത്തില്‍ ആണെങ്കില്‍ പ്രാണശക്തി, മനസ്സ് എന്നിവയെ കൂടാതെ ഭൗതികത ലഘുവായുള്ള സ്ഥൂലശരീരത്തെ കൂടി അഹന്താദോഷങ്ങള്‍ ബാധിക്കും. വാര്‍ദ്ധക്യത്തില്‍ സ്ഥൂലത നേടിയ ജ്ഞാനശക്തിയെയും അഹന്താദോഷങ്ങള്‍ ആക്രമിക്കും. വാര്‍ദ്ധക്യാന്ത്യത്തില്‍ സ്ഥൂലശരീരത്തിന്‍റെ ഭൗതികത ലഘുവാകുമ്പോള്‍ അഹന്താദോഷങ്ങള്‍ നേരിട്ട് തന്നെ സ്ഥൂലശരീരത്തെ ബാധിച്ച് ക്ഷയത്തെ വേഗത്തിലാക്കും. അഹന്താതത്വത്തിന്‍റെയും അഹന്താകാലത്തിന്‍റെയും അഹന്താദോഷങ്ങളുടെയും ലക്ഷ്യം കായശരീരത്തിന്‍റെ ക്ഷയമാണ്. ബാഹ്യമനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവയിലെ വൈഷമ്യങ്ങളെ അപ്പപ്പോള്‍ തന്നെ പരിഹരിക്കുന്നത് ക്ഷയപ്രതിരോധമാണ്, വാര്‍ദ്ധക്യഅതിജീവനമാണ്‌. മനസ്സ്, പ്രാണശക്തി, അഹന്താതത്വം എന്നിവയും ഇവയുടെ ധര്‍മ്മങ്ങളും എല്ലാം ഇല്ലാത്തതാണ് എന്ന് കരുതുന്നവരെ സംബന്ധിച്ച് അഹന്താതത്വപ്രതിരോധത്തിനും അതനുസരിച്ചുള്ള അതിജീവനത്തിനും പ്രസക്തിയില്ലാത്തതാണ്.

പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഔഷധദ്രവ്യങ്ങള്‍ പൊതുവെ സ്ഥൂലത കൂടിയവയാണ്. ശിശുക്കള്‍, വൃദ്ധര്‍ എന്നിവരിലെ ഭൗതികത കുറഞ്ഞ പ്രാണശക്തിയില്‍, സ്ഥൂലശരീര അംശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ഭൗതികത കുറഞ്ഞ ഔഷധങ്ങള്‍ വേണ്ടതുണ്ട്. ഔഷധങ്ങളിലെ ഭൗതികതയുടെ തോത് കുറയ്ക്കാനാണ് അവയെ സൂക്ഷ്മമായി സംസ്കരിക്കുന്നത്. ഭൗതികത കുറഞ്ഞ ഊര്‍ജ്ജങ്ങളിലും അഹന്താദോഷങ്ങളിലും നേരിട്ട് പ്രവര്‍ത്തിക്കാന്‍ ഭൗതികത കൂടിയ ഔഷധങ്ങളെ കൊണ്ട് സാദ്ധ്യമല്ല. സംസ്കരിച്ച് സൂക്ഷ്മാക്കിയ ഔഷധങ്ങള്‍ക്ക് അതിസൂക്ഷ്മ ശരീരഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാനാകും. പ്രാണശക്തിയെയും മനസ്സിനെയും ഉത്തേജിപ്പിക്കാനാകും. അതിലൂടെ ഭൗതികത വന്ന ആത്മബോധകലകളെ വികസിപ്പിക്കാനുമാകും. ഭൗതികത വന്ന ആത്മബോധകലകളെയും മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവയെയും സൂക്ഷ്മമെന്നോണം ദുര്‍ബലപ്പെടുത്തുന്ന അഹന്താദോഷങ്ങളെ സാമുവല്‍ ഹാനിമാന്‍ മയാസം എന്നാണ് വിളിച്ചത്‌. അഹന്താദോഷങ്ങളില്‍ ഭൗതികത കുറഞ്ഞതും ശക്തിമത്തായതുമായ മയാസം ശീതയിനം സോറയാണ്. ഇത് ആദ്യം കാമമയമനസ്സിനെ ബാധിച്ച് മനോമലങ്ങളെ വര്‍ദ്ധിപ്പിക്കും. പ്രാണശക്തിയെ ബാധിക്കുമ്പോള്‍ ആദ്യം ക്ഷയിപ്പിക്കുന്നത് ഭൗതികത ഏറ്റവും കൂടിയ കഫബലത്തെയാണ്. സോറ മയാസം കഫബലത്തെയും സിഫിലിസ് മയാസം പിത്തബലത്തെയും സൈക്കൊസിസ് മയാസം വാതബലത്തെയും ബാധിക്കും. സ്ഥൂലശരീരത്തിലെ അസ്ഥി പോലുള്ള ഭൗതികത കൂടിയ അംശങ്ങളെ ബാധിക്കുന്നത് കൂടുതലും സൈക്കോസിസ് മയാസമാണ്. ചര്‍മ്മം, മസ്തിഷ്കം എന്നിവയ്ക്ക് ഭൗതികത കൂടിയാല്‍ സൈക്കോസിസ് അവയെയും എളുപ്പം ബാധിക്കും. സ്ഥൂലശരീരത്തില്‍ വാര്‍ദ്ധക്യം പൊതുവെ ആരംഭിക്കുന്നത് നട്ടെല്ലിലെ ഡിസ്ക്, പേശികള്‍, ഓവറി തുടങ്ങിയവയിലെ വാതധാതുവിലൂടെയാണ്. മസ്തിഷ്കം, ത്വക്ക് എന്നിവ ഉള്‍പ്പെട്ട കഫധാതുവിന്‍റെ വൈഷമ്യത്തിലൂടെ പ്രകടമാകുന്ന ലക്ഷണങ്ങള്‍, സൂചനകള്‍ എന്നിവ പൊതുവെ വാര്‍ദ്ധക്യാന്ത്യത്തിന്‍റെതാണ്. കൗമാരത്തിലും യൗവനത്തിലും കഫം, പിത്തം, വാതം എന്നീ ക്രമത്തില്‍ സപ്തധാതുക്കളെ ശുദ്ധിയില്‍  സംരക്ഷിക്കണം. രോഗലക്ഷണങ്ങള്‍, സൂചനകള്‍ എന്നിവയിലൂടെ ധാതുവൈഷമ്യങ്ങളെ തിരിച്ചറിഞ്ഞ് സൂര്യഅയനത്തെ ആസ്പദമാക്കി അപ്പപ്പോള്‍ തന്നെ പരിഹരിക്കണം. കഫധാതു, പിത്തധാതു, വാതധാതു എന്നിവയുടെ ബലത്തിന് ആധാരം യഥാക്രമം ജലം, സാരാംഗ്നികള്‍, വായു എന്നിവയാണ് എന്ന് കരുതാനാകും. ജലം, സാരാംഗ്നികള്‍ എന്നിവയുടെ സല്‍സ്ഥിതിയെ നിലനിര്‍ത്താനായാല്‍, പ്രാണവായുവിന്‍റെ സഞ്ചാരത്തെയും അതിന്‍റെ വിനിമയത്തെയും സംരക്ഷിക്കാനായാല്‍ വാര്‍ദ്ധക്യക്ഷയത്തെ കുറച്ചൊക്കെ പ്രതിരോധിക്കാനാകും.

വാര്‍ദ്ധക്യഅതിജീവനത്തില്‍ ക്ഷയപരിഹാരം വാതധാതു, പിത്തധാതു, കഫധാതു എന്ന ക്രമത്തിലാക്കണം. ഉഷ്ണയിനം സോറ, സൈക്കൊസിസ്; ശീതയിനം സോറ, സിഫിലിസ് എന്ന ക്രമത്തില്‍ ദോഷങ്ങളെ അമര്‍ച്ച ചെയ്യുകയും ആകാം. ഉഷ്ണയിനം സോറ, സൈക്കൊസിസ് എന്നിവയെ നിഷ്ക്രിയമാക്കാന്‍ ഉഷ്ണയിനത്തില്‍പ്പെട്ട എരിവ് ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ ഉപയോഗിക്കണം. ശീതയിനം സോറ, സിഫിലിസ് എന്നിവയെ നിര്‍വീര്യമാക്കാന്‍ ശീതയിനം ചവര്‍പ്പ് ഔഷധങ്ങളെ സൂക്ഷ്മ അളവിലും സമാന ആശയത്തിലും പ്രയോഗിക്കണം. ഗന്ധകം അടങ്ങിയ ഉഷ്ണ ഔഷധങ്ങളെ സംസ്കരിച്ച് അതിസൂക്ഷ്മ അളവില്‍ പ്രയോഗിച്ച് പ്രാണശക്തിയെ ഉത്തേജിപ്പിച്ചാല്‍ ശീതദേശങ്ങളിലെ കഫബലത്തെയും കഫധാതുവിനെയും നശിപ്പിക്കുന്ന ഉഷ്ണയിനം സോറയെ അമര്‍ച്ച ചെയ്യാനാകും. കരിങ്ങാലി, വെള്ളി എന്നിവയെ അതിസൂക്ഷ്മ അളവില്‍ പ്രയോഗിച്ചാല്‍ ഉഷ്ണദേശങ്ങളിലെ ശീതദോഷങ്ങളെ അമര്‍ച്ചചെയ്യാനുമാകും. ദോഷങ്ങള്‍ നിഷ്ക്രിയമായാല്‍ വാര്‍ദ്ധക്യപ്രക്രിയകളുടെ വേഗത കുറയും. പ്രയാസങ്ങളുടെ തീവ്രത ലഘുവുമാകും.

വാര്‍ദ്ധക്യഅതിജീവനത്തില്‍ മുഖ്യം ത്വക്ക് സംരക്ഷണമാണ്. സാലിസിലിക് അമ്ലം, ഉപ്പ്, ഗന്ധകം എന്നിവ സ്ഥൂലഅളവില്‍ ത്വക്കിലുള്ള കെറാറ്റിൻ അംശങ്ങളെ ക്ഷയിപ്പിക്കും. ക്ഷയിപ്പിക്കുന്ന ദ്രവ്യങ്ങള്‍ സൂക്ഷ്മ അളവില്‍ പോഷിപ്പിക്കും എന്നത് തഥര്‍ത്ഥകാരി ആശയമാണ്. ജൈവയിനം ഗന്ധകം, ബിര്‍ച്ച് എണ്ണ എന്നിവ കെരാറ്റിൻ ഘടകങ്ങളെ പോഷിപ്പിക്കും. ആര്യവേപ്പ്, ത്യുജ, കടുക്ക, അമര്‍ ബെല്‍, വിസ്കം ആല്‍ബം, കടുക്, കാപ്പി, പുകയില, അര്‍ണിക്ക, പുതീന, കറ്റാര്‍വാഴ, ഇഞ്ചി, കായം, വെളുത്തുള്ളി, അതിവിടയം എന്നിവ ഗന്ധകം അടങ്ങിയ സസ്യങ്ങളാണ്. മുട്ട, ഉള്ളി, മധുരക്കിഴങ്ങ് എന്നിവയിലും മിത അളവില്‍ ഗന്ധകം അടങ്ങിയിട്ടുണ്ട്.

നട്ടെല്ലിലെ ഡിസ്ക്, അസ്ഥി, പല്ല്, മുടി, നഖം തുടങ്ങിയ സ്ഥൂലയിനം ശരീരഭാഗങ്ങളില്‍ ഇന്ദ്രിയങ്ങളുടെ തോത് കുറവാണ്. കണ്ണിന്‍റെ ബാഹ്യചര്‍മ്മം, കൈവെള്ളയിലെയും കാൽപാദത്തിലെയും ത്വക്ക്; നഖം, മുടി തുടങ്ങിയവയുമായി ബന്ധപ്പെട്ട കോശങ്ങള്‍ എന്നിവയില്‍  പരിണാമനിരക്ക് കുറവാണ്. നാഡീകോശങ്ങള്‍, ഹൃദയപേശീകോശങ്ങള്‍, അസ്ഥികോശങ്ങള്‍ എന്നിവയിലെ പരിണാമവും സാവധാനമാണ്‌. പരിണാമം സാവധാനത്തിലുള്ള ഭാഗങ്ങളില്‍ പ്രാണശക്തി, ആത്മബോധകലകള്‍ എന്നിവ കൂടുതലായി നിലകൊള്ളുന്നുണ്ട് എന്നും ചിലര്‍ സങ്കല്‍പ്പിച്ചു. അങ്ങിനെയെങ്കില്‍ കെരാറ്റിന്‍ കോശങ്ങളുടെ ഉല്‍പന്നമായ മുടി, നഖം എന്നിവയില്‍ പ്രാണശക്തിയുടെ തോത് താരതമ്യേനെ കൂടുതലായിരിക്കുമോ എന്നും ചിലര്‍ സന്ദേഹിച്ചു. മുടി, നഖം എന്നിവയുടെ വളര്‍ച്ചയ്ക്കായി പ്രാണശക്തിയെ വിനിയോഗിക്കേണ്ടിവന്നാല്‍ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ പ്രാണശക്തിയുടെ തോത് കുറയുമെന്ന് ചിലര്‍ സങ്കല്‍പ്പിച്ചു. അങ്ങിനെയെങ്കില്‍ തിരിച്ചും സംഭവിക്കാം. രോഗാണുവിഷങ്ങള്‍, ആര്‍സെനിക്, ഇയ്യം, താലിയം, നിക്കല്‍, ഐഡിന്‍, വികീരണങ്ങള്‍ എന്നിവ കെറാറ്റിന്‍ കലകളെ ക്ഷയിപ്പിക്കും. രാസയിനത്തില്‍പ്പെട്ട  ചില മരുന്നുകള്‍ ദേഹത്തില്‍ എത്തുമ്പോള്‍ പ്രാണശക്തി കുറയുന്നതുമൂലം മുടികൊഴിയുന്ന അവസ്ഥ സാധാരണയായി കണ്ടുവരുന്ന ഒരു സംഗതിയാണ്. ലൈംഗികയിനം കോശങ്ങള്‍ അടക്കമുള്ള ഒട്ടുമിക്ക കോശങ്ങള്‍ക്കും ഹാനികരമായ കാഡ്മിയം, ആര്‍സെനിക്, ലെഡ്, ഇരുമ്പ് തുടങ്ങിയ ഖനലോഹങ്ങളെ മുടി, നഖം എന്നിവയിലൂടെ ത്വക്ക് പുറംതള്ളുന്നുണ്ട്. ഇത്തരം മാലിന്യങ്ങളുടെ തോത് ശരീരത്തില്‍ അധികമായാല്‍ ഇവ അസ്ഥി, നാഡീവ്യൂഹം എന്നിവയിലെ കോശങ്ങളില്‍ കൂടി നിക്ഷേപിക്കപ്പെടും. മാലിന്യങ്ങളുടെ ഇത്തരം വ്യാപനത്തോടൊപ്പം ത്വക്കുകോശങ്ങളും സഞ്ചരിക്കാന്‍ ഇടവന്നാല്‍, അന്യഭാഗങ്ങളില്‍ എത്തി ത്വക്കുകോശങ്ങള്‍ വികലമായി വിഭജിക്കാന്‍ ഇടവന്നാല്‍ അത് അര്‍ബുദത്തിന് വഴിവെയ്ക്കുമൊ എന്നും ചിലര്‍ അന്വേഷിച്ചു. രാസമാലിന്യങ്ങളിലേയും സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയിലേയും പരിണാമനിരക്ക് വളരെ സാവധാനത്തിലാണ്. പരിണാമനിരക്ക് കുറഞ്ഞ തമസ്സ്, രജസ്സ് ദ്രവ്യങ്ങളെയാണ് വിഷം എന്ന് വിശേഷിപ്പിച്ചുപോരുന്നത്. വിഷങ്ങളെയും പരിണാമനിരക്ക് കുറഞ്ഞ ദ്രവ്യങ്ങളെയും സംസ്കരിച്ച് അതിസൂക്ഷ്മ അംശങ്ങളാക്കി പ്രയോഗിച്ചാല്‍ അത് പ്രാണശക്തി, ആത്മബോധകലകള്‍ എന്നിവയെ ഉത്തേജിപ്പിക്കാനും പരിണാമത്തെ സാവധാനമാക്കാനും കാര്യശരീരത്തിന്‍റെ ആയുസ്സ് ദീര്‍ഘിപ്പിക്കാനും സഹായകമാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു. മുടിയെ ഹോമിച്ചാല്‍, അതിന്‍റെ പുക ഒരു തവണ ശ്വസിച്ചാൽ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കാനാകുമൊ എന്നും; കാഴ്ചശക്തി, ബുദ്ധിശക്തി, ഓര്‍മ്മശക്തി, ജ്ഞാനശക്തി. ഇച്ഛാശക്തി, ജീവശക്തി എന്നിവയെ മെച്ചപ്പെടുത്താനാകുമൊ എന്നും, സംസ്കരിച്ച് ലേപനം നടത്തിയാല്‍ ത്വക്കിന്‍റെ മേന്മ വര്‍ദ്ധിപ്പിക്കാനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചുനോക്കിയിരുന്നു.

ജരാ സങ്കോചമാണ്. ഓക്ക്, ക്വയിന, കടുക്ക, അടക്ക, മിറ, കാപ്പി, പുകയില, ചായ എന്നിവയുടെ രുചി കൈപ്പ് കലര്‍ന്ന ചവര്‍പ്പുരസമാണ്. ഇവ കൂടിയ അളവില്‍ സങ്കോചത്തെ വര്‍ദ്ധിപ്പിക്കും. ആപ്പിള്‍, ബെറീസ്, ബീന്‍സ്, നേന്ത്രക്കായ കാപ്പി, കൊക്കൊ, ഗ്രീന്‍ ടീ, അടക്ക എന്നിവയില്‍ എപ്പിഗല്ലോകറ്റെചിന്‍ അടങ്ങിയിട്ടുണ്ട്. ഇവ അധികം അളവില്‍ കരളില്‍ എത്തിയാല്‍ കരള്‍കോശങ്ങള്‍ സങ്കോചിക്കും, ക്ഷീണിക്കും. വേനല്‍ച്ചൂട്, ദീര്‍ഘിച്ചുള്ള ജ്വരം, ജരാ എന്നിവ മൂലം ജലതോത് വളരെ കുറഞ്ഞാല്‍ കോശങ്ങള്‍ സങ്കോചിക്കും. ഉപ്പ്, പുകയിലയിലെ സാരാംശങ്ങള്‍ എന്നിവ കോശങ്ങളുടെ സങ്കോചത്തെ വേഗത്തിലാക്കും. പുകയിലയുടെ ദീര്‍ഘോപയോഗം പേശികളിലും ആന്തരിക അവയവങ്ങളിലും വികൃതയിനം മാംസ്യനാരുകള്‍ (അമൈലോയിഡ്) രൂപംകൊള്ളാന്‍ പ്രേരകമാകുന്നുണ്ട്. കടുക്ക, ചായ എന്നിവ അടക്കമുള്ള ചവര്‍പ്പ് ഇനം ദ്രവ്യങ്ങളെ അതിസൂക്ഷ്മ അളവില്‍ പ്രയോഗിക്കുന്നത് സങ്കോചത്തെ പരിഹരിക്കാനുതകും എന്നത് തഥര്‍ത്ഥകാരി ആശയമാണ്.

ഊർജ്ജമില്ലായ്മ, അകാലമരണം എന്നിവയുടെ കാരണങ്ങളില്‍ ഒന്ന് സാരാംഗ്നികളുടെ നാശമാണ്. സാരാംഗ്നികളുടെ ശോഷണത്തിന് മുഖ്യനിദാനം അശുദ്ധി, വിഷം എന്നിവയാണ്. ഇടയ്ക്കിടെ സംഭവിക്കുന്ന ഋതുസഹജമായ ജ്വരരോഗങ്ങളും കര്‍മ്മങ്ങളിലെ വൈഷമ്യങ്ങളും അകാലവാര്‍ദ്ധക്യത്തിലോട്ട് നയിക്കുന്ന സംഗതികളാണ്. അശുദ്ധി സ്ഥൂലങ്ങളും സൂക്ഷ്മങ്ങളമുണ്ട്. സൂക്ഷ്മങ്ങളായ അശുദ്ധിയെയാണ് അഹന്താദോഷങ്ങൾ എന്ന് വിളിച്ചുപോരുന്നത്. ജനിതകമായ ദോഷങ്ങളും ആർജിതമായ ദോഷങ്ങളും ഉണ്ട്. സൂക്ഷ്മയിനം വിഷങ്ങൾ, രാസമാലിന്യങ്ങൾ, വൈറസുകൾ, സൂക്ഷ്മജീവികള്‍, ദോഷഊർജ്ജങ്ങൾ, വികീരണങ്ങൾ, വികല ആശയങ്ങൾ എന്നിവയെല്ലാം ആര്‍ജിതദോഷങ്ങളിൽ ഉൾപ്പെടും. വിഷയിനങ്ങള്‍ ശരീരത്തില്‍ എത്തപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ശരീരത്തിന്‍റെ വളർച്ചയ്ക്ക് എന്നപോലെ ക്ഷയത്തിന്‍റെ അടിസ്ഥാനവും സാരാംഗ്നികളാണ്. അനുകൂലമായ സാരാംഗ്നികൾ വളർച്ചക്കും ശരീരസംരക്ഷണത്തിനും പ്രതികൂലയിനം സാരാംഗ്നികൾ ക്ഷയത്തിനും കാരണമാകും. മനുഷ്യശരീരത്തിൽ ഏകദേശം 75000 ത്തോളം സാരാംഗ്നികളുണ്ടെന്നാണ് അനുമാനം. സാരാംഗ്നികൾ തീർന്നാൽ കോശധര്‍മ്മങ്ങള്‍ നിലയ്ക്കും. കോശങ്ങൾ നശിക്കും.

അകാലവാര്‍ദ്ധക്യത്തിലോട്ട് നയിക്കുന്ന സംഗതികളില്‍ മറ്റൊരിനം തെറ്റായ ആഹാരശീലങ്ങളാണ്. തെറ്റായ കൃഷിരീതികളും തെറ്റായ പാചകവും ഭോജനസമ്പ്രദായങ്ങളും ഇതിൽ ഭാഗവാക്കാകുന്നുണ്ട്. പൂര്‍ണ്ണായുസ്സ് ലക്ഷ്യംവെയ്ക്കുന്നുവെങ്കിൽ ബാല്യത്തിലേ തന്നെ ദേഹപ്രകൃതിയെ തിരിച്ചറിഞ്ഞ് പ്രായം, അയനം, ഋതുക്കള്‍, ദേഹപ്രകൃതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഹിതകരമായ ആഹാരയിനങ്ങളെയും ജീവിതചര്യകളെയും സ്വീകരിക്കണം. ശുദ്ധി പുലര്‍ത്തിയും കര്‍മ്മങ്ങളെ ക്രമീകരിച്ചും സംസ്ക്കാരങ്ങളെ പരിഷ്കരിച്ചും സാരാംഗ്നികള്‍, ഹോർമോണുകള്‍ എന്നിവയെ ചെറുപ്പം മുതലേ തന്നെ മിച്ചംവരുത്തിപോരണം. സാരാംഗ്നികള്‍ ഏറെക്കുറെ പ്രാണശക്തി തന്നെയാണ്. സാരാംഗ്നികള്‍, സാരാംഗ്നികളെ നിര്‍മ്മിക്കുന്ന ഗ്രന്ഥികള്‍ എന്നിവയെ നശിപ്പിക്കുന്നതെല്ലാം വിഷമാണ്. കൈപ്പുയിന ഔഷധങ്ങള്‍ സ്ഥൂല അളവില്‍ പൊതുവെ വിഷമാണ്. മഹാഗണി, ക്വാസിയ, ആര്യവേപ്പ്, കാഞ്ഞിരം, ക്വയിന, കാപ്പി, ആവണക്ക്, സ്വര്‍പ്പഗന്ധി, ആര്‍ട്ടിമിസിയ, കറ്റാര്‍വാഴ, ലഘുഫലം, ഉലുവ, പുകയില, കടുകുരോഹിണി, പാവയ്ക്ക എന്നിവ കയ്പ്പുയിനങ്ങളാണ്. കൈപ്പുദ്രവ്യങ്ങള്‍, ചവര്‍പ്പുദ്രവ്യങ്ങള്‍ എന്നിവയുടെ കൂടെ യഥാക്രമം മധുരം, പുളി എന്നിവ ചേര്‍ത്ത് സംസ്കരിച്ചാല്‍ വിഷസ്വഭാവങ്ങള്‍ ലഘുവാകും. പ്രഭാവം കുറയുകയുമില്ല. എരിവ് ഇനത്തില്‍പ്പെട്ട വിഷമാണെങ്കില്‍ കൂടെ മധുരം ചേര്‍ത്ത് സംസ്കരിക്കണം. വിഷയിനം ദ്രവ്യങ്ങളെ അതിസൂക്ഷ്മ അളവില്‍ പ്രയോഗിച്ചാല്‍ പ്രാണശക്തിയെ ഉത്തേജിപ്പിക്കാനാകും എന്നത് തഥര്‍ത്ഥകാരി ആശയമാണ്.

നാഡീകോശങ്ങളുടെയും ഹൃദയകോശങ്ങളുടെയും ആയുസ്സാണ് മനുഷ്യന്‍റെ ആയുസ്സ് എന്ന് പറയാം. നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഔഷധങ്ങള്‍ അധികമായാല്‍ അത് സമീപമുള്ള വിപരീതയിനം നാഡീകോശങ്ങളെ തളര്‍ത്തും. കൂണ്‍, ഉലുവ; കാപ്പി, പുകയില, എഫിഡ്ര എന്നിവ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്നവയാണ്. ഇത്തരം ദ്രവ്യങ്ങളുടെ തോത് അധികമായാല്‍ അത് ആന്തരിക മനസ്സിനെയും പ്രാണശക്തിയെയും തളര്‍ത്തും. ഇവയില്‍ ചിലത് വളരെ കുറഞ്ഞ അളവില്‍ പ്രയോഗിച്ചാല്‍ പ്രാണശക്തിയെ ബലപ്പെടുത്തും. കാപ്പി അധികം അളവില്‍ വിഷമാണ്. ഇത് മലമൂത്ര വിസര്‍ജ്ജനത്തെ പോഷിപ്പിക്കും. ത്വക്കില്‍ മുടിയുള്ള ഭാഗത്ത് കാപ്പിയുടെ സത്ത് അഭിഷേകം ചെയ്യുന്നത് പ്രാണശക്തിയെ ഉത്തേജിപ്പിക്കും. മുടിവളര്‍ച്ചയെ പോഷിപ്പിക്കും. കഫിൻ അടങ്ങിയ തേയില, കാപ്പി, ഗ്വാറാന, യര്‍ബ, കൊക്കൊ, കോള എന്നിവയെ സ്ഥൂല അളവില്‍ കഴിച്ചാല്‍ അത് ബാഹ്യമനസ്സിനെ ഉത്തേജിപ്പിക്കും. പ്രാണശക്തിയെ ക്ഷയിപ്പിക്കും. ഇവ സൂക്ഷ്മ അളവിൽ പ്രാണശക്തി, നാഡികോശങ്ങളുടെ ശേഷി എന്നിവയെ വര്‍ദ്ധിപ്പിക്കും. പ്രാണശക്തിയെ തളര്‍ത്തുന്ന ക്വയിന, കാഞ്ഞിരം, അരളി, നഞ്ച് കുട്കി, അതിവിടയം എന്നിവ പോലുള്ള കഠിന വിഷദ്രവ്യങ്ങള്‍ അതിസൂക്ഷ്മ അളവില്‍ പ്രാണശക്തിയെ മെച്ചപ്പെടുത്തും.

ഗൈനോകാര്‍ഡിയ, അമൈഗ്ഡാലസ്, ബെറിബെറിസ് അരിസ്റ്റേറ്റ, ക്രട്ടെഗിയസ്, പുകയില, സൈനാപിസ് നൈഗ്ര, റോസ്, മെഡിക്കാഗോ സറ്റൈവ തുടങ്ങിയ ഔഷധങ്ങളില്‍ സയാനിന്‍ തത്വം അടങ്ങിട്ടുണ്ട്. ഇവയുടെ സൂക്ഷ്മസാരാംശങ്ങള്‍ ലഘു അളവില്‍ മസ്തിഷ്കകോശങ്ങള്‍, മജ്ജ, ഹോർമോണുകോശങ്ങള്‍, ധമനീചാലുകള്‍ എന്നിവയുടെ പുനരുജ്ജീവനത്തെ പോഷിപ്പിക്കും.

ഉഷ്ണയിനം ദേഹപ്രകൃതിക്കാരിലെ ഉഷ്ണയിനം അഹന്താദോഷങ്ങളെ നിഷ്ക്രിയമാക്കാന്‍ തക്ക ഉത്തേജനം നല്‍കാന്‍ ശേഷിയുള്ള ഒരു ലോഹമാണ് സ്വര്‍ണ്ണം. സസ്യസാരാംശങ്ങള്‍ മുഖേനെ ശരീരത്തില്‍ എത്തിയ അതിസൂക്ഷ്മയിനം സ്വര്‍ണ്ണകണികകളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ സയാനിന്‍തത്വം സഹായകമാണ്.

ആര്‍ജിനൈന്‍ അമ്ലം കുറഞ്ഞാല്‍ എ.ഡി.എച്ച് രൂപീകരണം കുറയും. എ.ഡി.എച്ച് സ്രവതോത് കുറഞ്ഞാല്‍, ഋതുക്കള്‍ നിമിത്തവും മറ്റും അന്തരീക്ഷത്തില്‍ ശീതം കൂടിയാല്‍, നാഡീകോശങ്ങളിലെ തകരാര്‍ മൂലമൊ ക്ഷയം മൂലമൊ സങ്കോചാവസ്ഥ വര്‍ദ്ധിച്ച് ശരീരത്തില്‍ ഇടം കുറഞ്ഞാല്‍ ശരീരത്തില്‍ നിന്ന് ജലം കൂടുതലായി നഷ്ടപ്പെടും. പുകയിലയുടെ സാരാംശത്തെ അതിസൂക്ഷ്മ മാത്രയില്‍ പ്രയോഗിച്ചാല്‍, ത്വക്കില്‍ അഭിഷേകം ചെയ്‌താല്‍ എ.ഡി.എച്ച് സ്രവതോത് സാമാന്യമാകും. ജലം അധികമായി നഷ്ടപ്പെടുന്ന പ്രവണത കുറയും. താഴ്ന്ന് തോതില്‍ നിലകൊണ്ടിരുന്ന രക്തസമ്മര്‍ദ്ദതോത് സാമാന്യമാകും. തൂജ ഉപയോഗിച്ചാലും, കാത്സ്യം, സോഡിയം, വെള്ളി എന്നിവയുടെ കണികകള്‍ കലര്‍ന്ന സസ്യങ്ങളെ സംസ്കരിച്ച് ഉപയോഗിച്ചാലും രക്തസമ്മര്‍ദ്ദതോത് കൂടികിട്ടും. പുകയില അടക്കമുള്ള ചവര്‍പ്പ് ഇനം സസ്യങ്ങളുടെ സാരാംശങ്ങളെ അതിസൂക്ഷ്മ അളവിലൊ അഭിഷേകമായൊ ഉപയോഗിക്കുന്നത് ജരക്കെതിരെയുള്ള തഥര്‍ത്ഥകാരി രീതിയാണ്.

പൂക്കള്‍ വികാസഗുണമുള്ളവയാണ്‌. വിത്തുകള്‍, മൂത്ത കായ്കള്‍ എന്നിവ പൊതുവെ വരണ്ടതും (Drug) സങ്കോചസ്വഭാവം ഉള്ളതുമാണ്. ശീതദേശങ്ങളിലെ ആളുകളില്‍ ജരാ പൊതുവെ സങ്കോചമാണ്. അഹിതങ്ങളായ സങ്കോചാവസ്ഥയെ പരിഹരിക്കാനായി സങ്കോചസ്വഭാവമുള്ള ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവയെ കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നതും കടുക്ക, മരോട്ടി, കുരുമുളക് എന്നിവയുടെ സാരാംശങ്ങളെ സൂക്ഷ്മ അളവില്‍ ഉപയോഗിക്കുന്നതും അല്ലെങ്കില്‍ ഇവയുടെ സാരാംശങ്ങളെ ത്വക്കില്‍ അഭിഷേകം ചെയ്യുന്നതും തഥര്‍ത്ഥകാരിയാണ്.

പ്രായം നീങ്ങുമ്പോള്‍ അശുദ്ധിയിനം കൊഴുപ്പുകള്‍, പരലുകള്‍, ഖനീജങ്ങള്‍, ഇരുമ്പ് പോലുള്ള ഘനലോഹങ്ങള്‍ എന്നിവ മൃദുയിനം അവയവങ്ങള്‍, അറകള്‍, ചാലുകള്‍, ചര്‍മ്മം എന്നിവിടങ്ങളില്‍ കൂടുതലായി ഊറും. ഇത്തരം അശുദ്ധികളെയും ഊറല്‍, അശ്മരി എന്നിവയെയും പരിഹരിക്കാന്‍ കരിങ്ങാലി, തേക്ക്, ഓക്ക് തുടങ്ങിയ ചവര്‍പ്പുയിനങ്ങളുടെ സാരാംശങ്ങളെയൊ ഇരുമ്പ് അടങ്ങിയ കരിമ്പ്, ബീറ്റ്റൂട്ട് എന്നിവയുടെ സാരാംശങ്ങളെയൊ നല്ലെണ്ണ, നെയ്യ് എന്നിവയെയൊ സംസ്കരിച്ച് ദേഹപ്രകൃതി അടിസ്ഥാനത്തില്‍ ലഘു അളവില്‍ അഭിഷേകമെന്നോണം ഉപയോഗിക്കുന്നത് തഥര്‍ത്ഥകാരിയാണ്.

ഉഷ്ണമേഖലാപ്രദേശത്തെ ആളുകളെ സംബന്ധിച്ച് ജരാ പൊതുവെ ഉഷ്ണസമാനമായ ഒരു നിജരോഗാവസ്ഥയാണ്. ജരയുടെ ആരംഭത്തിലുള്ള ശീതയിനം പ്രശ്നങ്ങളെയും ഉഷ്ണയിനം കാരണങ്ങളെയും തഥര്‍ത്ഥകാരി ആശയത്തില്‍ ലഘുവായുള്ള ചവര്‍പ്പ്, എരിവ് ഇനം ദ്രവ്യങ്ങള്‍ കൊണ്ട് ക്രമത്തില്‍ പരിഹരിക്കാനാകും. ഖദിര, കടുക്ക എന്നിവ ചവര്‍പ്പ് ഇനങ്ങളാണ്. കറുവാപ്പട്ട, കുരുമുളക്, ചുക്ക്, സുര്‍ക്ക, കടലുപ്പ്, പൈന്‍എണ്ണ, സ്വര്‍ണ്ണത്തിന്‍റെ  സൂക്ഷ്മകണികകള്‍ കലര്‍ന്ന യൂക്കാലിപ്റ്റസ് തേന്‍, അല്‍ഫാല്‍ഫ തേന്‍, വിഴാലരി എന്നിവ എരിവ് ഇനങ്ങളുമാണ്. സമാനഔഷധത്തിന്‍റെ പ്രയോജനത്വം നിലകൊള്ളുന്നത് അതിന്‍റെ പ്രഭാവത്തിലാണ്.

ശീതരാജ്യങ്ങളിലെ ഉഷ്ണയിനം ദേഹപ്രകൃതിക്കാരിലെ വാര്‍ദ്ധക്യപ്രശ്നം വ്രണമൊ ജ്വരമൊ ചൊറിച്ചിലൊ അല്ല. അവരുടെ പ്രശ്നങ്ങളില്‍ അധികവും നാഡീകോശരോഗങ്ങളും പേശീസ്തംഭനവും പേശീസങ്കോചവുമാണ്. വാര്‍ദ്ധക്യഅതിജീവനത്തിലെ ആദ്യപടി വ്യക്തിയുടെ ദേഹപ്രകൃതിയെയും അവയെ ബാധിക്കുന്ന ദോഷങ്ങളെയും തിരിച്ചറിയുക എന്നതാണ്. പ്രാണശക്തിയെ മെച്ചപ്പെടുത്താനായി ആത്മബോധകലകളെ ആശ്രയിക്കലാണ്. കാര്യശരീരത്തില്‍ ശുദ്ധിയും സൗമ്യതയും സംഘടിപ്പിക്കലാണ്. ഉഷ്ണ ദേഹപ്രകൃതിക്കാരില്‍ വാര്‍ദ്ധക്യകാരണക്കാരായ ഉഷ്ണയിനം അഹന്താദോഷങ്ങളെ ഉഷ്ണദ്രവ്യങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ കൊണ്ട് നിഷ്ക്രിയമാക്കാനാകും. ഉഷ്ണ ദേഹപ്രകൃതിക്കാരിലെ ശീതയിനം പ്രയാസങ്ങളുടെ മൃദു അവസ്ഥയില്‍ സമാന ശീതയിനം ഔഷധങ്ങളെ അതിസൂക്ഷ്മ അളവില്‍ പ്രയോഗിച്ചാല്‍ അത് പ്രാണശക്തിയെ ഉത്തേജിപ്പിച്ച് ഒരു ഉഷ്ണബലത്തെ സൃഷ്ടിക്കും. ശക്തിയേറിയ ഉഷ്ണജീവബലത്തില്‍ ഉഷണദോഷങ്ങള്‍ നിര്‍വീര്യമാകും. ഇതുമൂലം ശീതയിനം ജരാപ്രക്രിയകള്‍ സാവധാനമാകും. രോഗത്തിന്‍റെ തീവ്ര അവസ്ഥയില്‍ ഉഷ്ണ യിനം ഔഷധങ്ങളെ സ്ഥൂല അളവിലും പ്രയോഗിക്കണം. കുരുമുളക്, കറുവാപ്പട്ട, കടുക്, പുതീന, പുകയില, വെളുത്തുള്ളി, ഇഞ്ചി, കായം, ആര്യവേപ്പ്, മഞ്ഞള്‍, കിരിയാത്ത, കാപ്പി, കാഞ്ഞിരം, ഗുഗ്ഗുലു, മിറ, ബിര്‍ച്ച്, ആവണക്ക്, കടലുപ്പ്, സുര്‍ക്ക, സ്വര്‍ണ്ണം എന്നിവ ഉഷ്ണയിനങ്ങളാണ്. അണലിവിഷവും ഉഷ്ണമാണ്‌. ഉഷ്ണയിനം ഔഷധങ്ങളെ  ഉഷ്ണ രോഗാവസ്ഥയില്‍ സമാന ആശയത്തിലും അതിസൂക്ഷ്മ അളവിലും പ്രയോഗിക്കുമ്പോള്‍, അഭിഷേകം ചെയ്യുമ്പോള്‍ അത് പ്രാണശക്തിയെ ഉത്തേജിപ്പിച്ച് ശീതയിനം സാരാംഗ്നികളെ അനുവദിക്കും. ഇതുമൂലം ശീതയിനം അഹന്താദോഷങ്ങള്‍ നിര്‍വീര്യമാകും.

ജരാരംഭപ്രയാസങ്ങള്‍ പൊതുവെ ഉഷ്ണമാണ്‌. ശീതദേശങ്ങളിലെ ഉഷ്ണ സോറയും സൈക്കൊസിസും പിത്തദോഷവും ഉഷ്ണത്തെ നശിപ്പിക്കുന്ന ദോഷങ്ങളാണ്. ഉഷ്ണദേശങ്ങളിലെ ശീതസോറയും സിഫിലിസും വാതദോഷവും ശീതത്തെ നശിപ്പിച്ച് ജരയെ തീവ്രമാക്കുന്ന ദോഷങ്ങളാണ്. രക്തസ്രാവം, എരിച്ചില്‍, പുകച്ചില്‍, ചൊറിച്ചില്‍, കാലിലെ കറുത്തയിനം വീക്കരോഗങ്ങള്‍, കാലിലെ ഗൌട്ട്, കാലിലെ വ്രണം, കയ്യിലേയും കാലിലേയും വിണ്ടുകീറല്‍, ജ്വരം, അലര്‍ജിയിനം രോഗങ്ങള്‍, വരണ്ട ചുമ, രാജക്ഷയം, കാന്‍സര്‍ തുടങ്ങിയവ ഉഷ്ണയിനം രോഗങ്ങളാണ്. ജരയുടെ തീവ്രതയെ വര്‍ദ്ധിപ്പിക്കുന്ന ശീതയിനം ദോഷങ്ങള്‍ക്ക് എതിരെ വേങ്ങ, കുട്കി എന്നിവയെയും വെള്ളി, സിങ്ക് എന്നിവയുടെ അതിസൂക്ഷ്മ അംശങ്ങള്‍ കലര്‍ന്ന  ജിന്‍സെങ്ങ്, വിഴാലരി പോലുള്ള സസ്യസാരാംശങ്ങളെയും പ്രയോജനപ്പെടുത്തുന്നത് തഥര്‍ത്ഥകാരിയാണ്.

ജരയിലും ഉഷ്ണയിനം രോഗങ്ങളുടെ മൃദുഅവസ്ഥയിലും ഉറവജലത്തെ ഔഷധമെന്നോണം പ്രയോജനപ്പെടുത്തുന്നത് തഥര്‍ത്ഥകാരിയാണ്. ഗന്ധകം, സിലിക്ക, ഇരുമ്പ്, സോഡിയം, ക്ലോറിന്‍, ആര്‍സെനിക്, പരാദം, സ്വര്‍ണ്ണം തുടങ്ങിയ ഖനീജങ്ങളുടെ അംശങ്ങള്‍ ചില പ്രദേശങ്ങളിലെ ഉറവജലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ജലത്തില്‍ പതിവായി സ്നാനം ചെയ്യുന്നത് ഉഷ്ണയിനം ജരപ്രക്രിയകളെ സാവധാനമാക്കാന്‍ ഉതകും. ശീത ദേഹപ്രകൃതിക്കാര്‍ക്ക് സ്നാനത്തിന് അഭികാമ്യം മഗ്നീഷ്യം, കാത്സ്യം, വെള്ളി, സിങ്ക് എന്നിവയുടെ അംശം അടങ്ങിയ ഉറവജലമാണ്. ആവശ്യമായ ഖനിജങ്ങളെ അതിസൂക്ഷ്മ അളവില്‍ ജലത്തില്‍ കലര്‍ത്തി, നിരവധി തവണ കുലുക്കി, ഉഷ്ണം വര്‍ദ്ധിപ്പിച്ച് ഔഷധയിനം ഉറവജലത്തെ കൃത്രിമമായി നിര്‍മ്മിക്കാനാകും. ഉറവജലത്തെ അഭിഷേകഔഷധമായി പ്രയോജനപ്പെടുത്താനാകും. സുഗന്ധതൈലം, തേന്‍, നെയ്യ്, പുഷ്പം, മോര്‍, എണ്ണകള്‍, മൈലാഞ്ചി, നെല്ലിക്കനീര്‍, മഞ്ഞള്‍നീര്‍, ഉപ്പുവെള്ളം, മഴവെള്ളം, നാളികേരവെള്ളം, നാരങ്ങാവെള്ളം, ആലില നെയ്യില്‍ മുക്കി കത്തിച്ച ധൂമം, കടല്‍ക്കാറ്റ്, പ്രഭാതവെളിച്ചം, നിലാവെളിച്ചം, ജ്ഞാനം, സ്തുതിവചനം, സ്വാന്തനം, പ്രസന്നത എന്നിവയെയും അഭിഷേകഔഷധങ്ങളായി ഉപയോഗിക്കാം. പുനരുജ്ജീവനവൈദ്യത്തിലെ മുഖ്യകാര്യമാണ് അഭിഷേകം. അഭിഷേകം എന്ന പദത്തിന്‍റെ അര്‍ത്ഥം സ്നാനം എന്നാണ്. സ്നാനം ഇല്ലെങ്കില്‍, അഭിഷേകം ഇല്ലെങ്കില്‍ പുനരുജ്ജീവനവും ഇല്ല.

തൈറോയിഡ്‌, അതിവൃക്കഗ്രന്ഥി, വൃഷണം, ഓവറി എന്നിവയില്‍ നിന്നുള്ള ഹോര്‍മോണുകള്‍ പൊതുവെ ഉഷ്ണയിനങ്ങളാണ്. ഗന്ധകം കലര്‍ന്ന ഒരു ഉഷ്ണയിനം ഹോര്‍മോണാണ് ഇന്‍സുലിന്‍. ഇന്‍സുലിന്‍റെയും ഉഷ്ണയിനം ഹോര്‍മോണുകളുടെയും സ്രവം വര്‍ദ്ധിക്കാന്‍ സിങ്ക് പോലുള്ള ശീതയിനം ദ്രവ്യങ്ങളെ അതിസൂക്ഷ്മ അളവില്‍ പ്രയോഗിക്കണം. സിങ്ക്, ഇരുമ്പ് എന്നിവയുടെ ദിനപ്രതി ആവശ്യം യഥാക്രമം 12 മില്ലിഗ്രാം, 15 മില്ലിഗ്രാം എന്ന തോതിലാണ്. സിങ്ക് അടങ്ങിയ ഒരു ശീതയിനം വിത്താണ് ഏലം. കറുത്തയിനം ഏലം കൂടുതല്‍ ശീതമാണ്. മുരിങ്ങ വിത്തിലും സിങ്ക് കലര്‍ന്നിട്ടുണ്ട്. സിങ്ക് എന്നതിന് നാകം എന്നും സ്വര്‍ഗം എന്നും അര്‍ത്ഥമുണ്ട്.

അകാലവാര്‍ദ്ധക്യത്തിനും അകാലത്തിലെ മരണത്തിനുമുള്ള കാരണങ്ങളില്‍ മുഖ്യം ഇടയ്ക്കിടെ പിടിപെട്ടുപോരുന്ന ജ്വരങ്ങളും ദോഷങ്ങള്‍മൂലമുള്ള നിജരോഗങ്ങളുമാണ്. ദേശം, അയനം, ഋതുക്കള്‍, പ്രായം എന്നിവ അനുസരിച്ച് ദോഷങ്ങളുടെ വീര്യം വിത്യാസപ്പെടും. ഇതുമൂലം രോഗപ്രയാസങ്ങളുടെ സ്വഭാവും മാറും. കാലം, ഋതു, പ്രായം, ദേശം, ദേഹപ്രകൃതി, അഹന്താദോഷങ്ങള്‍, രോഗാവസ്ഥ എന്നിവയെല്ലാം രണ്ടുതരം ഉള്ളതുപോലെ രോഗപരിഹാരവും രണ്ടുതരമുണ്ട്. സാഹചര്യം, അഹന്താദോഷങ്ങള്‍, രോഗീപ്രകൃതം, രോഗതീവ്രത എന്നിവയെ അറിഞ്ഞ്, രോഗപരിഹാരദ്രവ്യത്തെയും അതിന്‍റെ വീര്യത്തെയും അറിഞ്ഞ് തീവ്രത അടിസ്ഥാനത്തില്‍ വിപരീതആശയത്തിലൊ സമാനആശയത്തിലൊ ഔഷധങ്ങളെ പ്രയോഗിച്ച് രോഗമെന്ന കാര്യത്തെയും ദോഷങ്ങള്‍ എന്ന കാരണത്തെയും പരിഹരിക്കുമ്പോഴാണ് ചികിത്സ സമഗ്രമാകുന്നത്. ചികിത്സയിലെ ഉപകരണമാണ് ഔഷധം. ഔഷധദ്രവ്യത്തിന്‍റെ ഗുണം, വീര്യം, പ്രഭാവം എന്നിവ അറിയാന്‍ അത് വിത്യസ്തയിനം പ്രദേശങ്ങളിലെ ആരോഗ്യവാന്മാരായ മനുഷ്യരില്‍ ആദ്യമേതന്നെ പരീക്ഷിച്ചറിയണം. അത്തരത്തില്‍ പരീക്ഷിച്ചറിഞ്ഞ് തയ്യാറാക്കിയ ഔഷധം ദേശം അടിസ്ഥാനത്തില്‍, കാലം അടിസ്ഥാനത്തില്‍ വിതരണത്തിനായി ഒരുക്കിവെയ്ക്കണം. വ്യക്തിഗതരോഗനിര്‍ണ്ണയം ഇല്ലെങ്കില്‍, കാലദേശപരിഗണന ഇല്ലെങ്കില്‍, ഔഷധഒരുക്കം ഇല്ലെങ്കില്‍ രോഗപരിഹാരവും ഇല്ല, അതിജീവനവും ഇല്ല.

കേരളം ഒരു ഉഷ്ണമേഖലാപ്രദേശമാണ്. ഇവിടെ ജനിക്കുന്നവരില്‍ അധികവും ശീതയിനം ദേഹപ്രകൃതിക്കാരാണ്. ശീത ദേഹപ്രകൃതിക്കാരായവരെ കൗമാരത്തിലും യൗവനത്തിലും തീവ്രമായി ബാധിക്കുന്നത് ശീതയിനം ദോഷങ്ങളാണ്. ശീതയിനം ദോഷങ്ങള്‍ ശീതയിനം കണങ്ങളെ ക്ഷയിപ്പിച്ച് ഉഷ്ണപ്രയാസങ്ങളെ ഇരട്ടിപ്പിക്കും. ജീവശക്തി ദുര്‍ബലമെങ്കില്‍  പ്രയാസങ്ങള്‍ ദീര്‍ഘിച്ചുനിലകൊള്ളും. കരപ്പന്‍, ചൊറി, പരു, മൈഗ്രയിന്‍, സോറിയാസിസ്, കുഷ്ടം, ക്ഷയം എന്നിവയെല്ലാം ഈ ഗണത്തില്‍പ്പെടും. കരിങ്ങാലി, സിങ്ക് എന്നിവ  പോലുള്ള ശീതയിനം ഔഷധത്തെ സംസ്കരിച്ച് അതിസൂക്ഷ്മ അളവില്‍ പ്രയോഗിക്കുമ്പോള്‍ പ്രാണശക്തി ഉത്തേജിക്കപ്പെട്ട് ഒരു ഉഷ്ണാവസ്ഥ ഉളവാക്കും. ഇത്തരം ഉഷ്ണത്തില്‍ ഉഷ്ണപ്രയാസങ്ങള്‍ പരിഹരിക്കപ്പെടും. ശീതദോഷങ്ങള്‍ അടങ്ങും. കൗമാരത്തില്‍ ശീത ദേഹപ്രകൃതി ആയിരുന്നവര്‍ പ്രായം പിന്നിടുമ്പോള്‍ ഉഷ്ണ ദേഹപ്രകൃതിക്കാരായി പരിണമിക്കും. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ സ്ഥിരമായി വസിച്ചുപോരുന്ന ശീത ദേഹപ്രകൃതിക്കാരില്‍ ജരയെ തീവ്രമാക്കുന്നത് പൊതുവെ ശീതയിനം ദോഷങ്ങളാണ്. ശീതദോഷങ്ങള്‍ ശീതകണങ്ങളെ നശിപ്പിക്കുന്നതുമൂലവും വേനല്‍ ഋതുക്കളിലെ ചൂട് മൂലവും ശീത ദേഹപ്രകൃതിക്കാരില്‍ ഉഷ്ണം ഇരട്ടിക്കും. ജരാ അകാലത്തില്‍ പിടിപെടുകയും ചെയ്യും. യൗവനാന്ത്യത്തില്‍ ജീവശക്തിയെ ഉത്തേജിപ്പിച്ച് ഇത്തരം ഉഷ്ണ ജരാപ്രയാസങ്ങളെ രോഗലക്ഷണാടിസ്ഥാനത്തില്‍ നിര്‍വീര്യമാക്കാന്‍ എരിവ്, കൈപ്പ് ഇനം ഔഷധങ്ങളെ അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം. കുരുമുളക്, വെളുത്തുള്ളി, പുതീന, ടര്‍പന്‍റയിന്‍, ആര്യവേപ്പ്, അതിവിഷം, റുക്സ്‌ ട്ടോക്സ്, തൂജ, സുര്‍ക്ക; ക്വയിന, വാതാരി, ഉലുവ; ആര്‍സെനിക്, ഗന്ധകം, സ്വര്‍ണ്ണം, ഫോസ്ഫെറസ് തുടങ്ങിയ ഉഷ്ണയിനം ഔഷധങ്ങളില്‍ ഹിതമായതിനെ അതിസൂക്ഷ്മ അളവിലൊ അഭിഷേകമെന്നോണമൊ പ്രയോഗിക്കണം.

ശീതമേഖലാപ്രദേശങ്ങളിലെ ഉഷ്ണയിനം ദേഹപ്രകൃതിക്കാരായ ബാലന്മാരില്‍ കണ്ടുവരുന്ന ചലനരഹിത പ്രയാസങ്ങള്‍, നാഡീതളര്‍ച്ച, പേശീസ്തംഭനം തുടങ്ങിയ രോഗങ്ങള്‍ക്ക് അടിസ്ഥാനം ഉഷ്ണയിനം അഹന്താദോഷങ്ങളാണ്. ഇത്തരം ദോഷങ്ങള്‍ ഉഷ്ണഗുണത്തെ നശിപ്പിക്കുകയും ശീതയിനം സ്തംഭനരോഗങ്ങളെ ശീതഋതുക്കളില്‍ കഠിനമാക്കുകയും ചെയ്യും. പ്രായം പിന്നിടുമ്പോള്‍ ഉഷ്ണ ദേഹപ്രകൃതിയായിരുന്നവര്‍ ശീതദേഹ പ്രകൃതിക്കാരാകുകയും ഇവരില്‍ ശീതയിനം സ്തംഭനപ്രയാസങ്ങള്‍ തീവ്രമാകുകയും ചെയ്യും. ഇത്തരം ശീതരോഗങ്ങളുടെ മൃദു അവസ്ഥയില്‍ കടുക്ക, ഖദിര, ചന്ദനം, കീഴാര്‍നെല്ലി, നെല്ലിക്ക, പച്ചകര്‍പ്പൂരം, ഇരട്ടിമധുരം, റോസ്, കറ്റാര്‍വാഴ, വയോല ഓഡറെറ്റ, വെള്ളി, സിങ്ക് തുടങ്ങിയ ശീതയിനം ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ പ്രയോഗിക്കുമ്പോള്‍ പ്രാണശക്തി ഉത്തേജിക്കപ്പെട്ട് ഉളവാക്കുന്ന ഉഷ്ണാവസ്ഥയില്‍ ശീതയിനം സ്തംഭനപ്രയാസങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. ഉഷ്ണ ദേഹപ്രകൃതിക്കാരില്‍ ഉഷ്ണയിനം അഹന്താദോഷങ്ങളെ പ്രാണശക്തിക്ക് നിര്‍വീര്യമാക്കാന്‍ കഴിയാതെ കാലംനീങ്ങുമ്പോഴാണ് മസ്കുലാര്‍ ഡിസ്ട്രോഫി, മോണോപ്ലീജിയ പോലുള്ള ശീതയിനം രോഗങ്ങള്‍ നിജങ്ങളായി നിലകൊള്ളുന്നത്. പേശിസ്തംഭനത്തില്‍ ചുമലിനെ ബാധിക്കുന്നത് മൃദുയിനവും കാലിനെ ബാധിക്കുന്നത് തീവ്രയിനവും എന്ന് തരംതിരിക്കാനാകും. ശീതയിനം രോഗലക്ഷണങ്ങളുടെ തീവ്രാവസ്ഥയില്‍ ഉഷ്ണയിനം ഔഷധങ്ങളെ  ആദ്യം പ്രയോജനപ്പെടുത്തണം.

വാര്‍ദ്ധക്യം ഒരു ജൈവരൂപാന്തരീകരണമാണ്. ബാല്യം, കൗമാരം, യൗവനം എന്നി ഘട്ടങ്ങളിലെല്ലാം സഹായികളായി കൂടെ നിലകൊണ്ടിരുന്ന വിഷയങ്ങള്‍, ഇന്ദ്രിയങ്ങള്‍, ദ്രാവകങ്ങള്‍, ബന്ധങ്ങള്‍, വിശ്വാസങ്ങള്‍, ആശയങ്ങള്‍ തുടങ്ങിയവയെല്ലാം കാര്യശരീരത്തിന് വിരുദ്ധമായി വാര്‍ദ്ധക്യത്തെ സംഘട്ടനപരമാക്കുകയും മരണത്തിലോട്ട്‌ നയിക്കുകയും ചെയ്യും. രൂപാന്തരീകരണത്തിന് കാരണം അഹന്താകാലവും അഹന്താദോഷങ്ങളും ഇവ ഒരുക്കിയ കഥകളും വിശ്വാസങ്ങളും വിജ്ഞാനങ്ങളുമാണ്. കൗമാരത്തില്‍ ശീത ദേഹപ്രകൃതിക്കാരായിരുന്നവരെ അഹന്താകാലം വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ ഉഷ്ണ ദേഹപ്രകൃതിക്കാരായി പരിണമിപ്പിക്കും. ദേഹപ്രകൃതി മാറി വിപരീത ദേഹപ്രകൃതിയാകുന്നത്, ആത്മബോധകലകളില്‍ ഭൗതികത വര്‍ദ്ധിക്കുന്നത്‌, രാഗം വൈരാഗ്യമാകുന്നത്, സ്നേഹബന്ധങ്ങള്‍ വിഘടിക്കുന്നത്, കര്‍മ്മഫലങ്ങളെ അനുഭവിക്കേണ്ടിവരുന്നത് എല്ലാം രൂപാന്തരീകരണമാണ്. രൂപാന്തരീകരണം (Metamorphosis) കൊണ്ട് ഉഷ്ണ ദേഹപ്രകൃതിക്കാരായി പരിണമിച്ചവരെ തുടര്‍ന്നും ശീതദോഷങ്ങള്‍ ആക്രമിച്ചാല്‍ സ്ഥൂലശരീരത്തിലെ ക്ഷയം വേഗത്തിലാകും. ഗൌട്ട്, രക്തധമനീരോഗങ്ങള്‍, വര്‍ദ്ധിച്ച ഹൃദയമിടിപ്പ്‌, വിറവാതം, പാര്‍ക്കിന്‍സണ്‍ രോഗം, സോറിയാസിസ്‌, മഞ്ഞപ്പിത്തം, നെഞ്ചെരിച്ചില്‍, ചൊറിച്ചില്‍, മെലിച്ചില്‍, കുഷ്ഠം, രാജക്ഷയം, കാന്‍സര്‍ തുടങ്ങിയ ഉഷ്ണയിനം രോഗങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യും. ഉഷ്ണയിനം രോഗപ്രയാസങ്ങളുടെ തീവ്രാവസ്ഥയില്‍ (ഉദാ: അക്യൂട്ട് ഗൌട്ട്) ശീതയിനം ദ്രവ്യങ്ങളെ (വെള്ളം, പഴം, കരിക്ക്, തേങ്ങാപ്പാല്‍, കറുത്തയിനം ഫലങ്ങള്‍, ഈന്തപ്പഴം, നെല്ലിക്ക, ചെറുനാരങ്ങ, ശര്‍ക്കര, വെളുത്തയിനം ചോറ്, അവല്‍, ഉഴുന്ന്, പാല്‍, ആട്ടിറച്ചി, മഞ്ഞനിറമുള്ള മധുരക്കിഴങ്ങ്‌, കുമ്പളങ്ങ, കാരറ്റ്, ഇന്തുപ്പ്) സ്ഥൂല അളവില്‍ പ്രയോജനപ്പെടുത്തി ഉഷ്ണരോഗപ്രയാസങ്ങളെ ആദ്യം വിപരീത ആശയത്തില്‍ ശമനം ചെയ്യണം. തീവ്രഘട്ടത്തില്‍ ഉഷ്ണയിനം ഔഷധങ്ങളെ ലഘു അളവില്‍ പ്രയോഗിച്ചാൽ അതിനോട് പ്രാണശക്തി പ്രതികരിക്കുകയില്ല. ഉഷ്ണപ്രയാസങ്ങളുടെ തീവ്രത ലഘുവായി മൃദു അവസ്ഥയിലെത്തിയാല്‍, പ്രാണശക്തി മെച്ചപ്പെട്ടാല്‍ സമാനയിനം ഉഷ്ണദ്രവ്യങ്ങളെ സൂക്ഷ്മ അളവിൽ നിരന്തരം പ്രയോഗിച്ച് പ്രാണശക്തിയെ ഉത്തേജിപ്പിക്കണം. ഉത്തേജിച്ച പ്രാണശക്തി ഉളവാക്കിയ വര്‍ദ്ധിച്ച ശീതബലത്തില്‍ ഉഷ്ണയിനം പ്രയാസങ്ങള്‍ പരിഹരിക്കപ്പെടും. ശീതയിനദോഷങ്ങള്‍ നിര്‍വീര്യവുമാകും.

വാര്‍ദ്ധക്യത്തില്‍ ഋതുക്കള്‍ക്ക്‌ അനുസരിച്ച് സഹജദേഹപ്രകൃതി ഇടയ്ക്കിടെ വിത്യാസപ്പെടും. ഉഷ്ണയിനം ദേഹപ്രകൃതിയുള്ളവര്‍ അയനം, ഋതുക്കള്‍ എന്നിവ അടിസ്ഥാനമാക്കി ആഹാരങ്ങളെ സ്വീകരിക്കണം. മധുരയിനം ഫലങ്ങള്‍, ചവര്‍പ്പുയിനം ധാന്യങ്ങള്‍, വെളുപ്പ്‌ നിറമുള്ള കിഴങ്ങുകള്‍, വര്‍ണ്ണ ഉപ്പ്, കൊഴുപ്പ് ഏറെയുള്ള എണ്ണകള്‍, മഴവെള്ളം, പശുവിന്‍പാല്‍ എന്നിവയെ രസായന ഇനങ്ങളായി ഉപയോഗിക്കണം.

ഉത്തരാര്‍ദ്ധഗോളത്തിലെ വൃദ്ധരില്‍ ക്ഷയത്തിന്‍റെ തീവ്രത ഉഷ്ണയിനം ദേഹപ്രകൃതിക്കാരില്‍ ആദാനക്കാലത്തും ശീതയിനം ദേഹപ്രകൃതിക്കാരില്‍ വിസര്‍ഗ്ഗകാലത്തും പൊതുവെ വര്‍ദ്ധിക്കും. ഉഷ്ണ ദേഹപ്രകൃതിക്കാര്‍ ആദാനകാലത്തില്‍ ഉഷ്ണയിനം ആഹാരദ്രവ്യങ്ങളെ നിയന്ത്രിക്കണം. കാശ്മീര്‍ പോലുള്ള ശീത സംസ്ഥാനങ്ങളിലെ വൃദ്ധജനങ്ങളില്‍ അധികവും ശീത ദേഹപ്രകൃതിക്കാരാണ്. ശീതയിനം ദേഹപ്രകൃതിക്കാര്‍ വിസര്‍ഗ്ഗകാലത്ത് ശീതയിനം ആഹാരങ്ങളെ നിയന്ത്രിക്കണം. എരിവ്, ഉപ്പ്‌, അമ്ലം എന്നി രസങ്ങള്‍ ഉള്ളവയെ ലഘുവായ അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ചവര്‍പ്പ്, കൈപ്പ് രസങ്ങളുള്ള വിഷയിനം സസ്യങ്ങളെ അതിസൂക്ഷ്മ അളവില്‍ ശീതയിനം രോഗലക്ഷണ ഔഷധമായി സമാന ആശയത്തില്‍ പ്രയോജനപ്പെടുത്തണം. എരിവ്, കൈപ്പ് രസങ്ങളുള്ള വിഷയിനം സസ്യങ്ങളെ അതിസൂക്ഷ്മ അളവില്‍ ഉഷ്ണദോഷ ഔഷധമായി സമാന ആശയത്തില്‍ പ്രയോജനപ്പെടുത്തണം. ശീതദേശങ്ങളിലെ വൃദ്ധര്‍ക്ക് തേന്‍ അഭിഷേകവും ഉതകും.

വാര്‍ദ്ധക്യത്തിലെ നിജയിനം രോഗപ്രയാസങ്ങളുടെ പരിഹാരത്തിന് ഉത്തമം പ്രാദേശികമായി ലഭിക്കുന്ന കായകല്‍പ്പഔഷധങ്ങളാണ്. ഓരോരുത്തരുടെയും ദേഹപ്രകൃതി, രോഗപ്രകൃതി എന്നിവയെ അറിഞ്ഞ് ഹിതകരമായ പ്രാദേശികയിനം ഔഷധങ്ങളെ തിരിച്ചറിഞ്ഞ് അവയെ സംസ്കരിച്ച് കരുതിവെയ്ക്കണം. കേരളത്തിലെ വൃദ്ധജനങ്ങളില്‍ അധികവും ഉഷ്ണ ദേഹപ്രകൃതിക്കാരാണ് എന്നത് ശ്രദ്ധേയമാണ്. ഇവര്‍ പ്രാദേശികമായി ലഭ്യമാകുന്ന എരിവ്, കൈപ്പ് രസങ്ങളുള്ള മരുന്നുകളെ അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം. വാര്‍ദ്ധക്യത്തില്‍, ശീതഋതുക്കളില്‍, ഉഷ്ണ ദേഹപ്രകൃതിക്കാരെ ഉഷ്ണദോഷങ്ങള്‍ ബാധിച്ച് ശീതത്തെ വര്‍ദ്ധിപ്പിച്ചാല്‍ ശീതയിനം വാതപ്രയാസങ്ങള്‍ ഉളവാകും. ജരാ കുറയും. ശീത ഋതുക്കളില്‍ ഉഷ്ണദോഷങ്ങളെ നശിപ്പിക്കാന്‍, ശീതവാതപ്രയാസങ്ങളെ പരിഹരിക്കാന്‍ ചവര്‍പ്പ്, കൈപ്പ് ഇനം ഔഷധങ്ങളെ ലഘു അളവില്‍ പ്രയോജനപ്പെടുത്തണം. ചവര്‍പ്പ്, കൈപ്പ് എന്നീ രസങ്ങളുള്ളതും ശീതവീര്യമുള്ളതുമായ ഒന്നാണ് പാവയ്ക്ക. ഇതിനെ ശീത ഋതുക്കളില്‍ ഉപയോഗിക്കണം. പാവയ്ക്ക, കറിവേപ്പില, ഇഞ്ചി, കുരുമുളക് എന്നിവയില്‍ ചെറിയ അളവില്‍ ബോറോണ്‍ അടങ്ങിയിട്ടുണ്ട്. അറബിയില്‍ ബുറാ എന്നാല്‍ വെളുപ്പ് എന്നാണ്. വെളുപ്പ്‌ രോഗത്തിന് വെളുപ്പ്‌ മരുന്ന് എന്നത് തഥര്‍ത്ഥകാരിയാണ്. വെളുത്തുള്ളി, ചുക്ക്, നെല്ലിക്ക, കശുവണ്ടി, നാളികേരം, ബദാം, വാഴപ്പഴം, പേരക്ക; പാല്‍, ഉപ്പ്, പഞ്ചസാര, ചുണ്ണാമ്പ് എന്നിവയുടെ നിറം വെളുപ്പാണ്. ഇഞ്ചി ലഘു അളവില്‍ കഴിച്ചാല്‍ ഓക്കാനം, ചര്‍ദ്ദി എന്നിവ ശമിക്കും. ഗര്‍ഭിണികള്‍ ഇഞ്ചി ചേര്‍ന്ന ആഹാരങ്ങള്‍ കഴിക്കാന്‍ പാടില്ല എന്നൊരു വിധിയുണ്ട്. മനുഷ്യഭ്രൂണനാശകയിനമായ ഇഞ്ചി ലഘു അളവില്‍ ജീവനെ രക്ഷിക്കും എന്നത് തഥര്‍ത്ഥകാരി ആശയമാണ്. ശീതയിനം ദേഹപ്രകൃതിക്കാരായ വൃദ്ധര്‍ക്കുള്ള അമൃതദ്രാവകമാണ് കടുക്കകഷായം. ഉഷ്ണ ദേഹപ്രകൃതിക്കാരായ വൃദ്ധര്‍ക്കുള്ള അമൃതദ്രാവകമാണ് ചുക്ക്കഷായം. ചുക്ക് ചേരാത്ത കഷായം ഉണ്ടാകില്ല എന്ന ചൊല്ലിന് പഴക്കം ഏറെ തന്നെയുണ്ട്‌. 70 കിലോമീറ്റര്‍ ദൂരത്തിന് അപ്പുറമുള്ള പ്രദേശത്ത്‌ നിന്നും  ജംഗലദേശത്ത് നിന്നും ലഭ്യമാകുന്ന മധുരം, ഉപ്പ്, പുളി രസങ്ങള്‍ കലര്‍ന്ന ശീതവീര്യയിനം ആഹാരദ്രവ്യങ്ങളെ സംഘടിപ്പിച്ച്‌ രസായനമായി പതിവായി ഉപയോഗിക്കണം. കൗമാരത്തിലും യൗവനത്തിലും ഹിതകരമായിരുന്ന പ്രകൃതിനിയമങ്ങള്‍, ധര്‍മ്മനിയമങ്ങള്‍ എന്നിവയെ തിരിച്ചറിഞ്ഞ് അവയ്ക്ക് വിപരീതങ്ങളായ ശുദ്ധരീതികളെ അവലംബിക്കുന്നത് പുനരുജ്ജീവനവൈദ്യമാണ്.

ഉഷ്ണമേഖലാപ്രദേശത്ത്‌ സ്ഥിരവാസമാക്കിയവരുടെ വാര്‍ദ്ധക്യഘട്ടപ്രയാസങ്ങള്‍ പൊതുവെ ഉഷ്ണയിനമാണ്‌. ഉച്ചവെയില്‍ ഏല്‍ക്കുന്നത് വാര്‍ദ്ധക്യത്തില്‍ പരമാവധി ഒഴിവാക്കണം. ആഫ്രിക്കയിലെ ഉഷ്ണമേഖലാനിവാസികളില്‍ ആയുസ്സുദൈര്‍ഘ്യം വളരെ കുറവാണ്. പ്രഭാതവെളിച്ചത്തിന് സായാഹ്ന വെളിച്ചത്തെക്കാള്‍ ചൂട് കുറവാണ്. രാവിലെത്തെ പ്രകാശമാണ് ഉഷ്ണ ദേഹപ്രകൃതിക്കാരുടെ ദേഹത്തിന് കൂടുതല്‍ ഉത്തമം. ഉച്ചവെയില്‍ വിഷമെങ്കില്‍ പ്രഭാതവെളിച്ചം, പൌര്‍ണ്ണമിയിലെ നിലാവെളിച്ചം എന്നിവ വിഷശമനങ്ങളാണ്. ഉഷ്ണയിനം രോഗങ്ങളെ പരിഹരിക്കാന്‍ ഉത്തമം ശീതഋതുക്കളിലെ ചന്ദ്രമാസത്തിലെ വെളുത്തപക്ഷമാണ്. വെളുത്തപക്ഷം ക്രമത്തില്‍ വികാസമാണ്. ലഘു ഉഷ്ണവുമാണ്. രോഗപരിഹാരത്തിന് ഉതകുന്ന തമസ്സുദ്രവ്യങ്ങളുടെ തോത് സസ്യങ്ങളില്‍ പൌര്‍ണ്ണമിയില്‍ വര്‍ദ്ധിക്കും. സസ്യങ്ങളില്‍ നിന്നുള്ള മരുന്ന് ശേഖരിക്കാന്‍ ഉത്തമമായ സമയം പൌര്‍ണ്ണമിയാണ്. അമാവാസി ലഘു ശീതമാണ്.

ഉഷ്ണ ദേഹപ്രകൃതിക്കാര്‍ വേനല്‍ഋതുക്കളില്‍ അരി, നാളികേരം, പഴം, ശര്‍ക്കര, കുമ്പളങ്ങ തുടങ്ങിയ ശീതയിനം ആഹാരദ്രവ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. അരി ശീതവീര്യമാണ്. അരിയില്‍ അന്നരസം കൂടാതെ ഹുമിക് അമ്ലം, കാഡ്മിയം, ലെഡ്, ആര്‍സെനിക്, ഗന്ധകം തുടങ്ങിയ പ്രതികൂലഘടകങ്ങളും അടങ്ങിയിട്ടുണ്ട്. നാളികേരം ചുരണ്ടിയത് ജലത്തില്‍ കലര്‍ത്തി പിഴിഞ്ഞ് എടുത്ത തേങ്ങാപ്പാല്‍ ശീതമാണ്. അരിയും തേങ്ങാപ്പാലും കൂട്ടി കലര്‍ത്തി അഗ്നിയില്‍ സംസ്കരിച്ച് വാറ്റി സൂക്ഷ്മമാക്കിയ സുര ലഘുഉഷ്ണമാണ്‌. ഇത് ലഘുഅളവില്‍ ഉഷ്ണ ദേഹപ്രകൃതിക്കാര്‍ക്ക് അമൃത ഔഷധമാണ്. സുര്‍ക്കയും ലഘു ഉഷ്ണമാണ്‌. കായത്തിന് സൗമ്യത ഉണ്ടാക്കുന്ന ലഘു ഉഷ്ണ രസമാണ് സോമരസം. കടല്‍ത്തീരപ്രദേശങ്ങളിലെ അമൃതരസമാണ് തേങ്ങാപ്പാല്‍. ഇത് ആയുസ്സിനെ വര്‍ദ്ധിപ്പിക്കുന്ന ശീതയിനം രസായനമാണ്. പുളിച്ച തേങ്ങാപ്പാലും കള്ള്, സുര്‍ക്ക, സുര എന്നിവയും ഉഷ്ണമേഖലാവാസികളായ വൃദ്ധര്‍ക്ക് ഉതകുന്ന കായകല്‍പ്പഔഷധങ്ങളാണ്. തെങ്ങിനെ ചിലര്‍ കല്‍പ്പവൃക്ഷമെന്നും അഭിസംബോധന ചെയ്തിരുന്നു. സത്യം അമൃതാണ്. സാത്വികകമായതിനെ അമൃത് എന്നും താമസികമായതിനെ കായകല്‍പ്പഔഷധം എന്നും പറയാം. തേങ്ങാപ്പാല്‍, അരി, ശര്‍ക്കര എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ അരിപായസം, ചെറുനാരങ്ങനീര്‍ ജലത്തില്‍ ലഘു അളവില്‍ ചേര്‍ത്ത് തയ്യാറാക്കിയ പാനിയം; പുളി, ശര്‍ക്കര എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ പാനകം, തണ്ണിമത്തന്‍ എന്നിവയെ വേനലില്‍ ഉഷ്ണ ദേഹപ്രകൃതിക്കാര്‍ക്കും തേങ്ങാപ്പാല്‍ ചേര്‍ത്ത ഗോതമ്പുപായസം; ചായ, സുര എന്നിവയെ ശീതഋതുക്കളില്‍ ശീത ദേഹപ്രകൃതിക്കാര്‍ക്കും പ്രയോജനപ്പെടുത്താം. രസായന ആഹാരങ്ങള്‍ പൊതുവെ ശീതവും കഫബലത്തെ വര്‍ദ്ധിപ്പിക്കുന്നവയുമാണ്. തേങ്ങ, ഈന്തപ്പഴം, നെല്ലിക്ക, മുന്തിരി, ചെറുപയര്‍, ഉഴുന്ന്, ചെറുനാരങ്ങ, നേന്ത്രപ്പഴം, ശര്‍ക്കര, ഞവരഅരി, ബസുമതിഅരി, അന്നപൂര്‍ണ്ണഅരി, ഏലം, കുമ്പളങ്ങ, കാരറ്റ്, മധുരക്കിഴങ്ങ്, പാല്‍, പുളിക്കാത്ത മോര്‍, ആട്ടിറച്ചി തുടങ്ങിയവയെല്ലാം ശീതയിനങ്ങളാണ്. ഇത്തരം ആഹാരദ്രവ്യങ്ങളെ വേനല്‍ ഋതുക്കളില്‍ സ്വീകരിക്കുന്നത് ജരയെ പ്രതിരോധിക്കും. അത്തിപ്പഴം, ഈന്തപ്പഴം എന്നിവ സ്ത്രീകള്‍ക്ക് ഇണങ്ങുന്ന ശീതയിനങ്ങളാണ്.

ഉഷ്ണ ദേഹപ്രകൃതിക്കാര്‍ വേനല്‍ഋതുക്കളില്‍ ചക്ക, മാങ്ങ, കടല, തുവരപരിപ്പ്, നാരങ്ങ, ഉലുവ, മുതിര, വഴുതിനങ്ങ, കൈപ്പക്ക, കൈതച്ചക്ക, മുളക്, കടുക്, ജീരകം, പടവലം, മത്തങ്ങ, ഗോതമ്പ്, ഓട്സ്, ബാര്‍ലി, ഉരുളക്കിഴങ്ങ്, മരച്ചീനി, ചേന, ഉള്ളി, മുട്ട, മാംസം, പുളിച്ച മോര്‍, മത്സ്യം, മദ്യം, തേന്‍, കാപ്പി, കട്ടന്‍ച്ചായ തുടങ്ങിയ ഉഷ്ണയിനങ്ങളെ നിയന്ത്രിക്കണം.

ഉഷ്ണമേഖലാപ്രദേശത്ത് വസിക്കുന്ന ശീത ദേഹപ്രകൃതിക്കാരില്‍ സ്തംഭനയിനം രോഗങ്ങള്‍ ശീതഋതുക്കളില്‍ വര്‍ദ്ധിക്കും. ഇത്തരം അവസ്ഥയില്‍ കടുകുരോഹിണി, നെല്ലിക്ക, കീഴാര്‍നെല്ലി, ചന്ദനം, വയോള ഓഡറെറ്റ, കര്‍പ്പൂരം സിന്നാമോമം, ചവര്‍പ്പുയിനം കറുത്ത വിത്തുകള്‍, കറുത്ത കിഴങ്ങുകള്‍ തുടങ്ങിയ ശീതയിനം മരുന്നുകളെ സൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം. കീഴാര്‍നെല്ലിയുടെ നീരും ഉള്ളിനീരും കലര്‍ത്തി കണ്ണില്‍ ഇറ്റിച്ചാല്‍ കാഴ്ചശക്തി മെച്ചപ്പെട്ടുകിട്ടും. അകത്ത് സേവിച്ചാല്‍ കരള്‍സ്തംഭനം മൂലമുള്ള പ്രമേഹം, നര, ജരാ എന്നിവ ലഘുവാകും. വര്‍ണ്ണഫലങ്ങള്‍, വെളുപ്പ് ഇനം ധാന്യങ്ങള്‍, കല്ലുപ്പ് എന്നിവയെ ആഹാരമായി ഉപയോഗിക്കണം.

വാര്‍ദ്ധക്യത്തിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ സങ്കോച (യിന്‍) യിനങ്ങളെ നിയന്ത്രിക്കണം. ഭൂമി, ജലം എന്നീ ഭൂതങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങളും മധുരം, കഷായം എന്നീ രസങ്ങള്‍ അടങ്ങിയ ആഹാരങ്ങളും സങ്കോചത്തെ വര്‍ദ്ധിപ്പിക്കും. ഭൂമി, ജലം എന്നീ ഭൂതങ്ങള്‍ കൂടുതല്‍ അടങ്ങിയവയാണ് അന്നജയിനം ആഹാരദ്രവ്യങ്ങള്‍. ഇവയുടെ തോത് യൗവനഘട്ടം മുതല്‍ കുറച്ചുകൊണ്ടുവരണം. ഇവയെ അധികം ചൂടില്‍ പാചകം ചെയ്‌താല്‍ ഇവയിലെ ജലാംശം നഷ്ടപ്പെടും. സങ്കോചഗുണം വര്‍ദ്ധിക്കും. ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയെ ജലം ചേര്‍ത്ത് വേവിച്ചാല്‍ അവ വികസിക്കും. മധുരരസം കൂടും. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെ അധികം ചൂടിലോ എണ്ണയില്‍ വേവിച്ച് ജലം വറ്റിച്ചോ പാചകം ചെയ്യുന്ന രീതി ഒഴിവാക്കണം. ചൂടില്‍ ചുട്ട്‌ എടുക്കുന്ന ചപ്പാത്തി, പത്തിരി എന്നിവ പോലുള്ളവയെ കഴിച്ചാല്‍ മധുരതോത് രക്തത്തില്‍ വര്‍ദ്ധിക്കുന്നത് ഒഴിവായികിട്ടുമെങ്കിലും ജരയെ പോഷിപ്പിക്കും. ഇവയെ കഴിക്കണമെന്ന് താല്‍പര്യമുള്ള ഉഷ്ണ ദേഹപ്രകൃതിക്കാര്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് കുതര്‍ത്തി കഴിക്കുകയൊ വര്‍ഷഋതുവില്‍ കഴിക്കുകയൊ ചെയ്യണം. യിന്‍ ഇനം ദ്രവ്യങ്ങള്‍ ശീത ദേഹപ്രകൃതിക്കാരില്‍ സങ്കോചരോഗങ്ങളെ കഠിനമാക്കും. ആപ്പിള്‍, പാല്‍, പഞ്ചസാര, തണുത്ത ആഹാരങ്ങള്‍, വേവിക്കാത്ത ആഹാരങ്ങള്‍, മധുരം കൂടിയ  തേന്‍, കാപ്പി എന്നിവ യിന്‍ വിഭാഗത്തില്‍ പെട്ടതാണ്. ശീത ദേഹപ്രകൃതിക്കാര്‍ വാര്‍ദ്ധക്യത്തില്‍ ഇവയെ ശീതഋതുക്കളിലും ശീതയിനം രോഗങ്ങളിലും നിയന്ത്രിക്കണം. ശീതയിനം മരുന്നുകളെ പ്രയോജനപ്പെടുത്തുന്ന വേളയില്‍ കാപ്പി ഉപയോഗിക്കാന്‍ പാടില്ല എന്നൊരു വിധി ഹോമിയോപ്പതിയില്‍ പ്രചാരത്തിലുണ്ട്.

ഉപ്പ് വിപാകത്തില്‍ മധുരമാണ്. പ്ലാസ്മയില്‍ മധുരം, ഉപ്പ് എന്നിവ അധികമളവില്‍ എത്തിയാല്‍ രക്തകോശങ്ങളുടെ സങ്കോചം വര്‍ദ്ധിക്കും. ചുവന്നയിനം രക്തകോശങ്ങളില്‍ ഇടം കുറഞ്ഞതുമൂലം പ്രാണവായു, ജലം എന്നീ ഘടകങ്ങള്‍ കുറഞ്ഞാല്‍ കോശങ്ങളിലെ കഫഗുണം കുറയും, ജരാ വേഗത്തിലാകും, ആയുസ്സ് കുറയും. വാര്‍ദ്ധക്യത്തില്‍ ഉപ്പിന്‍റെയും മധുരം, ചവര്‍പ്പ് എന്നീ രസങ്ങള്‍ അധികം അടങ്ങിയ ധാന്യങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുകള്‍ എന്നിവയുടെയും തോത് കുറയ്ക്കണം. ചെറുപയര്‍, ചായ, കാബേജ്, എള്ള്, ഓട്സ്, മരച്ചീനി, മാംസം, മത്സ്യം എന്നിവ ചവര്‍പ്പുരസം ഉള്ളവയാണ്. ശീത ദേഹപ്രകൃതിക്കാരിലെ മൃദുയിനം വാര്‍ദ്ധക്യപ്രയാസങ്ങളെ പരിഹരിക്കാന്‍ വിഷയിനത്തില്‍പ്പെട്ട ചവര്‍പ്പ് ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തുന്നത് തഥര്‍ത്ഥകാരിയാണ്.

ഭൂമിഭൂതം (യിന്‍) കൂടുതലുള്ള കിഴങ്ങുകളെയും ഭൗമദ്രവ്യങ്ങളെയും അധികം അളവില്‍ കഴിച്ചാല്‍ സ്ഥൂലശരീരം സങ്കോചിച്ച് വേഗത്തില്‍ ശില (Soft tissue calcification) ആകുമെന്ന് സന്ദേഹിച്ചപ്പോള്‍ കാത്സ്യം, സിലിക്ക എന്നിവ കൂടുതലടങ്ങിയ കടല, പഴം, അരി, നിലക്കടല പോലുള്ള ഇനങ്ങളെ ചിലര്‍ വാര്‍ദ്ധക്യത്തില്‍ പ്രത്യേകം നിയന്ത്രിച്ചു. ചിലര്‍ ചുണ്ണാമ്പ് കലര്‍ത്തിയ വെള്ളത്തെയും ചുണ്ണാമ്പ് കലര്‍ന്ന ശര്‍ക്കരയെയും അഭിഷേകമായി ഉപയോഗിച്ചുനോക്കി. എണ്ണക്കുരുവായ എള്ള് പതിവായി കഴിച്ചാല്‍ ചിലരില്‍ അത് സ്തനവലുപ്പവര്‍ദ്ധന, പ്രോസ്റ്റേറ്റുവലുപ്പവര്‍ദ്ധന എന്നിവയെ പ്രോത്സാഹിപ്പിക്കും. നല്ലെണ്ണ കഫവര്‍ദ്ധകവും ലഘു ഉഷ്ണവീര്യവുമാണ്. ശീത ഋതുക്കളില്‍ ശീത ദേഹപ്രകൃതിക്കാര്‍ക്കും ഉഷ്ണ ദേഹപ്രകൃതിക്കാര്‍ക്കും ഒരുപോലെ അഭിഷേകമായി ഉപയോഗിക്കാം. ജരയിലും പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അര്‍ബുദരോഗങ്ങളിലും നല്ലെണ്ണയെ അഭിഷേക ഔഷധമായി പ്രയോജനപ്പെടുത്തുന്നത്, നല്ലെണ്ണയില്‍ തിരി കത്തിച്ച് അതിന്‍റെ പുക ശ്വസിക്കുന്നത് തഥര്‍ത്ഥകാരിയാണ്. സോയാബീന്‍, പപ്പായ, ഫ്ലക്സ്സീഡ്, ഉലുവ, കാപ്പി, സാല്‍വിയ, സൂര്യകാന്തി, അല്‍ഫാല്‍ഫ, ട്രയ്ഫോളിയം പ്രാട്ടന്‍സ്, തുജ എന്നിവയെ സ്ത്രീഹോര്‍മോണ്‍ സമാന ഔഷധങ്ങളായി പ്രയോജനപ്പെടുത്താനാകും.

എരിവ്, കൈപ്പ് രസങ്ങളുള്ള ആഹാരങ്ങള്‍ ഉഷ്ണവും വികാസയിനങ്ങളുമാണ്. വാര്‍ദ്ധക്യത്തില്‍ ഉഷ്ണ ദേഹപ്രകൃതിക്കാരായവര്‍ യാങ്ങ്‌ (വികാസം, ഉഷ്ണം) ഇനങ്ങളായ ആഹാരദ്രവ്യങ്ങളെ നിയന്ത്രിക്കണം. രസായനദ്രവ്യങ്ങളെ എല്ലാ ഋതുക്കളിലും സ്വീകരിക്കണം. എരിവുള്ള ഇനങ്ങള്‍, നേന്ത്രപ്പഴം, മുരിങ്ങക്കായ്, മാംസം, കോഴി, കോഴിമുട്ട, മത്സ്യം, ബ്രൌണ്‍ നിറത്തിലുള്ള അരി, വേവിച്ചയിനം ആഹാരങ്ങള്‍, മദ്യം, കടലുപ്പ് എന്നിവ യാങ്ങ്‌ ഇനങ്ങളാണ്. താറാവ്, താറാവുമുട്ട എന്നിവ ശീതമാണ്. താറാവ് മാംസത്തില്‍ സെലീനിയം, മാംസ്യം, നല്ലയിനം കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഉഷ്ണ ദേഹപ്രകൃതിക്കാര്‍ക്ക് ഉതകും. കോഴി ചൂടാണ്. ബ്രോയിലര്‍ കോഴികള്‍ക്ക് വവ്വാലുകളെ അപേക്ഷിച്ച് ഘനത്വം കൂടുതലാണ്. ആയുസ്സും കുറവാണ്. വവ്വാലുകള്‍ക്ക് 30 വര്‍ഷം വരെ ആയുസ്സ് അനുഭവിക്കാനാകുന്നുണ്ട്. കോഴികള്‍ മരിക്കുന്നത് ഹൃദയപേശീനാരുകള്‍ പൊട്ടിയത്രേ. പേശീനാരുകളുടെ ബലത്തിന് ഉത്തമം പോത്തിന്‍ മാംസമാണ്. ശീതഋതുക്കളില്‍ കോഴിമാംസം, പോത്തിന്‍ മാംസം എന്നിവയെ സൂപ്പ് രൂപത്തില്‍ രസായനമായി ഉപയോഗിക്കാം.

വാര്‍ദ്ധക്യത്തില്‍ ഉഷ്ണ ദേഹപ്രകൃതിക്കാരിലെ ഉഷ്ണയിനം നിജരോഗപ്രയാസങ്ങള്‍ക്ക് കാരണം വേനല്‍ഋതുക്കളും ശീതയിനം ദോഷങ്ങളുമാണ്. വാര്‍ദ്ധക്യത്തില്‍ ഉഷ്ണ ദേഹപ്രകൃതിക്കാരായി പരിണമിച്ചവരെ ഉഷ്ണയിനം ദോഷങ്ങള്‍ ബാധിച്ചാല്‍ അതുമൂലമുണ്ടാകുന്ന ശീതയിന രോഗപ്രയാസങ്ങള്‍ അത്ര കഠിനമാകുകയില്ല. ഉഷ്ണയിനം ദോഷങ്ങളെ നിഷ്ക്രിയമാക്കാന്‍ അഗ്നി, വായു, ആകാശ ഭൂതങ്ങള്‍ ഉള്ള വിഷയിനം ഔഷധങ്ങളെ അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം. വാര്‍ദ്ധക്യത്തില്‍ ഉഷ്ണ ദേഹപ്രകൃതിക്കാരായവര്‍ ജരാ ആരംഭത്തില്‍ ചവര്‍പ്പ്, കൈപ്പ് എന്നീ ഇനങ്ങളെയും വാര്‍ദ്ധക്യത്തിന്‍റെ മദ്ധ്യത്തില്‍ എരിവിനങ്ങളെയും സമാനഔഷധങ്ങളെന്നോണം പരിഗണിക്കണം. സര്‍പ്പഗന്ധി, കാഞ്ഞിരം, മഹാഗണി ബദാം, ക്വാസിയ, ക്വയിന, ആര്യവേപ്പ്, മിറ, കാപ്പി, ഉലുവ, ലഘുഫലം, അര്‍ട്ടിമിസിയ, കറ്റാര്‍വാഴ, കടുകുരോഹിണി, കിരിയാത്ത, കറളകം എന്നിവയെല്ലാം ആകാശഭൂതം കൂടുതലുള്ള വിഷയിനം ഔഷധങ്ങളാണ്. ബിര്‍ച്ച് സിറപ്പ്, ബിര്‍ച്ച് എണ്ണ, കറുത്ത റോഡോഡെന്‍ട്രോണ്‍ തേന്‍ എന്നിവയിലും ആകാശഭൂതതോത് കൂടുതലാണ്. കറുവപ്പട്ട, ഗുഗ്ഗുലു, കുരുമുളക്, ത്യൂജ, ദേവദാരു, ടര്‍പന്‍റയിന്‍, ഉഷ്ണ കര്‍പ്പൂരം, വിഴാലരി, മുളക്, കടുക്, ജീരകം, തിപ്പലി, കുങ്കുമപൂവ്വ്, പുതീന, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, കായം, അയമോദകം തുടങ്ങിയ എരിവിനങ്ങളും കാഞ്ഞിരം, ക്വാസിയ, കടുക്ക, ആര്യവേപ്പ്, മഹാഗണി, മിറ, വാതാരി, എള്ള്, ഉലുവ, കിരിയാത്ത, ബിര്‍ച്ച് തുടങ്ങിയ കയ്പ്പ് ഇനങ്ങളും സ്വര്‍ണ്ണ കണികകള്‍ അടങ്ങിയ തേന്‍; സുര, സുര്‍ക്ക, കടലുപ്പ് എന്നിവയും ഉഷ്ണ ദേഹപ്രകൃതിക്കാര്‍ക്ക് ജരായുടെ തീവ്ര അവസ്ഥയില്‍ പ്രയോജനപ്പെടുത്താവുന്ന സമാനയിനം കായകല്‍പ്പങ്ങളാണ്.

കൌമാരത്തില്‍ ശീതയിനം ദേഹപ്രകൃതിക്കാരായവര്‍ക്ക് വെള്ളി, സിങ്ക് എന്നിവയുടെ സൂക്ഷ്മ അംശങ്ങള്‍ കലര്‍ന്ന സസ്യങ്ങളെ അതിസൂക്ഷ്മ അളവിലൊ അഭിഷേകമായൊ കൗമാരത്തില്‍, യൗവനത്തില്‍ വാര്‍ദ്ധക്യപ്രതിരോധ ഔഷധമായി പ്രയോജനപ്പെടുത്താനാകും. ആഭരണമായും ഉപയോഗിക്കാം. ഉഷ്ണ ദേഹപ്രകൃതിക്കാരില്‍ രോഗപരിഹാരത്തിനായി സമാന ആശയത്തില്‍ ഔഷധങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അതിസൂക്ഷ്മ അളവില്‍ തന്നെ ഉപയോഗിക്കണം. മാത്ര അധികമായാല്‍ അത് ചിലപ്പോള്‍ അകാലവാര്‍ദ്ധക്യത്തിനും രോഗലക്ഷണങ്ങളുടെ വര്‍ദ്ധനവിനും ഇടവരുത്തും. ഗുഗ്ഗുലു ഉഷ്ണയിനമാണ്. ഗുഗ്ഗുലു എന്ന പദത്തിന്‍റെ അര്‍ത്ഥം രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് എന്നാണ്. ഔഷധത്തിലെ ഘടകങ്ങള്‍, ഗുണങ്ങള്‍, പ്രഭാവം എന്നിവയോടൊപ്പം ദേശസ്വഭാവും പരിഗണിക്കണം. പ്രാദേശിക ഔഷധങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.

ദുര്‍മേദസ്സ്, മുഴ, മരവിപ്പ്, പക്ഷാഘാതം, മേദാക്ഷയം, സ്തംഭനയിനം പ്രയാസങ്ങൾ, അശ്മരി, ശ്ലീപദം, പേശീവാതം, സന്ധിവാതം, ലൈംഗികബലക്ഷയം, പ്രോസ്റ്റേറ്റുവീക്കം, മൂത്രവാര്‍ച്ചരോഗങ്ങള്‍ തുടങ്ങിയവയാണ് ശീതദേശങ്ങളിലെ ശീത ദേഹപ്രകൃതിക്കാരായ വൃദ്ധരില്‍ കണ്ടുവരുന്ന നിജരോഗങ്ങള്‍. ഇത്തരം ശീതയിനം രോഗങ്ങളുടെ തീവ്ര അവസ്ഥയില്‍ ഉഷ്ണയിനം ഔഷധങ്ങളെ താല്‍ക്കാലികമെന്നോണം പ്രയോജനപ്പെടുത്തണം. ശീത ദേഹപ്രകൃതിക്കാരായ വൃദ്ധരുടെ ശീതയിനം രോഗങ്ങളുടെ മൃദു അവസ്ഥയില്‍ ചവര്‍പ്പ്, കൈപ്പ് രസങ്ങളുള്ളതും ശീതയിനത്തില്‍പ്പെട്ടതുമായ വിഷ ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ ഉപയോഗിക്കുന്നത് തഥര്‍ത്ഥകാരിയാണ്. കരിംജീരകം, കരിങ്ങാലി, വേങ്ങ, ചന്ദനം, കുടജ, ആല്‍, കരിവേലം, കുന്തിരിക്കം, സാബ്രാണി (ലൊബാന്‍, സ്റ്റയിറാക്സ്‌), പച്ചകര്‍പ്പൂരം, ചെമ്പരുത്തി, മല്ലി, റോസ്, പേരക്ക, നെല്ലിക്ക, കീഴാര്‍നെല്ലി, മേരിഗോള്‍ഡ്‌, കമോമില, ഇരട്ടിമധുരം, ശതാവരി, കരയാംപൂവ്വ്, ചെറുനാരങ്ങ, നെല്ല്, ഞെരിഞ്ഞില്‍, ഏലം, കറ്റാര്‍വാഴ, താഴുതാമ, കടുകുരോഹിണി, താമര, ഏഴിലംപാല, ആടലോടകം, താന്നിക്ക; വെള്ളി, ഇയ്യം, ചെമ്പ്, സിങ്ക്, അലുമിനിയം, ആന്‍റിമണി, ഇന്തുപ്പ് തുടങ്ങിയവയെല്ലാം ശീതയിനങ്ങളാണ്.

ബലക്ഷയത്തെ പരിഹരിക്കുവാന്‍ ബലം, ആയുസ്സ് എന്നിവ കൂടുതലുള്ള ദ്രവ്യങ്ങളെ (Doctrine of Signature) പ്രയോജനപ്പെടുത്താനാകുമൊ എന്നും ചിലര്‍ അനേഷിച്ചുനോക്കി. ഖുയിര്‍കസ്, ഒലീവ്, ആല്‍, തൂജ, വില്ലോ, ബിര്‍ച്ച്, തമ്പകം, നക്സുവോമിക്ക, അക്കേഷ്യ കറ്റെച്ചു, ഗയ്നകാര്‍ഡിയ, കാസ്സിയ ഫിസ്റ്റുല, നാഗബല (വള്ളി കുറുന്തോട്ടി), തേക്ക്, വാളന്‍പുളി, കടുക്ക, നെല്ലിക്കവിത്ത്, കുന്നിക്കുരു, താമരവിത്ത്; ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, മൈക്ക, സിലിക്ക, മുത്ത്, വജ്രം, വെള്ളി, സ്വർണ്ണം, ഇയ്യം, അലുമിനിയം, കാന്തം തുടങ്ങിയവ പൊതുവെ ആയുസ്സ് കൂടിയ ഇനങ്ങളാണ്. ഇവയെ അതിസൂക്ഷ്മ മാത്രയില്‍ മാത്രം ഉപയോഗിക്കണം. ക്ഷീണസ്വഭാവം പ്രകടിപ്പിക്കുന്ന ഇനങ്ങളെ ദുഃഖപരിഹാരത്തിന് പ്രയോജനപ്പെടുത്താനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു. തൊട്ടാവാടി, മുക്കുറ്റി, തകര, ചീര, എള്ള് എന്നിവ വേഗത്തില്‍ വാടുന്നയിനം സസ്യങ്ങളാണ്. ഇത്തരം ഇനങ്ങളുടെ സാരാംശങ്ങളെ വിഷാദരോഗങ്ങളില്‍  അഭിഷേകമായി പ്രയോജനപ്പെടുത്തുന്നത് തഥര്‍ത്തകാരിയാണ്.

ആർജിതയിനം നിജരോഗങ്ങളിൽ ഇപ്പോള്‍ അധികവും അലർജിയിനം രോഗങ്ങളാണ്. സഹജയിനം സാരാംഗ്നികള്‍ കുറയുന്നതും ഒപ്പം പ്രതിസാരാംഗ്നികള്‍ രൂപപ്പെടുന്നതുമാണ് ഇത്തരം രോഗങ്ങള്‍ക്ക് അടിസ്ഥാനം. അലർജനുകളായ ഘടകങ്ങള്‍ ഏതെല്ലാമാണ് എന്ന് തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കണം. ചിലർക്ക് ഗ്ളൂട്ടൻ, കസീൻ, അല്ലോകസൻ, സാലിസിലിക് അമ്ലം, പഞ്ചസാര എന്നിവയെങ്കിൽ വേറെ ചിലർക്കത് രാസയിനം പ്രിസർവേറ്റീവുകളും രാസ ഔഷധങ്ങളുമാണ്. വിരുദ്ധയിനത്തില്‍പ്പെട്ട ആഹാരങ്ങള്‍ ഒന്നിച്ചുകഴിക്കുന്നത് ഒഴിവാക്കണം. വിരുദ്ധതകള്‍ ചേർന്നാൽ സംഘട്ടനം നടക്കും. ചില ഘട്ടങ്ങളില്‍ രണ്ടിന്‍റെ ഗുണങ്ങളും നഷ്ടപ്പെടും. പാലും മത്സ്യവും വിരുദ്ധമാണ്. കോഴിമാംസത്തോടൊപ്പം കാപ്പി കലര്‍ന്നത്, മധുരപലഹാരങ്ങള്‍ എന്നിവയെ കഴിക്കരുത്. പാല്‍, മാംസം എന്നിവ അടങ്ങിയ ഇനങ്ങള്‍ കഴിച്ചതുമൂലമുള്ള അലര്‍ജിപ്രയാസങ്ങളില്‍ മത്സ്യയെണ്ണ അഭിഷേകം ചെയ്യുന്നത് സമാനതത്വരീതിയാണ്. മധുരവും കയ്പ്പും വിരുദ്ധമാണ്. കയ്പ്പിനം ദ്രവ്യങ്ങളുടെ കൂടെ മധുരം ചേര്‍ത്ത് കഴിച്ചാല്‍ രണ്ടിന്‍റെയും ദൂഷ്യം കുറയും. കാപ്പിയിൽ പഞ്ചസാര ചേർത്താൽ രണ്ടിന്‍റെയും വിഷം കുറയും. ചുണ്ണാമ്പ്, ഗന്ധകം, എല്ലുകരി, ഫോസ്ഫോറിക് അമ്ലം എന്നിവ ചേര്‍ത്ത് സംസ്കരിച്ചെടുക്കുന്ന ഒന്നാണ് പഞ്ചസാര. പഞ്ചസാരയുടെ ഉപയോഗം മൂലമുള്ള നിജരോഗങ്ങളില്‍ ഗന്ധകം, ഫോസ്ഫറസ് എന്നിവ അടങ്ങിയ സസ്യങ്ങളെ പ്രയോജനപ്പെടുത്തിയാല്‍ പഞ്ചസാര മൂലമുള്ള ദൂഷ്യം ലഘുവാകും. മല്ലി, കടുക്, ഉലുവ, വെളുത്തുള്ളി, ചുവന്നുള്ളി, എള്ള്, കാബേജ് എന്നിവയില്‍ ഗന്ധകവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. മധുരം അധികം അടങ്ങിയ ക്രീം പോലുള്ള ആഹാരയിനങ്ങള്‍ അധികം അളവില്‍ കഴിച്ചാൽ കുടലില്‍ പൂപ്പലുകളും വിരകളും വിരകളുടെ മദവും കൂടും. കുരുമുളക്, കരയാംപൂവ്വ്, വിഴാലരി, അര്‍ട്ടിമിസിയ, കായം, വെളുത്തുള്ളി തുടങ്ങിയ വിരനാശക ഇനങ്ങളെ ഇടയ്ക്കിടെ പ്രയോജനപ്പെടുത്തണം. ഉമിനീരിന് മധുരരസം അധികമായി അനുഭവപ്പെടുന്ന രോഗങ്ങളില്‍ കറുവപ്പട്ട, ജാതിക്ക, സ്ടിവിയ, അല്‍ഫാല്‍ഫ, പുതീന, കുങ്കുമപൂവ്, ഏലം, ഇരട്ടിമധുരം എന്നിവയില്‍ ഒന്ന് തേനില്‍ ചേര്‍ത്ത് ത്വക്കില്‍ അഭിഷേകം ചെയ്യുന്നത് തഥര്‍ത്ഥകാരിയാണ്. കരള്‍രോഗം മൂലവും മറ്റും ഉമിനീരിന് കയ്പ്പ് അനുഭവപ്പെടുന്ന അവസ്ഥകളില്‍ കടുകുരോഹിണി പാലില്‍ നേര്‍പ്പിച്ച് ലഘു അളവില്‍ അകത്ത് സേവിക്കുകയൊ ചക്കരക്കൊല്ലി ത്വക്കില്‍ അഭിഷേകം ചെയ്യുകയൊ ചെയ്യണം.

ചവർപ്പ്, കൈപ്പ് എന്നീ രസങ്ങളും കറ സ്വഭാവവും ഉള്ള ഒരു ഉഷ്ണപാനിയമാണ് തേയില ചേര്‍ത്ത് തയ്യാറാക്കിയ ചായ. തിയോ (ഗ്രീക്ക്) എന്ന പദത്തിന്‍റെ അര്‍ത്ഥം ദൈവം എന്നാണ്. ചായ പതിവായും അധികമളവിലും കടുപ്പത്തിലും കുടിച്ചാല്‍ അത് കരളിന്‍റെ ചുരുക്കത്തിന് കാരണമാകും. ഇരുമ്പിന്‍റെ ആഗീരണത്തെ തടസ്സപ്പെടുത്തും. ചായ വളരെ നേര്‍പ്പിച്ച തോതിലാണ് കുടിക്കുന്നതെങ്കില്‍ ഇത് കരളിന്‍റെ ആരോഗ്യത്തെ പോഷിപ്പിക്കും. അര്‍ബുദസാദ്ധ്യതയെ പ്രതിരോധിക്കും, മുറിവുകളെ വേഗത്തില്‍ ഉണക്കും. പ്രാണശക്തി, മനസ്സ് എന്നിവയെ ഉണർത്തും.

താമസിക ഇനം ദ്രവ്യങ്ങളെ ലഘു അളവില്‍ പ്രയോഗിച്ചാല്‍ അത് വിസര്‍ജ്ജനത്തെ ത്വരിതപ്പെടുത്തി ശുദ്ധിയെ പ്രോത്സാഹിപ്പിക്കും. അതിസൂക്ഷ്മ അളവിൽ പ്രയോഗിച്ചാല്‍ സമാനയിനം ദോഷങ്ങളെ നിഷ്ക്രിയവുമാക്കും. പുളിച്ച ചായ, പുളിച്ച തേങ്ങാപ്പാല്‍, പുളിച്ച മോര്‍, കള്ള്, സുര്‍ക്ക; ഫംഗസ് കലര്‍ന്ന എണ്ണക്കുരുക്കള്‍, ഫംഗസ് കലര്‍ന്ന എണ്ണകള്‍, കൂണ്‍, പഴകിയ വഴുതിനങ്ങയുടെ തൊണ്ട്, യീസ്റ്റ്; അശുദ്ധിയായ നെയ്യ്, മത്സ്യഎണ്ണകൾ, മൂത്രം, തേന്‍; അമ്ലം, ചാര്‍ക്കോള്‍, ടാര്‍, തുരുമ്പ് തുടങ്ങിയ തമസ്സ് ഇനം (നാഗാമൃത്) ഔഷധങ്ങളെ ത്വക്കില്‍ അഭിഷേകം ചെയ്‌താല്‍ ഉഷ്ണ ദേഹപ്രകൃതിക്കാരിലെ ഉഷ്ണവര്‍ദ്ധകരായ ശീതയിനം ദോഷങ്ങള്‍ നിഷ്ക്രിയമാകും. അമ്ലതയുള്ള പാനിയത്തെയൊ വിറ്റാമിന്‍ സി (1 ഗ്രാം) അടങ്ങിയ ഫലങ്ങളെയൊ അധികം അളവില്‍ കഴിച്ചാല്‍ മൂത്രതോത് വര്‍ദ്ധിക്കും. മൂത്രത്തിലൂടെ ജലലേയയിനം മാലിന്യങ്ങള്‍ പുറത്തുപോകും. വൃക്കകള്‍ ശുദ്ധിയാകും. ജലലേയയിനം വിറ്റാമിനുകളും കൂടെ നഷ്ടപ്പെടും. കുടലില്‍ ഇരുമ്പിന്‍റെ ആഗീരണ തോത് വര്‍ദ്ധിക്കും. രക്തയിതര കോശങ്ങളില്‍ ഇരുമ്പ് അംശങ്ങള്‍ ഊറുന്നത് പതിവായാല്‍ വാര്‍ദ്ധക്യം വേഗത്തിലാകും. വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക, ചെറുനാരങ്ങ എന്നിവയെ വളരെ കുറഞ്ഞ അളവില്‍ ഉപയോഗിച്ചാല്‍ ആയുസ്സ് വര്‍ദ്ധിക്കും. നെല്ലിക്കനീരും മഞ്ഞള്‍നീരും നെയ്യും കലര്‍ത്തി അഭിഷേകം ചെയ്യുന്നത് ത്വക്കിന്‍റെ ശോഭ മെച്ചപ്പെടാനും ഉതകും.

മൂത്രത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുന്ന മാലിന്യങ്ങളില്‍ ഒന്നാണ് പൊട്ടാസ്യം ലവണങ്ങള്‍. വീര്യപരമായി ഇത് ശീതമാണ്. അഗ്നിശമനകാരിയുമാണ്. വളർത്തുമൃഗങ്ങളില്‍ നിന്ന് പാൽ കൂടുതല്‍ ചുരത്തുന്നതിനായി പൊട്ടാസ്യം കലർത്തിയ ലവണത്തെയൊ യൂറിയയെയൊ തീറ്റയിൽ ചേർത്ത് നൽകുന്ന രീതി ചില ദേശങ്ങളില്‍ നിലവിലുണ്ടായിരുന്നത്രേ. പൊട്ടാസ്യം അധികമാത്രയില്‍  രക്തത്തില്‍ എത്തിയാല്‍ വൃക്കകൾ അപ്പപ്പോള്‍ തന്നെ പുറംതള്ളും. ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, നാളികേരം, നേന്ത്രപ്പഴം, ചീര, അവഗാഡോ, കടല, വെളുത്തയിനം പയറുകള്‍, കോഴി, ട്യൂണ, ഇന്തുപ്പ് എന്നിവയില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇന്തുപ്പിന്‍റെ രുചി കൈപ്പ് കലർന്ന ഉപ്പുരസമാണ്. ഇവ ലഘു അളവില്‍ മാലിന്യങ്ങളെ പുറംതള്ളാനും ദോഷങ്ങളെ നിര്‍വീര്യമാക്കാനും ഉതകും. പൊട്ടാസ്യം തോത് അധികമായാല്‍ അത് ഹൃദയത്തിലെ ചാലകപേശീകലകളെ സതംഭിപ്പിക്കും. ചില രാജ്യങ്ങളിൽ വധശിക്ഷ നടപ്പാക്കുന്നത് പൊട്ടാസ്യം കുത്തിവെച്ചാണത്രെ. പേശീരോഗപ്രയാസങ്ങളെ പരിഹരിക്കാനും ഉഷ്ണയിനം സോറദോഷത്തെ നിര്‍വീര്യമാക്കാനും സംസ്കരിച്ച് സൂക്ഷ്മമാക്കിയ പൊട്ടാസിയം ഉതകും.

മസ്തിഷ്കം, പാന്‍ക്രിയാസ്, ഹോര്‍മോണ്‍ ഗ്രന്ഥികള്‍, രക്തം, മജ്ജ തുടങ്ങിയ മൃദുയിനം കലകളുടെ ക്ഷയാവസ്ഥയില്‍ സൈനയിഡ്‌ സാരാംശങ്ങള്‍ അടങ്ങിയ കൈപ്പുയിനം സസ്യഔഷധങ്ങളെ സൂക്ഷ്മ മാത്രയില്‍ ഉപയോഗിച്ചാല്‍ അത് ക്ഷയമാറ്റങ്ങളെ പരിഹരിക്കും. വിഷയിനത്തില്‍പ്പെട്ട സസ്യമാണെങ്കില്‍ സുരക്ഷിത മാര്‍ഗ്ഗമെന്നോണം എണ്ണ, നെയ്യ്, തേന്‍ എന്നിവയില്‍ ഒന്നില്‍ കലര്‍ത്തി ത്വക്കില്‍ അഭിഷേകം ചെയ്യണം. പീച്ച്‌, ആപ്പിള്‍, മമ്ര ബദാം, ചെറിക്കുരു, ക്രട്ടെഗിയസ്‌, പുകയില, അല്‍ഫാല്‍ഫ, റോസ്, സോര്‍ഗം, ഫ്ലാക്സ്സീഡ്, മുളവേര്‍, മരച്ചീനി എന്നിവയില്‍ സൈനയിഡ്‌ സാരാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ചാലുകള്‍, അനുബന്ധ സ്രോതസ്സുകള്‍ എന്നിവയിലൂടെയുള്ള മാലിന്യസഞ്ചാരം തടസ്സപ്പെടുന്നതും കോശങ്ങളില്‍ മാലിന്യങ്ങളുടെ തോത് വര്‍ദ്ധിക്കുന്നതും കോശവിഭജനത്തിനുള്ള ശേഷി തീരുന്നതുമാണ് കോശവിഭജനക്രമം വികൃതമാകുന്നതിന് പ്രേരകമാകുന്നത്. കോശങ്ങള്‍ക്ക് അന്‍പത് മുതല്‍ എഴുപത് തവണ വരെ വിഭജിക്കാനുള്ള ശേഷി നൈസര്‍ഗികമായി തന്നെയുണ്ട്. നാഡീവ്യൂഹത്തില്‍ അധികവും വിഭജിക്കാന്‍ ശേഷിയില്ലാത്ത കോശങ്ങളാണ്. നാഡീകോശങ്ങളുടെ ആരോഗ്യം ക്ഷയിച്ചാല്‍, ഹൃദയപേശീകോശങ്ങളില്‍ കോശവിഭജനത്തിന്‍റെ തവണകള്‍ നേരെത്തെ പൂര്‍ത്തികരിച്ചാല്‍ ആയുസ്സ് കുറയും. നാഡീയിതരകോശങ്ങളിലെ അകാലവാർദ്ധക്യത്തോട്, ത്വക്കുകോശങ്ങളിലെ ക്ഷയപ്രക്രിയകളോട് പ്രാണശക്തി പ്രതികരിക്കുന്നതാണ് അര്‍ബുദരോഗത്തിന്‍റെ അടിസ്ഥാനം. കോശങ്ങളില്‍ അശുദ്ധി വര്‍ദ്ധിച്ചാല്‍, കോശങ്ങളിലെ സാരാംഗ്നികള്‍ തീര്‍ന്നാല്‍, പോഷകാംശങ്ങള്‍ കിട്ടാതെ വന്നാല്‍ കോശത്തില്‍ അങ്ങിങ്ങായുള്ള RNA തന്മാത്രകളുടെ തോത് കുറയും. ഓരോ കോശത്തിലും ഏകദേശം 3.6 ലക്ഷത്തോളം mRNA തന്മാത്രകള്‍ ഉണ്ട്. ഡി.എൻ.എ യുടെ അറ്റങ്ങളിൽ തൊപ്പി പോലെ നിലകൊള്ളുന്ന ടെലോമിർ മാംസ്യതന്മാത്രങ്ങളുടെ നീളം ഓരോ കോശവിഭജനം കഴിയുമ്പോഴും ക്രമത്തിൽ കുറയും. കോശവിഭജനങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ കുറയും. ടെലോമിറൈസ് സാരാംഗ്നി കുറയുന്നതുമൂലമാണ് ടെലോമിറസുകളുടെ നീളം കുറയുന്നത്. സപ്തധാതുക്കളില്‍ ക്ഷയം രൂപപ്പെടുത്തുന്നതില്‍, കോശങ്ങളിലെ DNA ഘടകങ്ങളെ ക്ഷയിപ്പിച്ച് കോശവാർദ്ധക്യം സൃഷ്ടിക്കുന്നതില്‍, ത്വക്കിലെയും ചര്‍മ്മത്തിലെയും വിഭജനതവണ വേഗത്തിലാക്കുന്നതില്‍ വികീരണയിനം ഊര്‍ജ്ജങ്ങള്‍, രാസദ്രവ്യങ്ങള്‍ എന്നിവ വലിയ പങ്കാണ് വഹിക്കുന്നത്. സമാനചികിത്സ മുഖേനെ കോശങ്ങളുടെ വിഭജനശേഷിയും തവണയും ക്രമീകരിക്കാനാകും. കോശനാശകങ്ങളായ ദ്രവ്യങ്ങളെ സംസ്കരിച്ച് ലഘുവാക്കി സൂക്ഷ്മഅളവിൽ പ്രയോഗിച്ചാൽ കോശങ്ങളുടെ വിഭജനങ്ങൾ തമ്മിലുള്ള ഇടവേളകളെ ദീര്‍ഘിപ്പിക്കാനാകും. കോശസമൂഹങ്ങള്‍ തമ്മില്‍ വേണ്ട സന്തുലിതാവസ്ഥയെ ക്രമപ്പെടുത്താനാകും. കോശവിഭജനത്തിന്‍റെ തവണകളെ ത്വരിതപ്പെടുത്തുന്ന അഗാരിക്കസ് ഇനം കൂണുകളെയും സ്ത്രീഹോർമോൺ തോത് വർദ്ധിപ്പിക്കുന്ന ത്യുജ, സോയാബീന്‍, കാപ്പി, എള്ള്, ഉലുവ, സൂര്യകാന്തി, ട്രൈഫോലിയം പ്രാടെന്‍സ്, വെളുത്തുള്ളി തുടങ്ങിയ സസ്യയിനങ്ങളെയും അര്‍ബുദരോഗങ്ങളില്‍ പ്രത്യേകിച്ച് ലൈംഗികാവയവങ്ങളില്‍ സംഭവിക്കുന്ന രോഗങ്ങളില്‍ സൂക്ഷ്മഅളവില്‍ ഔഷധമായി പ്രയോജനപ്പെടുത്താനാകും. തുജ, കാപ്പി, ക്വയിന, കാഞ്ഞിരം, കുരുമുളക്, തുളസി, എള്ള്, അല്‍ഫാല്‍ഫ, കരിംജീരകം, കുറുന്തോട്ടി, ജിൻസെങ്, വാലേരിയാന, ഇഞ്ചി തുടങ്ങിയ സസ്യ ഔഷധങ്ങളെയും സസ്യങ്ങളുടെ പൂര്‍വ്വികരായ സൈലീഷ്യ, ഇരുമ്പ്, ഈയ്യം, അലുമിനിയം, ചെമ്പ്, മാന്‍ഗനീസ്, മെര്‍ക്കുറി, ആര്‍സെനിക്, ഗന്ധകം, സ്വര്‍ണ്ണം, സോഡിയം, മഗ്നീഷ്യം, കാത്സ്യം, വെള്ളി, സിങ്ക്, ബോറോണ്‍ തുടങ്ങിയ ഖനീജഔഷധങ്ങളെയും അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തുന്ന രീതി സാമുവൽ ഹാനിമാന് മുന്‍പേതന്നെ നിലവിലുള്ള സംഗതിയാണ്.

വാര്‍ദ്ധക്യരോഗങ്ങളെ മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നീ ക്രമത്തില്‍ പരിഹരിക്കണം. ശുക്രധാതു, മജ്ജ, അസ്ഥി എന്നിവയുമായി ബന്ധപ്പെട്ട അവയവങ്ങളിലെയും ഭാഗങ്ങളിലെയും ക്ഷീണത്തെയും ക്ഷയത്തെയും ആദ്യം പരിഹരിക്കണം. ത്വക്ക്, രക്തം, മാംസം ക്രമത്തില്‍ ശുദ്ധി ആദ്യമേ സംഘടിപ്പിക്കണം. അസ്ഥിക്ഷയം മൂലം വേര്‍പെടുന്ന കാത്സ്യയിനം മാലിന്യങ്ങള്‍ വിദൂരഭാഗങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നതാണ് നിരവധി വാര്‍ദ്ധക്യരോഗങ്ങള്‍ക്ക് കാരണമാകുന്നത്. അസ്ഥിക്ഷയത്തെ പരിഹരിക്കാന്‍ സൈലീഷ്യ, കാത്സ്യം, ഫോസ്ഫെറസ്, മഗ്നീഷ്യം, ഇരുമ്പ്, ബോറോണ്‍ അടങ്ങിയ സസ്യങ്ങള്‍, അല്‍ഫാല്‍ഫ, ഗുഗ്ഗുലു, മുരിങ്ങ എന്നിവ ഉതകും.

പ്രാണശക്തിക്ക് ആധാരം പ്രാണവായുവും സാരാംഗ്നികളുമാണ്. പ്രാണവായു എല്ലായിടത്തും എപ്പോഴും ഉണ്ട്. സമുദ്രത്തിന്‍റെ അടിത്തട്ടിലെ അഗ്നിയില്‍ നിന്ന്, ഉപ്പുജലത്തില്‍ നിന്ന് ജനിച്ച് വികസിച്ച പ്രാണസ്വരൂപത്തില്‍ ഉപ്പ് സൂക്ഷ്മാംശം കുറഞ്ഞാല്‍, സാരാംഗ്നികള്‍ കുറഞ്ഞാല്‍ പ്രാണശക്തി ക്ഷയിക്കും. ലഘു അളവിലുള്ള കടലുപ്പും ലഘു അളവിലുള്ള അമ്ലങ്ങളും പ്രാണശക്തി വര്‍ദ്ധകങ്ങളാണ്. ശരീരദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയ്ക്ക് അനിവാര്യമായ ഒരു ഖനീജമാണ് സോഡിയം. കരയാംപൂവ്വ്, കടുക്, മല്ലി, ബീറ്റ്റൂട്ട്‌, കടല്‍പായലുകള്‍ എന്നിവ സോഡിയം അടങ്ങിയ സസ്യയിനങ്ങളാണ്. പഴം, വിത്തുകള്‍, മുട്ട എന്നിവയില്‍ സോഡിയത്തിന്‍റെ തോത് കുറവാണ്. ശീതയിനം കലുപ്പ് രസധാതുവര്‍ദ്ധകമാണ്. ശരീരത്തില്‍ നിന്ന് അധികമുള്ള മലിനയിനം ഉപ്പുകളെ ശരീരം പുറംതള്ളുമ്പോള്‍ കൂടെ ജലവും നഷ്ടപ്പെടും. മൂത്രത്തിന്‍റെ തോത് കൂടിയാല്‍ ജരാ വേഗത്തിലുമാകും. ഒഴുക്കുവെള്ളം, ഉറവജലം, ചൂട് ഏല്‍പ്പിച്ചതും കുലുക്കിയതുമായ ജലം, കടുപ്പം വളരെ കുറഞ്ഞ ഗ്രീന്‍ ടീ, ലഘു അമ്ലഗുണമുള്ള പാനീയം എന്നിവ പ്രാണശക്തിയെ ഉത്തേജിപ്പിക്കും, മൂത്രത്തെ ക്രമീകരിക്കും. പൂക്കള്‍, വിത്തുകള്‍ എന്നിവ പൊതുവെ പ്രാണശക്തി വര്‍ദ്ധകങ്ങളാണ്. ജാസ്മിന്‍ ഔഷധം അധികം അളവില്‍ ഹൃദയം, മസ്തിഷ്കം എന്നിവയെ മന്ദീഭവിക്കും. കുറഞ്ഞ അളവില്‍ പ്രാണശക്തിയെ ഉത്തേജിപ്പിക്കും. ലാവേണ്ടാര്‍, തൂജ എന്നിവയുടെ അഭിഷേകവും പ്രാണശക്തിയെ ഉത്തേജിപ്പിക്കും.

അകാലമരണത്തിന്‍റെ കാരണങ്ങളിൽ മുഖ്യം പ്രാണശക്തി, സാരാംഗ്നികള്‍ എന്നിവയെ ക്ഷയിപ്പിക്കുന്ന വിഷങ്ങളുടെ സാന്നിദ്ധ്യമാണ്. കാപ്പി, പുകയില എന്നിവ അധികം അളവില്‍ പ്രാണശക്തിക്ക് വിഷമാണ്. ജീവശക്തിയെ നശിപ്പിക്കുന്ന വിഷദ്രവ്യങ്ങള്‍ അതിസൂക്ഷ്മ അളവില്‍ അമൃതിന്‍റെ ഫലം പ്രദാനംചെയ്യും എന്നത് സമാന ആശയമാണ്. മിറ, അമര, അലോ എന്നീ പദങ്ങളുടെ അര്‍ത്ഥം കൈപ്പ്, മരണാവസ്ഥയില്‍ നിന്ന് പുനരുജ്ജീവിപ്പിക്കുന്നത് എന്നാണ്. ദേഹപ്രകൃതിക്കനുസരിച്ചുള്ള അമരയിനം ഔഷധങ്ങളെ തിരിച്ചറിഞ്ഞ് ത്വക്കില്‍ അഭിഷേകം ചെയ്യണം. കാഞ്ഞിരം, ഖദിര, റോഡോഡെന്‍ഡ്രോന്‍, മെലിലോട്ടസ്, സാമ്പുക്കസ്, അര്‍ബുട്ടസ്, യൂക്കാലിപ്റ്റസ്, വില്ലോ, ഗൌളിത്തേറിയ, കാപ്പി, അല്‍ഫാല്‍ഫ എന്നിവയുടെ തേന്‍; മാപിള്‍ സിറപ്പ്, ബിര്‍ച്ച് സിറപ്പ്, ഈന്തപ്പഴം സിറപ്പ് എന്നിവയെയും ക്വാസിയ, ഇഗ്നേഷ്യ, അമയിഗാഡാലസ്, ഗുഗ്ഗുലു, മിറ, ആവണക്ക്, പനാക്സ് ജിന്‍സെങ്ങ് എന്നിവയെയും അമരയിനം നാഗാമൃത അഭിഷേകമായി ഉപയോഗിക്കാനാകും.

ലഹരിയിനം ദ്രവ്യങ്ങള്‍ സ്ഥൂല അളവില്‍ ബാഹ്യമനസ്സിനെ ഉത്തേജിപ്പിക്കും. ഇവ ആന്തരിക മനസ്സ്, പ്രാണശക്തി എന്നിവയെ ക്ഷയിപ്പിക്കും. കാപ്പി, പുകയില എന്നിവ സൂക്ഷ്മ അളവില്‍ ചിലരില്‍ ആന്തരിക മനസ്സിനെ വികസിപ്പിക്കും. കാര്‍ബണ്‍, നൈട്രജന്‍, സൈനയിഡ്‌, ഗന്ധകം, ഘനലോഹഅംശങ്ങള്‍ എന്നിവ പുകയിലയുടെ പുകയില്‍ അടങ്ങിയിട്ടുണ്ട്. അമോണിയ, യൂറിയ എന്നിവയ്ക്ക് സമാനങ്ങളായ നിരവധി രാസഘടകങ്ങളും പുകയിലയിലുണ്ട്. ഇവ സ്ഥൂല അളവില്‍ മൂതവിസര്‍ജ്ജനത്തെ പോഷിപ്പിക്കും. നാരയെ നശിപ്പിക്കും. നാരാ അയന അനുകൂലിയാണ് പുകയില. പുകയിലയുടെ സത്ത് ത്വക്കില്‍ അഭിഷേകമെന്നോണം ഉപയോഗിക്കുന്നത് ആര്‍ജിനൈന്‍ ഹോര്‍മോണ്‍ സ്രവം മെച്ചപ്പെടാന്‍ സഹായിക്കും. ആര്‍ജിനൈന്‍ തോത് കൂടുന്നത് അനുസരിച്ച് ശരീരത്തിലെ നാരയുടെ സാമാന്യതോത് ക്രമീകരിക്കപ്പെടും. രക്തസമ്മര്‍ദ്ദബലം മെച്ചപ്പെടും. വാര്‍ദ്ധക്യത്തിലെ ഒരു മുഖ്യപ്രശ്നമാണ് താഴ്ന്ന രക്തസമ്മര്‍ദ്ദം. ജിന്‍സെങ്ങ്, ഇരട്ടിമധുരം, തുജ എന്നിവയെ അഭിഷേകം ചെയ്താലും രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചുകിട്ടും.

ശരീരത്തില്‍ നിത്യാഹാരത്തിലൂടെ ലഘുഅളവിലെന്നോണം എത്തുന്ന വിഷാംശങ്ങളും അകാലവാര്‍ദ്ധക്യത്തിന് കാരണമാണ്. അരി, മത്സ്യം എന്നിവയിലൂടെയും മറ്റും ദേഹത്തില്‍ എത്തുന്ന ഒരു വിഷമാണ് ആര്‍സെനിക്. ഇതിന്‍റെയും താലിയം, പാമ്പിന്‍വിഷ സാമാനങ്ങളായ മറ്റ് കഠിനവിഷങ്ങള്‍ എന്നിവയുടെയും സൂക്ഷ്മഅംശങ്ങളെ നിര്‍വീര്യമാക്കാൻ കാഞ്ഞിരം, അതിവിടയം, കുരുമുളക്, കടലുപ്പ്‌ എന്നീ വിഷയിനം ദ്രവ്യങ്ങളുടെ ലഘു അംശങ്ങളെ പ്രയോജനപ്പെടുത്തുന്നത് തഥര്‍ത്ഥകാരിരീതിയാണ്. വിഷയിനം ഔഷധദ്രവ്യങ്ങളെ നേര്‍പ്പിച്ച് നിരവധി തവണ സംസ്കരിച്ചാല്‍ അതിലെ വിഷഗുണം ലഘുവാകും. രോഗാണുക്കള്‍, വിപരീതവീര്യത്തിലുള്ള വിഷങ്ങള്‍ എന്നിവയെ നിര്‍വീര്യമാക്കാനും പ്രാണശക്തിയെ ഉത്തേജിപ്പിക്കാനും ഇവയെ പ്രയോജനപ്പെടുത്താനാകും. വിഷയിനങ്ങളായ ക്വയ്ന, ക്വാസിയ, കാരസ്ക്കരം, വേപ്പ്, കാപ്പി, വാതാരി, അതിവിടയം, പുകയില, കുരുമുളക്, എരുക്ക്, കൊണിയം മാക്കുലെറ്റം എന്നിവയെ ലഘു അളവില്‍ ഉള്ളംകാലില്‍ അഭിഷേകം ചെയ്‌താല്‍, സംസ്കരിച്ച് അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തിയാല്‍ ഉഷ്ണയിനം ദോഷങ്ങള്‍ നിഷ്ക്രിയമാകും. ദോഷങ്ങള്‍ നിര്‍വീര്യമാകുമ്പോള്‍ സ്തംഭനപ്രയാസങ്ങള്‍ അപ്രത്യക്ഷമാകും. ഇന്ദ്രിയശേഷികള്‍ മെച്ചപ്പെടും, പ്രാണശക്തി വര്‍ദ്ധിക്കും. ശരീരപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. ആയുസ്സ് ദീര്‍ഘിക്കും. അകില്‍, ഗുഗ്ഗുലു, ദേവദാരു, കടുക്, യൂക്കാലിപ്റ്റസ്, പുതീന, പുകയില, ഹാരമല പെഗനം (ഉഷ്ണം); പച്ചകര്‍പ്പൂരം, സ്റ്റയിറാക്സ്, ചന്ദനം, അലോവെറ (ശീതം) എന്നിവയുടെ സൂക്ഷ്മധൂപത്തെ ചിലര്‍ ദോഷനിര്‍വീര്യഔഷധമായി ഉപയോഗിച്ചുനോക്കിയിരുന്നു. വെറ (ലാറ്റിന്‍) എന്ന പദത്തിന്‍റെ അര്‍ത്ഥം സത്യം എന്നും അലോ (അറബി) എന്നതിന്‍റെ അര്‍ത്ഥം ‘തിളക്കമുള്ള കൈപ്പ്’ എന്നുമാണ്.

മനുഷ്യന്‍ മുഖ്യമായും വായു ജീവിയാണ്. പ്രാണവായു കിട്ടാതെ വന്നാല്‍ മൂന്ന് മിനിട്ടുകള്‍ക്കുള്ളില്‍ മനുഷ്യന്‍ ബോധരഹിതനാകും. അഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാം. സീല്‍, നീലത്തിമിംഗലം എന്നിവയ്ക്ക് വായു ഇല്ലാതെ ദീര്‍ഘനേരം നിലനില്‍ക്കാനാകും. കടല്‍ജീവികളില്‍ വെച്ച് കൂടുതല്‍ ആയുസ്സ് അനുഭവിക്കുന്ന തിമിംഗലത്തിന്‍റെ ഹൃദയസ്പന്ദനനിരക്ക് കുറഞ്ഞ (രണ്ട് മുതല്‍ ആറ്/മിനുട്ട്) തോതിലാണ്. ഇരുമ്പ്, ചെമ്പ്, സെലീനിയം, മെര്‍ക്കുറി, സ്വര്‍ണ്ണം തുടങ്ങിയ ഖനീജങ്ങളുടെ അംശങ്ങള്‍ ഇവയുടെ കരളിലും മറ്റ്‌ ശരീരഭാഗങ്ങളിലും നിലകൊള്ളുന്നുണ്ട്. മനുഷ്യന് വേണ്ട പ്രാണവായുവിനെ നല്‍കുന്നത്‌ മുഖ്യമായും സസ്യങ്ങളാണ്. മനുഷ്യന്‍റെ പൂര്‍വ്വികര്‍ സസ്യങ്ങളും സസ്യങ്ങളുടെ പൂര്‍വ്വികള്‍ ഖനീജങ്ങളും ഖനീജങ്ങളുടെ പൂര്‍വ്വികള്‍ ലോഹങ്ങളുമാണ് എന്നൊരു സങ്കല്‍പ്പമുണ്ട്. സസ്യങ്ങളില്‍ ലോഹാംശങ്ങളുടെ തോത് കൂടിയാല്‍ സസ്യങ്ങള്‍ വേഗത്തില്‍ നശിക്കും. മനുഷ്യന്‍റെ ആഹാരസ്രോതസ്സ് സസ്യങ്ങളാണ്. സസ്യങ്ങളുടെ നാശകഘടകങ്ങള്‍ മനുഷ്യന്‍റെയും നാശകഘടകങ്ങളാണ്. സസ്യങ്ങള്‍ ഒരു നന്മയിനം ദ്രവ്യത്തെ നല്‍കുന്നുവെങ്കില്‍ ഒരു ദോഷയിനം കൂടി നല്‍കുന്നുണ്ടാകും എന്നും ചിലര്‍ സങ്കല്‍പ്പിച്ചു. അത്തരം തമസ്സുഘടകങ്ങളെ ഷധപരിഹാരദ്രവ്യമായി, ക്ഷയപ്രതിരോധദ്രവ്യമായി, ക്ഷയപരിഹാരദ്രവ്യമായി ഉപയോഗിക്കാനാകും എന്നത് തഥര്‍ത്ഥകാരിയിനം യുക്തിയാണ്. ശ്വാസകോശാവയവങ്ങളുടെ ആരോഗ്യം കുറഞ്ഞാല്‍ വാര്‍ദ്ധക്യം വേഗത്തിലാകും. കാറ്റ് പോയാല്‍ കാലവും തീരും. ശ്വാസകോശാവയവങ്ങളിലെ ക്ഷയം നിമിത്തം മരണപ്പെടുന്നവരുടെ എണ്ണം താരതമ്യേനെ കൂടുതലാണ്. കരി, സിലിക്ക, ആര്‍സെനിക്, കാഡ്മിയം തുടങ്ങിയ ഖനീജങ്ങള്‍, രാസമാലിന്യങ്ങള്‍, രോഗാണുക്കള്‍, വികീരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഭാഗവാക്കാകുന്നുണ്ട്. ശ്വാസകോശാവയവങ്ങളുടെ ആരോഗ്യം ഇടയ്ക്കിടെ മെച്ചപ്പെടുത്തണം. തിപ്പലി, പുതീന, തുളസി, ആടലോടകം, ഇരട്ടിമധുരം, ക്വാസിയ, സൂക്ഷ്മമാക്കപ്പെട്ട ആര്‍സെനിക് തുടങ്ങിയ മരുന്നുകളെയും മുന്തിരി അടക്കമുള്ള രസായനങ്ങളെയും ഇതിന്നായി പരിഗണിക്കണം. പ്രണായാമം ശീലമാക്കണം. വായ അടച്ചുപിടിച്ച് വീര്‍പ്പിച്ച് മൂക്കും മേല്‍ച്ചുണ്ടും ചലിക്കുന്ന രീതിയില്‍ മുഖവ്യായാമം ചെയ്യണം. അതിനുശേഷം മൂക്കിന്‍റെ ഓരോ ദ്വാരത്തിലൂടെയും മാറിമാറി ദീര്‍ഘമായി അകത്തോട്ട് വായുവിനെ ശ്വസിക്കണം. രണ്ട് ദ്വാരത്തിലൂടെയും ഉച്ഛസിക്കണം. അഞ്ചുതവണ വീതം ഇപ്രകാരം ചെയ്തശേഷം നാക്ക് നീട്ടിപിടിച്ച് മൂക്കിലൂടെ അഞ്ചുതവണ വീതം ദീർഘമായി ശ്വസിക്കണം. വായയിലൂടെ വായുവിനെ ഉള്ളിലോട്ട് ശബ്ദത്തോടെ പതിനഞ്ച് തവണ തുടര്‍ച്ചയായി വലിക്കണം. തുടർന്ന് പ്രാണായാമം ചെയ്യണം. ഉപവാസം, ഉപാസന, അശ്രദ്ധ, ഏകാന്തത, അധമവികാരധ്യാനം, സന്യാസം, ഉറക്കം, സമര്‍പ്പണം, പൂജ, ബലി എന്നിവയെ സ്വീകരിച്ച പോലെ ഇടയ്ക്കിടെ ശ്വസനത്തെ ഒഴിവാക്കുന്ന കാര്യവും പരിഗണിക്കണം. ശ്വസനമില്ലായ്മയെ അനുഭവിക്കണം. അന്തരീക്ഷവായുവിനെ തിരസ്ക്കരിച്ച്, ശരീരത്തില്‍ തന്നെയുള്ള ഇംഗാലമ്ലവാതകത്തിന്‍റെ തോത് ശ്വാസകോശത്തില്‍ വര്‍ദ്ധിപ്പിച്ച്, ഹൃദയമിടിപ്പ്നിരക്ക് താല്‍ക്കാലികമായി കൂട്ടി അന്തിമമായി ഹൃദയനിരക്ക്, ശ്വസനനിരക്ക് എന്നിവയെ കുറയ്ക്കുന്ന പ്രാണായാമയിനം അഭ്യാസം തഥര്‍ത്ഥകാരിയാണ്. ശ്വസനക്രിയകളെ നിയന്ത്രിക്കാനായാല്‍, രോഗപ്രയാസങ്ങളില്‍ സമാനയിനം ഔഷധങ്ങളെ അതിസൂക്ഷ്മ മാത്രയില്‍ പ്രയോഗിച്ച് രോഗലക്ഷണങ്ങളെ പരിഹരിക്കാനായാല്‍, അഹന്താദോഷങ്ങളെ സമാനരീതിയില്‍ നിഷ്ക്രിയമാക്കാനായാല്‍; സോഡിയം, ഇരുമ്പ്, മാന്‍ഗനീസ്, മഗ്നീഷ്യം, സെലിനിയം, ഗന്ധകം, ആര്‍സെനിക്, പാരദം, സ്വര്‍ണ്ണം; വെള്ളി, സിങ്ക്, ഈയ്യം, ആന്‍റിമണി എന്നിവയുടെ സൂക്ഷ്മകണികകള്‍ കലര്‍ന്ന സസ്യഅംശങ്ങളെ ദേഹപ്രകൃതി അനുസരിച്ച് പ്രയോജനപ്പെടുത്താനായാല്‍ സ്വസ്ഥതയോടെ ദീര്‍ഘനാള്‍ ജീവിക്കാമെന്ന് ചിലര്‍ ഭാവന ചെയ്തുനോക്കി. ചിലര്‍ വിശ്വസിച്ചു.

പാരദം ഒരു ദ്രവലോഹമാണ്. പാരദത്തിന് മെര്‍ക്കുറി എന്നതുകൂടാതെ രസം, ആനന്ദം എന്നും അര്‍ത്ഥമുണ്ട്. നാഡിവ്യൂഹകോശങ്ങള്‍ അടക്കമുള്ള കോശങ്ങളില്‍ ഘനലോഹങ്ങള്‍ അസാമാന്യഅളവില്‍ സംഭരിച്ചാല്‍ കോശങ്ങള്‍ വിഘടിച്ച് നശിക്കും. കോശനാശകങ്ങളായ വിഷങ്ങളെയും ദ്രവ്യങ്ങളെയും അതിസൂക്ഷ്മ അളവില്‍ പ്രയോഗിച്ചാല്‍ അത് നാശത്തെ പരിഹരിക്കും എന്നത് തഥര്‍ത്ഥകാരി ആശയമാണ്. മൈലാഞ്ചി, കറുവപ്പട്ട, ആര്യവേപ്പ്, ലഘുഫലം, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സസ്യങ്ങളുടെ സാരാംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ ‘റബ്ബ്‌’ (അഭിഷേകം) ചെയ്‌താല്‍ അത് ശരീരത്തിന് സ്ഥിരത നല്‍കുമെന്ന് വിശ്വസിച്ചപ്പോള്‍ ചിലര്‍ സമാനയിനം ഔഷധസസ്യ സാരാംശങ്ങളെയും കുങ്കുമചായത്തെയും ഒപ്പം ഖനീജദ്രവ്യങ്ങള്‍ കൂടുതല്‍ അടങ്ങിയ കടല്‍വിഭവങ്ങളെയും ക്ഷയപരിഹാരത്തിനായി ഉപയോഗിച്ചുനോക്കി. ചായില്യം, മനയോല എന്നീ ഖനിജയിനം ചായങ്ങളെ പ്രതിമരുന്നുകളുമായി മറ്റും ചേര്‍ത്ത് നിരവധി തവണ സംസക്കരിച്ച് ശുദ്ധിവരുത്തിയ ശേഷം ചിലര്‍ അതിസൂക്ഷ്മ അളവില്‍ മൂത്ര, മല വിസര്‍ജ്ജനത്തെ പോഷിപ്പിക്കുന്ന ഔഷധമായി ഉപയോഗിച്ചുനോക്കി. ചിലര്‍ നെയ്യ്‌, തേന്‍, എണ്ണ എന്നിവയില്‍ ഒന്നില്‍ കലർത്തി വര്‍ഷത്തില്‍ ഒരിക്കലെന്നോണം അഭിഷേകവും ചെയ്തുനോക്കി. വേറിട്ട ഇത്തരം വര്‍ണ്ണാഭമായ അഭിഷേകത്തെ ചിലര്‍ ആഘോഷമായി ആചരിച്ചു. Holy (ഹിബ്രു) എന്നാല്‍ ‘വേറിട്ട വിശുദ്ധീകരണം’ എന്നാണര്‍ത്ഥം.

ആയുസ്സ് നിലനില്‍ക്കണമെങ്കില്‍ ആഹാരം വേണം. ബലം നല്‍കുന്നതെല്ലാം ആഹാരമാണ്. ആഹാരത്തില്‍ നിന്ന് ആദ്യം രൂപപ്പെടുന്ന പോഷകം രസധാതുവാണ്. ആദ്യം അശുദ്ധി യാകുന്നതും ഒടുവില്‍ ക്ഷയിക്കുന്നതും രസധാതുവാണ്. രസധാതുവിനെയും ആത്മബോധകലകളുടെ വികാസമായ ആനന്ദത്തെയും രസം എന്ന് വിളിക്കാറുണ്ട്. രസത്തെ പൂരമെന്നും (കര്‍പ്പൂരം, ഗുഗ്ഗുലു) ചിലര്‍ അഭിസംബോധന ചെയ്യാറുണ്ട്. ജന്തുക്കളിലെയും മത്സ്യങ്ങളിലെയും സസ്യങ്ങളിലെയും ദ്രവയിനം ലോഹാംശങ്ങളുടെ സൂക്ഷ്മമായ കണികകള്‍ സ്ഥൂലശരീരത്തില്‍ എത്തിയാല്‍ സ്ഥൂലശരീരത്തിന്‍റെ ആയുസ്സ് ദീര്‍ഘിക്കുമെന്ന് ചിലര്‍ വിശ്വസിച്ചു. തിമിംഗലത്തില്‍ നിന്നുള്ള ബ്ലബ്ബര്‍, സ്രാവിന്‍റെ ചിറക്, അയല, വാൾമത്സ്യം എന്നിവയില്‍ ജൈവയിനം രസലോഹം കലര്‍ന്നിട്ടുണ്ട്. അയല, ചൂര, കക്ക, കല്ലുമ്മക്കായ, ചെമ്മീന്‍ (0.009 ppm) തുടങ്ങിയ കടല്‍വിഭവങ്ങളിലെ വിഷയിനം ഘടകങ്ങളെ നിര്‍വീര്യമാക്കാനും ലഘൂകരിക്കാനും വേണ്ടി ചിലര്‍ മല്ലി, പെരുംജീരകം, കുടംപുളി, മുളക് എന്നിവയെ കൂടി  പാചകത്തില്‍ ചേര്‍ത്ത്‌ ഉപയോഗിച്ചു. ചിലര്‍ തിളപ്പിച്ച്‌ വെള്ളം ഊറ്റി കളഞ്ഞും ചിലര്‍ ഉയര്‍ന്ന ചൂടില്‍ ചുട്ടും പാചകംചെയ്ത് ഉപയോഗിച്ചുനോക്കി.

ഇരുമ്പ്, സിങ്ക്, ചെമ്പ്, പ്ലാറ്റിനം, സ്വര്‍ണ്ണം, വെള്ളി, രസം തുടങ്ങിയ ലോഹങ്ങളെയും ആര്‍സെനിക്, ആന്‍റിമണി, സിലിക്ക, സെലിനിയം, ബോറോണ്‍ തുടങ്ങിയ ഉപലോഹങ്ങളെയും ശിലജിത്ത്, മുത്ത്‌, രത്നം, ഗ്രാഫൈറ്റ്, ഐഡിന്‍, ഗന്ധകം തുടങ്ങിയ ഖനീജങ്ങളെയും സംസ്കരിച്ച് ലഘുവാക്കി അതിസൂക്ഷ്മ അളവില്‍ മുരിങ്ങഎണ്ണ, ആവണക്കെണ്ണ, നെയ്യ്, തേന്‍, നല്ലെണ്ണ; കരിംജീരകംഎണ്ണ, വെളിച്ചെണ്ണ എന്നിവയില്‍ ഒന്നിലോ തേങ്ങാപ്പാലിലൊ കലര്‍ത്തി ദേഹപ്രകൃതി അനുസരിച്ച് അഭിഷേകം ചെയ്താല്‍ നിജങ്ങളായ അഹന്താദോഷങ്ങളെ നിഷ്ക്രിയമാക്കാനാകുമെന്നും കോശങ്ങളുടെ സുസ്ഥിതി മെച്ചപ്പെടുത്താനാകുമെന്നും അതിലൂടെ പൂര്‍ണ്ണായുസ്സ് അനുഭവിക്കാനാകുമെന്നും ചിലര്‍ വിശ്വസിച്ചു. ഇരുമ്പ്, സിങ്ക്, ഈയ്യം, മാന്‍ഗനീസ്, മെര്‍ക്കുറി, വെള്ളി, പ്ലാറ്റിനം, സ്വർണ്ണം, ആർസനിക്, സിലിക്ക, ഗന്ധകം, കാര്‍ബണ്‍, ഗ്രാഫൈറ്റ്, സൈനൈഡ്, ചുണ്ണാമ്പുകല്ല്‌, കാന്തക്കല്ല് എന്നിവയെ സംസ്കരിച്ച് അതിസൂക്ഷ്മയിനം കണികാംശങ്ങളാക്കിയൊ ഇവയുടെ അംശം കലർന്ന സസ്യങ്ങളെ തിരിച്ചറിഞ്ഞ്‌ സംസ്കരിച്ച് സൂക്ഷ്മ മാത്രയില്‍ അഭിഷേകമെന്നോണമൊ മറ്റും ദേഹപ്രകൃതി അനുസരിച്ച് ഉപയോഗിക്കുന്ന രീതി സാമുവല്‍ ഹാനിമാന്‍റെ കാലത്തിന് വളരെ മുന്‍പേതന്നെ ഉള്ളതാണ്. ‘എല്ലാ വസ്തുക്കളും വിഷമാണ്. ശരിയായ ചെറിയ അളവ് മാത്രമാണ് വിഷമല്ലാതാക്കുന്നത്’ എന്നത് ഒരു പാരസെല്‍സസ് (1493-1541) തത്വമാണ്. കറുവപ്പട്ട, തൂജ, പൈന്‍, ദേവദാരു, തുളസി, പുതീന എന്നിവയിലെ കര്‍പ്പൂരയിനം സാരാംശങ്ങള്‍ ഉഷ്ണയിനമാണ്. പൂരം എന്നാല്‍ ആനന്ദത്തെ ഉണ്ടാക്കുന്നത് എന്നാണ്. ജലം ഇല്ലാതെയും ദീര്‍ഘക്കാലം നിലനില്‍ക്കാനാകുന്ന, ആയുസ്സ് കൂടുതലുള്ള മരമാണ് പൈന്‍. സിന്നാമോമം കര്‍പ്പൂരത്തിലെ സാരംശവും സ്റ്റോറാക്സ് മരത്തിലെ സാരാംശവും അലോ വെറയുടെ സാരാംശവും ശീതമാണ്. സിന്നാമോമം വെറം ഉഷ്ണയിനമാണ്‌. ശീത, ഉഷ്ണ ദേഹപ്രകൃതി അനുസരിച്ച് ഇവയെ സമാന ആശയത്തില്‍ അഭിഷേകം ചെയ്യുമ്പോള്‍, മൃദുവായി റബ്ബ് ചെയ്യുമ്പോള്‍ ദോഷങ്ങള്‍ നിഷ്ക്രിയമാകും. മൃദുയിനം റബ്ബിന്‍റെയും മൃദുയിനം സ്വാന്തനത്തിന്‍റെയും ഉല്‍പന്നവും പൂരമാണ്. ഗുഗ്ഗുലുവിനെയും പൂരം എന്ന് വിളിച്ചിരുന്നു. ജലഭൂതം, ഭൂമിഭൂതം എന്നിവ കൂടുതലുള്ള രുചിയിനം ദ്രവ്യങ്ങളെ ഉഷ്ണ ദേഹപ്രകൃതിക്കാര്‍ ആദാനക്കാലത്ത് കൂടുതലെന്നോണം ആഹരിച്ചും ശീത ദേഹപ്രകൃതിക്കാര്‍ വിസര്‍ഗ്ഗക്കാലത്ത് നിയന്ത്രിച്ചും ഉള്ള ആഹാരരീതി വാര്‍ദ്ധക്യഅതിജീവനമാണ്. വിസര്‍ഗ്ഗകാലത്തില്‍ ത്വക്കില്‍ വേണ്ട ജലാംശത്തെ നിലനിര്‍ത്തുന്നതും അതിജീവനമാണ്‌.  സ്വാന്തനം, ഫലിതംപറച്ചില്‍, സ്നേഹപ്രകടനം, പ്രസന്നത, നന്ദിപ്രകാശനം, മഹാബലി എന്നിവയും സ്വാതികയിനം ആശയപ്രകടനങ്ങളും പ്രാണശക്തിയെ പോഷിപ്പിക്കും. രസധാതുവിനെ പോഷിപ്പിക്കുന്ന ദ്രവ്യങ്ങള്‍ മാത്രമല്ല മനസ്സ്, പ്രാണശക്തി എന്നിവയെ പോഷിപ്പിക്കുന്ന പൂരപ്രകടനങ്ങളും രസായനമാണ്.

ആയുസ്സ് കൂടുതലുള്ള ഒരു ഖനീജമാണ് വജ്രം. ശുദ്ധയിനം വജ്രം നിറമില്ലാത്തതാണ്. കരിയെയൊ പഞ്ചസാരയെയൊ ഉയര്‍ന്ന താപത്തിലും മര്‍ദ്ദത്തിലും സംസ്കരിച്ചാല്‍ വജ്രസമാനമാക്കാനാകുമത്രെ. ആടലോടകം, ബിര്‍ച്ച്, വാല്‍നട്ട്, മാവ്, ചിരട്ട, പൈന്‍ എന്നിവയില്‍ നിന്നുള്ള ചാര്‍ക്കോള്‍ മെച്ചപ്പെട്ടയിനങ്ങളാണ്. ഇവയെ ചിലര്‍ ദന്തപരിചരണത്തിന് ഉപയോഗിച്ചുപോന്നിരുന്നു. ഇവയെ ത്വക്കില്‍ ലഘു അളവില്‍ അഭിഷേകമായി ഉപയോഗിച്ചാല്‍  ഉഷ്ണയിനം ദോഷങ്ങളെ നിഷ്ക്രിയമാക്കാനാകുമൊ എന്നും ത്വക്കിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു.

യൂക്കാലിപ്റ്റസ്, മുന്തിരി, അല്‍ഫാല്‍ഫ, അലോ സോക്രോട്രിന, വയമ്പ്, വിഴാലരി എന്നിവയുടെ സാരാംശങ്ങള്‍ക്ക് സ്വര്‍ണ്ണത്തിന്‍റെ അതിസൂക്ഷ്മ കണികകളുമായി വേഗത്തില്‍  സംബന്ധിക്കാനാകും. സ്വര്‍ണ്ണം കലര്‍ന്ന സസ്യസാരാംശങ്ങളെ  പീച്ച്, കരയാംപൂവ്, ബദാം, പുകയില, തേയില, ചെറുനാരങ്ങ, നെല്ലിക്ക, റോസാപൂവ്വ്, വെളുത്തുള്ളി, തേന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിനോട് ചേര്‍ത്ത് സംസ്കരിച്ചാല്‍ അതിസൂക്ഷ്മ കണികകള്‍ വേര്‍പെടും. ഇവയെ അഭിഷേകമെന്നോണം ഉപയോഗിച്ചാല്‍ നാഡീകോശങ്ങള്‍, ഹൃദയപേശീകോശങ്ങള്‍, ഹോര്‍മോണ്‍കോശങ്ങള്‍, അസ്ഥികോശങ്ങള്‍ എന്നിവയുടെ മേന്മ വര്‍ദ്ധിക്കുമൊ എന്നും ഇത്തരം കോശങ്ങളുടെ വിഭജനങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ ദീര്‍ഘിക്കുമൊ എന്നും ചിലര്‍ അന്വേഷിച്ചു.

വാര്‍ദ്ധക്യം, വെള്ളം, വെളുപ്പ് എന്നിവ നരയുമായി ബന്ധപ്പെട്ട പദങ്ങളാണ്. വാര്‍ദ്ധക്യത്തിലെ ഒട്ടുമിക്ക നാശങ്ങളുടെയും തീവ്രതയ്ക്ക് നിദാനം രോഗാണുക്കളാണ്. വെള്ളി, പ്ലാറ്റിനം എന്നിവയുടെ അതിസൂക്ഷ്മ കണികകളെ കരിംജീരകം, വലേരിയാന, വിഴാലരി എന്നിവയുടെ സാരാംശങ്ങളുമായി സംസ്കരിച്ച് അത്തരം എണ്ണ കൊണ്ട് അഭിഷേകം ചെയ്‌താല്‍ അത് രോഗാണുക്കള്‍ നശിക്കാന്‍ സഹായമാകും. വെള്ളി ശീതമാണ്. ശീതയിനം അഹന്താദോഷങ്ങളെ പ്രതിരോധിക്കാന്‍ പതിവായി വെള്ളി ആഭരണങ്ങള്‍ ധരിക്കുന്നത് ചിലര്‍ക്ക് സഹായകമാകും.

ദേഹത്തില്‍ നിന്ന് അധികം അളവില്‍ വെള്ളം നഷ്ടപ്പെടുത്തുന്നതിനെ തടയുന്ന ഹോര്‍മോണാണ്‌ എ.ഡി.എച്ച്. ഈ ഹോര്‍മോണിന്‍റെ തോതിനെ ക്രമീകരിക്കാൻ ഉതകുന്ന ഒന്നാണ് അര്‍ജിനൈന്‍ അമ്ലം. വാല്‍നട്ട്, കശുവണ്ടി, സോയാബീന്‍, ബദാം, കൊക്കൊ, വെള്ളക്കടല, മത്തങ്ങക്കുരു, സൂര്യകാന്തി വിത്ത്, എള്ള്, നിലക്കടല, കോഴിമുട്ടയുടെ ഉണ്ണി, കോഴിമാംസം എന്നിവയില്‍ അര്‍ജിനൈന്‍ അമിനോഅമ്ലം അടങ്ങിയിട്ടുണ്ട്. അര്‍ജിനൈന്‍ അമ്ലത്തിന്‍റെ വിഘടനത്തെ നിയന്ത്രിക്കാന്‍ വെള്ളിയുടെ സൂക്ഷ്മ കണികകള്‍ കലര്‍ന്ന സസ്യങ്ങളെ പ്രയോജനപ്പെടുത്താനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു. അല്‍ഫാല്‍ഫ, ജിന്‍സെങ്ങ് എന്നിവയിലും വെള്ളിയുടെ അതിസൂക്ഷ്മ കണികകള്‍ കലര്‍ന്നിട്ടുണ്ട്. ഉഷ്ണ ദേഹപ്രകൃതിക്കാരിലെ ഓര്‍മ്മക്കുറവ്, നിർവികാരത, വിറയൽരോഗം, മരവിപ്പ്, ധാതുക്ഷയം, ജലനഷ്ടം, പേശിക്ഷയം, മൂത്രാധിക്യം, നര എന്നിവയെ പരിഹരിക്കാന്‍ അതിസൂക്ഷ്മയിനം സ്വര്‍ണ്ണകണികകള്‍ കലര്‍ന്ന  സസ്യങ്ങളെ സംസ്കരിച്ച് അഭിഷേകമായി പ്രയോജനപ്പെടുത്തുന്നപോലെ ശീത ദേഹപ്രകൃതിക്കാരിലെ പേശീസ്തംഭനപ്രയാസങ്ങള്‍ക്ക് വെള്ളിയുടെ കണികകള്‍ കലര്‍ന്ന സസ്യങ്ങളുടെ സാരാംശങ്ങളെയും അഭിഷേകമായി  പ്രയോജനപ്പെടുത്താനാകും. ദന്തപരിചരണം, ആഭരണനിര്‍മ്മാണം, സോളാര്‍പാനല്‍, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടും മറ്റും ദേഹത്തില്‍ എത്തിയ ദോഷയിനം വെള്ളിയംശങ്ങളെ നിർവ്വീര്യമാക്കാൻ സൈനയിഡ് അംശം കലര്‍ന്ന ഫലങ്ങള്‍, വിത്തുകള്‍ എന്നിവ സഹായകമാണ്. ആപ്രികോട്ട്, ചെറി, ബദാം, ആപ്പിള്‍, സ്വോര്‍ഗം, ഫ്ലാക്സ്സീഡ്, മരച്ചീനി എന്നിവ സൈനയിഡ്‌ അംശം അടങ്ങിയ ഇനങ്ങളാണ്. ഇവ അധികം അളവില്‍ പൊതുവെ നാഡീകോശഹരങ്ങളാണ്. കടലുപ്പും പ്രതിമരുന്നാണ്.

ക്വയിന, അരളി, തിലപുഷ്പി, സ്ട്രോഫാന്തസ് എന്നിവ ഹൃദയപേശീകോശനാശകങ്ങളാണ്. ഹൃദയപേശീകോശങ്ങള്‍, മസ്തിഷ്കകോശങ്ങള്‍ എന്നിവയെ ദുര്‍ബലപ്പെടുത്തുന്ന സസ്യഅംശങ്ങളെ സംസ്കരിച്ച് അതിസൂക്ഷ്മ അളവില്‍ പ്രയോഗിച്ചാല്‍ അത് ഇത്തരം കോശങ്ങളുടെ ആരോഗ്യത്തെയും ആയുസ്സിനെയും മെച്ചപ്പെടുത്തും എന്നത് തഥര്‍ത്ഥകാരി ആശയമാണ്. ഹൃദയനിരക്കിനെ വര്‍ദ്ധിപ്പിച്ച് ഹൃദയസ്തംഭനത്തിന് വരെ ഇടവരുത്തുന്ന കൊടുംവിഷമാണ് അതിവിടയം. അതിവിടയത്തിന് കാളകൂട, ഹലാഹല, അമൃത എന്നും പേരുണ്ട്. അതിവിടയത്തെ സംസ്കരിച്ച് സൂക്ഷ്മ അളവില്‍ അഭിഷേകം ചെയ്‌താല്‍ അത് ഉഷ്ണ ദേഹപ്രകൃതിക്കാരില്‍ അമൃതിന്‍റെ ഫലം അനുവദിക്കും. സൈനയിഡ്‌, ആര്‍സെനിക്, അതിവിടയം, ഗന്ധകം എന്നിവയുടെ സൂക്ഷ്മഅംശങ്ങളുടെ ഔഷധപ്രഭാവം ഏകദേശം സമാനങ്ങളാണ്. മനയോല (ആർസനിക് ട്രൈ സൾഫൈഡ്) കൂടിയ അളവിൽ കെരാറ്റിൻ അംശത്തെ നശിപ്പിക്കും, രോമത്തെ ഇല്ലാതാക്കും. ഇതിനെ അതിസൂക്ഷ്മ അളവില്‍ ലേപനമായി പ്രയോഗിച്ചാൽ പ്രാണശക്തി ഉത്തേജിക്കപ്പെടും. കായികപേശികളുടെ ബലം, ചര്‍മ്മത്തിന്‍റെ ശോഭ എന്നിവ മെച്ചപ്പെടും. മത്സ്യം, അരിയുടെ തവിട്, കോഴി, കന്മദം, പുകയില എന്നിവയില്‍ ആര്‍സെനിക് കണികകള്‍ കലര്‍ന്നിട്ടുണ്ട്. ആർസെനിക് അടങ്ങിയ കന്മദത്തെ ലഘുമാത്രയില്‍ പർവ്വതാരോഹണക്കാര്‍ പേശീബലവര്‍ദ്ധനവിനായി ഉപയോഗിച്ചിരുന്നു. കുതിരകളുടെ ചര്‍മ്മപരിപാലനത്തിലും ഇതിനെ പ്രയോജനപ്പെടുത്തിയിരുന്നു. ശ്വാസകോശാർബുദം, മജ്ജക്ഷയം, മേധാക്ഷയം എന്നിവയ്ക്കെല്ലാം ഇടവരുത്തുന്ന കൊടുംവിഷമാണ് ആർസെനിക്. ആർസെനിക് എന്ന പദത്തിന്‍റെ അര്‍ത്ഥം പുരുഷത്വമുള്ളത് എന്നാണ്. കുടിവെള്ളത്തില്‍ ആര്‍സെനിക്കിന്‍റെ അനുവദനിയമായ തോത് പരമാവധി 10 ug/L (0.01ppm) ആണ്. ആര്‍സെനിക് അടങ്ങിയ മത്സ്യവും കോഴിയും ചോറും ജനിച്ച വര്‍ഷം മുതല്‍ ആഹരിച്ചുപോരുന്നവര്‍ പോലും ആര്‍സെനിക് 11C, ആര്‍സെനിക് 10C എന്നും മറ്റും കേള്‍ക്കുമ്പോള്‍ അസ്വസ്ഥതപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. ആർസെനിക്, മെർക്കുറി, ഗന്ധകം തുടങ്ങിയ വിഷയിനങ്ങളെ സംസ്കരിച്ച് അതിസൂക്ഷ്മ അളവിൽ, നാമമാത്ര അളവില്‍ അഭിഷേകമായി പ്രയോഗിച്ചാല്‍ അത് പ്രാണശക്തിയെ വര്‍ദ്ധിപ്പിക്കുമെന്നത് തഥര്‍ത്ഥകാരി ആശയമാണ്.

ഉഷ്ണ ദേഹപ്രകൃതിക്കാരിലെ ഉഷ്ണയിനം രോഗങ്ങള്‍ക്ക് പൊതുവെ ഉതകുന്ന ഒരു ഔഷധമാണ് സംസ്കരിച്ച് സൂക്ഷ്മാക്കിയ ഗന്ധകം. കടുക്ക, ആര്യവേപ്പ്, തൂജ, ആര്‍ണിക്ക, പുകയില, അര്‍ജുന, വിസ്കം ആല്‍ബം, കാര്‍ഡസ് മറിയാനസ്, ടരക്സാക്കം, ജിൻസെങ്, ജെല്‍സീമിയം, കരിംജീരകം, കടുക്, കറ്റാര്‍വാഴ, പുതീന വെളുത്തുള്ളി, കായം, ഇഞ്ചി, നിലക്കടല, സോയാബീന്‍ എന്നീ സസ്യങ്ങളില്‍ ഗന്ധകം ലഘു അളവില്‍ അടങ്ങിയിട്ടുണ്ട്. ഇവയെ അഭിഷേകമായി പ്രയോജനപ്പെടുത്താനാകും. പ്രാണശക്തി വര്‍ദ്ധിച്ചാല്‍ മുടി, നഖം എന്നിവയുടെ വളര്‍ച്ച വേഗത്തിലാകും. സന്തോഷം അനുഭവപ്പെടുന്നത്, കാഴ്ചശക്തി, കേള്‍വിശക്തി തുടങ്ങിയ ഇന്ദ്രിയശേഷികള്‍ സാമാന്യമെന്നോണം നിലനില്‍ക്കുന്നത്, മുടി വളരുന്നത്‌, ത്വക്ക് തിളങ്ങുന്നത്, പേശികള്‍ക്ക് ബലം അനുഭവപ്പെടുന്നത് എല്ലാം മെച്ചപ്പെട്ട പ്രാണശക്തിയുടെ സൂചനയായി കണക്കാക്കാനാകും. നഖങ്ങളെയും തലമുടികളെയും ഇടയ്ക്കിടെ മുറിച്ചുകളഞ്ഞും തലമുടി മുണ്ഡനം ചെയ്തും പ്രാണശക്തിയെ ആന്തരിക അവയവങ്ങളിലോട്ട് സ്ഥാനമാറ്റം ചെയ്യാനാകുമൊ എന്ന് ചിലര്‍ അന്വേഷിച്ചുനോക്കി. ബിര്‍ച്ച് ഓയില്‍, അമര്‍ ബെല്‍, തുജ, സാല്‍വിയ, റോസ്മേരി, അതിവിടയം എന്നിവ എണ്ണയില്‍ കലര്‍ത്തി തലമുടിയില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയെ പരിപോഷിപ്പിക്കും. പ്രാണശക്തിയെ മെച്ചപ്പെടുത്തും.

ശീതപ്രദേശത്തിലെ ആളുകളില്‍ അകാലത്തില്‍ സംഭവിച്ചുപോരുന്ന മസ്തിഷ്കകോശയിനം സ്തംഭനത്തെയും പേശീയിനം ദുര്‍ബലതയെയും പരിഹരിക്കാന്‍ സംസ്കരിച്ച് ലഘുവാക്കിയ സ്വര്‍ണ്ണ കണികകള്‍ കലര്‍ന്ന സസ്യസാരാംശങ്ങളുടെ അഭിഷേകം എന്നപോലെ നാഡീകോശരോഗങ്ങളില്‍ സിങ്ക് കണികകള്‍ കലര്‍ന്ന സസ്യങ്ങളെയും അഭിഷേകമായി ഉപയോഗിക്കാനാകും. രോഗപ്രതിരോധശക്തി, ഇന്‍സുലിന്‍ സ്രവം, കോശരൂപീകരണം, മുറിവ് ഭേദമാകല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും രുചി, മണം, കാഴ്ച, മുടിവളര്‍ച്ച, ത്വക്കുമിനുസം, ലൈംഗികശേഷി, ബീജങ്ങളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുന്നതിനും ഓവറിയിലെ തകരാറുകള്‍ പരിഹരിക്കപ്പെടുന്നതിനും സിങ്ക് ലഘു അളവില്‍ സഹായകമാണ്. ബദാം, ജീരകം, കശുവണ്ടി എന്നിവ സിങ്ക് അടങ്ങിയ ഇനങ്ങളാണ്. രക്തദ്രാവകത്തില്‍ സോഡിയം തോത് കുറഞ്ഞാല്‍ തലവേദന, തലകറക്കം, കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്നിവ അനുഭവപ്പെടും. സോഡിയത്തിന്‍റെ തോത് രക്തത്തില്‍ അധികമായാല്‍ അത് രക്തസമ്മര്‍ദ്ദവര്‍ദ്ധനവിന് കാരണമാകും. സോഡിയം അടങ്ങിയ സസ്യസാരാംശങ്ങളെ അഭിഷേകം ചെയ്യുന്നത് രക്തസമ്മര്‍ദ്ദതോത് ക്രമീകരിക്കാന്‍ ഉതകും. മല്ലി, പാര്‍സ്ലീചീര, കടുക്, കടല്‍പ്പായല്‍ കരയാംപൂവ്, അമര്‍ ബെല്‍, ആല്‍ ഇല എന്നിവ സോഡിയം ധാതു അടങ്ങിയ സസ്യങ്ങളാണ്.

ഭൂമി, ജലം എന്നീ ഭൂതങ്ങളുടെ തോത് മുടിയില്‍ കുറയുന്നതാണ് നര. ത്വക്കില്‍ ജലഭൂതത്തിന്‍റെ തോത് കുറയുന്നതാണ് ജരാ. ഭൂമിഭൂതത്തിന്‍റെ തോത് ത്വക്കില്‍ കൂടിയാല്‍; ആര്‍സനിക്ക്, ഈയ്യം, ഇരുമ്പ് എന്നിവയുടെ തോത് കൂടിയാല്‍ ത്വക്ക് കറുക്കും. ത്വക്കില്‍ സിങ്കിന്‍റെ തോത് വര്‍ദ്ധിച്ചാല്‍, ഇരുമ്പ് തോത് കുറഞ്ഞാല്‍ ത്വക്ക് വെളുക്കും. ഭൂമിഭൂതം കൂടുതലുള്ള ഇരുമ്പ് അടങ്ങിയ എള്ള് പോലുള്ള കറുത്തയിനങ്ങളുടെ സാരം ത്വക്കിലെ വെളുത്ത പാണ്ടുരോഗത്തില്‍, നരയില്‍ സ്ഥൂല അളവില്‍ പതിവായി പുരട്ടുന്നത് യുക്തിവ്യപാശ്രയരീതിയാണ്. നല്ലെണ്ണ, ഇരട്ടിമധുരം, വിറ്റാമിൻ ഇ, വിറ്റാമിൻ സി, അസൈലൈക് ആസിഡ്, ചെറുനാരങ്ങനീര്‍, നെല്ലിക്ക, പപ്പായ, മനയോല, സിന്നാബാരിസ്, കടലപ്പൊടി, ഗോതമ്പ്, ബാർലി, കാരറ്റ്, ഇളംവെയിൽ എന്നിവയുടെ അഭിഷേകം ത്വക്കിനെ ശോഭിപ്പിക്കും. വെളുത്ത പാണ്ടുരോഗത്തില്‍, നരയുടെ ആരംഭത്തില്‍ വെളുപ്പുനിറമുള്ള ഔഷധങ്ങളെ, സിങ്ക് കലര്‍ന്ന സസ്യ അംശങ്ങളെ അതിസൂക്ഷ്മ അളവില്‍ ഉപയോഗിക്കുന്നത് സമാനയിനം ഔഷധപ്രയോഗരീതിയാണ്. അതിവിടയം, ആവണക്ക്, ജാസ്മിന്‍, വെളുത്തുള്ളി, സിക്കൂട്ട, കൂണ്, മുട്ട, ചുണ്ണാമ്പുകല്ല്‌, കടലുപ്പ്‌, ഫോസ്ഫറസ്, ആര്‍സെനിക്, ഇരുമ്പ്, വെള്ളി, ഇയ്യം, സിങ്ക്, ആന്‍റിമണി എന്നിവ വെളുപ്പുനിറം ഉള്ളവയാണ്‌. ത്വക്ക് വരണ്ടവര്‍ക്കും വെളുത്തവര്‍ക്കും പതിവായുള്ള അഭിഷേകത്തിന് വെളിച്ചെണ്ണ, ഒലീവ്എണ്ണ എന്നിവയില്‍ ഒന്നിനെ ഉപയോഗിക്കാം. ത്വക്ക് കറുത്തവരില്‍ അഭിഷേകത്തിന് ഉത്തമം നെയ്യ്, നല്ലെണ്ണ എന്നിവയാണ്. എണ്ണകള്‍ എല്ലാം താമസികമാണ്. നല്ലെണ്ണ തേച്ചാലും തലമുടി വെട്ടിയാലും വൈകാതെ കുളിക്കണം എന്നൊരു ചൊല്ലുണ്ട്.

അമാവസിയെ അപേക്ഷിച്ച് പൌര്‍ണ്ണമി ലഘു ഉഷ്ണമാണ്. പൌര്‍ണ്ണമിയിലെ ലഘുഉഷ്ണ വെളിച്ചം ജീവശക്തിയെ ഉത്തേജിപ്പിക്കും. ഉഷ്ണദേഹപ്രകൃതിക്കാരുടെ ശരീരത്തിലുള്ള ഉഷ്ണയിനം ദോഷങ്ങളെയും ചില ഘട്ടങ്ങളില്‍ ഉത്തേജിപ്പിക്കും. വിസര്‍ഗ്ഗകാലത്തിലെ പൌര്‍ണ്ണമി വെളിച്ചത്തിന് ഉത്തേജനശക്തി കൂടും. ഇത്തരം ഉഷ്ണയിനം ഊര്‍ജ്ജങ്ങളെ പ്രാണശക്തിയെ ഉത്തേജിപ്പിക്കാനായി പ്രയോജനപ്പെടുത്തി അപസ്മാരം, വിഷാദം തുടങ്ങിയവയ്ക്ക് ഇടവരുത്തുന്ന ഉഷ്ണദോഷങ്ങളെ നിര്‍വീര്യമാക്കാനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചുനോക്കി.

അലര്‍ജിരോഗങ്ങള്‍, തുമ്മല്‍, ആസ്ത്മ, മൈഗ്രയില്‍, ആമാശയത്തിലെ അസിഡിറ്റി, നര, പാണ്ട്, സോറിയാസിസ് എന്നീ പ്രയാസങ്ങളെ അനുഭവിച്ചുപോരുന്നവര്‍ സാലിസിലിക് അമ്ലം അടങ്ങിയ ആഹാരയിനങ്ങളെ ഒഴിവാക്കണം. കരയാംപൂവ്, മഞ്ഞള്‍, മുളക്, ജീരകം, ഈന്തപ്പഴം, തക്കാളി ഫ്രൂട്ട്ജൂസ്, തേയില, മുന്തിരി, ബദാം എന്നിവ സാലിസിലിക് അമ്ലം അടങ്ങിയ ഇനങ്ങളാണ്. സാലിസിലിക് അമ്ലം അടങ്ങിയ ബിര്‍ച്ച് ഓയില്‍, സസ്സഫ്രാസ് ഓയില്‍, വിന്‍റര്‍ഗ്രീന്‍ ഓയില്‍ എന്നിവയെ അതിസൂക്ഷ്മ അളവില്‍ അഭിഷേകം ചെയ്യുന്നത് പേശീസ്തംഭനം, അപസ്മാരം എന്നിവയ്ക്ക് കാരണമാക്കുന്ന ഉഷ്ണയിനം സോറയെ അമര്‍ച്ച ചെയ്യാനുതകും. കരപ്പന്‍, ചൊറിച്ചില്‍, വ്രണം എന്നിവയ്ക്ക് ഇടവരുത്തുന്ന ശീതയിനം സോറയെ അമര്‍ച്ച ചെയ്യാന്‍ വയോല ഓഡറെറ്റയുടെ സാരാംശത്തെ സൂക്ഷ്മ അളവില്‍ അഭിഷേകം ചെയ്യണം. വയോല ഓഡറെറ്റ ശീതമാണ്. വെള്ളിയും സിങ്കും ശീതമാണ്.

ശീത ദേഹപ്രകൃതിക്കാരെ ശീതയിനം അഹന്താദോഷങ്ങള്‍ ബാധിച്ചാല്‍ ശീതവീര്യം ക്ഷയിക്കും. ഉഷ്ണയിനം നിജരോഗങ്ങള്‍ ഉദയം ചെയ്യും. പ്രാണശക്തി ദുര്‍ബലമായതിനാല്‍ കാര്യശരീരത്തില്‍ ശീതദോഷങ്ങള്‍ നിലനില്‍ക്കുകയും ഉഷ്ണ ഋതുക്കളില്‍ ശക്തിപ്രാപിക്കുകയും ചെയ്യും. പ്രായവര്‍ദ്ധന, ഋതുമാറ്റങ്ങള്‍, കര്‍മ്മങ്ങള്‍ശീതയിനം അഹന്താദോഷങ്ങള്‍ എന്നിവ നിമിത്തം ആള്‍ ഉഷ്ണ ദേഹപ്രകൃതിയായി പരിണമിച്ചാല്‍ വാര്‍ദ്ധക്യത്തില്‍ ജരാ കഠിനമാകുകയും രണ്ടിനം ദോഷങ്ങളുടെ ആക്രമണങ്ങള്‍ക്കും വിധേയനാകേണ്ടതായും വരും. ഇത്തരം അവസ്ഥയില്‍ ആദ്യം  ഉഷ്ണയിനം പ്രയാസങ്ങളെ ശീതഋതുക്കളിലും ശീതയിനം പ്രയാസങ്ങളെ ഉഷ്ണഋതുക്കളിലും സമാന ആശയത്തില്‍ പരിഹരിക്കണം. ഉഷ്ണയിനംപ്രയാസങ്ങള്‍ക്ക് കാരണമായ ശീതയിനം അഹന്താദോഷങ്ങളെ ശീതഋതുക്കളില്‍ നിര്‍വീര്യമാക്കാന്‍ ഗ്രാഫയിറ്റിസ്, ചന്ദനം, കല്ലുപ്പ്, ആന്‍റിമണി എന്നിവയെ ലഘു അളവില്‍ കണ്‍പോളകള്‍, ചെവി, ശിരോചര്‍മ്മം എന്നീ ഭാഗങ്ങളില്‍ അഭിഷേകം ചെയ്യണം. ശീതയിനംപ്രയാസങ്ങള്‍ക്ക് കാരണമായ ഉഷ്ണദോഷങ്ങളെ ഉഷ്ണഋതുക്കളില്‍ നിര്‍വീര്യമാക്കാന്‍ വെളുത്തുള്ളി, ചാര്‍ക്കോള്‍, പെട്രോള്‍ വകഭേദങ്ങള്‍, ആവണക്കെണ്ണ കറുവാപ്പട്ട, കടലുപ്പ്‌ തുടങ്ങിയവയെ കാലിലും അഭിഷേകം ചെയ്യണം. രോഗപ്രയാസങ്ങള്‍ തീവ്രങ്ങളാണെങ്കില്‍ ഋതുക്കളെ പരിഗണിക്കാതെ രോഗലക്ഷണങ്ങളെ ആദ്യം വിപരീതരീതിയില്‍ ശമിപ്പിക്കണം.

കടലുപ്പ്‌ ഉഷ്ണമാണ്‌. എല്ലാം രാജ്യങ്ങള്‍ക്കും ചുറ്റുമുള്ള കടലില്‍ ഉഷ്ണയിനം ഉപ്പ് നിലകൊള്ളുന്നുണ്ട്. ഉഷ്ണയിനം ചെളിയുപ്പില്‍ വളരുന്ന കടല്‍ ജീവിയാണ് ചെമ്മീന്‍. ചെമ്മീന്‍ കഴിച്ചാല്‍ ചില കുട്ടികളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. കടലിന്‍റെ അടിത്തട്ടില്‍ ഉഷ്ണയിനം ചെളിയുപ്പ് കൂടാതെ നിരവധി തരം ഘനലോഹങ്ങളുമുണ്ട്. ചെളിയുപ്പും ഘനലോഹങ്ങളും ഏറെയുള്ള ഇടങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളെ എല്ലായിപ്പോഴും കഴിക്കരുത്. കടലുപ്പിനെ ഉഷ്ണദോഷങ്ങള്‍ക്ക് എതിരെയുള്ള   വിപരീതമരുന്നായി, കാലിലെ അഭിഷേകമരുന്നായി പ്രയോജനപ്പെടുത്താനാകും. മലകളില്‍ നിന്ന് ലഭിക്കുന്ന വര്‍ണ്ണ ഉപ്പ് ശീതമാണ്. കറുപ്പ്, മഞ്ഞ; വെളുപ്പ്, പച്ച എന്നീ നിറത്തോട് കൂടിയവയും മധുരമുള്ളവയുമായ ആഹാരങ്ങള്‍ ബാല്യത്തില്‍ ശരീരത്തെ പോഷിപ്പിക്കും. യൗവനാന്ത്യത്തില്‍ കറുപ്പുനിറവും എരിവുരസമുള്ളവയുമായ ആഹാരങ്ങള്‍ ശരീരത്തെ ക്ഷയിപ്പിക്കും. ഉഷ്ണദേശത്തിലെ ശീത ദേഹപ്രകൃതിക്കാര്‍ യൗവനത്തില്‍ കറുത്തനിറമുള്ള ചവര്‍പ്പ് ഔഷധങ്ങളെയും തുടര്‍ന്ന് എരിവ് ഔഷധങ്ങളെയും അതിസൂക്ഷ്മ അളവില്‍, ക്രമത്തില്‍, സമാനമരുന്ന് എന്നോണം ഉപയോഗിക്കുന്നതും  മഞ്ഞ, വെളുപ്പ്‌, പച്ച എന്നീ നിറമുള്ള ജംഗലദേശയിനം  ആഹാരങ്ങളെ രസായനമെന്നോണം ഉപയോഗിക്കുന്നതും വാര്‍ദ്ധക്യപ്രതിരോധമാണ്, അതിജീവനമാണ്‌.

ശീതപ്രദേശങ്ങളിലെ ഉഷ്ണയിനം ദേഹപ്രകൃതിക്കാരെ കൂടുതലായും ബാധിക്കുന്നത് അധികവും ഉഷ്ണയിനം ദോഷങ്ങളാണ്. നാഡീകോശങ്ങളുടെയും നാഡീതന്തുക്കളുടെയും ബലക്ഷയത്തിന്‍റെ (Multiple sclerosis) നിദാനം ഉഷ്ണ അഹന്താദോഷങ്ങള്‍ മൂലമുള്ള സങ്കോചമാണ്. മൂത്രാധിക്യം, മൂത്രസ്തംഭനം, പേശികളുടെ അലസത, പേശീസങ്കോചം, പേശീസ്തംഭനം, കാലിലെ നീര്‍വീക്കം, ഓര്‍മ്മക്കുറവ്, വിഴുങ്ങാനുള്ള പ്രയാസം തുടങ്ങിയവയും ഉഷ്ണയിനം അഹന്താദോഷങ്ങള്‍ മൂലമുള്ള ശീതപ്രയാസങ്ങളാണ്. ഇത്തരം ശീതപ്രയാസങ്ങളുടെ ആരംഭത്തില്‍ മഞ്ഞനിറമുള്ളതും ശീതയിനത്തില്‍പ്പെട്ടതുമായ ചവര്‍പ്പ് ഇനം ഔഷധങ്ങളെ അതിസൂക്ഷ്മ അളവില്‍, ക്രമത്തില്‍, സമാനമരുന്ന് എന്നോണം ഉപയോഗിക്കുന്നതും പച്ച, വെളുപ്പ്‌ നിറമുള്ള ആഹാരങ്ങളെ രസായനമെന്നോണവും പ്രയോജനപ്പെടുത്തുന്നതും വാര്‍ദ്ധക്യപ്രതിരോധമാണ്, അതിജീവനമാണ്‌. കരിങ്ങാലി, കുന്തിരിക്കം, വേങ്ങ, പച്ചകര്‍പ്പൂരം, നെല്ലിക്ക, കരിവേലം, ചന്ദനം, കുടകപ്പാല, കരയാമ്പൂവ്, ഏലം, കീഴാര്‍നെല്ലി, കറ്റാര്‍വാഴ, കടുകുരോഹിണി, കുട്കി, ഇന്തുപ്പ്, സിങ്ക്, വെള്ളി എന്നിവ ശീതയിനങ്ങളാണ്. ബെല്‍ഡോണ, കുറാശാണി, ഉമ്മം; സര്‍പ്പഗന്ധി, ക്വയിന, കാഞ്ഞിരം, വിസ്ക്കം ആല്‍ബം, ജെല്‍സീമിയം, കറുപ്പ്, വെരാട്രം ആല്‍ബം, മദ്യം, മൂര്‍ഖന്‍വിഷം എന്നിവ സ്ഥൂല അളവില്‍ നാഡീവ്യൂഹസ്തംഭനങ്ങളാണ്. ഇവയെ സംസ്കരിച്ച് അതിസൂക്ഷ്മ അളവില്‍ പ്രയോഗിച്ചാല്‍ നാഡീവ്യൂഹകേന്ദ്രങ്ങള്‍, സൂക്ഷ്മങ്ങളായ പ്രാണമര്‍മ്മകേന്ദ്രങ്ങള്‍ എന്നിവയെ ഉത്തേജിപ്പിക്കാനാകും. സ്തംഭനപ്രയാസങ്ങളെ പരിഹരിക്കാനാകും. ഉമ്മം എന്ന പദത്തിന്‍റെ അര്‍ത്ഥം ഉന്മാദത്തെ ഉണ്ടാക്കുന്നത്‌ എന്നാണ്. Mania, Dementia എന്നിവ Man നെ വാര്‍ദ്ധക്യത്തില്‍ അലട്ടുന്ന വ്യാധികളാണ്. ഉന്മാദത്തെ സൃഷ്ടിക്കുന്ന ദ്രവ്യം ഉന്മാദത്തെ പരിഹരിക്കാന്‍ ഉതകും എന്നത് തഥര്‍ത്ഥകാരി ആശയമാണ്. ആദ്യകാലങ്ങളില്‍ പേ വിഷബാധയിലും മുടികൊഴിച്ചില്‍, കഷണ്ടി, ആസ്തമ എന്നീ രോഗങ്ങളുടെ പരിഹാരത്തിലും ഉമ്മത്തിനെ പ്രയോജനപ്പെടുത്തിപോന്നിരുന്നു.

വിഷനിര്‍വീര്യചികിത്സയുടെ അടിസ്ഥാനം വിപരീതമാണ്. വിഷം ശീതമെങ്കില്‍ ഉഷ്ണയിനം വിഷദ്രവ്യങ്ങളെ ലഘുമാത്രയില്‍ പ്രയോഗിച്ച് ശീതവിഷത്തെ നിര്‍വീര്യമാക്കണം. മൂര്‍ഖന്‍വിഷം ശീതമാണ്. മൂര്‍ഖന്‍ വിഷബാധയില്‍ കുരുമുളക്, ആര്‍സെനിക്, അതിവിടിയം, പാരദം, കറുവപ്പട്ട, വെളുത്തുള്ളി, കോണിയം മാകുലേറ്റം ഇല, പുകയില, കുന്നിക്കുരു, ആവണക്ക് എന്നിവയെയും അണലി വിഷബാധയില്‍ കുന്തിരിക്കം, സര്‍പ്പഗന്ധി, അണലിവേഗം എന്നിവയെയും മറുമരുന്നായി ഉപയോഗിച്ചുപോന്നിരുന്നു. ദേഹപ്രകൃതിക്ക് വിരുദ്ധങ്ങളായ വിഷദ്രവ്യങ്ങളെ സ്ഥൂല അളവില്‍ അകത്ത് കഴിച്ചതുമൂലം കാര്യശരീരം വിഷയിനങ്ങളോട് നേരത്തെ തന്നെ സൗമ്യരസപ്പെടാന്‍ ഇടവന്നാല്‍ വിഷബാധമൂലമുണ്ടായാല്‍ തന്നെ അതിന്‍റെ കഠിനപ്രയാസങ്ങളില്‍ നിന്ന് രക്ഷനേടാനാകും. പൂര്‍ണ്ണായുസ്സ് അനുഭവിക്കാനാകും. ‘ജീവിതം എക്കാലത്തും വിഷമയമാണ്’ എന്നത് മിത്രിഡേറ്റ്സ് (ബി സി 134 - 63) ആശയമാണ്. കറുവപ്പട്ട ഉള്‍പ്പെടുത്തിയുള്ള ഒരു ഔഷധക്കൂട്ട് അകത്ത് കഴിച്ചാല്‍ അത് വിഷങ്ങളെ നിര്‍വീര്യമാക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. രസായനം തയ്യാറാക്കുമ്പോള്‍ രസം വര്‍ദ്ധിപ്പിക്കാന്‍ ഭാരതിയരും ഇതിനെ ഉപയോഗിച്ചിരുന്നു. മലബാര്‍ ദേശത്ത് ഉള്ളവര്‍ രക്തത്തിലെ പാപദോഷങ്ങളെ (Sin) ഇല്ലായ്മ ചെയ്യാനും രക്തത്തെ നേര്‍പ്പിച്ച് രക്തസഞ്ചാരത്തെ സുഗമമാക്കാനും ഉഷ്ണപ്രയാസങ്ങളെ പരിഹരിക്കാനും Cinnamon, Piper nigrum എന്നിവയെ പ്രയോജനപ്പെടുത്തിയിരുന്നു. ഉഷ്ണദേഹപ്രകൃതിക്കാരായ  കാബൂള്‍കാര്‍ വാര്‍ദ്ധക്യഅതിജീവനത്തിന്, ശീതരോഗങ്ങള്‍ക്ക്  കായകല്‍പ്പമെന്നോണം ഉപയോഗിച്ചിരുന്ന കായ ആണ് കടുക്ക. ശീതദേഹപ്രകൃതിക്കാര്‍  വ്രണത്തില്‍ പാല്‍ക്കായം വെളുത്തുള്ളി, കുങ്കുമപൂവ്വ് എന്നിവയെയും ഉപയോഗിച്ചുനോക്കിയിരുന്നു.

വാര്‍ദ്ധക്യത്തിന്‍റെ പൂര്‍ണ്ണതയാണ് മരണം. മരണം സത്യമാണ്. വാര്‍ദ്ധക്യഅതിജീവനത്തിന്‍റെ ഉദ്ദേശം പൂര്‍ണ്ണതാസാക്ഷാല്‍ക്കാരമൊ ശൂന്യതാസാക്ഷാല്‍ക്കാരമൊ അല്ല, പൂര്‍ണ്ണതാപ്രതിരോധമാണ്. സ്ഥൂലശരീരത്തെയും വാര്‍ദ്ധക്യത്തെയും പൂര്‍ണ്ണതയിലാക്കാന്‍ പരിശ്രമിക്കുന്നത് അഹന്താകാലവും അഹന്താദോഷങ്ങളുമാണ്. നിജരോഗങ്ങളുടെ തീവ്ര അവസ്ഥയില്‍, വാര്‍ദ്ധക്യത്തിലെ അന്ത്യാവസ്ഥയില്‍ അതിസൂക്ഷ്മ അളവിലുള്ള ഔഷധങ്ങള്‍ പൊതുവെ നിഷ്ഫലങ്ങളാണ്. കാന്‍സര്‍, ഹൃദ്രോഗം, ഗൌട്ട്, അലര്‍ജി, വ്രണം, രക്തസ്രാവം തുടങ്ങിയ ഉഷ്ണയിനം രോഗങ്ങളുടെ തീവ്രാവസ്ഥയില്‍ ശീതയിനം ഔഷധങ്ങളെ സ്ഥൂല അളവില്‍ ശമനകാരികളായി പ്രയോജനപ്പെടുത്തണം. രസായന ആഹാരങ്ങളെ കൂടുതല്‍ അളവിലും സ്വീകരിക്കണം.

വാര്‍ദ്ധക്യാന്ത്യത്തിലെ ഔഷധചികിത്സ പൊതുവെ വിപരീതമാണ്. വാര്‍ദ്ധക്യാന്ത്യത്തില്‍ രോഗപ്രകൃതി ഉഷ്ണമെങ്കില്‍ ശീതയിനം ഔഷധദ്രവ്യങ്ങളെ സ്ഥൂലമാത്രയില്‍ ഉപയോഗിച്ച് ഉഷ്ണപ്രയാസങ്ങളെ ശമിപ്പിക്കണം. ഉഷ്ണദേഹപ്രകൃതിക്കാരിലെ വാര്‍ദ്ധക്യാന്ത്യം കഠിനശീതമാണ്. ഇരുട്ടിനെ കഠിന ഇരുട്ട് കൊണ്ട് ശമിപ്പിക്കാന്‍ ആകാത്തതുപോലെ കഠിനശീതത്തെ അതികഠിനശീതത്തെ കൊണ്ട് പരിഹരിക്കുക സാദ്ധ്യമല്ല. ഇരുട്ടിനെ ലഘുവെളിച്ചം കൊണ്ടും കോപത്തെ പുഞ്ചിരി കൊണ്ടും പരിഹരിക്കാനാകുന്നതുപോലെ കഠിന ശീതയിനം പ്രയാസങ്ങളെ ലഘു ഉഷ്ണം കൊണ്ടും കഠിന ഉഷ്ണയിനം പ്രയാസങ്ങളെ ലഘു ശീതം കൊണ്ടും ശമിപ്പിക്കണം. വാര്‍ദ്ധക്യാന്ത്യത്തില്‍ പ്രാണശക്തിയുടെ പ്രതികരണശേഷി കുറവായതിനാല്‍ പ്രയാസങ്ങളെ ശമിപ്പിക്കാന്‍ വിപരീത ഔഷധങ്ങളെ ഉപയോഗിക്കുമ്പോള്‍ അത് സ്ഥൂല മാത്രയില്‍ പ്രയോഗിക്കേണ്ടതായിവരും. സ്വാന്തനമന്ത്രങ്ങളും ദൈവവ്യപാശ്രരീതികളും പ്രയോജനപ്പെടുത്തണം.

ആത്മബോധകലകളുടെ വികാസം വ്യക്തികളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതിന് ആധാരം കര്‍മ്മമാണ്‌. എല്ലാവരും സമന്മാര്‍ എന്നത് പരലോകത്തെ നിയമമത്രെ. ഇഹലോകത്ത് വ്യക്തിയുടെ സമത്വം സംബന്ധിച്ച അവകാശബോധം, അഹന്താതത്വസാഹചര്യത്തില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ എന്നിവയില്‍ ഊന്നി പ്രതീക്ഷയില്‍ ജീവിച്ചാല്‍ ദുഃഖം, നിരാശ എന്നിവയെ എപ്പോഴും അഭിമുഖീകരിക്കേണ്ടതായി വരും. സംഭവിക്കുന്നതെല്ലാം നല്ലതിന്, സംഭവിക്കാനുള്ളതെല്ലാം നല്ലതിന് എന്നതിനെ പൂര്‍ണ്ണമായി നിരാകരിച്ച് മനസ്സിനെ വിപരീത ആശയത്തില്‍ നിലനിര്‍ത്തണം. അഹന്താകാലത്തില്‍  സംഭവിക്കുന്നതെല്ലാം, സംഭവിക്കാനുള്ളതെല്ലാം കാര്യശരീരത്തിന് നല്ലതിനല്ല എന്ന്‍ കരുതി ജാഗ്രത പുലര്‍ത്തുന്നതാണ് വാര്‍ദ്ധക്യത്തിലെ സമചിത്തത. അങ്ങിനെ കണക്കാക്കാനായാല്‍ നിരാശ അനുഭവിക്കേണ്ടിവരികയില്ല. സംഭവിക്കുന്നത്‌ വല്ലതും നല്ലതായാല്‍ സന്തോഷത്തെ അനുഭവിക്കാനാകുകയും ചെയ്യും. തന്‍റെ ധര്‍മ്മം മറ്റുള്ളവരെ സേവിക്കലാണ് എന്ന് എപ്പോഴും കരുതണം. ശുദ്ധിയും മലശോധനയും നിത്യേനെയെന്നോണം ശീലമാക്കണം. വ്രതം ഇടയ്ക്കിടെ അനുഷ്ഠിച്ചാല്‍ സ്ഥൂലശരീരം ലഘുവാകും. ദീര്‍ഘിച്ച് അനുഷ്ഠിച്ചാല്‍ ശൂന്യത സമാനവുമാകും. ശുദ്ധിയും ധര്‍മ്മവും ശോധനയും ദാനവും സന്യാസവും ത്യാഗവും ബലിയും ശൂന്യതാസമാനതയിലോട്ടും തുടര്‍ന്ന് ആനന്ദത്തിലോട്ട് നയിക്കും. മനസ്സ് പുഷ്ടിവെച്ചാല്‍ ശരീരാരോഗ്യവും വര്‍ദ്ധിക്കും. ശുദ്ധി, വ്രതം, ദോഷശമനം എന്നിവയെ തുടര്‍ന്ന് രസായനചികിത്സ ആവര്‍ത്തിച്ച് ചെയ്യണം. കടുക്ക, വെളുത്തുള്ളി എന്നിവയില്‍ മധുരം, ഉപ്പ്, പുളി എരിവ് ചവര്‍പ്പ്, കൈപ്പ് തുടങ്ങിയ എല്ലാ രസങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടിനം ദേഹപ്രകൃതിക്കാര്‍ക്കും ഇവയെ കായകല്‍പ്പമായും രസായനദ്രവ്യങ്ങളായും ഉപയോഗിക്കാം.

ആയുസ്സ് എന്നത് കാര്യശരീരത്തിന്‍റെ നിലനില്‍പ്പ്‌ കാലമാണ്. ആത്മബോധത്തിന്‍റെയും ആത്മബോധകലകളുടെയും നിലനില്‍പ്പ്‌ കാലമാണ് കല്‍പ്പം. ആയുസ്സും കല്‍പ്പവും ഒരിനം അഹന്താചൈതന്യമാണ്. അഹന്താകാലത്തിന്‍റെയും അഹന്താസാഹചര്യത്തിന്‍റെയും ആക്രമണങ്ങളില്‍ നിന്ന് കാര്യശരീരത്തെ സംരക്ഷിച്ച് പൂര്‍ണ്ണായുസ്സ് വരെ നിലനിര്‍ത്താന്‍ സഹായിക്കുന്നതും അഹന്താകാലത്തില്‍ നിന്ന് മുക്തി നേടാന്‍ ആത്മബോധത്തെ സഹായിക്കുന്നതും ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, ആനന്ദം എന്നിവ ഉള്‍പ്പെട്ട കല്‍പ്പസുരകളാണ്. സത്യം, വേദം, മതം, വിദ്യ, ജ്ഞാനം, അമര, സുര എന്നീ പദങ്ങളെല്ലാം ഏകദേശം സമാനങ്ങളാണ്. ആഹാരരസങ്ങള്‍, ഔഷധരസങ്ങള്‍ എന്നിവ പോലെ സുരമാലാഖമാരും രസായനമാണ്. ചുറ്റും നടന്നുകൊണ്ടിരിക്കുന്നതെല്ലാം വ്യക്തിക്ക് പ്രതികൂലമാണ് എന്ന് തിരിച്ചറിയുന്നതാണ് വാര്‍ദ്ധക്യത്തിലെ സമചിത്തത. ശുദ്ധിയെ, ബലിയെ സന്യാസത്തെ അവലംബിക്കാനായാല്‍, രാഗത്തില്‍ നിന്ന് മുക്തി നേടി വൈരാഗ്യത്തില്‍ എത്തി സമചിത്തത നേടാനായാല്‍, ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ആനന്ദം തുടങ്ങിയ സുരകളെ വികസിപ്പിച്ച് കര്‍മ്മങ്ങളെ ലോകസേവയ്ക്കായി സമര്‍പ്പിക്കാനായാല്‍, അലോയിനം, മീറയിനം, അമരയിനം ഔഷധങ്ങളെ പ്രയോജനപ്പെടുത്താനായാല്‍, ആനന്ദം അടക്കമുള്ള സുരമാലാഖമാരെ ബലി കഴിച്ച്, ജ്ഞാനത്തെ നിലനിര്‍ത്തി ഗുരുവാകാനായാല്‍ കാര്യശരീരത്തിന് പൂര്‍ണ്ണായുസ്സ് അനുഭവിക്കാനാകുമെന്ന് ചിലര്‍ വിശ്വസിച്ചു.

സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ഉള്‍പ്പെട്ട ആള്‍രൂപമാണ് നരന്‍. നരന്‍ എന്ന വ്യക്തി നശ്വരനാണ്. നശ്വരത ഒരു യാഥാര്‍ത്ഥ്യമാണ്. നരന്‍റെ ഉല്‍പ്പത്തി വെള്ളത്തില്‍ നിന്നാണ്. നരന്‍റെ നിലനില്‍പ്പിന് വേണ്ടതും നാര അഥവാ ലഘു ഉഷ്ണഗുണമുള്ള വെള്ളമാണ്. ബാല്യത്തിലായാലും യൗവനത്തിലായാലും വാര്‍ദ്ധക്യത്തിലായാലും കാര്യശരീരത്തെ നിലനിര്‍ത്തുന്നത്, മരണത്തെ പ്രതിരോധിക്കുന്നത് നാരയാണ്. കുലുക്കി സംസ്കരിച്ച കറുത്ത നിറത്തിലുള്ള നാര കായകല്‍പ്പമാണ്. ചലനാത്മകവും ലഘു ഉഷ്ണഗുണമുള്ളതുമായ ഉറവവെള്ളം ഉഷ്ണയിനം ദേഹപ്രകൃതിക്കാര്‍ക്കും ശീതഗുണമുള്ള കരിക്കിന്‍വെള്ളം ശീതയിനം ദേഹപ്രകൃതിക്കാര്‍ക്കും ഉതകുന്ന രസായനമാണ്.

വാര്‍ദ്ധക്യത്തില്‍ ശരീരത്തിലെ മേഹജലം കൂടുതല്‍ ദുഷിച്ചാല്‍, ദേഹദ്രാവകങ്ങളില്‍ മാലിന്യതോത് കൂടിയാല്‍ സോഡിയം തോത് കുറയും. ദേഹദ്രാവകത്തിലെ സോഡിയം തോതിനെ ക്രമപ്പെടുത്തുന്നത് ഹൈപ്പോതലാമസില്‍ നിന്നുള്ള ഹോര്‍മോണുകളാണ് (എ.ഡി.എച്ച്). ഹൈപ്പോതലാമസ് ഇതരഭാഗങ്ങളില്‍ നിന്ന് എ.ഡി.എച്ച് സ്രവിച്ചാലും സോഡിയം തോത് കുറയും. മസ്തിഷ്കദ്രാവകത്തില്‍ സോഡിയം തോത് കുറഞ്ഞാല്‍ നാഡീകോശങ്ങളില്‍ ജലതോത് കൂടും, ഇടം കുറയും. നാഡീകോശകേന്ദ്രവും മൈറ്റോകൊണ്ട്രിയകളും പ്രളയത്തില്‍ മുങ്ങി നശിക്കും. ദേഹത്തില്‍ ദ്രാവകങ്ങളുടെ തോത് കുറയാനും ദേഹദ്രാവകങ്ങളിലെ സോഡിയം തോത് കുറയാനും നാഡീകോശങ്ങളില്‍ പ്രളയം സംഭവിക്കാനും ഉള്ള കാരണങ്ങളില്‍ മുഖ്യം വൃക്കകളിലെ തകരാറുകളാണ്. വാളന്‍പുളി, കരയാംപൂവ്, കടുക്, മല്ലി, മല്ലിച്ചീര, പേരക്ക, വെള്ളകടല, മുട്ട, പാല്‍, കടല്‍പായല്‍, മത്സ്യം എന്നിവയില്‍ ജൈവയിനം സോഡിയം അടങ്ങിയിട്ടുണ്ട്. 15 മുതല്‍ 30 മില്ലിലിറ്റര്‍/കിലോഗ്രാം ശരീരഭാരം എന്ന തോതില്‍ ജലം നിത്യവും കുടിക്കണം. ശരീരത്തിലെ 65% വരുന്ന നാരയെ അധികം മലീനസമാക്കാതെ, നഷ്ടപ്പെടുത്താതെ, ശുദ്ധിയില്‍, സൗമ്യതയില്‍ നിലനിര്‍ത്തലാണ് വാര്‍ദ്ധക്യഅതിജീവനം.

കാര്യശരീരം ഭൗതികവും ആത്മബോധം അഭൗതികവുമാണ്. ഒന്ന് സത്യമെങ്കില്‍ മറ്റേത് അസത്യവുമാണ് ഇവ പരസ്പരം ചേരുകയില്ല. രണ്ടും ചേര്‍ന്നതാണ് ഞാന്‍ എന്ന് തോന്നുന്നത് പരിചയം കൊണ്ടാണ്. ആത്മബോധം, സത്യം എന്നിവ ശൂന്യതയാണ്. ഗണിതത്തില്‍ ഒന്നും പൂജ്യവും ചേരുമ്പോള്‍ 10 എന്ന് തോന്നുന്നത് പരിചയം കൊണ്ടാണ്. സ്ഥൂലശരീരമാണ് ഞാന്‍, സ്ഥൂലശരീരവും പ്രാണശക്തിയും ഉള്‍പ്പെട്ട, കാര്യശരീരവും ആത്മബോധവും ഉള്‍പ്പെട്ട ദ്വൈതമാണ് ഞാന്‍ എന്നെല്ലാം കരുതാല്‍ കാരണം മനസ്സും ബുദ്ധിയും അതിന്‍റെ പരിചയങ്ങളുമാണ്. ഭൗതികമായതെല്ലാം നശിക്കും. കാര്യശരീരം അസത്താണ്. ഞാന്‍ കാര്യശരീരമാണെന്ന് ധരിച്ചാല്‍ ആ വിജ്ഞാനം മരിക്കും. ഞാന്‍ ശൂന്യതാസമാനമായ ആത്മബോധമാണ് എന്ന് ധരിച്ചാല്‍ ആ ജ്ഞാനത്തിന് മരണമില്ല. ശൂന്യതാസമാനമായ, അഭൗതികമായ ആത്മബോധമാണ് ഞാന്‍ എന്ന സത്യത്തെ, അമൃതബോധത്തെ അനുഭവിക്കണമെങ്കില്‍ കാര്യശരീരമെന്ന മൂടുപടത്തെയും ആത്മബോധകലകളെന്ന കല്‍പ്പത്തെയും ഉപേക്ഷിക്കേണ്ടതായിവരും. അത്തരം ത്യാഗം ഭാവിയില്‍ ഒരിക്കല്‍ സ്വാഭാവികമായി തന്നെ സംഭവിക്കുന്ന കാര്യമാണ്.

സത്യം ആത്മബോധമാണ്. പൂര്‍ണ്ണമായതെല്ലാം, ഗുണാതീതമായതെല്ലാം, കാലാതീതമായതെല്ലാം, പഞ്ചഭൂതാതീതമായതെല്ലാം സത്യമാണ്. സര്‍വ്വത്വം, സര്‍വ്വവ്യാപകത്വം, സര്‍വ്വപൂര്‍ണ്ണത്വം, സര്‍വ്വകര്‍ത്ത്യത്വം, സര്‍വ്വെശ്വേരത്വം എല്ലാം ഉള്‍പ്പെട്ടതാണ് സത്യം. സത്യം ശൂന്യതാസമാനമാണ്. വായു സത്യസമാനമാണ്. ഭൂമി പാതാളത്തിലോട്ടോ മഹാശൂന്യതിയിലോട്ടോ ഉള്ള വാതിലാണ് മരണം. ശൂന്യതാവാതിലിന്‍റെ എതിര്‍ദിശയിലോട്ടുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് യാത്രയാണ് വാര്‍ദ്ധക്യഅതിജീവനം. വാര്‍ദ്ധക്യഅതിജീവനത്തിന്‍റെ ലക്ഷ്യം അഭൗതികമായ ശൂന്യതാസാക്ഷാല്‍ക്കാരമല്ല, മറിച്ച് ആരോഗ്യവും പൂര്‍ണ്ണായുസ്സും ഭൗതികമായ ആനന്ദാനുഭവങ്ങളും അതിലെ അനുഭൂതികളുമാണ്. മനുഷ്യനിൽ വിപുലമായ രീതിയില്‍ രൂപാന്തരീകരണം സാദ്ധ്യമല്ല. അഹന്താകാലം, അഹന്താദോഷങ്ങള്‍ എന്നിവയുടെ നിരന്തരമായ ആക്രമണങ്ങള്‍ കൊണ്ട് പ്രതികൂലങ്ങളായ മാറ്റങ്ങള്‍ക്ക് എപ്പോഴും വിധേയമായി കൊണ്ടാണ് ദേഹപ്രകൃതി വികസിച്ചത്. ഉഷ്ണയിനം ദേഹപ്രകൃതി ആയിരുന്നവര്‍ വാര്‍ദ്ധക്യത്തില്‍ ശീതയിനം ദേഹപ്രകൃതിക്കാരാകും. ഉഷ്ണമേഖലയില്‍ ശീത ദേഹപ്രകൃതിക്കാരായിരുന്നവര്‍ കാലദോഷം മൂലം വാര്‍ദ്ധക്യത്തില്‍ ഉഷ്ണ ദേഹപ്രകൃതിക്കാരുമാകും. മനുഷ്യനെ ബാധിക്കുന്ന അഹന്താദോഷങ്ങളില്‍ അധികവും പൂര്‍വ്വികരായ സസ്യവർഗ്ഗമായതിനാൽ ഇവയെ നിര്‍വീര്യമാക്കാന്‍ പലപ്പോഴും സസ്യയിനം മരുന്നുകള്‍ മതിയാകാതെ വരും. അഹന്താദോഷങ്ങള്‍ മിക്കപ്പോഴും വീകീരണയിനങ്ങള്‍ ആയതിനാല്‍ ഖനീജയിനങ്ങളെയൊ ലോഹയിനങ്ങളെയൊ അവയില്‍ നിന്നുള്ള ഊര്‍ജ്ജങ്ങളെ തന്നെയൊ പ്രയോജനപ്പെടുത്തേണ്ടതായി വരും.

കല്‍പ്പം എന്നതിന് ആയുസ്സ്, ആത്മബോധകലകള്‍ കൂടാതെ കാന്തം എന്നും അര്‍ത്ഥവ്യാപ്തിയുണ്ട്. സൂര്യനും ഗ്രഹങ്ങളും സന്തുലിതാവസ്ഥയില്‍ നിലകൊള്ളുന്നത്‌ പരസ്പരമുള്ള കാന്തികബല സംവിധാനത്തിലാണ്. ആകര്‍ഷണ, വികര്‍ഷണ സ്വഭാവമുള്ള വലിയയിനം കാന്തങ്ങളായി സൂര്യനെയും ഗ്രഹങ്ങളെയും കണക്കാക്കാനാകും.

മനുഷ്യശരീരവും ഒരു കാന്തമാണ്. മനുഷ്യശരീരത്തിന് രൂപം കൂടാതെ താപവും സൂക്ഷ്മനിലയിലുള്ള കമ്പനങ്ങളുമുണ്ട്. രോഗങ്ങള്‍ക്ക് സ്ഥൂലങ്ങളും സൂക്ഷ്മങ്ങളും ആയ അശുദ്ധി, വിഷം എന്നിവ മാത്രമല്ല ഊര്‍ജ്ജയിനം അശുദ്ധിമൂലമുള്ള, സൂക്ഷ്മങ്ങളായ വൈഷമ്യങ്ങളും കാരണങ്ങളാണ്. ഇത്തരം ഊര്‍ജ്ജ വൈഷമ്യങ്ങളെയും ദോഷങ്ങളെയും അതാത് സമയങ്ങളില്‍ തന്നെ പരിഹരിക്കാനാകണം. ഒട്ടുമുക്കാല്‍ നിജരോഗങ്ങളും ഉത്ഭവിക്കുന്നത് മനോഊര്‍ജ്ജതലത്തില്‍ നിന്നാണ്. രോഗാരംഭത്തില്‍ ഊര്‍ജ്ജശുദ്ധി വരുത്താനും ഊര്‍ജ്ജപോഷണത്തിനും സഹായകമായ ഉപാധികളില്‍ ഒന്നാണ് കാന്തചികിത്സ.

കാന്തികമണ്ഡലം സൃഷ്ടിക്കാന്‍ കഴിവുള്ള വസ്തുവിനെയാണ് കാന്തം എന്ന് പറയുന്നത്. പ്രകൃതി അനുഗ്രഹിച്ച് നല്‍കിയ കാന്തികസ്വഭാവമുള്ള ധാതുവാണ് മാഗ്നാറ്റൈറ്റ്‌. ഉയര്‍ന്ന താപത്തിലും മര്‍ദ്ദത്തിലും ഇരുമ്പ് ധാതുക്കള്‍ ഒന്നിച്ചുചേര്‍ന്നാണ് കാന്തികക്കല്ല്‌ രൂപംകൊള്ളുന്നത്‌. ഇരുമ്പ്, മാന്‍ഗനീസ്, കൊബാള്‍ട്ട്, അലുമിനിയം, നിക്കല്‍, കാഡ്മിയം, ബോറോണ്‍ എന്നിവ ചേര്‍ത്താണ് കൃത്രിമകാന്തം നിര്‍മ്മിക്കുന്നത്. ഇരുമ്പുകാന്തത്തിന്‍റെ നിറം കറുപ്പും നിയോഡൈമിയം കാന്തത്തിന്‍റെ നിറം വെളുപ്പുമാണ്. കാന്തത്തില്‍ ബോറോണ്‍ ചേര്‍ക്കുന്നത് സ്ഥിരത കിട്ടാനാണ്.

ശിരസ്സിൽ നിന്ന് ഒരു ഉഷ്ണയിനം ജൈവകാന്തികോർജ്ജം താഴോട്ട് സാമാന്യമെന്നോണം എപ്പോഴും പ്രവഹിക്കുന്നണ്ട്. താരതമ്യേനെ ഉയര്‍ന്ന ചൂട് നെറ്റിഭാഗത്തും കുറഞ്ഞ ചൂട് കാല്‍പാദത്തിലും അനുഭവപ്പെടുന്ന അവസ്ഥ സാമാന്യമായ ഒരു കാര്യമാണ്. ഘനത്വമുള്ളതും ഉഷ്ണവുമായ ഊര്‍ജ്ജം കീഴോട്ടും ഘനത്വം കുറഞ്ഞതും ശീതവുമായ ഊർജ്ജം പ്ര്യഷ്ടഭാഗത്ത് നിന്ന് മേലോട്ടും നീങ്ങുന്ന ഒരു പ്രതിഭാസം ശരീരത്തില്‍ നിലകൊള്ളുന്നുണ്ട് എന്ന് പണ്ടുമുതലേ തന്നെ വിശ്വസിച്ചുപോന്നിട്ടുണ്ട്. ഇത്തരം ഊര്‍ജ്ജപ്രവാഹത്തില്‍ തടസ്സം സംഭവിച്ചാല്‍ തടസ്സത്തിന്‍റെ മുകളിലുള്ള ഭാഗങ്ങളില്‍ ഉഷ്ണം സ്തംഭിച്ച് നിലകൊള്ളും. ഊര്‍ജ്ജപ്രവാഹം കഴുത്തില്‍ സ്തംഭിച്ചാല്‍ ശിരസ്സില്‍, നെറ്റി ഭാഗത്ത് ഉഷ്ണം കൂടുതലായി അനുഭവപ്പെടും. അത് തലവേദനക്കും ജ്വരവര്‍ദ്ധനവിനും കാരണമാകും. തലവേദന, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോള്‍ നെറ്റിയില്‍ ചൂടുണ്ടോ എന്ന് നോക്കുന്ന പതിവ് പണ്ടുമുതലേ ഉണ്ട്.

ശീതവീര്യത്തോട് കൂടിയ ഒരു ജൈവകാന്തികക്ഷേത്രം ഉദരത്തിന്‍റെ മൂലഭാഗത്ത് സ്വാഭാവികമായി തന്നെ നിലകൊള്ളുന്നുണ്ട് എന്നൊരു വിശ്വാസമുണ്ട്. അത് വര്‍ദ്ധിച്ച് അവിടെ നിന്ന് ശീതയിനം വാതകംപോലെ മേലോട്ട് നീങ്ങി വ്യാപിക്കുമ്പോഴാണ് ക്ഷീണം, വയറുപ്രയാസം, കുളിര്‍ എന്നിവയും മറ്റും അനുഭവപ്പെടുന്നത്. ശീതയിനം ചേതനകളോടോ ശീതയിനം മറ്റ് അഹന്താദോഷങ്ങളോടോ പ്രാണശക്തി വിപരീതരീതിയിൽ പ്രതികരിക്കുമ്പോഴാണ് നെറ്റിയിലും കഴുത്തില്‍ മുന്‍ഭാഗത്തും മറ്റും ഉഷ്ണം കൂടുതലെന്നോണം അനുഭവപ്പെടാന്‍ ഇടയാകുന്നത്. ശീതയിനം അഹന്താദോഷം കേന്ദ്രീകരിച്ചിരിക്കുന്ന ദേഹഭാഗത്ത് കാന്തത്തിന്‍റെ ഉത്തരധ്രുവ ഊര്‍ജ്ജത്തെ പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഉഷ്ണത്തില്‍ ഉഷ്ണയിനം പ്രയാസങ്ങളും ശീതയിനം ദോഷവീര്യവും അടങ്ങും. പ്രാണശക്തിയുടെ സഞ്ചാരം ഇതുമൂലം സുഗമമാകും.

ഉപദ്രവങ്ങളായ അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കാന്‍ മഹാപ്രകൃതി സമ്മാനിച്ച കല്‍പ്പയിനം ഔഷധങ്ങളില്‍ മുഖ്യയിനമാണ് ഇരുമ്പുകാന്തം. സ്ഥൈര്യത കൂടുതലുള്ള, ദ്വൈതവീര്യമുള്ള, പൂര്‍ണ്ണതയുള്ള ഒരു ഖനീജമാണ്‌ കാന്തം. കാന്തത്തിന്‍റെ ഉത്തരധ്രുവത്തിന് ലഘു ഉഷ്ണവീര്യവും ദക്ഷിണധ്രുവത്തിന് താരതമ്യേനെ ലഘു ശീതവീര്യവുമാണ്. ഉത്തരധ്രുവത്തെ സൂചിപ്പിക്കുവാന്‍ ചുവപ്പുനിറമാണ് പൊതുവെ സ്വീകരിച്ചുപോരുന്നത്. ശീതയിനം അഹന്താദോഷം ശിരസ്സിനെ ബാധിച്ചതുമൂലം പ്രാണശക്തി മസ്തിഷ്കത്തില്‍ കുറഞ്ഞാൽ ഉദരത്തിലും കാലിലും എത്തേണ്ട ഊര്‍ജ്ജപ്രവാഹത്തിന്‍റെ തോത് കുറയും. ഇത് തലവേദന, കഴുത്തുവേദന എന്നിവയ്ക്ക് പുറമെ കാലിലെ ശീതവേദന, ബലമില്ലായ്മ, സ്തംഭനം എന്നിവയ്ക്കും കാരണമാകും. ശിരസ്സിലെ കഫകെട്ട്, തലവേദന, മൂക്കൊലിപ്പ് എന്നിവ അനുഭവപ്പെടുന്ന ഘട്ടത്തില്‍ ആദ്യം ശിരസ്സില്‍ മുന്‍ഭാഗത്ത് കാന്തത്തിന്‍റെ ഉത്തരധ്രുവ ഊര്‍ജ്ജത്തെ പ്രയോഗിച്ചാല്‍ ശീതയിനം ദോഷങ്ങളും കഴുത്തിന്‍റെ പിന്‍ഭാഗത്ത് ദക്ഷിണധ്രുവ ഊര്‍ജ്ജത്തെ പ്രയോഗിച്ചാല്‍ ഉഷ്ണയിനം ദോഷങ്ങളും നിര്‍വീര്യമാകും. അഹന്താദോഷം അടങ്ങിയാല്‍ ഉദരത്തിലോട്ടും കൈകാലുകളിലോട്ടും ഉള്ള പ്രാണശക്തിപ്രവാഹം സാമന്യമാകും.

ശിരസ്സില്‍ നിന്നുള്ള നീരിറക്കത്തിന് നിദാനം കഫദോഷം മൂലമുള്ള, ശീതയിനം സോറമൂലമുള്ള കഫക്ഷയമാണ്. കാലില്‍ മാത്രമായുള്ള നീര്‍കെട്ടിന് കാരണം ഉഷ്ണയിനം സോറയൊ സൈക്കൊസിസോ വാതദോഷവര്‍ദ്ധനവൊ ആണ്. വാര്‍ദ്ധക്യത്തിലെ കാലില്‍ പുകച്ചില്‍, വ്രണം എന്നിവയ്ക്ക് നിദാനം പിത്തദോഷമൊ ശീതയിനം സോറയൊ ആണ്. മരവിപ്പ്, സ്തംഭനം എന്നിവ അനുഭവപ്പെട്ടുപോരുന്ന ഘട്ടത്തില്‍ കാല്‍പാദത്തില്‍ വാതാരി പുരട്ടുന്നതിന് മുന്‍പെ കാന്തത്തെ പ്രയോഗിക്കണം. കാലില്‍ ദീര്‍ഘിച്ചുനില്‍ക്കുന്ന വീക്കത്തില്‍ ദക്ഷിണധ്രുവത്തെ കൂടുതല്‍ നേരം പ്രയോഗിക്കണം. കാന്തത്തിന്‍റെ ഉത്തരധ്രുവ ഊര്‍ജ്ജത്തെ കൈവിരലുകളിലും കാല്‍വിരലുകളിലും നിത്യവും പ്രയോഗിച്ചാല്‍ വിരലുകളിലൂടെ പ്രവേശിക്കുന്ന ശീതയിനം അഹന്താദോഷങ്ങളെ ആരംഭത്തിലെ തന്നെ നിര്‍വീര്യമാക്കാനാകും.

ദൈവവ്യപാശ്രയചികിത്സ എന്ന നിലയില്‍ വിരലുകളെ ഒരു ജൈവകാന്തമായി ഉപയോഗിക്കാനാകും. മനുഷ്യന്‍റെ കൈവിരലുകളുടെയെല്ലാം അറ്റത്ത്‌ ജൈവയിനം കാന്തികോര്‍ജ്ജം കൂടുതലെന്നോണം തന്നെ നിലകൊള്ളുന്നുണ്ട്. ഇടതുകയ്യിലെ ആദ്യത്തെ നാലുവിരലുകൾ കൂട്ടിപിടിച്ച് കൊണ്ട് ദുര്‍ബലനായ ആളിന്‍റെ ശിരസ്സ് മുതൽ ഇടതുകൈയ്യിന്‍റെ അറ്റം വരെയും ഇടതുകാൽ അറ്റം വരെയും ത്വക്കില്‍ സ്പർശിക്കാതെ പലവട്ടം കീഴോട്ട് ഉഴിയണം. ഓരോ തവണ ഉഴിയുന്നതിന്‍റെയും ഒടുവിൽ വിരലുകൾ വിടർത്തി കുടഞ്ഞ് ഉപ്പുലായനിയിലൊ അമ്ലലായനിയിലൊ കഴുകണം. ഇടതുകയ്യിൽ കാന്തം പിടിച്ച് ആദ്യം ഉത്തരധ്രുവം കൊണ്ട് വേദനാഭാഗത്ത് നിന്ന് മൂലഭാഗത്തോട്ട് എന്ന രീതിയിലും തുടര്‍ന്ന് കാല്‍പാദം വരെയും ഉഴിയണം. ഇതുമൂലം വേദനഭാഗത്തെ സ്തംഭനം ലഘുവാകും. ഊര്‍ജ്ജമണ്ഡലങ്ങള്‍ ശുദ്ധമാകും. ഉഴിച്ചില്‍ അവസാനിച്ചാല്‍ ആള്‍ക്ക് ജലത്തിൽ നേർപ്പിച്ച കരിങ്ങാലിസത്ത് കുടിക്കാനായി നല്‍കണം. ശീതദോഷങ്ങളെ അമര്‍ച്ച ചെയ്യാന്‍ പ്രാപ്തിയുള്ള ശീതവീര്യമുള്ള ഒരു ഔഷധമാണ് കരിങ്ങാലി. അത് പ്രാണശക്തിയെ വേഗത്തില്‍ ഉത്തേജിപ്പിക്കും. ഉഷ്ണബലത്തെ ഉളവാക്കും. ശീതയിനം അഹന്താദോഷങ്ങള്‍ നിര്‍വീര്യമായാല്‍, പ്രാണശക്തിയുടെ പ്രതികരണം ലഘുവായാല്‍, ഉഷ്ണം കുറഞ്ഞാല്‍ ആള്‍ക്ക് തുടര്‍ന്ന് ഉറക്കസമാന അവസ്ഥ അനുഭവപ്പെട്ടുകിട്ടും.

ബലവാനായ ആള്‍ തന്‍റെ ഇടതുകൈയ്യിലെ ചെറുവിരൽ ഒഴിച്ചുള്ള നാലുവിരലുകൾ കൂട്ടിപ്പിടിച്ചും കൈത്തലം മലർത്തിപിടിച്ചും ആതുരന്‍റെ ഇടതുകൈയ്യിലെ വിരലുകളുടെ ഉൾവശവുമായി കൂട്ടിമുട്ടിച്ച് ശീതയിനം ദോഷഊർജ്ജങ്ങളെ വലിച്ചെടുക്കുന്നതായി ഭാവനചെയ്യണം. ശീതയിനം ദോഷങ്ങളും ഉഷ്ണയിനം ദോഷങ്ങളും ശിരസ്സുഭാഗത്തെ ബാധിക്കും. ഉഷ്ണയിനം ദോഷങ്ങള്‍ ബാധിക്കുമ്പോള്‍, അവ ശക്തങ്ങളാകുമ്പോഴാണ്, ജീവശക്തി ശക്തമായി പ്രതികരിക്കുമ്പോഴാണ്, വിറയല്‍ പോലുള്ള ലക്ഷണങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്. ഇത്തരം രോഗികളില്‍ ദക്ഷിണധ്രുവത്തെ ശിരസ്സിന്‍റെ പിന്‍ഭാഗത്ത്‌ പ്രയോഗിക്കണം. മൈഗ്രയിന്‍ അനുഭവപ്പെടുന്ന അവസ്ഥയിലും ശിരസ്സിന്‍റെ പിന്‍ഭാഗത്ത് പ്രയോഗിക്കണം.

ശുശ്രൂഷകന്‍റെ വലതുകൈയ്യിലെ ചെറുവിരൽ ഒഴികെയുള്ള വിരലുകളെല്ലാം കൂട്ടിചേര്‍ത്തും കമഴ്ത്തിപിടിച്ചും ക്ഷിണിച്ച ആളിന്‍റെ ഇടത് കൈവിരലുകള്‍ക്ക് മീതെ സ്പർശിക്കുമ്പോൾ കാന്തികവും ഉഷ്ണസമാനവുമായ ജൈവോർജ്ജം ആതുരനിലോട്ട് വ്യാപിക്കും. വലത് കൈത്തലം കമഴ്ത്തി ത്വക്കിന് സമാന്തരമായി പിടിച്ച് ദുര്‍ബലന്‍റെ ഇടതുകൈയ്യിൽ നിന്ന് വലതുകൈയ്യിലോട്ടും കാൽപാദത്തിൽ നിന്ന് മേലോട്ടും ഉഴിഞ്ഞ് ആ ദിശയിൽ ഉഷ്ണയിനം ഊർജ്ജവ്യാപനം നടക്കട്ടെ എന്ന് കഠിനമായി ഭാവനചെയ്‌താല്‍ ദുര്‍ബലനിലെ പ്രാണശക്തി മെച്ചപ്പെടും. ദുര്‍ബലനിലെ വിഷാദം കുറയും. വായയില്‍ കുരുമുളക് ഇട്ട് ചവച്ചശേഷം ദുര്‍ബലന്‍റെ കര്‍ണ്ണപുടത്തില്‍ നൂറ്റമ്പത് തവണ ഊതിയാലും പ്രാണശക്തി ഉത്തേജിക്കപ്പെടും. കാന്തത്തിന്‍റെ ഉത്തരധ്രുവത്തെ വിരലറ്റങ്ങളില്‍ പ്രയോഗിക്കുമ്പോള്‍ ഉഷ്ണസമാനമായ കാന്തികോര്‍ജ്ജം വിരലിലോട്ട് പ്രവഹിക്കും. ഇത്തരം ഉഷ്ണബലത്തില്‍ ശീതയിനം ദോഷശക്തികള്‍ നിഷ്ക്രിയമാകും. സ്തംഭനയിനം നാഡീരോഗങ്ങളില്‍ ദക്ഷിണധ്രുവത്തെ പ്രയോഗിക്കണം. കാന്തികോർജ്ജത്തെ ഇടയ്ക്കിടെ പ്രയോജനപ്പെടുത്താനായാല്‍, ഒപ്പം രോഗപ്രയാസങ്ങള്‍ക്ക് അനുസരിച്ച് കാന്തീകരിച്ച സമാനയിനം ഔഷധങ്ങളെ സ്വീകരിക്കാനായാല്‍, ശീതയിനം രസായനങ്ങളെ ആഹരിക്കാനായാല്‍ ആരോഗ്യബലത്തെ അനുഭവിക്കാനാകും. വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാനാകും.

ജീവിതം ഭൗതികമായും ആത്മീയമായും ഒരു യാഥാര്‍ത്ഥ്യമാണ്. ഭൗതികജീവിതത്തിന്‍റെ ലക്ഷ്യം ആനന്ദസാക്ഷാല്‍ക്കാരമാണ്. മറ്റൊന്ന് കാര്യശരീരത്തിന്‍റെ ആരോഗ്യത്തോടെയുള്ള നിലനില്‍പ്പാണ്. ആത്മബോധകലാവിഷയങ്ങളാണ് ആത്മീയത. ആത്മബോധത്തിനും ആത്മബോധകലകള്‍ക്കും ജനനമരണങ്ങളില്ല. ഭൂമിയില്‍ ജനിച്ചതും ഭൂമിയില്‍ മരിക്കുന്നതും കാര്യശരീരമാണ്. ജനിച്ചതെല്ലാം ഒരിക്കല്‍ മരിക്കും. പിന്നെ സാദ്ധ്യമാക്കേണ്ടത് ആരോഗ്യം, ആനന്ദം എന്നിവയും പൂര്‍ണ്ണായുസ്സ് എന്ന കാലാനുഭവവുമാണ്. വര്‍ത്തമാനകാലബോധത്തോടും  അനുഭവങ്ങളോടും കൂടിയ കാര്യശരീരത്തിന്‍റെ പൂര്‍ണ്ണായുസ്സാണ് അമൃതജീവിതം. അമൃതത്വം അനുഭവിക്കാന്‍ അമൃതത്വം ഉള്ളതിനെ, സ്ഥിരതയുള്ളതിനെ ആശ്രയിക്കണം എന്ന ആശയം തഥര്‍ത്ഥകാരിയാണ് (Doctrine of Signature). ആത്മബോധകലകള്‍ അമൃതത്വമുള്ളതായതിനാല്‍ അതിനെ ആശ്രയിച്ച് കാര്യശരീരത്തെ സംരക്ഷിക്കാനാകും. അമൃതത്വമുള്ള ആത്മബോധകലയില്‍ ആന്തരിക മനസ്സ് എത്തണമെങ്കില്‍ കാര്യശരീരത്തില്‍ ശുദ്ധി, സൗമ്യത, സ്ഥിരത എന്നിവയെ സംഘടിപ്പിക്കണം.

കാര്യശരീരത്തിന്‍റെ കല്‍പ്പമാണ് ആയുസ്സ്. ആയുസ്സ് എന്ന അഹന്താകാലം നശ്വരമാണ്. ഉഷ്ണ, ശീത വീര്യങ്ങളുള്ള അഹന്താകാലത്തിന്‍റെയും ശീത, ഉഷ്ണ വീര്യങ്ങളുള്ള അഹന്താബോധത്തിന്‍റെയും താമസികബാധ മൂലം കായയില്‍ സംഭവിച്ച ക്ഷയമാണ്, ഇരുട്ടാണ്‌ വാര്‍ദ്ധക്യം. ഇരുട്ടിനെ കഠിനഇരുട്ട് കൊണ്ട്, ക്ഷയത്തെ കഠിനക്ഷയം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുകയില്ല. വാര്‍ദ്ധക്യക്ഷയത്തെ അഹന്താകാലത്തെയും അഹന്താതത്വഅംശങ്ങളെയും ഉപയോഗിച്ച് പരിഹരിക്കാന്‍ കഴിയുകയില്ല, വാര്‍ദ്ധക്യഘട്ടം ഇരുട്ടാണ്. ഇരുട്ടിനെ തുടര്‍ന്നുള്ള മഹാ ഇരുട്ടാണ്‌, ശൂന്യതയാണ് മരണം. ഇരുട്ടിനെ ചെറിയ ചെറിയ വെളിച്ചത്തെ കൊണ്ട് ഇടയ്ക്കിടെ പരിഹരിക്കണം. ഇരുട്ടിനെ ശൂന്യതാസമാനഘടകങ്ങള്‍ കൊണ്ട് ഇരുട്ട് ഘടകങ്ങള്‍ കൊണ്ട് പ്രതിരോധിക്കണം. വാര്‍ദ്ധക്യത്തെ സംബന്ധിച്ച കാര്യത്തില്‍ ഇരുട്ട്, കറുപ്പ്, മഞ്ഞ, ഗന്ധം, ഭൂമിഭൂതം, അന്നം എന്നിവ സമാനങ്ങളാണ്. വെളിച്ചം, വെളുപ്പ്‌, പച്ച, ജലഭൂതം, മധുരം, വെള്ളം എന്നിവ സമാനങ്ങളാണ്. വൈലറ്റ്, കൈപ്പ്, അകാശഭൂതം, ലഘുവചനം, ശൂന്യത, സത്യം എന്നിവയും ഏറെക്കുറെ സമാനങ്ങളാണ്. ഇരുട്ടിന്‍റെയും വെള്ളത്തിന്‍റെയും പ്രഥമഘട്ടമാണ് ഗര്‍ഭസ്ഥം. കറുപ്പ്, മഞ്ഞ; വെളുപ്പ്‌, പച്ച തുടങ്ങിയ വര്‍ണ്ണങ്ങള്‍ അടങ്ങിയ ഘടകങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ദേഹവലുപ്പം കൂടും. ആകാശാദിഭൂമി ഭൂതങ്ങള്‍ കുറയുന്ന ഘട്ടമാണ് വാര്‍ദ്ധക്യം. കറുപ്പ്, മഞ്ഞ എന്നീ നിറമുള്ള ഘടകങ്ങളെ അധികം ആഹരിച്ചാല്‍ വളര്‍ച്ച, സ്ഥിതി എന്നിവ വേഗത്തില്‍ പൂര്‍ണ്ണമായാല്‍ വാര്‍ദ്ധക്യവും അകാലത്തില്‍ സംഭവിക്കുമെന്ന് ചിലര്‍ വിശ്വസിച്ചു.

കാപ്പി, കരി, ഗ്രാഫൈറ്റ്, കാന്തക്കല്ല് (മാഗ്നറ്റൈറ്റ്) എന്നിവ കറുപ്പാണ്. കാപ്പി അധികം അളവില്‍ പൂച്ചക്കും കോഴിക്കും വിഷമാണ്. കാപ്പി (കഹവാ) എന്ന പദത്തിന്‍റെ അര്‍ത്ഥം അറബിയില്‍ കറുത്ത വീഞ്ഞ് എന്നാണ്. കറുത്ത വീഞ്ഞ് തമസ്സാണ്. കരിങ്ങാലി, കുരുമുളക്, ഞാവല്‍, ബിര്‍ച്ച് ഓയില്‍, കരിത്തേന്‍, ഈത്തപ്പഴച്ചാറ്, വാനില, കറുത്ത ഒലീവ്, അത്തിപ്പഴം, കറുത്ത മുന്തിരി, കരിംജീരകം, കാര്‍കോലരി, ഉഴുന്ന്, സോയബീന്‍, കറുത്ത ഏലം, എള്ള്, ചിയ, വഴുതിന, കരിഉള്ളി, കരിമഞ്ഞല്‍, കരിക്കൂണ്‍ കിഴങ്ങ്, കറുത്ത ഹെലിബോറസ്, സിമിസിഫുജ, ചാര്‍ക്കോള്‍, കന്മദം, ബോറോണ്‍, ടാര്‍, കൂന്തല്‍മഷി, ആന്‍റിമണി എന്നിവയും കറുപ്പുനിറമുള്ളവയാണ്, തമസ്സാണ്. ഇവയെ സംസ്കരിച്ച് അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തിയാല്‍ കറുത്തവരിലെ കഫദോഷത്തെ, ശീതയിനം സോറദോഷത്തെ നിഷ്ക്രിയമാക്കാനാകും. കഫധാതുക്ഷയത്തെ, ഉഷ്ണരോഗങ്ങളെ പരിഹരിക്കാനാകും. വെളുപ്പ്, പച്ച നിറമുള്ള തമസ്സ് ഇനങ്ങളെ അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തിയാല്‍ ഉഷ്ണയിനം സോറദോഷത്തെ നിര്‍വീര്യമാക്കാനാകും. സ്തംഭനയിനം പ്രയാസങ്ങളെ പരിഹരിക്കാനാകും.


മരണം സത്യമാണ്, നിത്യമാണ്, ശൂന്യതാസമാനമാണ്. മൃദുയിനം ശൂന്യതാസമാന അവസ്ഥയെ ശൂന്യതാസമാന ദ്രവ്യങ്ങള്‍ കൊണ്ട് പ്രതിരോധിക്കാനാകും എന്നത് തഥര്‍ത്ഥകാരി ആശയമാണ്. ശൂന്യത, മൃദുശബ്ദം, വയലറ്റ് നിറമുള്ള ദ്രവ്യങ്ങള്‍, ആകാശഭൂതം, അതിസൂക്ഷ്മ അളവിലുള്ള കൈപ്പുദ്രവ്യങ്ങള്‍ എന്നിവ സമാനങ്ങളാണ്. അതിവിടയം, അല്‍ഫാല്‍ഫ, വയോള ഓഡറെറ്റ, കാല്‍മെഗ്, ജെന്‍റിയാന, വഴുതനങ്ങ, എരുക്ക്, കുങ്കുമം എന്നിവയുടെ പുഷ്പങ്ങള്‍, വാതാരിയുടെ ഇലകള്‍, മാന്‍ഗനീസ് എന്നിവ വയലറ്റ് നിറമുള്ളവയാണ്‌. വയലറ്റ്നിറം (അതിവിടയം, കിരിയാത്ത്, പുവാംകുറുന്തല്‍, സോളാനം ഡള്‍ക്കാമറ, കരയാംപൂവ്വ്), കൈപ്പുരസം (മിറ, ക്വാസ്സിയ അമര, ഇഗ്നേഷ്യ അമര, കാഞ്ഞിരം, മഹാഗണി) എന്നീ സ്വഭാവങ്ങളുള്ള സസ്യങ്ങളുടെ അതിസൂക്ഷ്മ അംശങ്ങളെ പ്രാണശക്തിവര്‍ദ്ധകങ്ങളായി, അമൃതയിനം ഔഷധങ്ങളായി പ്രയോജനപ്പെടുത്താനാകും.

ഭൗതികജീവിതമുഹൂര്‍ത്തങ്ങളും അമൃതത്വമുള്ള ആത്മബോധകലാമാലാഖമാരും പരസ്പരം സന്ധിക്കുമ്പോള്‍ ആന്തരിക മനസ്സ് അനുഭവിക്കുന്ന അനുഭൂതിയാണ് സദാനന്ദം. ഭൗതികമായ സാഹചര്യത്തെയും ഭൗതികമായ ബാഹ്യമനസ്സിനെയും ഉപേക്ഷിച്ച ആന്തരിക മനസ്സ് ഭൗതികത വന്ന, പരസ്പരം ചേര്‍ന്ന് ഏകമായ ആത്മബോധകലകളുമായി സന്ധിച്ച് ലഘുവാകുമ്പോള്‍ അനുഭവിക്കുന്ന ശൂന്യതാസമാന അനുഭൂതിയാണ് ചിന്മയാനന്ദം (Bliss).

പ്രാണശക്തിയുടെ മസ്തിഷ്കത്തിലൂടെയുള്ള പ്രവാഹത്തിന്‍റെ കര്‍മ്മവികാസം മൂലമുണ്ടായ ഒരു പ്രതിഭാസമാണ് മനസ്സ്. അഭൗതികയിനം സംഗതികളെ അറിയാനുള്ള മനസ്സിന്‍റെ വിശേഷശേഷിയാണ് ജ്ഞാനം. ജ്ഞാനം, ഇച്ഛ, ബലം, കര്‍മ്മം, ക്ഷമ, ഐശ്വര്യം, ആനന്ദം തുടങ്ങിയ ആത്മബോധകലകളില്‍ കൂടുതല്‍ ഗുരുവായത് ജ്ഞാനമാണ്. കല്‍പ്പം, കല, സുര, വേദം, ധര്‍മ്മം, മതം, വിദ്യ, തന്ത്രം, ജ്ഞാനം എന്നിവയെല്ലാം ഒന്നുതന്നെയാണ്. കാരണം, സ്വരൂപം, ആഗമം, ലക്ഷ്യം എന്നിവ ഉള്‍പ്പെട്ടതാണ് ജ്ഞാനം. കാരണം പൂര്‍വ്വജന്മമാണ്. സ്വരൂപം വ്യക്തിയുടെ വര്‍ത്തമാനകാലസ്വഭാവമാണ്. പ്രയോജനകര്‍മ്മമാണ് ആഗമം. ലക്ഷ്യം കര്‍മ്മത്തിലൂടെയുള്ള ആനന്ദവും സത്യലയവുമാണ്. അന്വേഷണം, വിജ്ഞാനം, മനനം, കര്‍മ്മാനുഷ്ടാനം എന്നിവ വഴി ജ്ഞാനം നേടാനാകും. ജ്ഞാനത്തില്‍ നിന്ന് ഇച്ഛ, ശ്രദ്ധ, ധാരണ, ബലം, വീര്യം, കര്‍മ്മം, വിനീതത്വം, നിര്‍ദോഷത്വം, ശാന്തി, ഐശ്വര്യം, കീര്‍ത്തി, കാന്തി, ഹര്‍ഷ, രതി, പ്രീതി, നന്മ, കാരുണ്യം, മഹാബലി എന്നിവ ജനിക്കും. ഇവയുടെയെല്ലാം വികാസമാണ് ആനന്ദം. ഇവയുടെയെല്ലാം സങ്കേതത്തിന്‍റെയും വികാസമായ ആനന്ദത്തിന്‍റെയും സമര്‍പ്പണം, ത്യാഗാവസ്ഥ ശൂന്യതാസമാനമാണ്. ഭൗതികയിനം അനുഭവങ്ങളും ഭൗതികയിനം അനുഭൂതികളും ഇല്ലാത്ത ഒന്നാണ് ശൂന്യത. അന്നബലി, ജലബലി, അഗ്നിബലി, വായുബലി, മഹാബലി, ശൂന്യത, അഭൗതികത, ആത്മബോധം, പരമാനന്ദം, സത്യം, മഹാസത്യം എന്നതെല്ലാം ഏറെക്കുറെ സമാനങ്ങളാണ്. പുനരുജ്ജീവനവൈദ്യത്തിന്‍റെ ലക്ഷ്യം മഹാബലിയൊ ശൂന്യതയൊ അഭൗതികതയൊ അതിലെ പരമാനന്ദമൊ അല്ല. വാര്‍ദ്ധക്യഅതിജീവനത്തിന്‍റെ ലക്ഷ്യം ആരോഗ്യത്തോടെയും ആനന്ദത്തോടെയും ഉള്ള നിലനില്‍പ്പാണ്, വായുവും അഗ്നിയും ജലവും അന്നവും  രസായനവും കായകല്‍പ്പവും പ്രയോജനപ്പെടുത്തിയുള്ള കാര്യശരീരസംരക്ഷണമാണ്, പൂര്‍ണ്ണായുസ്സാണ്.

ആരോഗ്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും സംതൃപ്തിയോടെയും പൂര്‍ണ്ണായുസ്സോടെയും ഉള്ള ജീവിതം ഓരോ മനുഷ്യന്‍റെയും അവകാശമാണ്. ഭൗതികശരീരത്തെ ദീർഘനാൾ നിലനിർത്താന്‍ സഹായകമാകുന്ന ആശയങ്ങള്‍, ദ്രവ്യങ്ങള്‍ എന്നിവയെ സംബന്ധിച്ചും അതിനുതകുന്ന പ്രായോഗികമാര്‍ഗ്ഗങ്ങളെ സംബന്ധിച്ചും എല്ലാ കാലത്തെ ആളുകളും അന്വേഷിച്ചിട്ടുണ്ട്. ആശയങ്ങളും ദ്രവ്യങ്ങളും മാര്‍ഗ്ഗങ്ങളും സാഹചര്യങ്ങളും വൈവിദ്ധ്യമാകുമ്പോള്‍, നിഗൂഡങ്ങളാകുമ്പോള്‍ വ്യക്തിക്ക് ഹിതകരമായവയെ തിരിച്ചറിയാന്‍ പ്രയാസകരമാകുന്നത് സ്വാഭാവികമാണ്. ഹിതകരമായതിനെ വേഗത്തിലും സ്ഥൂലത്തിലും തിരിച്ചറിഞ്ഞില്ല എന്നതുകൊണ്ട്‌ അന്വേഷണം പാപമാകുന്നുമില്ല. പരിശ്രമക്കുറവുണ്ട് എന്ന് ആശ്വസിക്കുന്നത് തന്നെയാകും അഭികാമ്യം. വാര്‍ദ്ധക്യത്തിലെ ആരോഗ്യം എന്നതും പൂര്‍ണ്ണായുസ്സ് എന്നതും എക്കാലത്തെയും ഒരു കിട്ടാക്കനിയാണ്. ജീവിതലക്ഷ്യങ്ങളില്‍ മുഖ്യം ആരോഗ്യവും അതോടൊപ്പമുള്ള ഭൗതികവും ആത്മിയവുമായ ആനന്ദാനുഭവങ്ങളും അനുഭൂതിയുമാണ്. ലക്ഷ്യസമ്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങളില്‍ ലളിതമായത് ഉഷ്ണ, ശീത വീര്യങ്ങളുള്ള ദൃശ്യപ്രകൃതിയിലെ ദ്രവ്യങ്ങളെ അറിഞ്ഞ്, അതിലെ നിയമങ്ങളെ അന്വേഷിച്ചറിഞ്ഞ് അവയെ ഹിതകരമെന്നോണം പ്രയോജനപ്പെടുത്തലാണ്. മറ്റൊന്ന് ഇന്ദ്രിയാതീത ബോധത്തെ, ശൂന്യതായിനം ബോധത്തെ, സത്യബോധത്തെ, അതിന്‍റെ കല്‍പ്പനിയമങ്ങളെ ഭാവന ചെയ്ത് അനുസരിക്കലാണ്. ശുദ്ധീകരണം, സന്യാസം, തപസ്സ്, കീഴടങ്ങല്‍, അനുസരണ, സമര്‍പ്പണം, മഹാബലി, ഹനുക്ക, ഇബാദത്ത് എല്ലാം ഏറെക്കുറെ ഒന്ന് തന്നെയാണ്. ആനന്ദസാക്ഷാല്‍ക്കാരത്തിന് ഉത്തമമായ മാര്‍ഗ്ഗം മാനവസേവയാണ്, കര്‍മ്മഫലമഹാത്യാഗമാണ്. കാര്യശരീരത്തിന്‍റെ നിലനില്‍പ്പിനുള്ള മാര്‍ഗ്ഗങ്ങളില്‍ മുഖ്യം ഉഷ്ണ, ശീത വീര്യങ്ങളുള്ള അഹന്താകാലത്തെയും അഹന്താദോഷങ്ങളെയും തിരിച്ചറിഞ്ഞുള്ള സമയാസമയങ്ങളിലെ അതിജീവനമാണ്.

ആരോഗ്യം, ആനന്ദം, പൂര്‍ണ്ണായുസ്സ് എന്നിവ കാംക്ഷിക്കുന്നവര്‍ അഹന്താകാലവും അഹന്താദോഷങ്ങളും ഉള്‍പ്പെട്ട അഹന്താതത്വത്തിന്‍റെ ദ്രോഹങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണ്, അഹന്താതത്വത്തെ നിഷ്ക്രിയമാക്കാനുള്ള പ്രകൃതിദത്ത ഉപാധികള്‍ ഏതെല്ലാമാണ് എന്നതെല്ലാം യൗവനത്തിലേ തന്നെ അന്വേഷിച്ചറിയണം. ഭൂതകാലത്തിലെ ആവശ്യമില്ലാത്ത അഹന്താദോഷവിവരങ്ങളെയും അവയുടെ ചിഹ്നങ്ങളെയും മറക്കണം. ചുറ്റുമുള്ളവരിലെ അഹന്താദോഷങ്ങളെ ഒട്ടുംതന്നെ ശ്രദ്ധിക്കരുത്. ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ഐശ്വര്യം, ആനന്ദം, ജ്ഞാനശക്തി എന്നിവ ഒരോന്നിന്‍റെയും വികാസത്തെ ലക്ഷ്യംവെച്ച് കഠിനങ്ങളായ സല്‍ക്കര്‍മ്മങ്ങളില്‍ മുഴുകണം. അതിജീവനത്തിന് ഉതകുംവിധത്തില്‍ ജ്ഞാനം സമ്പാദിച്ച് സമചിത്തത (Equanimity) പുലര്‍ത്തണം. കാര്യശരീരത്തെ ശുദ്ധിയില്‍, സൗമ്യതയില്‍ നിലനിര്‍ത്തി ആത്മബോധകലകളെ വികസിപ്പിച്ച്, അഹന്താതത്വത്തിന്‍റെ കുതന്ത്രങ്ങളെ പ്രതിരോധിച്ച്, കര്‍മ്മംചെയ്ത്, മഹാബലി നടത്തി; സദാനന്ദം, ചിന്മയാനന്ദം എന്നിവയെ അനുഭവിച്ച് എപ്പോഴും സംതൃപ്തിയില്‍ ജീവിക്കണം. വാര്‍ദ്ധക്യഅതിജീവനത്തിന്‍റെ ലക്ഷ്യം സംതൃപ്തിയാണ്. വായുവിനെ ബലികഴിച്ച്, ആനന്ദം, ഐശ്വര്യം, കര്‍മ്മം, ഇച്ഛ തുടങ്ങിയ ആത്മബോധകലകളെ ക്രമത്തില്‍ ബലികഴിച്ച്, വിജ്ഞാനത്തെ ശൂന്യമാക്കി ജ്ഞാനത്തില്‍ കേന്ദ്രീകരിച്ചാല്‍ ആനന്ദാതീതബോധത്തെ, അഭൗതിക ശൂന്യതയെ തുരിയത്തില്‍, ഇന്ദ്രിയജാഗ്രത്തില്‍ അനുഭവിക്കാനാകും. എട്ടിനം ഇന്ദ്രിയങ്ങളുടെ മഹാത്യാഗം വഴി അനുഭവിക്കാനാകുന്ന ശൂന്യതാ അവസ്ഥയാണ് അഭൗതികസത്യബോധം. സത്യബോധത്തെ അനുഭവിക്കുന്നത് പഞ്ചേന്ദ്രിയങ്ങളോ മനസ്സോ സ്വപ്നേന്ദ്രിയമൊ അതീന്ദ്രിയമൊ അല്ല. സത്യബോധത്തെ അനുഭവിക്കുന്നത് ഞാന്‍ എന്ന ആത്മബോധമാണ്. ശൂന്യതയില്‍ നിന്ന് ഉത്ഭവിച്ച് ശൂന്യതയില്‍ വിലയംപ്രാപിച്ച് ഇല്ലാതാകുന്ന ഒന്നിനെ സംബന്ധിച്ച മഹാകാര്യം മഹാശൂന്യതയിലോട്ടുള്ള പ്രയാണം അല്ലാതെയുള്ള നിലനില്‍പ്പാണ്.


മനസ്സിന്‍റെയും പ്രാണശക്തിയുടെയും സ്ഥൂലശരീരത്തിന്‍റെയും നിലനില്‍പ്പിനുള്ള മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച ലഘു അന്വേഷണമാണ് പുനരുജ്ജീവനവൈദ്യം. നിലനില്‍പ്പിനുള്ള ഉപാധി ഹിതകരങ്ങളായ ആഹാരങ്ങളുടെയും കര്‍മ്മങ്ങളുടെയും രസായനങ്ങളുടെയും പ്രകൃതിയിനം ഔഷധങ്ങളുടെയും പ്രയോഗമാണ്. വിജ്ഞാനത്തെയും ബലത്തെയും കര്‍മ്മത്തെയും ആനന്ദത്തെയും ബലികഴിച്ച് ശൂന്യതാസമാന ആത്മബോധസത്യയില്‍ അഭയം പ്രാപിക്കുമ്പോള്‍ അനുഭവിക്കാനാകുന്ന അനുഭൂതിയാണ് അമൃതബോധം. അമൃതബോധം സത്യമാണ്. ചുറ്റുമുള്ള ജീവജാലങ്ങളെ കാരുണ്യത്തോടെ സഹായിക്കുമ്പോള്‍, മാനവരുടെ സുഖത്തിനും ആനന്ദാനുഭവത്തിനുമായി കര്‍മ്മങ്ങളെ മഹാബലിയെന്നോണം സമര്‍പ്പിക്കുമ്പോള്‍, ചുറ്റുമുള്ളവരെ ഉപാധികളില്ലാതെ സേവിക്കുമ്പോള്‍ അനുഭവിക്കാനാകുന്ന സമാനതകളില്ലാത്ത ശൂന്യതാസമാന അനുഭൂതിയാണ് സത്യം. വാര്‍ദ്ധക്യഅതിജീവനത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം ആരോഗ്യവും ആനന്ദവും സംതൃപ്തിയും സത്യാനുഭൂതിയും ഇതിന്‍റെയെല്ലാം നിത്യതയുമാണ്.

 

പുനരുജ്ജീവനവൈദ്യം ലഘു നിര്‍ദ്ദേശങ്ങള്‍

v      * എപ്പോഴും പുഞ്ചിരിക്കുക.

    * ദീര്‍ഘമായ രീതിയില്‍ നിശ്വസിക്കുക.

v      * ലാളിത്യം പുലർത്തുക. 

    * നന്ദി പ്രകാശിപ്പിക്കുക.

    * ദിനംപ്രതി 8 ഗ്ലാസ് എന്ന തോതില്‍ ലഘു ഉഷ്ണമുള്ള ജലം കുടിക്കുക.

    * ദേഹപ്രകൃതിയെ തിരിച്ചറിഞ്ഞ് ഹിതകരമായ ആഹാരം കഴിക്കുക.

    * അമിത ഭക്ഷണം ഒഴിവാക്കുക.

    * രാത്രിയില്‍ എട്ട് മണിക്കൂര്‍ നേരം ഉറങ്ങുക.

    * ആഴ്ചയില്‍ ഒരു ദിവസം വിശ്രമിക്കുക.

    * ശുദ്ധി, വ്യായാമമുദ്രകള്‍, ജപം, വ്രതം എന്നിവ അനുഷ്ഠിക്കുക.

    * എപ്പോഴും കർമ്മനിരതനാകുക. ഒരു സമയം ഒരു വിഷയത്തിൽ മാത്രം ശ്രദ്ധിക്കുക.

    * ലക്ഷ്യബോധം, ശുഭപ്തിവിശ്വാസം എന്നിവ വച്ചുപുലർത്തുക.

    * തിടുക്കം ഒഴിവാക്കുക. 

    * നിമിഷത്തിൽ ജീവിക്കുക.

    * സംഭവിച്ചതെല്ലാം നല്ലതിന് എന്ന് കണക്കാക്കുക.

    * സമചിത്തത പുലര്‍ത്തുക.

    * സൗഹൃദങ്ങൾ നിലനിർത്തുക. 

    * ഫലിതംപറച്ചില്‍ ശീലമാക്കുക.

    * പ്രഭാതത്തിലെ സൂര്യവെളിച്ചം ഏല്‍ക്കുക.

    * കൈകള്‍ അഞ്ചുനേരം ബലമായി കൂട്ടി തിരുമ്മുക.

   * ശുദ്ധ ഔഷധങ്ങള്‍, ലോഹാംശമുള്ള വൈലറ്റ് ഇനം സസ്യങ്ങള്‍, ഖനീജങ്ങള്‍ എന്നിവയെ എണ്ണകളായും ധൂപങ്ങളായും അഭിഷേകമായും ഉപയോഗപ്പെടുത്തുക.

    * കായകല്‍പ്പം, രസായനം എന്നിവയെ പ്രയോജനപ്പെടുത്തുക

                                       **

No comments:

Post a Comment