Tuesday, 28 July 2026

കര്‍മ്മബോധം. Dr. Kader kochi.


പരിസ്ഥിതിയുമായി ഇണങ്ങാൻ കഴിയുന്ന സ്വഭാവവിശേഷമുള്ളതും വിശേഷാല്‍ബുദ്ധി കൂടുതലുള്ളതുമായ ജീവിയാണ് മനുഷ്യന്‍‍. കാര്യശരീരം ബാഹ്യപരിസ്ഥിതിയോട് കൂടി കലരുമ്പോള്‍ആന്തരികപരിസ്ഥിതിയെ തിരിച്ചറിയുമ്പോള്‍ രൂപപ്പെടുന്ന കുറെ കര്‍മ്മങ്ങളുടെയും പരിണാമങ്ങളുടെയും അനുബന്ധമെന്നോണമുള്ള അനുഭവങ്ങളുടെയും ആകെത്തുകയാണ് മനുഷ്യജീവിതം. കരഞ്ഞുതീര്‍ത്താലും ചിരിച്ചുതീര്‍ത്താലും ജീവിതം ഒന്നേയുള്ളൂ എന്നത് ജപ്പാനീസ് ദര്‍ശനമാണ്. അപ്രത്യക്ഷമാകുന്ന കുമിളയാണ് ജീവിതം എന്നൊരു ഫിലിപ്പിന്‍സ് ചൊല്ലുണ്ട്. വലിയ കുമിളയില്‍ ലയിക്കാനുള്ള ചെറുകുമിളയുടെ തത്രപ്പാടാണ് ജീവിതം എന്നത് ഭാരതിയദര്‍ശനമാണ്.

ശ്വാസോച്ഛാസംഅന്നഭോജനംഉപാപചയംവിസര്‍ജ്ജനംചലനംവളര്‍ച്ചപുനരുല്‍പാദനം, ബാഹ്യഉത്തേജനങ്ങളോടുള്ള പ്രതികരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍വ്വഹിക്കാന്‍ കഴിവുള്ള സംവിധാനമാണ് ജീവിതം. ജീവിതത്തിന്‍റെ കാര്യംകാരണംകർമ്മം, ശക്തിസാഹചര്യംലക്ഷ്യംമാര്‍ഗ്ഗംഉപകരണംതടസ്സം, പ്രശ്നപരിഹാരം എന്നിവയെക്കുറിച്ച് അറിയണം. ജീവിതത്തില്‍ കാര്യമായത് ആരോഗ്യം, സുഖം, സന്തോഷം, പൂര്‍ണ്ണായുസ്സ് എന്നിവയുമായി ബന്ധപ്പെട്ട അറിവും അനുഭവങ്ങളുമാണ്. ജീവിതത്തിന്‍റെ കാരണം പൂര്‍വ്വജന്മത്തിലെ കര്‍മ്മഫലങ്ങളും വര്‍ത്തമാനകാലത്തിലെ കര്‍മ്മങ്ങളുമാണ്. പുനര്‍ജന്മത്തിന് കാരണം ഇന്നലത്തെയും ഇന്നത്തെയും കര്‍മ്മഫലങ്ങളാണ്. ആഹാരംവസ്ത്രം പാര്‍പ്പിടംശുചിത്വം, വിദ്യാഭ്യാസംആരോഗ്യസംരക്ഷണംതൊഴില്‍വിശ്രമംവിനോദംസാമ്പത്തികസുരക്ഷസുഖം, സ്വാതന്ത്ര്യം, സന്തോഷംആനന്ദം തുടങ്ങിയവയെല്ലാമാണ് മനുഷ്യന്‍റെ ജീവിതാവശ്യങ്ങള്‍. ആവശ്യവിഷയങ്ങളെ ലഘുവാക്കുമ്പോഴും അനാവശ്യവിഷയങ്ങളില്‍ നിന്ന് മോചനം നേടുമ്പോഴും സന്തോഷം അനുഭവിക്കാനാകും. ദേഹംഇന്ദ്രിയങ്ങൾപ്രാണശക്തികാമംമോഹംപരിസ്ഥിതിവിഷയങ്ങള്‍, ബുദ്ധി, ഇച്ഛാശക്തിജീവശക്തി, ധര്‍മ്മം, പരിശ്രമംകര്‍മ്മഫലം, ക്ഷമാശക്തിആഹാരം, അര്‍ത്ഥംസമർപ്പണം എന്നിവയുടെ എല്ലാം സൗമ്യതയാണ് സുഖത്തിന്‍റെയും സ്വസ്ഥതയുടെയും സന്തോഷത്തിന്‍റെയും അടിസ്ഥാനം.

കാര്യശരീരം കൊണ്ടുള്ള ഭൗതികയിനം ഭോഗജീവിതം, ആന്തരിക മനസ്സ്, ആത്മബോധകലകള്‍ എന്നിവ കൊണ്ടുള്ള ആത്മീയ ത്യാഗജീവിതം എന്നിങ്ങനെ ജീവിതപ്രതിഭാസത്തെ തരംതിരിക്കാനാകും. ഭൗതികജീവിതത്തിന്‍റെ ലക്ഷ്യം സുഖാനുഭവമാണ്. സുഖജീവിതത്തിലോട്ടുള്ള മാര്‍ഗ്ഗം ശുദ്ധി, സൗമ്യത, ധര്‍മ്മം എന്നിവയാണ്. വര്‍ത്തമാനകാലത്തിലെ ജീവിതത്തിന്‍റെ മറ്റൊരു ലക്ഷ്യം നിലനില്‍പ്പാണ്. നിലനില്‍പ്പ്‌ എന്നത് ആരോഗ്യംസുഖം, സന്തോഷം, വാര്‍ദ്ധക്യഅതിജീവനം എന്നിവ അടിസ്ഥാനത്തിലുള്ള പൂര്‍ണ്ണായുസ്സാണ്. ദീര്‍ഘിച്ചുനില്‍ക്കുന്ന സന്തോഷമാണ് ആനന്ദം. ആത്മീയജീവിതത്തിന്‍റെ ലക്ഷ്യം സദാനന്ദം, ചിന്മയാനന്ദം എന്നിവയും സത്യബോധലയം മൂലമുള്ള പരമാനന്ദവുമാണ്. ആത്മീയജീവിതത്തിനുള്ള മാര്‍ഗ്ഗം കര്‍മ്മഫലത്യാഗവും സഹജീവിരക്ഷയുമാണ്.

ആയുസ്സിലെ ചലനങ്ങളാണ് ജീവിതം. വത്സരം, അയനം, ഋതു, മാസം, പക്കം, ആഴ്ച, ദിവസം, മണിക്കൂര്‍, നിമിഷം എന്നിങ്ങിനെയുള്ള ഭൗതികകാലവുമായി മാനവജീവിതം ഏറെ ബന്ധപ്പെട്ടാണിരിക്കുന്നത്. ശരീരം എന്നാല്‍ നിത്യേനെ നശിച്ചുകൊണ്ടിരിക്കുന്നത് എന്നാണര്‍ത്ഥം. ഘടികാരത്തിലെ വലിയ കാല്‍ സൂചിപ്പിക്കുന്ന ഓരോ നിമിഷത്തിലും പത്ത് ലക്ഷത്തിലധികം കോശങ്ങളാണ് ശരീരത്തില്‍ മരിക്കുകയും ജനിക്കുകയും ചെയ്യുന്നത്. കോശത്തിൽ നിലകൊണ്ടിരുന്ന ഊര്‍ജ്ജഅംശങ്ങളും ഓർമ്മ അഥവാ കർമ്മബോധം എന്നിവയും പുതിയവയിലോട്ട് കൈമാറ്റം ചെയ്യപ്പെട്ട ശേഷമാണ് കോശങ്ങൾ മരിക്കുന്നത്. സർഗ്ഗവാസനകളെയും ധർമ്മനിയമങ്ങളെയും ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, ആനന്ദം എന്നിവ ഉള്‍പ്പെട്ട ആത്മബോധകലകളെയും തിരിച്ചറിഞ്ഞ്, കര്‍ത്തവ്യങ്ങളെയും കർമ്മങ്ങളെയും പൂർണ്ണമാക്കി; അര്‍ത്ഥം, കാമം, മോക്ഷം എന്നിവയെ അനുഭവിക്കാൻ സഹായകമാകുന്ന പ്രാണശക്തിയുടെ കാലയളവിനെയാണ് ആയുസ്സ് എന്ന് പറയുന്നത്. ആയുസ്സുക്കാലത്തെ അകര്‍മ്മകാലം, കാമ്യകര്‍മ്മകാലം, നിഷ്കാമകര്‍മ്മകാലം എന്നിങ്ങിനേയും തരംതിരിക്കാം. ഗര്‍ഭസ്ഥഘട്ടമാണ് അകര്‍മ്മകാലം. ആഗ്രഹസഫലീകരണത്തെ ലക്ഷ്യംവെച്ചുള്ള സകര്‍മ്മവും വികര്‍മ്മവും കൂടി കലര്‍ന്നതാണ് കാമ്യകര്‍മ്മകാലം. ജീവിതം സകര്‍മ്മമാകാന്‍ ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, ആനന്ദം തുടങ്ങിയ ആത്മബോധകലകളെ പ്രയോജനപ്പെടുത്തണം. ജീവിതം വികര്‍മ്മമാകാനുള്ള കാരണങ്ങളില്‍ മുഖ്യം അഹന്താദോഷങ്ങളാണ്. ബാല്യത്തിൽ കാലം നീങ്ങുന്നത് അനുസരിച്ച് സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ വളര്‍ന്ന് വികസിക്കും. സ്ഥൂലശരീരത്തിന്‍റെ ആകൃതി, സ്വഭാവം എന്നിവ വിത്യാസപ്പെടും. വാർദ്ധക്യത്തിൽ കാലം നീങ്ങുന്നത് അനുസരിച്ച് സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ക്ഷയിക്കും. ആഗ്രഹങ്ങളെയും അശുദ്ധികളെയും പുണ്യകര്‍മ്മഫലങ്ങളെയും ത്യജിച്ചുള്ള കാലമാണ് നിഷ്കാമകര്‍മ്മകാലം.

ആരോഗ്യജീവിതം വ്യക്തിയുടെ ജന്മാവകാശമാണ്. ആരോഗ്യം എന്നത് ബലവും അയവും സ്വസ്ഥതയും സുഖവുമാണ്. ബലത്തിന് ആധാരം പ്രാണശക്തിയാണ്. കാര്യശരീരത്തിലെ ശുദ്ധിയും സൗമ്യതയുമാണ് ആരോഗ്യത്തിന് അടിസ്ഥാനം. സ്ഥൂലശരീരത്തിലെ ഓരോ അവയവങ്ങളുടെയും ഓരോ ഇനം കോശങ്ങളുടെയും ആരോഗ്യം, പൂര്‍ണ്ണായുസ്സ് എന്നിവയെ ആദ്യംമുതലേ തന്നെ ലക്ഷ്യംവെയ്ക്കണം. ശരീരത്തില്‍ മെസെന്‍ററി അടക്കമുള്ള 79 എണ്ണം അവയവങ്ങളും 200 തരം കോശങ്ങളും ഉണ്ട്. മനുഷ്യശരീരത്തില്‍ ആകെ കോശങ്ങളുടെ എണ്ണം ഏകദേശം 37 ട്രില്യനാണ്. ബാക്ടീരിയകള്‍, ഫംഗസുകള്‍, വൈറസുകള്‍ തുടങ്ങിയ സൂക്ഷ്മാണുക്കളുടെ ആകെ എണ്ണം ഏകദേശം 39 ട്രില്യനുമെന്നാണ് അനുമാനം. ഒരു ജോഡി ലൈംഗികയിനം കോശത്തില്‍ നിന്നാണ് എല്ലായിനം കോശങ്ങളും അവയവങ്ങളും ഉത്ഭവിച്ചത്‌. എല്ലാ കോശയിനങ്ങളും പരസ്പരം ബന്ധപ്പെട്ടാണ് നിലകൊള്ളുന്നതെങ്കിലും ഓരോ കോശയിനത്തിനും അതിന്‍റെതായ അസ്തിത്വവും ജീവിതവും ഉണ്ട്. കോശങ്ങള്‍, അവയവങ്ങള്‍ എന്നിവയെ എല്ലാ ദിശയിൽ നിന്നും ശ്രദ്ധിക്കണം, ശുദ്ധികരിക്കണം, പോഷിപ്പിക്കണം, സംരക്ഷിക്കണം. സ്രോതസ്സുകളെയും ചാലുകളെയും അറകളെയും അവയവങ്ങളെയും ദേഹദ്രാവകങ്ങളെയും മാത്രമല്ല കാര്യശരീരത്തില്‍ നിലകൊള്ളുന്ന ഊര്‍ജ്ജങ്ങളെയും ഇടയ്ക്കിടെ ശുദ്ധിചെയ്യണം. നിഷേധാത്മകമനസ്സിനെയും ശുദ്ധിചെയ്യണം. ശുദ്ധീകരണം വ്യക്തിയുടെ ധര്‍മ്മമാണ്.

ആഹാരം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, വിശ്രമം, വിനോദം, സമാജം എന്നിവയെല്ലാം ജീവിതത്തിലെ ഭൗതികാവശ്യങ്ങളാണ്. ആവശ്യവിഷയങ്ങളെയും അനാവശ്യവിഷയങ്ങളെയും തമ്മില്‍ വേര്‍തിരിച്ചറിയണം. ഭൗതികജീവിതത്തിന്‍റെ പുതുമയ്ക്ക് ആധാരം സാഹചര്യങ്ങളിലെ വൈവിദ്ധ്യങ്ങളാണ്. സാഹചര്യം അനുകൂലമല്ലാതെ വന്നാൽ വിഷയങ്ങളുടെ എണ്ണം കൂടിയാൽ, കർമ്മത്തിന്‍റെ വേഗത കൂടിയാല്‍, കര്‍മ്മം നകാരാത്മകമായാല്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ജീവിക്കുന്ന ലോകത്തിലെ 99.9% വും അഹന്താതത്വത്തിന്‍റെതാണ്. ജീവിച്ചുപോരുന്ന അഹന്താസാഹചര്യത്തിലെ സംവിധാനങ്ങളെയും രീതികളെയും നിയമങ്ങളെയും സൂക്ഷ്മമായി അറിയണം. അഹന്താസാഹചര്യത്തിലെ ആശയങ്ങള്‍, വിഷയങ്ങള്‍ എന്നിവ ബഹുവിധമാണ്. വിഷയങ്ങളുടെ സ്വരൂപം സ്ഥൂലത്തിലും സൂക്ഷ്മത്തിലും വിഭിന്നമാണ്. ഋതുനിയമം, ദിനരാത്രനിയമം, ഭൂഗുരുത്വം, ധ്രുവനിയമം, കര്‍മ്മഫലനിയമം, സ്ഥൂലസൂക്ഷ്മവിപരീതനിയമം, ആകര്‍ഷണവികര്‍ഷണനിയമം, സഹകരണഏകത്വനിയമം, ആപേക്ഷികത്വനിയമം, ദ്വൈതനിയമം, സ്ത്രീപുരുഷപൂരകത്വനിയമം, കാര്യകാരണനിയമം, സമാനതാനിയമം തുടങ്ങിയ സാഹചര്യനിയമങ്ങളെ തിരിച്ചറിഞ്ഞ് അതനുസരിച്ച് ക്രമത്തിൽ ജീവിക്കണം. പ്രവൃത്തികാലം ക്രമത്തിന്‍റെതാണെങ്കില്‍, നിവൃത്തികാലം അവക്രമത്തിന്‍റെത് ആണെങ്കില്‍, ആവശ്യമെങ്കില്‍ വാര്‍ദ്ധക്യഘട്ടം ക്രമത്തിന്‍റെത് കൂടി ആക്കണം. ആയുസ്സിന്‍റെ എല്ലാ ഘട്ടത്തിലും ബാഹ്യസാഹചര്യം, കാര്യശരീരം, ആന്തരികസാഹചര്യം എന്നിവ തമ്മില്‍ വേണ്ട സൗമ്യത നിലനിര്‍ത്തണം. സാഹചര്യവും അതിലെ വിഷയങ്ങളും തന്‍റെ ബലത്തെയും സുഖത്തെയും ആഹ്ലാദത്തെയും ബാധിക്കാത്തവയെങ്കിൽ അവയെ ശ്രദ്ധിക്കരുത്. ആവശ്യമില്ലാത്ത പൂര്‍വ്വകാലവിഷയങ്ങളെയും അധികം ശ്രദ്ധിക്കരുത്. ബാഹ്യസാഹചര്യത്തോടും അതിലെ വിഷയങ്ങളോടും അഹന്താദോഷങ്ങളോടും വെറുതെ യുദ്ധം ചെയ്യരുത്. ഭൗതികജീവിതത്തില്‍ അഭിമുഖീകരിച്ചുപോരുന്ന പ്രശ്നങ്ങളില്‍ മുഖ്യമായത് ദാഹം, വിശപ്പ്, ക്ഷീണം, ദുഃഖം, വേദന, മുഷിപ്പ് എന്നിവയാണ്. അദ്ധ്വാനിക്കുക, തിന്നുക, കാമക്രീഡയില്‍ ഏര്‍പ്പെടുക, ഉറങ്ങുക എന്നത് വാനരന്‍ ഉള്‍പ്പെടെയുള്ള ജന്തുക്കള്‍ക്ക് കൂടി ആഹ്ലാദം അനുവദിച്ചുപോരുന്ന വിഷയങ്ങളാണ്. അതിലും ഉയര്‍ന്ന സംഗതികള്‍ എതെല്ലാമാണ് എന്ന് മനുഷ്യന്‍ അന്വേഷിച്ചുനോക്കിയിരുന്നു.

രൂപമുള്ളതാണ് വ്യക്തി. വ്യക്തിക്ക് ഭൗതികപരവും കര്‍മ്മപരവുമായ രൂപത്തെ നല്‍കുന്നത് കാര്യശരീരമാണ്. കാര്യശരീരത്തിന്‍റെ അനുഭവങ്ങളും അനുഭൂതികളുമാണ് ഭൗതികജീവിതം. കാര്യശരീരത്തിന്‍റെ നിലനില്‍പ്പ്‌ കാലമാണ് ആയുസ്സ്. നിലനില്‍പ്പിന്‍റെ ജീവിതം അനുഭവിക്കുന്നത് കാര്യശരീരമാണ്. ജീവിതത്തിന്‍റെ ഭൗതികലക്ഷ്യം കാര്യശരീരത്തിന്‍റെ ആരോഗ്യവും പൂര്‍ണ്ണായുസ്സുമാണ്. നിലനില്‍പ്പിനായുള്ള സ്ഥൂലശരീരത്തിന്‍റെയും പ്രാണശക്തി, കാമമനസ്സ്, ബുദ്ധിമനസ്സ് എന്നിവ ഉള്‍പ്പെട്ട സൂക്ഷ്മശരീരത്തിന്‍റെയും പരിശ്രമങ്ങളാണ് ജീവിതകര്‍മ്മങ്ങള്‍. ജീവിതത്തെ ക്രമത്തില്‍ നിലനിര്‍ത്തുന്ന കര്‍മ്മനിയമങ്ങളാണ് ധര്‍മ്മം. പ്രവൃത്തി, നിവൃത്തി എന്നിവ ഉള്‍പ്പെട്ട കര്‍മ്മത്തെ സംബന്ധിച്ചും കർത്തവ്യം, സമത്വം എന്നിവയെ സംബന്ധിച്ചും ഉള്ള മര്യാദാനിയമങ്ങളാണ് ധര്‍മ്മം. ധര്‍മ്മത്തിന്‍റെ പൂര്‍ണ്ണതയാണ് സത്യം. വ്യക്തികള്‍ കൂടിച്ചേര്‍ന്ന് സമാജമായാല്‍ ധര്‍മ്മനിയമങ്ങളും അതിന്‍റെ വ്യാഖ്യാനങ്ങളും വിത്യാസപ്പെടും. വ്യക്തിക്ക് ഹിതമായത്, സമാജബലത്തിനും അര്‍ത്ഥസമൂഹത്തിനും ഭരണസമൂഹത്തിനും ഹിതമായത് എന്നിങ്ങിനെയൊക്കെ ധര്‍മ്മം വിഭജിക്കപ്പെടും. ധര്‍മ്മം തളര്‍ന്നപ്പോഴാണ് മതം ആവിര്‍ഭവിച്ചത്. ധര്‍മ്മവും മതവും തളര്‍ന്നപ്പോള്‍, തന്ത്രവിദ്യകള്‍ ഉണര്‍ന്നപ്പോള്‍ ജീവിതകാലം രോഗങ്ങളുടേതുമായി, വാര്‍ദ്ധക്യം വേഗത്തിലുമായി. ജീവിതകര്‍മ്മങ്ങള്‍ ധര്‍മ്മത്തിലും സത്യത്തിലും ആയാൽ ആനന്ദം, പൂര്‍ണ്ണായുസ്സ് എന്നിവയെ അനുഭവിക്കാനാകും. തന്ത്രവിദ്യകളെ അറിയുന്നപോലെ, വിശ്വസിക്കുന്നപോലെ ധര്‍മ്മം, സത്യം എന്നിവയേയും അറിയണം, വിശ്വസിക്കണം, അനുസരിക്കണം.

മനുഷ്യജീവിതം കർമ്മാധിഷ്ഠിതമാണ്. കര്‍മ്മവും കര്‍മ്മഫലവും ചേര്‍ന്നതാണ്, പ്രവൃത്തിയും പ്രവൃത്തികേടും, നിവൃത്തിയും നിവൃത്തികേടും ചേര്‍ന്നതാണ് ജീവിതം. ശരീരം, പ്രാണശക്തി എന്നിവയുടെ കൂടെ ആന്തരിക മനസ്സിലെ ഭാവനകളും ചേരുമ്പോൾ കർമ്മം ജനിക്കും. കർമ്മത്തിൽ ആന്തരിക മനസ്സ് നിരന്തരം പ്രവർത്തിക്കുമ്പോൾ പരിവർത്തനവും അനുഭവങ്ങളും ഉണ്ടാകും. അനുഭവങ്ങള്‍ ചിലപ്പോൾ ബലവും സുഖവും ആകും. ചിലപ്പോൾ ക്ഷീണവും ദുഃഖവും ആകും. സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവയുടെ സൗമ്യതയില്‍ പോരായ്മകള്‍ നിലനിന്നാല്‍ കർമ്മവും കര്‍മ്മദിശയും കര്‍മ്മഫലവും മാറും. സാഹചര്യം, കാര്യശരീരം എന്നിവ തമ്മില്‍ ചേരുമ്പോഴും കാര്യശരീരം ആത്മബോധകലകളുമായി ഇണങ്ങുമ്പോഴും ആണ് കര്‍മ്മശക്തി പ്രാവര്‍ത്തികമാകുന്നത്. കര്‍മ്മം ചുറ്റുമുള്ളവയ്ക്ക് പ്രയോജനകരമാകുമ്പോൾ പുണ്യവും ദോഷകരമാകുമ്പോൾ പാപവും ആകും. ജ്ഞാനം, വിജ്ഞാനം, ഇച്ഛാശക്തി, ജീവശക്തി, ധര്‍മ്മക്രമനിയമങ്ങള്‍, നിഷ്പക്ഷത, സത്യസന്ധത എന്നിവ കര്‍മ്മത്തെ മെച്ചപ്പെടുത്തും.

പ്രവൃത്തിയും നിവൃത്തിയും ഉള്‍പ്പെട്ടതാണ് കര്‍മ്മജീവിതം. മനസ്സില്‍ നിന്ന് പുറത്തോട്ട് വീക്ഷിച്ച് വിഷയങ്ങളെ സ്വീകരിച്ച് ജീവിതത്തെ ആസ്വദിക്കാന്‍ ഉതകുംവിധം ധര്‍മ്മത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളാണ് പ്രവൃത്തി. സാഹചര്യത്തിലെ അനുകൂലവിഷയങ്ങളെ സ്വീകരിച്ച് കാര്യശരീരം കൊണ്ട് ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം പ്രവൃത്തിയാണ്. പ്രവൃത്തി ഭൗതികയിനം കര്‍മ്മമാണ്. അത് അനുകൂലയിനം കര്‍മ്മങ്ങളുടെ പൂര്‍ത്തികരണമാണ്. വര്‍ത്തമാനകാലത്തിലെ സൃഷ്ടിയാണ് പ്രവൃത്തി. മറ്റുള്ളവരെ ഭൗതികമായി സഹായിക്കുന്നത് പുണ്യപ്രവൃത്തിയാണ്‌. അനുകൂലകര്‍മ്മത്തിലെ അശുദ്ധിയാണ് അലസത. പ്രതികൂലയിനം ഭൗതികകര്‍മ്മങ്ങളാണ്, ഭൗതികകര്‍മ്മത്തിലെ വൈകൃതമാണ് പാപം. ബാഹ്യസാഹചര്യം, വിഷയം, കര്‍മ്മഫലം എന്നിവയില്‍ നിന്നുള്ള വിടുതലും പ്രതികൂലയിനം കര്‍മ്മങ്ങളും നിവൃത്തിയാണ്. ഭൗതികയിനം കര്‍മ്മങ്ങളില്‍ നിന്നുള്ള പിന്‍വാങ്ങല്‍ നിവൃത്തിയാണ്. ആന്തരിക മനസ്സ് പരോക്ഷമായി സൂക്ഷ്മശരീരം, ആത്മബോധകലകള്‍, ആത്മബോധം എന്നിവയെ അന്വേഷിച്ച് അറിയുന്നതും അതനുസരിച്ച് ചെയ്യുന്ന കര്‍മ്മങ്ങളും നിവൃത്തിയാണ്. പ്രവൃത്തിയും നിവൃത്തിയും ചേര്‍ന്നതിന്‍റെ പൂര്‍ണ്ണത സത്യസാക്ഷാല്‍ക്കാരമാണ്. അത് ശൂന്യതാസമാനമത്രേ.

അന്തരീക്ഷവായു, ജലം, സൂക്ഷ്മഊര്‍ജ്ജങ്ങള്‍, സപ്തധാതുക്കള്‍, സാരാംഗ്നികള്‍, മനസ്സ് എന്നിവ പ്രാണശക്തിയുടെ അന്നങ്ങളാണ്. സ്ഥൂലശരീരത്തെയും സൂക്ഷ്മശരീരങ്ങളെയും ക്ഷയിപ്പിക്കുന്ന സൂക്ഷ്മഊര്‍ജ്ജങ്ങളാണ് അഹന്താദോഷങ്ങള്‍. പരിസ്ഥിതി, അഹന്താദോഷങ്ങള്‍, സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ്, ജനിതകബോധം എന്നിവയിലെ ചേര്‍ച്ച അനുസരിച്ച് അറിവുകളില്‍ വിത്യാസം സംഭവിക്കും. ഇതുമൂലം തുടര്‍ന്ന് ചെയ്യുന്ന കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും മാറും. അനുഭവങ്ങളും അനുഭൂതികളും മാറും. അന്നഭോജനം, ലൈംഗികകർമ്മം, ഇന്ദ്രിയകര്‍മ്മങ്ങള്‍, സംഘംചേരല്‍ എന്നിവയിലുള്ള താല്‍പര്യത്തിന് ആധാരം ഇച്ഛാശക്തിയാണ്. ഇച്ഛാശക്തി ജന്മസഹജമാണ്. ജ്ഞാനശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, സ്ഥൈര്യം, ആനന്ദം തുടങ്ങിയ ആത്മബോധകലകളും വിജ്ഞാനമയകോശത്തിലെ കര്‍മ്മഓര്‍മ്മകളും ജന്മസഹജമാണ്. ശ്രദ്ധയും സൃഷ്ടിപരതയും ജന്മസഹജമായി കിട്ടിയ ശേഷികളാണ്. സത്യവും ധര്‍മ്മവും പൂര്‍വ്വജന്മകര്‍മ്മഫലങ്ങളും ജന്മസഹജമാണ്. അധികദുഃഖം, അപകടം, അധികസുഖം, കീർത്തി എന്നിവ പൂർവ്വജന്മകർമ്മങ്ങളുടെ ഫലങ്ങളാണ്. പൂര്‍വ്വജന്മകര്‍മ്മഫലങ്ങള്‍ നിലകൊള്ളുന്നത് വിജ്ഞാനമയകോശത്തിലാണ്. ആത്മബോധത്തിന് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ഉപകരണമാണ് കാര്യശരീരം. കര്‍മ്മഫലങ്ങളെ അനുഭവിക്കുന്നത് മനസ്സാണ്. പൂര്‍വ്വജന്മകര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കര്‍മ്മങ്ങളുടെയും ഫലം അനുഭവിക്കണം. കർമ്മത്തിന് പ്രതിഫലം കര്‍മ്മമാണ്. സ്തുതിവചനത്തിന് പകരം സ്തുതിവചനം തിരികെകിട്ടും. ചില കര്‍മ്മങ്ങള്‍ക്ക് ഫലം ലഭിക്കുന്നത് ചിലപ്പോള്‍ വളരെ വൈകി മറ്റൊരു ഘട്ടത്തിലാണ്. വർത്തമാനകാലത്തിലെയും ഭാവിയിലെയും എല്ലാ കര്‍മ്മങ്ങളും പൂര്‍വ്വകര്‍മ്മഫലങ്ങള്‍ അനുസരിച്ചാണ് എന്ന് കരുതുകയും ആകാം.

ആനന്ദസാക്ഷാല്‍ക്കാരത്തിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്ന് കര്‍മ്മമാണ്‌. ജീവിതകര്‍മ്മങ്ങളിലെ പ്രഥമകാര്യം ശുദ്ധിയാണ്‌. അശുദ്ധി നിലകൊള്ളുന്നത് അന്നമയകോശം, പ്രാണമയകോശം, കാമമയകോശം, ബുദ്ധിമയകോശം, വിജ്ഞാനമയകോശം എന്നീ ആവരണങ്ങളിലാണ്. അശുദ്ധികളെ നിരന്തരം വര്‍ദ്ധിപ്പിക്കുന്നത് അഹന്താദോഷങ്ങളാണ്. അശുദ്ധികളെ ശുദ്ധികൊണ്ട് പരിഹരിക്കണം. പാപകര്‍മ്മങ്ങളെ പുണ്യകര്‍മ്മങ്ങള്‍കൊണ്ട്, മാനവസേവകൊണ്ട് പരിഹരിക്കണം. അശുദ്ധി ഊര്‍ജ്ജയിനങ്ങളാണെങ്കില്‍, അതിസൂക്ഷ്മങ്ങളാണെങ്കില്‍ പ്രാണശക്തിയുടെ പ്രതികരണശേഷിയെ ആശ്രയിച്ച് നിര്‍വീര്യമാക്കണം. കര്‍മ്മങ്ങളെ ചെയ്യിപ്പിക്കുന്നത് പ്രാണശക്തിയാണ്. ആത്മബോധകലയായ ജീവശക്തിയുടെ പ്രതിബിംബമാണ് പ്രാണശക്തി എന്നും പറയാം. ഉറക്കത്തില്‍ കര്‍മ്മങ്ങളെ ചെയ്യിക്കുന്നത് ആത്മബോധകലയായ ജീവശക്തിയാണ്. പ്രാണശക്തിയെ മെച്ചപ്പെടുത്തി കര്‍മ്മങ്ങളെ അനുകൂലമായി സംസ്കരിച്ചാല്‍ സന്തോഷം ജനിക്കും. കാര്യശരീരം സൗമ്യതയില്‍ നിലകൊണ്ടാലും ധര്‍മ്മക്രമനിയമങ്ങളെ പാലിച്ചാലും കര്‍മ്മം ലോകനന്മയ്ക്കായി സമര്‍പ്പിച്ചാലും ആത്മബോധകലകളെ ആശ്രയിച്ച് കര്‍മ്മത്തെ മെച്ചപ്പെടുത്തിയാലും സന്തോഷം അനുഭവിക്കാനാകും.

കര്‍മ്മങ്ങളെ വര്‍ദ്ധിപ്പിക്കുന്നത് അനുസരിച്ച് ജ്ഞാനശക്തി, ജീവശക്തി, ക്ഷമാശക്തി, ഐശ്വര്യം, സ്ഥൈര്യം, ആനന്ദം തുടങ്ങിയ ആത്മബോധകലകള്‍ വികസിക്കും. പുണ്യകര്‍മ്മഫലത്യാഗം കൊണ്ട് ആന്തരിക മനസ്സ് ശക്തി നേടി പ്രാണശക്തി മുഖേനെ അഹന്താദോഷങ്ങളെ നിഷ്ക്രിയമാക്കിയാലും ആത്മബോധകലകള്‍ വികസിക്കും. ജ്ഞാനശക്തി വികസിച്ചാല്‍ ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി തുടങ്ങിയ ആത്മബോധകലകള്‍ വികസിക്കും. കർമ്മങ്ങൾക്ക് പൂര്‍ണ്ണത കൈവരും. കർമ്മം പൂര്‍ണ്ണമായി വികസിച്ച് ധര്‍മ്മമായാല്‍ സദാനന്ദവും, ആത്മബോധകലകള്‍ സംഘമായി വികസിച്ചാല്‍ ചിന്മയാനന്ദവും അനുഭവിക്കാനാകും. പരമാനന്ദത്തെ അനുഭവിക്കുന്നത് ആത്മബോധമാണ്. പരമാനന്ദത്തെ അനുഭവിക്കാനാകുന്ന ഘട്ടത്തില്‍ കാര്യശരീരമൊ സൂക്ഷ്മശരീരമൊ ഇല്ല. മനസ്സും വ്യക്തിയും ഇല്ല. സദാനന്ദാനുഭവം ഭൗതികവും പരമാനന്ദാനുഭവം അഭൗതികവുമാണ്. ഭൗതികസാഹചര്യങ്ങളെയും ഭൗതികശരീരങ്ങളെയും ശുദ്ധിചെയ്ത് അവഗണിച്ച്, സല്‍ക്കര്‍മ്മഫലങ്ങളെയും ആനന്ദമയകോശത്തെയും ത്യജിച്ച് ആന്തരിക മനസ്സ് അഭൗതിക നേടിയാല്‍ അതിന് ആത്മബോധത്തില്‍ ലയിക്കാനാകും. അഭൗതിക കൈവരിച്ച ആന്തരിക മനസ്സ് ആത്മബോധത്തില്‍ ലയിച്ചാല്‍ പിന്നെ ഞാന്‍ എന്ന ആന്തരിക മനസ്സ്, ഞാന്‍ എന്ന ജീവശക്തി ഇല്ല. ജീവശക്തി ആത്മബോധത്തില്‍ ലയിച്ചാല്‍ ആത്മബോധം അനന്തമായി വികസിച്ച് സത്യബോധത്തില്‍ ലയിക്കും. സത്യബോധലയപ്രതിരോധമാണ് വാര്‍ദ്ധക്യഅതിജീവനം.

മോഹം, സങ്കല്‍പ്പം, ബുദ്ധി എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള സുഖദുഃഖസമ്മിശ്രയിനം സാമാന്യജീവിതം; വിശേഷാൽബുദ്ധി, ഭാവന, മനനം, വിവേകം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള സുഖജീവിതം; ശുദ്ധി, ധര്‍മ്മം, വികസിച്ച ആത്മബോധകലകള്‍, നന്മ, മഹാത്യാഗം എന്നിവ ഉള്‍പ്പെട്ടിട്ടുള്ള ആനന്ദജീവിതം എന്നിങ്ങിനേയും ചിലര്‍ ജീവിതത്തെ തരംതിരിച്ചുനോക്കി. കാര്യശരീരത്തിന്‍റെ കൂടെ അഹന്താദോഷങ്ങള്‍ ചേർന്നതിന്‍റെ സന്തുലിതപ്രകടനമാണ് സാമാന്യജീവിതം. അഹന്താദോഷങ്ങള്‍ കൂടുതലും നിലകൊള്ളുന്നത് മനോമയകോശത്തിലാണ്. മനോമയകോശത്തിലെ മുഖ്യ അശുദ്ധി മോഹമാണ്. കാമമയകോശത്തില്‍ മോഹത്തെ നിക്ഷേപിച്ചത് അഹന്താതത്വമാണ്. കാര്യശരീരത്തെ കൊണ്ട് വികര്‍മ്മം ചെയ്യിക്കുന്നത്, ആവരണങ്ങളില്‍ നിന്ന് ആത്മബോധത്തിന് മുക്തി നേടുന്നതിന് തടസ്സമാകുന്നത് എല്ലാം അവിദ്യയാണ്. അഹന്താകാലവും അഹന്താദോഷങ്ങളും ബാഹ്യമനസ്സും ചേര്‍ന്നതാണ് അവിദ്യ.

കാമസഫലീകരണം, വിഷയഏകത്വം, സ്വാതന്ത്യം, ആനന്ദം, ശൂന്യതാനുഭൂതി എന്നിവയാണ് ആത്മീയജീവിതത്തിന്‍റെ ലക്ഷ്യം. ആത്മബോധം ഏകമാണ്, പൂര്‍ണ്ണമാണ്. ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, സ്ഥൈര്യം, ആനന്ദം എന്നീ ആത്മബോധകലകളെല്ലാം ഭൗതികത കൈവരിച്ച അവസ്ഥയിലായാതിനാല്‍ അപൂര്‍ണ്ണങ്ങളാണ്. ആത്മീയപ്രപഞ്ചത്തിൽ വിഷയം, കര്‍മ്മം, സുഖം എന്നിവ നിരവധിയില്ല. ബഹുത്വത്തെ ഏകത്വമായി കാണാനാകുന്നതാണ് ആത്മീയത. കര്‍മ്മത്തെ ധര്‍മ്മമായി കാണുന്നതും മിന്നാവെട്ടത്തെ വെളിച്ചമായി കാണുന്നതും ശൂന്യതയെ ബാഹുല്യമായി അനുഭവിക്കുന്നതും ആത്മീയതയാണ്. ആത്മബോധകലകളുടെയും ആത്മബോധത്തിന്‍റെയും ആയുസ്സാണ് കല്‍പ്പം. ആത്മബോധകലകളുടെയും ആത്മബോധത്തിന്‍റെയും ജീവിതം ഒരു പുസ്തകം പോലെയാണ്. ഓരോ ജന്മവും ഓരോ പേജാണ്. ഇപ്പോഴത്തെ പേജ് ശുദ്ധിയിലും ധര്‍മ്മത്തിലും ബലത്തിലും അവബോധത്തിലും ആനന്ദത്തിലും ആക്കണം.

മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം ഇവ ഓരോന്നിന്‍റെയും ഭാവപ്രകടനങ്ങളുടെ സങ്കേതമാണ് ജീവിതം. ഭൗതികജീവിതത്തിന്‍റെ സ്വരൂപം വ്യക്തിയുടെ സ്വഭാവങ്ങളാണ്. ആത്മീയജീവിതത്തിന്‍റെ സ്വരൂപം ആത്മബോധകലകളുടെ സ്വഭാവങ്ങളാണ്. കര്‍മ്മങ്ങളെയുംസ്വഭാവങ്ങളെയും സംസ്കരിക്കാനുള്ള ശേഷി ജന്മസഹജമായി കിട്ടിയിട്ടുള്ള ജീവിയാണ് മനുഷ്യന്‍. ജന്മവാസനകളെയും കാമത്തെയും തീവ്രമായ മോഹത്തെയും കർമ്മങ്ങൾ കൊണ്ട് പൂർത്തീകരിക്കണം. ജന്മവാസന, സാഹചര്യം, ജീവിതത്തോടുള്ള കാഴ്ചപ്പാട് എന്നിവ അനുസരിച്ചും കര്‍മ്മം, ജീവിതാനുഭവങ്ങൾ എന്നിവ അനുസരിച്ചും വ്യക്തിയുടെ സ്വഭാവം മാറും. തന്‍റെ ബാഹ്യവ്യക്തിത്വത്തിലും ആന്തരികവ്യക്തിത്വത്തിലും ഉള്ള വിശ്വാസം, തന്‍റെ ബലത്തിലും കര്‍മ്മത്തിലും ജ്ഞാനത്തിലും കര്‍മ്മഫലത്തിലും ഉള്ള വിശ്വാസം എന്നിവ ആത്മവിശ്വാസമാണ്. ജ്ഞാനം, കാഴ്ചപ്പാട്, ബലം, കര്‍മ്മം എന്നിവ ലളിതമായാൽ ജീവിതം ലളിതമാകും.

കാര്യശരീരത്തിന്‍റെ ഭാവപ്രകടനകാലം, സൗമ്യതാകാലം അവസാനിക്കുന്നതാണ് മരണം. ആത്മബോധകലകളെയും ആത്മബോധത്തെയും സംബന്ധിച്ച് മരണം എന്ന ഒന്ന് ഇല്ല. ഇവ ദൃശ്യപ്രപഞ്ചത്തില്‍ ജനിച്ചിട്ടില്ല. സത്യബോധലോകത്തില്‍ നിന്ന് വേറിട്ട്‌ വന്നതാണ്. അഹന്താപ്രപഞ്ചത്തിലെ ജീവിതത്തിന് ശേഷം സത്യബോധലോകത്തിലോട്ട് പോകാനുള്ളതാണ്. എല്ലാവരിലും നിലകൊള്ളുന്ന ആത്മബോധം സമാനങ്ങളാണ്. മനുഷ്യര്‍ തമ്മിലുള്ള വിത്യാസത്തിന് അടിസ്ഥാനം അവന്‍റെ ആവരണങ്ങളിലെ സ്വഭാവമാണ്. ആത്മബോധത്തിന്‍റെ ഉദ്ദേശം ശുദ്ധിയില്‍, എകത്വത്തില്‍, സ്വാതന്ത്രത്തില്‍, സൃഷ്ടിപരതയിൽ, ആനന്ദത്തില്‍, പൂര്‍ണ്ണതയില്‍, നിത്യതയില്‍, ശൂന്യതയില്‍, പരമാനന്ദത്തില്‍ നിലകൊള്ളുക എന്നതാണ്. ആത്മബോധനിഗൂഡതകളെപ്പറ്റി അറിയാനാകുന്നത് പൂര്‍വ്വജന്മസുകൃതഫലം മൂലവും വെളിപ്പെടാതിരിക്കുന്നത് ആവരണങ്ങളിലെ അശുദ്ധിയായ അഹന്താദോഷങ്ങളുടെ തീവ്രത പ്രകാരമുള്ള അവിദ്യമൂലവുമാണ്.

മനുഷ്യന്‍ ജനിച്ചത്, ശ്വസിക്കുന്നത്, ആഹരിക്കുന്നത്, മരിക്കുന്നത് എല്ലാം ഏകനായിട്ടാണ്. ജീവിതവിഷയങ്ങളെ ഏകമാക്കണം. ക്രമം, പൂര്‍ണ്ണത, സ്ഥിരത എന്നിവയുള്ളതാക്കണം. ക്രമവും സ്ഥിരതയും പൂര്‍ണ്ണതയും ചേര്‍ന്നതാണ് സത്യം. അനാവശ്യയിനം വിഷയങ്ങളെ എത്ര പ്രകോപനം ഉണ്ടായാലും ശ്രദ്ധിക്കരുത്. കര്‍ത്തവ്യങ്ങളും കര്‍മ്മങ്ങളും ക്രമത്തില്‍ സമചിത്തതയോടെ സ്വയം ചെയ്യണം. പൂര്‍വ്വജന്മങ്ങളില്‍ അഹന്താപ്രേരണയാല്‍ ചെയ്ത പ്രതികൂലയിനം കർമ്മങ്ങളെ, പാപങ്ങളെ പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് പരിഹരിക്കണം. ത്രികാലങ്ങളെ ഏകമാക്കണം. വർത്തമാനകാലത്തിൽ അധികമായി നിലകൊള്ളുന്ന ഭൂതകാലവിഷയങ്ങളെ ഉപേക്ഷിക്കണം. അധികമുള്ള കഥകളെയും ആവശ്യമില്ലാത്ത ചരിത്രങ്ങളെയും മനസ്സില്‍ നിന്ന് മായിച്ചുകളയണം. ഭൂതകാലത്തിലെ അന്യശരീരങ്ങളുടെ വിവരങ്ങളെയും അവയെ സംബന്ധിച്ച കഥകളെയും ചിഹ്നങ്ങളെയും മറക്കണം. വര്‍ത്തമാനകാലത്തില്‍ ഭൂതകാലത്തിന് നിലകൊള്ളാനാകുമെങ്കില്‍ ഭാവികാലത്തിനും നിലകൊള്ളാനാകും. ഭൂതകാലത്തെ അന്യയിനം ഓര്‍മ്മകള്‍ക്കും ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും കാരണം അഹന്താദോഷങ്ങളാണ്. ഭൂതകാലത്തില്‍ എന്നപോലെ ഭാവിയിലും അതിലെ വിഷയങ്ങളിലും പുതിയതായി ഒന്നുംതന്നെ ഇല്ല എന്ന് ധരിക്കണം. സഹനം, കര്‍ത്തവ്യനിര്‍വ്വഹണം, അച്ചടക്കം, ക്ഷമ, പ്രായശ്ചിത്വം, മാനവസേവ, സ്നേഹം, പുണ്യം, നന്മ, കാരുണ്യം, ആനന്ദബലി, ബലി,മഹാബലി എന്നിവയെ ഉള്‍പ്പെടുത്തി വർത്തമാനകാലജീവിതത്തെ പോഷിപ്പിക്കണം.

ആത്മീയജീവിതം ഒരു പ്രവാഹമാണ്. വ്യക്തിയെ സംബന്ധിച്ച് അത് അന്യനൊ അയല്‍ക്കാരനൊ അയാളുടെ സമാജങ്ങളോ ആസൂത്രണം ചെയ്ത പദ്ധതിയെ അടിസ്ഥാനപ്പെടുത്തിയുള്ള മാമൂല്‍ ആവര്‍ത്തനാനുഷ്ടാനങ്ങളല്ല എന്നും ധരിക്കണം. ആത്മീയജീവിതത്തെ അനുഭവിക്കുന്നത് ഭൗതികത വന്ന ആത്മബോധകലകളോടൊപ്പം ചേര്‍ന്ന ആന്തരിക മനസ്സാണ്. ആന്തരിക മനസ്സ്, അവബോധം, ഉപബോധമനസ്സ്, ഭൗതികത വന്ന ആത്മബോധകലകള്‍ എന്നിവയെല്ലാം ഏറെക്കുറ സമാനങ്ങളാണ്. ആത്മബോധകലകള്‍ക്ക് ഭൗതികത സംഭവിക്കുമ്പോള്‍ അത് ആനന്ദമയകോശത്തില്‍ നിന്ന് കാര്യശരീരത്തിലോട്ട് വ്യാപിച്ചുനിലകൊള്ളും. മരണഘട്ടത്തില്‍ വിജ്ഞാനമയകോശത്തിലോട്ട് ഉള്‍വലിയുകയും ചെയ്യും. തലമുറകളിലൂടെ കടന്നുപോന്ന ആത്മബോധകലകളെ ആശ്രയിച്ച് കാര്യശരീരം സല്‍ക്കകര്‍മ്മങ്ങള്‍ ചെയ്താല്‍ സത്തയായ ആത്മബോധം അതിന് സാക്ഷിയാകും. സല്‍ക്കര്‍മ്മഫലങ്ങളെ ഉപാധിയില്ലാതെ ത്യജിക്കുമ്പോള്‍ അതിനെ ആത്മബോധം സാക്ഷ്യപ്പെടുത്തിയാല്‍, അതിനെ സത്യബോധം സ്വീകരിച്ചാല്‍ കാര്യശരീരത്തിന് നല്‍കുന്ന പ്രതിഫലമാണ് കൃപ. ആത്മബോധത്തിന്‍റെ സാക്ഷിത്വത്തില്‍, പുണ്യകര്‍മ്മത്തിനുള്ള സത്യബോധത്തിന്‍റെ പ്രതിഫലത്തില്‍, കൃപയില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തണമൊ അതോ സാക്ഷിയല്ലാത്ത, ധര്‍മ്മമില്ലാത്ത അഹന്താതത്വത്തിന്‍റെ സന്തതികളായ അഹന്താകാലത്തിന്‍റെയും അഹന്താദോഷങ്ങളുടെയും തമസ്സ്, രജസ്സ് ഗുണങ്ങളില്‍, അഹന്താതത്വത്തിന്‍റെ മായാനിയമങ്ങളില്‍ വിശ്വസിച്ച് അതിനെ അനുസരിക്കണമൊ, അതിന്‍റെ നാനാവിധമുള്ള ഹ്രസ്വങ്ങളായ വിഷയാനുഭവത്തില്‍ പ്രതീക്ഷ പുലര്‍ത്തണമൊ ഏതാണ് അഭികാമ്യമെന്നും ചിലര്‍ അന്വേഷിച്ചുനോക്കി.

ജീവിതപരിസ്ഥിതി ഏതുതരമായാലും സാഹചര്യത്തെ, പരിസ്ഥിതിനിയമങ്ങളെ, സൂര്യകാലഅയനത്തെ, ഋതുക്കളെ, അതിന്‍റെ ലഘുവകഭേദങ്ങളെ അറിഞ്ഞ് അതിനോട് സൗമ്യരസപ്പെടണമെന്നും സല്‍കര്‍മ്മഫല അനുഭവത്തിന്‍റെ മുഹൂര്‍ത്വത്തിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും ചിലർ നിര്‍ദ്ദേശിച്ചു. പാപകര്‍മ്മങ്ങളില്‍ നിന്ന് എന്നപോലെ പുണ്യകർമ്മങ്ങള്‍ സംബന്ധിച്ച ഓർമ്മകളിൽ നിന്ന് മുക്തമാകാനാകുന്നതും ആനന്ദത്തെ അനുവദിക്കുമെന്ന് ചിലർ മനസ്സിലാക്കിയിരുന്നു. ശുദ്ധി, ധര്‍മ്മനിയമങ്ങള്‍ എന്നിവയെ അവലംബിച്ചും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചും അര്‍ത്ഥം സമ്പാദിച്ചും ബലം, അയവ്, സ്വസ്ഥത, സുഖം, സന്തോഷം, സമാധാനം എന്നിവയെ അനുഭവിച്ചും അനാവശ്യയിനം മോഹാര്‍ത്ഥബന്ധങ്ങളെ ഒഴിപ്പിക്കുമ്പോള്‍, ഇന്ദ്രിയവിഷയങ്ങളെയും മനോവിഷയങ്ങളെയും സല്‍കര്‍മ്മഫലങ്ങളെയും കൂടുതലായി ത്യജിക്കുമ്പോൾ വ്യക്തിഗതമായി ആസ്വദിക്കാനാകുന്ന സ്വാതന്ത്ര്യമാണ് സന്തോഷം. മോഹവിഷയങ്ങളുടെ സഫലീകരണം വഴി ലഭിക്കുന്ന സന്തോഷം താല്‍ക്കാലികമാണ്. ഒരു മോഹം അവസാനിക്കുമ്പോൾ അനേകയിനം പുതിയ മോഹങ്ങൾ ജനിക്കും. പൂര്‍വ്വജന്മയിനം മോഹങ്ങളുടെ വിസ്മൃതിയും ആർജിതമോഹങ്ങളുടെ നിരോധനവും അതിന്‍റെ തിരസ്ക്കരണവും അന്യവിഷയങ്ങളോടുള്ള പ്രതിരോധവും ആവശ്യവിഷയത്തിലുള്ള ശ്രദ്ധയും ഏകാഗ്രതയും അതനുസരിച്ചുള്ള സൃഷ്ടികർമ്മങ്ങളും ആനന്ദത്തിലോട്ടുള്ള ചവിട്ടുപടികളാണ്. അഹന്താകാലം, അഹന്താസാഹചര്യം, അഹന്താദോഷങ്ങൾ, സമൂഹം എന്നിവ അടിച്ചേല്‍പ്പിച്ച ഇന്ദ്രിയമമതാവിഷയങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടി മനസ്സ് വിശ്രമിക്കുമ്പോള്‍, സല്‍ക്കര്‍മ്മങ്ങള്‍ നിരന്തരം ചെയ്ത് ആത്മബോധകലകളുമായി ചേര്‍ന്ന് നിവൃത്തിക്കുമ്പോള്‍, ഭയത്തില്‍ നിന്ന് വിടുതല്‍ നേടി ആത്മബോധഅഭയത്തില്‍ എത്തി അനുഭവിക്കുന്ന അനുഭൂതി സമാധാനമാണ്, മോക്ഷമാണ്.

മോഹങ്ങളിൽ നിന്ന്, ഭൗതികവിഷയങ്ങളുടെ ബന്ധനങ്ങളിൽ നിന്ന്, ഭൂതകാലവിഷയങ്ങളുടെ ഓർമ്മയിൽ നിന്ന് എല്ലാമുള്ള മോചനം മോക്ഷമാണ്. നിരര്‍ത്ഥകമായ പ്രതിഭാസആശയങ്ങൾ സംബന്ധിച്ച അന്വേഷണങ്ങളില്‍ നിന്നും മതിഭ്രമവിജ്ഞാനത്തില്‍ നിന്നും അതടിസ്ഥാനത്തിലുള്ള കാപട്യകര്‍മ്മ ആവര്‍ത്തനങ്ങളില്‍ നിന്നും തര്‍ക്കങ്ങളില്‍ നിന്നും അകന്നുമാറി, മനോമലങ്ങളില്‍ നിന്ന് വിടുതല്‍ നേടി ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ പാദങ്ങള്‍ പിന്നിട്ട് ഭൂതദയ, ക്ഷമ, പശ്ചാത്താപം, നന്മ, കാരുണ്യം, ആനന്ദബലി, മഹാബലി എന്നിവയിലൂടെയുള്ള കർമ്മസഞ്ചാരവും അതനുസരിച്ച് ലഭ്യമാകുന്ന അനുഭൂതിയും മോക്ഷമാണ്.

സ്ഥൂലശരീരം, അനാത്മാവ്, ആത്മബോധം എന്നിവയുടെ സങ്കേതമാണ് വ്യക്തി. പ്രാണശക്തിയും മനസ്സും അഹന്താദോഷങ്ങളും സൂക്ഷ്മശരീരങ്ങളും ചേര്‍ന്നതാണ് അനാത്മാവ്. അനാത്മാവ് ഭൗതികമാണ്. ഭൗതികമായതെല്ലാം നശിക്കും. ആത്മാവിന്‍റെ സ്വഭാവമായ ബോധം അക്ഷരമാണ്, അനശ്വരമാണ്. ആത്മബോധകലകളും ആത്മബോധവും സത്യബോധവും അമൃതബോധമാണ്. വ്യക്തിയെ ഭൗതികരീതിയിലൂടെ നോക്കിയാല്‍ കാര്യശരീരം യാഥാര്‍ത്ഥ്യവും ആത്മബോധം മിഥ്യയുമാണ്‌. ആത്മീയതയിലൂടെ നോക്കിയാല്‍ ആത്മബോധകലകള്‍, ആത്മബോധം എന്നിവ യാഥാര്‍ത്ഥ്യവും സ്ഥൂലശരീരം മായയുമാണ്. ആത്മീയജീവിതത്തിന്‍റെ ലക്ഷ്യം ആനന്ദാനുഭവവും സ്ഥൂലശരീരം, അനാത്മാക്കള്‍ എന്നിവയില്‍ നിന്നുള്ള മുക്തിയുമാണ്.

വികസിക്കുന്ന സ്വഭാവമുള്ള ഒന്നാണ് ആന്തരിക സൂക്ഷ്മമനസ്സ്. ആന്തരിക സൂക്ഷ്മമനസ്സിന് ആത്മീയജീവിതത്തെ പൂര്‍ണ്ണമായി അനുഭവിക്കാന്‍ ആത്മബോധകലകളെയും തുടര്‍ന്ന് ആത്മബോധത്തെയും പ്രാപിക്കണം. അതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ധ്യാനം. കാര്യശരീരത്തെ ശുദ്ധമാക്കി, ആത്മബോധകലകളെ ആശ്രയിച്ച് അഹന്താദോഷങ്ങളെ നിഷ്ക്രിയമാക്കി, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് പാപകര്‍മ്മങ്ങളെ ഇല്ലാതാക്കി, സല്‍കര്‍മ്മഫലത്യാഗം നടത്തി സൂക്ഷ്മാവരണങ്ങളെ ശൂന്യമാക്കി, ആത്മബോധകലകളെ സംയോജിപ്പിച്ച് ആത്മബോധത്തെ അന്വേഷിക്കണം. ധ്യാനം ഒരു സങ്കല്‍പ്പരീതി മാത്രമല്ല ഭൗതികമായ സാഹചര്യങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ഒരു ത്യാഗപദ്ധതി കൂടിയാണ്. ആത്മബോധകലകളില്‍ എത്തിയ ആന്തരിക മനസ്സ് ചുറ്റുമുള്ള മേഘങ്ങളെയെല്ലാം മാറ്റി അതിസൂക്ഷ്മതലത്തിലോട്ട് സഞ്ചരിച്ച് വിജ്ഞാനമയകോശവും പിന്നിടുമ്പോള്‍ എത്തുന്ന തലമാണ്; ജാഗ്രത്, സ്വപനം, സുഷുപ്തി അവസ്ഥകളും കഴിഞ്ഞ് എത്തുന്ന ആനന്ദമയകോശതലമാണ് തുരിയം. ആനന്ദമയകോശതലത്തില്‍ വെച്ച് ആത്മബോധകലകളുടെ സംയോജനം മൂലം ആന്തരിക മനസ്സ് അനുഭവിക്കുന്ന സുഖമാണ് ചിന്മയാനന്ദം. തുരിയ അവസ്ഥയിലൂടെ, ചിന്മയാനന്ദത്തിലൂടെ ഒഴുകി നീങ്ങിയ ആന്തരിക സൂക്ഷ്മമനസ്സ് ആത്മബോധത്തില്‍ എത്തി അതില്‍ കലര്‍ന്ന് ശൂന്യതാ സമാനമാകുമ്പോള്‍; ആത്മബോധം സ്വയം തിരിച്ചറിയുമ്പോള്‍, ആത്മബോധം സ്വയം വികസിച്ച് ആനന്ദമയകോശകുമിളയെയും പൊട്ടിച്ച് ആവരണങ്ങളില്‍ നിന്ന് വിടുതല്‍ നേടുമ്പോള്‍, അഹന്താലോകത്തില്‍ നിന്നും അഹന്താകാലത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുമ്പോള്‍, സത്യബോധത്തില്‍ വിലയംപ്രാപിക്കുമ്പോള്‍ ആത്മബോധം മാത്രം അനുഭവിക്കുന്ന അഭൗതിക അനുഭൂതിയാണ് പരമാനന്ദം.

ഭൗതികങ്ങളായ സ്ഥൂലസൂക്ഷ ശരീരങ്ങളില്‍ നിന്ന് മുക്തി നേടി ആത്മബോധകലകള്‍ സ്വയം അഭൗതികത പ്രാപിച്ച് അഭൗതികമായ ആത്മബോധത്തില്‍ ലയിക്കുമ്പോഴാണ് ആത്മബോധത്തിന് സത്യബോധത്തില്‍ ലയിക്കാനാകുന്ന ഉണര്‍ച്ച കൈവരുന്നത്. ഈ ഘട്ടത്തില്‍ ഭൗതികമായ ആന്തരിക സൂക്ഷ്മമനസ്സ് കൂടെ ഇല്ലാത്തതിനാല്‍ സത്യലയം സംബന്ധിച്ച ഭൗതിക മാനസികാനുഭവം ഇല്ലാത്തതാണ്. പരമാനനന്ദ അനുഭവം സമാനതകള്‍ ഇല്ലാത്തതാണ്, അഭൗതികമാണ്. ആത്മബോധം സത്യബോധത്തിൽ വിലയംപ്രാപിക്കുന്നതാണ് കല്‍പ്പാന്ത്യമുക്തി.

ആത്മബോധത്തിന്‍റെ ലക്ഷ്യം വന്ന സ്ഥലത്തോട്ടുള്ള തിരിച്ചുപോക്ക് മാത്രമാണ്, സത്യബോധലയം മാത്രമാണ്. സത്യം എന്നത് ശൂന്യത, അഭൗതികത, നിത്യത, പൂര്‍ണ്ണത, ഏകത എന്നിവ ഉള്‍പ്പെട്ടതാണ്. ഭൗതികതയുടെ ശൂന്യതയാണ് അഭൗതികത. സത്യം അഭൗതികതയാണ്. ഭൗതികതയെ ലഘുവാക്കി ആത്മബോധകലകളെ വികസിപ്പിക്കാന്‍, ആവശ്യമെങ്കില്‍ ആത്മബോധകലകളെ കൂടുതല്‍ അഭൗതികമാക്കാന്‍ അതിലൂടെ സത്യസാക്ഷാല്‍ക്കാരം നേടാന്‍ കൈപ്പുയിനം ഔഷധങ്ങളുടെ സൂക്ഷ്മ അംശങ്ങളെ പ്രയോജനപ്പെടുത്താനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു.

ഞാന്‍ കാര്യശരീരമാണ് എന്ന അഭിമാനത്തില്‍ നിന്നും ഞാന്‍ ആത്മബോധകലകളില്‍ ഒന്നായ ആനന്ദമാണ്, കര്‍മ്മശക്തിയാണ്, ജീവശക്തിയാണ്, ജ്ഞാനശക്തിയാണ് തുടങ്ങിയ അഹങ്കാരത്തില്‍ നിന്നുള്ള മുക്തിയും മോക്ഷമാണ്. ഇത്തരം മുക്തിപദത്തിന്‍റെ വികാസമാണ്, പൂര്‍ണ്ണയിനം ശൂന്യതാസമാന അവസ്ഥാനുഭവമാണ് നിര്‍വ്വാണം. നിര്‍വ്വാണപദത്തില്‍ എത്തിയാല്‍ മനസ്സിന് സമചിത്തതാഭാവം കൈവരും. മുഖം പ്രസന്നമാകും. സത്യഹിതഭാഷണം സ്വഭാവമാകും. മര്‍മ്മസന്ധികള്‍ക്ക് ബലവും അയവും അനുഭവപ്പെടും. ധമനികള്‍, സിരകള്‍ എന്നിവ ശുദ്ധമാകും. ചാലുകളിലൂടെയുള്ള മാലിന്യസഞ്ചാരം സുഗമമാകും. സ്രോതസ്സുകള്‍ തുറയും. ജീവിതത്തെ വര്‍ത്തമാനകാലത്തില്‍, നിമിഷബോധത്തില്‍ ആനന്ദത്തോടെ അഭിമുഖീകരിക്കും. ബാഹ്യമനസ്സിന് സത്യബോധത്തോട്, അതിന്‍റെ ശുദ്ധയിനം അംശങ്ങളോട് കഠിനമായ പ്രേമം ജനിക്കും. ശുദ്ധയിനം അംശങ്ങളെ തിരിച്ചറിയാനാകും. കാര്യശരീരത്തില്‍ ശുദ്ധി വരുത്തിയും സൗമ്യത വരുത്തിയും ആരോഗ്യം നേടി സല്‍ക്കര്‍മ്മങ്ങളെ പൂര്‍ത്തികരിച്ചും സല്‍ക്കര്‍മ്മഫലങ്ങളെ ത്യജിച്ചും യൗവനത്തിലേ ത്തന്നെ ആന്തരിക മനസ്സിനെ ശൂന്യമാക്കി നിര്‍വ്വാണം പ്രാപിക്കണം. നിര്‍വ്വാണം പ്രാപിക്കുന്നതിനുള്ള തടസ്സം അഹന്താദോഷങ്ങളാണ്. ബാല്യം മുതലേ തന്നെ ലക്ഷണസമാനയിനം ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തി ജീവശക്തിയെ ഉത്തേജിപ്പിച്ച് അഹന്താദോഷങ്ങളെ ഇടയ്ക്കിടെ നിഷ്ക്രിയമാക്കണം.

ഭൗതികജീവിതത്തിലെ വ്യവഹാരശക്തി പ്രാണശക്തിയാണ്. മുഖ്യഭോക്താവ് ബാഹ്യമനസ്സാണ്. ആത്മീയജീവിതത്തിലെ വ്യവഹാരശക്തി ജീവശക്തിയാണ്. ആത്മീയജീവിതത്തിലെ ഭോക്താവ് ആന്തരിക സൂക്ഷ്മമനസ്സാണ്. ജീവിതാന്ത്യത്തില്‍ ആത്മബോധകലകള്‍, ആത്മബോധം എന്നിവയും ഭോക്താവാണ്. ഭൗതികജീവിതത്തില്‍ നിന്ന് ആത്മീയജീവിതത്തിലോട്ടുള്ള യാത്രയും ആത്മീയജീവിതം പൂര്‍ണ്ണമാക്കാതെ തിരിച്ചുള്ള യാത്രയും അതിജീവനമാണ്. ശുദ്ധി, ആരോഗ്യം, ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം, മഹാബലി, നിര്‍വ്വാണം തുടങ്ങിയ ജീവിതതലങ്ങള്‍ പടിപടിയായി അനുഭവിക്കാനുള്ള ആന്തരിക മനസ്സിന്‍റെ അവകാശം, അതിജീവനത്തിനുള്ള അവകാശം, ഇത്തരം ജീവിതതലങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ സത്യബോധപ്രാപ്തി അനുഭവിക്കാനുള്ള ആത്മബോധത്തിന്‍റെ അവകാശം മേഘപുരോഹിതനും തവോഷിസന്യാസിക്കും അഹ്കിന്‍മായനും റബ്ബിക്കും ആര്യഗുരുവിനും ഭിക്ഷുവിനും ഭിഷ്വഗരനും മറ്റും മാത്രം തീറെഴുതിക്കൊടുത്ത ഒരു ബോധപ്രമാണമല്ലായെന്നും അത് ഓരോ വ്യക്തിക്കും തന്‍റെ ആയുസ്സില്‍ സാദ്ധ്യമാണ് എന്നും ചിലർ സമർത്ഥിച്ചു. സന്തോഷം, സുഖം, സ്വാതന്ത്ര്യം, സംതൃപ്തി, മോക്ഷം എന്നിവയെ അനുഭവിക്കാന്‍ കാംക്ഷിക്കുന്നവര്‍ ജീവിതത്തില്‍ ഉടനീളം ശുദ്ധിയും ധര്‍മ്മക്രമമര്യാദകളും കടമകളും ഒപ്പം സല്‍ക്കര്‍മ്മത്യാഗങ്ങളും ആനന്ദമഹാബലിയും ആചരിക്കണം. അഥര്‍‍വന്‍ എന്ന പദത്തിന്‍റെ അ‍ര്‍ത്ഥം ‘ധര്‍മ്മക്രമങ്ങളെ ദിനചര്യയെന്നോണം ആചരിക്കുന്ന ജ്ഞാനി’ എന്നായിരുന്നത്രേ. ശുദ്ധിമനസ്സ് കൈമുതലായുള്ളവനും സ്വാതികാഹാരം കഴിക്കുന്നവനും ജ്ഞാനി (Magus) യാണ്, ശ്രേഷ്ഠ (Magnus) നാണ്, ശാന്തിക്കാരനാണ്. ശാന്തി എന്നതിന് സമാധാനം, സ്വസ്ഥത, ബാധ ഇല്ലാതാക്കല്‍  എന്നെല്ലാം അര്‍ത്ഥമുണ്ട്. ത്വക്കിലും ശിരസ്സിലും ഔഷധയിനം എണ്ണ പുരട്ടി ശുദ്ധിയായവന്‍; എണ്ണ, വെണ്ണ, നെയ്യ്, തേന്‍, മഞ്ഞള്‍ നീര്‍, സാംബ്രാണി കറ എന്നിവയില്‍ ഒന്നില്‍ ആലിലയൊ തുണിത്തിരിയൊ മുക്കി കത്തിച്ച് അതിന്‍റെ ഗന്ധകവായു ശ്വസിച്ചവന്‍ ആചാര്യനാണ്. ആചാര്യന്‍ എന്ന പദത്തിന് അഭിഷിക്തനായ പുരോഹിതന്‍ എന്നും സ്വാമി എന്നും അര്‍ത്ഥവ്യാപതിയുണ്ട്.

ഭൗതികയിനം സുഖത്തിലോട്ടുള്ള മാര്‍ഗ്ഗങ്ങളെല്ലാം അഹന്താതത്വത്തിന്‍റെതാണ്. മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യം ഭോഗസുഖം മാത്രമാണ് എന്ന് അഹന്താതത്വം തെറ്റിധരിപ്പിച്ചപ്പോള്‍ ബാഹ്യമനസ്സും ആന്തരിക മനസ്സും അതില്‍ മയങ്ങി വീണുപോയതാണ്. 124 വര്‍ഷത്തിനുള്ളില്‍ അനുഭവിക്കാനാകുന്ന ഭൗതിക സുഖവിഷയങ്ങളുടെ എണ്ണം നാമമാത്രമാണ്. അഹന്താതത്വ ദൃശ്യലോകത്തില്‍ ദീര്‍ഘകാലം കാര്യശരീരത്തോടൊപ്പമൊ അല്ലാതെയൊ നിലനിൽക്കണമെന്ന ആന്തരിക മനസ്സിന്‍റെ വാഞ്ച കൂടെ നിലകൊള്ളുന്ന അഹന്താദോഷങ്ങളുടെതാണ്. സാഹചര്യത്തിലെ സ്ഥൂലയിനം ശല്യവിഷയങ്ങളെക്കാള്‍, സ്ഥൂലശരീരത്തിലെ അശുദ്ധിയെക്കാൾ ഗുരുതരമായത് കാര്യശരീരത്തില്‍ അഹന്താകാലം, അഹന്താദോഷങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന വൈഷമ്യങ്ങളാണ്. മഹാനദിയുടെ കൈവഴിയായ അരുവികളിലെ ഉപ്പ് മഹാനദിയെ അത്രയ്ക്ക് ബാധിക്കുകയില്ല. അതുപോലെ സ്ഥൂലശരീരത്തിലെ സ്ഥൂലയിനം അശുദ്ധിയും മറ്റും ആത്മബോധകലകളെ അധികമൊന്നും ബാധിക്കുകയില്ല. ആത്മീയസുഖം അനുഭവിക്കണമെങ്കില്‍ അഹന്താതത്വത്തെ നിഷ്ക്രിയമാക്കണം.

വേദനകള്‍ക്ക് കാരണം അശുദ്ധി, അജ്ഞത, തിന്മകര്‍മ്മങ്ങള്‍, കുറ്റകൃത്യങ്ങള്‍, ദ്രോഹകര്‍മ്മങ്ങള്‍ എന്നിവയെങ്കില്‍, ദുഃഖങ്ങൾക്ക് കാരണം ആര്‍ത്തി, ആസക്തി, വെറുപ്പ്, സ്വാര്‍ഥത, അഹംഭാവം, ദുരഭിമാനം, നിരാശ, അസൂയ തുടങ്ങിയ മനോമലങ്ങളെങ്കിൽ സന്തോഷത്തിന് അടിസ്ഥാനം പൂർവ്വകാലത്തിലെയും വർത്തമാനകാലത്തിലെയും ധര്‍മ്മാനുഷ്ടാനങ്ങളാണ്, സൽക്കർമ്മങ്ങളാണ്. പരിസ്ഥിതി, അന്നം, സപ്തധാതുക്കൾ, സാരാംഗ്നികൾ, ബീജഗുണം, ഇന്ദ്രിയങ്ങള്‍, പ്രാണശക്തി, സങ്കല്‍പ്പം, ചിന്ത, ഭാവന, ഉള്‍കാഴ്ച, സര്‍ഗ്ഗവാസന, ധര്‍മ്മം, അവബോധം, ഇച്ഛാശക്തി, ജീവശക്തി, കർമ്മം, സഹനം, ക്ഷമ, ത്യാഗം, നന്മ, പരിണാമം എന്നിവയെയെല്ലാം ആശ്രയിച്ചാണ് മാനവജീവിതം മുന്നോട്ടുനീങ്ങുന്നത്‌. ഇന്നലെകളിലെയും ഇന്നത്തെയും കർമ്മം പരിസ്ഥിതിയുമായി എങ്ങിനെയെല്ലാം ബന്ധപ്പെട്ടിരുന്നു എന്നത് അടിസ്ഥാനത്തിലാണ് കര്‍‍മ്മഫലം പ്രത്യക്ഷത്തില്‍ അനുഭവബോദ്ധ്യമായി കിട്ടുന്നത്. പ്രഭാതത്തില്‍ കാര്‍മേഘങ്ങളിലൂടെ സൂര്യനെ നോക്കിയാല്‍ പ്രഭ ക്രമത്തില്‍ വര്‍ദ്ധിക്കാതെ നിലകൊള്ളുന്നതായി  അനുഭവപ്പെടുന്നതുപോലെ ചില ഘട്ടത്തില്‍ കര്‍മ്മഫലങ്ങളെ സംബന്ധിച്ച് തെറ്റിദ്ധരിക്കപ്പെടാനും ഇടവരും. വാര്‍ദ്ധക്യത്തില്‍ ഇന്ദ്രിയങ്ങളുടെ തളർച്ചയും നാഡിവ്യൂഹകോശങ്ങളിലെ വൈഷമ്യങ്ങളും മറവിയും അഹന്താദോഷങ്ങളുടെ ആധിക്യവും അവിദ്യയും തെറ്റിദ്ധാരണകളെ തീവ്രമാക്കും.

പാപകര്‍മ്മങ്ങളെ ചെയ്യിച്ചത് അഹന്താദോഷങ്ങളാണ്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തത് കാര്യശരീരമാണ്. സല്‍കര്‍മ്മങ്ങളെ ചെയ്യിച്ചത് ആന്തരിക മനസ്സാണ്, ആത്മബോധകലയായ ജീവശക്തിയാണ്, അല്ലെങ്കില്‍ ആത്മബോധം തന്നെയാണ്. കർമ്മഫലങ്ങളെ അനുഭവിച്ചുപോരുന്നത് മനസ്സാണ്. ഉറക്കം, സ്വസ്ഥത, അവബോധം, സ്വാതികബുദ്ധി, ആന്തരിക മനസ്സ്, ആത്മബോധകലകള്‍ എന്നിവ യാഥാര്‍ത്ഥ്യമെങ്കില്‍ സല്‍കര്‍മ്മഫലവും അതിന്‍റെ അനുഭവങ്ങളും അതിന്‍റെ ത്യാഗം മൂലമുള്ള സംതൃപ്തിയും യാഥാര്‍ത്ഥ്യമാണ്, സത്യമാണ്. അഹന്താദോഷങ്ങള്‍ സത്യമല്ലാത്ത നിലയ്ക്ക് അവ മൂലമുണ്ടായ ദുഃഖങ്ങള്‍ സത്യമല്ല. അഹന്താദോഷങ്ങൾ, ദുഃഖം എന്നിവ ഭൗതികങ്ങളാണ്, മായ ആണ്, പരിണമിക്കുന്നവയാണ്, അസ്ഥിരമാണ്. പരിണമിക്കുന്ന ആരോഗ്യപ്രശ്നങ്ങളെയെല്ലാം പരിണമിപ്പിക്കാനാകും, പരിഹരിക്കാനുമാകും.

ജീവിതം കർമ്മാധിഷ്ഠിതമാണ്. ശുദ്ധി, സപ്തധാതുക്കളിലെ സൗമ്യത, സാരാംഗ്നികളുടെ മേന്മ, പ്രാണശക്തി, വിശേഷാല്‍ബുദ്ധി എന്നിവയെല്ലാം കര്‍മ്മങ്ങളെ സ്വാധീനിക്കും. കർമ്മങ്ങളിലെ മേന്മ അനുസരിച്ചും സാഹചര്യവുമായുള്ള യോഗം അനുസരിച്ചും കർമ്മഫലം വിത്യാസപ്പെടും. കര്‍മ്മവിഷയം, കര്‍മ്മം, ഉപകരണം, മാര്‍ഗ്ഗം, സാഹചര്യം എന്നിവ സൗമ്യമായാല്‍ അതിന്‍റെ ഫലം നന്നാവും. വിഷയം, സാഹചര്യം, ഉപകരണം, മാർഗ്ഗം, കര്‍മ്മം എന്നിവ വികലമായാല്‍ ഫലവും വികലമാകും. പാപകർമ്മങ്ങൾ ദുഃഖത്തിനും പുണ്യകര്‍മ്മങ്ങൾ സന്തോഷത്തിനും വഴിവെയ്ക്കും. അനുഭവങ്ങളുടെ തീവ്രതയ്ക്ക് ആധാരം പൂർവ്വജന്മകർമ്മഫലങ്ങളുടെ കൂടി സാന്നിദ്ധ്യമാണ്. സാഹചര്യത്തോടുള്ള ഭോഗാസക്തിയും ലൈംഗികതയിലെ വൈകൃതങ്ങളും പാപകർമ്മങ്ങളിലോട്ട് നയിക്കുന്ന ഘടകങ്ങളാണ്. പിറവിയുടെ കാരണങ്ങളില്‍ ഒന്ന് മാതാപിതാക്കളുടെ കാമകർമ്മമാണ്. പോരായ്മകളോട് കൂടിയ ജനനത്തിന്‍റെയും ബാല്യത്തില്‍ തന്നെ അസാദ്ധ്യയിനം രോഗങ്ങള്‍‍ക്ക് വിധേയമാകുന്നതിന്‍റെ കാരണം പൂര്‍വ്വജന്മങ്ങളിലെ അഹിതകര്‍മ്മങ്ങളോ അല്ലെങ്കിൽ മാതാപിതാക്കളുടെ മോഹവൈകല്യങ്ങളോ ഭോഗകർമ്മങ്ങളിലെ വൈരുദ്ധ്യങ്ങളോ ഗർഭസ്ഥഘട്ടത്തിലെ കൈവിഷവിദ്യകളോ പട്ടിണിയൊ ജനനസമയങ്ങളിലെ അശുദ്ധാത്മാക്കളുടെ ആക്രമണങ്ങളോ ആണെന്നായിരുന്നു പൂര്‍വ്വികരുടെ ഭാഷ്യം. ഭിന്നശേഷിയോടുകൂടിയ പിറവിയുടെ കാരണവും അതിന്‍റെ നിരക്കുവര്‍ദ്ധനവിന്‍റെ നിദാനവും ഏറെക്കുറെ ഇതൊക്കെ തന്നെയാണ് എന്നും ചിലർ സങ്കല്‍പ്പിച്ചു.

വര്‍ത്ത‍മാനകാലത്തിലെ കര്‍മ്മങ്ങളും ജീവിതാനുഭവങ്ങളും തമ്മില്‍ ക്രമമായ ബന്ധമൊന്നും ഇല്ല. വര്‍ത്തനമാനകാലത്തില്‍ തന്നെ കർമ്മഫലം അനുഭവിക്കാന്‍ ഇടവരുന്നതില്‍ മുഖ്യം കര്‍മ്മത്തിന് സ്വീകരിച്ച മാർഗ്ഗമാണ്. വാർദ്ധക്യകാലവിഷയങ്ങളെ സന്തോഷപ്രദമാക്കുന്ന ഘടകങ്ങളില്‍ മുഖ്യം പൂർവ്വജന്മത്തിലെയും ഒപ്പം കൗമാരം, യൗവനം തുടങ്ങിയ ജീവിതഘട്ടങ്ങളിലെയും സുകൃതയിനം കർമ്മങ്ങളാണ്. കർമ്മങ്ങളെ എല്ലായിപ്പോഴും കര്‍മ്മഫലങ്ങള്‍ പിന്തുടരുന്നുണ്ട് എന്ന് പൂര്‍വ്വികരില്‍ അധികം പേരും വിശ്വസിച്ചു.

പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് ബോദ്ധ്യപ്പെട്ട അറിവാണ് വിജ്ഞാനം. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതീതമായുള്ള ഗ്രഹണശക്തിയാണ് ആറാം ഇന്ദ്രിയം അഥവാ ബാഹ്യമനസ്സ്. ഏഴാം ഇന്ദ്രിയം സ്വപ്നമനസ്സാണ്. എട്ടാം ഇന്ദ്രിയം അഥവാ ആന്തരിക സൂക്ഷ്മമനസ്സ് വഴി നേടുന്ന അറിവാണ് അതീന്ദ്രിയജ്ഞാനം. മനസ്സ് കൊണ്ട് ബോദ്ധ്യപ്പെട്ട അറിവാണ് വിശ്വാസം. ‘നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ’ എന്ന് അവബോധക്കാരന്‍ ആശ്വസിപ്പിച്ചപ്പോൾ വിജ്ഞാനികളിലെയും അജ്ഞാനികളിലെയും ചിലർ വിശ്വാസത്തോട് സമരം പ്രഖ്യാപിച്ചു. ബോദ്ധ്യപ്പെടാന്‍ തക്ക വികസിതമനസ്സ് ഇല്ലാത്തവര്‍ക്ക് എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണ്. അവര്‍ക്ക് സഹചര്യജീവിതം തന്നെ മതിഭ്രമമാണ്. ആനന്ദാനുഭവത്തിന് കൃപയും കാരണമാണ്. പൂർവ്വജന്മത്തിലെ സല്‍ക്കർമ്മം നിമിത്തം സത്യബോധം, ആത്മബോധം, അത്മബോധകലകള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങളാണ് കൃപ. കൃപയെ നിഷേധിക്കാന്‍, ദുർബലപ്പെടുത്താൽ അഹന്താദോഷങ്ങള്‍ അശക്തമാണ്.

അവനവനെ സംരക്ഷിക്കാന്‍ ഉതകുന്ന മെച്ചപ്പെട്ടയിനം കർമ്മനിയമങ്ങളാണ് ധർമ്മം. അയൽക്കാരന്‍റെ കാര്യശരീരത്തിന്‌ സഹായകമാകുന്ന സല്‍ക്കര്‍മ്മങ്ങളാണ് പുണ്യം. ധര്‍മ്മാഅധര്‍മ്മയിനം നിയമങ്ങളെ തിരിച്ചറിയുന്നതുപോലെ പുണ്യപാപവിഷയങ്ങളെയും വേര്‍തിരിച്ചറിയണം. ബലം, സ്വാതന്ത്ര്യം, ആഹ്ലാദം, ആനന്ദം, സംതൃപ്തി, സമാധാനം, സ്ഥൈര്യം എന്നിവയെ വര്‍ദ്ധിപ്പിക്കുന്ന വിഷയങ്ങൾ, കര്‍മ്മങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ് ഓരോ നിമിഷവും കര്‍മ്മം ചെയ്യണം. എല്ലാവിധ കര്‍‍മ്മങ്ങളെയും കര്‍മ്മഫലം പിന്തുടരുന്നുണ്ട് എന്നത് ഒരുതരം പ്രതീക്ഷയാണ്. പ്രതീക്ഷ ഒരിനം വിശ്വാസകാര്യമാണ്. കർമ്മഫലം തുല്യമാത്രയിൽ പ്രതീക്ഷിക്കാതിരിക്കാനും കർമ്മഫലത്തിന്‍റെ താല്‍ക്കാലികനിഷേധവിധിയെ സമചിത്തതയോടെ ഉള്‍കൊള്ളാനും ആകുമെങ്കില്‍ അങ്ങിനെ ചെയ്യണം. ഉയര്‍ന്ന അവബോധത്തിലൂടെ കൈവരിക്കുന്ന ശേഷിയാണ് സമചിത്തത. കർമ്മഫലം എപ്പോള്‍, എത്രത്തോളം എന്ന് നോക്കാതെ എല്ലായിപ്പോഴും കര്‍മ്മം അനുഷ്ഠിക്കണമെന്നും കഴിയുന്നിടത്തോളം സൽക്കർമ്മങ്ങള്‍ ചെയ്യണമെന്നും ചിലര്‍ നിര്‍ദ്ദേശിച്ചു.

ആയുസ്സിലെ ഏകവിഷയം ജീവിതമാണ്. ജീവിതത്തിന് വർണ്ണങ്ങൾ വേണം. ജീവിക്കാന്‍ അർത്ഥം വേണം. ജീവിതകർമ്മങ്ങൾക്ക് പാത വേണം. ആയുസ്സ് വേണം. ഉത്സാഹപൂർവ്വമായ പ്രവൃത്തിയാണ് പരിശ്രമം. അര്‍ത്ഥം, ബലം, പ്രബുദ്ധത, സമാധാനം, ആനന്ദം എന്നിവ പരിശ്രമത്തിന്‍റെ പ്രയോജനങ്ങളാണ്. ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് സഹായിക്കുന്നതാണ് അർത്ഥം. ശ്രമം അര്‍ത്ഥമാര്‍ഗ്ഗമാണ്. അവനവനില്‍ ഉദിച്ച ആഗ്രഹങ്ങളുടെയും ചെയ്ത കര്‍മ്മങ്ങളുടെയും കിട്ടിയ അര്‍ത്ഥത്തിന്‍റെയും പ്രയോജനം എന്താണ് എന്ന് ഇടയ്ക്കിടെ പരിശോധിക്കണം. അന്യരുടെയും അയല്‍ക്കാരുടെയും കര്‍മ്മങ്ങളെ എപ്പോഴും ശ്രദ്ധിക്കരുത്. ഭൂതകാലത്തെയും ഭൂതകാലത്തിലെ വേട്ടക്കാരെയും അവര്‍ സൃഷ്ടിച്ച ദുരന്തസംഭവങ്ങളുടെ ചരിത്രത്തെയും അതിന്‍റെ ചിഹ്നങ്ങളെയും മറക്കണം. അതിനെ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തുന്ന വര്‍ത്തമാനകാലത്തിലെ വേഷധാരികളെയും അവഗണിക്കണം.

പാപങ്ങൾ ചെയ്യാനിടയായാല്‍ വൈകാതെ തന്നെ ഹിതകരമായ പ്രായശ്ചിത്വകര്‍‍മ്മങ്ങളിലൂടെ, പുണ്യകർമ്മങ്ങളിലൂടെ, ബലിസമര്‍പ്പണത്തിലൂടെ പരിഹരിക്കണം. അവനവന് ആവശ്യമായ ദ്രവ്യങ്ങളെ അയൽക്കാരന് നൽകുന്ന മഹാകര്‍മ്മമാണ്‌ ബലി. പാപകര്‍മ്മത്തിന്‍റെ ഫലം നിരപരാധികളെ കൊണ്ട് അനുഭവിപ്പിക്കുന്നത് മഹാപാപമാണ്. പാപത്തിന്‍റെ ശമ്പളം അകാലത്തിലെ ഹൃദയംപൊട്ടിയുള്ള മരണമത്രേ. കോഴികള്‍ മരിക്കുന്നതും ഹൃദയംപൊട്ടിയാണത്രേ. പാർപ്പിടം, പുതിയയിനം വസ്ത്രം, വളര്‍ത്തുമൃഗങ്ങള്‍, നാണയം, തേങ്ങ, അരി, പഴം, പൂക്കള്‍, കായകല്‍പ്പ ഔഷധങ്ങള്‍, ദോഷനിര്‍വീര്യലേപനം എന്നിവ നല്‍കുന്നതും പൊതുവായുള്ള കിണറുകള്‍, തടാകങ്ങള്‍, സത്രങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതും ബലിയാണ്. ദാനം, പ്രായശ്ചിത്തം, പശ്ചാത്താപം, കഠിനതപസ്സ്, ഇച്ഛാശക്തി, ത്യാഗം, ആനന്ദബലി, മഹാബലി എന്നിവയെല്ലാം പാപപരിഹാരത്തിന് ഉതകുമെന്ന് ചിലര്‍ തീവ്രമായി തന്നെ വിശ്വസിച്ചു.

വിശ്വപ്രപഞ്ചത്തിന്‍റെ ഏകദേശം 0.1% മാത്രമാണ് ദൃശ്യപ്രപഞ്ചം. അത് പരിണാമപരമാണ്. അതിൽ സൗന്ദര്യമുണ്ട്. അതിനെ ആസ്വദിച്ച് ജീവിക്കാനാകും. വിശ്വപ്രപഞ്ചത്തിന്‍റെ 99.9% ഉം വളരെ അകലെയാണ്. ദൃശ്യപ്രപഞ്ചത്തിന്‍റെ 98% വും ഹൈഡ്രജന്‍, ഹീലിയം എന്നീ വാതകങ്ങള്‍ നിറഞ്ഞതാണ്‌. ഓക്സിജന്‍റെ തോത് 1% മാത്രമാണ്. വിശ്വപ്രപഞ്ചത്തിന്‍റെ 0.1% ഉള്ള ദൃശ്യപ്രപഞ്ചത്തില്‍ ജീവിക്കുമ്പോൾ അതിലെ കാലനിയമങ്ങളെയും അതിലെ ക്രമവിക്രമ നിയമങ്ങളെയും അനുസരിച്ച് ജീവിക്കണം എന്നതും ഒരു മുഖ്യ ജീവിതദര്‍ശനമാണ്.

ജീവിതം നൈമിഷികമാണ്. പോയ സമയം തിരിച്ചുവരില്ല. വര്‍ത്തമാനകാലം, വിഷയം, നിയമം എന്നിവയില്‍ 99.9% വും അഹന്താതത്വത്തിന്‍റെതാണ്. വിഷയവും അറിവും കാലവും ഉള്‍പ്പെട്ടതാണ് മനസ്സ്. 99.9% ഉള്ള അഹന്താതത്വ മനോവിഷയങ്ങളില്‍, അതിന്‍റെ വര്‍ണ്ണങ്ങളില്‍ ജീവിക്കണമൊ 0.1% മാത്രമുള്ള ആന്തരിക സൂക്ഷ്മമനസ്സില്‍, ആത്മബോധകലകളില്‍ ജീവിക്കണമൊ എന്നത് ചിലരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ദൃശ്യപ്രപഞ്ചത്തില്‍, വര്‍ത്തമാനകാലത്തില്‍ സത്യം 0.1% ത്തില്‍ താഴെ മാത്രമാണ്. വിശ്വപ്രപഞ്ചാധിപന്‍ വളരെ അകലെയാണ്. ദൃശ്യപ്രപഞ്ചത്തിലെ 99.9% ത്തിന്‍റെയും പരമോന്നതന്‍, ഈശ്വരന്‍ എന്നത് അഹന്താതത്വമാണ് എന്നറിഞ്ഞപ്പോള്‍ ചിലര്‍ അര്‍ത്ഥയിനങ്ങള്‍ അനുവദിക്കണമേ എന്ന് അഹന്താതത്വത്തോട് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ചു. പ്രയാസങ്ങളില്‍ നിന്ന് മുക്തി നേടാൻ കാലാധിപനോട്, ദോഷാധിപനോട് അപേക്ഷിക്കുന്നതും അഹന്താദോഷപ്രയാസങ്ങളെ ചിന്തിക്കുന്നതും ധ്യാനമാണ്. ഭയം, ക്രോധം, ആകുലത, സ്വാര്‍ത്ഥത, അഹംഭാവം, നിരാശ, പൊങ്ങച്ചം, അസൂയ, പക, ദ്രോഹം എന്നീ അഹന്താഗുണങ്ങളെ ധ്യാനിച്ചാൽ അവ ആന്തരിക മനസ്സില്‍ നിന്ന് ഒഴിവായികിട്ടും എന്നും വിശ്വസിച്ച് ചിലര്‍ ഇത്തരം വിഷയങ്ങളെ കൂടുതല്‍ നേരം നിവര്‍ന്നിരുന്ന് ധ്യാനിച്ചു. ചിലര്‍ കൃപയില്ലാത്ത ഈശ്വരനില്‍ നിന്നുള്ള വരത്തിനായി പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. ചിലര്‍ ചുറ്റുമുള്ളവരെ അതിന്നായി പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. ഭൗതികജീവിതത്തിന്‍റെ ലക്ഷ്യം സുഖം, ബലം, സുരക്ഷിതത്വം, സ്വാതന്ത്ര്യം, സന്തോഷം എന്നിവയാണ്. ആത്മബോധത്തിന്‍റെ ലക്ഷ്യം ശുദ്ധി, ആനന്ദം, പൂര്‍ണ്ണത, ശൂന്യത എന്നിവയാണ്. ഭൗതികജീവിതത്തിന്‍റെ ലക്ഷ്യവും പ്രാര്‍ത്ഥനയുടെ ലക്ഷ്യവും ശൂന്യത ആകേണ്ട കാര്യമില്ല. മരണമെന്ന മഹാശൂന്യത സ്വഭാവികമായി തന്നെ ഒരിക്കല്‍ വന്നുചേരും. വാര്‍ദ്ധക്യപുനരുജ്ജീവനത്തിന്‍റെ ലക്ഷ്യം കാലത്തേയും ദോഷങ്ങളെയും പ്രതിരോധിച്ചുള്ള കര്‍മ്മങ്ങളും അതിനെ തുടര്‍ന്ന് അനുഭവിക്കാനാകുന്ന ആവര്‍ത്തിച്ചുള്ള ആനന്ദാനുഭവങ്ങളും അതിന്‍റെ നിത്യതയുമാണ്.

കുട്ടികളില്‍ എന്നപോലെ മുതിര്‍ന്നവരിലും സന്തോഷത്തെ അനുവദിക്കുന്ന കർമ്മയിനങ്ങളാണ് കല. ആത്മബോധകലകളുടെ ഒരു ലഘു പ്രകടനരൂപമാണ് ഇത്. താല്‍പര്യക്കാരുടെയും തൊഴില്‍ക്കാരുടെയും അഭിരുചി അനുസരിച്ച് കലാവിഷയങ്ങളിലും അതിന്‍റെ ആസ്വാദനത്തിലും ഭേദം സംഭവിക്കും. സംഗീതമെന്നത് സുഭാഷിതമാണ്. ദേശം, ഭാഷ, സമാജബലം, അധികാരം, കാലം എന്നിവയ്ക്ക് അനുസരിച്ച് ഗീതത്തിന്‍റെ ഭാവവും ആസ്വാദനനിയമങ്ങളും സ്വീകാര്യതാവ്യാപ്തിയും മാറും. സംസ്ക്കാരം, വര്‍ണ്ണം, സാഹചര്യം, പരിചിതത്വം എന്നിവ അനുസരിച്ചും മസ്തിഷ്കത്തിന്‍റെ പ്രത്യേകതകൾ അനുസരിച്ചും കലയോടുള്ള അഭിരുചി മാറും. അനുഭവതീവ്രതയുടെ തോതും മാറും. നേരമ്പോക്കിനായി കളിക്കുന്നവരും അര്‍ത്ഥസമ്പാദനത്തിനായി കളി അഭിനയിക്കുന്നവരും കലാകാരന്മാരാണ്. സ്വാർത്ഥതാൽപര്യങ്ങളോടെ ചുറ്റും ഉള്ളവരുടെ മനസ്സില്‍ കയറി, അവരുടെ ജീവിതനേരങ്ങളില്‍ കയറി തെറ്റിദ്ധരിപ്പിച്ചും മുഷിപ്പിച്ചും വേദനിപ്പിച്ചും പാഴുവേലയെന്നോണം കളിക്കുന്നത്, അത് ആവര്‍ത്തിക്കുന്നത് തമസ്സാണ്. സുകുമാരകലകളുടെ കോലാഹല മേല്‍വിലാസം കിട്ടിയതായാല്‍ പോലും ആത്മബോധകലകളുടെയൊ സർഗ്ഗവാസനയുടെയൊ പിന്‍ബലമില്ലാത്തതെല്ലാം വെറും നേരമ്പോക്കുകളാണ്, ചിലപ്പോള്‍ പാഴുവേലകളുമാണ്. ആനന്ദത്തിന്‍റെ അംശം ഇല്ലെങ്കില്‍ ഇവ അഹന്താദോഷങ്ങളുടെ പ്രത്യക്ഷപ്രകടനങ്ങളുമാണ്. വൈവിദ്ധ്യമാര്‍ന്ന കുറെ കർമ്മങ്ങളുടെയും അതനുസരിച്ചുള്ള അനുഭവങ്ങളുടെയും ആകെത്തുകയാണ് മാനവജീവിതം. വ്യക്തിയുടെ കര്‍മ്മങ്ങളില്‍ അധികവും മെച്ചപ്പെട്ടയിനം കലാപ്രവൃത്തികളാണ്. പ്രവൃത്തികള്‍ ചില ഘട്ടത്തില്‍ കളിയാണ്. ചെയ്ത പ്രവൃത്തികളില്‍ അധികവും ദ്രോഹങ്ങളാണ് എന്ന് അറിഞ്ഞും ചിലപ്പോള്‍ അറിയാതെയുമുള്ള കളിയാണ്. മുണ്ഡനവിശ്വാസിയായും പ്രബോധകനായും തൊഴിലാളിയായും നിരീക്ഷകനായും സമാജക്കാരനായും സേവകനായും കലാകാരനായും മറ്റും ഒക്കെയുള്ള കളിയാണ്. കളിക്കാരനും കളിസ്ഥലവും മനസ്സാണ്. പ്രായകാല, ശരീരദേശാദി അര്‍ത്ഥങ്ങളാണ് കളിയുപകരണങ്ങള്‍. കളി വിത്യസ്തമാക്കാനും വേഗത്തിലാക്കാനും വേഷം മാറി കളിക്കാനും സ്ഥാനം മാറ്റി കളിക്കാനും മെച്ചപ്പെട്ട സഹായോപകരണങ്ങൾ കൊണ്ട് കളിക്കാനും സൂക്ഷ്മോപകരണങ്ങൾ കൊണ്ട് ഒളിച്ചുകളിക്കാനും ചില ഘട്ടങ്ങളില്‍ കളി നിര്‍ത്താനും മനസ്സ് ആഗ്രഹിക്കുന്നു. ചില മനസ്സുകൾ കലാപ്രവൃത്തികളെയും കളികളെയും ഉപകരണങ്ങളെയും പറ്റി അറിയാതെ, കളം വിസ്തൃതിയെപ്പറ്റി അറിയാതെ ആടുമ്പോള്‍, ചിലത് രജസ്സ് അഭിമാനത്തോടെ, തമസ്സ് അഹങ്കാരത്തോടെ ചാടിയും തുള്ളിയും കളിക്കുന്നു. ചിലര്‍ കളി അറിഞ്ഞും കളം അറിഞ്ഞും അലറിയും പാടിയും ആടിയും ഇരുന്നും കളിക്കുന്നു. കളിക്കുമ്പോഴും കളിക്കാതിരിക്കുമ്പോഴും സുഖത്തെ അനുഭവിക്കാനുള്ള ശേഷി മനസ്സിനുണ്ട്. മൂര്‍ഖനാകുന്നതും മൂഡനാകുന്നതും അടിമയാകുന്നതും രോഗസ്തയാകുന്നതും ചിലപ്പോള്‍ കലാവിഷയങ്ങളെ, അതുമായി ബന്ധപ്പെട്ട പൂര്‍വ്വവാസനകളെ അന്വേഷിക്കുന്നതും ഇതിനെയെല്ലാം സംസ്കരിച്ച് അനുഭവിക്കുന്നതും ചില ഘട്ടത്തിൽ ആത്മബോധകലകളെ വികസിപ്പിച്ച് അഭൗതികമായ ആത്മബോധത്തെ, അജ്ഞാതമായ സത്യബോധത്തെ അന്വേഷിക്കാനായി ഇറങ്ങിത്തിരിച്ച്, ശൂന്യമായി ആയുസ്സ് തീര്‍ക്കുന്നതും ഈ മനസ്സ് തന്നെയാണ്. സ്വയം തിരിച്ചറിയാനാകാതെ അനുവര്‍ത്തിച്ചുപോരുന്ന കോപ്രാട്ടികള്‍, ശീലവൈകൃതങ്ങള്‍, പാപപ്രവൃത്തികള്‍ എന്നിവയെല്ലാം തന്നെ ആന്തരിക മനസ്സിന്‍റെ കൂടെ കൂടിയ ജനിതകയിനം അഹന്താദോഷങ്ങളുടെ കേളികള്‍ മാത്രമാണ് എന്നോ, വര്‍ത്തമാനകാലത്തില്‍ നേരിടേണ്ടിവരുന്ന അനഭിലഷണീയമായ അനുഭവകാര്യങ്ങള്‍ അവന്‍റെ തന്നെ കര്‍മ്മങ്ങളുടെ ഫലപ്രകടനങ്ങളാണ് എന്നോ, അടുത്തയിടെ ചേക്കേറിയ അഹന്താദോഷങ്ങളുടെ ചില കുസൃതികളാണ് എന്നോ, സമാനയിനം വികൃതിചേതനകളുടെ ചില കളിയാട്ടങ്ങളാണ് എന്നോ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഇവയെയൊക്കെ സഹിക്കാന്‍ വേണ്ട പ്രാപ്തി കൈവരും.

സല്‍കര്‍മ്മഫലത്തിന്‍റെ കുറച്ചുഭാഗം കാരുണ്യമായി, ബലിയായി, ആനന്ദബലിയായി വിട്ടുകൊടുത്താല്‍ സന്തോഷം, സമാധാനം, സംതൃപ്തി എന്നിവയെ അനുഭവിക്കാനാകുമെന്ന് ചിലർ തിരിച്ചറിഞ്ഞിരുന്നു. ധര്‍മ്മനിയമങ്ങള്‍ പാലിച്ച് കർമ്മങ്ങൾ അനുഷ്ഠിക്കുന്നതോടൊപ്പം, അര്‍ത്ഥത്തെ സമ്പാദിക്കുന്നതോടൊപ്പം ജനിതകമായ കാമത്തെ സഫലീകരിക്കുന്നതോടൊപ്പം ആത്മബോധകലകളെ വികസിപ്പിക്കുന്നതോടൊപ്പം അയൽക്കാരനായ വേട്ടക്കാരനില്‍ നിന്ന്, വികൃതയിനം മനസ്സുകളിൽ നിന്ന്, അഹന്താകാലഅയനത്തില്‍ നിന്ന്, അഹന്താദോഷങ്ങളില്‍ നിന്ന്, അശുദ്ധചേതനകളില്‍ നിന്ന് എല്ലാം വിടുതൽ നേടാൻ ഉതകുന്ന മറ്റ് മാര്‍ഗ്ഗങ്ങള്‍, ഔഷധങ്ങള്‍ എന്നിവയെക്കുറിച്ചും ചിലർ അന്വേഷിച്ചു.

അന്തരീക്ഷസ്ഥിതി, ഋതുക്കൾ തുടങ്ങിയ ഭൗതിക അവസ്ഥകള്‍ പോലെ സുഖം, ദുഃഖം, ക്ഷീണം, വേദന എന്നിവയെല്ലാം അസ്ഥിരമാണ്. സുഖം ആദ്യം റോസാപുഷ്പത്തെപ്പോലെ വര്‍ണ്ണവും സുഗന്ധവും നല്‍കും. അധികം വൈകാതെ തന്നെ വാടും. മഴവില്ല് അപ്രത്യക്ഷമാകുംപോലെ അകലും. സുഖത്തോടുള്ള അത്യാര്‍ത്തി തീവ്രയിനം ദുഃഖത്തില്‍ പര്യവസാനിക്കും. സുഖം നിലനിന്നിരുന്നിടത്തോളം കാലം ദുഃഖവും അതിനെ പിന്തുടരും. ദുഃഖത്തെ സുഖവും ആ രീതിയില്‍ തന്നെ പിന്തുടരുന്നുണ്ട് എന്ന് അറിയണം. വിരൂപയായ പുഴുവില്‍ നിന്ന് ചിത്രശലഭം എന്ന പോലെയും പുളിരസമുള്ള മാങ്ങയില്‍ നിന്ന് മധുരം, സുഗന്ധം, വര്‍ണ്ണം എന്നിവയുള്ള മാമ്പഴം രൂപപ്പെടുന്നതുപോലെയും ഇരുട്ടിനെ പ്രഭാതം പിന്തുടരുന്നതുപോലെയും ആണത്.

കാളവണ്ടിചക്രത്തിന്‍റെ ആരക്കാലുകള്‍ തിരിഞ്ഞുകൊണ്ടേയിരിക്കുന്നതുപോലെ അന്തരീക്ഷവായുക്കളും ഋതുക്കളും ജീവിതവും ഒഴുകികൊണ്ടേയിരിക്കുന്നുവെന്നും ചിലര്‍ നിരീക്ഷിച്ചു. അയനപരിണാമം പോലെ, ഋതു ആവര്‍ത്തനങ്ങള്‍ പോലെ, അഹന്താദോഷപീഡനങ്ങളും ജീവിതാനുഭവങ്ങളും ചാക്രികമാണ് എന്നും ചിലര്‍ വിശ്വസിച്ചു. ബാഹ്യമനസ്സിന്‍റെ ഉദ്ദേശം സാഹചര്യഭോഗമെങ്കില്‍ ആന്തരിക മനസ്സിന്‍റെ ഉദ്ദേശം ആനന്ദവും ആനന്ദത്യാഗം, മാനവസേവ, മഹാബലി എന്നിവ മൂലമുള്ള കാര്യശരീരാനുഭവങ്ങളുമാണ്. ആന്തരിക മനസ്സ് ആത്മബോധകലകളെയും കടന്ന് ആത്മബോധത്തില്‍ എത്തിയാല്‍ പിന്നെ ആന്തരിക മനസ്സ് ഇല്ല. ആത്മബോധത്തിന്‍റെ ഉദ്ദേശം ആന്തരിക മനസ്സ് അടക്കമുള്ള ആവരണങ്ങളിൽ നിന്നും സഹചാരികളായ ആത്മബോധകലകളില്‍ നിന്നും എല്ലാമുള്ള മോചനമാണ്.

കർമ്മത്തെ കര്‍മ്മഫലം പിന്തുടരുന്നതുപോലെ കർമ്മമില്ലായ്മയെയും ഫലം പിന്തുടരും. കര്‍മ്മങ്ങള്‍ ഇല്ലെങ്കില്‍, പൂര്‍വ്വകാലപാപകർമ്മങ്ങൾ ഇല്ലാതായാൽ, വര്‍ത്തമാനകാലമനസ്സ് ഇല്ലാതായാല്‍ കര്‍മ്മഫല അനുഭവങ്ങളും ഇല്ലാതാകും. അനുഭവങ്ങൾ ഇല്ലെങ്കിൽ ദൃശ്യപ്രപഞ്ചജീവിതം ഇരുട്ട് നിറഞ്ഞതാകും. ഇരുട്ടിന് വെളിച്ചത്തില്‍ നിലകൊള്ളാനാകുകയില്ല. അത് വലിയ ഇരുട്ട് തേടി പോകും. ഭൗതികജീവിതത്തിന്‍റെ ശോഭയും സൌന്ദര്യവും നിലകൊള്ളുന്നത് മായാ വെളിച്ചത്തിലും അതിന്‍റെ വര്‍ണ്ണവൈവിദ്ധ്യത്തിലുമാണ് എന്ന് ചിലര്‍ ഉറച്ചു വിശ്വസിച്ചു. ഈ കാഴ്ചപ്പാടില്‍ ചിലര്‍ ജീവയിനം വെളിച്ചത്തെ നിലനിര്‍ത്താന്‍ ഉതകുന്ന നാര അടക്കമുള്ള ഭൂമിദ്രവ്യങ്ങളെക്കുറിച്ചും അവയുടെ സംസ്കരണത്തെക്കുറിച്ചും അവയുടെ നാനാതരം പ്രയോജനങ്ങളെക്കുറിച്ചും അന്വേഷിച്ചു. ചിലര്‍ ശൂന്യതക്ക് സമാനമായ അമരയിനം ഔഷധങ്ങളുടെ പ്രയോഗത്തെക്കുറിച്ച് അന്വേഷിച്ചു.

കർമ്മങ്ങൾക്ക് വർത്തമാനകാലത്ത് തന്നെ ഫലമില്ലായ്മയെ അഭിമുഖീകരിക്കേണ്ടിവന്നാല്‍ അത് ദുഃഖത്തിന് വഴിവയ്ക്കും. കര്‍മ്മഫലത്തിന്‍റെ അഭാവം മൂലമുള്ള ശൂന്യത സന്തോഷത്തെയും ആനന്ദത്തെയും പ്രദാനം ചെയ്യുകയില്ല. ആനന്ദവിപരീതമായ ഒരു അവസ്ഥ സത്യത്തിന്‍റെ അംശമാകുകയുമില്ല. കർമ്മശക്തി ഒരു ആത്മബോധകലാമാലാഖയാണ്‌. അത് വ്യക്തിയുടെ കൂടെ എല്ലായിപ്പോഴുമുണ്ട്. ഇല്ലാത്തത് കര്‍മ്മമാണ്‌. വാര്‍ദ്ധക്യത്തില്‍ കര്‍മ്മത്തെ സൃഷ്ടിച്ച് സജീവതയില്‍ നിലനിര്‍ത്തുന്നതാണ് വാര്‍ദ്ധക്യഅതിജീവനം. കർമ്മശക്തിയും കര്‍മ്മവും കര്‍മ്മഫലവും ചേരുമ്പോഴുള്ള പൂര്‍ണ്ണത സത്യമാണ്. സൃഷ്ടിപരത ഒരു സത്യവിശേഷമാണ്. സല്‍ക്കർമ്മങ്ങള്‍ പരമാവധി അനുഷ്ഠിക്കുകയും ലഭ്യമായ കര്‍മ്മഫലഅനുഭവങ്ങളെ ആസ്വദിക്കുകയും ചെയ്യണം. സല്‍ക്കര്‍മ്മഫലത്തിന്‍റെ അഭാവം മൂലമുള്ള ദുഃഖം മായയാണ്, അസ്ഥിരമാണ്. എല്ലാ സല്‍ക്കര്‍മ്മഫലദുഃഖങ്ങളും പരിഹരിക്കപ്പെടുന്നവയാണ്. സല്‍ക്കര്‍മ്മത്തെ തുടര്‍ന്ന് ഫലമില്ലായ്മ മൂലമുള്ള ദുഃഖം അനുഭവപ്പെട്ടാല്‍ സമാനമായ മറ്റൊരു ലഘു ദുഃഖത്തെ സൃഷ്ടിച്ച് അതിനെ പരിഹരിക്കണം. അല്ലെങ്കിൽ ദുഃഖത്തെ സ്വീകരിച്ച്, സഹിച്ച് സമചിത്തനാകണം. കർമ്മഫലമില്ലായ്മയെയും കര്‍മ്മഫലഅനുഭവത്തെയും ഒരുപോലെ കാണാനായാൽ മനോസംഘര്‍ഷതോത് കുറയും. മനുഷ്യന്‍റെ കര്‍മ്മങ്ങള്‍ക്ക് താരങ്ങളും സൂര്യനും സാഹചര്യവും സാക്ഷിയല്ലെങ്കില്‍ അത്തരം കാലം കര്‍മ്മഫലത്തിനും സാക്ഷിയാകുയില്ല. ആ നിലയ്ക്ക് അഹന്താസാഹചര്യത്തിൽ നിന്ന്, അഹന്താകാലത്തില്‍ നിന്ന് കർമ്മഫലം പ്രതീക്ഷിക്കുന്നതിൽ യുക്തിയുമില്ല. ആത്മബോധമാണ് കര്‍മ്മങ്ങള്‍ക്ക് സാക്ഷിയെങ്കില്‍ ആത്മബോധത്തിന്‍റെ കാലം കര്‍മ്മഫലത്തെയും പിന്തുടരും. ആത്മബോധം, ആത്മബോധത്തിന്‍റെ സാക്ഷിത്വം, പുനര്‍ജ്ജന്മം എന്നിവ ഇല്ലെങ്കില്‍ കഠിനങ്ങളായ സല്‍ക്കര്‍മ്മങ്ങള്‍ക്ക്, സല്‍ക്കര്‍മ്മഫലത്യാഗങ്ങള്‍ക്ക് എന്താണ് പ്രസക്തി എന്നും ചിലര്‍ ചോദിച്ചു. ചിലര്‍ പരലോകത്തിലോട്ട് ചൂണ്ടിയപ്പോള്‍, ചിലര്‍ അപരലോകത്തെ തന്നെ ചൂണ്ടി ആശ്വസിപ്പിച്ചു. ഉപാധികളില്ലാതെ മഹാബലി നടത്തലാണ്‌, മാനവസേവ ചെയ്യലാണ് മനുഷ്യന്‍റെ എല്ലാ കാലത്തിലെയും കര്‍ത്തവ്യമെന്നും അത്തരം കാഴ്ചപ്പാട് സമാധാനത്തെ അനുവദിക്കുമെന്നും ചിലര്‍ ഉറച്ചുവിശ്വസിച്ചു.

** 


No comments:

Post a Comment