Tuesday, 28 July 2026

പുനരുജ്ജീവന കായകല്‍പ്പം. Dr. Kader kochi

ബലം, അയവ്, സ്വസ്ഥത എന്നിവയെ അനുഭവിക്കാനാകുന്ന സുഖാവസ്ഥയാണ് ആരോഗ്യം. ധാതുവൈഷമ്യംധാതുക്ഷയം, രോഗങ്ങള്‍ എന്നിവ ഇല്ലെങ്കില്‍, ദോഷങ്ങള്‍ ഒന്നും സജീവമല്ലെങ്കില്‍ ഓരോ വ്യക്തിക്കും ദീര്‍ഘിച്ചതും ആനന്ദപ്രദമായതുമായ ജീവിതത്തെ അനുഭവിക്കാനാകും. ഈ കാഴ്ചപ്പാടില്‍ ഊന്നി പൂര്‍വ്വികരില്‍ ചിലര്‍ രോഗപ്രയാസങ്ങളെ വേഗത്തില്‍ പരിഹരിക്കാനുതകുന്ന സൂത്രങ്ങളെക്കുറിച്ചും ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന ദോഷങ്ങളെ നിർവീര്യമാക്കാന്‍ സഹായകമായ തന്ത്രങ്ങളെക്കുറിച്ചും കാര്യശരീരത്തില്‍ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ ഭൂതങ്ങള്‍ തമ്മില്‍ വേണ്ട സന്തുലിതാവസ്ഥ ഹിതമാകാന്‍ ഉതകുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചും സൂക്ഷ്മതയോടെ അന്വേഷിച്ചു. ഋതുവ്യതിയാനങ്ങള്‍, അപകടങ്ങള്‍, പകര്‍ച്ചവ്യാധികള്‍, മാലിന്യങ്ങള്‍, വിഷം, ആഹാരശീലങ്ങളിലെ തകരാറുകള്‍ എന്നിവ കൊണ്ടും മറ്റും സംഭവിച്ച അപചയത്തെ വാര്‍ദ്ധക്യത്തില്‍ പരിഹരിച്ച് കാര്യശരീരത്തെ സൗമ്യതയുള്ളതാക്കാനും ക്ഷയപരിണാമങ്ങളെ സാവധാനത്തിലാക്കാനും സപ്തധാതുക്കളെ പ്രത്യേകം പോഷിപ്പിച്ച് കാര്യശരീരത്തെ പുനരുജ്ജീവിപ്പിക്കാനും വേണ്ടി ഭാരതത്തിലെ ഋഷിമാർ നിർദ്ദേശിച്ച വിവിധ മാർഗ്ഗങ്ങളെയാണ് കായകല്‍പ്പം എന്ന് വിളിച്ചുപോന്നിരുന്നത്. കാര്യശരീരത്തെ ആഹാരങ്ങള്‍ മുഖേനെ പോഷിപ്പിച്ചും ശുദ്ധിഅദ്ധ്വാനംവിശ്രമം എന്നിവ മുഖേനെ സൗമ്യത വരുത്തിയും രോഗങ്ങള്‍ക്ക് ഇടവരുത്തുന്ന ദോഷങ്ങളെ നിര്‍വീര്യമാക്കിയും രോഗങ്ങള്‍ ഓരോന്നിനെയും പ്രകൃതിയിനം ഔഷധങ്ങള്‍ മുഖേനെ സുഖപ്പെടുത്തിയും വാര്‍ദ്ധക്യത്തെ വൈകിപ്പിക്കുന്നയൗവനത്തെ വീണ്ടെടുക്കുന്നപൂര്‍ണ്ണായുസ്സ് സംഘടിപ്പിക്കുന്ന വൈദ്യആശയമാണ് പുനരുജ്ജീവനം.

ജന്മജന്മാന്തരങ്ങളിലെ കർമ്മപരിണാമങ്ങളിലൂടെ വികസിച്ചുവന്ന ഒന്നാണ് കാര്യശരീരം. കാര്യശരീരത്തെ ശുദ്ധിയില്‍, സൗമ്യതയിൽ നിലനിര്‍ത്താനായാൽ, ആന്തരിക മനസ്സിനെ ഉയര്‍ത്തികൊണ്ടുവരാനായാല്‍; ജ്ഞാനശക്തി, ജീവശക്തി, കര്‍മ്മശക്തി, ആനന്ദം തുടങ്ങിയ ആത്മബോധകലകളെ എളുപ്പം തിരിച്ചറിയാനാകും. ഭൗതികത വന്ന ആത്മബോധകലകളെ കൂടുതല്‍ വികസിപ്പിക്കാനായാൽ, അവബോധമനസ്സിന് ആത്മബോധകലകളോട് കൂടുതല്‍ സംബന്ധിക്കാനായാല്‍ മനസ്സ്, പ്രാണശക്തി എന്നിവയുടെ ശേഷി മെച്ചപ്പെടും. പ്രാണശക്തിയുടെ വര്‍ദ്ധനവിലൂടെയും അതിന്‍റെ നിലനില്‍പ്പിലൂടെയും പൂര്‍ണ്ണായുസ്സ് അനുഭവിക്കാനാകും. പുനരുജ്ജീവന ആഹാരങ്ങളും ഔഷധങ്ങളും രത്നങ്ങളാണെങ്കില്‍ ആത്മബോധകലകള്‍ ഓരോന്നും നക്ഷത്രങ്ങളാണ്. വാർദ്ധക്യത്തിലോട്ട് നീങ്ങുന്ന ഇന്ദ്രിയശേഷികളെ നിലനിർത്താൻ, മസ്തിഷ്കകോശവികൃതികളെയും മറവിരോഗങ്ങളെയും പരിഹരിക്കാൻ, ദോഷങ്ങളെ അമർച്ച ചെയ്യാൻ, ജനിതകരോഗങ്ങളിൽ നിന്ന് മുക്തി നേടാൻ, ആരോഗ്യവര്‍ദ്ധനവിലൂടെയും അവബോധഉയര്‍ച്ചയിലൂടെയും ആനന്ദത്തെ അനുഭവിക്കാന്‍, ആത്മബോധകലകളെ വികസിപ്പിച്ച് ഏകമാക്കാന്‍, പൂര്‍ണ്ണായുസ്സ് അനുഭവിക്കാന്‍  എല്ലാം ഉതകുന്ന തന്ത്രങ്ങളുടെ സങ്കേതമാണ് പുനരുജ്ജീവനകായകല്‍പ്പം.

കായ എന്നതിന് ശരീരം, ഫലം, ഗ്രന്ഥി എന്നും കല്‍പ്പം എന്നതിന് ആയുസ്സ്, കല, ആശയം, വിത്ത്‌, കല്ല്‌ എന്നും അർത്ഥവ്യാപ്തിയുണ്ട്. സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ഉള്‍പ്പെട്ട കാര്യശരീരമാണ് കായ. ആത്മബോധമാണ് സത്ത. സത്തയുടെ ആയുസ്സാണ് കല്‍പ്പം. ആത്മബോധകലകളും അവയുടെ ആയുസ്സും കല്‍പ്പമാണ്. കാര്യശരീരത്തിന്‍റെ നിലനില്‍പ്പിനുള്ള ആശയമാണ് കായകല്‍പ്പം. കാര്യശരീരത്തെ ബലപ്പെടുത്തി പുനരുജ്ജീവിപ്പിക്കാന്‍ ഉതകുന്ന വിധികളെ രസായനമെന്നും ക്ഷയനിദാനങ്ങളായ ദോഷങ്ങളെ നിര്‍വീര്യമാക്കിയും രോഗലക്ഷണങ്ങളെ പരിഹരിച്ചും സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവയെ സൗമ്യമാക്കി ആയുസ്സ് മെച്ചപ്പെടുത്താന്‍ സഹായകമായ ആശയങ്ങളെ കായകല്‍പ്പം എന്നും തരംതിരിക്കാം. കടുക്ക, നെല്ലിക്ക, മാങ്ങ എന്നിവ പോലുള്ള കായ്ഫലങ്ങള്‍; തേങ്ങ, ബദാം, കുരുമുളക് എന്നിവ പോലുള്ള വിത്തുകള്‍; സസ്യങ്ങളിലെ തമസ്സ്, രജസ്സ് ഇനം ഔഷധസാരാംശങ്ങള്‍; ധാന്യങ്ങള്‍, പയറുകള്‍, കിഴങ്ങുകള്‍, മത്സ്യമാംസങ്ങള്‍ തുടങ്ങിയ ആഹാരദ്രവ്യങ്ങള്‍; പാല്‍, തേന്‍, ഉപ്പ്, ജലം, വായു, പ്രകാശം തുടങ്ങിയ പ്രകൃതിയിനം പദാര്‍ഥങ്ങള്‍; കാര്‍ബണ്‍, ഗ്രാഫൈറ്റ്, ഗന്ധകം, ഫോസ്ഫറസ്, ബോറോണ്‍, ഇരുമ്പ്, മഗ്നീഷ്യം, കാത്സ്യം, സോഡിയം, മാന്‍ഗനീസ്, കൊബാള്‍ട്ട്, സ്വർണ്ണം, വെള്ളി, സിങ്ക് പോലുള്ള ഭൗമദ്രവ്യങ്ങളുടെ അതിസൂക്ഷ്മ അംശങ്ങള്‍, കാന്തം തുടങ്ങിയവയെല്ലാമാണ് പുനരുജ്ജീവനചികിത്സയിലെ ഉപകരണങ്ങള്‍. സസ്യങ്ങളിലെ കായ അതിന്‍റെ വിത്തും ഫലവും കൂടിയതൊ അല്ലെങ്കില്‍ അതിന്‍റെ ഫലമൊ ആണ്. സസ്യങ്ങളെ സംബന്ധിച്ച് പ്രാണശക്തി നിലകൊള്ളുന്നത് കൂടുതലും അതിന്‍റെ പൂവ്വിലും വിത്തിലുമാണ്. സസ്യത്തിന് പൂവ്വിലെ സുഗന്ധത്തിനെ കിലോമീറ്ററോളം വ്യാപിക്കാനാകും. വന്‍ വൃക്ഷമായി വളരാനുള്ള ആശയം വിത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. തേങ്ങ, കാപ്പി, കടല, ബദാം, അക്രോട്ട്, കുരുമുളക്, പയര്‍, ധാന്യം എന്നിവ വിത്തുകളും പീച്ച്, ആപ്പിള്‍, നാരങ്ങ, പഴം എന്നിവ ഫലങ്ങളുമാണ്.

ഭൂമിയിലെ ഖനീജങ്ങള്‍, ലോഹങ്ങള്‍ എന്നിവ  കാര്യശരീരത്തിന്‍റെ മാത്രമല്ല, അഹന്താദോഷങ്ങള്‍, ആത്മബോധം, ആത്മബോധകലകള്‍; മത്സ്യം, സസ്യങ്ങള്‍, ജന്തുക്കള്‍ എന്നിവ എല്ലാത്തിന്‍റെയും മുന്‍ഗാമികളാണ്. കായ എന്ന കാര്യശരീരത്തിന്‍റെ സൂക്ഷ്മാംശങ്ങളും വിത്തുകള്‍, സസ്യമൂലികള്‍, ഖനീജങ്ങള്‍, ലോഹങ്ങള്‍ എന്നിവയുടെ സൂക്ഷ്മസാരാംശങ്ങളും ഏകദേശം സമാനങ്ങളാണ്. സസ്യങ്ങളിലെ രുചികരങ്ങളായ ഫലങ്ങള്‍, ശുദ്ധയിനം വിത്തുകള്‍, സസ്യഭാഗങ്ങള്‍ എന്നിവയെ ആഹാരമെന്നോണവും ഔഷധമെന്നോണവും ഉപയോഗിക്കാം. ആഹാരദ്രവ്യങ്ങളുടെ ദഹനത്തിനും സപ്തധാതുക്കളുടെ ഉപാപയചയത്തിനും സാരാംഗ്നികള്‍ വേണ്ടതുണ്ട്. സ്വാതികം, രജസ്സ് എന്നീ ഇനം സസ്യസാരാംശങ്ങളെ ദഹന, ഉപാപചയ സാരാംഗ്നികള്‍ക്ക് പകരമായും തമസ്സുയിനം സസ്യസാരാംശങ്ങളെ ദോഷശമനമായും ഔഷധങ്ങളായും പ്രയോജനപ്പെടുത്താം. മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവയെ ക്രമത്തിൽ സംരക്ഷിക്കുന്നതിനും ആത്മബോധകലകളെ വികസിപ്പിച്ച് ഏകമാക്കി ചിന്മയാനന്ദരൂപത്തിൽ ആത്മബോധസത്തയെ പ്രാപിക്കുന്നതിനും പൂര്‍ണ്ണായുസ്സ്‌ അനുഭവിക്കുന്നതിന് എല്ലാം കായകല്‍പ്പതന്ത്രങ്ങള്‍ സഹായകമാണ്.

കായകല്‍പ്പചികിത്സയില്‍ പ്രഥമമായത് കാര്യശരീരത്തിലെ ബാഹ്യവും ആന്തരികവുമായ ശുദ്ധീകരണമാണ്. Cure, സന്യാസ എന്നീ പദങ്ങളുടെ അര്‍ത്ഥം ‘ശുദ്ധീകരണം’ എന്നാണ്. മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവയെ ക്രമത്തില്‍ ശുദ്ധീകരിക്കണം. സ്ഥൂലശരീരത്തിലെ അവയവങ്ങള്‍, കോശയിനങ്ങള്‍, ദ്രാവകങ്ങള്‍, ചാലുകള്‍, ഊര്‍ജ്ജങ്ങള്‍ എന്നിവയില്‍ ഏതെല്ലാമാണ് അശുദ്ധിയായത് എന്ന് തിരിച്ചറിയണം. ചാലുകള്‍, സ്രോതസ്സുകള്‍ എന്നിവയെ വികസിപ്പിച്ചും സ്ഥൂലമലങ്ങള്‍, സൂക്ഷ്മമലങ്ങള്‍ എന്നിവയെ ശോധിപ്പിച്ചും ശരീരപോഷണത്തിന് ഇടവും വഴിയും ഒരുക്കണം. ശുദ്ധികരണ നടപടികള്‍ സപ്തധാതുക്കളില്‍ രസം, രക്തം, മാംസം, കൊഴുപ്പ്, അസ്ഥി, മജ്ജ, സുക്ര എന്നീ ക്രമത്തിലാക്കണം. പഥ്യക്രിയകള്‍, ദേഹപ്രകൃതി സംരക്ഷണം എന്നിവയ്ക്ക് ഹിതങ്ങളായ ആഹാരരസങ്ങളെ നിത്യവും സേവിക്കണം.

ജീവിതാവശ്യങ്ങളെക്കുറിച്ചും ജീവിതപ്രശ്നങ്ങളെക്കുറിച്ചും മനസ്സ്, പ്രാണശക്തി, ഇന്ദ്രിയങ്ങൾ, സ്ഥൂലശരീരം എന്നിവയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും മറ്റും അന്വേഷിച്ച് അറിയുന്നതോടൊപ്പം രോഗലക്ഷണങ്ങള്‍, രോഗകാരണങ്ങള്‍ എന്നിവയെ പരിഹരിക്കാനും ആയുസ്സിന്‍റെ സുരക്ഷ ഉറപ്പാക്കാനും ഉതകുന്ന പ്രകൃതിദത്ത ഔഷധങ്ങൾ ഏതെല്ലാമാണ് ചുറ്റും ഉള്ളതെന്ന് കൂടി അറിയണം. അവയിൽ ഉത്തമമായതിനെ സംഘടിപ്പിക്കണം. മനുഷ്യന് ജീവിക്കാന്‍ വേണ്ട ഇടം, വായു, ജലം, ആഹാരം എന്നിവയും രോഗപരിഹാരത്തിന് വേണ്ട ദ്രവ്യങ്ങളും പരിസ്ഥിതിയില്‍ അടുത്തും അകലെയുമായി വിശ്വപ്രകൃതി ഒരുക്കിവെച്ചിട്ടുണ്ട്. അവയെ അന്വേഷിച്ചറിഞ്ഞ് സംഘടിപ്പിക്കേണ്ടതും ദേഹപ്രകൃതി, രോഗപ്രകൃതി, ദോഷപ്രകൃതി, പ്രായപ്രകൃതി എന്നിവക്കനുസരിച്ച് പ്രയോജനപ്പെടുത്തേണ്ടതും വ്യക്തിയുടെ ധർമ്മമാണ്. അന്വേഷണവും ചിട്ടയും കർത്തവ്യകര്‍മ്മങ്ങളും ഉൾപ്പെട്ട നിയമങ്ങളാണ് ധർമ്മം. അവനവനെക്കുറിച്ചും അവന്‍റെ ധര്‍മ്മത്തെക്കുറിച്ചും ഉള്ള അറിവ് ജ്ഞാനമാണ്. ജ്ഞാനം നൈസര്‍ഗികമാണ്. ജ്ഞാനശക്തി അടക്കമുള്ള ആത്മബോധകലകളെ ഉണര്‍ത്തി കൊണ്ടുവരാനും കായകല്‍പ്പഔഷധങ്ങള്‍ ഉതകും.

ഭൂമിയില്‍ 380000 ത്തിലധികം ഇനം സസ്യങ്ങളുണ്ട്. ഏകദേശം 50000 ത്തോളം സസ്യങ്ങളിലെ ഔഷധഗുണങ്ങളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. സസ്യങ്ങളില്‍ നിന്നുള്ള ആഹാരയിതരസാരാംശങ്ങള്‍ ലഘുവാണ്. സസ്യങ്ങളിലെ ഗുരു സാരാംശങ്ങളെ ആഹാരങ്ങളെ ദഹിപ്പിക്കാനും വിഷങ്ങളെ നിര്‍വീര്യമാക്കാനും ദേഹധാതുക്കളില്‍  സംഭവിക്കുന്ന അപര്യാപ്തതകളെ പരിഹരിക്കാനും സൂക്ഷ്മസാരാംശങ്ങളെ പ്രത്യേകം സംസ്കരിച്ച് പ്രാണശക്തിവര്‍ദ്ധക ഔഷധമായി ഉപയോഗിക്കാനും ആകും. സസ്യങ്ങളുടെ ഫലങ്ങള്‍, വിത്തുകള്‍, കിഴങ്ങുകള്‍ എന്നിവയിലെ ശുദ്ധമായ സാരാംശങ്ങളെ ധാതുപോഷണം, ബലവര്‍ദ്ധന എന്നിവയ്ക്കുതകുന്ന ആഹാരമായി പ്രയോജനപ്പെടുത്താം. ഔഷധസസ്യങ്ങളുടെ വേരുകള്‍, ഇലകള്‍, പട്ട, കായ്കള്‍ എന്നിവയുടെ സാരാംശത്തെ സത്ത് അഥവാ ടിങ്ങ്ച്ചര്‍ എന്ന് പറയാറുണ്ട്‌. വാര്‍ദ്ധക്യത്തിലെ രോഗങ്ങളില്‍ മാതൃസത്ത് കൊണ്ടുള്ള ചികിത്സാപ്രയോഗങ്ങളും കായകല്‍പ്പമാണ്.

ത്വക്ക്, നാഡിവ്യൂഹം, വായിലെ ചര്‍മ്മം, മൂക്കിലെ ചര്‍മ്മം, പരോട്ടിഡ്‌ ഗ്രന്ഥി, കണ്ണിലെ കൃഷ്ണമണി, പിറ്റുവിറ്ററി, പല്ലിലെ ഇനാമല്‍ എന്നിവയിലെ കോശങ്ങളുടെയെല്ലാം ഉല്‍പത്തി ഭ്രൂണകോശത്തിന്‍റെ ബാഹ്യാവരണത്തില്‍ നിന്നാണ്. ഇത്തരം കോശയിനങ്ങള്‍ വരണ്ടുണങ്ങുന്നതിലൂടെയാണ് ജരാ പ്രകടമായി തുടങ്ങുന്നത്. ജര തുടങ്ങുന്നത് ശുക്ര, മജ്ജ, അസ്ഥി എന്നീ ധാതുക്കളിലും പൂര്‍ണ്ണമാകുന്നത് രസധാതുവിലൂടെയുമാണ് എന്നും പറയാം. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് രസധാതുവാണ്. സംവേദനം, വിസർജനം, ആഗീരണം എന്നി ശേഷികളുള്ള അവയവമാണ് ഇത്. കൊഴുപ്പുഘടകങ്ങള്‍ മാത്രമല്ല താപം, വൈദ്യുതി, പ്രകാശം, ശബ്ദം തുടങ്ങിയ ഊർജ്ജങ്ങളും ത്വക്കിലൂടെ പ്രവേശിക്കും. വാര്‍ദ്ധക്യത്തില്‍ ത്വക്കിലെ എണ്ണമയം, ദ്വാരങ്ങളുടെ വലുപ്പം എന്നിവ കുറയും. സ്പര്‍ശനശേഷി മുപ്പത് ശതമാനം എന്ന തോതിലും കനം അഞ്ചില്‍ ഒരുഭാഗം എന്നോണവും ആയി കുറയും. ചിലരില്‍ വയര്‍, തുട എന്നീ ഭാഗങ്ങളില്‍ കൊഴുപ്പുതോത് കൂടും. ശരീരത്തില്‍ മൊത്തത്തിലുള്ള കൊഴുപ്പുതോത് കൂടിയാല്‍ ജലത്തിന്‍റെ തോത് ആനുപാതികമായി കുറയും. കൊഴുപ്പുമാലിന്യങ്ങളുടെ തോത് കൂടും. മറ്റ് മാലിന്യങ്ങളുമായി കലര്‍ന്ന് ഇവ ചാലുകളില്‍ ഊറും. ശരീരം മുഴുവന്‍ വാപിച്ചുനിലകൊള്ളുന്ന ഒന്നാണ് നാഡീവ്യൂഹം. സാധാരണയായി അനുഭവിച്ചുപോരുന്ന പല പ്രയാസങ്ങളുടെയും ഉത്ഭവകേന്ദ്രം മസ്തിഷ്കവുമായി ബന്ധപ്പെട്ട മനസ്സാണ്. ത്വക്കില്‍ നിരവധി പാളികള്‍ ഉള്ളതുപോലെ മസ്തിഷ്കത്തിലെ ഉപരിതലത്തിലും നിരവധി പാളികളുണ്ട്. മസ്തിഷ്കത്തില്‍ സംഭവിക്കുന്ന മാറ്റങ്ങൾക്ക് ആനുപാതികമായി ത്വക്കിലും മാറ്റങ്ങൾ സംഭവിക്കും. ത്വക്കില്‍ നിന്ന് ദിനംപ്രതി ഏകദേശം 40000 ത്തോളം കോശങ്ങള്‍ സ്വഭാവികമെന്നോണം തന്നെ നശിക്കുന്നുണ്ട്. പ്രായം വര്‍ദ്ധിക്കുമ്പോള്‍ നാശനിരക്ക് കൂടും. സ്ഥൂലശരീരത്തിന്‍റെ ബാഹ്യാവരണത്തെ ത്വക്ക് എന്നും ചാലുകളിലെയും മറ്റും ആന്തരികപാളിയെ ചര്‍മ്മം എന്നും വിശേഷിപ്പിക്കാം. ത്വക്ക് വരണ്ടാല്‍ നാഡീവ്യൂഹവും ലെന്‍സും മൂക്ക്, വായ, അന്നപഥം, ശ്വസനനാളി എന്നിവിടങ്ങളിലെ ചര്‍മ്മവും വരളും. മൂക്കിലെ ചര്‍മ്മം അസാമാന്യമായി സ്രവത്തെ കൂട്ടിയാല്‍ ത്വക്കും സ്രവത്തെ കൂട്ടും. ത്വക്കിലെ സൂക്ഷ്മയിനം രക്തധമനികൾ സങ്കോചിക്കുന്ന ഘട്ടത്തിൽ മഹാധമനി, മസ്തിഷ്കധമനി എന്നിവയിലെ രക്തസമ്മർദ്ദതോത് വർദ്ധിക്കും. ത്വക്കില്‍ മസാജ് ചെയ്യുമ്പോള്‍ ത്വക്കിലെ ധമനികൾ വികസിക്കും. മഹാധമനിയിലും അതിന്‍റെ ശാഖകളിലും വർദ്ധിച്ച് നിലകൊണ്ട രക്തസമ്മർദ്ദതോത് കുറയും. വിഷസ്വഭാവമുള്ള ദ്രവ്യങ്ങള്‍ ചര്‍മ്മത്തില്‍ എത്തിയാല്‍ പ്രാണശക്തി പ്രതിവസ്തുക്കളെ ഉല്‍പാദിപ്പിച്ച് അവയെ നിര്‍വീര്യമാക്കും. ത്വക്കില്‍, ചര്‍മ്മത്തില്‍ അതിസൂക്ഷ്മ മാത്രയിലാണ് വിഷം എത്തുന്നതെങ്കില്‍ പ്രതിപ്രവര്‍ത്തനത്തിന്‍റെ രീതി വിത്യസ്തമാകും. അതിസൂക്ഷ്മ മാത്രയിലുള്ള വിഷഘടകത്തിന് ത്വക്കില്‍, മസ്തിഷ്കത്തില്‍ ഒരു ഉത്തേജനശക്തിയെന്നോണം പ്രവര്‍ത്തിക്കാനാകും. ത്വക്കിന് വിഭജിച്ച് പുനരുജ്ജീവിക്കാനുള്ള ശേഷി അനന്തമാണ്‌. നാഡീവ്യൂഹത്തിലെ ഭൂരിപക്ഷം കോശങ്ങളും വിഭജിച്ച്‌ പുനരുജ്ജീവിക്കാനുള്ള ശേഷി ഇല്ലാത്തവയാണ്‌. ജരമാറ്റങ്ങള്‍ ആദ്യം സംഭവിക്കുന്നത് ഓവറി, നട്ടെല്ലിലെ ഡിസ്ക്ക്, കണ്ണിലെ കോര്‍ണിയ. ചര്‍മ്മം എന്നീ ഭാഗങ്ങളിലാണ്. ത്വക്കില്‍ ഈര്‍പ്പം നിലനിര്‍ത്താനായാല്‍ റിഫ്ലക്സായി മറ്റ് ഭാഗങ്ങളിലെ ഈര്‍പ്പവും നിലനില്‍ക്കും. ഈര്‍പ്പമില്ലായ്മ ജരലക്ഷണമാണ്. ഈര്‍പ്പം നിലനിര്‍ത്താനായി ഉഷ്ണഗുണമുള്ള സസ്യഎണ്ണകളെ പ്രയോജനപ്പെടുത്തുന്നത് തഥര്‍ത്ഥകാരിയാണ്. ഔഷധഗുണമുള്ള കറുത്തയിനം വിത്തുകള്‍, മഞ്ഞയിനം കിഴങ്ങുകള്‍, കറുത്ത നിറമുള്ള ധാതുക്കള്‍ എന്നിവയെയും മറ്റും ആല്‍ക്കഹോളില്‍ സംസ്കരിച്ച് തയ്യാറാക്കിയ ഔഷധസത്തുകളെ എണ്ണ, നെയ്യ്, തേന്‍, സുര്‍ക്ക എന്നിവയില്‍ ഒന്നില്‍ കലര്‍ത്തി നേര്‍പ്പിച്ച് ത്വക്കില്‍ പുരട്ടിയാല്‍; നെറ്റി, ചെവി, കഴുത്ത്, നാഭി എന്നീ ഭാഗങ്ങളില്‍; കൈ, കാല്‍ എന്നിവയുടെ പിന്‍ഭാഗത്ത് അഭിഷേകം ചെയ്‌താല്‍ ഔഷധശക്തി അവിടെ നിന്ന് ചുറ്റുപാടോട്ടും അസ്ഥികളിലോട്ടും എതിര്‍ധ്രുവത്തിലോട്ടും വ്യാപിക്കും. ഔഷധങ്ങളുടെ വീര്യവും ഗുണവും പ്രഭാവവും തിരിച്ചറിഞ്ഞ ശേഷമാണ് അഭിഷേകമായി ഉപയോഗിക്കേണ്ടത്.

ഉഷ്ണയിനം ദേഹപ്രകൃതിക്കാരെ ഉഷ്ണയിനം ദോഷങ്ങള്‍ ബാധിച്ചാല്‍ അത് ഉഷ്ണകണങ്ങളെ നശിപ്പിച്ച് ശീതയിനം രോഗലക്ഷണങ്ങളെ ഉളവാക്കും. ഇത്തരം ശീതപ്രക്രിയകളോട് പ്രാണശക്തിക്ക് പ്രതികരിക്കാന്‍ കഴിയാത്തതുമൂലമാണ് ശീതയിനം രോഗലക്ഷണങ്ങള്‍ നിജങ്ങളെന്നോണം നിലകൊള്ളുന്നത്. ശീതയിനം വിഷഔഷധത്തെ അതിസൂക്ഷ്മ മാത്രയില്‍ പ്രയോഗിക്കുമ്പോള്‍ പ്രാണശക്തി ഉത്തേജിക്കപ്പെടുകയും പ്രതികരണം മൂലമുണ്ടാകുന്ന ഉഷ്ണബലത്തില്‍ രോഗകാരണമായ ഉഷ്ണദോഷങ്ങള്‍ നിഷ്ക്രിയമാകുകയും ചെയ്യും. ശീതയിനം ദേഹപ്രകൃതിക്കാരെ മുഖ്യമായും ബാധിക്കുന്നത് ശീതയിനം ദോഷങ്ങളാണ്. ശീതയിനം ദോഷങ്ങള്‍ സൃഷ്‌ടിച്ച ഉഷ്ണപ്രക്രിയകളോട് പ്രാണശക്തിക്ക് പ്രതികരികരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഉഷ്ണയിനം രോഗലക്ഷണങ്ങള്‍ നിജങ്ങളായി നിലകൊള്ളുന്നത്. ശീത ദേഹപ്രകൃതിക്കാരെ മുഖ്യമായും ബാധിക്കുന്നത് ശീതയിനം ദോഷങ്ങളാണ്. ഉഷ്ണയിനം ഔഷധങ്ങളെ അതിസൂക്ഷ്മ അളവില്‍ പ്രയോഗിക്കുമ്പോള്‍ പ്രാണശക്തിയുടെ പ്രതികരണം മൂലമുണ്ടാകുന്ന ശീതാവസ്ഥയില്‍ ശീതയിനം ദോഷങ്ങള്‍ നിഷ്ക്രിയമാകും. ശീതയിനം രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്യും.

ഉഷ്ണയിനം ദേഹപ്രകൃതിക്കാരില്‍ അഹന്താകാലം പ്രവര്‍ത്തിച്ചതുമൂലമുണ്ടായ ശീതയിനം ദേഹപ്രകൃതിയില്‍ തുടര്‍ന്നുള്ള ശീതയിനം ജരാവസ്ഥക്ക് നിദാനം ഉഷ്ണദോഷങ്ങളുടെയും ശീതദോഷങ്ങളുടെയും നിരന്തരമായുള്ള ആക്രമണമാണ്. വാര്‍ദ്ധക്യാന്ത്യത്തില്‍ ഇത്തരം ശീതയിനം ദേഹപ്രകൃതിക്കാരില്‍ പേശിതളര്‍ച്ച, പേശീസങ്കോചം, നാഡീസ്തംഭനം തുടങ്ങിയ ശീതയിനം ലക്ഷണങ്ങളോടെയായിരിക്കും ജരാ കൂടുതലും പ്രകടമാകുന്നത്. ഉഷ്ണമേഖലയിലെ ശീതയിനം ദേഹപ്രകൃതിക്കാരുടെ കൗമാരത്തില്‍, യൗവനത്തില്‍, വാര്‍ദ്ധക്യാരംഭത്തില്‍ അതിസൂക്ഷ്മ അളവിലുള്ള ശീതയിനം ഔഷധങ്ങള്‍ മുഖേനെയുള്ള ദോഷവിപരീതചികിത്സ വാര്‍ദ്ധക്യപ്രതിരോധം കൂടിയാണ്. ശീത ദേഹപ്രകൃതിക്കാരില്‍ അഹന്താകാലം പ്രവര്‍ത്തിച്ചതുമൂലമുണ്ടായ ഉഷ്ണ ദേഹപ്രകൃതിയില്‍ തുടര്‍ന്നുള്ള ഉഷ്ണയിനം ജരാവസ്ഥക്ക് നിദാനം ശീതയിനം ദോഷങ്ങളുടെ തീവ്രമായുള്ള ആക്രമണമാണ്. ഇത്തരം ആളുകളില്‍ ജരയുടെ തീവ്രത പൊതുവെ കൂടുതലായിരിക്കും. ഇവരില്‍ ആയുസ്സ് കുറയും. ഉഷ്ണമേഖലാപ്രദേശത്ത്‌ വസിക്കുന്നവര്‍ വാര്‍ദ്ധക്യം മൂലം ഉഷ്ണയിനം ദേഹപ്രകൃതിയായി പരിണമിച്ചാല്‍ തുടര്‍ന്നുള്ള രോഗപ്രയാസങ്ങളുടെ മൃദുഅവസ്ഥയില്‍ ഉഷ്ണയിനം മരുന്നുകള്‍ മുഖേനെയുള്ള സമാനചികിത്സയാണ് കൂടുതല്‍ ഉത്തമം. ഉഷ്ണയിനം ആഗന്തുജരോഗങ്ങളില്‍ ദേഹത്തിലെ ഉഷ്ണസാരാംഗ്നികള്‍ കുറയുന്നതുമൂലം ശീതം താല്‍ക്കാലികമായി വര്‍ദ്ധിക്കും. ശീതയിനം രോഗപ്രയാസങ്ങള്‍ അനുഭവപ്പെടും. ഇത്തരം രോഗാവസ്ഥയില്‍ ശീതയിനം ഔഷധത്തെ സൂക്ഷ്മ അളവില്‍ പ്രയോഗിച്ചാല്‍ പ്രാണശക്തി ഉത്തേജിക്കപ്പെട്ട് താല്‍ക്കാലികമായ ഒരു ഉയര്‍ന്ന ഉഷ്ണാവസ്ഥയെ രൂപപ്പെടുത്തും. ഇതുമൂലം ഉഷ്ണയിനം ദോഷങ്ങള്‍ നിരവീര്യമാകുകയും ശീതയിനം പ്രയാസങ്ങളില്‍ നിന്ന് മുക്തികിട്ടുകയും ചെയ്യും. ആരോഗ്യവാനായ ആളില്‍ രോഗലക്ഷണങ്ങൾ, രോഗസൂചകങ്ങള്‍ എന്നിവയെ സൃഷ്ടിക്കാൻ പ്രാപ്തമായ ഔഷധദ്രവ്യങ്ങളുടെ സൂക്ഷ്മരൂപത്തെ രോഗത്തിന്‍റെ മൃദു അവസ്ഥയില്‍ സമാന ആശയത്തിൽ പ്രയോഗിച്ച് രോഗപരിഹാരം സാദ്ധ്യമാക്കുന്ന പ്രകൃതിരീതിയാണ് ഹോമിയോപ്പതി. ഔഷധങ്ങളുടെ സ്ഥൂല, ഭൗതിക ഗുണങ്ങളെയും ഊർജ്ജ കാഴ്ചപ്പാടിൽ അവയുടെ സൂക്ഷ്മ അംശങ്ങളുടെ പ്രഭാവത്തെയും ആധാരമാക്കി രോഗലക്ഷണങ്ങള്‍ക്ക് സമാനമെന്നോണം പ്രയോഗിച്ചാണ് ദോഷശമനവും രോഗലക്ഷണപരിഹാരവും സാദ്ധ്യമാക്കുന്നത്.

വാര്‍ദ്ധക്യത്തിലെ നിരവധിതരം നിജരോഗങ്ങള്‍ക്ക് അശുദ്ധയിനം ഗന്ധകം കാരണമാകുന്നുണ്ട്. ഗന്ധകത്തിന്‍റെ അശുദ്ധി (ഹോമോസിസ്റ്റയിന്‍ >12 umol/L) യെ ഗന്ധകസമാന ഇനം കൊണ്ട് പരിഹരിക്കുന്നതും കൊഴുപ്പ്, മാംസജന്യ സൂചീനാരുകള്‍ (കൊളസ്ട്രോള്‍, അമൈലോയിഡ്) മൂലമുള്ള രോഗങ്ങളെ സസ്യയിനം സൂക്ഷ്മനാരുകള്‍ (ഫൈബര്‍) കൊണ്ട് പരിഹരിക്കുന്നതും ഹൃദയപേശീയിനം ബലക്ഷയരോഗങ്ങളില്‍ ഹൃദയപേശികോശങ്ങളില്‍ തളര്‍ച്ച സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള തിലപുഷ്പി (Digitalis) യുടെയൊ ക്വയിനയുടെയൊ സൂക്ഷ്മ അംശത്തെ പ്രയോജനപ്പെടുത്തി സുഖപ്പെടുത്തുന്നതും തഥര്‍ത്ഥകാരിയാണ്. ഔഷധത്തിലെ സ്ഥൂലഅംശങ്ങളെ ലഘുകരിക്കുമ്പോൾ, ഔഷധ തന്മാത്രകളെ കുലുക്കിയും ഉരസിയും സംസ്കരിക്കുമ്പോൾ അതിലെ ഊർജ്ജ അംശങ്ങൾ വികസിച്ച് കൂടുതൽ സജീവത നേടും. ഖരഅംശങ്ങളെക്കാള്‍ വേഗത്തില്‍ ദ്രവഅംശങ്ങള്‍ക്കും സ്ഥൂലഅംശങ്ങളെക്കാൾ വേഗത്തിൽ സൂക്ഷ്മ, ഊർജ്ജ അംശങ്ങള്‍ക്കും ശരീരദ്രാവകങ്ങളില്‍, കോശങ്ങളിൽ, ഊര്‍ജ്ജതലങ്ങളില്‍ പ്രവർത്തിക്കാനാകും. വിഷയിനത്തില്‍പ്പെട്ട ഔഷധങ്ങളുടെ ലഘു അംശത്തെ ജലത്തിലോ അള്‍ക്കഹോളിലൊ എണ്ണയിലൊ കലര്‍ത്തി നിരവധി തവണ നേർപ്പിച്ച് സുരക്ഷിതമാക്കിയും വളരെയധികം കുലുക്കി സജീവമാക്കിയും ആണ് ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്നത്.

മനോതലത്തിലൂടെയും ദേഹതലത്തിലൂടെയും പ്രകടമാകുന്ന രോഗലക്ഷണങ്ങൾ, രോഗസൂചകങ്ങള്‍ എന്ന രോഗകാര്യത്തോടൊപ്പം രോഗകാരണങ്ങളെ കൂടി പരിഹരിക്കുമ്പോഴാണ് ചികിത്സ പൂർണ്ണമാകുന്നത്. ബാല്യത്തിലായാലും വാര്‍ദ്ധക്യത്തിലായാലും നിജരോഗങ്ങൾക്ക് നിദാനമാകുന്നത് പ്രാണശക്തിയെ ക്ഷയിപ്പിക്കുന്ന അഹന്താദോഷങ്ങളാണ്. അഹന്താദോഷങ്ങളെ നിഷ്ക്രിയമാക്കുമ്പോള്‍, രോഗലക്ഷണങ്ങളെ ലളിതമായും വേഗത്തിലും പരിഹരിക്കുമ്പോൾ, തുടര്‍ന്ന് രസായനദ്രവ്യങ്ങള്‍ പതിവായി കഴിച്ച് കാര്യശരീരത്തിന്‍റെ സുസ്ഥിതിയെ നിലനിര്‍ത്തുമ്പോള്‍ പൂര്‍ണ്ണായുസ്സ് അനുഭവിക്കാനാകും.

ജരാ, ക്ഷയം, ദീര്‍ഘിച്ചുനിലകൊള്ളുന്ന സങ്കോചവികാസങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ ഉഷ്ണയിനമാണെങ്കില്‍ അതിന് കാരണമാകുന്ന ദോഷങ്ങള്‍ ശീതയിനമായിരിക്കും. ഉഷ്ണമേഖലാപ്രദേശങ്ങളിലെ ആളുകള്‍ യൗവനത്തില്‍ പൊതുവെ ശീതയിനം ദേഹപ്രകൃതിക്കാരാണ്. ബാല്യത്തിലും യൗവനത്തിലും ഇവരെ ബാധിക്കുന്നത് ശീതയിനം അഹന്താദോഷങ്ങളാണ്. അഹന്താകാലം മൂലം ഇവരില്‍ രൂപാന്തരീകരണം  നടന്നാല്‍ വാര്‍ദ്ധക്യത്തില്‍ ഇവര്‍ ഉഷ്ണയിനം ദേഹപ്രകൃതിക്കാരാകും. ഇത്തരം ഉഷ്ണയിനം ദേഹപ്രകൃതിക്കാരില്‍  ശീതദോഷങ്ങള്‍ തുടര്‍ന്ന് ബാധിച്ചാല്‍ ജരാ തീവ്രമാകും. വാര്‍ദ്ധക്യത്തില്‍ ഉഷ്ണയിനം ദേഹപ്രകൃതിക്കാരായവരില്‍ ശീതയിനം ദോഷങ്ങള്‍ മൂലം ജരാപ്രക്രിയകള്‍ കഠിനമായാല്‍ ഉഷ്ണ ഭവിഷത്തെന്നോണം അസ്ഥിക്ഷയം, അന്ധത, വ്രണം തുടങ്ങിയവ വേഗത്തില്‍ ഉളവാകും. ആയുസ്സ് കുറയും. ഉഷ്ണയിനം രോഗാവസ്ഥകളുടെ മൃദു അവസ്ഥയില്‍ ഹിതകരമാകുന്ന ഔഷധങ്ങള്‍ ലഘുയിനം ഉഷ്ണയിനങ്ങളാണ്. കറുപ്പ് ഇനം എരിവ് കായകള്‍, വെളുത്തയിനം എരിവ് വേരുകള്‍, അമ്ലയിനങ്ങള്‍, കൈപ്പ് കായകള്‍, കടലുപ്പ്‌ എന്നീ ഉഷ്ണയിനങ്ങളെ സൂക്ഷ്മ അളവില്‍ സമാനയിനം രോഗശമനഔഷധങ്ങളായി ഉപയോഗിക്കാനാകും. വാര്‍ദ്ധക്യത്തില്‍ ഉഷ്ണയിനം ദേഹപ്രകൃതിക്കാര്‍ അതിജീവനത്തിനായി മധുരഫലങ്ങളെയും വിഷരഹിതങ്ങളായ ശീതയിനം വിത്തുകളെയും രസായനങ്ങളായി പ്രയോജനപ്പെടുത്തണം.

ഉഷ്ണയിനം ദേഹപ്രകൃതിക്കാരെ ബാല്യത്തിലും യൗവനത്തിലും ഉഷ്ണയിനം ദോഷങ്ങള്‍ ബാധിച്ചാല്‍, പ്രാണശക്തി ദുര്‍ബലമായാല്‍, ഉഷ്ണം കുറയുകയും സ്തംഭനപ്രയാസങ്ങള്‍ ദീര്‍ഘിച്ചുനിലകൊള്ളുകയും ചെയ്യും. ഇത്തരം അവസ്ഥയില്‍ ഉഷ്ണയിനം ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം. വാര്‍ദ്ധക്യത്തില്‍ ഉഷ്ണ ദേഹപ്രകൃതിക്കാര്‍ ശീതയിനം ദേഹപ്രകൃതിക്കാരായി പരിണമിക്കുന്നതിനാല്‍ ശീതയിനം ദോഷങ്ങള്‍ ബാധിച്ചാല്‍ തന്നെയും ജരാപ്രയാസങ്ങള്‍ കഠിനമാകുകയില്ല. ശീതരാജ്യങ്ങളിലെ ഉഷ്ണയിനം ദേഹപ്രകൃതിക്കാരില്‍ ജരാഭവിഷത്ത് ശീതയിനം സ്തംഭനരോഗങ്ങളാണ്. ശീതയിനം രോഗപ്രയാസങ്ങളിലെ മൃദു അവസ്ഥയില്‍ കറുപ്പ് ഇനം ചവര്‍പ്പ് കായകള്‍, കൈപ്പുയിനം വിഷവിത്തുകള്‍, കറുത്തയിനം വേരുകള്‍, കല്ലുപ്പ് എന്നിവയെ സൂക്ഷ്മ അളവില്‍ സമാന ആശയത്തില്‍  രോഗശമന ഔഷധമായി പ്രയോജനപ്പെടുത്തണം. ഉഷ്ണഋതുക്കളില്‍ രസായനങ്ങളെ പ്രയോജനപ്പെടുത്തണം.

കായകള്‍, വിത്തുകള്‍ എന്നിവയെ അധിക ചൂടില്‍ സംസ്കരിച്ചാല്‍ അതിലെ ശീതവീര്യവും കുറെ സാരാംശങ്ങളും നഷ്ടപ്പെടും. അധികം ചൂടില്‍ മുട്ട പുഴുങ്ങുമ്പോഴും അതിലെ ജീവശക്തി നഷ്ടമാകും. പച്ചക്കറികള്‍ ജലത്തില്‍ കലര്‍ത്തി വേവിക്കുമ്പോള്‍ അതില്‍ ജലത്തിന്‍റെ തോത് കൂടും. ജലഭൂത അനുപാതം കൂടുന്നതുമൂലമാണ് മധുരരസം അനുഭവപ്പെട്ടുകിട്ടുന്നത്. വാര്‍ദ്ധക്യത്തില്‍ വേനല്‍ ഋതുക്കളില്‍ രണ്ടിനം ദോഷങ്ങളും ബാധിക്കും. ഇത്തരം അവസ്ഥയില്‍ ശീതയിനം അഹന്താദോഷങ്ങളെ ആദ്യം നിഷ്ക്രിയമാക്കണം. ചവര്‍പ്പ്, കൈപ്പ് ഇനം ഔഷധങ്ങളെ അതിസൂക്ഷ്മ അളവില്‍ ആദ്യം പ്രയോജനപ്പെടുത്തണം.

വായു, ജലം, ആഹാരം എന്നിവയിലെ മലിനീകരണം, ആഹാരത്തിലെ പൊരുത്തക്കേടുകൾ, ആഹാരമില്ലായ്മ, ദൈനംദിനജീവിതത്തില്‍ സംഭവിക്കുന്ന അരക്ഷിതാവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങള്‍ ദീര്‍ഘിച്ചാല്‍ അത് സാരാംഗ്നികള്‍, ഹോര്‍മോണുകള്‍ എന്നിവയുടെ രൂപീകരണത്തെയും അതിന്‍റെ വിനിമയത്തെയും വികലമാക്കും. ഇതുമൂലം ആഹാരങ്ങളുടെ ദഹനം, ആഗീരണം, വിതരണം എന്നിവ തകരാറിലാകും. പ്രാണശക്തി ക്ഷീണിക്കും. പ്രാണശക്തി കുറയുമ്പോള്‍, ഋതുക്കള്‍ പ്രതികൂലമാകുമ്പോള്‍ അഹന്താദോഷങ്ങള്‍ സജീവമാകും. പ്രാണശക്തിയുടെ ക്ഷയത്തിന് കാരണക്കാരായ അഹന്താദോഷങ്ങളെ ഔഷധം കൊണ്ടും വാര്‍ദ്ധക്യം, രോഗങ്ങള്‍ എന്നിവ മൂലം സംഭവിച്ച ധാതുക്ഷയത്തെ ആഹാരം കൊണ്ടും അപ്പപ്പോള്‍ തന്നെ പരിഹരിക്കണം. പ്രാണശക്തിയെ ക്ഷയിപ്പിച്ച് നിജരോഗങ്ങള്‍ക്ക് കാരണമാക്കുന്ന ദോഷങ്ങളെ സാമുവൽ ഹാനിമാൻ 1828 ല്‍ സോറ, സിഫിലിസ്, സൈക്കൊസിസ് എന്നിങ്ങിനെ മൂന്ന് ഇനങ്ങളായി തരംതിരിച്ചുനോക്കിയിരുന്നു. ഇവ ഏകദേശം കഫം, പിത്തം, വാതം എന്നീ ബലങ്ങളെ ക്ഷയിപ്പിക്കുന്ന ദോഷങ്ങള്‍ക്ക് സമാനങ്ങളാണ് എന്ന് കരുതാനാകും. അഹന്താദോഷങ്ങളുടെ പേര് എന്തായാലും ഇത്തരം ദോഷവിഭജനരീതിക്ക് മനുഷ്യനില്‍ രോഗവികൃതികള്‍ നിലനില്‍ക്കുന്ന കാലത്തോളം പ്രസക്തിയുണ്ട്.

അഹന്താദോഷങ്ങളുടെ ആക്രമണങ്ങളും അതിന്‍റെ പ്രകടനങ്ങളും വിവിധ രീതികളില്‍ സംഭവിക്കാം. സോറദോഷം (ഉഷ്ണം, ശീതം) പ്രബലമാകുമ്പോള്‍ കഫബലം മാത്രം ക്ഷീണിക്കുന്നു. സോറ, സൈക്കോസിസ് എന്നിവ പ്രബലമാകുമ്പോൾ കഫബലവും വാതബലവും കുറയുന്നു. സോറ, സിഫിലിസ് എന്നീ ദോഷങ്ങള്‍ വര്‍ദ്ധിക്കുമ്പോൾ കഫബലവും പിത്തബലവും കുറയുന്നു. ശീതയിനം സോറദോഷം വര്‍ദ്ധിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ കഫബലം കുറയുന്നതിന് ആനുപാതികമായി പിത്തബല, വാതബല ലക്ഷണങ്ങള്‍ പ്രകടമാകും. മനുഷ്യനിലെ 90 ശതമാനം വ്യാധികള്‍ക്കും അടിസ്ഥാനം സോറദോഷമെന്നായിരുന്നു സാമുവൽ ഹാനിമാന്‍റെ വിലയിരുത്തല്‍. ബാല്യത്തില്‍ ഉഷ്ണയിനം ദേഹപ്രകൃതിക്കാരെ ഉഷ്ണയിനം സോറദോഷങ്ങളും ശീതയിനം ദേഹപ്രകൃതിക്കാരെ ശീതയിനം സോറദോഷങ്ങളും ബാധിക്കും. ആകാശ, വായു ഭൂതങ്ങളുടെയും വായു, ഭൂമി ഭൂതങ്ങളുടെ സങ്കേതമാണ് സോറദോഷം. ഉഷ്ണയിനം സോറ പ്രബലമായാല്‍ അത് കഫധാതു, വാതധാതു എന്നിവയെയും ശീതയിനം സോറ പ്രബലമായാല്‍ അത് കഫധാതു, പിത്തധാതു എന്നിവയെയും ആദ്യമേ ക്ഷയിപ്പിക്കും. ബാല്യത്തില്‍ ഉഷ്ണയിനം സോറ, സൈക്കൊസിസ് എന്നിവ പ്രബലമായാല്‍, വാതധാതു ക്ഷയിച്ചാല്‍ പേശികള്‍ തളരും. സ്തംഭനം, ചലനമില്ലായ്മയിനം തുടങ്ങിയ പ്രയാസങ്ങള്‍ പ്രകടമാകും. ഉഷ്ണയിനം സോറയോടും സൈക്കൊസിസ്, വാതദോഷം എന്നിവ മൂലമുള്ള തളര്‍ച്ചയോടും പ്രാണശക്തി തീവ്രമായും താല്‍ക്കാലികമായും പ്രതികരിക്കുന്നതുകൊണ്ടാണ് അപസ്മാരം പ്രകടമാകുന്നത്. ബാല്യത്തില്‍ ശീതയിനം സോറ, സിഫിലിസ് എന്നീ മയാസങ്ങള്‍ ശക്തിയാര്‍ജ്ജിച്ചാല്‍, കഫധാതു ക്ഷയിച്ചാല്‍ കരപ്പന്‍, എക്സിമ എന്നിവയും പ്രകടമാകും.

സപ്തധാതുക്കളില്‍ മാലിന്യം വര്‍ദ്ധിക്കുമ്പോഴും വിഷബാധ മൂലം പ്രാണശക്തി ദുര്‍ബലമാകുമ്പോഴും ആഗ്രഹങ്ങൾ, സങ്കല്‍പ്പങ്ങള്‍, വിഷയങ്ങൾ എന്നിവ വർദ്ധിച്ച് മനസ്സ് വികലമാകുമ്പോഴും സോറദോഷം ഉണര്‍ച്ച നേടും. സോറദോഷം പ്രബലമായാല്‍ ആളിന് ക്ഷീണം അനുഭവപ്പെടും. അശ്രദ്ധ, മൗനം, വിഷാദം, നിഷേധവികാരം, ഭയം, കോപം തുടങ്ങിയ മനോമാലിന്യങ്ങള്‍ വര്‍ദ്ധിക്കും. ഉഷ്ണയിനം സോറമയാസത്തിന്‍റെ പ്രകോപനത്തിന് അലസതയും കാരണമാണ്. ഉഷ്ണയിനം സോറമയാസം പ്രബലമായാല്‍ അത് വാതധാതുവിന്‍റെ ചലനത്തെ പ്രതികൂലമാക്കും. കഫധാതു ക്ഷയിച്ചതുമൂലവും സ്തംഭനം മൂലവും കഫധാതു കെട്ടികിടന്നാൽ കഫയിനം രോഗാണുക്കള്‍ പെരുകും. കഫബലം കുറയും. കഫബലം കുറയുമ്പോൾ പിത്തബലം മേൽക്കോയ്മ നേടും. ഇതിന്‍റെ ഫലമായി ഓക്കാനം, താപവര്‍ദ്ധന, ഉദരപ്രയാസങ്ങള്‍ എന്നിവയൊ വാതബലം വർദ്ധിച്ചതുമൂലമുള്ള ഹൃദയമിടിപ്പ്, വിറയൽ, കിതപ്പ്, ഉറക്കമില്ലായ്മ എന്നിവയൊ അനുഭവപ്പെടും. ഇക്കാലത്ത് പൊതുവെ പ്രബലമായി നിലകൊള്ളുന്ന മയാസം കഫധാതുവിനെ ക്ഷയിപ്പിക്കുന്ന ശീതയിനം സോറയാണ്. ഉഷ്ണമേഖലയിലെ വൃദ്ധജനങ്ങള്‍ ഇതുമൂലം കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായും വരും.

പഞ്ചഭൂത അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഭൂമി, ജലം ഭൂതങ്ങളുടെ സംയുക്തമാണ് കഫധാതു. കഫധാതുവിലെ മുഖ്യഘടകം ജലമാണ്. മെലിച്ചിലിനുള്ള കാരണവും വാതബലവര്‍ദ്ധന പ്രയാസങ്ങള്‍ക്കുള്ള കാരണവും കഫധാതുക്ഷയമാണ്. കഫധാതുക്ഷയത്തിനും വാർദ്ധക്യതീവ്രതയ്ക്കും ഇടവരുത്തുന്നത് മുഖ്യമായും ശീതയിനം സോറയാണ്. കഫധാതു ക്ഷയിച്ചാൽ കഫമലം കൂടുതലായി പുറത്തുപോകും. കഫധാതുവിന്‍റെയും പിത്തധാതുവിന്‍റെയും ക്ഷയം വര്‍ദ്ധിച്ചാല്‍ വാതബലം സജീവമാകും. ചലനം കൂടിയ ലക്ഷണങ്ങള്‍, വിറയല്‍ എന്നിവ പ്രകടമാകും. വിറയലും മറ്റും ഉള്ളവര്‍ കഫധാതു വര്‍ദ്ധിക്കുന്നതിന് രസായനദ്രവ്യങ്ങളെ പതിവായി പ്രയോജനപ്പെടുത്തണം. കഫധാതുവിന്‍റെ സംഘാടനമാണ് രസായനപുനരുജ്ജീവനം. രസായനചികിത്സയ്ക്ക്  മുന്നോടിയായി നിലവിലുള്ള സ്ഥൂലവും സൂക്ഷ്മവുമായ അശുദ്ധികളെ തിരിച്ചറിഞ്ഞ് നിര്‍മ്മാര്‍ജ്ജനം ചെയ്ത് സ്ഥൂലചാലുകളെയും സൂക്ഷ്മചാലുകളെയും ശുദ്ധമാക്കണം. അഹന്താദോഷങ്ങളെ നിഷ്ക്രിയമാക്കണം. സൂക്ഷ്മങ്ങളായ രോഗകാരണങ്ങളെയാണ് അഹന്താദോഷം അഥവാ മയാസം എന്ന് വിശേഷിപ്പിക്കുന്നത്‌. ഉഷ്ണമേഖലാപ്രദേശങ്ങളിലെ വാര്‍ദ്ധക്യത്തിന്‍റെ തീവ്രതയ്ക്ക് മുഖ്യനിദാനം ശീതയിനം സോറ, സിഫിലിസ് എന്നിവ മൂലമുള്ള ഉഷ്ണപ്രയാസങ്ങളാണ്. കരള്‍രോഗങ്ങള്‍ക്ക് മുഖ്യകാരണം സിഫിലിസ് മയാസമാണ്.

മൃദുയിനം നിജരോഗത്തില്‍ രോഗലക്ഷണങ്ങള്‍, രോഗസൂചകങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള സമാന ഔഷധങ്ങള്‍ക്ക് പുറമെ സോറ നിര്‍വ്വീകരണം ലക്ഷ്യംവെച്ച് എരിവ്, കൈപ്പ് (ഉഷ്ണസോറ വിപരീതം; കുരുമുളക്, ഇഞ്ചി, കായം, ക്വയിന, കാപ്പി, ആര്യവേപ്പ്, ബിര്‍ച്ച്, ഫോസ്ഫറസ്, ഗന്ധകം); ചവർപ്പ്, കൈപ്പ് (ശീതസോറ വിപരീതം; കടുക്ക, ഗുഗ്ഗുല്‍, വയോള ഓഡറെറ്റ, സിങ്ക്) ഇനത്തില്‍ പ്പെട്ട മരുന്നുകള്‍ സമാന ആശയ അടിസ്ഥാനത്തില്‍ ആദ്യത്തില്‍ തന്നെ അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം. ജീവശക്തിയെ ഉത്തേജിപ്പിച്ച് സോറദോഷത്തെ ആദ്യമേതന്നെ അമര്‍ച്ചചെയ്യുന്നതുമൂലം പ്രാണശക്തി മെച്ചപ്പെടുകയും തുടര്‍ന്ന് പ്രയോഗിക്കുന്ന രോഗലക്ഷണസമാന ഔഷധങ്ങളോട് പ്രാണശക്തിക്ക് ശക്തമായി പ്രതികരിക്കാനാകുകയും ചെയ്യും.

ആത്മബോധകലകള്‍ അഭൗതികരൂപത്തില്‍ നിലകൊള്ളുന്ന ഘട്ടമാണ് ബാല്യം. ഇതുമൂലം ഭൗതികമായ അഹന്താദോഷങ്ങള്‍ക്ക് ഭൗതികമായ കാര്യശരീരത്തെ നേരിട്ട് ആക്രമിക്കാനാകും. ബാല്യത്തില്‍ ഉഷ്ണയിനം സോറ വര്‍ദ്ധിച്ച് പേശീദുര്‍ബലത അനുഭവപ്പെടുന്ന ഘട്ടത്തിലും നാഡീവ്യൂഹയിനം പേശീതളര്‍ച്ച, ബുദ്ധിമരവിപ്പ് എന്നിവയിലും എരിവ്, കയ്പ്പ് ഇനം ഔഷധ ഇനങ്ങളെ (കടുക്, തിപ്പലി, കുരുമുളക്, വെളുത്തുള്ളി, കായം, തുജ, ദേവദാരു, പൈന്‍; ക്വയിന, ആര്യവേപ്പ്, കാപ്പി, സ്വര്‍ണ്ണം) സൂക്ഷ്മ തോതില്‍ ഉപയോഗപ്പെടുത്തണം. ബാല്യത്തില്‍ കരപ്പന്‍, ചര്‍മ്മരോഗങ്ങള്‍, ഉഷ്ണയിനം അലര്‍ജിരോഗങ്ങള്‍ എന്നിവ പ്രകടമാകുന്നവരില്‍ ശീതയിനം സോറദോഷ നിര്‍വീര്യമരുന്നുകള്‍ എന്ന നിലയില്‍ ചവര്‍പ്പുയിനങ്ങളെ (ഓക്ക്, ഗുഗ്ഗുല്‍, കരിങ്ങാലി, വേങ്ങ, നെല്ലിക്ക, ബിര്‍ച്ച്, വയോള ഓഡറെറ്റ, ചായ, വെള്ളി, സിങ്ക്) അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം.

സോറദോഷങ്ങള്‍ നിഷ്ക്രിയമായാല്‍ ക്രമത്തില്‍ മറ്റ് ദോഷങ്ങളും അടങ്ങും. കഫധാതുവിനെ വര്‍ദ്ധിപ്പിക്കുന്ന പഴം, നവര അരി, ഗോതമ്പ്, ബാര്‍ലി, തേങ്ങാപ്പാല്‍, ശര്‍ക്കര, നെയ്യ്, പാൽ, വെള്ളം തുടങ്ങിയ ആഹാരയിനങ്ങളെ കൂടി പ്രയോജനപ്പെടുത്തുമ്പോള്‍ ധാതുസാമ്യം വേഗത്തിലാകും. ആരോഗ്യത്തെ അനുഭവിക്കാനാകുകയും ചെയ്യും. ബാല്യത്തിലെ നിത്യാഹാരത്തില്‍ മുളക്, മഞ്ഞള്‍; കാപ്പി, പാവക്ക, ഉലുവ; കടുക്ക, ചായ തുടങ്ങിയ എരിവ്, കൈപ്പ്, ചവര്‍പ്പ് ഇനത്തില്‍പ്പെട്ട ഇനങ്ങളെ അധികം അളവില്‍  ഉള്‍പ്പെടുത്തരുത്‌. കരപ്പനും മറ്റ് അലര്‍ജിപ്രയാസങ്ങളും   പ്രകടമായാല്‍ കുട്ടികളും കൗമാരക്കാരും ചായ ദിവസത്തില്‍ പലതവണ കുടിക്കുന്ന ശീലം ഒഴിവാക്കണം.

വാർദ്ധക്യത്തിൽ ഉഷ്ണയിനം സോറ മൂലമുണ്ടായ തളര്‍വാതത്തില്‍, പേശീക്ഷയത്തില്‍ വാതാരിയെ തേങ്ങാപ്പാലില്‍ കലര്‍ത്തി അഭിഷേകമായി പ്രയോജനപ്പെടുത്തണം. ലഘു അളവില്‍ അകത്ത് സേവിക്കുകയും ചെയ്യാം. വാതദോഷം ബാധിക്കുക എന്നാൽ പേശീകള്‍ക്ക് തളര്‍ച്ച സംഭവിക്കുക എന്നോ പേശീസംബന്ധമായ ചലനതകരാര്‍ പ്രകടമാകുക എന്നോ ആണ് വിവക്ഷ. പേശികൾ ക്ഷയിച്ച് തളർച്ച ബാധിച്ച അവസ്ഥയിൽ വാതാരി, കുറുന്തോട്ടി എന്നിവയെ കടുകെണ്ണയില്‍ കലര്‍ത്തി സ്നാനത്തിന് മുന്നോടിയായി ത്വക്കില്‍ അഭിഷേകം ചെയ്യണം. നല്ലെണ്ണയുമായി കലര്‍ത്തി ത്വക്കില്‍ മസാജും ചെയ്യണം. രോഗത്തിന്‍റെ മൃദു അവസ്ഥയില്‍ എരിവ് രസം അധികമുള്ള ആഹാരയിനങ്ങളെ നിയന്ത്രിക്കണം. കൈപ്പ് ഇനം ആഹാരങ്ങളെയും അധികം തോതില്‍ കഴിക്കരുത്. എഫിഡ്രിന്‍, അഫിറ്റാമൈന്‍ പോലുള്ള കോശക്ഷയപ്രേരകങ്ങള്‍ അടങ്ങിയ ഒരു ഔഷധസസ്യമാണ് കുറുന്തോട്ടി. ഇതിനെ അതിസൂക്ഷ്മ അളവിൽ DNA കളുടെ ശേഷിക്കുറവ് പരിഹരിക്കാന്‍ തഥര്‍ത്ഥകാരിയെന്നോണം പ്രയോജനപ്പെടുത്താനാകും. കോശവിഭജനങ്ങള്‍ തമ്മിലുള്ള  ഇടവേള ദീര്‍ഘിക്കുന്നതുമൂലം കൂടുതല്‍ ആയുസ്സ് അനുഭവിക്കാനാകും. വാതാരിയെ കടുകെണ്ണ, ഒലീവ്എണ്ണ, ബദാംഎണ്ണ, മരോട്ടിഎണ്ണ, കപ്പലണ്ടിഎണ്ണ, കുന്നിക്കുരു സത്ത്, നീര്‍വാള സത്ത്, തേന്‍, നെയ്യ് എന്നിവയില്‍ ഒന്നില്‍ കലര്‍ത്തി നല്ലെണ്ണയുമായി നേര്‍പ്പിച്ച് രണ്ട് മാസക്കാലം അഭിഷേകം ചെയ്‌താല്‍ ഉഷ്ണയിനം സോറ നിഷ്ക്രിയമാകും. ഉഷ്ണ ദേഹപ്രകൃതിക്കാരില്‍ ചർമ്മത്തിന്‍റെ കാന്തി, ശോഭ എന്നിവ വര്‍ദ്ധിക്കും. നര കുറയും. തലമുടി വളരും. ജരാ പ്രതിരോധിക്കപ്പെടും. മാരകവിഷമായ റിസിന്‍ ശേഖരിക്കുന്നത് വാതാരി സസ്യത്തില്‍ നിന്നാണ്. വാതാരിക്ക് Palma Christi എന്നും പേരുണ്ട്. വാര്‍ദ്ധക്യത്തില്‍ സംഭവിക്കുന്ന ഒരു മുഖ്യ തകരാറാണ് അസ്ഥിക്ഷയം (ഓസ്റ്റിയോപൊറോസിസ്). വാതാരിയോട് കൂടെ കറ്റാര്‍വാഴ, ഗുഗ്ഗുലു, മുരിങ്ങഎണ്ണ എന്നിവയെ ചേര്‍ത്ത് നല്ലെണ്ണയിൽ കലർത്തി പുരട്ടിയാൽ അസ്ഥികളില്‍ സംഭവിച്ച ബലക്ഷയം പരിഹരിച്ചുകിട്ടും. ഘനലോഹങ്ങളില്‍ ഒന്നായ ഇരുമ്പ് അടങ്ങിയ എണ്ണക്കുരുവാണ് എള്ള്. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടാന്‍ ഇരുമ്പ് അടങ്ങിയത് ഉതകും. കരിമ്പിലും ബീറ്റ്റൂട്ടിലും മുരിങ്ങയിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ബോറോണ്‍ അടങ്ങിയ പാവയ്ക്ക പോലുള്ളത് കഴിച്ചാലും അസ്ഥിക്ഷയം കുറയും. വാതാരി അകത്ത് സേവിച്ചാല്‍  വിരേചനമുണ്ടാകുകയും അധികമുള്ള പൊട്ടാസ്യം വിസര്‍ജ്ജിക്കപ്പെടുകയും വൃക്കകള്‍ക്ക് വിശ്രമം ലഭിക്കുകയും ചെയ്യും. ഇതുകൂടാതെ ഹൃദയത്തിലെ പേസ്മേക്കര്‍ അടക്കമുള്ള ചാലകപേശീകലകളുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. മനുഷ്യന്‍ ഭൂമിയില്‍ ഔഷധമായി ആദ്യം പ്രയോജനപ്പെടുത്തിയ സസ്യമത്രേ Palma Christi.

വാതം എന്നതിന്‌ വാതകം എന്നും അർത്ഥമുണ്ട്. പഞ്ചഭൂതങ്ങളില്‍ ഭൂമിഭൂതത്തിന്‍റെ വിപരീതമാണ് വായുഭൂതം. വാര്‍ദ്ധക്യത്തില്‍ ഒടുവിലായി ക്ഷയിക്കുന്നത് വാതധാതുവാണ്. വാതധാതുവിനെ മുഖ്യമായി ബാധിക്കുന്ന ദോഷമാണ് സൈക്കൊസിസ്. സൈക്കൊസിസ് മൂലം വാതക്ഷയം അധികരിച്ചാല്‍, ശരീരത്തില്‍ വായുഭൂതം വളരെ കുറഞ്ഞാല്‍ ഭൂമി, വായു ഭൂതങ്ങള്‍ തമ്മിലുള്ള അനുപാതം കൂടും. കഫബലം വര്‍ദ്ധിച്ചതുമൂലമുള്ള ലക്ഷണങ്ങള്‍ പ്രകടമാകും. ദേഹഭാരം കൂടും. വിറയൽ, വലിവ്, വര്‍ദ്ധിച്ച നെഞ്ചിടിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍  ഒന്നുകില്‍ ഉഷ്ണയിനം സോറ മൂലമുള്ള കഫക്ഷയത്തിന്‍റെ ലക്ഷണങ്ങളാണ് അല്ലെങ്കില്‍ വാതബലവർദ്ധനവിന്‍റെ ലക്ഷണങ്ങളാണ്. വാതബലവര്‍ദ്ധന പ്രയാസങ്ങള്‍ അനുഭവപ്പെടുമ്പോള്‍ എരിവ്, കൈപ്പ്, ചവര്‍പ്പ് രസങ്ങള്‍ അധികം അടങ്ങിയ ഇനങ്ങളെ ആഹാരത്തില്‍ നിന്ന് ഒഴിവാക്കണം. കുരുമുളക്, കടുക്, വറ്റല്‍മുളക്, ഇഞ്ചി, കായം, മഞ്ഞള്‍, വെളുത്തുള്ളി; കാപ്പി, ഉലുവ, പാവയ്ക്ക, പച്ചക്കായ, പഴങ്ങളുടെ തൊലികള്‍, ആര്യവേപ്പില; കാബേജ്, ഇലവര്‍ഗ്ഗങ്ങള്‍, ചായ എന്നിവയെയെല്ലാം ഹൃദയമിടിപ്പ്‌ വര്‍ദ്ധനവ്‌, വിറയല്‍ എന്നിവ ഉള്ളവര്‍ നിയന്ത്രിക്കണം.

വളര്‍ച്ചാഘട്ടം പൂര്‍ത്തിയായാല്‍ ചില ആളുകളില്‍ ഭൂമി, ജലം ഭൂതങ്ങളുടെ തോത് കൂടും. ആകാശം, വായു ഭൂതങ്ങളുടെ തോത് കുറയും. ദേഹഭാരം ക്രമത്തിലധികം വര്‍ദ്ധിക്കും. ദുര്‍കഫം വര്‍ദ്ധിച്ച് സതംഭിച്ച് ദീര്‍ഘിച്ചുനിലകൊണ്ടാല്‍ അത് ഉഷ്ണയിനം സോറമയാസത്തെ പ്രകോപിപ്പിക്കും. ഇത് അർബുദരോഗത്തിന് വഴിയൊരുക്കും. ഇത്തരം ദോഷബാധിതരുടെ ഏണ്ണം ഇപ്പോള്‍ കൂടിക്കൂടി വരികയാണ്. കഫധാതുവിന്‍റെ തോത് കൂടിയതുമൂലം ദുര്‍മേദസ്സ് പ്രകടമായാല്‍ അന്നജം, കൊഴുപ്പ് എന്നിവ അധികം അടങ്ങിയ ആഹാരങ്ങളെ നിയന്ത്രിക്കണം. ആഹാരങ്ങളുടെ തോത് കുറയ്ക്കണം. നിത്യവുമെന്നോണം ശ്വസനവ്യായാമം ചെയ്തും ഇടയ്ക്കിടെ ദീര്‍ഘനേരവ്രതം എടുത്തും ശരീരത്തില്‍ ആകാശം, വായു എന്നീ ഭൂതങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കണം. അന്തരീക്ഷവായു കൂടിയ വര്‍ഷഋതുവില്‍ പ്രാണവായുവിനെ ഉള്‍കൊള്ളാനായി വിരേചനം, ഉപവാസം എന്നിവയെ പ്രത്യേകമായി അവലംബിക്കണം.

സൈക്കോസിസ് ദോഷം വാതബലത്തെ ക്ഷയിപ്പിക്കും. വാതബലം കുറഞ്ഞാല്‍ ആദ്യഘട്ടത്തില്‍ കഫബലവും പിത്തബലവും കൂടും. കഫബലം കൂടിയാല്‍ ദേഹഭാരം ആദ്യം വര്‍ദ്ധിക്കും. കഫം സ്തംഭിച്ചാല്‍ ചിലരിൽ മുഴകള്‍ ഉടലെടുക്കും. ദുര്‍മേദസ്സ് ഉള്ള ദേഹപ്രകൃതിക്കാര്‍ പാൽ, തൈര്‌ തുടങ്ങിയ ശീതയിനങ്ങളെ പൂര്‍ണ്ണമായും നിയന്ത്രിക്കണം. ശര്‍ക്കര അടക്കമുള്ള മധുരരസമുള്ള ദ്രവ്യങ്ങള്‍ ശീതമാണ്. ആഹാരത്തില്‍ മധുരം കുറഞ്ഞ ഇനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കണം. ദിനംപ്രതി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്‍റെ തോത് അഞ്ച് ഗ്രാമില്‍ താഴെയാക്കണം. അരി ജലത്തില്‍ നന്നായി കഴുകി അതിലെ കാടി കളഞ്ഞും പകുതി വേവിച്ച് കഞ്ഞിവെള്ളം നീക്കിയും ചോറാക്കി കഴിക്കണം. ചോറാക്കി കഴിക്കുമ്പോള്‍ ദേഹത്തില്‍ എത്തുന്ന ആര്‍സെനിക്, ഇരുമ്പ് എന്നിവയുടെ തോതും കുറഞ്ഞുകിട്ടും. ഉരുളക്കിഴങ്ങ്. മധുരക്കിഴങ്ങ്‌ എന്നിവ ജലത്തില്‍ കഴുകിയും പുഴുങ്ങി വെള്ളം നീക്കിയും ശേഷം പാചകത്തിന് ഉപയോഗിക്കണം. വാര്‍ദ്ധക്യത്തിന്‍റെ ആദ്യഘട്ടം സൈക്കൊസിസ് ദോഷത്തിന്‍റെതാണ്. സൈക്കൊസിസ് വര്‍ദ്ധിച്ച് വാതബലം കുറഞ്ഞതുകൊണ്ടാണ് ദേഹം തടിച്ചത്. വാര്‍ദ്ധക്യമാറ്റം ആരംഭിക്കുന്നത് മെലിച്ചിലിലൂടെ അല്ല മറിച്ച് ഭാരവര്‍ദ്ധനവിലൂടെയാണ്. വാര്‍ദ്ധക്യഅതിജീവനത്തിന്‍റെ ആദ്യഭാഗം സൈക്കൊസിസ് നിര്‍വ്വീകരണമാണ്. സൈക്കൊസിസ് നിര്‍വീര്യസമാനമരുന്ന് എന്ന നിലയില്‍ ചവര്‍പ്പ്, മധുരം, ഉപ്പ് ഇനത്തില്‍പ്പെട്ട സമാന മരുന്നുകള്‍ (ഓക്ക്, കരിങ്ങാലി, വേങ്ങ, തൂജ, അര്‍ട്ടിമിസിയ അബ്സിന്തിയം, ലവേണ്ടര്‍, സാല്‍വിയ, ടനാസെറ്റം വല്‍ഗറെ, പുതീന, ഇരട്ടിമധുരം, കുറുന്തോട്ടി, വെളിച്ചെണ്ണ, ഫൂക്കസ് വെസികുലോസസ്) സൂക്ഷ്മ അളവിലൊ അഭിഷേകമായൊ പ്രയോജനപ്പെടുത്തണം. കഫബലവര്‍ദ്ധവ് മൂലം ദുർമേദസ്സും മറ്റും സംഭവിച്ച വാര്‍ദ്ധക്യത്തിന്‍റെ ഒന്നാംഘട്ടത്തിൽ ഉരുളക്കിഴങ്ങ്, ശര്‍ക്കര, നെയ്യ്, തേന്‍ എന്നിവയെ ഒഴിവാക്കണം.

സിഫിലിസ് മയാസം പിത്തബലത്തെയും പിത്തധാതുവിനെയും നശിപ്പിക്കും. പിത്തബലം കുറഞ്ഞാല്‍ ആദ്യഘട്ടത്തില്‍ കഫബലം, വാതബലം എന്നിവ വർദ്ധിക്കും. ദേഹപ്രകൃതിക്കനുസരിച്ച് വേണ്ട ആഹാരം കിട്ടാതെ വന്നാൽ, രോഗാണുക്കൾ പെരുകിയാൽ; മദ്യപാനം, പുകവലി, കാപ്പി എന്നിവയുടെ ഉപയോഗം പതിവായാൽ, മൂത്രം കുറഞ്ഞാല്‍, കരള്‍ ക്ഷീണിച്ചാല്‍, ദേഹദ്രാവകങ്ങളിലെ അമ്ലത കൂടും. സൗമ്യസാരാംഗ്നികൾ അകാലത്തില്‍ ക്ഷയിക്കും. പ്രതിസാരാംഗ്നികള്‍ ഉദയം ചെയ്യും. ദേഹദ്രാവകങ്ങളിലെ അമ്ലത കൂടിയാല്‍, ക്ഷാരത കുറഞ്ഞാല്‍ സിഫിലിസ് മയാസം പ്രബലമാകും. പിത്തബലം കുറയുന്നതുമൂലം നെഞ്ചെരിച്ചില്‍, ക്ഷീണം, വര്‍ദ്ധിച്ച ഹൃദയമിടിപ്പ്‌, വിറയല്‍ എന്നിവ അനുഭവപ്പെടും. ശീതയിനം സോറദോഷം ഒപ്പം പ്രബലമായാല്‍ കഫക്ഷയം, ചൊറിച്ചില്‍, വ്രണം തുടങ്ങിയ ഉഷ്ണയിനം പ്രയാസങ്ങള്‍ കൂടി സംജാതമാകും. രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള സമാനയിനം മരുന്നുകള്‍ കൂടാതെ ശീതയിനം സോറ, സിഫിലിസ് മയാസങ്ങളെ നിര്‍വീര്യമാക്കാനുള്ള ചവര്‍പ്പ്, അമ്ലം ഇനം ഔഷധങ്ങളെ കൂടി അതിസൂക്ഷ്മ അളവില്‍ പ്രയോഗിക്കണം. സിഫിലിസ് മയാസം മൂലമൊ ശീതയിനം സോറ മയാസം മൂലമൊ പിത്തബലം കുറഞ്ഞ ഘട്ടത്തില്‍, വാര്‍ദ്ധക്യത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ആഹാരത്തില്‍ കറുവപ്പട്ട, കുരുമുളക്, വാളന്‍പുളി, വെളുത്തുള്ളി, നാരങ്ങ, ജീരകം, മല്ലി, മുളക്, തിപ്പലി, ചുക്ക്, മഞ്ഞള്‍ തുടങ്ങിയ ഉഷ്ണവീര്യമുള്ള ഇനങ്ങളെ നിയന്ത്രിക്കണം. ശീത ഋതുക്കളില്‍ ഇവയെ മിതമായ തോതില്‍ മാത്രം പ്രയോജനപ്പെടുത്തണം.

കഫം, പിത്തം, വാതം എന്നീ ബലങ്ങള്‍ പ്രാണശക്തിയുടെ വകഭേദങ്ങളാണ്. വാർദ്ധക്യം ഏറുമ്പോള്‍, സാഹചര്യം പ്രതികൂലമാകുമ്പോള്‍, ദോഷങ്ങൾ ശക്തി നേടി സംയുക്തങ്ങളാകുമ്പോള്‍ പ്രാണശക്തി കൂടുതല്‍ ദുര്‍ബലമാകും. ഉഷ്ണയിനം സോറ, സൈക്കൊസിസ് എന്നിവ സംയുക്തമായി ഉണര്‍ച്ച നേടാന്‍ ഇടവന്നാല്‍ അത് ആദ്യഘട്ടത്തില്‍ കഫവര്‍ദ്ധനവ്‌, കഫസ്തംഭനം, അർബുദരൂപീകരണം എന്നിവയ്ക്ക് കാരണമാക്കുകയും  ചെയ്യും. സിഫിലിസ് മയാസത്തില്‍ പിത്തബലം ക്ഷയിക്കും. ആദ്യഘട്ടത്തില്‍ കഫബലം, വാതബലം എന്നിവ കൂടും. നെഞ്ചെരിച്ചില്‍, വരണ്ട ചുമ, വര്‍ദ്ധിച്ച ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെടും. പിത്തദോഷവര്‍ദ്ധനവില്‍ ദോഷവിപരീതം എന്ന നിലയില്‍ അമ്ലം, ഉപ്പ്, ഗരംമസാല എന്നിവയെ ലഘു അളവില്‍ ത്വക്കില്‍ അഭിഷേകമായി പ്രയോജനപ്പെടുത്തണം. ശീതയിനം സോറ, സിഫിലിസ് എന്നിവ സംയുക്തമായി ഉണര്‍ച്ച നേടിയാല്‍ കഫബലം കുറയും, ചൂട് ഇരട്ടിക്കും. വരണ്ട ചുമ, ചൊറിച്ചില്‍, വ്രണം എന്നിവ പ്രകടമാകും. ദേഹം ക്ഷയിക്കും. ജരാ തീവ്രമാകും. അമ്ലത വര്‍ദ്ധിച്ച വേളയിലും ക്ഷയം, വ്രണം എന്നിവ അനുഭവപ്പെടുന്ന വേളയിലും കുരുമുളക്, തിപ്പലി, ചുക്ക്, വെളുത്തുള്ളി, കായം, മഞ്ഞള്‍, മദ്യം, വ്രതം തുടങ്ങിയവയെ പൂര്‍ണ്ണമായി തന്നെ ഒഴിവാക്കണം.

ശീതയിനം സോറ, സിഫിലിസ്, വേനല്‍, രൂപാന്തരീകരണം മൂലമുള്ള ഉഷ്ണദേഹപ്രകൃതി, പ്രായാധിക്യം എന്നിവ മൂലം ഉഷ്ണാവസ്ഥ കൂടിയാല്‍ ജരാ വേഗത്തിലാകും. ഉഷ്ണം കൂടിയാല്‍ രക്തസ്രാവവും സംഭവിക്കാം. ഇത്തരം അവസ്ഥയില്‍ ഇരട്ടിമധുരം, ഖദിര, ആടലോടകം, ചന്ദനം തുടങ്ങിയ ശീതയിനങ്ങളെ വിപരീതയിനം ശമന ഔഷധങ്ങളായി ഉപയോഗിക്കണം. ഇപ്പോള്‍ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ ഇത്തരം ദോഷങ്ങളാണ് കൂടുതല്‍ ആധിപത്യം പുലര്‍ത്തിപോരുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. യൗവനത്തിലും വാര്‍ദ്ധക്യത്തിന്‍റെ ആരംഭത്തിലും ഉഷ്ണപ്രയാസങ്ങള്‍ വര്‍ദ്ധിച്ച് കാണപ്പെടുന്ന അവസ്ഥകളില്‍ ദോഷവിപരീതം എന്ന നിലയില്‍, വാര്‍ദ്ധക്യഅതിജീവനം എന്ന നിലയില്‍ ചവര്‍പ്പ്, കൈപ്പ് ഇനത്തില്‍പ്പെട്ട ഔഷധങ്ങളെ അതിസൂക്ഷ്മ അളവില്‍ രോഗലക്ഷണം അടിസ്ഥാനത്തില്‍ തഥര്‍ത്ഥകാരിയെന്നോണം പ്രയോജനപ്പെടുത്തണം. വാര്‍ദ്ധക്യത്തിന്‍റെ രണ്ടാംഘട്ടത്തില്‍  വാര്‍ദ്ധക്യഅതിജീവനം എന്ന നിലയില്‍  എരിവ്, കൈപ്പ്   ഇനങ്ങളെ സമാനആശയത്തില്‍ അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം. വാര്‍ദ്ധക്യത്തില്‍ ഉഷ്ണയിനം ദേഹപ്രകൃതിയുള്ളവരും ഉഷ്ണയിനം പ്രയാസങ്ങളെ നിരന്തരം അഭിമുഖീകരിക്കുന്നവരും ആദ്യത്തില്‍ ശീതയിനം ഔഷധങ്ങളെ സ്ഥൂല അളവില്‍ വിപരീത ആശയത്തില്‍  പ്രയോജനപ്പെടുത്തണം. രസായനദ്രവ്യങ്ങളെ നിത്യമെന്നോണം സ്വീകരിക്കണം.

അഹന്താദോഷങ്ങളില്‍ കഫബലത്തെ കൂടുതലായി ക്ഷയിപ്പിക്കുന്നത്‌ ശീതയിനം സോറയാണ്. ശീതയിനം സോറ ബാധിച്ചാല്‍ ബഹളി, കോപം, ചൊറിച്ചില്‍, എക്സിമ, മൈഗ്രയിന്‍ ഇനം തലവേദന എന്നിവ പ്രകടമാകും. ദേഹം മെലിയും. ഉഷ്ണയിനം സോറ ബാധിച്ചാല്‍ പേശികള്‍ക്ക് ബലക്കുറവും ശീതവും പ്രകടമാകും. ഉഷ്ണയിനം സോറയുടെ തീവ്ര ആക്രമണത്തോട് പ്രാണശക്തി പ്രതികരിച്ചാല്‍ അപസ്മാരലക്ഷണങ്ങള്‍ ഉളവാകും. ഉഷ്ണയിനം സോറയെ, കഫദോഷത്തെ അമര്‍ച്ച ചെയ്യാന്‍ ഗന്ധകം, സൈനയിഡ്‌ എന്നിവ അടങ്ങിയ സസ്യയിനം കൈപ്പുദ്രവ്യങ്ങള്‍, എരിവ് ദ്രവ്യങ്ങള്‍, ടര്‍പെന്‍റയിന്‍, ക്വയിന, ബിര്‍ച്ച്, കടുക്, കായം, കുങ്കുമം, ആവണക്ക്, കടലുപ്പ്‌ എന്നിവയെയൊ മൂത്രഘടക സമാന ഇനങ്ങള്‍ എന്നിവയെയൊ, സ്വര്‍ണ്ണത്തിന്‍റെ അതിസൂക്ഷ്മ കണികകള്‍ കലര്‍ന്ന സസ്യഅംശങ്ങളെയൊ അതിസൂക്ഷ്മ അളവില്‍ ത്വക്കില്‍ അഭിഷേകമെന്നോണം പ്രയോജനപ്പെടുത്തണം. ലോഹങ്ങളില്‍ സ്വര്‍ണ്ണം ഉഷ്ണവും വെള്ളി, സിങ്ക് എന്നിവ ശീതവുമാണ്. ഉഷ്ണമേഖലയില്‍ സജീവമായുള്ള ശീതയിനം സോറയില്‍ ദോഷവിപരീതമെന്നോണം ശീതയിനം ലോഹങ്ങളുടെ അതിസൂക്ഷ്മ കണികകള്‍ കലര്‍ന്ന സസ്യങ്ങളെ അഭിഷേകമെന്നോണം പ്രയോഗിക്കണം. ശീതവീര്യമുള്ള ചവര്‍പ്പ് ഇനങ്ങള്‍, കരയാംപൂവ്വ്, ഏലം, ചന്ദനം, കുറുന്തോട്ടി, വയോള ഓഡറെറ്റ, അതിവിടയം, ആവണക്ക്, ഇന്തുപ്പ് എന്നിവയെയും സൂക്ഷ്മ തോതില്‍ ഉപയോഗിക്കാം.

സോറ സമാനയിനം മരുന്നുകള്‍: Crocus sativa, Sinapis nigra, Piper nigrum, Piper longum, Azadirecta, Cinchona, Nux vomica, Guggul, Coffea, Camellia sinensis, Ricinus communis, Tabacum, Mentha spicata, Allium sativa, Zingiber, Asafoetida, Eucalyptus, Rhus tox, Lycopodium, Acorus calamus, Aconitum napellus, Betula alba; Syzygium aromaticum, Aloe vera, Viola oderata; Graphites, Silicea, Ferrum metallicum, Plumbum metallicum, Aluminium, Carbo veg, Manganese, Arsenicum, Sulphur, Hepar sulph, Phosphorus, Calcarea carb, Magnesium sulph, Natrum. mur, Asphaltum, Carbo animalis, Zincum metallicum, Aurum metallicum, Argentum nitricum.

വായു, അഗ്നി, ജലം എന്നീ ഭൂതങ്ങള്‍ സജീവമായുള്ള ശീതയിനം ദോഷമാണ് സിഫിലിസ്. ഇത് ബാധിച്ചതുമൂലം ശീതപിത്തം കുറഞ്ഞാല്‍ എരിച്ചില്‍, ചൊറിച്ചില്‍, പഴുപ്പ്, വ്രണം എന്നിവ ഉളവാകും. സിഫിലിസ് മയാസത്തെ, പിത്തദോഷത്തെ നിര്‍വീര്യമാക്കാന്‍ ചവര്‍പ്പ്, പുളി, ഉപ്പ് രസങ്ങളുള്ള സസ്യഅംശങ്ങള്‍, അമ്ലം എന്നിവയെ അതിസൂക്ഷ്മ അളവില്‍ ഉപയോഗിക്കണം. അകത്ത് കഴിക്കാന്‍ പറ്റാത്തയിനം ഔഷധങ്ങള്‍, കടലുപ്പ്‌ എന്നിവയെ അഭിഷേകമെന്നോണം പ്രയോഗിക്കണം.

സിഫിലിസ് സമാനയിനം മരുന്നുകള്‍: Phyllanthus emblica, Glycyrrhiza glabra, Terrestris tribulus, Boerhavia diffusa; Cinnamomum verum, Piper nigrum, Piper longum, Curcuma longa, Azadirecta indica, Alfalfa; Natrum mur, Argentum metalicum, Zincum metalicum.

ഭൂമി, അഗ്നി എന്നീ ഭൂതങ്ങള്‍ സജീവമായുള്ള ഉഷ്ണയിനം ദോഷമാണ് സൈക്കൊസിസ്. ഇത് ബാധിച്ചാല്‍ വാതബലം കുറയും. ചലനം കുറയും. അലസത, മൗനം, അസൂയ, ദുര്‍മേദസ്സ് എന്നിവ പ്രകടമാകും. സൈക്കോസിസ് മയാസത്തെ, വാതദോഷത്തെ നിര്‍വീര്യമാക്കാന്‍ ത്യുജ, ആവണക്ക്, ഗുഗ്ഗുല്‍, എരിവ് ഇനങ്ങള്‍ എന്നിവയെ അതിസൂക്ഷ്മ അളവിലൊ അഭിഷേകരീതിയിലൊ ഉപയോഗിക്കണം.

സൈക്കൊസിസ് സമാനയിനം മരുന്നുകള്‍: Ricinus communis, Thuja, Olibanum, Piper longum, Piper mentha, Artimisia, Fucus vesiculosus; Kali mur, Nitric acid, Cuprum metallicum, Mercurius, Aurum metallicum.

സൈക്കൊസിസ്, സിഫിലിസ് എന്നീ ദോഷങ്ങള്‍ ഒന്നിച്ച് ഉണര്‍ച്ച നേടിയാല്‍ ആദ്യം വാതഗുണം, പിത്തഗുണം എന്നിവ ക്ഷയിക്കും. കഫഗുണം കൂടും. ക്ഷയത്തോടുള്ള പ്രാണശക്തിയുടെ പ്രതികരണം വികലമായാല്‍ അത് കോശവളര്‍ച്ചക്കും കാന്‍സര്‍ രൂപീകരണത്തിനും വഴിയൊരുക്കും. ദോഷങ്ങള്‍ ഒന്നിച്ച് സജീവമായാല്‍ ഉഷ്ണശീത വീര്യങ്ങള്‍ ക്ഷയിക്കും. പ്രാണശക്തി വിഘടിക്കും. ആന്തരിക മനസ്സിനെ ഉത്തേജിപ്പിച്ച് അതിലൂടെ ആത്മബോധകലകളെ വികസിപ്പിക്കാനായാല്‍, സമാന ഔഷധങ്ങളെ പ്രയോജനപ്പെടുത്തി പ്രാണശക്തിയെ വര്‍ദ്ധിപ്പിക്കാനായാല്‍ അഹന്താദോഷങ്ങളുടെ സങ്കേതത്തെ നിഷ്ക്രിയമാക്കാനാകും. യൗവനത്തില്‍, വാര്‍ദ്ധക്യരോഗങ്ങളുടെ ആദ്യഘട്ടത്തില്‍ ചവര്‍പ്പ്ഇനം ഔഷധദ്രവ്യങ്ങളെയും അന്ത്യഘട്ടത്തില്‍ എരിവ്ഇനം ഔഷധദ്രവ്യങ്ങളെയും  രോഗലക്ഷണാടിസ്ഥാനത്തില്‍, സമാന ആശയത്തില്‍ പ്രയോജനപ്പെടുത്തണം. സൈക്കൊസിസ്, ഉഷ്ണയിനം സോറ (കറുവപ്പട്ട); ശീതയിനം സോറ, സിഫിലിസ് (വേങ്ങ) എന്ന ക്രമത്തില്‍ ദോഷങ്ങളെ അമര്‍ച്ച ചെയ്യുന്നതും വാര്‍ദ്ധക്യഅതിജീവനമാണ്. ദോഷങ്ങള്‍ ഒന്നൊന്നായി നിര്‍വീര്യമാകുമ്പോള്‍, ജ്വരപ്രയാസങ്ങള്‍ ലഘുവാകുമ്പോള്‍ പ്രാണശക്തി മെച്ചപ്പെടും. ആയുസ്സ് വര്‍ദ്ധിക്കും. സ്ഥൂല ഔഷധപ്രയോഗങ്ങളും അതിസൂക്ഷ്മ ഔഷധപ്രയോഗങ്ങളും രസായനങ്ങളും ഉള്‍പ്പെട്ടതാണ് വാര്‍ദ്ധക്യഅതിജീവനം.

പ്രാണശക്തി യൗവനത്തില്‍ ശക്തവും വാര്‍ദ്ധക്യത്തില്‍ ദുര്‍ബലവുമാണ്. ദേഹപ്രകൃതി, രോഗങ്ങള്‍ എന്നിവയെ വീര്യം അടിസ്ഥാനത്തില്‍ വിഭജിക്കാനാകുന്നതുപോലെ ദോഷങ്ങളെയും ഉഷ്ണയിനം, ശീതയിനം എന്നിങ്ങിനെ തരംതിരിക്കാനാകും. ബുദ്ധിമാന്ദ്യം, അപസ്മാരം, മരവിപ്പ്, പേശിതളര്‍ച്ച, നാഡീവ്യൂഹസ്തംഭനം എന്നിവയ്ക്ക് അടിസ്ഥാനം ഉഷ്ണയിനം ദോഷങ്ങളാണ്. മെലിച്ചില്‍, വര്‍ദ്ധിച്ച ഹൃദയസ്പന്ദനം, ചര്‍മ്മവരള്‍ച്ച, കപാലകുഷ്ടം, പഴുപ്പ്, വ്രണം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നത് ശീതയിനം ദോഷങ്ങളാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിലെ ശീതയിനം കുട്ടികളെ ബാധിക്കുന്ന ശീതയിനം സോറ ദോഷങ്ങള്‍ക്കെതിരെ ചവര്‍പ്പ്, ശീതയിനം ഖനീജങ്ങള്‍ എന്നിവയെ അതിസൂക്ഷ്മ അളവില്‍ പ്രയോഗിക്കുമ്പോള്‍ അത് പ്രാണശക്തിയെ ഉത്തേജിപ്പിച്ച് ഉഷ്ണവീര്യത്തെ മെച്ചപ്പെടുത്തി ശീതയിനം സോറയെയും ഒപ്പം സിഫിലിസ് മയാസത്തെയും നിഷ്ക്രിയമാക്കും. ശീതമേഖലാപ്രദേശങ്ങളിലെ ഉഷ്ണയിനം ദേഹപ്രകൃതിക്കാരായ കുട്ടികളില്‍ കൂടുതലായി കണ്ടുപോരുന്ന പേശീസ്തംഭനരോഗത്തിലും നാഡീസ്തംഭനരോഗത്തിലും സമാന ഔഷധങ്ങള്‍ എന്നോണം എരിവ് ഇനം ഔഷധങ്ങള്‍, ഉഷ്ണയിനം ഖനീജങ്ങള്‍ എന്നിവയെ അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം. കൗമാരത്തിലും മറ്റും പ്രകടമാകുന്ന കഫക്ഷയം, മൈഗ്രയിന്‍ ഇനം തലവേദന, സോറിയാസിസ് എന്നിവയ്ക്കും മറ്റും കാരണക്കാരായ ശീതയിനം സോറ, സിഫില്സ് എന്നിവയെ നിര്‍വീര്യമാക്കാന്‍ ചവര്‍പ്പ്, കൈപ്പ് ഇനം ഔഷധങ്ങളെയും അതിസൂക്ഷ്മ അളവില്‍ ഉപയോഗിക്കണം.

വാര്‍ദ്ധക്യം പൊതുവെ ഉഷ്ണമാണ്‌. ഉഷ്ണ ദേഹപ്രകൃതിക്കാരില്‍ എരിവുരസങ്ങള്‍ അടങ്ങിയ ഔഷധദ്രവ്യങ്ങളെ അതിസൂക്ഷ്മ അളവില്‍ പ്രയോഗിക്കുമ്പോള്‍ അത് പ്രാണശക്തി ഉത്തേജിപ്പിച്ച് ശീതവീര്യത്തെ വര്‍ദ്ധിപ്പിക്കും. ഈ ശീതവീര്യത്തില്‍ ശീതയിനം അഹന്താദോഷങ്ങള്‍ നിഷ്ക്രിയമാകും. എരിവ്, പുളി എന്നിവ അടങ്ങിയ ഔഷധദ്രവ്യങ്ങളും ലഘു അളവിലുള്ള ഉപ്പും ഉഷ്ണമാണ്. ഉപ്പുരസം വിപാകത്തില്‍ ലഘു ശീതമാണ്. അച്ചാര്‍, സുര്‍ക്ക പോലുള്ളവയെ അധികം അളവില്‍ പതിവായി ഉപയോഗിച്ചാല്‍ ഉഷ്ണം വര്‍ദ്ധിക്കും. ക്ഷയം വേഗത്തിലാകും. ചവര്‍പ്പ്, കൈപ്പ് എന്നിവയെ ലഘു അളവില്‍, അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ അത് പ്രാണശക്തിയെ ഉത്തേജിപ്പിക്കും. ഉഷ്ണയിനം ദോഷങ്ങളെ നിഷ്ക്രിയമാക്കും. വാര്‍ദ്ധക്യത്തില്‍ ഉഷ്ണ ദേഹപ്രകൃതിക്കാരില്‍ ശീതയിനം ദോഷങ്ങള്‍ നിഷ്ക്രിയമാകുമ്പോഴും ശീത ദേഹപ്രകൃതിക്കാരില്‍ ഉഷ്ണയിനം ദോഷങ്ങള്‍ നിഷ്ക്രിയമാകുമ്പോഴും പ്രാണശക്തി കൂടുതല്‍ സജീവത നേടും. ആരോഗ്യം വര്‍ദ്ധിക്കും. ആയുസ്സ് ദീര്‍ഘിക്കും. വാര്‍ദ്ധക്യത്തില്‍ ഉഷ്ണ ദേഹപ്രകൃതിക്കാരായവര്‍ ആഹാരത്തില്‍ ഗരംമസാലകളെ പൂര്‍ണ്ണമായി തന്നെ ഒഴിവാക്കണം. വിപരീതയിനങ്ങളെ തിരിച്ചറിഞ്ഞ് ഉള്‍പ്പെടുത്തുകയും വേണം.

ജന്മസഹജദോഷങ്ങളേക്കാള്‍ തീവ്രങ്ങളാണ് ആര്‍ജിതയിനം ദോഷങ്ങള്‍. ആര്‍ജിതദോഷങ്ങളെ സജീവമാക്കുന്നതില്‍ മുഖ്യം രാസദ്രവ്യങ്ങളും വികീരണങ്ങളുമാണ്. ഇവയെ പരിഹരിക്കാൻ പ്രയാസമാണെങ്കിലും പ്രതിരോധിക്കാൻ കഴിയുന്നതാണ്. ആര്‍ജിതദോഷം ശീതയിനമാണെങ്കില്‍ ചവര്‍പ്പ്, കൈപ്പ്, മധുരം ഇനം ഔഷധങ്ങള്‍, വെള്ളി, സിങ്ക്, ബോറോണ്‍ എന്നിവയുടെ കണികകള്‍ കലര്‍ന്ന സസ്യങ്ങള്‍; ഇന്തുപ്പ്, ശീതകര്‍പ്പൂരം, വയോള ഓഡറെറ്റ എന്നിവയെ ലഘു അളവില്‍ ഇടയ്ക്കിടെ അഭിഷേകം ചെയ്യണം. ആര്‍ജിതദോഷം ഉഷ്ണയിനമാണെങ്കില്‍ എരിവ്, കൈപ്പ്, പുളി ഇനം ഔഷധങ്ങള്‍, സ്വര്‍ണ്ണം, പാരദം എന്നിവയുടെ അതിസൂക്ഷ്മ കണികകള്‍ കലര്‍ന്ന സസ്യങ്ങള്‍; ഗന്ധകം, ഫോസ്ഫെറസ്, ആര്‍സെനിക് എന്നിവ അടങ്ങിയ സസ്യങ്ങള്‍; ദേവദാരു ഓയില്‍, ബിര്‍ച്ച് ഓയില്‍, കടലുപ്പ് എന്നിവയെ ലഘു അളവില്‍ ഇടയ്ക്കിടെ അഭിഷേകം ചെയ്യണം. ദോഷകരമായിട്ടുള്ള രാസദ്രവ്യങ്ങള്‍, വികിരണയിനങ്ങള്‍, പ്രതികൂല ഊര്‍ജ്ജങ്ങള്‍ എന്നിവയുടെ ഉറവിടവും മറ്റും മനസ്സിലാക്കി അവയില്‍ നിന്ന് അകന്നുനില്‍ക്കണം.

ആഗന്തുജരോഗങ്ങള്‍ക്ക് നിദാനം അശുദ്ധിയും അന്തരീക്ഷവ്യതിയാനം മൂലമുണ്ടായ സപ്തധാതുക്കളിലെ വൈഷമ്യങ്ങളും പുറമെ നിന്നെത്തിയ വിഷദ്രവ്യങ്ങളുമാണ്. നിജരോഗങ്ങൾക്ക് കാരണം പരിസ്ഥിതിയിലെ മലിനീകരണമൊ അഹന്താദോഷങ്ങൾ സൂക്ഷ്മശരീരത്തിൽ പ്രവർത്തിച്ചതിനെ തുടര്‍ന്നുള്ള പാപകർമ്മങ്ങളോ ധാതുക്കളിലെ വൈഷമ്യങ്ങളോ ധാതുബലങ്ങളുടെ നാശമൊ ആണ്. കാര്യശരീരത്തിൽ വര്‍ദ്ധിച്ചുനിലകൊള്ളുന്ന മാലിന്യങ്ങളെ യഥാസമയങ്ങളിൽ തന്നെ നിർമ്മാർജനം ചെയ്യണം. ദേഹത്തില്‍ സൂക്ഷ്മരൂപത്തില്‍ സംഭരിക്കപ്പെട്ട കാര്‍ബണ്‍ ഇനം അശുദ്ധികളെ ആരംഭത്തിലേ തന്നെ കാപ്പി, കാഞ്ഞിരം, ശീതകര്‍പ്പൂരം എന്നിവയുടെ ലഘു അംശത്തെ പ്രയോജനപ്പെടുത്തി നിര്‍വീര്യമാക്കണം.

കാര്യശരീരത്തിൽ എത്തപ്പെടാനിടയുള്ള വിഷങ്ങളെപ്പറ്റി നേരത്തെ തന്നെ അറിഞ്ഞുവെയ്ക്കണം. ദേഹത്തില്‍ വിഷം എത്തിയാല്‍ എത്രയും വേഗം വിസർജ്ജിപ്പിക്കണം. അതിന് കഴിയാതെ വന്നാല്‍ അതിനെ തിരിച്ചറിഞ്ഞ് നിർവ്വീര്യമാക്കണം. വിഷദ്രവ്യങ്ങള്‍, കഠിനങ്ങളായ രാസയിനം ഔഷധങ്ങൾ, ഘനലോഹയിനം ഔഷധങ്ങൾ എന്നിവ മൂലമുള്ള പ്രയാസങ്ങള്‍ മാരകങ്ങളായതിനാൽ കഴിവതും അവയില്‍ നിന്ന് അകന്നുനില്‍ക്കണം. ചാര്‍ക്കോള്‍, ഗ്രാഫയിറ്റിസ്, പഞ്ചസാര എന്നിവ കാര്‍ബണ്‍ അടങ്ങിയതാണ്. കാര്‍ബണ്‍ ഇനം ഔഷധദ്രവ്യങ്ങള്‍ പൊതുവെ ഉഷ്ണവീര്യമാണ്. കാര്‍ബണ്‍ദ്രവ്യങ്ങളെ ഉരസി സംസ്കരിച്ച് ലഘുവാക്കി അഭിഷേകം ചെയ്യുന്നത്, അതിസൂക്ഷ്മ അളവില്‍ സേവിക്കുന്നത് ശീതയിനം അഹന്താദോഷങ്ങളെ നിഷ്ക്രിയമാക്കാന്‍ ഉതകും.

അരി, മത്സ്യം, കോഴി, കുടിവെള്ളം എന്നിവയിലൂടെ ദേഹത്തില്‍ എത്തുന്ന ഒരു വിഷമാണ് ആര്‍സെനിക്. സൂക്ഷ്മരൂപത്തിലുള്ള ആര്‍സെനിക് വിഷത്തെ നിര്‍വീര്യമാക്കാന്‍ സൂക്ഷ്മ അളവിലുള്ള കാഞ്ഞിരം, എല്ലുകരി എന്നീ ഔഷധങ്ങള്‍ ഉതകും. എല്ലുകരി കലര്‍ത്തി തയ്യാറാക്കുന്ന ഒന്നാണ് പഞ്ചസാര. മെര്‍ക്കുറി, താലിയം എന്നിവയുടെ സൂക്ഷ്മ അംശങ്ങള്‍ മൂലമുണ്ടായ നിജയിനം സൂക്ഷ്മതരം വിഷാവസ്ഥകളില്‍ ഇവയെ നിര്‍വീര്യമാക്കാനായി കാഞ്ഞിരം, ചാര്‍ക്കോള്‍ എന്നിവയുടെ സൂക്ഷ്മ അംശങ്ങളെയൊ സസ്യയിനം സൈനയിഡ്‌ അംശം അടങ്ങിയ ആപ്പിള്‍, മുന്തിരി, അപ്രികോട്ട്, ചെറി പോലുള്ള ഫലങ്ങളെയൊ പ്രയോജനപ്പെടുത്തണം. സൂക്ഷ്മതരം വിഷത്തെ നിർവ്വീര്യമാക്കിയ ശേഷം ഇവ മൂലമുണ്ടായ സപ്തധാതുക്കളിലെ വൈഷമ്യങ്ങള്‍, പ്രാണശക്തിമര്‍മ്മങ്ങളിലെ അസന്തുലനം എന്നിവയെ ക്രമപ്പെടുത്തുന്നതിനും വേദന, ക്ഷീണം, ദുഃഖം തുടങ്ങിയ ലക്ഷണങ്ങളെ പരിഹരിക്കുന്നതിനും ക്ഷയിച്ച പ്രാണശക്തിയെ ബലപ്പെടുത്തുന്നതിനും രോഗലക്ഷണ അടിസ്ഥാനത്തില്‍ സമാനയിനം ഔഷധങ്ങളെ ഉപയോഗിക്കണം. ചാലുകളില്‍ നിലകൊള്ളുന്ന വിഷഘടകങ്ങളെയും മാലിന്യങ്ങളെയും ദേഹദ്രാവകങ്ങള്‍, കോശങ്ങള്‍, കോശമർമ്മം എന്നിവയിലോട്ടോ ഒരു അവയവത്തിൽ നിന്ന് മറ്റൊരു അവയവത്തിലോട്ടോ വ്യാപിക്കാന്‍ അനുവദിക്കരുത്. വാര്‍ദ്ധക്യത്തില്‍ അനുഭവപ്പെടുന്ന രോഗപ്രയാസങ്ങള്‍ കഠിനങ്ങളെങ്കില്‍ ആദ്യം വിപരീത ആശയത്തിലും മൃദുവെങ്കില്‍ സമാന ആശയത്തിലും ഔഷധങ്ങളെ പ്രയോഗിക്കണം.

മണ്ണ്, ലോഹം തുടങ്ങിയ ഘനത്വമുള്ള ദ്രവ്യങ്ങളുടെ അംശങ്ങള്‍ ദേഹത്തിൽ അധികമായി എത്തിയാല്‍ അത് അറകളിലും ഗ്രന്ഥികളിലും രക്തധമനികള്‍ അടക്കമുള്ള ചാലുകളിലും ഊറി അശ്മരി ഉടലെടുക്കാന്‍ ഇടവരുത്തും. പോഷകങ്ങള്‍, മലങ്ങള്‍ എന്നിവയുടെ ചാലുകളിലൂടെയുള്ള ഒഴുക്കിന് ഇവ തടസ്സമാകും. അവയവസ്തംഭനത്തിന് കാരണമാകുകയും ചെയ്യും. ഇത്തരം ഘനത്വദ്രവ്യങ്ങള്‍ മൃദുകലകളിൽ സംഭരിക്കപ്പെട്ടാല്‍ അത് ചിലരിൽ അർബുദരോഗത്തിന് പ്രേരണയാകും. ആധുനികകാലത്ത് അർബുദരോഗത്തിന്‍റെ നിരക്ക് ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. അവയവങ്ങളില്‍ അടിഞ്ഞ മാലിന്യത്തോടും അതുമൂലമുള്ള വീക്കത്തോടും കോശവിഭജനശേഷിയിലെ അവശതകളോടും എല്ലാമുള്ള പ്രാണശക്തിയുടെ പ്രതികരണഫലമായാണ് ദേഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത് ഉത്ഭവിക്കുന്നത്. ഹൃദയപേശീയിതര കോശങ്ങള്‍ക്ക്, നാഡിവ്യൂഹയിതര കോശങ്ങൾക്ക് അന്‍പത് മുതല്‍ എഴുപത് തവണകള്‍ വരെ വിഭജിക്കാനാകും. ത്വക്കിലെയും ചര്‍മ്മത്തിലെയും കോശങ്ങള്‍ക്ക് ഇതിലേറെ തവണകള്‍ വിഭജിച്ച് നിലനില്‍ക്കാനാകും. വിഷങ്ങൾ, ഘനലോഹങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയുടെ അംശം കോശങ്ങളില്‍ ഏറിയാൽ, കോശങ്ങളുടെ വിഭജനശേഷി അകാലത്തിൽ പൂർത്തികരിച്ച് മൂപ്പെത്തിയാൽ; സ്തംഭനയിനം, ഉഷ്ണയിനം, വിരുദ്ധയിനം സാരാംഗ്നികൾ, ഹോര്‍മോണുകള്‍, ഊര്‍ജ്ജങ്ങള്‍ എന്നിവ ചുറ്റും വർദ്ധിച്ചാൽ കോശങ്ങള്‍ വേഗത്തിൽ ക്ഷയിക്കും. കോശസ്തരം നശിച്ചാൽ കോശത്തിനകത്ത് നിലകൊണ്ടിരുന്ന ഘടകങ്ങൾ ദേഹദ്രാവകങ്ങളിലോട്ടും രക്തത്തിലോട്ടും കലരും. SGPT, SGOT തുടങ്ങിയ കരള്‍ സാരാംഗ്നികളുടെയൊ പൊട്ടാസ്യം, മഗ്നീഷ്യം, കൊളസ്‌ട്രോൾ, ക്രിയാറ്റിൻ, ട്രോപോണിന്‍ തുടങ്ങിയ ഘടകങ്ങളുടെയൊ തോത് രക്തത്തിൽ അധികരിക്കും. ദേഹദ്രാവകങ്ങളിലും രക്തത്തിലും കലർന്ന മാലിന്യങ്ങളുടെ തോത് ക്രമത്തിലധികമായാല്‍, അതിന് പുറത്തുപോകാനായില്ലെങ്കില്‍ അത് വൃക്ക, കരൾ, ശ്വാസകോശം, ചർമ്മം, ത്വക്ക് തുടങ്ങിയ വിസർജനഭാഗങ്ങളിൽ സംഭരിക്കപ്പെടും. ഇതുമൂലം അവയവങ്ങൾ ക്ഷീണിക്കും. അനുബന്ധമായുള്ള ചാലുകള്‍ തടസ്സപ്പെട്ട് സ്തംഭിക്കും. കൊളസ്ട്രോള്‍ തോത് രക്തത്തില്‍ അധികരിക്കും. മസ്തിഷ്കത്തിലെ കോശങ്ങളും നാഡീകോശങ്ങളും ക്ഷയിച്ചാൽ ഇന്ദ്രിയങ്ങളുടെ ശേഷികള്‍ കുറയും. വാർദ്ധക്യമാറ്റങ്ങള്‍ ത്വരിതഗതിയിലാകും. ദുര്‍മേദസ്സ് ഉള്ളവരും അർബുദം ബാധിച്ചവരും മഗ്നീഷ്യം അധികം അടങ്ങിയ മാംസയിനം ആഹാരങ്ങളെ നിയന്ത്രിക്കണം. മഗ്നീഷ്യം അടങ്ങിയ ഔഷധങ്ങളെ അഭിഷേകമായി പ്രയോജനപ്പെടുത്തണം. പച്ചനിറമുള്ള ഇലകളിലും മുരിങ്ങയിലും അല്‍ഫാല്‍ഫയിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം തോത് കൂടിയവർ മഗ്നീഷ്യം അടങ്ങിയ ഇനങ്ങളെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കാത്സ്യം, സോഡിയം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അധികം അടങ്ങിയ ഇനങ്ങളെ രക്തസമ്മർദ്ദം കൂടിയവർ നിയന്ത്രിക്കണം. കോശവിഭജനത്തെ വേഗത്തിലാക്കുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം.

സപ്തധാതുക്കളില്‍ ഒടുവിലായും കൂടുതലായും ക്ഷയിക്കുന്നത് രസധാതുവാണ്. ചീഞ്ഞയിനം ആഹാരം കഴിച്ച് ശീലിച്ചാൽ ശരീരം വേഗത്തിൽ ചീയ്യും. പാചകം ചെയ്ത് 8 മണിക്കൂർ കഴിഞ്ഞാൽ ആഹാരദ്രവ്യങ്ങൾ ചീഞ്ഞ് തുടങ്ങും. ഉണങ്ങിയ ആഹാരങ്ങള്‍ പതിവായി കഴിച്ചാൽ ശരീരം വേഗം ഉണങ്ങും. ജരാ എന്നാൽ, ഡ്രഗ് എന്നാൽ ഉണങ്ങിയത് എന്നാണർത്ഥം. വസന്തം, ഗ്രീഷ്മം, ശരത്, ഹേമന്തം എന്നീ ഋതുക്കളില്‍ ശരീരം അധികം വരളാതെ നോക്കണം. ഉഷ്ണയിനം ഋതുക്കളില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ദിനംപ്രതി 30 മില്ലിലിറ്റർ/കിലോ ശരീരഭാരം എന്ന തോതിൽ ജലം കുടിക്കണം. സന്ധ്യാനേരങ്ങളിലും ആഹാരത്തിന്‍റെ ഇടവേളകളിലും ജലം കുടിക്കുന്നത് ആന്തരികാവയവങ്ങള്‍ ശുദ്ധിയാകാനും പേശികള്‍ ബലപ്പെടാനും ഉതകും. നിത്യവുമെന്നോണം കഴിക്കുന്ന ആഹാരത്തിന്‍റെ തോത് അമിതമാകാതെ നോക്കണം.

ശ്വസനം, ഹൃദയസ്പന്ദനം എന്നിവയുടെ നിരക്ക് കുറയാനും സന്ധികള്‍, പേശികള്‍ എന്നിവയുടെ ബലം മെച്ചപ്പെടാനും ഉതകുന്ന ലഘുവ്യായാമങ്ങള്‍ നിത്യവും ചെയ്യണം. ശ്വാസം നിലച്ചാൽ, ഹൃദയസ്പന്ദനവും മസ്തിഷ്കപ്രവര്‍ത്തനവും നിലച്ചാല്‍ ഭൗതികജീവിതവും നിലക്കും. വര്‍ദ്ധിച്ച് നിലകൊള്ളുന്ന അശുദ്ധവായു പുറത്തുപോകാഞ്ഞതുമൂലം പ്രാണവായുവിന് അകത്ത് പ്രവേശിക്കാനാകാതെ വന്നാല്‍ പ്രാണശക്തി ദുര്‍ബലമാകും. അശുദ്ധവായുവിനെ ക്രമത്തില്‍ പുറത്തുകളയാനായാല്‍ അന്തരീക്ഷവായു തനിയെ തന്നെ അകത്ത് പ്രവേശിക്കും. പ്രാണശക്തി മെച്ചപ്പെടും. ശ്വസനവ്യായാമവും പ്രാണായാമവും ശീലമാക്കണം. പ്രാണവായുവിനെ സാവധാനത്തിലും ദീര്‍ഘമായും ചുണ്ടിലൂടെ പുറത്തോട്ട് വിട്ടശേഷം വായുവിനെ ഉടനെ തിരികെ വലിക്കാതെ കുറച്ചുനേരം പ്രതിരോധിച്ച് നിര്‍ത്തണം. ഇങ്ങിനെ പരിശീലിക്കുക വഴി ശ്വസനനിരക്കിനെ കുറയ്ക്കാനാകും. ദിവസത്തില്‍ അഞ്ചുതവണയെന്നോണം പ്രാണായാമം അനുഷ്ഠിക്കുന്നത് പ്രാണശക്തിയുടെ വര്‍ദ്ധനവിന്, ആത്മബോധകലകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഉതകും. ആയാമം എന്നാല്‍ ശ്വസിക്കാതെ ഇരിക്കുക എന്നാണര്‍ത്ഥം. അന്തരീക്ഷവായുവിനെ മൂക്കിലൂടെ വേഗത്തിലും ഘട്ടഘട്ടമായും വലിച്ച് പരമാവധി അളവില്‍ നെഞ്ചില്‍ നിറയ്ക്കണം. ദേഹം മുഴുവൻ വ്യാപിക്കാന്‍ ഉതകുംവിധത്തിൽ അന്തരീക്ഷവായുവിനെ കുറെനേരം പിടിച്ചുവെയ്ക്കണം. കായികപേശീകളുടെ വികാസത്തിന് ഉതകുന്ന ഏതാനും സന്ധിവ്യായാമങ്ങളും വിരലറ്റങ്ങളെ കൂട്ടിമുട്ടിച്ചുള്ള മുദ്രവ്യായാമങ്ങളും വിരലുകൾ അകത്തി പിടിച്ച് മുദ്രവിപരീതങ്ങളായ വ്യായാമങ്ങളും പ്രാണായാമത്തിന് മുന്നോടിയായി ചെയ്യണം.

മനുഷ്യന്‍ അനുഭവിക്കുന്ന മാനസികപ്രയാസങ്ങളുടെ കാരണങ്ങളില്‍ അധികവും ഭൂതകാലത്തിലെ അന്യവിഷയങ്ങള്‍ സംബന്ധിച്ച് ധരിച്ചുവെച്ച ഓര്‍മ്മകളും അതിനെ തുടര്‍ന്ന് ഉളവായ സങ്കല്‍പ്പങ്ങളുമാണ്. ചിലരുടെ പ്രയാസങ്ങളുടെ കാരണം ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ്. സങ്കൽപ്പങ്ങളുടെയും ആശങ്കകളുടെയും ഓര്‍മ്മകളുടെയും ധാരണകളുടെയും വിശ്രമഘട്ടമാണ് ഉറക്കം. നിത്യവും 8 മണിക്കൂര്‍ നേരം ഉറങ്ങണം. മറയേണ്ട വിഷയങ്ങളും മറയേണ്ട ആളുകളും രാതി നേരത്തും ഉറക്കനേരത്തും മറഞ്ഞുകിട്ടും. മത്സ്യങ്ങള്‍ക്കും പാമ്പുകള്‍ക്കും കണ്‍പോളകളില്ല എന്നത് ശ്രദ്ധേയമാണ്. പാമ്പിന് കാലുകളും കര്‍ണ്ണപുടവും ഇല്ല. കണ്ണടക്കാന്‍ പോളകള്‍ ഉണ്ടായിട്ടും അത് ഉപയോഗിക്കാന്‍ അറിയാത്തവരത്രേ മനുഷ്യന്‍.

കാനഡക്കാരുടെ ശരാശരി ആയുസ്സ്ദൈർഘ്യം 81 വര്‍ഷമാണ്. കേരളത്തിലെ ആയുസ്സുനിരക്ക് 76 ഉം ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ അത് 41 ഉം ആണ്. സൂര്യപ്രകാശത്തിന്‍റെ അനുഗ്രഹം ഏറെയുള്ള ആഫ്രിക്കന്‍രാജ്യങ്ങളില്‍  ആയുസ്സുദൈര്‍ഘ്യം കുറവാണ്. ഇത്തരം യാഥാര്‍ത്ഥ്യങ്ങളുടെ നേരെ കണ്ണടയ്ക്കാനുള്ള അഭ്യാസം നേടിയവരുടെ എണ്ണം കൂടികൂടി വരികയാണ്. മനുഷ്യന്‍റെ ഉയര്‍ന്ന ആയുസ്സുദൈർഘ്യം ആധുനിക കാലഘട്ടത്തില്‍ ഏകദേശം 124 വയസ്സില്‍ താഴെയാണ്. അകാലമരണത്തിലോട്ട് നയിക്കുന്ന കാരണങ്ങള്‍ ഓരോ ദേശത്തും വിത്യസ്തമാണ്. ഇന്ത്യ, ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ അപകടം മൂലം മരിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടുതലാണ്. മലേറിയ, ക്ഷയരോഗം, എയിഡ്സ്, ശ്വാസകോശാര്‍ബുദം, വൃക്കസ്തംഭനം എന്നിവയെല്ലാം മരണത്തിലോട്ട് നയിക്കുന്ന രോഗങ്ങളാണെങ്കിലും ഇവയുടെ മുന്‍പന്തിയില്‍ നിലകൊള്ളുന്നത് ഹൃദ്രോഗമൊ രക്തധമനീരോഗങ്ങള്‍  മൂലമുള്ള മസ്തിഷ്കാഘാതമൊ ആണ്. രക്തസമ്മര്‍ദ്ദവ്യതിയാനം, ധമനീകാഠിന്യരോഗങ്ങള്‍  എന്നിവയെ പ്രതിരോധിക്കുന്നതും പരിഹരിക്കുന്നതും വാര്‍ദ്ധക്യഅതിജീവനമാണ്‌.


രക്തധമനികളില്‍ ഊറിയ ഖനീജങ്ങള്‍, ഘനലോഹാംശങ്ങള്‍ എന്നിവ കലര്‍ന്ന അശ്മരീഅവഷിപ്തങ്ങളെ ദൂരികരിക്കാനും രക്തധമനികളിലെ ഇലാസ്തികതയെ വര്‍ദ്ധിപ്പിക്കാനും കൂടാതെ ഫൈബ്രോസിസ്, അമൈലോയിഡോസിസ്, അഡ്‌വാന്‍സിട് ഗ്ലയികേഷന്‍  എന്‍ഡ് പ്രൊഡകറ്റ് ഡിസിസസ് എന്നിവ പോലുള്ള വാർദ്ധക്യമാറ്റങ്ങളെ ആരംഭത്തിലെ പരിഹരിക്കാനും ശീതമേഖലാപ്രദേശത്തുള്ളവര്‍ ഉഷ്ണയിനം ചവർപ്പ് ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം. ക്രട്ടേഗസ് ഓക്സികാന്ത, സിന്‍ക്കോണ, അൽഫാൽഫ, ഓട്സ്, ടെർമിനേലിയ കെബുല, ഗൈനോകാര്‍ഡിയ എന്നിവ ചവര്‍പ്പുരസമുള്ളവയാണ്. ഉഷ്ണമേഖലാപ്രദേശത്തുള്ളവര്‍ ശീതയിനം ചവര്‍പ്പ് ഔഷധങ്ങളെയും സൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം. അക്കേഷ്യ കാറ്റെച്ചു, കിനോ, ടെർമിനേലിയ അര്‍ജുന, എംബ്ലിക്ക ഫൈലാന്താസ്, ഹോളറീന ആന്റിഡിസന്‍ട്രിക, റൂബിയ കോര്‍ഡിഫോളിയ, വയോള ഓഡറേറ്റ, ക്യുർക്കസ്, അരേക്ക കാറ്റേച്ചു എന്നിവ ശീതവീര്യമുള്ള ഔഷധങ്ങളാണ്. കൈപ്പുരസമുള്ള മരുന്നുകളെയും അതിസൂക്ഷ്മ അളവില്‍ ഉപയോഗിക്കാം.


സംയോജകകലകൾ, ഫൈബ്രോബ്ലാസ്റ്റ് കോശങ്ങള്‍ എന്നിവ ക്ഷയിക്കുന്നത് വാർദ്ധക്യത്തിന്‍റെ സൂചനയാണ്. മുഴകൾക്ക് വലുപ്പം വെയ്ക്കുന്നതും അത് സമീപഭാഗങ്ങളിലോട്ട് വ്യാപിക്കുന്നതും മറ്റും മുഴയുടെ കവചത്തിലെ സംയോജനകലകൾ ദുര്‍ബലമാകുന്നതുമൂലമാണ്. സംയോജകകലകള്‍, അസ്ഥി, സന്ധി, ഹൃദയപേശികള്‍, ചർമ്മം, ത്വക്ക്, രക്തം എന്നിവയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഗന്ധകം എന്നിവ ലഘുവായ തോതില്‍ വേണ്ടതുണ്ട്. ഇൻസുലിൻ, തയാമിന്‍, ബയോട്ടിന്‍, ഗ്ലുട്ടാതയോന്‍ എന്നിവയുടെ രൂപീകരണത്തിനും ധമനീകാഠിന്യം, രക്തം കട്ടപിടിക്കല്‍, തളിരസ്ഥികളുടെ ശോഷണം, ചര്‍മ്മത്തിലെ ചുളിവ്, മുടികൊഴിച്ചില്‍, വികീരണദോഷങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിനും ലഘുവായ തോതില്‍ ഗന്ധകം ആവശ്യമാണ്‌. ഗന്ധകം അടങ്ങിയ ദ്രവ്യങ്ങള്‍ അമിത അളവില്‍ വിഷ സമാനമാണ്. അതിസൂക്ഷ്മ അളവില്‍ അമൃത് സമാനവുമാണ്. തൂജ, വിസ്കം ആല്‍ബം, കടുക്ക, ആര്യവേപ്പ്, ആവണക്ക്, ആർണിക്ക, പുകയില, അൽഫാൽഫ, സാൽവിയ, കടുക്, ഉലുവ, വെളുത്തുള്ളി, ഇഞ്ചി, കായം, അതിവിടയം, കറ്റാര്‍വാഴ, പുതീന തുടങ്ങിയ സസ്യങ്ങളില്‍ ഗന്ധകം കലര്‍ന്നിട്ടുണ്ട്. ധമനീകാഠിനത്തിന് ഇരുമ്പ് (ഫെറിറ്റിന്‍) കൂടാതെ അധികം അളവിലുള്ള ഗന്ധകവും (ഹോമോസിസ്റ്റീന്‍) ഒരു കാരണമാണ്. ഇരുമ്പ് (ബീറ്റുറൂട്ട്, എള്ള്, കരിമ്പ്), ഗന്ധകം (കായം, ഇഞ്ചി, വെളുത്തുള്ളി), സ്വര്‍ണ്ണം (മുന്തിരി, അല്‍ഫാല്‍ഫ, യൂക്കാലിപ്റ്റസ്, വിഴാലരി) എന്നിവയുടെ അതിസൂക്ഷ്മ കണികകള്‍ കലര്‍ന്ന സസ്യഔഷധങ്ങളുടെ അഭിഷേകം ധമനീകാഠിന്യത്തെ ലഘുവാക്കാനായി  ഉപയോഗിക്കാം.


ചാലുകളുടെയും പേശീകോശങ്ങള്‍, ഹൃദയകോശങ്ങള്‍, കോശസ്തരങ്ങള്‍ എന്നിവയുടെയും എലാസ്റ്റികത മെച്ചപ്പെടാൻ വിറ്റാമിൻ ഇ അടങ്ങിയ ആഹാരദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തണം. ബദാം, കശുവണ്ടി, അണ്ടിപരിപ്പുകള്‍, മാങ്ങ, സൂര്യകാന്തി, ചീര, നിലക്കടല, മുളച്ച വിത്തുകള്‍, വറ്റല്‍മുളക് എന്നിവയില്‍ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. പച്ചമുളകില്‍ വിറ്റാമിൻ സി, സാലിസിലിക് അമ്ലം, മാന്‍ഗനീസ്, മഗ്നീഷ്യം, ചെമ്പ്, സിങ്ക്, ഇരുമ്പ്, ബോറോണ്‍ എന്നിവയും മൈറിസെറ്റിന്‍ ഘടകവും ഉള്‍പ്പെട്ടിട്ടുണ്ട്. വാര്‍ദ്ധക്യമാറ്റങ്ങളെ പ്രതിരോധിക്കാനും പ്രമേഹം (Doctrine of Signature), ധമനീകാഠിന്യം, അര്‍ബുദം എന്നിവ അടക്കമുള്ള രോഗങ്ങളെ സമാന ആശയത്തില്‍ പരിഹരിക്കാനും ഉതകുന്ന ഒന്നാണ് പച്ചമുളക്. അസ്ഥിക്ഷയത്തെ പ്രതിരോധിക്കാനും ലഘൂകരിക്കാനും സഹായകമായ ലഘു ഖനീജമാണ് ബോറോണ്‍ (2 മില്ലി ഗ്രാം/ദിവസം). ബദാം, നിലക്കടല, പാവയ്ക്ക എന്നിവയിലേതുപോലെ പച്ചമുളകിലും ആവശ്യമായ അളവില്‍ ബോറോണ്‍ അടങ്ങിയിട്ടുണ്ട്.


ശരീരത്തിന് ആവശ്യമായ അളവില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഖനീജങ്ങള്‍, ലോഹകണികകള്‍ എന്നിവയും ഈസ്ട്രജന്‍ സമാന ഘടകങ്ങളും അടങ്ങിയ ഒരു ഔഷധ സസ്യമാണ് മെഡികാഗോ സറ്റൈവ (അല്‍ഫാല്‍ഫ). പുരാതന ഇറാനിലെ ഒരു മുഖ്യ ഔഷധവിപണകേന്ദ്രമായിരുന്നു ‘Medes land’. ഇതില്‍ നിന്നാണ് Medicine, Media, Medicago എന്നീ പദങ്ങളുടെ ഉത്ഭവം. ഭൂമിയില്‍ മനുഷ്യന്‍ ആദ്യമായി കൃഷിചെയ്ത സസ്യങ്ങള്‍ ബാര്‍ലി, ഗോതമ്പ്, ബദാം, അല്‍ഫാല്‍ഫ എന്നിവയത്രേ. കന്നുകാലികള്‍ക്കുള്ള തീറ്റപ്പുല്ല് എന്ന നിലയിലാണ് അല്‍ഫാല്‍ഫാപയറിനെ കൃഷിചെയ്തത്. അല്‍ഫാല്‍ഫയുടെ വേരുകള്‍ക്ക് മണ്ണില്‍ നിന്ന് സൂക്ഷ്മയിനം സ്വര്‍ണ്ണം കണികകളെ ആഗീരണം ചെയ്യാനുള്ള പ്രത്യേക ശേഷിയുണ്ടത്രേ. തേനീച്ചകള്‍ക്ക് കുങ്കുമം, അതിവിടയം എന്നിവയുടെ പൂക്കള്‍ എന്നപോലെ അല്‍ഫാല്‍ഫയുടെ പൂക്കളും ഏറെ പ്രിയപ്പെട്ടതാണ്. അല്‍ഫാല്‍ഫ നിലനിന്ന മണ്ണ്‌ ഇതിന്‍റെ പയര്‍വിത്തുകള്‍ വീണ്ടും മുളക്കുന്നതിനെ തടയും (ഓട്ടോടോക്സിസിറ്റി). ഗോതമ്പ്, കാപ്പി, തേയില, പുകയില, നിലക്കടല, തക്കാളി, ആപ്പിള്‍ (ഉഷ്ണം); കുമ്പളങ്ങ, നെല്ല്, മണിച്ചോളം മുന്തിരി, അമേരിക്കന്‍ ജിന്‍സെങ്ങ് (ശീതം) എന്നീ സസ്യങ്ങളും ഇത്തരം സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. പുനരുജ്ജീവനത്തെ പ്രതിരോധിക്കുന്ന (Doctrine of Signature) ഈ പ്രതിഭാസത്തെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുന്ന ഇനമായി ദേഹപ്രകൃതി അനുസരിച്ച് തഥര്‍ത്ഥകാരിയെന്നോന്നോണം പ്രയോജനപ്പെടുത്താനാകും. അല്‍ഫാല്‍ഫ, പനാക്സ് ജിൻസെങ് എന്നിവയുടെ വീര്യം ഉഷ്ണമാണ്‌. പനാക്സ് എന്ന പദത്തിന്‍റെ അര്‍ത്ഥം അമൃത് എന്നാണ്. ഉഷ്ണ ദേഹപ്രകൃതിക്കാര്‍ക്ക് ഉഷ്ണയിനങ്ങളെ ഉഷ്ണദോഷ വിപരീതമരുന്ന് എന്ന നിലയില്‍ അഭിഷേകമായി ഉപയോഗിക്കാനാകും. കൊറിയന്‍ ജിന്‍സെങ്ങ്, അമുക്കുരം എന്നിവയുടെ വീര്യം ഉഷ്ണമാണ്‌. അമേരിക്കന്‍ ജിന്‍സെങ്ങിന്‍റെ വീര്യം ശീതമാണ്. ജിന്‍സെങ്ങ്, മെഡികാഗോ സറ്റൈവ എന്നിവ ഹോമിയോപ്പതി വിഭാഗത്തില്‍ പുനരുജ്ജീവന ഔഷധം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ട് ഔഷധങ്ങളാണ്. ഔഷധസസ്യത്തിന്‍റെ സാരംശത്തെ സംസക്കരിച്ചും നേര്‍പ്പിച്ച് ലഘുവാക്കിയും മധുരം ചേര്‍ത്ത് ശുദ്ധമാക്കിയുമാണ് പ്രയോജനപ്പെടുത്തുന്നത്. 


വികസ്വരരാജ്യങ്ങളിൽ അകാലമരണത്തിന്‍റെ മുഖ്യകാരണം പകർച്ചവ്യാധിയിനം രോഗങ്ങളാണെങ്കിൽ വികസിതരാജ്യങ്ങളിൽ അത് ധമനീകാഠിന്യരോഗങ്ങള്‍, ലൈംഗികയിനം അവയവങ്ങളിലെ അര്‍ബുദം എന്നിവയാണ്. സ്തനം, പ്രോസ്റ്റേറ്റ് എന്നിവ അടക്കമുള്ള ലൈംഗിക അവയവങ്ങളിലെ അര്‍ബുദത്തെ പരിഹരിക്കാന്‍ സസ്യയിനം സ്ത്രീ ഹോര്‍മോണുകള്‍ ഉതകും എന്നതും തഥര്‍ത്ഥകാരി ആശയമാണ്. അല്‍ഫാല്‍ഫയില്‍ എന്നപോലെ സോയാബീന്‍, ഫ്ലാക്സീഡ്, സൂര്യകാന്തി, ആപ്പിള്‍, ഓട്സ്, മുന്തിരി, പപ്പായ, എള്ള്, കാപ്പി, വെളുത്തുള്ളി, കാബേജ്, ട്രഫോളിയ പ്രാടെന്‍സ്, ഇരട്ടിമധുരം, സാല്‍വിയ, സിമിസിഫുജ, ജിൻസെങ്, തുജ എന്നിവയിലും ഫൈറ്റോഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദതോത് കുറഞ്ഞതുമൂലമുള്ള രോഗാവസ്ഥകളില്‍ അതിനെ മെച്ചപ്പെടുത്താന്‍ തൂജ, അല്‍ഫാല്‍ഫ; ജിന്‍സെന്‍ങ്ങ് എന്നിവയെ ദേഹപ്രകൃതി അനുസരിച്ച് പ്രയോജനപ്പെടുത്തണം. ദേശപ്രകൃതി, കാലപ്രകൃതി,  ദേഹപ്രകൃതി, പ്രായപ്രകൃതി, ദോഷപ്രകൃതി,   രോഗലക്ഷണങ്ങള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലുള്ള കാര്യശരീര സംരക്ഷണതന്ത്രമാണ് പുനരുജ്ജീവനകായകല്‍പ്പം.


                                       **


No comments:

Post a Comment