ദൃശ്യപ്രപഞ്ചത്തില്‍ അന്വേഷിച്ചാല്‍ മാത്രം അറിയുന്ന വിഷയങ്ങളും അല്ലാത്തയിനം വിഷയങ്ങളും ഉണ്ട്. അന്വേഷിച്ചാല്‍ മാത്രം കണ്ടെത്തുന്ന വിഷയങ്ങളോടുള്ള താല്‍പര്യമാണ് ഇച്ഛ. ഇച്ഛാശക്തി മുഖേനെ തിരിച്ചറിയുന്ന മനുഷ്യനിലെ ഉയര്‍ന്ന ശേഷിയാണ് ആത്മബോധം. മനസ്സ് ഒരു ഭൗതിക ഊര്‍ജ്ജപ്രതിഭാസമാണ്. പ്രാണശക്തി, അഹന്താദോഷങ്ങള്‍ എന്നിവയും ഭൗതികമാണ്. ആത്മബോധം, സത്യബോധം എന്നിവ അഭൗതികയിനം ഊര്‍ജ്ജപ്രതിഭാസങ്ങളാണ്. ആത്മബോധത്തോടൊപ്പം സഹചാരിയായി മേഘമെന്നോണം നിറഞ്ഞ് നിലകൊള്ളുന്ന ഊര്‍ജ്ജ ആശയങ്ങളാണ് ആത്മബോധകലകള്‍. ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, ഐശ്വര്യം, യശസ്സ്, സ്ഥൈര്യം, സൌന്ദര്യം, ആനന്ദം എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ആത്മബോധകലകള്‍. യൗവനത്തിലെ ആത്മബോധകലകള്‍ ഭാഗികമായി ഭൗതികമാണ്.
കാര്യശരീരത്തിന്‍റെ കാരണം ആത്മബോധമാണ്. ആത്മബോധകലകളുടെയും യജമാനനായ
ആത്മബോധത്തിന്‍റെയും കാരണം സത്യബോധമാണ്. ആത്മബോധകലകള്‍ ജന്മസഹജമാണ്. ഇവയ്ക്ക്
അന്നം വേണ്ടതില്ല. ഇവയെ സംരക്ഷിക്കേണ്ടതില്ല. ഗർഭസ്ഥഘട്ടത്തിലും ശൈശവത്തിലും
ആത്മബോധകലകള്‍ വികാസാവസ്ഥയിലാണ്, അഭൗതികവുമാണ്. ആത്മബോധകലകള്‍ കാമമനസ്സിനെയൊ
സ്ഥൂലശരീരത്തെയൊ ഇവയുടെ കര്‍മ്മങ്ങളെയൊ ഒട്ടും തന്നെ നിയന്ത്രിക്കുന്നില്ല.
ആത്മബോധകലയായ ജീവശക്തിയും കാര്യശരീരത്തിന്‍റെ അംശമായ പ്രാണശക്തിയും
വിഭിന്നങ്ങളാണ്. കാര്യശരീരം ശുദ്ധമാകുമ്പോള്‍, അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കുമ്പോള്‍,
സല്‍ക്കർമ്മങ്ങൾ ചെയ്‌ത് പൂർവ്വകര്‍മ്മ ബന്ധനങ്ങളില്‍ നിന്ന് വിമുക്തമാകുമ്പോള്‍,
പുണ്യകര്‍മ്മഫലത്യാഗം ചെയ്ത് സൂക്ഷ്മാവരണങ്ങളെ ലഘുവാക്കുമ്പോള്‍ സ്ഥൂല, സൂക്ഷ്മ
ആവരണങ്ങളില്‍ നിന്ന് സ്വതന്ത്രമാകാന്‍ ആത്മബോധത്തെ സഹായിക്കുക എന്നതാണ്
ആത്മബോധകലകളുടെ കര്‍ത്തവ്യം.
ആത്മബോധം അഭൗതികമാണ്, പരിശുദ്ധമാണ്. കാര്യശരീരവും
കാര്യശരീരത്തോടൊപ്പമുള്ള അഹന്താദോഷങ്ങള്‍, സാഹചര്യം എന്നിവയും ഭൗതികമാണ്,
അശുദ്ധമാണ്. ഭൗതികവും അശുദ്ധവുമായ കാര്യശരീരവും അഭൗതികവും പരിശുദ്ധവുമായ
ആത്മബോധവും തമ്മില്‍ ചേരുകയില്ല. ഇവയെ ചേര്‍ക്കുന്നതില്‍ ഒന്ന് ധര്‍മ്മബോധമാണ്.
മറ്റൊന്ന് ആത്മബോധകലകളാണ്. അനേകം പുനര്‍ജന്മങ്ങളിലൂടെ കടന്നുപോന്നപ്പോള്‍,
കാര്യശരീരവുമായി നിരന്തരം ബന്ധപ്പെട്ടപ്പോള്‍ ആത്മബോധകലകള്‍ക്കും ഭാഗികമായി ഭൗതികത
കൈവന്നു. ഭൗതികത വന്ന കര്‍മ്മശക്തിയാണ് ജീവശക്തി. ഭൗതികത വന്ന ജീവശക്തിയാണ്
ഇച്ഛാശക്തി. താല്‍പര്യം, ശ്രദ്ധ, സൃഷ്ടിപരത എന്നിവ
ഇച്ഛാശക്തിയുടെ ഗുണങ്ങളാണ്. ഭൗതികത വന്ന ഇച്ഛാശക്തിയാണ് ജ്ഞാനശക്തി. ഓരോരുത്തരിലും
നിലകൊള്ളുന്ന കര്‍മ്മശക്തി, ജീവശക്തി, ഇച്ഛാശക്തി,
ജ്ഞാനശക്തി എന്നിവ കാര്യശരീരവുമായൊ കാര്യശരീരത്തിന് പുറമെയുള്ള സാഹചര്യവുമായൊ
ചേരണമെങ്കില്‍ കാര്യശരീരം, സാഹചര്യം എന്നിവ ശുദ്ധിയില്‍ നിലകൊള്ളണം.
കാര്യശരീരത്തെയും ചുറ്റുമുള്ള സാഹചര്യത്തെയും ശുദ്ധിചെയ്യേണ്ടത്, കാര്യശരീരത്തെയും സാഹചര്യത്തെയും സൗമ്യതയിൽ നിലനിര്‍ത്തേണ്ടത് ആന്തരിക
മനസ്സിന്‍റെ കർത്തവ്യമാണ്. ഓര്‍മ്മ, മനനം, യുക്തി, ഭാവന, സമചിത്തത, കാരുണ്യം,
മഹാബലി എന്നിവയെ സ്വായത്തമാക്കിയ ആന്തരിക മനസ്സിന് ഭൗതികത വന്ന ആത്മബോധകലകളുമായി
ബന്ധപ്പെടാനാകും. ഭൗതികജീവിതത്തെ സ്ഥൂലശരീരം കൊണ്ട് അനുഭവിക്കുന്നത്
ബാഹ്യമനസ്സാണെങ്കില്‍ ആത്മീയജീവിതത്തെ അനുഭവിക്കുന്നത് ആത്മബോധകലകളോട് ചേരാനിടയായ
ശുദ്ധവും വികസിതവുമായ ആന്തരിക മനസ്സാണ്. ശുദ്ധി നേടിയ കാര്യശരീരത്തിന്, അതിലെ പരിശുദ്ധവും
സ്വാതികവുമായ ആന്തരിക മനസ്സിന് ആത്മബോധകലകളുമായി ചേരാനായാല്‍ ആന്തരിക മനസ്സിന്
പൂര്‍ണ്ണത കൈവരികയും അത്മബോധവുമായി ചേരാനുള്ള അര്‍ഹത കൈവരികയും ചെയ്യും.
മനുഷ്യനിലെ സത്തയായ ആത്മബോധം അഭൗതികമാണ്. ഭൗതികമായ സൂക്ഷ്മ, സ്ഥൂല ആവരണങ്ങളോടൊപ്പമാണ്
ആത്മബോധം നിലകൊള്ളുന്നത്. ആനന്ദമയകോശം, വിജ്ഞാനമയകോശം, ബുദ്ധിമയകോശം, കാമമയകോശം,
പ്രാണമയകോശം, അന്നമയകോശം എന്നിവ ഉള്‍പ്പെട്ടതാണ്
ആത്മബോധത്തിന്‍റെ ആവരണങ്ങള്‍. സ്വാതികം, രജസ്സ്, തമസ്സ്
ഗുണങ്ങളോടുകൂടിയ ആവരണങ്ങളെ ചിലര്‍ സൂക്ഷ്മശരീരം, സ്ഥൂലശരീരം എന്നിങ്ങിനേയും ചിലര്‍
കാരണശരീരം, കാര്യശരീരം എന്നിങ്ങിനേയും തരംതിരിച്ചുനോക്കി. ആനന്ദമയകോശം,
വിജ്ഞാനമയകോശം, ബുദ്ധിമയകോശം, കാമമയകോശം,
പ്രാണമയകോശം എന്നിവ ഉള്‍പ്പെട്ടതാണ് സൂക്ഷ്മശരീരം. സ്ഥൂലശരീരം തന്നെയാണ്
അന്നമയകോശം. മനോമയകോശം, പ്രാണമയകോശം, അന്നമയകോശം എന്നിവ ഉള്‍പ്പെട്ടതാണ്
കാര്യശരീരം. ആത്മബോധവും ആത്മബോധകലകളും നിലകൊള്ളുന്ന തലമാണ് കാരണശരീരം.
കാരണശരീരത്തിനും കാര്യശരീരത്തിനും ഇടയിലുള്ള തലത്തെ ചിലര്‍ നക്ഷത്രമണ്ഡലം എന്നും
വിളിച്ചു.
അന്നമയകോശം (Physical body).
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാനാകുന്ന ഭൗതികതലം. ഇത് ആഹാരം കൊണ്ട്
രൂപപ്പെട്ടതാണ്.
പ്രാണമയകോശം (Etheric body).
അന്നമയകോശത്തിലും അന്നമയകോശത്തിന് ചുറ്റും ചെറിയ ഒരു പ്രഭാവലയമേഘം പോലെ
നിലകൊള്ളുന്ന ഭൗതികതലം. അദൃശ്യമായ ഊര്‍ജ്ജ മര്‍മ്മകേന്ദ്രങ്ങള്‍, ഊര്‍ജ്ജചാലുകള്‍
എന്നിവ ഈ മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്നു. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍
കഴിയുകയില്ലെങ്കിലും ചലനങ്ങളിലൂടെ ഇതിനെ അറിയാകും (ഗ്രേ, ചുവപ്പ് കലര്‍ന്ന
നിറമെന്ന് വിശ്വസിക്കപ്പെടുന്നു. സാധാരണ അവസ്ഥയില്‍ സ്ഥൂലശരീരത്തില്‍ നിന്ന് 5 സെ.
മി വീതിയില്‍ വരെ നിലകൊള്ളുന്നു.).
കാമമയകോശം (Emotional body).
ബാഹ്യമനസ്സിനെ പ്രതിനിധീകരിക്കുന്ന ഊര്‍ജ്ജപാളിയാണിത്. അദൃശ്യമായ ഊര്‍ജ്ജമര്‍മ്മകേന്ദ്രങ്ങള്‍,
ഊര്‍ജ്ജചാലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു. ജാഗ്രത്തിലും
സ്വപ്നവേളയിലും പ്രവര്‍ത്തിക്കുന്നു. ഭൗതികമാണെങ്കിലും അവ്യക്തമാണ് (ഓറഞ്ച് നിറം.
ചിലപ്പോള്‍ എല്ലാവിധ നിറങ്ങളും ആകാം. സ്ഥൂലശരീരത്തില്‍ നിന്ന് 8 സെ.മി വീതിയില്‍
വരെ നിലകൊള്ളുന്നു.).
ബുദ്ധിമയകോശം (Mental body). ബുദ്ധി,
ചിന്ത എന്നിവ ഉള്‍പ്പെട്ട ആന്തരിക മനസ്സ് നിലകൊള്ളുന്ന തലം. ഭൗതികമാണെങ്കിലും
സൂക്ഷ്മമാണ് (മഞ്ഞനിറം എന്ന് കരുതപ്പെടുന്നു. 20 സെ. മി വരെ വീതിയില്‍
നിലകൊള്ളുന്നു.).
നക്ഷത്രമണ്ഡലം (Astral body).
കാര്യശരീരത്തിനും അഭൗതിക മേഖലയ്ക്കും മദ്ധ്യെയുള്ള ഭാഗം. ഭാവന, സ്വപ്നം എന്നിവയുടെ
തലമാണ് (പച്ച, പിങ്ക് നിറം. എല്ലാവിധ നിറങ്ങളോട് കൂടിയ തലമായും കണക്കാക്കുന്നു.
സ്ഥൂലശരീരത്തില്‍ നിന്ന് 30 സെ.മി വീതിയില്‍ വരെ നിലകൊള്ളുന്നു.).
വിജ്ഞാനമയകോശം (Etheric template body). സൂക്ഷ്മശരീരത്തിലെ അബോധതലമാണ്.
കാര്യശരീരത്തിനും കാരണശരീരത്തിനും ഇടയിലായി നക്ഷത്രമണ്ഡലത്തില്‍ നിലകൊള്ളുന്നു.
സ്വപ്നരഹിത നിദ്രാവേളയില്‍ സജീവമാകുന്ന തലം. ആന്തരിക മനസ്സ് ഇതിലൂടെ യാത്രചെയ്‌താല്‍
ആത്മബോധത്തിന്‍റെ പുറംവാതില്‍ വരെ എത്താം. പൂര്‍വ്വജന്മത്തിലെ കര്‍മ്മവിവരങ്ങള്‍
സംഭരിച്ചിരിക്കുന്നത് ഇവിടെയാണ്. ബാഹ്യമനസ്സിന് ഇതിലെ വിവരങ്ങള്‍ അജ്ഞാതമാണ് (നീലനിറം.
സ്ഥൂലശരീരത്തില്‍ നിന്ന് 60 സെ.മി വരെ വീതിയില്‍ നിലകൊള്ളുന്നു.).
ആനന്ദമയകോശം (Celestial body).
സൂക്ഷ്മശരീരത്തിലെ ഏറ്റവും വികസിതമായ അബോധതലം. ഭൗതികത നേടിയ ആത്മബോധകലകള്‍
നിലകൊള്ളുന്ന മണ്ഡലം. വര്‍ത്തമാനകാലത്തിലെ പുണ്യകര്‍മ്മവിവരങ്ങള്‍, പുണ്യകര്‍മ്മഫല
ത്യാഗവിവരങ്ങള്‍ എന്നിവയെ സംഭരിച്ചിരിക്കുന്ന തലം (പര്‍പില്‍, വൈലറ്റ് എന്നിവ കലര്‍ന്ന
നിറം. 80 സെ.മി വീതിയില്‍ നിലകൊള്ളുന്നു. 200 കിലോമീറ്റര്‍ വരെ വ്യാപിക്കാനാകുന്ന
തലം).
കാരണശരീരം (Ketheric template,
Causal body). ആത്മബോധം നിലകൊള്ളുന്ന അഭൗതിക തലം. അജ്ഞാതവും
ഗാഢനിദ്ര സമാനവുമായ അതിസൂക്ഷ്മതലം (വൈലറ്റ് കലര്‍ന്ന സ്വര്‍ണ്ണനിറമെന്നാണ് സങ്കല്‍പ്പം.
സ്ഥൂലശരീരത്തില്‍ നിന്ന് 100 സെ.മി വീതിയില്‍ വരെ നിലകൊള്ളുന്നു. അനന്തദൂരം വരെ
വ്യാപിക്കാനാകും.).
കാരണശരീര അതീതമണ്ഡലം. ശൂന്യതാസത്യസമാന പ്രപഞ്ചം (Cosmic body).
അന്നമയകോശം ഒഴിച്ചുള്ള ആവരണപാളികളെല്ലാം നഗ്നനേത്രങ്ങള്‍ക്ക്
അദൃശ്യമാണ്. പ്രാണമയകോശത്തിന് ഉണര്‍ച്ചാവേളയില്‍ സ്ഥൂലശരീരത്തില്‍ നിന്ന് 6 സെമി
വരെ വീതിയുണ്ടാകും. പ്രാണമയകോശത്തിന്‍റെ വീതി (ഓറ) ഉപകരണങ്ങളിലൂടെ കാണാനാകും.
അന്തരീക്ഷവായുവിനെ അകത്തോട്ട് വലിച്ചാല്‍ ഓറയുടെ കനം കുറഞ്ഞ് അത് 5 സെ. മി
തോതിലാകും. ഓട്ടം, ലൈംഗികകര്‍മ്മം, ഉറക്കം എന്നിവയില്‍ വീതി യഥാക്രമം വീതി 20 സെ. മി, 35 സെ. മി, 50 സെ. മി
എന്ന തോതില്‍ വരെ വര്‍ദ്ധിക്കും. സൂക്ഷ്മയിനം കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍,
പ്രസംഗിക്കുമ്പോള്‍ വീതി 1 സെ. മി വരെയായി കുറയും.
പ്രാണമയകോശം, കാമമയകോശം,
ബുദ്ധിമയകോശം എന്നീ സൂക്ഷ്മശരീരങ്ങള്‍ കാലദേശ സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നത് ഇന്ദ്രിയങ്ങളിലൂടെയും
അന്നമയകോശത്തിന്‍റെ കർമ്മങ്ങളിലൂടെയുമാണ്. ബാഹ്യമനസ്സ്, ആന്തരിക മനസ്സ്
എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേക ഇന്ദ്രിയകേന്ദ്രങ്ങളുണ്ട് എന്നും കരുതാവുന്നതാണ്.
അന്നമയകോശത്തില്‍ ഇന്ദ്രിയാവയവങ്ങള്‍ ഇല്ലെങ്കില്‍ പുതിയ വിഷയങ്ങളില്ല. വര്‍ത്തമാനകാല
ദൃശ്യപ്രപഞ്ചവുമില്ല. പഞ്ചേന്ദ്രിയങ്ങള്‍ വഴിയും ബാഹ്യമനസ്സ് വഴിയും ആത്മബോധകലകള്‍, ആത്മബോധം എന്നിവയെ അറിയാന്‍ കഴിയുകയില്ല. ആത്മബോധപ്രപഞ്ചത്തിലോട്ടുള്ള
ഇന്ദ്രിയം ആന്തരിക മനസ്സിലെ അവബോധാതീത ഇന്ദ്രിയമായ തുരിയമാണ്. ആത്മബോധത്തിന് ഭൗതിക
ഊർജ്ജങ്ങളുമായൊ ഭൗതിക അഹന്താകാലവുമായൊ അഹന്താദോഷങ്ങളുമായൊ ബന്ധങ്ങള്‍ ഒന്നും ഇല്ല.
അതിന് വികാരവിചാരങ്ങള്‍ ഇല്ല. ദുഃഖവും സന്തോഷവും ഇല്ല. അത് ജനിപ്പിക്കുകയൊ നശിപ്പിക്കുകയൊ
ചെയ്യുന്നില്ല. അതിനെ സംരക്ഷിക്കേണ്ടതുമില്ല. പൂര്‍വ്വജന്മങ്ങളിലെയും വര്‍ത്തമാനം,
ഭാവി എന്നീ കാലത്തിലെയും കാര്യശരീരകര്‍മ്മങ്ങള്‍ക്ക് ആത്മബോധം സാക്ഷിയാണ്. സാക്ഷിത്വവിവരങ്ങള്‍
സൂക്ഷിച്ചുവെയ്ക്കുന്നത് വിജ്ഞാനമയകോശത്തിലാണ്. മറ്റ് ജീവജാലങ്ങളിലെ ഭൗതിക
ശരീരഘടകാംശങ്ങള്‍, പഞ്ചഭൂതസങ്കേതങ്ങള്‍ എന്നിവ മനുഷ്യനിലേതുപോലെ
സമാനങ്ങളാണെങ്കിലും അവയ്ക്ക് വിശേഷാല്‍ബുദ്ധിയൊ ഉയര്‍ന്ന യുക്തിബോധമൊ
മനുഷ്യനിലേതുപോലെയുള്ള ആത്മബോധകലകളോ ഇല്ല.
ആത്മബോധം പൂര്‍ണ്ണമാണെങ്കിലും ആവരണങ്ങളുടെ ബന്ധനത്തിലാണ്.
ആത്മബോധത്തിന്‍റെ ആവരണങ്ങള്‍, സാഹചര്യം എന്നിവ അപൂർണ്ണങ്ങളായതിനാൽ ആവരണങ്ങളില്‍
ഒന്നായ മനസ്സ് അനുഭവിക്കുന്ന വിഷയങ്ങള്‍ എപ്പോഴും അപൂർണ്ണങ്ങളായിരിക്കും. ആന്തരിക
മനസ്സ് അനുഭവിക്കുന്ന സ്ഥായിയായ ദുഃഖത്തിന്‍റെ അടിസ്ഥാനം കൂടെയുള്ള ആവരണതലങ്ങള്‍,
സാഹചര്യവിഷയങ്ങള്‍ എന്നിവയിലെ അപൂര്‍ണ്ണതയും ഇവയിലെയെല്ലാം വര്‍ദ്ധിച്ച
അശുദ്ധിയുമാണ്. മനസ്സിന് ദുഃഖങ്ങളില്‍ നിന്ന് മോചനം നേടണമെങ്കില്‍ സാഹചര്യങ്ങളിലെ
ബാഹുല്യത്തില്‍ നിന്നും ആവരണതലങ്ങളിലെ അശുദ്ധിയില്‍ നിന്നും ഒപ്പം സൂക്ഷ്മശരീരത്തിന്‍റെ
കാഠിന്യത്തില്‍ നിന്നും ഇവയിലെ വൈഷമ്യങ്ങളില്‍ നിന്നും വിമുക്തമാകാനാകണം.
സാഹചര്യവിഷയങ്ങള്‍ സൃഷ്ടിക്കുന്ന സുഖദുഃഖങ്ങളെ കൂടുതലും അനുഭവിക്കുന്നത്
ബാഹ്യമനസ്സാണ്. കാര്യശരീരം സാഹചര്യവിഷയങ്ങളുമായി നിരന്തരം ഇടപഴകിയപ്പോള്‍
മനോമയകോശത്തില്‍ രൂപപ്പെട്ട മോഹങ്ങളെയും മറ്റും പൂര്‍ത്തികരിക്കുന്നതിനിടയില്‍ ചെയ്തുപോയ
അഹിതകർമ്മങ്ങളെയാണ് പാപം എന്ന് പറയുന്നത്. പാപകര്‍മ്മങ്ങള്‍, കര്‍മ്മഫലങ്ങള്‍, അഹന്താകാലം,
അഹന്താദേശം, അഹന്താദോഷങ്ങള്‍, ബാഹ്യമനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം, വീര്യം, പരിശുദ്ധി, സ്ഥിരത, ഏകത്വം,
പൂര്‍ണ്ണത, മുക്തി, ശൂന്യത തുടങ്ങിയ ആന്തരിക
മനസ്സിന്‍റെ വിഷയങ്ങളെല്ലാം ആത്മബോധകലകളുടെ വിഷയങ്ങള്‍ കൂടിയാണ്.
ആത്മബോധത്തെ സംബന്ധിച്ച് ശ്രദ്ധ, സൃഷ്ടിക്രീഡ, ഇച്ഛ എന്നിവയോടുള്ള മോഹമായിരുന്നു ആദ്യപാപം. വിശ്വപ്രപഞ്ചത്തിന്‍റെ
ഉല്‍പത്തി സംബന്ധിച്ച് അഹന്താതത്വം ഓതി കൊടുത്ത സങ്കല്‍പ്പങ്ങളും വിവരങ്ങളും ഭാവനകളും
ഏറ്റകുറച്ചിലുകളോടെയും ചില്ലറ പരിഷ്കാരങ്ങളോടെയും ഒക്കെ അത് വിജ്ഞാനമയകോശത്തില്‍
എന്നും കാത്തുസൂക്ഷിച്ചുപോരുന്നുണ്ട്. 70 ലക്ഷം സംവത്സരങ്ങളിലെ പൂര്‍വ്വചരിത്രത്തിലൂടെ, 25 ലക്ഷം സംവത്സരങ്ങളിലെ സംസ്കരണങ്ങളിലൂടെ, 3 ലക്ഷം
സംവത്സരങ്ങളിലെ പരിഷ്കാരങ്ങളിലൂടെ, 830 കോടി അംശങ്ങളിലൂടെ ആത്മബോധം
അതിന്‍റെ മോഹങ്ങളുടെ ബാക്കിപത്രവുമായി, കര്‍മ്മഫലഭാരങ്ങളുമായി,
മോക്ഷമാര്‍ഗ്ഗ സൂത്രങ്ങളുമായി പുനർജ്ജനിച്ചുകൊണ്ടേയിരിക്കുന്നു. നിലവിലുള്ള ആവരണങ്ങൾ
നശിക്കുമ്പോൾ കൂടുതല്‍ കൂടുതല്‍ ഭാരമേറിയ ആവരണങ്ങളെ സ്വീകരിക്കാൻ ആത്മബോധകലകളും
ആത്മബോധവും നിര്‍ബ്ബന്ധിതനായികൊണ്ടേയിരുന്നു.
ജനനം, വളര്‍ച്ച, യൗവനജീവിതം, രോഗം, രോഗപരിഹാരം,
സുഖം, സന്തോഷം, വാര്‍ദ്ധക്യം,
പൂര്‍ണ്ണായുസ്സ് തുടങ്ങിയ കാര്യശരീരത്തിന്‍റെ വിഷയങ്ങള്‍ക്കെല്ലാം ചില
ഉപാധികളുണ്ട്. അതിൽ മുഖ്യമായത് കാലദേശസാഹചര്യങ്ങള്‍, അഹന്താദോഷങ്ങള്‍, സൂക്ഷ്മയിനം
ആവരണപാളികള്‍, ആത്മബോധകലകള്‍, ആത്മബോധം എന്നിവയാണ്.
കാര്യശരീരത്തിന്‍റെ ഭൗതിക ഉപാധിയായ ആഹാരം രൂപംകൊണ്ടത് കാലദേശസാഹചര്യമായ
അഹന്താപ്രപഞ്ചത്തില്‍ നിന്നാണ്. ഉപാധികളുള്ളതെല്ലാം നശിക്കും. ഉപാധികളുള്ള ആശയങ്ങളും
ഊര്‍ജ്ജങ്ങളും മനസ്സും പ്രാണശക്തിയും സ്ഥൂലശരീരവും എല്ലാം തന്നെ ഒരിക്കല്‍ നശിക്കും.
ഭൗതികമായ സ്ഥൂലശരീരത്തോടൊപ്പമുള്ള അഭൗതികയിനം ആശയ ഊര്‍ജ്ജവിശേഷമായ ആത്മബോധം
ഉപാധിരഹിതനാണ്, അനശ്വരമാണ്. ഈ ജന്മത്തിലെ സഞ്ചിതപുണ്യവിവരങ്ങള്‍, പൂര്‍വ്വജന്മങ്ങളിലെയും
ഈ ജന്മത്തിലെയും പുണ്യകര്‍മ്മ ത്യാഗവിവരങ്ങള്‍ ഉള്‍പ്പെട്ട അബോധമനസ്സ്; പുണ്യപാപകര്‍മ്മങ്ങള്‍,
കര്‍മ്മഫലങ്ങള്‍, പ്രാരാബ്ദകര്‍മ്മങ്ങള്‍ എന്നിവ ഉള്‍പ്പെട്ട
സൂക്ഷ്മയിനം ഉപബോധമനസ്സ്; ആന്തരിക മനസ്സ്, ബാഹ്യമനസ്സ്, പ്രാണശക്തി,
ഇന്ദ്രിയങ്ങൾ, സ്ഥൂലശരീരം, അഹന്താദോഷങ്ങള്‍, ഭൗതികവിഷയങ്ങള്‍, അഹന്താദേശം,
അഹന്താകാലം എന്നിവയുടെയെല്ലാം തടവറയിലാണ് ആത്മബോധം. ആത്മബോധം
ദൃശ്യപ്രപഞ്ചത്തില്‍ ജനിച്ചതല്ല. സത്യബോധത്തില്‍ നിന്ന് വേറിട്ട് എത്തിയതാണ്. സത്യപ്രപഞ്ചത്തില്‍
ആയിരുന്നപ്പോള്‍ ആദ്യഘട്ടത്തില്‍ ഒരു പരിശുദ്ധ സ്വതന്ത്ര ആശയമായിരുന്നു. അഹന്താതത്വപ്രപഞ്ചത്തില്‍
എത്തിയത് സഹചാരികളായ ആത്മബോധകലകളെയും കൊണ്ടാണ്. ഒരു ഇടവേളയ്ക്ക് ശേഷം ആത്മബോധം
വീണ്ടും സത്യബോധത്തോട് ചേരും. ആത്മബോധത്തിന് ജനനമരണങ്ങള്‍ ഇല്ല. സൃഷ്ടി, സ്ഥിതി,
ക്രമം എന്നിവ സംബന്ധമായ ഇച്ഛയും അതിനെ തുടര്‍ന്നുള്ള കുറ്റബോധവും സത്യമാതാവില്‍ നിന്നുള്ള
വേര്‍പാട് നിമിത്തമുള്ള നൊമ്പരവും ആത്മബോധത്തിൽ അടിച്ചേൽപ്പിച്ചതാണ്.
ആത്മബോധത്തിന്‍റെ അടുത്ത് എത്തുന്ന ആന്തരിക മനസ്സിന് അനുഭവപ്പെടുന്ന വേദനകള്‍ക്ക്
കാരണം ആവരണങ്ങളിലെ അശുദ്ധിയും അതിന്‍റെ ഭാരവുമാണ്. ആവരണങ്ങളിലെ അശുദ്ധിക്ക് മുഖ്യകാരണം
അഹന്താസാഹചര്യത്തില്‍ നിന്ന് എത്തിയ അഹന്താദോഷങ്ങളും അവ മൂലം കാര്യശരീരം ചെയ്ത
പാപകര്‍മ്മങ്ങളുമാണ്. കാര്യശരീരത്തിലെ വര്‍ദ്ധിച്ചുവരുന്ന കാമമോഹ അശുദ്ധികളുടെയും
കര്‍മ്മഫലഭാരത്തിന്‍റെയും തടവറയിൽ നിന്നും രക്ഷപ്പെടാൻ വേണ്ട അത്രയും ഇച്ഛാശക്തി
ഭൗതികത വന്ന ആത്മബോധകലകള്‍ക്ക് ഇല്ല. അതിന് വേണ്ട ഇച്ഛാശക്തി, ജീവശക്തി എന്നിവയെ
ആന്തരിക മനസ്സ് മുഖേനെ സ്വന്തം നിലയില്‍ തന്നെ വികസിപ്പിക്കണം. കാര്യശരീരത്തെ
കൊണ്ട് ശുദ്ധികര്‍മ്മങ്ങളും ധര്‍മ്മവും പുണ്യകര്‍മ്മങ്ങളും പുണ്യകര്‍മ്മഫലത്യാഗങ്ങളും
നിരന്തരമെന്നോണം ചെയ്യിക്കണം. കാര്യശരീരത്തില്‍ ശുദ്ധി നേടിയും സൗമ്യത കൈവരിച്ചും
ആത്മബോധകലകളെ ഓരോന്നിനെ വികസിപ്പിച്ചും പരസ്പരം ചേര്‍ത്ത് ഏകമാക്കുകയും
ചെയ്യേണ്ടത് ആന്തരിക മനസ്സിന്‍റെ ധര്‍മ്മമാണ്.
ആത്മബോധത്തിന്‍റെ ലക്ഷ്യം സത്യബോധലയമാണ് പരിമിതമായ സൌകര്യങ്ങള്‍
മാത്രമുള്ള ഈ ദൃശ്യപ്രപഞ്ചത്തില്‍ ജീവിക്കുവാന്‍ ആത്മബോധത്തിനും ആത്മബോധകലകള്‍ക്കും
താല്‍പര്യമൊന്നുമില്ല. കാര്യശരീരത്തിലെ അശുദ്ധികളെ നിവാരണം ചെയ്യുന്നതിനും
പ്രാണമയകോശത്തില്‍ നിലകൊള്ളുന്ന അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കുന്നതിനും
കാമമയകോശത്തിലെ മോഹങ്ങളെ സഫലീകരിക്കുന്നതിനും സ്ഥൂല, സൂക്ഷ്മ ആവരണങ്ങളെ സൗമ്യതയില്‍
നിലനിര്‍ത്തുന്നതിനും വിജ്ഞാനമയകോശത്തില്‍ നിലകൊള്ളുന്ന പാപകര്‍മ്മ ഓര്‍മ്മകളെ
പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നതിനും ആനന്ദമയകോശത്തിലുള്ള പുണ്യകര്‍മ്മത്യാഗവിവരങ്ങളെ
ഒഴിവാക്കുന്നതിനും മറ്റും ഉതകുന്ന മാർഗ്ഗങ്ങളെ കുറിച്ചും ആത്മബോധത്തെ
സ്വതന്ത്രമാക്കാന്‍ ഉതകുന്ന മറ്റ് മാർഗ്ഗങ്ങളെ കുറിച്ചും ആത്മബോധകലകള്‍ ഓരോ
ജന്മത്തിലും അന്വേഷിക്കുന്നുണ്ട്. കാര്യശരീരത്തെ ശുദ്ധീകരിച്ച് ലഘുവാക്കിയാല്‍, അന്നത്തിന്‍റെ പരിവർത്തനം വഴിയും ബുദ്ധി, മനനം എന്നിവയുടെ
സംസ്ക്കരണം വഴിയും ഊര്‍ജ്ജം നേടി അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കിയാല്‍, പുണ്യകര്‍മ്മങ്ങള്‍ നിരന്തരം ചെയ്ത് വിജ്ഞാനമയകോശത്തെയും പുണ്യകര്‍മ്മഫലത്യാഗങ്ങള്‍
ചെയ്ത് ആനന്ദമയകോശത്തെയും ശുദ്ധീകരിച്ച് ലഘുവാക്കിയാല്‍ ആത്മബോധകലകള്‍ക്ക്
ഓരോന്നിനും വികസിക്കാനാകും. ആത്മബോധകലകള്‍ ഓരോന്നും തന്നെ ഭാഗികമായി പരിവര്‍ത്തനസ്വഭാവമുള്ളവയാണ്. ജ്ഞാനശക്തി ഉണർന്നാൽ, ജീവശക്തി വര്‍ദ്ധിച്ചാല്‍, കര്‍മ്മശക്തി മെച്ചപ്പെട്ടാല്‍ കർമ്മഫലം
സ്വാതികമാകും. അനുഭവങ്ങള്‍ ആനന്ദകരമാകും. ആത്മബോധകലകള്‍ വികസിച്ച് പരസ്പരം ചേര്‍ന്ന്
സങ്കേതമായാല്‍ അത് സ്ഥിരവും പൂര്‍ണ്ണവും ആത്മബോധസമാനവുമായാല്‍ അത്മബോധത്തോട്
ചേരും. ഇതുമൂലം ആത്മബോധത്തിന് അനന്തമായി വികസിക്കാനാകും. ആത്മബോധകലകള്‍, ആത്മബോധം
എന്നിവ തമ്മിലുള്ള ബന്ധം മണ്‍പാത്രങ്ങളും മണ്ണും സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണവും
തീപ്പൊരിയും തീയും എന്നപോലെയാണ്.
ആത്മബോധകലകളുടെ വികാസത്തിനുള്ള തടസ്സം അശുദ്ധിയാണ്. പ്രായം ഏറുന്തോറും
അശുദ്ധിയുടെ തോത് വർദ്ധിക്കും. ജ്ഞാനശക്തിയിലെ അശുദ്ധിയാണ് അജ്ഞത. ജീവശക്തിയിലെ
അശുദ്ധിയാണ് ക്ഷീണം. കര്‍മ്മത്തിലെ അശുദ്ധിയാണ് അലസത. അശുദ്ധികള്‍ക്ക് കാരണം
അഹന്താദോഷങ്ങളാണ്. അജ്ഞതയെ അകറ്റുമ്പോള്‍ തെളിയുന്ന അറിവ് ജീവശക്തിയിലൂടെയും, കര്‍മ്മശക്തിയിലൂടെയും കര്‍മ്മഫലത്യാഗത്തിലൂടെയും
കടന്നുപോകുമ്പോഴാണ് അത് പൂര്‍ണ്ണതയില്‍ എത്തുന്നത്. അറിവിന്‍റെ പൂര്‍ണ്ണമായ
ഭാവമാണ് ആനന്ദം. ആനന്ദബലി ചെയ്യുന്നത് ആത്മബോധലയത്തെ പോഷിപ്പിക്കും. പുഞ്ചിരി,
പ്രസന്നത, കാരുണ്യവചനങ്ങള്‍ എന്നിവ ആനന്ദബലിയാണ്.
ചുവന്നയിനം രക്തകോശങ്ങളുടെയും മസ്തിഷ്കം, ഹൃദയം, ശ്വാസകോശം എന്നിവയിലെ
കോശങ്ങളുടെയും എണ്ണം കോടിയില്‍ യഥാക്രമം ഏകദേശം 30.00000, 10.000,
300, 50 എന്ന തോതിലാണ്. മനുഷ്യനിലെ ഹൃദയസ്പന്ദനനിരക്ക്
മിനുട്ടില്‍ ശരാശരി 80 എന്ന തോതിലും ശ്വസനനിരക്ക് മിനുട്ടില്‍ ശരാശരി 20 എന്ന
തോതിലുമാണ്. മസ്തിഷ്കത്തില്‍ ഒരു മിനുട്ടില്‍ ഉളവാകുന്ന സങ്കല്‍പ്പങ്ങളുടെ ശരാശരി
തോത് അഞ്ച് മുതല്‍ നാല്‍പ്പത് വരെയാണ്. ശരീരത്തിലെ ഊര്‍ജ്ജങ്ങള്‍, ദ്രാവകങ്ങള്‍ എന്നിവയെപ്പോലെ ചുവന്നയിനം രക്തകോശങ്ങളും നിരന്തരമായുള്ള
പ്രയാണത്തിലാണ് (5 km/h).
എല്ലായിപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന കോശങ്ങള്‍, ദ്രാവകങ്ങള്‍, മര്‍മ്മഭാഗങ്ങള്‍
ഇന്നിവിടങ്ങളില്‍ വെച്ചാണ് മനസ്സ്, പ്രാണശക്തി എന്നിവയുമായി ആത്മബോധകലകള്‍ സന്ധിക്കുന്നത്
എന്നും ചിലര്‍ വിശ്വസിച്ചു. ചുവന്നയിനം രക്തകോശങ്ങളെയും ഹൃദയപേശീകോശങ്ങളെയും
ശുദ്ധിയില്‍ സംരക്ഷിക്കണം. കൈപാദങ്ങള്‍, വിരലുകള്‍ എന്നിവയെയും എപ്പോഴും
ശുദ്ധിയില്‍ സംരക്ഷിക്കണം.
സ്ഥൂലശരീരത്തിന്‍റെ പുറത്തെ വായുവും അകത്തെ വായു തുടർച്ചയെങ്കില്‍
പുറത്തെയും അകത്തെയും ആശയവിശേഷവും തുടർച്ച തന്നെയാകും. സ്ഥൂലശരീരത്തിന്‍റെ
പ്രഥമകോശങ്ങള്‍ തുടർച്ചയെങ്കിൽ, സ്ഥൂലശരീരത്തിനകത്തെ
വായു തുടർച്ചയെങ്കിൽ മനസ്സുകള്‍ക്കും ആശയപ്രതിഭാസത്തിനും തുടർച്ചയാകാനാകും. ബീജകോശങ്ങള്‍,
മനസ്സുകള്‍, ആശയപ്രതിഭാസം എന്നിവ തുടർച്ചയല്ലെങ്കിൽ
വ്യക്തിയെ സംബന്ധിച്ച് അയാളിലെ ജനിതകവിവരങ്ങള്‍, ഇതുവരെ
സംഘടിപ്പിച്ച വിജ്ഞാനസാങ്കേതങ്ങള്‍ എന്നിവയെല്ലാം തന്നെ മിഥ്യയുമാകും.
മനസ്സിലെ ഭാവനകളെ പൂര്‍വ്വികര്‍ തമസ്സ് (അധമം), രജസ്സ് (മദ്ധ്യമം), സ്വാതികം
(ഉയര്‍ന്നത്) എന്നിങ്ങിനെ തരംതിരിച്ചിരുന്നു. 830 കോടി ആളുകളുടെ കാര്യം
എടുത്താല്‍ അവരുടെ സ്ഥൂലശരീരത്തിന്‍റെ ഘടന വിത്യസ്തമാണ്. ഓരോരുത്തരുടെയും ഭാവനാമനസ്സ്
വിത്യസ്തമാണ്. പ്രകൃതിയിലെ ദ്രവ്യങ്ങള്‍, ഊര്‍ജ്ജങ്ങള്‍,
പ്രതിഭാസങ്ങള്‍ എന്നിവയെ സംബന്ധിച്ച് ഓരോരുത്തരിലുമുള്ള അറിവിന്‍റെ
തോതും രീതിയും വിത്യസ്തമാണ്. അറിവും ഭാവനകളും ആശയങ്ങളും അവയുടെ തോതും
ഓരോരുത്തരിലും വിഭിന്നമെങ്കില്‍ അവ സൃഷ്ടിക്കുന്ന കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും വിത്യസ്തമാകും.
ഓരോരുത്തരും അനുഭവിക്കുന്ന ദുഃഖം, വേദന, സുഖം എന്നിവയുടെ തോതും സ്വഭാവവും വിഭിന്നമാകും. എല്ലാം വിഭിന്നമെങ്കില്‍ ശരി,
തെറ്റ് എന്നിവയ്ക്ക് പ്രസക്തിയില്ല. ശരി, തെറ്റ് എന്നിവയെ
ജന്തുജാലങ്ങള്‍ പരിഗണിക്കുന്നുമില്ല. ജന്തുജാലങ്ങള്‍ക്ക് ഇഷ്ടമായതെല്ലാം അവരുടെ
ശരികളാണ്. അഹന്താപ്രപഞ്ചത്തില്‍ വ്യക്തിക്ക് ശരിതെറ്റുകള്‍ ബാധകമല്ലെങ്കില്‍,
വ്യക്തിയില്‍ ബാഹ്യമനസ്സിലെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ കൂടാതെ
അഹന്താകാലം, അഹന്താദോഷങ്ങള്‍ എന്നിവ എപ്പോഴും സ്വാധീനം ചെലുത്തുമെങ്കില്‍
ശരിതെറ്റുകള്‍ കൂടുതല്‍ സങ്കുചിതമാകും. തല്‍ഫലമായി വ്യക്തിക്ക്, അവരുടെ ബാഹുബലത്തിന്, അർത്ഥബലത്തിന് ഹിതമായത്, അഹിതമായത് എന്ന രീതിയില്‍ സാമുഹ്യകവ്യവസ്ഥിതി
രൂപപ്പെടുകയും ചെയ്യും. അത്തരം വ്യവസ്ഥിതികളുടെ കൂടി ഫലങ്ങളാണ് ആചാരാനുഷ്ടാനകര്‍മ്മങ്ങളായി
ഉള്‍ത്തിരിഞ്ഞ് വന്നത്. അതാണ് ആവര്‍ത്തനങ്ങളിലൂടെ, അതിന്‍റെ സംസ്ക്കരണങ്ങളിലൂടെ ജീവിതവ്യാപാരങ്ങളെ
നിയന്ത്രിക്കുന്ന നിയമങ്ങളായും യുദ്ധവിഷയങ്ങളായും ദുഃഖകാര്യങ്ങളായും
നിത്യവേദനയായും മറ്റും പരിണമിച്ചത്. ഇത്തരം സമ്മര്‍ദ്ദത്തില്‍ ജീവിക്കുവാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാണ്.
ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, സ്ഥിരത,
ശ്രേയസ്, ആനന്ദം തുടങ്ങിയ ആത്മബോധകലകളെ ആന്തരിക
മനസ്സ് കൊണ്ട് കൗമാരത്തിലേ തന്നെ അറിയണം. ആത്മബോധകലകളെ ഓരോന്നിനെയും തിരിച്ചറിഞ്ഞ്
ഉള്‍കൊള്ളാനായാല്‍ ചുറ്റുമുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള ഒരു പ്രഭാവം ഉദയം
ചെയ്യും. സത്യാംശങ്ങളായ ആത്മബോധകലകളെ അറിയുകയും വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍
ആന്തരിക മനസ്സിന് ലഭിക്കുന്ന ശക്തിയാണ് ആത്മവിശ്വാസം. ആത്മബോധകലകളില്‍ ആദ്യം
ആശ്രയിക്കേണ്ടത് ജ്ഞാനശക്തിയെയാണ്. വാര്‍ദ്ധക്യഅതിജീവനത്തിന്, പൂര്‍ണ്ണായുസ്സിന്
ആധാരം ജീവശക്തിയാണ്. ജ്ഞാനശക്തിയെ വികസിപ്പിച്ചാല്‍ ജീവശക്തിയെ നിലനിര്‍ത്താനാകും.
ആത്മബോധകലകള്‍, മനസ്സ് എന്നിവ പ്രതിഭാസങ്ങളാണ്. മനസ്സ് കൂടുതല്‍
ഭൗതികമാണ്. മനസ്സ് ജനിച്ചതാണ്. മനസ്സ് മരിക്കും. ആത്മബോധകലകള്‍
ജനിച്ചിട്ടില്ല. അതിനാല്‍ മരണവുമില്ല. ആത്മബോധകലകള്‍ക്ക് നേരിട്ട് മനസ്സാകാനാകും.
പ്രാണശക്തിയാകാനുമാകും. എന്നാല്‍ നേരിട്ട് ബീജമൊ പേശിയൊ അസ്ഥിയൊ ആകാൻ കഴിയുകയില്ല.
ആന്തരിക മനസ്സിന് സ്വയം ഉയരാനായാൽ ആത്മബോധകലകളെ പ്രാപിക്കാനാകും. ഔഷധം, ആഹാരം എന്നിവയെ പ്രയോജനപ്പെടുത്തി സപ്തധാതുക്കൾ, പഞ്ചേന്ദ്രിയങ്ങള്‍,
പ്രാണശക്തി, ആറാം ഇന്ദ്രിയം, സ്വപ്നേന്ദ്രിയം, അതീന്ദ്രിയം എന്നിവയിലൂടെയെല്ലാം
സൗമ്യതയിലൂടെ വികാസം നേടി ആന്തരിക മനസ്സിന്‍റെ തന്നെ ജാഗ്രത്, സ്വപ്നം, ഉറക്കം, തുരിയം
അവസ്ഥകളിലൂടെ സഞ്ചരിച്ചാല്‍ ആന്തരിക മനസ്സിന് ആത്മബോധകലകളില്‍ വേഗത്തില്‍
എത്തിച്ചേരാനാകും. അതിലൂടെ തുടര്‍ന്ന് സഞ്ചരിച്ചാല്‍ അഭൗതിക സ്വര്‍ഗ്ഗവാതിലില്‍,
ആത്മബോധത്തില്‍ എത്താനാകും. ആകൃതി, വലുപ്പം, വീര്യം എന്നിവ ഭൗതികഗുണങ്ങളാണ്.
ഭൗതികവീക്ഷണത്തില്‍ സ്വര്‍ഗ്ഗലോകം സത്യബോധത്തിന്‍റെതാണ്. അത് ഭൗതികഗുണങ്ങളിലെ
ശൂന്യതയാണ്. ഭൗതിക സൂക്ഷ്മശൂന്യതാംശത്തില്‍, അഭൗതികതയില്‍ പ്രവേശിക്കാതെ
ആത്മബോധകലകളെ പ്രയോജനപ്പെടുത്തിയുള്ള ആന്തരിക മനസ്സിന്‍റെ തിരികെയുള്ള സഞ്ചാരമാണ്,
അതുമൂലമുള്ള ഭൗതികഅനുഭൂതികളും ആനന്ദാനുഭവങ്ങളുമാണ് വാര്‍ദ്ധക്യഅതിജീവനത്തിന്‍റെ പ്രഥമലക്ഷ്യം.
കാര്യശരീരം നശ്വരമാണ്. ഞാന്‍ നശ്വരശരീരമാണ് എന്ന കാഴ്ചപ്പാട് പുലര്‍ത്തിയാല്‍
ദുഃഖം, നഷ്ടബോധം എന്നിവ എപ്പോഴും കൂടെ നിലകൊള്ളും. ഞാന്‍
ആത്മബോധകലകളാണ് അല്ലെങ്കില്‍, പൂര്‍ണ്ണത, സ്ഥിരത, അഭൗതികത
എന്നിവയുള്ള ആത്മബോധമാണ് എന്ന് ഭാവന ചെയ്യാനായാല്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചുനിലകൊള്ളും.
ഞാൻ സ്ഥൂലശരീരമാണ്, മനസ്സാണ്; പ്രത്യേക വ്യക്തിത്വമുള്ള
ആത്മബോധകലകളാണ്, ആത്മബോധമാണ് എന്നെല്ലാം കരുതുന്നത് അഹങ്കാരമനസ്സാണ്. ഞാന്‍
ജ്ഞാനിയാണ്, ശ്രേഷ്ടനാണ്, മഹാസംഭവമാണ്
എന്ന് കരുതുന്നുവെങ്കില്‍ അതും അഹങ്കാരമനസ്സാണ്. അഹങ്കാരമനസ്സിനെ എത്രയും വേഗം
നശിപ്പിച്ച് ഇല്ലാതാക്കണം. അഹങ്കാരത്തെയും അതിലുപരി ആനന്ദത്തെ തന്നെയും ത്യജിച്ച് കാരുണ്യം
ശീലമാക്കിയവര്‍ക്കാണ്, മഹാബലി നടത്തിയവര്‍ക്കാണ് സ്വര്‍ഗ്ഗരാജ്യപ്രവേശനം
സാദ്ധ്യമാകുന്നത് എന്നത് ഏറെ പഴക്കമുള്ള ആശയമാണ്.
പഞ്ചേന്ദ്രിയസുഖത്തെ ഇഷ്ടപ്പെടുന്ന ഭൗതികജീവിയാണ് മനുഷ്യൻ. അതേസമയം
തന്നെ ആനന്ദത്തെ കാക്ഷിക്കുന്ന ആത്മീയജീവിയുമാണ്. ജീവിതത്തിന്‍റെ ഉദ്ദേശം
കാര്യശരീരത്തിന്‍റെ സുഖവും ബലവും അയവുമാണ്, മനസ്സിന്‍റെ സ്വസ്ഥതയും സന്തോഷവുമാണ്;
പൂര്‍ണ്ണായുസ്സാണ്. വ്യക്തിത്വവികസനത്തിന്, കാര്യശരീരത്തിന്‍റെ നിലനില്‍പ്പിന്, പൂര്‍ണ്ണായുസ്സ് അനുഭവത്തിന് ആത്മബോധകലകളെ
ഓരോന്നിനെയും ക്രമത്തില്‍ വികസിപ്പിക്കണം. ആത്മബോധവും ആത്മബോധകലകളും
നിലകൊള്ളുന്നത് പ്രഭാവമില്ലാത്ത അഹന്താലോകത്തും അഹന്താകാലത്തിലും അഹന്താദോഷങ്ങള്‍ക്ക്
ഒപ്പവുമാണ്. അഹന്തായിനം പ്രപഞ്ചഘടകങ്ങള്‍ കൊണ്ട് രൂപംകൊണ്ട ശരീരങ്ങളോട്
കൂടെയുമാണ്. അഹന്താതത്വലോകത്തില്‍ ജീവിതത്തിന്‍റെ ഭാവം ദ്വൈതമാണ്. അതിനെ
ഏകമാക്കിയാലാണ്, അവബോധത്തിലൂടെയും സമചിത്തതയിലൂടെയും പുണ്യകര്‍മ്മഫലത്യാഗത്തിലൂടെയും
സഞ്ചരിച്ചാല്‍ മാത്രമാണ് ഒടുവില്‍ ഏകലോകമായ സ്വര്‍ഗ്ഗത്തിന്‍റെ വാതിലില്‍
എത്താനാകുന്നത്.
അഹന്താലോകത്തിലെ ജീവിതവും പുനര്‍ജന്മജീവിതങ്ങളും ആത്മബോധത്തില്‍ അടിച്ചേല്‍പ്പിച്ചതാണ്.
ഓരോ ജന്മത്തിലെയും ആവരണസാഹചര്യങ്ങളെ സംസ്കരിച്ച് ശുദ്ധമാക്കുക, ആവരണങ്ങളെ ഒന്നിനൊന്ന് സൗമ്യമാക്കുക, സമത്വമുള്ളതാക്കി ഏകമാക്കുക, സഹോദരങ്ങളായ ആത്മബോധങ്ങളെ സേവിക്കുക എന്നിവയത്രേ
ഇതിന്‍റെ പിന്നിലെ ഉദ്ദേശം. Cure, ശുശ്രൂഷ, സന്യാസ, അഭിഷേക, മിശിഹാ എന്നാല്‍ ശുദ്ധിസംസ്ക്കരണം എന്നാണര്‍ത്ഥം. പുനര്‍ജന്മത്തിന്‍റെ
ലക്ഷ്യം ശുദ്ധീകരണവും സമര്‍പ്പണജീവിതവും ഉപാധികളില്ലാതെയുള്ള മാനവസേവയുമാണ്.
ആത്മബോധവും ആത്മബോധകലകളും ജനിച്ചത് പൂർണ്ണതയിലാണ്. പൂര്‍ണ്ണത ജന്മസഹജമായതുകൊണ്ട്
അത് നേടേണ്ട ആവശ്യം ആത്മബോധത്തിനില്ല. ആവരണങ്ങള്‍ക്കുള്ളില്‍ ഞെരുങ്ങിപ്പോയ
ആത്മബോധകലകള്‍ക്ക് ആവരണങ്ങള്‍ ശുദ്ധി നേടി ലഘുവായാല്‍ മാത്രമാണ് വികസിച്ച് പരസ്പരം
ചേരാനാകുന്നത്. ആത്മബോധകലകള്‍ വികസിച്ച് പരസ്പരം ചേര്‍ന്ന്‍ ആത്മബോധത്തില്‍
ലയിച്ചാല്‍ മാത്രമാണ് ആത്മബോധത്തിന് സ്വതന്ത്രമാകാനാകുന്നത്. ആവരണങ്ങളെ
ശുദ്ധമാക്കലും സൗമ്യതവരുത്തലും ആന്തരിക മനസ്സിന്‍റെ ധര്‍മ്മമാണ്. കാര്യശരീരത്തെ
ശുദ്ധമാക്കിയും സൗമ്യതവരുത്തിയും ലഘുവാക്കുമ്പോള്‍,
ജീവശക്തിയെ ബലപ്പെടുത്തി അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കുമ്പോള്‍, പുണ്യകര്‍മ്മങ്ങള്‍ ചെയത് പൂര്‍വ്വപാപകര്‍മ്മങ്ങളെ ഇല്ലാതാക്കുമ്പോള്‍,
പുണ്യകര്‍മ്മഫലങ്ങളെ ത്യജിച്ച് സൂക്ഷ്മശരീരത്തെ ശൂന്യമാക്കുമ്പോള്‍,
ആത്മബോധകലകളെ വികസിപ്പിച്ച് ഏകമാക്കുമ്പോള്‍ ആത്മബോധത്തിന്‍റെ വികാസവും
സ്വാതന്ത്ര്യവും സാദ്ധ്യമാകും. ഇതിനിടയില്‍ ആത്മബോധകലകളോടൊപ്പം, ജീവശക്തിയോടൊപ്പം
കൂടിയ ആന്തരിക മനസ്സ് അനുഭവിക്കുന്ന അനുഭൂതികളാണ് ആത്മീയജീവിതം. ആവരണബന്ധനങ്ങളില്‍
നിന്നും അഹന്താദോഷങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടി, ആവർത്തന
ഭൗതികജീവിതത്തില്‍ നിന്നും അഹന്താകാലത്തില്‍ നിന്നും അഹന്താലോകത്തില്‍ നിന്നും
എല്ലാമുള്ള ആത്മബോധത്തിന്‍റെ മുക്തിയാണ് സത്യബോധലയം. ആത്മീയജീവിതത്തിന്‍റെ സമാപ്തി
സത്യബോധലയമാണ്.
കാര്യശരീരം, ആത്മബോധകലകള്‍ എന്നിവയുടെ ഭൗതികജീവിതവും ആന്തരിക മനസ്സ്,
ആത്മബോധകലകള്‍ എന്നിവയുടെ ആത്മീയജീവിതവും ഉള്‍പ്പെട്ടതാണ് മനുഷ്യജീവിതം.
ആത്മബോധത്തിന് സത്യലോകത്ത് വെച്ച് തന്നെ ലഘുവായ നിലയില്‍ ആനന്ദമയകോശം
കിട്ടിയിരുന്നു. അതിന് കാരണം ശ്രദ്ധ, സൃഷ്ടിപരത, ക്രമം എന്നിവ സംബന്ധിച്ച കാമം
ജനിച്ചതുകൊണ്ടാണ്. അഹന്താതത്വം ആത്മബോധത്തോടൊപ്പം ചേര്‍ന്നപ്പോഴാണ് കാമം ജനിച്ചത്.
കാമം അഹന്താതത്വത്തിന്‍റെ അംശമാണ്. ആദ്യത്തെ കാമേച്ഛയുടെ ഓര്‍മ്മ ഇപ്പോഴും
സുഷുപ്താവസ്ഥയില്‍ വിജ്ഞാനമയകോശത്തിലുണ്ട്. ആത്മബോധകലയായ ജീവശക്തി ഭൗതികത നേടി ജ്ഞാനശക്തിയായി,
തന്നെത്തന്നെ മറന്ന്, ഞാന്‍ ആന്തരിക മനസ്സാണ്,
കാര്യശരീരമാണ് എന്ന തോന്നലില്‍ എത്തപ്പെടാനുള്ള കാരണം അഹന്താദോഷങ്ങളുടെ
സാമിപ്യമാണ്. അഹന്താസാഹചര്യം, അഹന്താദോഷങ്ങള്‍, കാര്യശരീരം എന്നിവയില്‍ നിന്ന്
രക്ഷപ്പെടാനുള്ള ആത്മബോധകലകളുടെ പരിശ്രമങ്ങളുടെ ആകെത്തുകയാണ് ആത്മീയജീവിതം.
സ്ഥൂലശരീരജീവിതം എന്നപോലെ ആത്മീയജീവിതവും ഭൗതികമാണ്.
അഭൗതികമായ ആത്മബോധവും സഹചാരികളായ ആത്മബോധകലകളും ദൃശ്യപ്രകൃതിയില്‍
എത്തി ആവരണങ്ങളെ സ്വീകരിച്ചപ്പോള്‍ അഹന്താകാലം മൂലം വളര്‍ന്നത് സപ്തധാതുക്കൾ, ഇന്ദ്രിയങ്ങൾ എന്നിവ ഉൾപ്പെട്ട സ്ഥൂലശരീരവും വാതപിത്തകഫ
ബലങ്ങളുള്ള പ്രാണശക്തിയും ചിത്തം, ബുദ്ധി, അഹങ്കാരം എന്നിവ ഉള്‍പ്പെട്ട മനസ്സുമാണ്. വളര്‍ന്ന് വികസിച്ചത്
അന്നമയകോശം, പ്രാണമയകോശം, കാമമയകോശം,
ബുദ്ധിമയകോശം എന്നിവ ഉൾപ്പെട്ട കാര്യശരീരമാണ്. കാമമയകോശത്തിലെ ശ്രദ്ധ,
ബുദ്ധിമയകോശത്തിലെ ബുദ്ധി എന്നിവയെ ബാഹ്യവിഷയങ്ങളുമായി ബന്ധപ്പെടുത്തുന്നതും ആകര്‍ഷിപ്പിക്കുന്നതും
അഹന്താതത്വമാണ്. അഹന്താതത്വത്തിന്‍റെയും അഹന്താദോഷങ്ങളുടെയും സമ്പര്‍ക്കം
കൂടിയപ്പോള്‍ ആവരണങ്ങള്‍ കൂടുതല്‍ ഭൗതികങ്ങളായി. അഹന്താദോഷങ്ങളുടെ ആക്രമണം
തീവ്രമായപ്പോള്‍, അസഹനീയമായപ്പോള്‍, ആവരണങ്ങള്‍ കഠിനങ്ങളായപ്പോള്‍ ആത്മബോധകലകള്‍
ഭൗതികങ്ങളായി. ആവരണങ്ങളില്‍ അശുദ്ധി വർദ്ധിച്ചപ്പോള്‍, കാര്യശരീരത്തില്‍
സൗമ്യത കുറഞ്ഞപ്പോള്‍ ആത്മബോധകലകള്‍ സങ്കോചിച്ച് ശുഷ്ക്കമായി.
അനേകലക്ഷം തലമുറകളുടെയും അതിലെ ശരീരങ്ങളുടെയും സംബന്ധക്കാരാണ്
ആത്മബോധകലകള്‍. ഓരോ ജന്മത്തിലും പൂർത്തീകരിക്കേണ്ടതായ മിനിമം കർമ്മങ്ങൾ
ആത്മബോധകലകള്‍ക്ക് ഉണ്ട്. ഇത്തരം കർമ്മങ്ങൾ ചെയ്യാന്‍ കഴിയാതെ പോയാൽ അതിന്‍റെ
പ്രാരാബ്ദവിവരങ്ങള്‍ ബാധ്യതയെന്നോണം വിജ്ഞാനമയകോശത്തിൽ നിലകൊള്ളും. ഓരോ
ജന്മത്തിലും ചെയ്ത കർമ്മങ്ങളുടെ ഫലങ്ങൾ അനുഭവിക്കാതെ പോയാൽ കർമ്മഫലങ്ങള്‍
മിച്ചയിനമായും നിലകൊള്ളും. ഇത്തരം സഞ്ചിതഫല കര്‍മ്മങ്ങളാലും ഇപ്പോഴത്തെ ജീവിതത്തിൽ
അനുഷ്ഠിക്കേണ്ടതായ പ്രാരാബ്ദകര്‍മ്മങ്ങളാലും ആത്മബോധകലകള്‍ ബന്ധിതമാണ്.
സ്വപ്നത്തില്‍ കടന്നുവരുന്ന വിഷയങ്ങളിലധികവും വിജ്ഞാനകോശത്തില്‍ നിലകൊള്ളുന്ന
പ്രാരാബ്ദ, സഞ്ചിതകര്‍മ്മങ്ങള്‍ സംബന്ധിച്ച ഓര്‍മ്മകളിലെ വിവരങ്ങളത്രേ.
അഹന്താകാലം, അഹന്താദേശം, അഹന്താദോഷങ്ങള്‍ എന്നിവയുടെ പ്രേരണ നിമിത്തം
ആത്മബോധകലകള്‍ ഒരു ഭൗതിക സംബന്ധക്കാരനായി കാര്യശരീത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ്
താന്‍ സാഹചര്യഭോക്താവാണ്, കര്‍മ്മകര്‍ത്താവാണ് എന്ന ഭാവം ജീവശക്തിക്ക് കൈവന്നത്.
കാര്യശരീരം അശുദ്ധിയായി നിലകൊള്ളുന്ന കാലത്തോളം, അഹന്താദോഷങ്ങളുടെ ബന്ധനം
തുടരുന്നിടത്തോളം കാലം ഈ ഭാവം തുടരുകയും ആത്മബോധത്തോടൊപ്പം പുനര്‍ജനിക്കേണ്ടതായും
വരും.
ചുറ്റിലുമുള്ള മറ്റ് കാര്യശരീരങ്ങളെ സദാ നിരീക്ഷിക്കുകയും വിലയിരുത്തുകയും
ചെയ്യേണ്ട ആവശ്യം ആത്മബോധകലകള്‍ക്ക് ഇല്ല. അങ്ങിനെ ചെയ്യുന്നത് അവിദ്യ
സജീവമായതുകൊണ്ടാണ്. കാര്യശരീരത്തില്‍ നിലകൊള്ളുന്ന അഹന്താദോഷങ്ങളുമായൊ അയല്‍ക്കാരന്‍റെ
ശരീരങ്ങളില്‍ നിലകൊള്ളുന്ന അഹന്താദോഷങ്ങളുമായൊ സംവാദത്തിന് പോകേണ്ട കാര്യവും
ആത്മബോധകലകള്‍ക്ക് ഇല്ല. ഭൗതികത കൈവന്ന ആത്മബോധകലകള്‍ സൂക്ഷ്മശരീരത്തിലെ
അഹന്താതത്വം ഒഴിച്ചുള്ള എല്ലാ ഊർജ്ജങ്ങളുമായും ബന്ധപ്പെടുന്നുണ്ട്. ആന്തരിക
മനസ്സിന് ആത്മബോധകലകളെ സംബന്ധിക്കാനായാല്‍ ആന്തരിക മനസ്സിന്‍റെ ശേഷിയും ഒപ്പം കാര്യശരീരത്തിലെ അഹന്ത ഒഴിച്ചുള്ള മറ്റ് ബലങ്ങളുടെ
ശേഷിയും വേഗത്തില്‍ പോഷിപ്പിക്കപ്പെടും.
അകാലവാര്‍ദ്ധക്യത്തിന് നിദാനം വേഗത്തിലുള്ള പരിണാമമാണ്.
കാര്യശരീരത്തിലെ പരിണാമത്തെ ക്രമീകരിക്കാനും സാവധാനമാക്കാനും ആത്മബോധകലകള്‍ക്ക്
കഴിയും. മനുഷ്യശരീരത്തിന് പുറത്തുള്ള സ്വാതികവിഷയങ്ങളെ (അയല്‍ക്കാരന്‍റെ കാര്യശരീരത്തിലെ വൈഷമ്യത്തെ പരിഹരിക്കല്‍,
അവരിലെ മുറിവിനെ ഭേദപ്പെടുത്തല്‍; ഔഷധങ്ങളിലെ ഗുണങ്ങളെ
മെച്ചപ്പെടുത്തല്‍) പരിണമിപ്പിക്കാനും ആത്മബോധകലകള്‍ക്ക്
സാധിക്കും. ഇത്തരം പുണ്യക്രിയകള്‍ മൂലം ആത്മബോധകലകളോടൊപ്പം നിലകൊള്ളാനിടായായ ആന്തരിക
മനസ്സിന്‍റെ സ്വാതികബുദ്ധി, അവബോധം, സമചിത്തത, കാരുണ്യം തുടങ്ങിയ
ശേഷികള്‍ കൂടുതല്‍ ശോഭനമാകും.
ആഹാരത്തെ മിതമാക്കിയും ഇടയ്ക്ക് പ്രാണായാമം നടത്തിയും
പഞ്ചേന്ദ്രിയവിഷയങ്ങള്‍, സങ്കല്‍പ്പവിഷയങ്ങള്‍ എന്നിവയെ നിയന്ത്രിച്ചും
രാതിസമയങ്ങളില്‍ നന്നായി ഉറങ്ങിയും ഉള്ള ഒരു ദിനചര്യയെ ക്രമപ്പെടുത്തി
പതിവാക്കിയാല്‍ ആത്മബോധകലകള്‍ വികസിക്കും. തുടര്‍ച്ചയായി ഏതാനും ദിവസം
നിരാഹാരവ്രതം അനുഷ്ഠിച്ചാല്‍ മരണസമാനമായ ഒരു തളര്‍ച്ചയെ താല്‍ക്കാലികമായി സംഘടിപ്പിക്കാനാകും.
ആദ്യം ശോധനക്രിയകള്‍ മുറയ്ക്ക് നടത്തിയും ലഘുയിനം ആഹാരങ്ങള്‍ കഴിച്ചും തുടര്‍ന്ന് അളവ്
കുറേശ്ശെ വര്‍ദ്ധിപ്പിച്ച് കഴിച്ചും പ്രാണശക്തിയെ ക്രമത്തില്‍ മെച്ചപ്പെടുത്തണം. ഇത്തരം
രീതി ഇടയ്ക്കിടെ അനുവര്‍ത്തിച്ചാല്‍ കാര്യശരീരം ശുദ്ധിയാകും. കാര്യശരീരത്തോടൊപ്പമുള്ള
വിഷയങ്ങള്‍, സാഹചര്യം എന്നിവയെ കൂടി ശുദ്ധമാക്കാനായാല്‍ ആത്മബോധകലകള്‍ ആന്തരിക
മനസ്സിനോട് കൂടുതലായി ഇണങ്ങും. ആത്മബോധകലകളും കാര്യശരീരവും സാഹചര്യവും തമ്മില്‍
കൂടിച്ചേര്‍ന്ന് ഏകമാകാന്‍ ഇടവന്നാല്‍ ആന്തരിക മനസ്സിന് പൂര്‍ണ്ണതാസമാനമായ ശേഷികളെ
അനുഭവിക്കാനാകും. സിദ്ധിയുടെ സ്വഭാവമാണ് പൂർണ്ണത. സിദ്ധിയുടെ പ്രത്യക്ഷ അനുഭവമാണ്
ആനന്ദം.
ആത്മബോധകലകള്‍ ഓരോന്നും പരസ്പരം ചേര്‍ന്നാല്‍ ആത്മബോധകലകള്‍ ഓരോന്നിന്‍റെയും
ശേഷി ഇരട്ടിക്കും. വികാസം വേഗത്തിലാകും. വികാസഭാവത്തിൽ നിന്നാണ് പ്രഭാവം ജനിക്കുന്നത്. ആത്മബോധകലകളുടെ
വികാസാവസ്ഥയുടെ പ്രകടനമാണ് ആരോഗ്യം. സുഖം, സന്തോഷം, സ്വസ്ഥത എന്നിവ ആരോഗ്യത്തിന്‍റെ ഉല്‍പന്നമാണ്. ആരോഗ്യത്തിന്‍റെ
സ്വഭാവവും ആനന്ദമാണ്. നീണ്ടുനില്‍ക്കുന്ന സന്തോഷമാണ് ആനന്ദം. ആത്മബോധകലകള്‍
ഓരോന്നും സഹകരിച്ച് വികസിച്ച് ഒന്നായി മുന്നോട്ട് നീങ്ങുമ്പോള്‍ ഭൂതം, ഭാവി ഉള്‍പ്പെട്ട അഹന്താകാലവും ഉഷ്ണശീതവീര്യസ്വഭാവമുള്ള അഹന്താദോഷങ്ങളും
സ്വയം പിന്‍വലിയും. സദാനന്ദത്തെ ഇന്നലെകളില്‍ അനുഭവിച്ചതും ഇന്നും നാളെയും
അനുഭവിക്കുന്നതും ആത്മബോധകലകളാണ്. ആത്മബോധകലകളോട്,
ആത്മബോധകലാമാലാഖകളോട് ആന്തരിക മനസ്സിന് അടുക്കാനായാല്‍ ആന്തരിക മനസ്സിന് ആനന്ദത്തെ
അനുഭവിക്കാനാകും. ആത്മബോധകലകളിലെ ഘടകങ്ങള്‍ വികസിച്ച് പരസ്പരം ചേര്‍ന്ന്
ഏകമാകുമ്പോഴാണ് ചിന്മയാനന്ദത്തെ (Bliss)
അനുഭവിക്കാനാകുന്നത്.
കാര്യശരീരത്തിന്‍റെ വൈകൃതങ്ങളിലൂടെയും രോഗലക്ഷണങ്ങളിലൂടെയും കാര്യശരീരത്തെ
ബാധിച്ച അഹന്താദോഷങ്ങളെ അറിയാനാകും. അദൃശ്യമായും സൂക്ഷ്മായും നിലകൊള്ളുന്ന അഹന്താദോഷങ്ങളെ
നേരിടാന്‍ സമാനങ്ങളും ശക്തങ്ങളുമായ അഹന്താതത്വ ഊര്‍ജ്ജങ്ങളെ പ്രയോജനപ്പെടുത്താനാകും.
സമാനങ്ങളായ അഹന്താതത്വ ഊര്‍ജ്ജഔഷധങ്ങളെ കണ്ടെത്താന്‍ ആത്മബോധകലകളെ ആശ്രയിക്കണം.
വാര്‍ദ്ധക്യത്തില്‍ എത്തുമ്പോൾ ആവരണങ്ങളുമായുള്ള ദീർഘകാലത്തെ സമ്പർക്കം കൊണ്ട് ആത്മബോധകലകള്‍ക്ക്
കൂടുതല്‍ ഭൗതികഗുണം കൈവരും. ഈ ഘട്ടത്തില്‍ ആത്മബോധകലകളുടെ ഗുണം സൂക്ഷ്മയിനങ്ങളായ വായുആകാശ ഭൂതങ്ങള്‍ക്ക് സമാനമാകുമെങ്കില്‍ ആകാശ, വായു ഭൂതങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങളെ അതിസൂക്ഷ്മമാക്കി
ഉപയോഗിച്ചാല്‍ അതിലൂടെ ആത്മബോധകലകളെ വികസിപ്പിക്കാനാകുമൊ എന്നും ചിലർ അന്വേഷിച്ചു.
കർമ്മം അനുകൂലമായി ചെയ്യുന്നതിന് ഉതകുന്ന ആശയമാണ് ജ്ഞാനം.
അവനവനെക്കുറിച്ചും അവനവന് ഉതകുന്ന വിഷയങ്ങളെക്കുറിച്ചും ഉള്ള സൂക്ഷ്മയിനം അറിവ്
ജ്ഞാനമാണ്. ദൃശ്യപ്രകൃതി, അതിന്‍റെ ഉത്ഭവം,
അതിലെ ഘടകങ്ങള്‍ എന്നിവയെപ്പറ്റി സൂക്ഷ്മായി അറിയലും ജ്ഞാനമാണ്. അവനവനെക്കുറിച്ചും
സാഹചര്യവിഷയങ്ങളെ കുറിച്ചും ഉള്ള വിശേഷ അറിവാണ് വിജ്ഞാനം. ജ്ഞാനവികാസത്തിനുള്ള
കഠിനമായ കര്‍മ്മമാണ് തപസ്സ്. ഒരു വിഷയം ശരി അല്ലെങ്കില്‍ തെറ്റ് എന്നുള്ളതില്‍
തെളിവുകള്‍ ഇല്ലെങ്കിലും ഉറച്ച നിലപാട് എടുക്കുന്ന മനസ്സിന്‍റെ ആശ്രയത്വമാണ്
വിശ്വാസം. ഉത്കണ്ഠ പരിഹരിക്കുന്നതിനുള്ള സൂത്രവും വിശ്വാസമാണ്. ബോദ്ധ്യപ്പെട്ട
അറിവ് വിശ്വാസമാണ്. ബോദ്ധ്യപ്പെട്ടിട്ടില്ലെങ്കില്‍ വിഷയം സംബന്ധിച്ച ശരി നിലപാട്
വെറും സങ്കല്‍പ്പമാണ് അല്ലെങ്കിൽ അന്ധവിശ്വാസമാണ്. കിഴക്ക് ഉദിച്ച് പടിഞ്ഞാറ്
അസ്തമിക്കുന്നതായി കണ്ടുപോരുന്ന സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും
ചെയ്യുന്നില്ല എന്ന നിലപാട് വിശ്വാസമാണ്. ഭൂതകാലത്തിലെ ഒരു വിഷയം സംബന്ധിച്ച
മനസ്സിന്‍റെ നിലപാട് പലപ്പോഴും സങ്കല്‍പ്പമാണ്. മനസ്സ് അത്തരം സങ്കല്‍പ്പത്തില്‍
ഉറച്ച നിലപാട് എടുക്കുമ്പോള്‍ അത് വിശ്വാസമാകും. നിത്യതയുള്ള ആശയത്തോടുള്ള
മനസ്സിന്‍റെ നിലപാടാണ് സത്യവിശ്വാസം. വര്‍ത്തമാനകാലവിഷയങ്ങളെ സന്തുലിതമായ നിലയില്‍
കാണാനുള്ള മനസ്സിന്‍റെ നിശ്ചയദാര്‍ഢ്യമാണ്, അല്ലെങ്കില്‍ എല്ലാം ശരി അല്ലെങ്കില്‍
എല്ലാം തെറ്റ് എന്ന മനസ്സിന്‍റെ ശാന്തവും സ്ഥിരവുമായ നിലപാടാണ് സമചിത്തത അഥവാ
അവബോധം. ഇത് ആപേക്ഷികവുമാണ്. സംഭവിക്കാന്‍ സാദ്ധ്യതയില്ലാത്ത കാര്യം
സംഭവിക്കുമെന്നുള്ള യുക്തിഹീനമായ പ്രതീക്ഷയും ചിലരെ സംബന്ധിച്ച് വിശ്വാസമാണ്.
ആത്മബോധകലകളിലെ സ്ഥൂല ആശയമാണ് ജ്ഞാനശക്തി. വികസിച്ച ജ്ഞാനമാണ്
ഇച്ഛാശക്തി. ഇച്ഛാശക്തി വികസിച്ചതാണ് അല്ലെങ്കില്‍ ഇച്ഛാശക്തി തന്നെയാണ് ജീവശക്തി.
ജീവശക്തി വികസിച്ചതാണ് ക്രിയാശക്തി. ക്രിയാശക്തിയുടെ ഉല്പന്നമാണ് ആനന്ദം.
ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, ആനന്ദം
എന്നിവ ഒന്നിനൊന്ന് ലഘുവാണ്. ഇവയെല്ലാം കൂടി ചേര്‍ന്ന് വികസിച്ച് ലഘുവായാല്‍ അത്
അഭൗതിക സമാനവുമാകും. വിഷയം, ജ്ഞാനശക്തി, ജീവബലം, കര്‍മ്മശക്തി എന്നിവയുടെ വികാസം മാത്രമല്ല
ഇവയുടെ സമര്‍പ്പണബലിയും സുഖത്തെ അനുവദിക്കും. തനിക്ക് ഒരു രൂപശരീരമുണ്ട് എന്ന്
അറിയിക്കുന്നത് ജ്ഞാനശക്തിയാണ്. താന്‍ രൂപശരീരമല്ല എന്നറിയുന്നത് ജീവശക്തിയാണ്. രൂപശരീരം
നഷ്ടപ്പെട്ട സത്വത്തെയാണ് പ്രേതമെന്ന് വിളിക്കുന്നത്. സത്വം നഷ്ടപ്പെട്ട ശരീരമാണ്
ജഡം. കാര്യശരീരത്തെ ദുര്‍ബലമാക്കുന്ന അഹന്താദോഷങ്ങളെ സംബന്ധിച്ച അറിവ്, പ്രേതം
സംബന്ധിച്ച അറിവ്, ആത്മബോധകലകളെ സംബന്ധിച്ച അറിവ്, ആത്മബോധം സംബന്ധിച്ച അറിവ്
എന്നിവയെല്ലാം ജ്ഞാനത്തിൽ ഉൾപ്പെടും. താന്‍ അറിഞ്ഞുവെച്ചതില്‍ അധികം അറിവുകള്‍
ഇല്ല എന്ന് തോന്നുന്നതും തന്‍റെ യുക്തിക്ക് അപ്പുറം അറിവുകള്‍ ഒന്നും ഇല്ല എന്ന്
തോന്നുന്നതും അവിദ്യമൂലമാണ്. അത് അഹങ്കാരത്തിന്‍റെ പ്രത്യക്ഷലക്ഷണമാണ്. സത്യജീവിതം
മുതല്‍ ആവരണജീവിതം വരെയും, ആവരണജീവിതം മുതല്‍ സത്യസാക്ഷാല്‍ക്കാരം
വരെയും ഉള്ള കാര്യങ്ങള്‍ ഓരോരുത്തരിലേയും ജ്ഞാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എല്ലാവരിലും നൈസര്‍ഗികമായുള്ള ശേഷിയാണ് ജ്ഞാനം. വിശ്വപ്രപഞ്ചത്തിലുള്ളതില്‍
അധികവും സത്യബോധമാണ് എന്നറിയുന്നതും ആദ്യത്തില്‍ അഹന്താതത്വം സത്യബോധത്തിന്‍റെ അംശമായിരുന്നു എന്നറിയുന്നതും
അനുഭവിക്കാന്‍ ബാക്കിയുള്ള കര്‍മ്മഫലങ്ങള്‍ ഏതൊക്കെയെന്ന് അറിയുന്നതും ജ്ഞാനമാണ്.
സപ്തധാതുക്കള്‍, അവയവങ്ങള്‍, ഇന്ദ്രിയങ്ങള്‍, ജനിതകഘടകങ്ങള്‍, പ്രാണശക്തി, മനസ്സ്
എന്നിവയുടെ സൂക്ഷ്മശേഷികളെ സംബന്ധിച്ച ജ്ഞാനത്തിന്‍റെ കേന്ദ്രം വിജ്ഞാനമയകോശമാണ്. അനുഭവിക്കാന്‍
ബാക്കിയുള്ള പുണ്യകര്‍മ്മഫലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നിലകൊള്ളുന്ന തലവും ആത്മബോധവുമായി ചേരാന്‍ പ്രാപ്തി നേടിയ
ആത്മബോധകലകള്‍ നിലകൊള്ളുന്ന തലവും ആത്മബോധമായ ഞാന്‍ നിലനില്‍ക്കുന്നുണ്ട് എന്ന
ബോധം നിലകൊള്ളുന്ന ഇടവും ആനന്ദമയകോശമാണ്.
ദൃശ്യപ്രപഞ്ചത്തിലെ വിഷയങ്ങളെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളിലൂടെ
മനസ്സ് സ്വരുക്കൂട്ടിയ അറിവാണ് വിജ്ഞാനം. പ്രയോജനകരമായ അറിവാണ് പ്രജ്ഞാനം. ജന്തുമൃഗാദികള്‍ക്ക്
അവ ജീവിക്കുന്ന സാഹചര്യത്തെ കുറിച്ച് വിജ്ഞാനമുണ്ട്. ജന്തുമൃഗാദികള്‍ക്ക്
മനുഷ്യരുടെ അത്ര വിശേഷാല്‍ബുദ്ധിയും വിവേകവും ഇല്ല. വിജ്ഞാനം സ്ഥൂലമാണ്, അപൂര്‍ണ്ണവുമാണ്.
ജ്ഞാനം സ്ഥൂലവും സൂക്ഷ്മവും ഇടകലര്‍ന്നതാണ്, പൂര്‍ണ്ണവുമാണ്. പഞ്ചേന്ദ്രിയങ്ങളുടെ
വിത്യാസങ്ങള്‍ അനുസരിച്ച്, അളവ് ഉപകരണത്തിന്‍റെ
വൈവിദ്ധ്യം അനുസരിച്ച്, കാലത്തിന്‍റെയും അഹന്താദോഷങ്ങളുടെയും
തീവ്രത അനുസരിച്ച് വിജ്ഞാനം വഴി സംഘടിപ്പിച്ച വിശേഷവിവരങ്ങള്‍ മാറികൊണ്ടിരിക്കും.
വിഷയങ്ങളെ ആഗ്രഹിക്കുകയും വിജ്ഞാനങ്ങളെ തരംതിരിക്കുകയും ചെയ്യുന്നത്
ബാഹ്യമനസ്സാണ്. വ്യക്തിക്ക് പുറത്തുള്ള ദൃശ്യപ്രപഞ്ചത്തെ സംബന്ധിച്ച വിജ്ഞാനവും
വ്യക്തിക്ക് അകത്തുള്ള സൂക്ഷ്മജ്ഞാനവും വിത്യസ്തമാണ്. കാര്യശരീരത്തിന് വെളിയിലുള്ള
വിവരങ്ങളിലധികവും അഹന്താതത്വത്തിന്‍റെതാണ്. ജ്ഞാനശക്തി, ജീവശക്തി,
കര്‍മ്മശക്തി, ആനന്ദം തുടങ്ങിയ ആത്മബോധകലകളുടെ വിരോധിയാണ്
അഹന്താതത്വം. ആന്തരിക മനസ്സ് വിജ്ഞാനവുമായി കൂടുതല്‍ ചേര്‍ന്നാല്‍ അഹന്താസാക്ഷാല്‍ക്കാരത്തില്‍,
അതിന്‍റെ മായാലോകത്താകും ചെന്നെത്തുന്നത്. അഹന്താതത്വവും
ബാഹ്യമനസ്സും ചേര്‍ന്നതാണ് അവിദ്യ. മനസ്സിന്‍റെ ആഗന്തുജപ്രയാസങ്ങള്‍ക്ക് അടിസ്ഥാനം
അവിദ്യയും അതുമൂലമുള്ള അശുദ്ധിയുമാണ്. തെറ്റിദ്ധാരണയ്ക്ക് ആധാരം അവിദ്യയാണ്. സൂര്യന്‍റെ
പ്രതിബിംബത്തെ ആയിരം തടാകത്തില്‍ വീക്ഷിച്ചാല്‍ ആയിരം വിത്യസ്തതരം സൂര്യന്മാരായി
കാണുന്നത് അവിദ്യ മൂലമാണ്. അവിദ്യ മൂലമുള്ള അനുഭവങ്ങള്‍ക്കുള്ള വിഷയങ്ങൾ
ചുറ്റുപാട് നിരവധി തന്നെയുണ്ട്. താമര ഇലയില്‍ വെള്ളം പിടിക്കാത്തതുപോലെ
അഹന്താദോഷങ്ങള്‍, അവിദ്യ, പാപഓര്‍മ്മകള്‍ എന്നിവ
ആത്മബോധകലകളെ ബാധിക്കുകയില്ല. ജ്ഞാനശക്തി കൊണ്ട് അവിദ്യയെ നിയന്ത്രിക്കാനാകും.
ബാഹ്യമനസ്സിനെ ശുദ്ധമാക്കാനുമാകും. കൗമാരപ്രായത്തില്‍ വെച്ചുതന്നെ ജ്ഞാനശക്തിയെ
വികസിപ്പിക്കണം. ആത്മബോധകലകളുടെ കര്‍മ്മം നന്മയാണ്. സല്‍ക്കര്‍മ്മങ്ങളാണ് നന്മ.
നന്മയുടെ ഫലമാണ് ആനന്ദം. ആത്മബോധകലകളുമായുള്ള സംബന്ധം ആന്തരിക മനസ്സിനെ
ആനന്ദത്തിലോട്ട് നയിക്കും. ശുദ്ധി കൈവരിച്ച്, സല്‍കര്‍മ്മങ്ങള്‍
ചെയ്ത് പാപകര്‍മ്മഫലങ്ങളെ നിര്‍വീര്യമാക്കിയാല്‍, സല്‍കര്‍മ്മഫലത്തെ
ഉപേക്ഷിച്ച് ശൂന്യമായാല്‍ മുക്തി ലഭിക്കും. പാപകര്‍മ്മഫലത്തെ ഉപേക്ഷിക്കാന്‍
ആകുകയില്ല. അതിനെ അനുഭവിച്ച് തന്നെ തീര്‍ക്കണം.
ബാഹ്യമനസ്സും ഇന്ദ്രിയങ്ങളും അന്വേഷിക്കുന്നത് സാഹചര്യത്തിലുള്ള
ഭൗതികവിഷയങ്ങളെയാണ്. സാഹചര്യത്തിലെ വിഷയങ്ങളെല്ലാം തന്നെ അപൂര്‍ണ്ണങ്ങളാണ്,
അഹന്താതത്വത്തിന്‍റെതുമാണ്. ഭൗതികവിഷയങ്ങള്‍ക്ക് പൂര്‍ണ്ണതയെ പ്രാപിക്കാനാകുന്നത്
അത് ജ്ഞാനത്തില്‍ എത്തി ആത്മബോധകലകളുടെ സഹായത്താല്‍ ആനന്ദമായി വികസിക്കുമ്പോഴാണ്.
മനോമയകോശം, വിജ്ഞാനമയകോശം എന്നിവയിലെ
വിവരങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് അറിയാനാകുകയില്ല. ഇവയിലെ ജ്ഞാനം ഭൗതികമാണ്.
ഭാവിയെക്കുറിച്ച് അറിയണമെങ്കില്‍ ആത്മബോധകലകളുടെ സങ്കേതം നിലകൊള്ളുന്ന
ആനന്ദമയകോശത്തില്‍ പ്രവേശിക്കണം. പൂര്‍ണ്ണത പ്രാപിച്ച ആത്മബോധകലകളെ പ്രാപിക്കണം.
അതിന് ശുദ്ധി, ധര്‍മ്മം, കാരുണ്യബലി എന്നിവയെ ആശ്രയിക്കണം.
അപൂര്‍ണ്ണത ദുഃഖഹേതുവാണ്. ദുഃഖത്തിന്‍റെ മറ്റ് കാരണങ്ങളിൽ മുഖ്യം
അശുദ്ധിയും അവിദ്യ മൂലം ചെയ്ത പാപകർമ്മങ്ങളുമാണ്. ആധുനിക മനുഷ്യന്‍ ജീവിക്കുന്നത്
അവിദ്യാലോകത്താണ്. അവിദ്യ അല്ലാത്തയിനം അറിവ് ജ്ഞാനമാണ്. ജ്ഞാനം നിലകൊള്ളുന്നത്
ബുദ്ധിമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയിലാണ്. ആനന്ദമയകോശത്തില്‍ ഉള്ളത്
അതിസൂക്ഷ്മയിനം ജ്ഞാനമാണ്. ജ്ഞാനത്തെ സ്ഥൂലതലത്തില്‍ അറിയുന്നത് ആന്തരിക മനസ്സും
സൂക്ഷ്മതലത്തില്‍ ജീവശക്തിയുമാണ്. പുറത്തുള്ള അഹന്താവിജ്ഞാനവും ബാഹ്യമനസ്സിലെ
സാമാന്യവിജ്ഞാനവും ഭോക്താവായ ആന്തരിക മനസ്സും അകത്തെ ജ്ഞാനവും ജീവശക്തിയും തമ്മില്‍
ചേര്‍ന്ന് ഹിതമായാല്‍ അറിവ് എകമാകും, പൂര്‍ണ്ണവുമാകും. അറിവില്‍ ഭൂതം, വര്‍ത്തമാനം എന്നിവ കൂടാതെ ഭാവിയിലെ വിവരങ്ങള്‍ കൂടി
ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ അറിവ് പൂര്‍ണ്ണമാണ്. ആന്തരിക മനസ്സ് വികാസം
പ്രാപിച്ച് ആനന്ദമയകോശത്തില്‍ നിലകൊള്ളുന്ന ആനന്ദം, കര്‍മ്മശക്തി,
ജീവശക്തി എന്നിവയുമായി ചേര്‍ന്നാല്‍, ഇവയെ കൊണ്ട് മഹാബലി നടത്തിയാല്‍
ഭാവികാര്യങ്ങളെ സംബന്ധിച്ച് അറിയാനാകും. ഭാവിയെക്കുറിച്ച് അറിയാന്‍ ആദ്യം
കാര്യശരീരത്തെ ശുദ്ധിയിലും സൗമ്യതയിലും നിലനിർത്തി ആത്മബോധകലകളെ ഓരോന്നിയും
വികസിപ്പിച്ച് തമ്മില്‍ ചേര്‍ക്കണം. ആനന്ദമയകോശത്തില്‍ എത്തി ആനന്ദമടക്കമുള്ള
കലകളെ ബലി കൊടുത്താല്‍ ആനന്ദമയകോശത്തിലെ കാലജ്ഞാനത്തെ അറിയാനാകും. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെ അറിഞ്ഞാല്‍ കാലം, വിഷയം എന്നിവ പൂര്‍ണ്ണമാകും. അറിവ് പൂര്‍ണ്ണമായാല്‍ വിഷയത്തിന്‍റെ ഭൗതികത
നഷ്ടപ്പെടും. ജ്ഞാനത്തെ ബലികൊടുത്താല്‍ വിഷയം ശൂന്യമാകും, അഭൗതികമാകും.
കാര്യശരീരത്തിന്‍റെ ശുദ്ധിക്കും സൗമ്യതയ്ക്കും നിലനില്‍പ്പിനും ഹോര്‍മോണ്‍
അടക്കമുള്ള സാരാംഗ്നികൾ വേണ്ടതുണ്ട്. കാര്യശരീരത്തില്‍ വേണ്ട ഓരോ ഇനം
സാരാംഗ്നികളെപ്പറ്റിയും ഇവ രൂപംകൊള്ളാൻ വേണ്ട അന്നത്തെപ്പറ്റിയും അതിന് ഉതകുന്ന
ഔഷധങ്ങളെപ്പറ്റിയും ഔഷധങ്ങളുടെ വിവിധയിനം പ്രയോഗങ്ങളെപ്പറ്റിയും അറിയുന്നത്
വിജ്ഞാനമാണ്. ജ്ഞാനതോത് ആസ്പദമാക്കി അല്ല കര്‍മ്മം ചെയ്യേണ്ടത്. ശരീരബലത്തിന്‍റെ
തോത് അനുസരിച്ചും ബാല്യം, യൗവനം, വാര്‍ദ്ധക്യം എന്നിങ്ങിനെയുള്ള പ്രായഘട്ടം അനുസരിച്ചും
ആവശ്യമനുസരിച്ചുമാണ്. ശരീരകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ആന്തരിക മനസ്സിനെ
നിശ്ചലമാക്കണം. ആന്തരിക മനോകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തെ നിശ്ചലമാക്കണം.
വാര്‍ദ്ധക്യഅതിജീവനത്തിന് വിജ്ഞാനം വേണ്ടതുണ്ട്. അതിനെ സമ്പാദിക്കണം.
ജ്ഞാനശക്തിയുടെ ലഘുരൂപമാണ് ഇച്ഛാശക്തി. സ്വതന്ത്രമായ അന്വേഷണത്തിനുള്ള
പ്രേരണയാണ് ഇച്ഛ. ശുദ്ധി നേടിയ സ്ഥൂല, സൂക്ഷ്മ ആവരണങ്ങളോട് ഇണങ്ങി അവയുമായി
സൗമ്യപ്പെടാന്‍ ഇച്ഛാശക്തിക്ക് ആകുന്നതുപോലെ, ഇച്ഛാശക്തിയെ പ്രയോജനപ്പെടുത്തി അത്യാവശ്യമെങ്കില്‍ മറ്റൊരാളിലെ
ആത്മബോധകലകളോട് ചേരാനും അയാളിലെ കാര്യശരീരം ശുദ്ധി നേടിയതാണെങ്കില്‍ അയാളിലെ
ആത്മബോധകലകളില്‍ പ്രവര്‍ത്തിച്ച് അതിലൂടെ അയാളില്‍ നിലകൊള്ളുന്ന അഹന്താദോഷങ്ങളെ അമര്‍ച്ച ചെയ്യാനും കഴിയും. ഈ രീതിയില്‍
ജീവശക്തിയെ ആശ്രയിച്ച് വിദൂരത്തുള്ള അയല്‍ക്കാരനെ
സേവിക്കാനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു. ആത്മബോധകലാമാലാഖമാരെ പരസ്പരം
ബന്ധപ്പെടുത്തിയും പ്രയോജനപ്പെടുത്തിയും അകലെയുള്ള ആളിലെ രോഗങ്ങളെ പരിഹരിക്കുന്ന
വിദ്യയാണ് ഡിസ്റ്റന്‍റ് ഹീലിംഗ് അഥവാ മാലാഖചികിത്സ. ദേഹശുദ്ധിവരുത്തിയ ശേഷം
ശാന്തമായ ഒരിടത്ത് വിശ്രമിച്ച് ശ്വാസത്തെ ദീര്‍ഘമായി പലതവണ പുറത്തുവിട്ട്
ശ്വസനനിരക്ക്, ഹൃദയമിടിപ്പ് എന്നിവയെ കുറച്ചുകൊണ്ടുവരണം. ഉറക്കസമാനമായ ഒരു
ആനന്ദഭാവത്തെ സൃഷ്ടിക്കണം. ജീവശക്തിയില്‍ നിന്ന്,
മസ്തിഷ്കത്തില്‍ നിന്ന് 3Hz - 4Hz
നിരക്കിലുള്ള കമ്പനങ്ങളെ വിദൂരത്തുള്ള ആളിലെ ആനന്ദമയകോശത്തിലോട്ട്,
നാഡീകോശങ്ങളിലോട്ട് ഭാവനചെയ്യണം. തുടര്‍ന്ന് വിദൂരത്തുള്ള ആളിലെ ആത്മബോധകലകളെയും
പ്രാണശക്തിയെയും ഭാവനചെയ്യണം. മാലാഖ ചികിത്സ ഫലപ്രദമാകുന്നതിന് നാഡീകോശശമന ഔഷധങ്ങളെ
പ്രയോജനപ്പെടുത്താനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു. ആത്മബോധകലകളുടെ ജന്മോദ്ദേശം
തന്നെ ശുദ്ധാതിഷ്ടിത സേവയാണ്.
ആത്മബോധകലകളുടെ ഒപ്പമുള്ള സൂക്ഷ്മ, സ്ഥൂല ആവരണങ്ങള്‍ ശുദ്ധമായാല്‍, ലഘുവായാല്‍, ആത്മബോധകലകള്‍
പരസ്പരം ചേര്‍ന്ന് ഏകമായി വികസിച്ചാല്‍ ആത്മബോധകലാമാലാഖയായ ജീവശക്തിക്ക്
പ്രകാശവേഗതയില്‍ സഞ്ചരിക്കാനാകും. ആന്തരിക മനസ്സിന് ഉയര്‍ന്നയിനം വിശുദ്ധി
നേടാനായാല്‍, ജീവശക്തിമാലാഖയുടെ കൂടെ ചേര്‍ന്ന് സഞ്ചരിക്കാനായാല്‍, ആന്തരിക
മനസ്സിന് ജീവശക്തിയുടെ സഞ്ചാരപാതയിലുള്ള കാര്യങ്ങളെ അനുഭൂതിയെന്നോണം അനുഭവിക്കാനാകും.
ഉറക്കത്തില്‍ സ്ഥൂലശരീരത്തെ നിയന്ത്രിക്കുന്നത് ആത്മബോധകലയായ
ജീവശക്തിയാണ്. ഉറങ്ങാന്‍ പോകുന്നതിന് മുന്നോടിയായി മലമൂത്രവിസര്‍ജനം നടത്തിയാല്‍,
കാലും കയ്യും മുഖവും കഴുകി ഒരു ഗ്ലാസ് ശുദ്ധജലം കുടിച്ചാല്‍, കാവ കാവ കലര്‍ന്ന ജലം
അല്‍പ്പം രുചിച്ചാല്‍ നല്ലയിനം സ്വപ്നാനുഭൂതികളെ അനുഭവിക്കാന്‍ കഴിയും. കാര്യശരീരം
ശുദ്ധത കൈവരിച്ചാല്‍, അതിനോട് കൂടെ
ആത്മബോധകലകള്‍ ചേര്‍ന്നാല്‍ മനസ്സ്, പ്രാണശക്തി എന്നിവയെ
കൂടാതെ ക്രമത്തില്‍ സ്ഥൂലശരീരത്തിന്‍റെ ബലവും മെച്ചപ്പെടും. ആനന്ദാനുഭവങ്ങള്‍ക്ക്
ആധാരം വിശുദ്ധിയും ഒപ്പം ആത്മബോധകലകള്‍ ഓരോന്നിന്‍റെ വികാസവും സംയോഗവുമാണ്.
**
No comments:
Post a Comment