Tuesday, 24 March 2026

പ്രാണശക്തി. Dr. Kader kochi.

ആത്മബോധമാണ് മനുഷ്യനിലെ സത്ത. ആത്മബോധത്തിന്‍റെ വസ്ത്രമാണ് കാര്യശരീരം. സ്ഥൂലശരീരമായ അന്നമയകോശവും സൂക്ഷ്മശരീരങ്ങളായ പ്രാണമയകോശംകാമമയകോശം, ബുദ്ധിമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയും ചേര്‍ന്നതാണ് കാര്യശരീരം. ആത്മബോധം നിലകൊള്ളുന്ന സൂക്ഷ്മമേഖലയാണ് കാരണശരീരം. സ്ഥൂലശരീരവും സൂക്ഷ്മശരീരങ്ങളും ഉള്‍പ്പെട്ട കാര്യശരീരം ഭൗതികമാണ്. കാര്യശരീരത്തെ കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിച്ച് കാമങ്ങളെ ഒന്നൊന്നായി പൂര്‍ത്തികരിച്ച് ആനന്ദത്തെ അനുഭവിക്കലാണ് ആത്മീയജീവിതത്തിന്‍റെ പ്രഥമലക്ഷ്യം. കാര്യശരീരത്തെ കൊണ്ട് പുണ്യകര്‍മ്മങ്ങള്‍ ചെയ്യിച്ച് ആവരണത്തിന്‍റെ ഭാരം ലഘുവാക്കി, ആത്മബോധകലകളുടെ സഹായത്തോടെ ഭൗതികലോകത്ത് നിന്ന് മുക്തി നേടി സത്യബോധത്തില്‍ ലയിക്കുക എന്നതാണ് ആത്മീയജീവിതത്തിന്‍റെ അന്തിമലക്ഷ്യം. ലക്ഷ്യം നേടുന്നതിന് ആരോഗ്യം, ആയുസ്സ് എന്നിവ വേണ്ടതുണ്ട്. ആരോഗ്യം എന്നത് കാര്യശരീരത്തിന്‍റെ, പ്രത്യേകിച്ച് പ്രാണശക്തിയുടെ ബലമാണ്‌. ശുദ്ധിയും സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ തമ്മിലുള്ള സൗമ്യതയുമാണ് ആരോഗ്യത്തിന് അടിസ്ഥാനം. സപ്തധാതുക്കള്‍ദ്രാവകങ്ങൾഇന്ദ്രിയങ്ങള്‍ എന്നിവ ഉള്‍പ്പെട്ട തലമാണ് സ്ഥൂലശരീരം അഥവാ അന്നമയകോശം. പഞ്ചഭൂതാതിഷ്ടിതമായ അന്നമയകോശം ദ്രവ്യമാണ്ഭൗതികമാണ്. പഞ്ചഭൂതാതിഷ്ടിതമായ സൂക്ഷ്മശരീരം ഊര്‍ജ്ജപരമാണ്. ആകാശഭൂമിയാദി പഞ്ചഭൂതങ്ങളില്‍ ഭൂമി, ജലം ഭൂതങ്ങള്‍ കൂടുതല്‍ ഉള്‍പ്പെട്ടതാണ് അന്നമയകോശം. പ്രാണശക്തി നിലകൊള്ളുന്ന സൂക്ഷ്മശരീര മേഖലയാണ് പ്രാണമയകോശം. പഞ്ചഭൂതങ്ങളില്‍ വായു, അഗ്നി ഭൂതങ്ങളാണ് പ്രാണശക്തിയുടെ രജസ്സ് ഗുണത്തിന് അടിസ്ഥാനം.

ഇന്ദ്രിയബലം, ശ്വസനബലം, ദഹനബലം, മലശോധനബലം, കായികബലം, രോഗാണുപ്രതിരോധബലം, ഉപാപചയബലം, രോഗനിവാരണബലം, മനോബലം എന്നിവ പ്രാണശക്തിയുടെ വകഭേദങ്ങളാണ്. ഉഷ്ണവും ശീതവും അതിന്‍റെ വീര്യങ്ങളാണ്. പ്രാണശക്തിയുടെ സ്വരൂപം ആരോഗ്യബലവും കാരണം ആഹാരവും ഫലമെന്നത് സുഖം, സന്തോഷം എന്നിവ ഉള്‍പ്പെട്ട ആനന്ദവുമാണ്. അന്തരീക്ഷത്തിൽ നിന്ന് പ്രാണവായുവിനെ സ്വീകരിച്ച് കോശങ്ങളിൽ എത്തിച്ച് പരിണമിപ്പിക്കുന്നതും ആഹാരദ്രവ്യങ്ങളെ ലഘുവാക്കി കോശങ്ങളെ പോഷിപ്പിക്കുന്നതും കോശങ്ങളിലെയും ദേഹദ്രാവകങ്ങളിലെയും അഹിതങ്ങളായ വായുക്കള്‍, മാലിന്യങ്ങള്‍ എന്നിവയെ പുറംതള്ളുന്നതും വിഷങ്ങളെ നിര്‍വീര്യമാക്കുന്നതും എല്ലാം പ്രാണശക്തിയാണ്. പ്രാണശക്തിയുടെ സ്വരൂപ അവസ്ഥയായ ആരോഗ്യബലത്തെ വാതം, പിത്തം, കഫം എന്നിങ്ങനെയുള്ള ബലങ്ങളായും വാതബലത്തെ പ്രാണന്‍, ഉദാനന്‍, വ്യാനന്‍, സമാനന്‍, അപാനന്‍ എന്നിങ്ങനെയും പൂര്‍വ്വികര്‍ തരംതിരിച്ചു. പ്രാണശക്തിയെ ബാധിക്കുന്ന അഹന്താദോഷങ്ങളെ ആധുനിക ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ സാമുവല്‍ ഹാനിമാന്‍ സോറ, സിഫിലിസ്, സൈക്കൊസിസ് എന്നിങ്ങിനേയും നാമകരണം നടത്തി തരംത്തിരിച്ചുനോക്കിയിരുന്നു.

രസം, രക്തം, മാംസം, കൊഴുപ്പ്, അസ്ഥി, മജ്ജ, ശുക്ര എന്നീ സപ്തധാതുക്കളില്‍ ഓരോന്നിനെ തമ്മിലും സൂക്ഷ്മശരീരത്തിലെ ഊര്‍ജ്ജമര്‍മ്മങ്ങള്‍, ഊര്‍ജ്ജനാഡികള്‍ എന്നിവയെ തമ്മിലും സ്ഥൂലശരീരം, മനസ്സ് എന്നിവയെ തമ്മിലും പരസ്പരം ഏകോപിപ്പിക്കുക എന്നതാണ് പ്രാണശക്തിയുടെ ധര്‍മ്മം. പ്രാണശക്തിയുടെ അധികഭാഗവും (20%) ഉപയോഗിക്കുന്നത് നാഡീവ്യൂഹമാണ് എന്നും ചിലർ അനുമാനിച്ചു. നാഡീവ്യൂഹത്തിലെ മുഖ്യഭാഗമായ മസ്തിഷ്കത്തില്‍ 60% വും കൊഴുപ്പാണ്‌. മസ്തിഷ്കം ഊര്‍ജ്ജാവശ്യത്തിന് 95% വും ഉപയോഗിക്കുന്നത് ഗ്ലുക്കോസിനെയാണ്. അന്നജയിനം ആഹാരതോത് അധികമായാല്‍, ഒപ്പം നാഡീകോശങ്ങള്‍ക്ക് രക്തത്തിലെ ഗ്ലുക്കോസിനെ സ്വീകരിക്കാനാകാതെ വന്നാല്‍, പേശീകോശങ്ങളും കരള്‍കോശങ്ങളും നാഡീകോശങ്ങളും ക്ഷയിച്ചാല്‍ രക്തത്തിലെ ഗ്ലുക്കോസ് നില ഉയരും.

ബാല്യത്തില്‍, കൗമാരത്തിൽ, യൗവനത്തിൽ, പ്രായം വര്‍ദ്ധിക്കുന്നത് അനുസരിച്ച് പ്രാണശക്തി ക്രമത്തില്‍ മെച്ചപ്പെടും. യൗവനം കഴിഞ്ഞാല്‍, വാര്‍ദ്ധക്യത്തില്‍ എത്തിയാല്‍, കാലം നീങ്ങുന്നത്‌ അനുസരിച്ച് പ്രാണശക്തി ക്ഷയിക്കും. ക്രോധം, ഭയം, ശോകം, അസൂയ, പക, ഹിംസ, ധ്യാനം എന്നിവ പ്രാണശക്തിയെ ക്ഷീണിപ്പിക്കും. വിഷമെത്തിയാലും അദ്ധ്വാനം വര്‍ദ്ധിച്ചാലും വെയില്‍ അധികമേറ്റാലും ഉറക്കം ഒഴിച്ചാലും ജ്വരം പിടിച്ചാലും അഹന്താദോഷങ്ങള്‍ പ്രബലമായാലും പ്രാണശക്തി ക്ഷയിക്കും. രക്തനഷ്ടം, പട്ടിണി എന്നിവ മൂലവും പ്രാണശക്തി ക്ഷയിക്കും. പ്രാണശക്തി കുറഞ്ഞാൽ സപ്തധാതുക്കൾ, ഇന്ദ്രിയങ്ങൾ, മനസ്സ് എന്നിവ തമ്മിലുള്ള സൗമ്യം തകരാറിലാകും. ബലം കുറയും. നര, ജര എന്നിവ അകാലത്തില്‍ ബാധിക്കും. മനസ്സിന്‍റെത് പോലെ സ്വാതികം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങൾ പ്രാണശക്തിക്കും കാണുമെന്ന് ചിലര്‍ സങ്കല്‍പ്പിച്ചു.

പ്രാണശക്തിയുടെ തമസ്സ് ഗുണത്തിന് കാരണം പ്രാണശക്തിയോടൊപ്പം കൂടിയ അഹന്താദോഷങ്ങളാണ്. ബുദ്ധിമയകോശം, കാമമയകോശം, അന്നമയകോശം എന്നീ ആവരണങ്ങള്‍ പ്രാണമയകോശത്തിന്‍റെ കൂടി ഉല്‍പന്നമാണ്. പ്രാണശക്തി ദുര്‍ബലമായാല്‍ മനസ്സ്, സ്ഥൂലശരീരം എന്നിവയുടെ ശേഷികള്‍ കുറയും. പ്രാണശക്തി മെച്ചപ്പെട്ടാല്‍ മനസ്സ്, സ്ഥൂലശരീരം എന്നിവയുടെ ശേഷികള്‍ വര്‍ദ്ധിക്കും. കര്‍മ്മങ്ങളുടെയും അനുഭവങ്ങളുടെയും അനുഭൂതികളുടെയും തോത് വര്‍ദ്ധിക്കും. സന്തോഷം, സുഖം, ആരോഗ്യം എന്നിവയെ അനുഭവിക്കാനാകും.

ബലം നല്‍കുന്നതെല്ലാം ആഹാരമാണ്. പ്രാണശക്തിയുടെ മുഖ്യ ആഹാരം വായുവാണ്. സ്ഥൂലശരീരത്തില്‍ എത്തുന്ന വായു, ജലം, അന്നം എന്നിവയില്‍ അഹന്താദോഷങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒരു ലിറ്റര്‍ അന്തരീക്ഷവായുവില്‍ ഒന്ന് എന്ന തോതിലും ഒരു ലിറ്റര്‍ ജലത്തില്‍ നൂറ് കോടിയും ഒരു കിലോഗ്രാം മണ്ണില്‍ ഏകദേശം നാലായിരം കോടി എന്ന തോതിലും അണുക്കള്‍ നിലകൊള്ളുന്നുണ്ട് എന്നാണ് നിഗമനം. അന്തരീക്ഷവായുവിലുള്ള പ്രാണവായു (21%) ശ്വാസകോശത്തില്‍ വെച്ച് രക്തവുമായി ചേരും. അവിടെ നിന്ന് സഞ്ചരിച്ച് ഹൃദയത്തില്‍, മസ്തിഷ്കകോശത്തില്‍, വിരലറ്റങ്ങളില്‍, അവയവങ്ങളില്‍ എത്തുമ്പോള്‍ അതിന്‍റെ ഭൗതികത കുറയുകയും വായുബലം പ്രാണശക്തിയുമായി ചേരുകയും ചെയ്യും. ശിരസ്സിലെ മജ്ജയാണ് മസ്തിഷ്കം. ശ്വാസകോശം, ഹൃദയം എന്നിവ വാരിയെല്ലില്‍ കൂട്ടിലെ മജ്ജയാണ് എന്നും കരുതാം. നല്ലെണ്ണ, തേന്‍, വെണ്ണ, പൊട്ടാസ്യം കലര്‍ന്ന ഉപ്പ് എന്നിവയെ ത്വക്കില്‍ അഭിഷേകം ചെയ്താല്‍ മജ്ജ, അസ്ഥി എന്നിവ പുഷ്ടിപ്പെടും. പ്രാണശക്തി, വാക്ക് എന്നിവയുടെ ശേഷി മെച്ചപ്പെടും. ദേഹത്തില്‍ എത്തുന്ന ഉപ്പിന്‍റെ തോത് കൂടിയാല്‍ അസ്ഥിയില്‍ നിന്ന് കാത്സ്യം വേര്‍പെടും. അസ്ഥി പൊടിയും. മജ്ജ കുറയും. ആയുസ്സ് കൂടുതലുള്ള പക്ഷിയാണ് തത്ത. ഉപ്പ് അധികം അടങ്ങിയ ആഹാരം കൊടുത്താല്‍ തത്തയുടെ പ്രാണശക്തി ക്ഷയിക്കും. ആയുസ്സ് കുറയും.

അന്തരീക്ഷത്തില്‍ നിന്ന് സ്വീകരിക്കുന്ന വായുവിന്‍റെ തോത് ക്രമത്തില്‍ വര്‍ദ്ധിപ്പിക്കാനായാല്‍ പ്രാണശക്തി വര്‍ദ്ധിക്കും. പ്രാണശക്തിയുടെ ഉപാധി അന്തരീക്ഷവായുവിനേക്കാള്‍ ഉപരി ജലമാണ് എന്നും പക്ഷമുണ്ട്. അന്തരീക്ഷവായുവില്‍ 78% വും നൈട്രജനാണ്. പ്രാണശക്തി വിഘടിക്കുന്ന നേരത്ത് ആള്‍ക്ക് ജലം കൊടുക്കുന്ന ഒരു ആചാരം പണ്ടേ നിലവിലുണ്ട്. സ്ഥൂലശരീരത്തിന് വേണ്ടതായ അളവില്‍ ജലം (നാര) കുടിച്ചാല്‍ രക്തം, മനസ്സ് എന്നിവയുടെ ശേഷി മെച്ചപ്പെടും. മൂത്രത്തിലെ അമ്ലത കുറയും. ശരീരത്തിന് വേണ്ട അളവില്‍ അന്നം കഴിച്ചാല്‍ രസധാതു, രക്തധാതു, മാംസധാതു തുടങ്ങിയ ധാതുക്കളുടെ തോത് വര്‍ദ്ധിക്കും. അന്നം, ജലം എന്നിവയെ കൂടുതല്‍ അളവില്‍ പതിവായി സ്വീകരിച്ചാല്‍ സപ്തധാതുക്കളില്‍ മലത്തിന്‍റെ തോത് കൂടും. അഹന്താദോഷങ്ങളുടെ ബലവും വീര്യവും കൂടും. പുറമേ നിന്ന് മലം, മൂത്രം തുടങ്ങിയ വിസര്‍ജ്ജ്യങ്ങളുടെ അംശങ്ങളോ സമാനയിനങ്ങളോ ശരീരത്തില്‍ എത്തിയാല്‍ അത് ശരീരത്തിലെ മലത്തോടും മൂത്രത്തോടും വേഗത്തില്‍ ചേര്‍ന്ന്‍ ചാലുകളിലും സ്രോതസ്സുകളിലും നിലകൊള്ളുന്ന മലത്തിന്‍റെ തോതിനെ വര്‍ദ്ധിപ്പിക്കും. ഇത് പതിവായാല്‍ അവ ചാലുകളില്‍ ഊറും. ചാലുകളില്‍ ശുദ്ധി ഉറപ്പുവരുത്തി പ്രാണശക്തിയെ വര്‍ദ്ധിപ്പിക്കുന്നവയാണ് പഥ്യയിനങ്ങള്‍.

ഉല്‍പാദനത്തിന് ഉതകുന്ന ഗുണമാണ് വീര്യം. ഉഷ്ണവും ശീതവും വീര്യത്തിന്‍റെ അംശങ്ങളാണ്. വീര്യം കൂടിയ ഒരു രോഗാവസ്ഥയാണ് ജ്വരം. കുളിര്‍ അനുഭവപ്പെടുന്ന അവസ്ഥയാണ് പനി. ഉഷ്ണവര്‍ദ്ധനവില്‍, ജ്വരത്തില്‍ സാരാംഗ്നികളുടെ ഉല്‍പാദനതോത് കൂടും. രോഗാണുക്കളും മറ്റും സൃഷ്ടിച്ച വിഷാംശങ്ങളെ സാരാംഗ്നികള്‍ നിര്‍വീര്യമാക്കും. പ്രാണശക്തിയുടെ സ്വാഭാവികമായുള്ള ഉഷ്ണവീര്യത്തെ ദുര്‍ബലമാക്കുന്ന ഒന്നാണ് വിഷം. വിഷങ്ങളില്‍ അധികവും ശീതയിനങ്ങളാണ്. വിഷം മസ്തിഷ്കകേന്ദ്രങ്ങളെ സ്വാധീനിക്കുന്നതുകൊണ്ടും ഉഷ്ണയിനം സാരാംഗ്നികള്‍, രക്തസഞ്ചാരം എന്നിവ കുറയുന്നതുകൊണ്ടുമാണ് ശീതം അനുഭവപ്പെടുന്നത്. വിഷത്തിന്‍റെ ലഘുവായ പ്രയോഗംകൊണ്ട് ശരീരത്തിൽ ഉഷ്ണവീര്യത്തെ താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കാനാകുന്നത് പ്രാണശക്തിയുടെ പ്രതികരണം കൊണ്ടാണ്. ഉച്ചവെയില്‍, കറിയുപ്പ് എന്നിവ കഠിന ഉഷ്ണങ്ങളാണ്. നരയും ജരയും ഉള്‍പ്പെട്ട വാര്‍ദ്ധക്യം ഉഷ്ണമാണ്‌. പ്രഭാതവെളിച്ചം, പൌര്‍ണ്ണമിയിലെ നിലാവ്, ഹൈപ്പോ സലൈന്‍ എന്നിവ ലഘു ഉഷ്ണമാണ്‌. ചന്ദ്രന്‍റെ കറുത്തപക്ഷവും അമാവാസിയും താരതമ്യേനെ ശീതമാണ്. അമാവാസിയില്‍ മനുഷ്യരില്‍ പ്രാണശക്തിയിലുള്ള ഉത്തേജനം ദുര്‍ബലമാണ്‌. ശീതയിനം ജീവികളുടെ ആനന്ദവേളയാണ് അമാവാസി. മനുഷ്യരില്‍ നിലകൊള്ളുന്ന ശീതയിനം രോഗാണുക്കളുടെ വീര്യം അമാവാസിയില്‍ കൂടും. പൌര്‍ണ്ണമിയില്‍ ചിലരില്‍ ഉഷ്ണയിനം ദോഷങ്ങളുടെ വീര്യം കൂടും. ശീതയിനം രോഗപ്രയാസങ്ങള്‍  വര്‍ദ്ധിക്കും.

സങ്കല്‍പ്പം, മോഹം, ബുദ്ധി, ചിന്ത, കര്‍മ്മം എന്നിവയുടെ തോത് കൂടി നിലകൊണ്ടാല്‍ അനന്തരഫലമായി ഹോർമോണുകളുടെയും സാരാംഗ്നികളുടെയും തോത് കുറയും. ഇതുമൂലം വീര്യവും ബലവും അകാലത്തില്‍ തന്നെ തീര്‍ന്നുതുടങ്ങും. വിഷം ഏറ്റാല്‍, അധികപ്രസംഗം നടത്തിയാല്‍, അദ്ധ്വാനം ഏറിയാല്‍, ദഹിക്കാന്‍ പ്രയാസമുള്ള ആഹാരയിനങ്ങള്‍ അധികമളവില്‍ കഴിച്ചാല്‍, ഉറങ്ങാതെ ഇരുന്നാല്‍ എല്ലാം പ്രാണശക്തി ദുര്‍ബലമാകും. തളര്‍ച്ച അനുഭവപ്പെടും. ഉറങ്ങിയാല്‍, ദഹനശേഷിയെ മെച്ചപ്പെടുത്തിയാല്‍, ദീര്‍ഘമെന്നോണം ശ്വസിച്ചാല്‍ പ്രാണശക്തി വര്‍ദ്ധിക്കും.

ആത്മബോധകലകളായ ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, ക്രിയാശക്തി, ക്ഷമാശക്തി, സൌന്ദര്യം, ശ്രേയസ്, ഐശ്വര്യം, ആനന്ദം തുടങ്ങിയവയെ വികസിപ്പിച്ചാൽ പ്രാണശക്തി മെച്ചപ്പെടും. കാര്യശരീരത്തിലെ ശുദ്ധി വര്‍ദ്ധിക്കുന്നതനുസരിച്ച് ആത്മബോധകലകള്‍ വികസിക്കും. ജീവശക്തി വികസിച്ചാല്‍, അത് പ്രാണശക്തിയോടൊപ്പം ചേര്‍ന്നാല്‍ അതിന് സ്ഥൂലശരീരത്തെ പുഷ്ടിപ്പെടുത്താനാകും. സ്ഥൂലശരീരത്തിന്‍റെ അതിരുകള്‍ വിട്ട് വളരെ അകലങ്ങളിലോട്ട് വ്യാപിക്കാനാകും. അകലങ്ങളിലോട്ട് വ്യാപിച്ച ജീവശക്തി ശുദ്ധി നേടിയ സഹജീവികളില്‍ എത്തിയാല്‍ അവരുടെ പ്രയാസങ്ങളെ ലഘുവാക്കും. കാര്യശരീരം ശുദ്ധിയിലും സൗമ്യതയിലും നിലകൊള്ളുന്ന അവസ്ഥയില്‍ അഹന്താദോഷങ്ങളെ പ്രതിരോധിക്കുന്നത് പ്രാണശക്തിയോടൊപ്പം ചേര്‍ന്ന ജീവശക്തിയാണ്.

സ്ഥൂലശരീരം, മനസ്സ് എന്നിവ കൂടുതല്‍ അശുദ്ധമായാൽ അഹന്താദോഷങ്ങള്‍, അഹിതങ്ങളായ ഭൗതികബലങ്ങൾ എന്നിവ കാര്യശരീരത്തോട് വേഗത്തില്‍ ചേരും. വിഷങ്ങള്‍, രോഗാണുക്കള്‍, കരി, തുരുമ്പ്, അമ്ലം തുടങ്ങിയ മാലിന്യങ്ങള്‍, ഘനലോഹ അംശങ്ങള്‍ എന്നിവ പ്രാണശക്തിയെ ക്ഷയിപ്പിക്കും. ക്ഷീണം, തളര്‍ച്ച, വേദന എന്നിവ പ്രാണശക്തിയിലെ അശുദ്ധിയുടെയും ദുര്‍ബലതയുടെയും നേര്‍പ്രകടനങ്ങളാണ്. പഞ്ചേന്ദ്രിയങ്ങള്‍ വഴി ദേഹത്തില്‍ എത്തിച്ചേരുന്ന വിഷയങ്ങളില്‍ അധികവും അഹന്താതത്വത്തിന്‍റെ ബലങ്ങളാണ്. ഇവ ആദ്യം പ്രാണശക്തിയെ ഉണര്‍ത്തും. തുടര്‍ന്ന് തളര്‍ത്തും. നിജരോഗങ്ങള്‍ക്ക് കാരണം അഹന്താദോഷങ്ങളാണ്. ബാല്യത്തിലെ ബുദ്ധിമാന്ദ്യം, സ്തംഭനവാതം, പേശീസ്തംഭനം എന്നീ പ്രയാസങ്ങള്‍ക്ക് ആധാരം പ്രാണശക്തിയെ ബാധിച്ച ഉഷ്ണയിനം സോറ ദോഷമാണ്. ഇത്തരം ദോഷങ്ങളെ നിര്‍വീര്യമാക്കുന്നതിന് ചിലര്‍ ക്വയിന, വാതാരി, കാഞ്ഞിരം, തുജ, കുരുമുളക്, സ്വര്‍ണ്ണം എന്നിവയെ അതിസൂക്ഷ്മ അളവില്‍ പ്രയോഗിച്ചുനോക്കിയിരുന്നു. കാപ്പിയും ക്വയിനയും (Quinic acid) ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

പ്രാണശക്തിയുടെ ബലമാണ് ആരോഗ്യം. പ്രാണശക്തി ക്ഷയിച്ചാല്‍ അഹന്താദോഷങ്ങൾ കാര്യശരീരത്തെ മൊത്തത്തില്‍ ആക്രമിക്കും. കാര്യശരീരത്തിലെ ഊര്‍ജ്ജമണ്ഡലങ്ങള്‍ തമ്മിലുള്ള സൗമ്യത വേഗത്തില്‍ തകരാറിലാകും. അഹന്താദോഷങ്ങളും കാമമയകോശവും തമ്മിലുള്ള ചേര്‍ച്ച തീവ്രമാകും. മനോമയകോശം, അന്നമയകോശം എന്നിവയില്‍ മാലിന്യങ്ങളുടെ തോത് വര്‍ദ്ധിക്കും. ഉറക്കത്തില്‍ ദുസ്വപ്നങ്ങള്‍ പതിവാകും. ബുദ്ധിമയകോശത്തിന്, ആന്തരിക മനസ്സിന് ആത്മബോധകലകളെ തിരിച്ചറിയാനും വികസിപ്പിക്കാനുമുള്ള ശേഷി കുറയും. പ്രാണശക്തി ദുര്‍ബലമായാല്‍, പ്രാണശക്തിക്ക് അഹന്താദോഷങ്ങളെ പ്രതിരോധിക്കാന്‍ സാദ്ധ്യമാകാതെ വന്നാല്‍ രോഗപ്രയാസങ്ങള്‍ നിജങ്ങളാകും. ഇത്തരം ഘട്ടത്തില്‍ പ്രാണശക്തിയെ മെച്ചപ്പെടുത്താന്‍ ഉതകുന്ന ആഹാരദ്രവ്യങ്ങളെ പ്രത്യേകം സ്വീകരിക്കണം. ആന്തരിക മനസ്സ് ശുദ്ധിനേടി ആത്മബോധകലകളെ ഒനോന്നായി ആശ്രയിക്കണം. രോഗപ്രയാസങ്ങളില്‍ സമാനങ്ങളായ ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തി അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കണം. മനുഷ്യന്‍റെ പൂര്‍വ്വികരായ സസ്യങ്ങളിലെ തമസ്സ് ഇനം ഘടകങ്ങളെയും സസ്യങ്ങളുടെ പൂര്‍വ്വികരായ ഖനീജങ്ങളെയും സംസ്കരിച്ച് അതിസൂക്ഷ്മമാക്കിയാല്‍ പ്രാണശക്തിയെ ഉത്തേജിപ്പിക്കാനാകും. തമസ്സ് ഇനം അംശങ്ങളെ സൂക്ഷ്മ അളവിലും സമാന ആശയത്തിലും രോഗാവസ്ഥയില്‍ പ്രയോജനപ്പെടുത്തിയാല്‍ പ്രാണശക്തി മുഖേനെ അഹന്താദോഷങ്ങളെ വേഗത്തില്‍ നിര്‍വീര്യമാക്കാനാകും. രോഗലക്ഷണങ്ങളെ പ്രാണശക്തി മുഖേനെ പരിഹരിക്കാനാകും. കാര്യശരീരത്തിന്‍റെ ശുദ്ധി, സൗമ്യത എന്നിവ വഴി പ്രാണശക്തി മെച്ചപ്പെട്ടാല്‍ ആന്തരിക മനസ്സിന് ഭൗതികത കൈവന്ന ആത്മബോധകലകളുമായി സന്ധിക്കാനാകും. ഇതുമൂലവും പ്രാണശക്തി വര്‍ദ്ധിക്കും.

വിഷബാധ, രോഗാണുക്കള്‍, പ്രതികൂലസാഹചര്യങ്ങള്‍ എന്നിവ മൂലം സാരാംഗ്നികളുടെ തോത് കുറഞ്ഞാല്‍ ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ തകരാറിലാകും. നാഡീമര്‍മ്മങ്ങളിലൂടെയും അദൃശ്യചാലുകളിലൂടെയും ഉള്ള പ്രാണശക്തിയുടെ സഞ്ചാരം തടസ്സപ്പെടും. പ്രാണശക്തി അധികം ക്ഷയിച്ചാൽ അകത്തെ ദുഷിച്ച വായു പുറത്തോട്ട് നീങ്ങുന്നത് തടസ്സപ്പെടും. ഇതുമൂലം അകത്തോട്ട് കയറേണ്ട പ്രാണവായുവിന്‍റെ തോത് കുറയും. രാസപ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍, പ്രാണശക്തി ഛിന്നഭിന്നമായാൽ ഭൗതിക ഊര്‍ജ്ജങ്ങളുടെ ഒഴുക്ക് ഇല്ലാതാകും. സ്പന്ദനങ്ങള്‍ നിലയ്ക്കും. ആ നിലയ്ക്ക് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെയും സാരാംഗ്നിപ്രവര്‍ത്തനങ്ങളെയും ക്രമീകരിച്ച് എല്ലായിപ്പോഴും കാര്യശരീരത്തില്‍ സൗമ്യത നിലനിര്‍ത്തിപ്പോരുന്ന, ആയുസ്സിന് കാരണക്കാരനായ പ്രാണശക്തിയെ സംരക്ഷിക്കുക എന്ന കര്‍മ്മത്തിന് ഏറെ പ്രസക്തിയുണ്ട്. ഈ കാഴ്ചപ്പാടില്‍ ചിലര്‍ പ്രാണശക്തിയെ നേരിട്ട് പോഷിപ്പിക്കുന്ന ആഹാരങ്ങളെപ്പറ്റിയും അതിന് ഉതകുന്ന പ്രകൃതിയിനം ഔഷധങ്ങളെപ്പറ്റിയും അന്വേഷിച്ചു.

പ്രാണശക്തിയുടെ മുഖ്യ ആഹാരം വായുവാണ്. ശരീരത്തില്‍ പ്രാണവായു ആയ ഓക്സിജന്‍റെ ആകെ തോതും ജലത്തിന്‍റെ തോതും (65%) ഏകദേശം സമാനമാണ്. ശരീരത്തില്‍ പ്രാണവായുവിന്‍റെ തോത് കുറഞ്ഞാല്‍, ശരീരത്തില്‍ നിന്ന് വായു കൂടുതലായി പുറത്തോട്ട് വ്യാപിച്ചാൽ പ്രാണശക്തി ദുര്‍ബലമാകും. ശരീരത്തില്‍ ജലാംശം വളരെ കുറഞ്ഞാല്‍ ഓര്‍മ്മശേഷി കുറയും. വായു, ജലം എന്നിവയെ യഥാക്രമം പ്രാണശക്തി, മനസ്സ് എന്നിവയുടെ പോഷകമായി കണക്കാക്കിയപ്പോള്‍ ഇവയുടെ തോത് കൂടുതലുള്ള അന്നജയിനം ദ്രവ്യങ്ങളെ ചിലര്‍ മുഖ്യ ആഹാരമായി സ്വീകരിച്ചു. ചിലര്‍ വാര്‍ദ്ധക്യത്തില്‍ കലോറി മൂല്യം കൂടിയ കൊഴുപ്പ് ഇനങ്ങളെയും ഉഷ്ണവീര്യം കൂടിയ മാംസ്യങ്ങളെയും പ്രത്യേകമായി നിയന്ത്രിച്ചു. ഉപാപചയത്തില്‍ സാരാംഗ്നികളെ അധികം ചിലവഴിപ്പിക്കാത്ത; മാലിന്യം, വിഷം എന്നിവയെ ശരീരത്തില്‍ അധികം രൂപപ്പെടുത്താത്ത ആഹാരയിനങ്ങള്‍ക്ക് ചിലര്‍ മുന്‍ഗണന നല്‍കി. കാര്യശരീരം ശുദ്ധമെങ്കില്‍ പ്രാണശക്തിക്ക് വേണ്ട ഊര്‍ജ്ജം ആഹാരത്തില്‍ നിന്ന് കിട്ടാതെ വന്നാല്‍ ആത്മബോധകലകള്‍ സ്വയം ഉണര്‍ന്ന്‌ ഭൗതികത നേടി പ്രാണശക്തിക്ക് വേണ്ട ഊര്‍ജ്ജത്തെ അനുവദിക്കും. ഭൗതികവിഷയങ്ങളെയും സ്ഥൂലയിനം ആഹാരത്തെയും മാത്രം ആസ്പദമാക്കി ജീവിക്കണമൊ അതോ ആത്മബോധകലകളെ കൂടി ആശ്രയമാക്കി ജീവിക്കണമൊ എന്നും ചിലർ ആലോചിച്ചു. ജ്ഞാനം, ഇച്ഛ, കര്‍മ്മം, ക്ഷമ, ആനന്ദം എന്നിവയാണ് മുഖ്യ ആത്മബോധകലകള്‍.

ബലവും അയവും സുഖവും സ്വസ്ഥതയും സന്തോഷവും ഉള്‍പ്പെട്ടതാണ് ആരോഗ്യം. ആരോഗ്യത്തിന്‍റെ അടിസ്ഥാനം ശുദ്ധി, ആഹാരം, അദ്ധ്വാനം, വിശ്രമം എന്നിവയും കാര്യശരീരത്തിലെ സൗമ്യതയുമാണ്. പ്രാണശക്തിക്ക് ക്ഷീണം ബാധിക്കുന്നതിനേക്കാൾ വേഗത്തിൽ സ്ഥൂലശരീരത്തിന് ക്ഷീണം ബാധിക്കും. സ്ഥൂലശരീരത്തെ കൂടുതലായി സംരക്ഷിക്കണം. സ്ഥൂലശരീരത്തെ സൂക്ഷ്മമായി അറിയലും ആ നിലയില്‍ സംരക്ഷിക്കലും ഓരോരുത്തരുടെയും ധര്‍മ്മമാണ്. സപ്തധാതുക്കളെയും അതിന്‍റെ ആഹാരങ്ങളെയും മനസ്സിനെയും അതിന്‍റെ വിഷയങ്ങളെയും അന്വേഷിച്ച് അറിയുന്നതോടൊപ്പം പ്രാണശക്തിയുടെ ബലത്തെയും അതിന്‍റെ വകഭേദങ്ങളെയും ആഹാരസ്രോതസ്സുകളെയും അറിയണം. പ്രാണശക്തിയെ ഇടയ്ക്കിടെ പ്രത്യേകം പോഷിപ്പിക്കണം. ഭൗതികത വന്ന ആത്മബോധകലകളുമായുള്ള സംബന്ധത്തെ പ്രോത്സാഹിപ്പിക്കണം.

സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവയുടെ സംയോഗകാലമാണ് ആയുസ്സ്. ആഹാരം നിത്യവും കഴിക്കുന്നത്‌ ഇവയുടെ സംബന്ധത്തിലൂടെയും സൗമ്യതയിലൂടെയും ആരോഗ്യത്തെ അനുഭവിക്കാനും ആയുസ്സ് നിലനിര്‍ത്താനുമാണ്. സ്ഥൂലശരീരം, പ്രാണശക്തി എന്നിവയെ ക്ഷയിപ്പിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ്‌ തിരസ്ക്കരിക്കണം. രോഗാവസ്ഥയിലും വാര്‍ദ്ധക്യത്തിലും പ്രാണശക്തിയെ പോഷിപ്പിക്കുന്ന ഘടകങ്ങൾ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ്‌ ഉപയോഗിക്കാനാകണം. പ്രാണശക്തിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധര്‍മ്മമാണ്.

പരിണാമസ്വഭാവമുള്ള ഒരു ഊര്‍ജ്ജമാണ് പ്രാണശക്തി. പ്രാണശക്തിക്ക് അനുഭവങ്ങളില്ല. അനുഭവങ്ങളുള്ളത് ബാഹ്യമനസ്സിനും ആത്മബോധകലകളോടൊപ്പം ചേരാനായ ആന്തരിക മനസ്സിനുമാണ്. പ്രാണശക്തി ഒരു ഭൗതിക ഊര്‍ജ്ജമാണെങ്കില്‍ മനസ്സ് ഒരു ഊര്‍ജ്ജയിനം പ്രതിഭാസമാണ്. ഊര്‍ജ്ജത്തെ നശിപ്പിക്കാന്‍ കഴിയുകയില്ല. വര്‍ദ്ധിപ്പിക്കാനും കുറയ്ക്കാനും സാവധാനത്തിലാക്കാനുമാകും. ഊര്‍ജ്ജപരിണാമത്തെ ക്രമപ്പെടുത്താനാകും. ദൃശ്യപ്രപഞ്ചം, കാലം എന്നിവ പരിണാമാത്മകമാണ്. സൂര്യനും ഭൂമിയും ജീവജാലങ്ങളും ആത്മബോധത്തിന്‍റെ വസ്ത്രങ്ങളായ സപ്തധാതുക്കളും ഇന്ദ്രിയങ്ങളും മനസ്സും അതിലെ ബുദ്ധിയും ഓര്‍മ്മയും നാഡീവ്യൂഹവും നാഡീവ്യൂഹയിതര സൂക്ഷ്മകോശങ്ങളും ഭൗതികമായ എല്ലാ ശരീരഘടകങ്ങളും പരിണാമാത്മകമാണ്. അഹന്താദോഷങ്ങൾ, തമസ്സുയിനം ബുദ്ധി എന്നിവ പരിണാമത്തെ വികലമാക്കും. സങ്കരപരിസ്ഥിതിയിലെ വിരുദ്ധതയും അതുമൂലമുള്ള സംഘട്ടനങ്ങളും പരിണാമത്തെ വേഗത്തിലാക്കും. ആഹാരദ്രവ്യങ്ങള്‍, സപ്തധാതുക്കള്‍, ധാതുമലങ്ങള്‍, ഇന്ദ്രിയങ്ങള്‍, ബാഹ്യമനസ്സ് തുടങ്ങിയ അസ്ഥിരഘടകങ്ങളുടെ ചേര്‍ച്ച വികൃതമായാൽ അഹന്താദോഷങ്ങള്‍ കൂടുതൽ പ്രബലമാകും. പരിണാമം വേഗത്തിലാകും. പ്രാണശക്തി ദുര്‍ബലമാകും. അഹന്താദോഷങ്ങൾ കഠിനങ്ങളായാല്‍ അതിമോഹം, അതിഭയം, അസൂയ, അലസത, അന്ധവിശ്വാസം, ഉള്‍കണ്ഠ, നിരാശ, സ്വാര്‍‍ത്ഥത, അഹംഭാവം, കോപം, വിരോധം, പക, ദ്രോഹചിന്ത, വെറുപ്പ്‌ തുടങ്ങിയ മനോമലങ്ങൾ വര്‍ദ്ധിക്കും. ഓര്‍മ്മ, യുക്തി, ബുദ്ധി, കരുണ എന്നിവ ഉള്‍പ്പെട്ട ആന്തരിക മനസ്സ് ക്ഷയിക്കും. സപ്തധാതുക്കൾ, ഇന്ദ്രിയങ്ങള്‍ എന്നിവ ഉള്‍പ്പെട്ട സ്ഥൂലശരീരവും അകാലത്തില്‍ ക്ഷയിക്കും. ദുഃഖം, വേദന, മുഷിപ്പ്, ക്ഷീണം, ക്ലേശം എന്നിവ നിത്യവുമെന്നോണം അനുഭവിക്കേണ്ടിവരും. ആയുസ്സ് കുറയും.

ദൃശ്യപ്രപഞ്ചം, അതിലെ ഘടകങ്ങൾ, വായു, ജലം, ചുറ്റുമുള്ള സസ്യജാലങ്ങൾ; ശരീരത്തിന്‍റെ അംശങ്ങൾ, ഇന്ദ്രിയങ്ങൾ, ബാഹ്യമനസ്സ് എന്നിവയെല്ലാം പ്രാണശക്തിയുടെ അന്നമാണ്. ആന്തരിക മനസ്സും ആന്തരിക മനസ്സിനോട് ചേര്‍ന്ന ആത്മബോധകലാമൃതങ്ങളും പ്രാണശക്തിയുടെ അന്നമാണ്. പ്രാണശക്തിയുടെ അന്നത്തെ ഈ രീതിയില്‍ സങ്കല്‍പ്പിക്കാനായാല്‍, സംഘടിപ്പിക്കാനായാല്‍ പ്രാണശക്തിയ്ക്ക് പട്ടിണി അനുഭവിക്കേണ്ട അവസ്ഥ ഇല്ലാതാകും. കുറഞ്ഞ തോതിലുള്ള പ്രാണവായു കൊണ്ട്, ജലം കൊണ്ട്, അന്നം കൊണ്ട് പ്രാണശക്തിയെ നിലനില്‍ക്കാന്‍ ശീലിപ്പിക്കണം. കാര്യശരീരത്തില്‍ ശുദ്ധി, സൗമ്യത എന്നിവയെ സംഘടിപ്പിക്കാനായാല്‍; ധര്‍മ്മം, കരുണ, മഹാബലി എന്നിവയെ അനുഷ്ഠിക്കാനായാല്‍ ‘നിത്യപ്രാണന്‍’ എന്ന ആത്മബോധകലാമൃതങ്ങളെ കൂടെ കൂട്ടാനാകും. നിത്യപ്രാണന്‍റെ സഹായത്തോടെ പൂര്‍ണ്ണായുസ്സ് അനുഭവിക്കാനാകും. വാര്‍ദ്ധക്യഅതിജീവനത്തിന്‍റെ ലക്ഷ്യം പൂര്‍ണ്ണായുസ്സാണ്.

സൂര്യനും ഭൂമിക്കും ചരിത്രമുള്ളതുപോലെ, അഹന്താദോഷങ്ങള്‍ക്കും ആത്മബോധത്തിനും ചരിത്രമുള്ളതുപോലെ പ്രാണശക്തിക്കും ഒരു ചരിത്രമുണ്ട്. പ്രാണശക്തിയുടെ അന്നത്തില്‍ മുഖ്യം പ്രാണവായുവാണെങ്കില്‍ പ്രാണവായുവിന്‍റെ ചരിത്രം പ്രാണശക്തിയുടെ കൂടി ചരിത്രമാണ്. പ്രാണശക്തിയുടെ അന്നം ആത്മബോധകലകളാണെങ്കില്‍ ആത്മബോധകലാമൃതങ്ങളുടെ ചരിത്രം പ്രാണശക്തിയുടെ കൂടി ചരിത്രമാണ്. രണ്ട് മനുഷ്യബീജങ്ങളുടെ സംബന്ധത്താല്‍ ഉത്ഭവിച്ച പ്രാണശക്തി വിഘടിച്ചാല്‍ കൂടെയുള്ള സ്ഥൂലശരീരത്തിന്‍റെ ചരിത്രം തീരും. സൂക്ഷ്മശരീരമായ വിജ്ഞാനമയകോശത്തില്‍ സൂക്ഷ്മായി നിലകൊണ്ടിരുന്ന മോഹങ്ങളുടെ ചരിത്രവും കര്‍മ്മങ്ങളുടെ ചരിത്രവും ആനന്ദമയകോശത്തില്‍ നിലകൊള്ളുന്ന പുണ്യകര്‍മ്മഫലത്യാഗങ്ങളുടെ ചരിത്രവും ആത്മബോധകലകളോടൊപ്പം, ആത്മബോധത്തോടൊപ്പം തുടരും. അഹന്താകാലവും അഹന്താദോഷങ്ങളും അഹന്താതത്വത്തില്‍ തുടരും.

ജീവികളെ നട്ടെല്ല് ഇല്ലാത്തത്, നട്ടെല്ലുള്ളത് എന്നിങ്ങിനെ തരംതിരിക്കാറുണ്ട്. നട്ടെല്ലുള്ള ജീവികളിൽ പരിണാമം സംഭവിച്ചപ്പോൾ നാഡീവ്യൂഹം വ്യവസ്ഥാപിതമാകുകയും ധൃവീകരണസ്വഭാവം വികാസം നേടുകയും ചെയ്തു. മനുഷ്യപരിണാമത്തിന്‍റെ ആദിമഘട്ടത്തില്‍ പ്രാണശക്തി കൂടുതല്‍ കേന്ദ്രികരിച്ചിരുന്നത് സുഷുമുനയുടെ ഭാഗത്തായിരുന്നത്രേ. സുഷ്മുനയുടെ സമീപമുള്ള പ്രാണശക്തിമര്‍മ്മങ്ങളെയും ചാലുകളെയും ഉത്തേജിപ്പിക്കാൻ ശ്വസനവ്യായാമം, കഴുത്തുവ്യായാമം, കൈവ്യായാമം, ദേഹവ്യായാമം, നടത്തം, ഓട്ടം, നീന്തല്‍ എന്നിവ സഹായിക്കുമെന്ന് ചിലർ നിരീക്ഷിച്ചു. സുഷുമുനയ്ക്ക് സമീപമുള്ള പ്രാണശക്തിയെ സ്തംഭിപ്പിക്കുന്ന ദോഷങ്ങളില്‍ മുഖ്യം ഉഷ്ണയിനം സോറ ദോഷമത്രേ. വാര്‍ദ്ധക്യത്തില്‍ സൈക്കൊസിസ്, ഉഷ്ണയിനം സോറ എന്നീ ദോഷങ്ങളെ അമര്‍ച്ച ചെയ്യാനുതകുന്ന ഔഷധങ്ങളെ (കുരുമുളക്, വാതാരി, അര്‍ട്ടിമിസിയ അബ്സിന്തിയം, കുറുന്തോട്ടി, ത്യൂജ, സ്വര്‍ണ്ണം) കുറിച്ചും അതിന്‍റെ പ്രയോഗങ്ങളെ കുറിച്ചും ആ രീതിയില്‍ പ്രാണശക്തിയെ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും ചിലര്‍ പ്രത്യേകം അന്വേഷിച്ചു.

നൈസർഗികമായുള്ള മോഹമാണ് കാമം. ഭൂതകാലത്തിലെ ചലനം, കര്‍മ്മം എന്നിവയെ സംബന്ധിച്ച അറിവാണ് ഓര്‍മ്മ. കാമവും മോഹവും ഓര്‍മ്മയും ചേര്‍ന്നതാണ് ചിത്തം. ചിത്തത്തെ പ്രവർത്തിപ്പിക്കുന്നത് പ്രാണശക്തിയാണ്. കാമത്തെയും മോഹത്തെയും ഭൂതകാലഓര്‍മ്മകളിലെ വിഡ്ഢിത്വങ്ങളെയും നിയന്ത്രിച്ചാല്‍, പാപഓര്‍മ്മകളെ പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ഇല്ലാതാക്കിയാല്‍ പ്രാണശക്തി മിച്ചമാകും. ഹോര്‍മോണുകള്‍, സാരാംഗ്നികള്‍ എന്നിവ ഏകദേശം പ്രാണശക്തി സമാനങ്ങളാണ്. കര്‍മ്മം കൂടിയാലും പ്രാണശക്തി കൂടിയാലും ഹോര്‍മോണ്‍ഗ്രന്ഥികളില്‍ നിന്നുള്ള സ്രവം കൂടും. ഗ്രന്ഥികളുടെ വലുപ്പവും കൂടും. TSH, ACTH, CRH, ADH, Incretin എന്നിവ വര്‍ദ്ധിച്ചുനിലകൊള്ളുന്നതിനെ ചില സന്ദര്‍ഭങ്ങളില്‍ പ്രാണശക്തിയുടെ സജീവതയായി കണക്കാക്കാനാകും. പ്രാണശക്തി മെച്ചപ്പെട്ട ഘട്ടത്തില്‍ കൈയിലെ റേഡിയല്‍ ധമനിയില്‍ പള്‍സുവ്യാപ്തം പൂര്‍ണ്ണമെന്നോണം അനുഭവപ്പെടും. പ്രാണശക്തി സജീവമായാല്‍ വാത, പിത്ത, കഫ ബലങ്ങള്‍; സപ്തധാതുക്കള്‍ എന്നിവ തമ്മിലുള്ള സൗമ്യത മെച്ചപ്പെടും. അഹന്താദോഷങ്ങള്‍ നിഷ്ക്രിയമാകും.

ബാഹ്യമനസ്സില്‍ കാമം, മോഹം, ആസക്തി എന്നിവ വര്‍ദ്ധിച്ചാല്‍, പാപകര്‍മ്മങ്ങള്‍ കൂടിയാല്‍ ആന്തരിക മനസ്സിന്‍റെ ശേഷി കുറയും. ഒപ്പം പ്രാണശക്തിയും കുറയും. ചാലുകള്‍, സ്രോതസ്സുകള്‍ എന്നിവയില്‍ മലിനഘടകങ്ങള്‍ വര്‍ദ്ധിച്ച് തടസ്സപ്പെട്ടാലും പോഷകസഞ്ചാരം, ഊര്‍ജ്ജപ്രവാഹം എന്നിവ സ്തംഭിച്ചാലും ശരീരകര്‍മ്മങ്ങള്‍ വേഗത്തിലായാലും പ്രാണശക്തി ദുര്‍ബലമാകും. പ്രാണശക്തി, ആന്തരിക മനസ്സ് എന്നിവ ക്ഷയിച്ചാല്‍ അഹന്താദോഷങ്ങള്‍ പ്രബലമാകും. പാപകര്‍മ്മങ്ങൾ വർദ്ധിക്കും. വിജ്ഞാനമയകോശം തടിക്കും. ആത്മബോധകലകള്‍ സങ്കോചിക്കും. ആന്തരിക മനസ്സില്‍ നിന്ന് ആത്മബോധകലകളിലോട്ടും ആത്മബോധത്തിലോട്ടും ഉള്ള ദൂരം കൂടും.

പൂര്‍ണ്ണായുസ്സ് അനുഭവിക്കണമെങ്കില്‍ കാര്യശരീരത്തെ എല്ലായിപ്പോഴും ശുദ്ധിയിലും സൗമ്യതയിലും സംരക്ഷിക്കണം. ഭൗതികമായ കാര്യശരീരം നിലനില്‍ക്കുന്നതിന് ഭൗതികയിനം ആഹാരം വേണ്ടതുണ്ട്. ആഹാരദ്രവ്യങ്ങള്‍, അന്തരീക്ഷവായു, അന്തരീക്ഷത്തിലെ ഊര്‍ജ്ജങ്ങള്‍ എന്നിവ ദേഹത്തില്‍ എത്തി സൂക്ഷ്മമാകുമ്പോള്‍ അത് പ്രാണശക്തിയുടെ ഭാഗമാകും. പ്രാണശക്തി മെച്ചപ്പെടും. സമാനമായത് പരസ്പരം ചേരും. ചെറുത്‌ സമാനമായ വലുതുമായി ചേര്‍ന്നാല്‍ വലുതിന്‍റെ ഭാഗമാകും, എകവുമാകും. ഭൗതികങ്ങളായ ശുദ്ധ വായുവും ശുദ്ധ ആഹാരങ്ങളും ഭൗതികമായ പ്രാണശക്തിയും സമാനങ്ങളായി ഭൗതികത കൈവന്ന ആത്മബോധകലകളുമായി ചേരാൻ ഇടവന്നാൽ ആത്മബോധകലകള്‍ ലഘുവാകും. പ്രാണശക്തിയുടെ കൂടെ ജ്ഞാനശക്തി, ജീവശക്തി, കര്‍മ്മശക്തി തുടങ്ങിയ ആത്മബോധകലകള്‍ ചേര്‍ന്നാല്‍ പ്രാണബലം ഇരട്ടിക്കും. പ്രാണശക്തിക്ക് ഹിതകരങ്ങളായ ആഹാരങ്ങളെപ്പറ്റിയും കഫ, പിത്ത, വാത ബലങ്ങള്‍ എന്നിവയ്ക്ക് ഓരോന്നിനും ഹിതകരങ്ങളായ ആഹാരങ്ങളെപ്പറ്റിയും അറിയേണ്ടത് ഓരോരുത്തരുടെയും ധര്‍മ്മമാണ്.

സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ്, അഹന്താദോഷങ്ങള്‍ എന്നിവ ഭൗതികങ്ങളാണ്. ദൃശ്യപ്രകൃതിയും ദൃശ്യപ്രകൃതിയിലെ ഭൗതികവിഷയങ്ങളും ഊർജ്ജങ്ങളും അഹന്താതത്വത്തിന്‍റെതാണ്. ആ നിലയ്ക്ക് പ്രാണശക്തിയും അഹന്താതത്വത്തിന്‍റെ ഒരു ഉല്‍പ്പന്നമാണ്. പുറമെ നിന്നുള്ള കമ്പനനിരക്ക് കൂടിയയിനം ഊര്‍ജ്ജമാണ് ദേഹത്തില്‍ വ്യാപിക്കുന്നതെങ്കില്‍ പ്രാണശക്തി അതിനെ സ്വീകരിച്ചാല്‍ പ്രാണശക്തിയുടെ കമ്പനനിരക്കും കൂടും. പ്രാണശക്തി ക്ഷയിക്കും. ശരീരത്തില്‍ നിന്ന് പുറത്തുപോകുന്ന വായുവിലും ദ്രാവകങ്ങളിലും പ്രാണശക്തിയുടെ അംശമുണ്ട്. നിശ്വാസവായു, മൂത്രം, വിയര്‍പ്പ് എന്നീ രൂപേണയും കാന്തികവൈദ്യുത ഊര്‍ജ്ജങ്ങള്‍ എന്നീ രൂപേണയും മറ്റും പുറത്തോട്ട് നീങ്ങുന്ന പ്രാണശക്തി അംശങ്ങളുടെ കമ്പനനിരക്ക് കൂടിയാല്‍ പ്രാണശക്തിയുടെ തോത് കുറയും. ഹൃദയനിരക്ക് കൂടുന്ന വേളയില്‍ രക്തസമ്മര്‍ദ്ദത്തിന്‍റെ തോത് കുറഞ്ഞുകാണുന്നത് സാധാരണമാണ്. പ്രാണശക്തി വിഘടിക്കാതെയും ക്ഷയിക്കാതെയും നഷ്ടപ്പെടാതെയും നോക്കേണ്ടത് വ്യക്തിയുടെ ധര്‍മ്മമാണ്.

സ്ഥൂലശരീരം, മനസ്സ് എന്നിവയെ ആരോഗ്യാവസ്ഥയില്‍ നിലനിര്‍ത്താനായാല്‍ പ്രാണശക്തിയും ആരോഗ്യത്തോടെ നിലകൊള്ളും. മനസ്സ്, പ്രാണശക്തി എന്നിവ തമ്മിലുള്ള ബന്ധം വളരെ നേര്‍ത്തതാണ്. മനസ്സും കമ്പനസ്വഭാവമുള്ള ഒരു ഊര്‍ജ്ജമാണ്. ബാഹ്യമനസ്സിൽ ആഗ്രഹങ്ങള്‍, സങ്കല്‍പ്പങ്ങള്‍ എന്നിവ കൂടിയാൽ ആന്തരിക മനസ്സ് കുറയും. ആന്തരിക മനസ്സ് (യാങ്ങ്‌) കുറഞ്ഞാല്‍ ആനുപാതികമെന്നോണം പ്രാണശക്തി (യിന്‍) യുടെ പ്രഭാവം കുറയും. ആന്തരിക ബുദ്ധിമനസ്സിൽ (യാങ്ങ്‌) മനനം കൂടിയാൽ പ്രാണശക്തിയുടെ (യിന്‍) പ്രഭാവവും സ്ഥൂലശരീരത്തിന്‍റെ (യിന്‍) ശേഷിയും കൂടും. കാമമനസ്സും സ്ഥൂലശരീരവും ഒപ്പം വര്‍ദ്ധിച്ചാല്‍ പ്രാണശക്തി കുറയും. കാമമനസ്സ്, സ്ഥൂലശരീരം എന്നിവയെ ലഘുവാക്കുന്നതാണ്, ആത്മബോധകലകളെ വികസിപ്പിക്കുന്നതാണ് അമൃതബോധം.

ആന്തരിക മനസ്സിനെ ഉണര്‍ത്തുന്ന ദ്രവ്യങ്ങള്‍ സൂക്ഷ്മ അളവില്‍ (ഉലുവ, കൂണ്‍; എരിവ്, കൈപ്പ് ഇനം ഔഷധദ്രവ്യങ്ങള്‍; ക്വയിന, സര്‍പ്പഗന്ധി, കാഞ്ഞിരം, ത്യൂജ; അര്‍ട്ടിമിസിയ, പുതീന, കാവ കാവ, കാപ്പി, പുകയില, ലൊബെലിയ) പ്രാണശക്തിയെയും ഉണര്‍ത്തും. ആന്തരിക മനസ്സിനെ തളര്‍ത്തുന്നയിനം ദ്രവ്യങ്ങള്‍ സ്ഥൂല അളവില്‍ (കുറാശാണി, ബെലഡോണ, ഉമ്മം) പ്രാണശക്തിയെ തളര്‍ത്തും. ബാഹ്യമനസ്സിനെ ഉണര്‍ത്തുന്ന കാപ്പി, പുകയില, ലോബെലിയ എന്നിവ സ്ഥൂല അളവില്‍ പ്രാണശക്തിയെ തളര്‍ത്തും. ബാഹ്യമനസ്സിനെ തളര്‍ത്തുന്നയിനം ദ്രവ്യങ്ങള്‍ (ക്വയിന, കാഞ്ഞിരം, വെറാട്രം ആല്‍ബം, വിസ്കം ആല്‍ബം, സര്‍പ്പഗന്ധി) സൂക്ഷ്മ അളവില്‍ പ്രാണശക്തിയെ ഉണര്‍ത്തും. പ്രാണശക്തിയെ നേരിട്ട് ക്ഷയിപ്പിക്കുന്ന വിഷയിനം ഔഷധങ്ങള്‍ (ആര്‍സെനിക്, അതിവിടയം, കൊണിയം മാകുലേറ്റം, കാഞ്ഞിരം, സിക്കോണ, റുക്സ് ടോക്സ്, പച്ചകര്‍പ്പൂരം, കാപ്പി, പുകയില, ലൊബെലിയ ഇന്‍ഫ്ലെറ്റ, ആവണക്ക്, കുറുന്തോട്ടി, ക്വാസിയ, സാല്‍വിയ, അര്‍ട്ടിമിസിയ അബ്സിന്തിയം, ത്യൂജ) സൂക്ഷ്മ അളവില്‍ പ്രാണശക്തിയെ ചൈതന്യവത്താക്കും എന്നത് തഥര്‍ത്ഥകാരിയാണ്.

നാഡീകോശങ്ങളോടും കണ്ണ്, മൂക്ക്, വായ എന്നിവയിലെ ചര്‍മ്മത്തോടും പരോട്ടിഡ്‌ഗ്രന്ഥി, ത്വക്ക് എന്നിവ (Ectoderm) യോടും പ്രാണശക്തി വളരെ ചേര്‍ന്നാണ് നിലകൊള്ളുന്നത്. ചലനസ്വഭാവം പ്രകടിപ്പിക്കുന്ന ഭാഗങ്ങളിലെല്ലാം പ്രാണശക്തിയുടെ തോത് കൂടും. ത്വക്കില്‍ ഏകദേശം 50 ലക്ഷത്തോളം നാഡീതലപ്പുകളുണ്ട്. നാക്ക്, അന്നപഥചര്‍മ്മം എന്നിവയില്‍ യഥാക്രമം ഏകദേശം 10 ലക്ഷം, 1000 ലക്ഷം എണ്ണം നാഡീതലപ്പുകളുമുണ്ട്. കണ്ണ്, നാക്ക്, അന്നപഥം എന്നിവയിലെ ചര്‍മ്മത്തിലൂടെയും ത്വക്കിലൂടെയും പ്രാണശക്തിയെ ഉത്തേജിപ്പിക്കാനാകും. ആഹാരം, പ്രാണശക്തി എന്നിവ വിപുലമെന്നോണം സന്ധിക്കുന്ന ഭാഗമാണ് അന്നപഥചര്‍മ്മം. ചലനം കൂടുതലുള്ള ഭാഗങ്ങളില്‍ രക്തം, പ്രാണശക്തി, ആത്മബോധകലകള്‍ എന്നിവ കൂടുതലായി സന്ധിക്കും. ഹൃദയവും നാക്കും കണ്ണും കര്‍ണ്ണവും മൂക്കും കൈവിരലുകളും ഈ ഗണത്തില്‍ ഉള്‍പ്പെടും. സ്വാന്തനമന്ത്രങ്ങളിലൂടെയും സ്പര്‍ശനത്തിലൂടെയും പ്രാണശക്തിയെ ബലപ്പെടുത്താനാകും. ഉള്ളംകയ്യില്‍ ഏകദേശം 17000 വീതം നാഡീതലപ്പുകളുണ്ട്. കര്‍ണ്ണത്തിന്‍റെ ആന്തര്‍ഭാഗത്ത് ഏകദേശം 30000 വീതം നാഡീതലപ്പുകളുണ്ട്. പ്രാണശക്തി സജീവാവസ്ഥയിലാണ് നിലകൊള്ളുന്നതെങ്കില്‍ വിരലുകളുടെ ചലനശേഷികള്‍ സുഗമമാകും. പെരുവിരല്‍ മുദ്രകള്‍, മുദ്രവിപരീതചലനങ്ങള്‍ങ്ങള്‍  എന്നിവയെ അവലംബിച്ച് വിരലുകളെ പ്രവര്‍ത്തിപ്പിച്ചും പ്രാണശക്തീപ്രവാഹത്തെ മെച്ചപ്പെടുത്താനാകും.

**


Monday, 23 March 2026

ശുദ്ധിബോധം. Dr. Kader kochi.

 സ്വസ്ഥത, സുഖം, ബലം, സന്തോഷം, സമാധാനം തുടങ്ങിയ അനുഭവങ്ങളുടെ സങ്കേതമാണ് ആരോഗ്യജീവിതം. ശരീരത്തിനും മനസ്സിനും ഇളക്കമൊ പ്രയാസങ്ങളോ ക്ഷീണമൊ ഇല്ലാത്ത ശാന്തമായ അവസ്ഥയാണ് സ്വസ്ഥത. നീണ്ടുനില്‍ക്കുന്ന സ്വസ്ഥതയാണ് സുഖം. ബലം ആരോഗ്യമാണ്. കാമം, മോഹം, ധര്‍മ്മംമര്യാദജ്ഞാനംതപസ്സ്അര്‍ത്ഥം, അറിവ്, ആഹാരംക്ഷമത്യാഗംസ്നേഹംപുണ്യം, കരുണനന്മ എന്നിവയുടെയെല്ലാം ഉൽപന്നമാണ് സന്തോഷം. കാമമോഹങ്ങളെ നിയന്ത്രിക്കുമ്പോള്‍മോഹവിഷയങ്ങളുമായി ബന്ധപ്പെട്ട അനാവശ്യകര്‍മ്മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ചുറ്റുമുള്ളവരുടെ മര്യാദാരഹിത വൈവിദ്ധ്യകര്‍മ്മങ്ങളെ അവഗണിക്കുമ്പോള്‍ഉപാധികള്‍ ഇല്ലാതെ സഹിക്കുമ്പോള്‍ വന്നുചേരുന്ന അനുഭൂതിയും സന്തോഷമാണ്. അയല്‍ക്കാരന് സംതൃപ്തി ലഭിക്കുന്ന രീതിയിൽ മര്യാദാഭാഷണം നടത്തിയാലും സ്തുതിവാക്കുകള്‍ പറഞ്ഞാലും ഭാവപ്രകടനം നടത്തിയാലും ത്വക്കില്‍ എണ്ണ പുരട്ടി സ്നാനം ചെയ്താലും പ്രിയങ്ങളായ വേഷങ്ങൾ ധരിച്ചാലും തേന്‍ നുകര്‍ന്നാലും സന്തോഷം അനുഭവിക്കാനാകും. പൂജ, സ്തുതിഭാഷ എന്നിവ ധര്‍മ്മംമര്യാദജ്ഞാനം, സൗന്ദര്യം, സ്നേഹം  എന്നിവയുടെ മാത്രമല്ല സത്യബോധ ആരാധനയുടെ പ്രകടനം കൂടിയാണ്. കോപവും അക്രമവും ഹിംസചിന്തയും ഇല്ലാത്ത ശാന്തതയാണ്; ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയുടെ ശുദ്ധിയാണ് സമാധാനം. തമസ്സ്രജസ്സ് ഗുണങ്ങള്‍ ഏറിയ ആളുകളുമായി സൗമ്യരസപ്പെടാന്‍ കഴിഞ്ഞാല്‍അവരിലെയും തന്നിലെയും ആത്മബോധം സമാനമാണ് എന്ന് സങ്കല്‍പ്പിച്ച് അഹങ്കാരംഅഭിമാനം എന്നിവയെ ത്യജിക്കാനായാല്‍ സമാധാനം അനുഭവിക്കാന്‍ കഴിയും.

മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവ സംബന്ധിച്ച സൂക്ഷ്മകാര്യങ്ങള്‍, അവയോടൊപ്പമുള്ള സൂക്ഷ്മയിനം ഊര്‍ജ്ജങ്ങള്‍; ജനിതകവിവരങ്ങള്‍, പാപപുണ്യ കര്‍മ്മവിവരങ്ങള്‍, ആത്മബോധകലകള്‍ എന്നിവയെയെല്ലാം സംബന്ധിച്ചുള്ള അറിവാണ് ജ്ഞാനം. ജ്ഞാനശക്തിയിലൂടെയും ജ്ഞാനശക്തിയുടെ വികാസങ്ങളായ ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി എന്നിവയിലൂടെ നേടിയ ബലം കൊണ്ട് മറ്റുള്ളവരെ സഹായിക്കാനുള്ള ഭാവമാണ് സ്നേഹം. പാപം ചെയ്യാന്‍ തോന്നാത്ത ചിന്തയും മറ്റുള്ളവര്‍ക്ക് ഗുണമുള്ള കർമ്മം ചെയ്യണമെന്നുള്ള താല്‍പര്യവും ഉള്‍പ്പെട്ട ഭാവമാണ് കാരുണ്യം. സൽ‍ക്കര്‍മ്മത്തിന്‍റെ ഫലം മറ്റൊരാളെ കൊണ്ട് അനുഭവിപ്പിക്കുന്നതാണ് പുണ്യം. മറ്റൊരാളുടെ അകാലമരണത്തിന് കാരണമാകുന്ന പട്ടിണി, അപകടം, കഠിനരോഗം, അകാലവാർദ്ധക്യം തുടങ്ങിയവയെ പരിഹരിക്കുന്നതില്‍ സഹായിക്കുന്ന സ്വാതികകർമ്മങ്ങളാണ് നന്മ. വ്യക്തിക്ക് ഹിതമാകുന്ന നന്മയും സഹോദരന്‍, അയല്‍ക്കാരന്‍, സമാജം, സാഹചര്യം എന്നിവയ്ക്ക് ഹിതകരമാകുന്ന നന്മയും ഉണ്ട്. സഹോദരങ്ങളും അയല്‍ക്കാരനും സഹജീവികളും വേദനിക്കുമ്പോള്‍, ബലമില്ലായ്മകൊണ്ട് പ്രയാസപ്പെടുമ്പോള്‍ ക്ലേശം സഹിച്ച് അവരെ സഹായിക്കുന്നത് നന്മയാണ്. നന്മയെ വിപുലപ്പെടുത്തുന്നതിന് ജ്ഞാനത്തോടൊപ്പം വിജ്ഞാനവും സമ്പാദിക്കണം. നന്മവിഷയങ്ങളെയും നന്മരീതികളെയും തിരിച്ചറിഞ്ഞ് അവലംബിക്കുകയും മഹാനന്മവിശേഷമായ സത്യബോധത്തെ സങ്കല്‍പ്പിച്ച് ബഹുമാനിക്കുകയും ചെയ്യുക എന്നത് വിശേഷാല്‍ബുദ്ധിയുടെ ധര്‍മ്മമാണ്.

സങ്കല്‍പ്പങ്ങളുടെ നിരോധനമാണ്, കാമമോഹങ്ങളുടെയും ഇന്ദ്രിയവിഷയങ്ങളുടെയും നിയന്ത്രണമാണ്; വിഷയമോഹത്യാഗമാണ്; കര്‍മ്മബന്ധമുക്തിയാണ്, അർത്ഥമോഹബന്ധമുക്തിയാണ്, പാപങ്ങളില്‍ നിന്നുള്ള വിടുതലാണ് സന്യാസം. വിലയിരുത്തലുകള്‍, വിധിനിര്‍ണ്ണയ അവലോകനങ്ങള്‍, വിമർശനങ്ങൾ, പരിഭവങ്ങൾ, വഴക്കുകൾ എന്നിവ ഒന്നും ഇല്ലാത്ത സ്നേഹത്തിന്‍റെ ഒരു മേഖലയാണ് ഇത്. മോഹനിയന്ത്രണം, വിഷയത്യാഗം എന്നിവ മാത്രമല്ല പുണ്യകർമ്മഫലങ്ങളെ മഹാബലിയെന്നോണം സമര്‍പ്പണം ചെയ്യുന്നതും സന്യാസമാണ്. ഭൗതികവിഷയത്തില്‍ നിന്നുള്ള നിഷേധപ്രയാണം ജ്ഞാനത്തില്‍ എത്തിക്കും. സ്ഥൂലശരീരവിഷയത്തോടുള്ള നിഷേധം ആനന്ദത്തില്‍ എത്തിക്കും. എല്ലാ നിഷേധങ്ങളും സന്യാസമല്ല. ജ്ഞാനശക്തി, ഇച്ഛാശക്തി, കര്‍മ്മം, ആനന്ദം തുടങ്ങിയ ആത്മബോധകലകളോടുള്ള നിഷേധം മനുഷ്യനെ എത്തിക്കുന്നത് മൃഗസ്വഭാവത്തിലാണ്. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍ക്ക് അതീതമായ തുരിയതലത്തില്‍ എത്താന്‍ സന്യാസം ഒരു മാര്‍ഗ്ഗമാണ്. സന്യാസം എന്ന പദത്തിന്‍റെ അര്‍ത്ഥം ‘എല്ലാത്തിന്‍റെയും ശുദ്ധീകരണം’ എന്നാണ്. ദേഹത്തിലുള്ള അഴുക്കുകളെ കളയുന്ന സ്നാനവും ഒരിനം സന്യാസമാണ്.

അവനവന് ആവശ്യമില്ലാത്ത ദ്രവ്യങ്ങളെ ഒഴിവാക്കുന്ന കര്‍മ്മമാണ് ദാനം. അവനവന് ആവശ്യമായ അർത്ഥങ്ങളെ ത്യജിക്കുന്നത് ബലിയാണ്. പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നിന്‍റെ കര്‍മ്മങ്ങളെ നിയന്ത്രിച്ച്‌ ലഘുവാക്കിയാല്‍ മറ്റൊന്നിലെ ശേഷി മെച്ചപ്പെട്ടുകിട്ടും. കാഴ്ച, രുചി, സ്പര്‍ശനം എന്നിവയെ നിയന്ത്രിച്ചാല്‍ ശ്രവണം, ഘ്രാണം എന്നീ ശേഷികള്‍ വര്‍ദ്ധിക്കും. ഘ്രാണം, രസം, സ്പര്‍ശനം, ശ്രവണം എന്നിവയെ നിയന്ത്രിച്ചാല്‍ കാഴ്ചശക്തി മെച്ചപ്പെട്ടുകിട്ടും. മസ്തിഷ്കശേഷിയെ നിയന്തിച്ചാല്‍, ശിരസ്സുഭാഗത്തെ ബന്ധിച്ചാല്‍ പൃഷ്ഠഭാഗശേഷി പ്രബലമാകും. അരഭാഗത്തെ ബന്ധിച്ചാല്‍, പൃഷ്ഠഭാഗശേഷികളെ നിയന്തിച്ചാല്‍ മസ്തിഷ്കശേഷി സജീവമാകും. ഓര്‍മ്മ, വിവേകം എന്നിവ മെച്ചപ്പെടും. പൃഷ്ഠഭാഗശേഷികളെ ചലിപ്പിച്ച് പ്രവര്‍ത്തനനിരതമാക്കിയാല്‍ ശിരസ്സുഭാഗത്ത് കനം അനുഭവപ്പെടുന്നത് കുറഞ്ഞുകിട്ടും. മുടിവളർച്ചയെ നിയന്ത്രിച്ചാല്‍ പ്രാണശക്തി മിച്ചമാകും. ഇത്തരം തത്വങ്ങളെ അവലംബിച്ചും ലിംഗപ്രകൃതിഭേദത്തെ പരിഗണിച്ചും ചിലര്‍ കിരീടം, തലേകെട്ട്, അരഞ്ഞാണം, വളയാഭരണങ്ങള്‍ എന്നിവയെ ധരിച്ച് ദേഹഭാഗങ്ങളെ ബന്ധനത്തിലാക്കി വിവിധയിനം മോഹങ്ങളെയും അത് സൃഷ്ടിച്ച വേദനകളെയും നിയന്ത്രിച്ചു. ചിലർ ഇതിന് നേർവിപരീതമെന്നോണം ദേഹഭാഗങ്ങളെ കൂടുതല്‍ സ്വതന്ത്രമാക്കി ആടിയും തുള്ളിയും മോക്ഷത്തെ അന്വേഷിച്ചു.

ബലത്തിന്‍റെയും സുഖത്തിന്‍റെയും സ്വാതന്ത്രത്തിന്‍റെയും സന്തോഷത്തിന്‍റെയും വികാസമാണ്, നൈസര്‍ഗികമായ കാമങ്ങളുടെ പൂര്‍ണ്ണാവിഷ്ക്കാരമാണ് സദാനന്ദം. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും സന്തോഷം, സമാധാനം, സംതൃപ്തി, സദാനന്ദം, പൂര്‍ണ്ണായുസ്സ് എന്നിവയെ അനുഭവിക്കാനും ഇവയെ മറ്റുള്ളവരില്‍ അനുഭവിപ്പിക്കാനുമുള്ള ശേഷി സിദ്ധിയാണ്. ദുഃഖത്തെ പരിഹരിക്കാൻ ഉതകുന്ന വിജ്ഞാനത്തെ സംഘടിപ്പിക്കാനാകുന്നതും ആത്മബോധകലകള്‍ ഓരോന്നിന്‍റെയും പൂര്‍ണ്ണതയെ അനുഭവിക്കാനാകുന്നതും ജീവശക്തിയെ വികസിപ്പിച്ച് വിദൂരത്തുള്ള രോഗിയിലെ പ്രയാസങ്ങളെ പരിഹരിക്കാനാകുന്നതും സിദ്ധിയാണ്. തന്നിലെയും അയൽക്കാരനിലെയും എല്ലാവരിലെയും ആത്മബോധം വേനലിലെ സൂര്യരശ്മികള്‍ പോലെ, വൈദ്യതികമ്പികളിലെ ഊർജ്ജം പോലെ സമാനങ്ങളാണ് എന്ന് കണക്കാക്കാനാകുന്നതും എല്ലാവരിലും നിലകൊള്ളുന്ന ആത്മബോധത്തിന്‍റെ ഉറവിടം ഏകമായ സത്യബോധമാണ് എന്ന കാഴ്ചപ്പാടോടെ ചുറ്റുമുള്ളവര്‍ക്ക് ഉപാധികളില്ലാതെ എല്ലായിപ്പോഴും സഹായം ചെയ്യാനുള്ള ത്യാഗസന്നദ്ധതയും സിദ്ധിയാണ്. അഹന്താദോഷങ്ങളെ അമര്‍ച്ചചെയ്യാന്‍ ഉതകുന്ന തമസ്സുദ്രവ്യങ്ങളെ തിരിച്ചറിയാനുള്ള ശേഷിയും ബോറോണ്‍, കാത്സ്യം, കാര്‍ബണ്‍, സിലീഷ്യ, ഇരുമ്പ്, ഈയ്യം, പാരദം, ഗന്ധകം, സ്വര്‍ണ്ണം, ഫോസ്ഫെറസ്, പ്ലാറ്റിനം, മഗ്നീഷ്യം, കാത്സ്യം, സോഡിയം, വെള്ളി, സിങ്ക് തുടങ്ങിയ ഭൌമദ്രവ്യങ്ങളെ പൂര്‍ണ്ണായുസ്സ് അനുഭവിക്കാന്‍ ഉതകുംവിധം അതിസൂക്ഷ്മതരം കണികകളാക്കി പരിണമിപ്പിക്കാനുള്ള ശേഷിയും സിദ്ധിയാണ്. ആസക്തിയിനം വിഷയങ്ങളെ നിരോധിക്കാന്‍ പഠിച്ചവനും മനോമലങ്ങള്‍‍ക്ക് കാരണമായേക്കാവുന്ന ബാഹ്യവിഷയങ്ങളുടെ നിരന്തര ആക്രമണങ്ങളില്‍ നിന്ന് അകല്‍ച്ച നേടാന്‍ കഴിഞ്ഞവനും ജീവശക്തിയെ ഉണര്‍ത്തി അഹന്താദോഷങ്ങളെ ഒതുക്കാന്‍ പഠിച്ചവനും ക്ഷമ, സഹനം, വിനയം, സമചിത്തത എന്നിവ വശമുള്ളവനും വിധിയെ അംഗീകരിക്കുന്നവനും അർക്കയിനം വിഷദ്രവ്യങ്ങളെ സംസ്കരിച്ച് സോമയിനം ഔഷധങ്ങളാക്കാന്‍ അറിയുന്നവനും വാർദ്ധക്യഘട്ടത്തിലെ അവശതകളെ ചെറുത്ത് ആരോഗ്യത്തോടെ പൂര്‍ണ്ണായുസ്സ് അനുഭവിക്കുന്നവനും സിദ്ധനാണ്. ഇരുട്ടില്‍ കര്‍മ്മനിരതനാകാന്‍ ആകുന്നവനും കോപിക്കാത്തവനും അയല്‍ക്കാരനെ സന്തോഷിപ്പിക്കുന്നവനും സിദ്ധനാണ്.

ഓരോ ജീവജാലവും അവയുടെ ധര്‍മ്മം അനുഷ്ഠിക്കുന്നുണ്ട്. മനുഷ്യന്‍ ധര്‍മ്മവും അധര്‍മ്മവും ചെയ്യുന്നു. അധര്‍മ്മം ചെയ്യാനുള്ള അവകാശത്തെയാണ് ചിലര്‍ സ്വാതന്ത്ര്യം എന്ന് കണക്കാക്കുന്നത്. പാപകര്‍മ്മങ്ങളെ ഒഴിവാക്കുമ്പോള്‍, പുണ്യകര്‍മ്മങ്ങളെ അനുഷ്ഠിക്കുന്നത് പതിവാക്കുമ്പോള്‍, അഹന്താദോഷങ്ങളില്‍ നിന്ന് വിടുതല്‍ നേടുമ്പോള്‍ അനുഭവിക്കാന്‍ കഴിയുന്ന അനുഭൂതിയാണ് സ്വാതന്ത്ര്യം. സ്വാതന്ത്രത്തിന്‍റെ ഉത്പന്നമാണ് സന്തോഷം. ജീവിതാനുഭവങ്ങളുടെ കാതല്‍ സന്തോഷമാണ്. ദീര്‍ഘിച്ചുനില്‍ക്കുന്ന സന്തോഷമാണ് സദാനന്ദം. സുഖം, സന്തോഷം, സംതൃപ്തി, സമാധാനം എന്നിവയുടെയെല്ലാം പൂര്‍ണ്ണതയെയാണ് ചിലര്‍ ചുറ്റുമുള്ള പരിസ്ഥിതിയില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. സാഹചര്യത്തില്‍, പരിസ്ഥിതിയില്‍ ഒട്ടും തന്നെ ഇല്ലാത്തതൊ അനുഭവിക്കാനും ബോദ്ധ്യപ്പെടാനും സാദ്ധ്യമല്ലാത്തതൊ ആയ സംഗതികളെ വിവിധ രീതിയില്‍ സങ്കല്‍‍പ്പിച്ചും ആഗ്രഹിച്ചും അന്വേഷിച്ചും ചുറ്റും ഉള്ളവരോട് പെരുപ്പിച്ച്‌ വിവരിച്ചും ചുറ്റുമുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കിയും കാലം കഴിക്കാനുള്ള ത്വര എല്ലാ ദേശത്തെയും ആളുകളില്‍ മുന്‍പും നിലനിന്നിട്ടുണ്ട്. അതിനെ ജീവിതവൃത്തിയാക്കി വേഷം അണിഞ്ഞവരുണ്ട്. സ്ഥാപനവല്‍ക്കരിച്ചവരുണ്ട്. അതിന് വേണ്ടി യുദ്ധം നയിച്ചവരുമുണ്ട്. നിത്യയൗവനം, പൂര്‍ണ്ണായുസ്സ് എന്നിവ അനുഭവിക്കാന്‍ ആരോഗ്യം വേണം. ആരോഗ്യം എന്നാല്‍ ബലം എന്നാണര്‍ത്ഥം. രോഗം, വേദന, ക്ഷീണം, ദുഃഖം എന്നത് ബലമില്ലായ്മയാണ്. അന്നം, അര്‍ത്ഥം, വിജ്ഞാനം, സപ്തധാതുക്കള്‍, ഇന്ദ്രിയങ്ങള്‍, സാരാംഗ്നികള്‍, പ്രാണശക്തി എന്നിവയിലെ കുറവ് മൂലവും അശുദ്ധി, വിഷം, അധമയിനം ജനിതകഘടകങ്ങള്‍, അഹന്താദോഷങ്ങള്‍ എന്നിവയുമായുള്ള ബന്ധനം മൂലവും ഹിംസ, ചൂഷണം തുടങ്ങിയ പാപങ്ങള്‍ മൂലവും എല്ലാം ബലമില്ലായ്മ അനുഭവപ്പെടും. അര്‍ത്ഥമില്ലായ്മക്കാരേയും ദുർബലരേയും ചൂഷണം ചെയത് തെക്കുവടക്ക് ചരിക്കുന്ന വേട്ടക്കാരേയും ഇവരുടെ ചിഹ്നങ്ങളെയും ഇവരുടെ ചങ്ങാതികളായ വേഷക്കാരേയും ഇവരെല്ലാം നാനാവിധത്തിലുള്ള സിദ്ധന്മാരെന്ന് വിശേഷിപ്പിച്ച് നിരന്തരം പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും അവയുടെ പ്രചാരണങ്ങളെയും അവഗണിക്കാനായാല്‍ പ്രയാസങ്ങളുടെ തോത് കുറച്ച് കുറഞ്ഞുകിട്ടും.

നാഡിവ്യൂഹത്തിലെ അവയവങ്ങളില്‍ മേല്‍ഭാഗത്ത് കേന്ദ്രീകരിച്ച മനസ്സ് താരതമ്യേനെ ലഘുവും പൃഷ്ഠഭാഗത്തുള്ള മനസ്സ് ഗുരുവുമാണ് എന്ന് ഭാവന ചെയ്യാനാകും. വേദനകൾക്കും അസൂയക്കും കുണ്ഡിതങ്ങള്‍ക്കും കാരണം പൃഷ്ഠഭാഗമനസ്സിനെ ബാധിച്ച അഹന്താദോഷങ്ങളാണ്. ഉദരത്തിന്‍റെ പൃഷ്ഠഭാഗത്ത് മലം വര്‍ദ്ധിച്ച് ഗുരുത്വം കൂടിയാല്‍, മലം സ്തംഭിച്ചതുമൂലം അടിവയറ്റിൽ നിന്ന് അധമയിനം വായുക്കള്‍ മേലോട്ട് നീങ്ങിയാല്‍ മേല്‍വായു പ്രയാസങ്ങളോ ഹൃദയവേദന, കഴുത്തുസ്തംഭനം, തലകറക്കം, വിറയല്‍ എന്നിവയൊ അനുഭവപ്പെടും. രക്തസമ്മര്‍ദ്ദത്തിന്‍റെ തോത് കാലില്‍ കൂടും. കൈകളില്‍ കുറയും. മലങ്ങള്‍, തമസ്സുവായുക്കള്‍, അധമ ഊർജ്ജങ്ങള്‍ എന്നിവ ശിരോഭാഗത്ത് വര്‍ദ്ധിച്ചാല്‍, മസ്തിഷ്കമനസ്സ് ഗുരുവായാല്‍ ഉറക്കക്കുറവ്, തലക്കനം എന്നിവയൊ അധമവായുക്കള്‍ കീഴോട്ട് നീങ്ങിയതുമൂലമുള്ള പ്രയാസങ്ങളോ കൈയ്യില്‍ മരവിപ്പ്, കാല്‍കഴപ്പ് എന്നിവയൊ അനുഭവപ്പെടും. രക്തസമ്മര്‍ദ്ദത്തിന്‍റെ തോത് കൈകളില്‍ കൂടും. കാലില്‍ കുറയും. രക്തസമ്മര്‍ദ്ദം കൂടിയ ഭാഗങ്ങളില്‍, ഉഷ്ണയിനം അഹന്താദോഷങ്ങള്‍ വർദ്ധിച്ച് നിലകൊള്ളുന്ന ഭാഗങ്ങളില്‍ കാന്തത്തിന്‍റെ ദക്ഷിണധ്രുവത്തെ പ്രയോഗിച്ചാല്‍ പ്രയാസങ്ങളുടെ തീവ്രത കുറച്ച് കുറയുമൊ എന്നും ചിലര്‍ അന്വേഷിച്ചുനോക്കി.

മനുഷ്യന്‍ അനുഭവിക്കുന്ന പ്രയാസങ്ങളിൽ എഴുപത് ശതമാനവും മനോതലത്തില്‍ നിന്ന് രൂപപ്പെടുന്നവയത്രേ. ബാഹ്യമനസ്സിലെ കാമമോഹങ്ങള്‍ കര്‍മ്മങ്ങള്‍ക്കും കര്‍മ്മങ്ങള്‍ കര്‍മ്മഫലങ്ങള്‍ക്കും കാരണമാകും. സുഖദുഃഖങ്ങള്‍ ബാഹ്യമനസ്സിന്‍റെ സൃഷ്ടിയാണ്. ബാഹ്യമനസ്സുമായി ബന്ധപ്പെട്ടുള്ള സുഖദുഃഖ അനുഭവങ്ങള്‍ ഹ്രസ്വമാണ്. ദുഃഖങ്ങള്‍ക്ക് അടിസ്ഥാനം കാര്യശരീരത്തിലെ വൈഷമ്യങ്ങളോ കാര്യശരീരത്തില്‍ നിലകൊള്ളുന്ന അശുദ്ധി, വിഷം എന്നിവയൊ ആണ്. അഹന്താദോഷങ്ങളും പൂര്‍വ്വജന്മങ്ങളിലെ പാപഓര്‍മ്മകളും സ്ഥൂലശരീരം, മനസ്സ് എന്നിവ കൊണ്ട് ചെയ്ത പാപകര്‍മ്മങ്ങളും ദുഃഖങ്ങള്‍ക്ക് കാരണമാണ്. പാപകര്‍മ്മങ്ങളില്‍ അധികവും ബാഹ്യമനസ്സിന്‍റെ അശുദ്ധി മൂലം ഉളവാകുന്നവയാണ്. മനുഷ്യന്‍റെ ദുഃഖങ്ങള്‍ക്ക് നിദാനം ഇന്നലെകളിലേക്കാൾ അധികം ഇന്നത്തെ തന്നെ പാപകര്‍മ്മങ്ങളാണ്. മനസ്സിനെ ബാധിച്ച ദോഷചേതനകളെ തളക്കാന്‍ സമാനയിനം തമസ്സുദ്രവ്യങ്ങളെ സംസ്കരിച്ച് സൂക്ഷ്മമാക്കി ഉപയോഗിക്കണം. അശുദ്ധി സ്ഥൂലമെങ്കില്‍ ശുദ്ധികൊണ്ട് നിർമ്മാർജനം ചെയ്യണം. അഹന്താലോകത്ത് ശുദ്ധിയേയും ശുദ്ധയിനം ദ്രവ്യങ്ങളെയും അന്വേഷിച്ചറിയുക ഏറെ പ്രയസകരമത്രേ.

മനസ്സ് ലഘുവാണ്. വിവേകവും അവബോധവും നന്മയും സ്നേഹവും കരുണയും കരുണയുടെ സന്താനമായ ഭൂതദയയും കൂടുതല്‍ ലഘുവാണ്. വാതപിത്തകഫ ബലങ്ങള്‍ ഉള്‍പ്പെട്ട പ്രാണശക്തിയും ശുക്രധാതുവും ലഘുവാണ്. ലഘുവായ ഒന്നിന് ലഘുവായ മറ്റൊന്നിനോട് വേഗത്തില്‍ ചേരാനാകും. അന്തരീക്ഷവായു ലഘുവാണ്. അഹന്താദോഷങ്ങളും ആത്മബോധകലകളും കൂടുതല്‍ ലഘുവാണ്. ലഘുവായ പ്രാണശക്തി, ബാഹ്യമനസ്സ് എന്നിവയില്‍  നിന്ന് അഹന്താദോഷങ്ങളെ ദൂരീകരിക്കാൻ ലഘുവായ അന്തരീക്ഷവായുവിനെയും സൂക്ഷ്മമാക്കിയ തമസ്സുയിനം ഔഷധങ്ങളെയും പ്രയോജനപ്പെടുത്താനാകും.

ചുണ്ടുകൾ കൂട്ടിപ്പിടിച്ച് അഞ്ചുതവണ വീതം കവിളുകൾ വീർപ്പിച്ചുകൊണ്ട് മുഖവ്യായാമം ചെയ്യണം. നെഞ്ച്, കഴുത്ത്, ശിരസ്സ് എന്നിവ നിവര്‍ത്തികൊണ്ട് മൂക്കിന്‍റെ ഓരോ ദ്വാരത്തിലൂടെയും പ്രാണവായുവിനെ അഞ്ചുതവണയായി പുറത്ത് കളയണം. തുടർന്ന് രണ്ടു ദ്വാരത്തിലൂടെയും കളയണം. ശിരസ്സ് പിന്നിലോട്ട് ചരിച്ച് മൂക്കിന്‍റെ ഓരോ ദ്വാരത്തിലൂടെയും അഞ്ചുതവണ വീതം ദീർഘമായും തുടർച്ചയായും അന്തരീക്ഷവായുവിനെ അകത്തോട്ട് വലിക്കണം. തുടര്‍ന്ന് രണ്ട് ദ്വാരത്തിലൂടെയും അഞ്ചുതവണ വീതം വലിക്കണം. നെഞ്ചിലുള്ള വായുവിനെ ഉദരാവയവങ്ങളിലും കൈകാലുകളിലും വ്യാപിക്കുംവിധത്തില്‍ വയര്‍ അമര്‍ത്താതെ അതേ നിലയിൽ പിടിച്ചുവെയ്ക്കണം. കഴുത്ത്, ശിരസ്സ് ഭാഗങ്ങളിലോട്ട് പ്രാണവായു വ്യാപിക്കുന്നതായി സങ്കല്‍പ്പിക്കണം. ഒതുക്കിയ ഉള്ളംക്കൈകള്‍ കൊണ്ട് മൂക്കിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും മറച്ച് പ്രാണവായുവിനെ മൂക്കിലൂടെ പുറത്തോട്ട് വിട്ട് വൈകാതെ തന്നെ ഇംഗാലാമ്ലവാതകം കൂടുതല്‍ അടങ്ങിയ ആ വായുവിനെ വീണ്ടും വലിക്കണം. വായുവിനെ ലഘുവായി പുറത്തുവിട്ട ശേഷം വായുവിനെ വീണ്ടും ഉള്ളിലോട്ട് വലിക്കാതെ കുറച്ചുനേരം ശ്വാസം ഇല്ലാത്ത രീതിയില്‍ നിലകൊള്ളണം. ദിവസത്തില്‍ അഞ്ചുതവണ ഇപ്രകാരം അഞ്ച് മിനുട്ട് ദൈർഘ്യത്തിൽ ശ്വസനവ്യായാമവും പ്രാണായാമവും ചെയ്യണം. വായയിലൂടെ വായുവിനെ അകത്തോട്ട് നിരവധി തവണ വേഗത്തിലും ശബ്ദത്തിലും തുടര്‍ച്ചയായും ശ്വാസം വലിക്കുന്ന ശ്വസനവ്യായാമയിനവും ചെയ്യണം. ഇവയെയെല്ലാം പതിവാക്കിയാൽ ഹൃദയസ്പന്ദനനിരക്ക്, ശ്വസനനിരക്ക് എന്നിവയുടെ തോത് കുറയും. ഹൃദയമിടിപ്പുകള്‍ക്ക് ഇടയിലുള്ള ഇടവേളകളുടെ വ്യതിയാന (Heart rate variability) തോത് (30 മില്ലി സെക്കന്‍റഡിനും 70 മില്ലി സെക്കന്‍റഡിനും മദ്ധ്യെ) ക്രമമാകും. മൂക്കിന്‍റെ വലതുദ്വാരം കൂടുതലായി തുറന്നാൽ ജാഗ്രത, ഉണർച്ച എന്നിവയും ഇടതുദ്വാരം കൂടുതലായി തുറന്നാൽ ഉറക്കസമാന സുഖവും അനുഭവപ്പെട്ടുകിട്ടും. ശ്വസനനിരക്ക് കുറയ്ക്കാനായാല്‍ ദീര്‍ഘായുസ്സ് അനുഭവിക്കാനാകും.

മനുഷ്യൻ വായുജീവിയാണ്. മനുഷ്യശരീരത്തിൽ 65 ശതമാനവും ഓക്സിജനാണ്. ആഹാരദ്രവ്യങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ഓക്സിജൻ കൂടുതലുള്ള ആഹാരയിനങ്ങൾക്ക് മുൻഗണന നൽകണം. ഓക്സിജൻ കൂടുതലുള്ളത് അന്നജയിനങ്ങളിലാണ്. അന്നജം, ഗ്ലുക്കോസ്, ധാന്യം, പ്രാണശക്തി എന്ന് കേള്‍ക്കുമ്പോള്‍ അസ്വസ്ഥതപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണത്രേ. ദീര്‍ഘദൂരം ഓടുന്നത് പതിവാക്കിയാല്‍, ശ്വസനനിരക്ക് വർദ്ധിച്ചതുമൂലം ശ്വസനാവയവങ്ങളുടെയും അനുബന്ധ പേശീഭാഗങ്ങളുടെയും കര്‍മ്മശേഷി അകാലത്തിൽ പൂർത്തീകരിച്ചാൽ അത് ആയുസ്സ് കുറയാന്‍ ഇടയാക്കും. ഓടിയതുമുലം ശ്വസനനിരക്ക് വർദ്ധിച്ചാൽ ശ്വസന അവയവങ്ങളുടേയും അനുബന്ധഭാഗങ്ങളുടേയും ഒപ്പം കായികപേശികളുടേയും കര്‍മ്മശേഷി ആദ്യം  മെച്ചപ്പെടും. പേശികളില്‍ സാരാംഗ്നികളുടെ തോത് തീര്‍ന്നാല്‍, പേശീകോശങ്ങളിലെ വിഭജനനിരക്ക് തീര്‍ന്നാല്‍, കർമ്മശേഷി അകാലത്തിൽ പൂർത്തീകരിച്ചാൽ, പേശികളുടെ ആരോഗ്യം അകാലത്തില്‍ ക്ഷയിക്കും. വാര്‍ദ്ധക്യത്തില്‍ പേശിപിടുത്തം, വിറയല്‍, വേദന എന്നിവയെ നിത്യവുമെന്നോണം അനുഭവിക്കേണ്ടതായി വരും.

ശ്വസനാവയവകോശങ്ങളിലും ചുവന്നയിനം രക്തകോശങ്ങളിലും മസ്തിഷ്കകോശങ്ങളിലും ദേഹദ്രാവകങ്ങളിലും മറ്റും ദീര്‍ഘനേരം നിലകൊണ്ടിരുന്ന പ്രാണവായുവിനോടൊപ്പം പ്രാണശക്തി, ആന്തരിക മനസ്സ്, ഭൗതികത കൈവരിച്ച ആത്മബോധകലകള്‍ എന്നിവ ചേരാന്‍ ഇടവന്നാല്‍, ഉച്ഛ്വാസവായു ഒരു പ്രവാഹം പോലെ പുറത്തോട്ട് സഞ്ചരിക്കുമ്പോള്‍, അതോടൊപ്പം പുറത്തോട്ട് നീങ്ങിയ പ്രാണശക്തിയോടൊപ്പമുള്ള ഭൗതികത കൈവരിച്ച ജീവശക്തി ദുര്‍ബലനായ അയല്‍ക്കാരനിലെ ഊർജ്ജമര്‍മ്മങ്ങളിൽ, നെഞ്ചില്‍, രക്തകോശങ്ങളില്‍, ദേഹദ്രാവകങ്ങളില്‍, മസ്തിഷ്കത്തില്‍ എത്തപ്പെടാന്‍ ഇടവന്നാല്‍, അതുമൂലം ദുര്‍ബലനില്‍ ഒരു പ്രാണശക്തി ഉണര്‍ച്ച സംജാതമായാൽ അത് അയല്‍ക്കാരനിലെ പ്രയാസങ്ങളെ പരിഹരിക്കാന്‍ സഹായകമാകുമെന്ന് ചിലര്‍ സങ്കല്‍പ്പിച്ചു. മനുഷ്യനിൽ അവന്‍റെതായ കോശങ്ങള്‍ കൂടാതെ ഏകദേശം 39 ട്രില്യണ്‍ വരെ സൂക്ഷമജീവീകോശങ്ങൾ ഉണ്ട്. അവയുടേതായ അത്രയും ഊർജ്ജങ്ങളും കാണും. അവയുടേതായ ചലനങ്ങളും ഊര്‍ജ്ജപ്രവാഹവും ഉണ്ടാകാനിടയുണ്ട്. സൂക്ഷ്മജീവികളുടെ ശക്തിയെ വര്‍ദ്ധിപ്പിക്കുന്ന ആഹാരയിനങ്ങളാണ് പതിവായി കഴിക്കുന്നതെങ്കില്‍ അയാളില്‍ ദോഷയിനം ഊര്‍ജ്ജങ്ങള്‍ പ്രബലമാകും. ആരോഗ്യബലം കുറയും. ഇത്തരം സൂക്ഷ്മജീവികളുടെ അന്നം പൊതുവെ സപ്തധാതുക്കളില്‍ നിന്നുള്ള മലങ്ങളാണ്. ഇത്തരം ദോഷജീവികളെ തിരിച്ചറിഞ്ഞ് തമസ്സുദ്രവ്യങ്ങളെ ഉപയോഗപ്പെടുത്തി ആദ്യം അവയെ പോഷിപ്പിക്കണം. തുടര്‍ന്ന് ഇത്തരം ദ്രവ്യങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കി ഇവകളെ പട്ടിണിക്ക് വിധേയമാക്കി നശിപ്പിക്കണം. ഓരോ ഋതുവിലെ അന്ത്യത്തിലും ശരീരത്തില്‍ നിലകൊള്ളുന്ന ദോഷയിനം സൂക്ഷ്മജീവികളുടെ വീര്യം ദേഹപ്രകൃതി അടിസ്ഥാനത്തില്‍ തിരിച്ചറിയണം. സസ്യങ്ങളിലെ അധമഘടകങ്ങള്‍, ഗരംമസാലയിനങ്ങള്‍, സുര്‍ക്ക, സസ്യയിനം അമ്ലങ്ങള്‍ എന്നിവയെയോ കാർബണൈറ്റ്, സൾഫൈറ്റ്, യൂറൈറ്റ്, ലാക്റ്റയൈറ്റ്, സിട്രൈറ്റ്, അസ്കോർബൈറ്റ്, ബെൻസോയൈറ്റ്, സാലിസിലൈറ്റ്, ഐഡയൈറ്റ്, ക്ളോറൈറ്റ്, ഫ്ലൂറൈറ്റ്, ആർസനൈറ്റ് അടങ്ങിയ രാസപദാര്‍ത്ഥങ്ങളെയൊ സസ്യഅംശങ്ങളെയൊ സമാന ആശയത്തിലും സൂക്ഷ്മ അളവിലും ഉപയോഗിച്ച് ഇവകളെ നിയന്ത്രിക്കണം. കാര്യശരീരത്തില്‍ ഉഷ്ണശീതയിനം സൂക്ഷ്മമാലിന്യങ്ങള്‍ വർദ്ധിക്കുമ്പോൾ സമാനയിനം ദ്രവ്യത്തെ പ്രയോജനപ്പെടുത്തി മാലിന്യത്തെ ദുരീകരിക്കുന്ന രീതി തഥര്‍ത്ഥകാരിയാണ്.

ഭൗതികത കൈവരിച്ച ആത്മബോധകലകളില്‍ നിന്നുള്ള, ജീവശക്തിയില്‍ നിന്നുള്ള സൂക്ഷ്മ ഊർജ്ജങ്ങള്‍ ഏൽക്കാൻ ഇടവന്നാലും സ്വാന്തനം സ്ഫുരിക്കുന്ന ശബ്ദങ്ങളെ കേള്‍ക്കാന്‍ ഇടവന്നാലും അഹന്താദോഷങ്ങള്‍ അടങ്ങും. എരിവ്, കൈപ്പ്; ചവര്‍പ്പ്, കൈപ്പ് ഇനം ദ്രവ്യങ്ങളെ സംസ്കരിച്ച് അതിൽ നിന്നുള്ള ഊർജ്ജസാരാംശങ്ങളെ പ്രയോഗിക്കുമ്പോഴും അഹന്താദോഷങ്ങള്‍ അടങ്ങും. പ്രാണശക്തി ഉണര്‍ച്ച നേടും. ജീവിച്ചുപോന്ന പ്രദേശത്തിന് നേര്‍വിപരീത സ്വഭാവമുള്ള ദേശത്തിലെ ആഹാരദ്രവ്യങ്ങളെ സ്വീകരിച്ചാലും മൃദുയിനം രോഗങ്ങളില്‍ സമാനങ്ങളായ രോഗലക്ഷണങ്ങളെ ആരോഗ്യശരീരത്തില്‍ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ദ്രവ്യങ്ങളെ സൂക്ഷ്മ അളവില്‍, സമാന ആശയത്തില്‍  പ്രയോജനപ്പെടുത്തിയാലും രോഗവീര്യസമാനങ്ങളായ തമസ്സുഘടകങ്ങളെ സംസ്കരിച്ച് സൂക്ഷ്മചേതനയാക്കി പ്രയോഗിച്ചാലും ദോഷചേതനകളെ നിയന്ത്രിക്കാനാകുമെന്ന് ചിലർ അനുമാനിച്ചു. ഭൂപ്രദേശങ്ങളെ അനൂപം, സാധാരണം, ജംഗലം എന്നിങ്ങിനെ തരംതിരിക്കാറുണ്ട്. ജലം കെട്ടികിടക്കുന്ന കായൽപ്രദേശങ്ങളും ചതുപ്പുനിലങ്ങളും ഉള്‍പ്പെട്ടതാണ് അനൂപ് ദേശം. വരണ്ട ഭൂപ്രദേശങ്ങളും ഉയര്‍ന്ന പാറക്കെട്ടുകളും വനങ്ങളും നിറഞ്ഞതാണ്‌ ജംഗലം. ഭൂപ്രദേശങ്ങളെ ലവണഭൂമി, മധുരഭൂമി, അമ്ലഭൂമി, കടുഭൂമി, കഷായഭൂമി, തിക്തഭൂമി എന്നിങ്ങിനേയും തരംതിരിക്കാം. സമുദ്രതീരത്തോട് ചേര്‍ന്നുള്ള അനൂപ് ദേശത്തൊ ലവണ, മധുര ദേശത്തൊ തലമുറകളായി വസിക്കുന്ന ആളുകളെ ബാധിക്കുന്ന ദോഷചേതനകള്‍ കൂടുതലും ശീതവീര്യമുള്ളവ ആയിരിക്കും. ശീതവീര്യമുള്ള വിഷദ്രവ്യങ്ങളെ സംസ്കരിച്ച് ലഘുശീതവീര്യ ഔഷധങ്ങളാക്കി പ്രയോഗിക്കുമ്പോള്‍ പ്രാണശക്തി ഉത്തേജിക്കപ്പെട്ട് പ്രതിപ്രവര്‍ത്തനമെന്നോണം താല്‍ക്കാലികമായ ഒരു ഉഷ്ണബലത്തെ സൃഷ്ടിക്കുകയും അത് ശീതദോഷബലങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യും. ആനൂപ് ദേശത്ത് ഉള്ളവര്‍ കുറച്ചുനാൾ ജംഗലദേശത്തിലോട്ട് താമസം മാറ്റിയാലും ശീതയിനം ദോഷങ്ങള്‍ നിഷ്ക്രിയമാകും.

ശരീരത്തിന്‍റെ മേല്‍ഭാഗത്തെ ബാധിക്കുന്ന ദോഷങ്ങള്‍ പൊതുവെ ഉഷ്ണയിനങ്ങളാണ്. ഉഷ്ണദേഹപ്രകൃതിക്കാരെ ഉഷ്ണദോഷങ്ങള്‍ ബാധിക്കുമ്പോള്‍ ആദ്യം ഉഷ്ണവീര്യം കുറയും. ഇതുമൂലമുണ്ടാകുന്ന ശീതവീര്യത്തോട്  പ്രാണശക്തിക്ക് പ്രതികരിക്കാനായാല്‍    ഉഷ്ണരോഗലക്ഷണങ്ങള്‍ താല്‍ക്കാലികമായി അനുഭവപ്പെടും. ആമവാതം പോലുള്ള ശീതയിനം നിജപ്രയാസങ്ങള്‍ക്ക് നിദാനം ഉഷ്ണയിനം ദോഷങ്ങളാണ്. ശീതയിനം നിജപ്രയാസങ്ങളില്‍ മത്സ്യം, ധാന്യം, കിഴങ്ങ് തുടങ്ങിയ ഭൂമിഭൂതാംശം കൂടുതലുള്ള ഇനങ്ങളുടെ ഉപയോഗം കുറയ്ക്കണം. ആഹാരത്തില്‍ മാംസം, പയര്‍, വിത്തുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. ചന്ദനം, ശീതകര്‍പ്പൂരം, കരിങ്ങാലി, കീഴാര്‍നെല്ലി, കടുകുരോഹിണി, നെല്ലിക്ക എന്നിവയെ കൊണ്ടൊ ശീതയിനങ്ങളായ മറ്റ് സമാനയിനം ഔഷധങ്ങളെ കൊണ്ടൊ അഭിഷേകം ചെയ്യുന്നത്, വെള്ളിയാഭരണം ധരിക്കുന്നത് ശീതയിനം ദോഷങ്ങളെ നിര്‍വീര്യമാക്കാന്‍ ഉതകും. ശീത ദേഹപ്രകൃതിക്കാരെ ശീതദോഷങ്ങള്‍ തീവ്രമായി ബാധിച്ചാല്‍ പ്രാണശക്തിക്ക് അവയെ നിര്‍വീര്യമാക്കാന്‍ കഴിയാതെ വന്നാല്‍ അത് ശീതയിനം സാരാംഗ്നികളെ നശിപ്പിക്കും. പെരുവിരലിലെ ഗൗട്ട്, കാലിലെ വ്രണം, കാല്‍പാദത്തിലെ വിണ്ടുകീറല്‍, ക്ഷയം, സോറിയാസിസ്, മെലിച്ചില്‍ തുടങ്ങിയ ഉഷ്ണയിനം രോഗങ്ങള്‍ക്ക് ഇത് കാരണമാകും. കുരുമുളക്, മഞ്ഞള്‍, പൈന്‍ ഓയില്‍ എന്നിവയെ എണ്ണയില്‍ സംസ്കരിച്ച് നേര്‍പ്പിച്ച് അഭിഷേകം ചെയ്യുമ്പോഴും കൊട്ടം, ചുക്ക്, ദേവദാരു എന്നിവയെ നല്ലെണ്ണയില്‍ സംസ്കരിച്ച് അഭിഷേകം ചെയ്യുമ്പോഴും പ്രാണശക്തി അതിനോട് പ്രതികരിച്ച് ശീതവീര്യത്തെ അനുവദിക്കും. ഈ ശീത വീര്യത്തില്‍  ശീത ദോഷങ്ങള്‍ നിര്‍വീര്യമാകും. പ്രാണശക്തി ദുര്‍ബലമായാല്‍ വാര്‍ദ്ധക്യത്തില്‍ പ്രതികരണലക്ഷണങ്ങള്‍ കുറയും. വാര്‍ദ്ധക്യരോഗഅതിജീവനത്തിന് ആധാരമാകുന്നത് പ്രാണശക്തിയാണ്.

രോഗലക്ഷണങ്ങളെല്ലാം വേദനായിനം  അനുഭവങ്ങളാണ്. രോഗലക്ഷണങ്ങളും സൂചനകളും ചേര്‍ന്നതാണ് രോഗഭാവങ്ങള്‍. വ്യാധികളില്‍ ലക്ഷണങ്ങള്‍ കഠിനങ്ങളാണെങ്കില്‍ രോഗലക്ഷണവീര്യത്തെ അടിസ്ഥാനമാക്കി ആദ്യം വിപരീതരീതിയിലും രോഗം മൃദുവാകുമ്പോള്‍ ശ്വാശതപരിഹാരത്തിനായി ലക്ഷണസമാനരീതിയിലും ഔഷധങ്ങളെ പ്രയോഗിക്കണം. തീവ്ര അവസ്ഥയില്‍ സൂചനാടിസ്ഥാനത്തിലും ശമനമെന്നോണവും വിപരീതരീതിയില്‍ ചികിത്സിക്കുമ്പോള്‍ മരുന്ന് അകത്ത് നല്‍കുകയൊ അധികം അളവില്‍ പ്രയോഗിക്കേണ്ടതായൊ വരും. മേഹരോഗത്തിലും ശോഫരോഗത്തിലും അമ്ലയിനം ഔഷധങ്ങള്‍ സൂക്ഷ്മ അളവില്‍ പ്രയോഗിക്കുന്നത് തഥര്‍ത്ഥകാരിയാണ്. അമ്ലയിനം ഔഷധങ്ങള്‍ അധികം അളവിലും പതിവായും സേവിച്ചാല്‍ അത് ഉഷ്ണവീര്യത്തെ വര്‍ദ്ധിപ്പിക്കും. ദേഹത്തെ ക്ഷയിപ്പിക്കും. മാംസം, മത്സ്യം, മദ്യം, സുര്‍ക്ക, കാപ്പി എന്നിവ അമ്ലയിനമാണ്. മദ്യം കുടിക്കുന്ന സന്ദര്‍ഭത്തില്‍ ജലം ചേർത്ത് നേർപ്പിച്ച് മാത്രം കുടിക്കണം. വാര്‍ദ്ധക്യത്തില്‍ ഉഷ്ണയിനം രോഗത്തിന്‍റെ ആരംഭത്തില്‍ ഉഷ്ണവീര്യങ്ങളായ ഔഷധത്തെ അകത്ത് തന്നെ പ്രയോഗിക്കണം. ഔഷധത്തിന്‍റെ മാത്ര അവരോഹണ ക്രമത്തിലാക്കണം. രോഗം മൃദുഅവസ്ഥയില്‍ എത്തുമ്പോള്‍ സമാനങ്ങളായ ഉഷ്ണയിനം ഔഷധങ്ങളെ കൊണ്ട് അഭിഷേകം ചെയ്യണം. കാന്‍സര്‍ ഒരു ഉഷ്ണയിനം രോഗമാണ്. നിരുപദ്രവങ്ങളായ അര്‍ബുദയിനം രോഗങ്ങളുടെ വീര്യം ശീതമാണ്. ശ്ലീപദം, ഗ്രന്ഥിഅര്‍ബുദം എന്നിവ ശീതയിനവും കരിവാളിപ്പ്, കുഷ്ടം, പെരുവിരല്‍ ഗൌട്ട്, വ്രണം തുടങ്ങിയവ ഉഷ്ണയിനവുമാണ്. ഉഷ്ണയിനം രോഗങ്ങള്‍ക്ക് നിദാനം ശീതദോഷങ്ങളാണ്. ബാല്യത്തെ ശീതഘട്ടമായും വാർദ്ധക്യത്തെ ഉഷ്ണഘട്ടമായും കണക്കാക്കാം. ബാല്യത്തിൽ ഉഷ്ണയിനം ദോഷങ്ങള്‍ ബാധിച്ചാല്‍ ഉഷ്ണയിനം സാരാംഗ്നികള്‍ ക്ഷീണിക്കും. ഉഷ്ണയിനം സാരാംഗ്നികള്‍ കുറഞ്ഞതുമൂലമാണ് ശീതലക്ഷണങ്ങള്‍, പേശീതളര്‍ച്ച, പേശീസ്തംഭനം പോലുള്ളവ പ്രകടമാകുന്നത്. ഇത്തരം ശീതാവസ്ഥയോട് പ്രാണശക്തി താല്‍ക്കാലികമായി പ്രതികരിക്കുന്നതുകൊണ്ടാണ് അപസ്മാരം, ചിലയിനം മൈഗ്രയിന്‍ എന്നിവ അനുഭവപ്പെടുന്നത്. ബാല്യത്തില്‍ ശീതയിനം ദോഷങ്ങള്‍ ബാധിച്ചാല്‍ ശീതയിനം സാരാംഗ്നികള്‍ ക്ഷയിക്കും. ക്ഷീണിച്ച ശീതയിനം സാരാംഗ്നികളോടുള്ള പ്രാണശക്തിയുടെ പ്രതികരണമെന്നോണം ഉഷ്ണസാരാംഗ്നികളുടെ തോത് വര്‍ദ്ധിക്കും.  ഇതുമൂലമാണ് ഉഷ്ണയിനം ലക്ഷണങ്ങള്‍, കരപ്പന്‍, എക്സിമ, അലര്‍ജി പോലുള്ള പ്രയാസങ്ങള്‍ പ്രകടമാകുന്നത്. സിങ്ക്, വെള്ളി പോലുള്ള ശീതയിനം ലോഹങ്ങളുടെ കണികകള്‍ കലര്‍ന്ന സസ്യങ്ങളുടെ സൂക്ഷ്മ അംശങ്ങള്‍ ലഘു അളവില്‍ പ്രയോജനപ്പെടുത്തുന്നത് തഥര്‍ത്ഥകാരിയാണ്. വാര്‍ദ്ധക്യത്തിലെ സ്തംഭനയിനം കാഠിന്യരോഗങ്ങളുടെ (Sclerosis) നിദാനം പൊതുവെ ഉഷ്ണയിനം ദോഷങ്ങളാണ്. സ്വര്‍ണ്ണം പോലുള്ള ഉഷ്ണയിനം ലോഹങ്ങളുടെ കണികകള്‍ കലര്‍ന്ന സസ്യങ്ങളുടെ സൂക്ഷ്മ അംശങ്ങള്‍ ലഘു അളവില്‍ പ്രയോജനപ്പെടുത്തുന്നത് തഥര്‍ത്ഥകാരിയാണ്. കരപ്പന്‍, സോറിയാസിസ് പോലുള്ള ഉഷ്ണയിനം രോഗങ്ങളില്‍ ഗന്ധകം ഉള്‍പ്പെടെയുള്ള ഉഷ്ണയിനം മരുന്നുകളെ ലഘു അളവില്‍ പ്രയോഗിക്കുന്നത് സമാനരീതിയാണ്. ജ്വരം, കുഷ്ടം, പെരുവിരല്‍ ഗൌട്ട്, കാന്‍സര്‍, വ്രണം തുടങ്ങിയ ഉഷ്ണരോഗങ്ങളുടെ ആരംഭത്തിലും ഇവയുടെ മൃദു അവസ്ഥയിലും രോഗലക്ഷണ അടിസ്ഥാനത്തില്‍ കുരുമുളക്, തിപ്പലി, പൈന്‍ കര്‍പ്പൂരം, തൂജ, കായം, കൊട്ടം, ചുക്ക്, സ്വര്‍ണ്ണം, ഗന്ധകം തുടങ്ങിയ ഉഷ്ണയിനം ഔഷധങ്ങളുടെ സൂക്ഷ്മ അളവിലുള്ള പ്രയോഗം തഥര്‍ത്ഥകാരിയാണ്. തഥര്‍ത്ഥകാരിഔഷധങ്ങളുടെ പ്രയോഗം മൂലം  പ്രാണശക്തിയുടെ തോത് വര്‍ദ്ധിക്കും.

അഹന്താദോഷങ്ങൾ, പ്രാണശക്തി, അവബോധം,  ഭൗതികത കൈവന്ന ആത്മബോധകലകള്‍ എന്നിവയെല്ലാം ലഘുവാണ്. അന്തരീക്ഷവായുവും വേവിച്ച ആഹാരവും പഴവും ശർക്കരയും തേങ്ങാപ്പാലും തേനും ലഘുവാണ്. ആഹാരം ലഘുവായാല്‍ പ്രാണശക്തി വര്‍ദ്ധിക്കും. സംസ്കരിച്ച് സൂക്ഷ്മമാക്കിയ ഔഷധത്തിന്‍റെ പ്രഭാവം ലഘുവാണ്. ഔഷധത്തിന്‍റെ പ്രഭാവവും പ്രാണശക്തിയും തമ്മില്‍ ചേർന്നാൽ പ്രാണശക്തി വര്‍ദ്ധിക്കുന്നതോടൊപ്പം മനസ്സിന്‍റെ ശേഷികളും മെച്ചപ്പെടും. പ്രാണശക്തി, മനസ്സ് എന്നിവ മെച്ചപ്പെട്ടാല്‍ കാര്യശരീരത്തില്‍ ആരോഗ്യത്തെ അനുഭവിക്കാനാകും.

സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവയില്‍ ശുദ്ധി, സൗമ്യത എന്നിവ കൈവന്നാല്‍, ജനിതകദോഷങ്ങളില്‍ നിന്നും പൂര്‍വ്വജന്മപാപഫലങ്ങളില്‍ നിന്നും മോചനം നേടി ആന്തരിക മനസ്സ് കൂടുതൽ ലഘുവായാൽ, കാര്യശരീരശുദ്ധി കൊണ്ടും കാലസമ്പർക്കം കൊണ്ടും ഭൗതികത കൈവന്ന ആത്മബോധകലകളുമായി ആന്തരിക മനസ്സിന് ചേരാനായാല്‍ ആന്തരിക മനസ്സിന്‍റെ ശേഷികള്‍ ഇരട്ടിക്കും. ശേഷി വര്‍ദ്ധിച്ച സൂക്ഷ്മയിനം ആന്തരിക മനസ്സിന് ദര്‍ശനം, സ്പര്‍ശനം, മൃദുശബ്ദം, വായു, ജലം, ഔഷധദ്രവ്യങ്ങള്‍ എന്നിവ മുഖേന മറ്റൊരു വ്യക്തിയിലോട്ട് പ്രവഹിക്കാനായാല്‍ അവരിലെ കാര്യശരീരശേഷികളും മെച്ചപ്പെടും. ആന്തരിക മനസ്സിന്‍റെ ശേഷി വര്‍ദ്ധിച്ചതുമൂലം സിദ്ധി കൈവരിച്ച ആൾ പകൽസമയത്തിലെ മങ്ങിയ പ്രകാശത്തില്‍ ജലത്തിലോട്ടോ എണ്ണ, തേന്‍, ഔഷധദ്രവ്യം എന്നിവയിലോട്ടോ പലതവണ ഊതി ജീവശക്തി കലര്‍ന്ന പ്രാണശക്തിയെ അതിലോട്ട് പകര്‍ത്തണം. ഇത്തരം ഔഷധദ്രവ്യങ്ങള്‍ കൊണ്ട് ദുര്‍ബലനായ ആളെ സമാന ആശയത്തില്‍ അഭിഷേകം ചെയ്‌താല്‍ അയാളിലെ അഹന്താദോഷങ്ങള്‍ നിഷ്ക്രിയമാകുമെന്നും പ്രാണശക്തി മെച്ചപ്പെടുമെന്നും ചിലര്‍ വിശ്വസിച്ചു. മനസ്സ്, പ്രാണശക്തി എന്നിവയിലെ തകരാറുകളില്‍ ദൈവവ്യപാശ്രയചികിത്സ മുഖേനെയുള്ള ഉയര്‍ന്ന ഫലപ്രാപ്തിക്ക് അടിസ്ഥാനം ചികിത്സകരിലെ വികസിച്ച ആത്മബോധകലകളും ഇവയുടെ ശേഷിയിലുള്ള വിശ്വാസവുമാണ്. ഔഷധത്തിന്‍റെ ഗുണം, പ്രഭാവം, സംസ്ക്കരണം, പ്രയോഗം എന്നിവയെ സംബന്ധിച്ച വിജ്ഞാനവും മെച്ചപ്പെട്ട ഫലപ്രാപ്തിക്ക് കാരണമാണ്.

സ്ഥൂലശരീരത്തില്‍ ആകാശഭൂമിയാദി ഭൂതങ്ങളുടെ തോത് വളരെ കുറഞ്ഞാല്‍, ജലത്തിന്‍റെ തോത് വളരെ കുറഞ്ഞാല്‍, പഞ്ചഭൂതങ്ങളുടെ അനുപാതം വികൃതമായാല്‍ സ്ഥൂലശരീരം ക്ഷയിക്കും. മനുഷ്യശരീരത്തില്‍ 65% വും ജലമാണ്. കോശങ്ങളിലോട്ട് പ്രാണവായു എത്തിച്ചേരാതെ വന്നാലും കോശങ്ങളിലെ അഗ്നികള്‍ കെട്ടാലും കോശമരണം സംഭവിക്കും. അഗ്നി എന്നത് സാരാംഗ്നികളും ഹോർമോണുകളുമാണ്. സൂക്ഷ്മശരീരത്തിലെ മുഖ്യശക്തി പ്രാണശക്തിയും പ്രാണശക്തിയില്‍ മുഖ്യമായത് വാതബലവുമാണ്. പിത്തബലം, കഫബലം എന്നിവയാണ് പ്രാണശക്തിയിലെ മറ്റ് രണ്ട് ബലങ്ങൾ. ആരോഗ്യത്തിന് അടിസ്ഥാനം ബലങ്ങള്‍ തമ്മിലുള്ള സൗമ്യതയാണ്. വാതബലത്തിന് ആധാരമായ പ്രാണവായുവിന്‍റെ സ്രോതസ്സ്‌ അന്തരീക്ഷവായുവാണ്. അത് സ്ഥൂലശരീരത്തിന് ചുറ്റും എപ്പോഴും എവിടെയും ഉണ്ട്. സ്ഥൂലശരീരത്തിനും അതിലെ കോശങ്ങള്‍ക്കും ജീവനാശം സംഭവിക്കുന്നത് അന്തരീക്ഷവായുവിന്‍റെ അഭാവം കൊണ്ടല്ല, മറിച്ച് അതിനെ ഉൾകൊള്ളാൻ കഴിയാഞ്ഞതുകൊണ്ടാണ്.

കാര്യശരീരത്തിലെ ഭൂമി, ജലം, അഗ്നി, വായു, ആകാശം  എന്നീ പഞ്ചഭൂതങ്ങളുടെ അനുപാതം വിത്യസ്തമാണ് എന്ന് പറയുന്നതും സാരാംഗ്നികള്‍, ഹോര്‍മോണുകള്‍, ജനിതകഘടകങ്ങള്‍ എന്നിവയില്‍ ഓരോന്നിലെ അനുപാതം വിത്യസ്തമാണ് എന്ന് പറയുന്നതും ഹോമോസ്റ്റാസിസ് വിത്യസ്തമാണ് എന്ന് പറയുന്നതും ഏകദേശം ഒന്ന് തന്നെയാണ്. വാര്‍ദ്ധക്യത്തില്‍ എത്തിയാല്‍ ഋതുക്കള്‍, പകര്‍ച്ചയിനം രോഗങ്ങള്‍ എന്നിവയ്ക്ക് അനുസരിച്ച് ദേഹപ്രകൃതിയുടെ സ്വഭാവം പലതവണ വിത്യാസപ്പെടും. ഓരോ ഋതുവിലും ദേഹപ്രകൃതിയുടെ സ്വഭാവത്തെ തിരിച്ചറിഞ്ഞ് അതിനെ സൗമ്യതയില്‍ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. ധര്‍മ്മം എന്നത് കര്‍ത്തവ്യമാണ്.

സമുദ്രത്തിന്‍റെ അടിത്തട്ട് ചെളി നിറഞ്ഞതാണ്‌. കട്ടി ഉപ്പും ഖനീജങ്ങളും അലുമിനിയം, ആര്‍സെനിക്, മെര്‍ക്കുറി, സ്വര്‍ണ്ണം തുടങ്ങിയ ലോഹാംശങ്ങളും അശുദ്ധിയിനം ചെളിയിലെ ഘടകങ്ങളാണ്. താമരച്ചെടി അടക്കമുള്ള സസ്യവര്‍ഗ്ഗത്തിന്‍റെയും മനുഷ്യന്‍ അടക്കമുള്ള ജന്തുജാലങ്ങളുടെയും ഉല്‍പത്തിയുടെ തുടക്കം ജലത്തിന്‍റെ താഴെ തട്ടില്‍ നിന്നായിരുന്നത്രേ. സമുദ്രോപരിതലത്തിലെ നേരിയ ഉപ്പുജലത്തില്‍ നിന്ന് ഉത്ഭവിച്ച്, വികസിച്ച് നീരാവിയായി പരിണമിച്ച ശുദ്ധമായ സോമജീവജലം സഞ്ചരിച്ച് തളര്‍ന്ന് മഴത്തുള്ളിയായി, നദിയായി, കടലായി ഒടുവില്‍ സമുദ്രത്തിൽ തന്നെ എത്തും. സമുദ്രത്തിൽ വീണ്ടും എത്തുന്നതിന് മുന്‍പ് അത് നിരവധി അപരിചിതമായ മേഖലകളിലൂടെ, അശുദ്ധയിനം മാര്‍ഗ്ഗങ്ങളിലൂടെ പ്രവാഹമായി കടന്നുപോകുന്നുണ്ട്. അശുദ്ധിയില്‍ നിന്ന് മോചനം നേടലാണ്, കടലില്‍ എത്തുന്നതിലുള്ള വൈകലാണ് മഴത്തുള്ളിയുടെ അതിജീവനം. സത്യബോധത്തിൽ നിന്ന് ഉത്ഭവിച്ച ശുദ്ധ ആത്മബോധം അശുദ്ധിയായി പോയതിനാലാണ് സത്യബോധത്തിൽ നിന്ന് വേര്‍പെട്ടത്. വീണ്ടും സത്യബോധത്തില്‍ വിലയംപ്രാപിക്കണമെങ്കിൽ ദുര്‍ഘടമാര്‍ഗ്ഗത്തിലൂടെ ദീര്‍ഘമായി സഞ്ചരിക്കേണ്ടതും വിശുദ്ധിനേടുകയും ചെയ്യേണ്ടതുമുണ്ട്. സ്വഗൃഹം തേടിയുള്ള ആത്മബോധത്തിന്‍റെ നീണ്ട പ്രയാണത്തിൽ അതിന് കിട്ടിയ ആവരണങ്ങളാണ്‌ സൂക്ഷ്മസ്ഥൂലങ്ങളായ ശരീരങ്ങള്‍. 70 ലക്ഷം (സഹേലത്രോപുസ്), 30 ലക്ഷം (ഒസ്ട്രാലോപിത്തികസ്), 3 ലക്ഷം (ഹോമോ സാപിയെന്‍സ്) സംവത്സരങ്ങളിലൂടെ, ലക്ഷക്കണക്കിന്‌ ഗർഭാശയങ്ങളിലൂടെ സഞ്ചരിച്ചാണ് ആത്മബോധത്തിന്‍റെ ആവരണങ്ങള്‍ ഇപ്പോഴത്തെ രൂപത്തില്‍ എത്തിയതെന്നും ചിലർ സങ്കൽപ്പിച്ചു.

ശുദ്ധിയെ അവലംബിച്ചും സൗമ്യത വരുത്തിയും ആരോഗ്യം സമ്പാദിച്ചും കാര്യശരീരത്തെ ലഘുവാക്കിയാല്‍ സ്വാതികബുദ്ധി, ഉയര്‍ന്ന യുക്തിബോധം, അവബോധം എന്നീ ക്രമത്തില്‍ ആന്തരിക മനസ്സിന് വികസിക്കാനായാല്‍ സൂക്ഷ്മചിന്തയിലൂടെ ഭൗതികത കൈവരിച്ച ആത്മബോധകലകളെ തിരിച്ചറിയാനാകുമെന്നും അതിലൂടെ വാര്‍ദ്ധക്യഅതിജീവനം സാദ്ധ്യമാക്കാമെന്നും ഒടുവില്‍ ആത്മബോധത്തെ പ്രാപിക്കാനാകുമെന്നും ചിലര്‍ സങ്കല്‍പ്പിച്ചു. ആത്മബോധകലകളെ ഓരോന്നിനെയും അറിഞ്ഞ് പൂര്‍ണ്ണമായി അനുഭവിച്ചാലാണ് ആത്മബോധത്തെ പ്രാപിക്കാനാകുന്നത്. കാര്യശരീരത്തില്‍ ശുദ്ധിയും സൗമ്യതയും നിലനിര്‍ത്തിയാല്‍, സ്ഥൂലശരീരത്തെ കൊണ്ട് പുണ്യകര്‍മ്മങ്ങള്‍ നിരന്തരം ചെയ്യിച്ച് പൂര്‍വ്വജന്മ പാപകര്‍മ്മങ്ങളെ നിര്‍വീര്യമാക്കിയാല്‍, പുണ്യകര്‍മ്മഫലങ്ങളെ ത്യജിച്ച് സൂക്ഷ്മശരീരത്തെ ലഘുവാക്കിയാല്‍, ഭൗതികത വന്ന ആത്മബോധകലകളെ അറിഞ്ഞ്, അനുഭവിച്ച്, വികസിപ്പിച്ച് ലഘുവാക്കാനായാല്‍, ആത്മബോധകലകളെ ചേര്‍ത്ത് ഏകമാക്കാനായാല്‍ കാര്യശരീരപരിണാമത്തെ നിയന്ത്രിക്കാനാകുമെന്നും അതുവഴി കാര്യശരീരത്തിന് പൂര്‍ണ്ണായുസ്സ്, ആനന്ദം എന്നിവയെ അനുഭവിക്കാനാകുമെന്നും ചിലര്‍ സങ്കല്‍പ്പിച്ചു.

സപ്തധാതുക്കള്‍ ഓരോന്നും തമ്മില്‍ വേണ്ട ഏകോപനം വിത്യാസപ്പെട്ടാല്‍ പ്രാണശക്തി ക്ഷീണിക്കും. പ്രാണശക്തി ക്ഷീണിക്കുന്നതാണ് വേദനകള്‍ക്കും പ്രയാസങ്ങള്‍ക്കും നിദാനം. ആഹാരം കിട്ടാതെ വന്നാൽ, സപ്തധാതുക്കളില്‍ ചിലത് ക്ഷയിച്ചാൽ, അഹന്താദോഷങ്ങൾ സംയുക്തമായാല്‍, അവയവങ്ങളില്‍ ചിലതിനെ നീക്കം ചെയ്‌താല്‍, പ്രാണശക്തിയുടെ പ്രവാഹം തടസ്സപ്പെട്ടാല്‍, ഊർജ്ജഘടകങ്ങള്‍ തമ്മിലുള്ള ഏകോപനം വികലമായാൽ ശരീരപരിണാമം വേഗത്തിലാകും. കാര്യശരീരത്തിന്‍റെ ക്ഷയം തീവ്രമായതിനെ തുടര്‍ന്ന് മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവ വിഘടിക്കുന്നതാണ്, ഇംഗാലമ്ലവാതകത്തിന് പുറത്തോട്ട് നീങ്ങാനാകാതെ വരുന്നതാണ്, വ്യാനവായുബലം നിശ്ചലമാകുന്നതാണ് മരണം.

വിഷം, അശുദ്ധി, അഹന്താദോഷങ്ങള്‍ എന്നിവയുടെ കര്‍മ്മം മൂലം കാര്യശരീരം ക്ഷയിച്ച് വിഘടിക്കുമ്പോള്‍, കാര്യശരീരം തികച്ചും അനുയോജ്യമല്ലാതെ വരുമ്പോൾ ആത്മബോധം അതിന്‍റെ സ്ഥൂലയിനം ആവരണങ്ങളെ ഉപേക്ഷിക്കാന്‍ ശ്രമിക്കും. ഉപേക്ഷിച്ച സ്ഥൂല ആവരണമാണ് ജഡം. അഹങ്കാരം, ബുദ്ധി, ചിത്തം എന്നിവ ഉള്‍പ്പെട്ട മനസ്സ് വിഘടിക്കും. കാമം, ഓര്‍മ്മ എന്നിവ ഉള്‍പ്പെട്ട ചിത്തവും പുണ്യകര്‍മ്മവിവരങ്ങള്‍ നിലകൊള്ളുന്ന ആനന്ദമയകോശവും സൂക്ഷ്മമായി വിജ്ഞാനമയകോശത്തോട് ചേരും. പ്രാണശക്തി വിഘടിച്ച് നശിക്കും. ആത്മബോധവും ആത്മബോധകലകളും വിജ്ഞാനമയകോശവും സൂക്ഷ്മമായി, ബിന്ദുപരുവമായി കുറച്ചുനാള്‍ പ്രേതമായി നിലകൊണ്ട ശേഷം അനുയോജ്യമായ പുതിയ കാര്യശരീരത്തെ സ്വീകരിച്ച് പുനര്‍ജ്ജനിക്കും. റേഡിയോയിനം ഊര്‍ജ്ജതരംഗങ്ങള്‍ക്കും എക്സ്റേയിനം പ്രകാശത്തിനും മറ്റും രൂപമില്ല. ഇവ രണ്ടും ഭൗതികമാണ്. പ്രേതോർജ്ജത്തിനും രൂപമില്ല. പ്രേതവും ഭൗതികമാണ്. ജീവിച്ചിരിക്കുന്നവരുടെ ആന്തരിക മനസ്സിനെ സംബന്ധിച്ച് പ്രേതങ്ങള്‍ അന്യരാണ്. കൂടെയുള്ള പ്രാണശക്തിയെയും രൂപമുള്ള സ്ഥൂലശരീരത്തെയും അതിന്‍റെ വിഷയങ്ങളെയും ശ്രദ്ധിക്കാനാകാതെ, തന്‍റെയും അയല്‍ക്കാരന്‍റെയും കാര്യശരീരപ്രയാസങ്ങളെ പരിഹരിക്കാനാകാതെ, അതിന്നായി പരിശ്രമിക്കാതെ അന്യരെക്കുറിച്ചും ഭൂത, ഭാവികാലത്തിലെ വിഷയങ്ങളെക്കുറിച്ചും ഇന്ദ്രിയാതീത അഭൗതികവിശേഷങ്ങളെക്കുറിച്ചും എല്ലായിപ്പോഴും സങ്കല്‍പ്പിച്ചും സങ്കല്‍പ്പങ്ങളെ വിപുലമായ നിലയില്‍ ഭാവന ചെയ്തും കാലം കഴിക്കുന്നത്, ഇത്തരം കാര്യങ്ങളില്‍ മാത്രം മുഴുകി ആ രീതിയില്‍ അയല്‍ക്കാരെ ശല്യം ചെയ്യുന്നത് ആന്തരിക മനസ്സിന്‍റെ ഒരു വികലതയത്രേ. അവിദ്യയത്രേ.

പഞ്ചഭൂതങ്ങള്‍ അടങ്ങിയതെല്ലാം ഭൗതികമാണ്. പഞ്ചഭൂതങ്ങള്‍ സംയോജിച്ചാണ് ഊര്‍ജ്ജങ്ങള്‍, സൂക്ഷ്മദ്രവ്യങ്ങള്‍, സ്ഥൂലദ്രവ്യങ്ങള്‍, ലോഹങ്ങള്‍, ഖനീജങ്ങള്‍, സസ്യങ്ങള്‍, ജന്തുക്കള്‍, മനുഷ്യന്‍ എന്നിവ രൂപപ്പെടുന്നത്. പഞ്ചഭൂതങ്ങള്‍ അടങ്ങിയ ആഹാരം പരിണമിച്ചാണ് സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് ഉള്‍പ്പെട്ട കാര്യശരീരം വളര്‍ച്ച നേടി നിലനില്‍ക്കുന്നത്. സൃഷ്ടിയുടെ ആദ്യത്തിൽ അഭൗതിക സത്യബോധത്തില്‍ നിന്ന് ഉത്ഭവിച്ച അത്മബോധവും സഹചാരികളായ ആത്മബോധകലകളും അഭൗതികമായിരുന്നു. ആധുനിക മനുഷ്യനിലെ ആത്മബോധകലകള്‍ കുറെയൊക്കെ ഭൗതികമാണ്. ആത്മബോധകലകളില്‍ ഭൗതികത കുറവുള്ള ഘട്ടമാണ് ശൈശവം. ആത്മബോധകലകളുടെ ഭൗതികത അഭിവൃദ്ധിപ്പെടുന്ന ഘട്ടമാണ് വാര്‍ദ്ധക്യം. ശരീരത്തില്‍ ഭൗതികയിനം ഊര്‍ജ്ജങ്ങള്‍ നിലനില്‍ക്കുന്നതിന് ആഹാരവും സാരാംഗ്നികളും ഹോര്‍മോണുകളും വേണ്ടതുണ്ട്. പ്രാണശക്തി, മനസ്സ് എന്നിവ അടക്കമുള്ള എല്ലാ ഭൗതിക ഊര്‍ജ്ജങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍, മായ ആയത് വേഗത്തില്‍ പരിണമിക്കും. മനുഷ്യന്‍റെ പ്രഥമമായ ധര്‍മ്മം സ്വയം സംരക്ഷണമാണ്. ആകാശകുസുമം, മരീചിക, ജീവിതം, സ്നേഹം, സൌന്ദര്യം, ആത്മബോധകലകള്‍, ആനന്ദം എന്നിവയെ മനസ്സിന് അനുഭവിക്കാന്‍ കഴിയും. പക്ഷെ മനസ്സിന് ഇവയെ തൃപ്തികരമായ രീതിയില്‍ വിശദീകരിക്കാന്‍ കഴിയുകയില്ല. ആത്മബോധം, സത്യം എന്നിവയെ മനസ്സ് കൊണ്ട് കുറച്ചൊക്കെ വിശദീകരിക്കാന്‍ കഴിയും. എങ്കിലും ഇവയെ അനുഭവിക്കാന്‍ കഴിയുകയില്ല. ഇത്തരം സംഗതികളെയാണ് പ്രതിഭാസം (Phenomenon) എന്ന് പറയുന്നത്. പഞ്ചേന്ദ്രിയപ്രതിഭാസങ്ങളും ഭാവനാപ്രതിഭാസങ്ങളും അതീന്ദ്രിയപ്രതിഭാസങ്ങളും ഉണ്ട്. Phenomenon എന്ന ഗ്രീക്ക് വാക്കിന്‍റെ അര്‍ത്ഥം ‘ഭാവം’ എന്നാണ്. ലഘുവായിത്തീര്‍ന്ന പരിശുദ്ധി നേടിയ ആന്തരിക മനസ്സ് ആത്മബോധകലകളുടെ സങ്കേതവുമായി അടുക്കുമ്പോള്‍ സംഘടിപ്പിക്കാനാകുന്ന അതിസൂക്ഷ്മയിനം അറിവുകളെ ചിലർ അതീന്ദ്രിയജ്ഞാനം എന്ന് വിളിച്ചു. പഞ്ചേന്ദ്രിയങ്ങള്‍ക്ക് കൊണ്ടും ബാഹ്യമനസ്സ് കൊണ്ടും ആത്മബോധം എന്ന സത്തയെ അനുഭവിക്കാന്‍ കഴിയാത്തതിനാല്‍ ആള്‍ക്കൂട്ടങ്ങളിലെ ചിലര്‍ അതിനെ നിഷേധിച്ചു. അഹന്താതത്വബോധം, ആത്മബോധം, സത്യബോധം, മഹാസത്യബോധം എന്നതെല്ലാം വെറും മിഥ്യാസങ്കല്‍പ്പം മാത്രമാണ് എന്നും മറ്റും വാദിക്കാന്‍ ചിലര്‍ ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂറും ചിലവഴിച്ചു. പരിഷ്കാരികളും കേമത്വക്കാരുമാണ് എന്ന് കാണിക്കാനായി ചിലര്‍ ശാസനാഗ്രൂപ്പുകളെ തട്ടിക്കൂട്ടി ഇത്തരം ഭാവനാവിലാസങ്ങളോട്, ആശയപ്രതിഭാസങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്, അട്ടഹസിച്ച് ആയുസ്സുകാലം മുഴുവന്‍ ഇതിന്നായി തന്നെ വിനിയോഗിച്ചു. അജ്ഞാനം, അവിദ്യ, സങ്കല്‍പ്പം, വിശ്വാസം, ജ്ഞാനം, വിജ്ഞാനം, ഭാവന, പ്രജ്ഞാനം, അതീന്ദ്രിയജ്ഞാനം എന്നതെല്ലാം മനസ്സിന്‍റെ വിവിധ തലങ്ങളാണ്. മനസ്സ് എന്ന പ്രതിഭാസം ഇല്ലാത്തത് എങ്കിൽ സങ്കൽപ്പവും കാമവും ആഗ്രഹങ്ങളും അറിവും ബുദ്ധിയും ഓര്‍മ്മയും ഇല്ലാത്തതാണ്. ധര്‍മ്മാശയങ്ങള്‍, അതീന്ദ്രിയജ്ഞാനം, ആത്മബോധം എന്നിവ ഒട്ടും തന്നെ ഇല്ലാത്തതാണ്. മസ്തിഷ്കത്തിന്‍റെ ശേഷിയാണ് ബുദ്ധി എന്ന് പറയുന്നതിലും പ്രാണശക്തിയോടൊപ്പമുള്ള മനസ്സിന്‍റെ ശേഷിയാണ് ബുദ്ധി എന്ന് പറയുന്നതിലും വിത്യാസം കാണുന്നത് അവിദ്യ മൂലമാണ്. മസ്തിഷ്കയിതര കോശങ്ങളിലെ മര്‍മ്മകേന്ദ്രത്തിലും മൈറ്റോകോണ്ട്രിയയിലും നിലകൊള്ളുന്ന ഓര്‍മ്മകളും അതിലെ ബുദ്ധി പ്രവര്‍ത്തനങ്ങളും ഉപ ആറ്റോമിക് തലത്തില്‍ നടക്കുന്ന ക്രമപ്രവൃത്തികളും ക്രമനിവൃത്തികളും എല്ലാം മസ്തിഷ്കത്തിന് പുറത്തും മനോശേഷികള്‍ നിലകൊള്ളുന്നുണ്ട് എന്നതിന്‍റെ സൂചനകളാണ്. സെറട്ടോനിന്‍ ഒരു നാഡീവ്യൂഹഹോര്‍മോണ്‍ ആണ്. സെറട്ടോണിന്‍റെ മുക്കാല്‍ഭാഗവും കുടലിന്‍റെ സംഭാവനയായാണ്‌ പരിഗണിക്കുന്നത്. ഇത്തരം ഹോര്‍മോണിന് Blood brain barrier കടക്കാന്‍ കഴിയില്ലെങ്കിലും മറ്റ് ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാകും. സബോധം ഇല്ലാത്തതായാല്‍, മനസ്സ് ഇല്ലാത്തതായാല്‍ വിശ്വപ്രപഞ്ചവിസ്തൃതിക്ക്, മനസ്സില്‍ നിലകൊണ്ടിരിക്കുന്ന ദൃശ്യപ്രപഞ്ചവിഷയങ്ങള്‍ക്ക്‌, മനസ്സ് അടിസ്ഥാനമായുള്ള വ്യക്തിയുടെ ചലനങ്ങള്‍ക്ക്, ജീവിതാനുഭവങ്ങള്‍ക്ക്, അതിലെ അനുഭൂതികള്‍ക്ക്, വ്യക്തിക്ക് തന്നെ എന്ത് പ്രസക്തിയാണ് ഉള്ളതെന്നും ചിലര്‍ സൗമ്യമായി ചോദിച്ചു.

വിശ്വപ്രകൃതി അനന്തമാണ്. അതുപോലെ ആന്തരിക മനസ്സിന്‍റെ ശേഷിയും വളരെ വിപുലമാണ്. നാഡീവ്യൂഹത്തിൽ നൂറ് ബില്ല്യനിലധികം നാഡീകോശങ്ങളുണ്ട്. കോശങ്ങളുടെ എണ്ണത്തിന്‍റെ ആയിരം ഇരട്ടിയോളം നാഡീതന്തുക്കളും ഉണ്ട്. ഇവയുടെയെല്ലാം കർമ്മശേഷിയെ പരിഗണിച്ചാല്‍ തന്നെ അത് സങ്കല്‍പ്പത്തിന് അതീതവുമാകും. മസ്തിഷ്കവുമായും മനസ്സിന്‍റെ ഉണർച്ചയുമായും ബന്ധപ്പെട്ട ശേഷിയെ ചിലർ സബോധം, സുബോധം എന്നും അഭിസംബോധന ചെയ്യാറുണ്ട്. പ്രാണവായു കുറഞ്ഞതുമൂലം പ്രാണശക്തി കുറയുമ്പോള്‍, മസ്തിഷ്കപ്രവര്‍ത്തനം സ്തംഭിക്കുമ്പോള്‍ ഓര്‍മ്മ നഷ്ടപ്പെടുന്നതിനെ ബോധക്ഷയം എന്ന് വിളിക്കാറുണ്ട്. ഉറക്കത്തിൽ ബാഹ്യമനസ്സ് ഇല്ല. മനസ്സിന്‍റെ ശേഷിയായ, മസ്തിഷ്കത്തിന്‍റെ ശേഷിയായ സബോധം ഇല്ല. സ്ഥൂലശരീരം, പ്രാണശക്തി, കാലം, ദേശം എന്നിവയെ പ്പറ്റിയുള്ള ജാഗ്രതുബോധവും ഇല്ല. ബാഹ്യമനസ്സിന്‍റെ ബോധപ്പൂർവ്വമായ കർമ്മങ്ങള്‍ ഒന്നും ഉറക്കത്തിൽ ഇല്ല. ഉറക്കവേളയില്‍ കാലബോധം, ബാഹ്യമനസ്സ്, കർമ്മങ്ങൾ എന്നിവ ഒന്നും ഇല്ലെങ്കിലും ആന്തരിക മനസ്സിനോടൊപ്പം സ്ഥൂലശരീരവും സൂക്ഷ്മശരീരങ്ങളും ആത്മബോധകലകളും ആത്മബോധവും ഉണ്ട്. ഉറക്കത്തില്‍ പ്രാണവായുവും പ്രാണശക്തിയും ഉണ്ട്. ഉറക്കത്തിൽ ആന്തരിക മനസ്സിനെ പ്രവർത്തിപ്പിക്കുന്നത് ആത്മബോധകലയായ ജീവശക്തിയാണ്. ഉറക്കം എന്ന പ്രതിഭാസം ഒരു യാഥാർഥ്യമെങ്കിൽ ആന്തരിക മനസ്സും ഒരു യാഥാര്‍ത്ഥ്യമാണ്. മനസ്സ് ഉള്ളതാണെങ്കില്‍ അതിന്‍റെ വിവിധതലങ്ങളും അതിന്‍റെ അനന്തതയും യാഥാര്‍ത്ഥ്യമാണ്. മനസ്സിനെ അറിയേണ്ടതും വികസിപ്പിക്കേണ്ടതും അനുഭവിക്കേണ്ടതും വ്യക്തിയുടെ ധര്‍മ്മമത്രേ.

കാര്യശരീരം വിഘടിക്കുന്നതാണ്, പ്രാണശക്തി നശിക്കുന്നതാണ് മരണം. വിഘടിച്ച സ്ഥൂലശരീരമാണ് ജഡം. സ്ഥൂലശരീരത്തില്‍ നിന്ന് ആത്മബോധം വേര്‍പെട്ടെങ്കിലും കര്‍മ്മസംബന്ധഓര്‍മ്മകള്‍ ഉള്‍പ്പെട്ട സൂക്ഷ്മാവരണങ്ങള്‍ ആത്മബോധത്തിന്‍റെ കൂടെ നിലകൊള്ളുന്നതിനാല്‍ അതില്‍നിന്ന് സ്വതന്ത്രമാകാനായി പുനർജ്ജനിക്കേണ്ടതുണ്ട്. അനുയോജ്യമായ ഗർഭാശയം ലഭ്യമല്ലാതെ വന്നാൽ അത് കിട്ടുന്നതുവരെ ആത്മബോധം വിജ്ഞാനമയകോശത്തോടൊപ്പം സങ്കോചിച്ച് ബിന്ദുപരുവമായി വിത്ത് എന്നോണം സുഷുപ്തിയെ സ്വീകരിക്കും. ശരീരത്തിൽ നിന്ന് വേർപെട്ട ആത്മബോധത്തെയാണ് പ്രേതാത്മാവ് എന്ന് വിളിക്കുന്നത്. പ്രേതാത്മാവിന് സ്ഥൂലശരീരമില്ല. സ്ഥൂലപഞ്ചേന്ദ്രിയങ്ങളും സ്ഥൂലകർമ്മേന്ദ്രിയങ്ങളും ഇല്ല. പ്രേതാത്മാവിലെ ആത്മബോധകലകള്‍ വിജ്ഞാനമയകോശത്തിലോട്ട് വ്യാപിച്ച് വികസിച്ചാല്‍ അല്ലാതെ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ സാദ്ധ്യവുമല്ല. പ്രേതഘട്ടത്തില്‍ കര്‍മ്മങ്ങളൊന്നും ഇല്ലെങ്കില്‍ ആത്മബോധവിത്തിന്, ആത്മബോധസത്തയ്ക്ക് ഈ ഘട്ടത്തില്‍ കര്‍മ്മസാക്ഷിത്വവും ഇല്ല. കാര്യശരീരത്തിന്‍റെ കര്‍മ്മജീവിതത്തിലെ സാക്ഷിത്വവും പ്രേതഘട്ടസുഷുപ്തിയിലെ സാക്ഷിത്വമില്ലായ്മയും ആത്മബോധത്തിന്‍റെ പൂര്‍ണ്ണതയെയാണ് സൂചിപ്പിക്കുന്നതെന്നും ചിലര്‍ സങ്കല്‍പ്പിച്ചു. മനസ്സും മനസ്സ് കണ്ടെത്തിയ ഭാവനാവിശേഷങ്ങളും ഇല്ലാത്തതെങ്കില്‍, മനസ്സിന്‍റെ ഇല്ലാത്ത തരം അളവുകോൽ മാത്രമാണ് അഹന്താകാലമെങ്കില്‍ അയനം, ഋതുക്കള്‍; പ്രായം എന്നിവയ്ക്കും ഇവ അടിസ്ഥാനത്തില്‍ ചെയ്തുപോരുന്ന കർമ്മങ്ങൾക്കും ജീവിതവ്യവഹാരങ്ങള്‍ക്കും എത്രത്തോളമാണ് പ്രസക്തി എന്നും ചിലർ സന്ദേഹിച്ചു.

കാര്യശരീരത്തിന്‍റെത് എന്നപോലെ കോശത്തിന്‍റെയും ഒരു സൂക്ഷ്മ അംശമാണ് മനസ്സ്. സപ്തധാതുക്കള്‍, ശരീരദ്രാവകങ്ങള്‍, നാഡീവ്യൂഹം, മസ്തിഷ്കം, കോശങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം വേറിട്ട ഒരു സ്വതന്ത്രയിനം നിലനില്‍പ്പ്‌ മനസ്സിന് ഇല്ലാത്തതാണ്. സ്ഥൂലശരീരം, പ്രാണശക്തി എന്നിവ പോലെ മനസ്സും ഭൗതികമാണ്. അങ്ങിനെയെങ്കില്‍ ആഹാരം, ഔഷധം എന്നിവയെ ഉപയോഗപ്പെടുത്തി ശരീരദ്രാവകങ്ങളിലൂടെ, കോശങ്ങളിലൂടെ, കോശ ഊര്‍ജ്ജത്തിലൂടെ, പ്രാണശക്തിയിലൂടെ മനസ്സിന്‍റെ സ്ഥൂല, സൂക്ഷ്മ അവസ്ഥകളെയും ബാഹ്യ, ആന്തരിക തലങ്ങളെയും പരിണമിപ്പിക്കാനാകുമെന്നും അതിൽ ഉയര്‍ച്ച വരുത്തി ഭൗതികത കൈവന്ന ആത്മബോധകലകളുമായി സംബന്ധിക്കാമെന്നും അതിലൂടെ ആത്മബോധസന്നിദ്ധിയില്‍ എത്തിച്ചേരാനാകുമെന്നും ചിലർ സങ്കൽപ്പിച്ചു.

സസ്യജാലങ്ങള്‍ക്ക് സ്ഥൂലശരീരം, പ്രാണശക്തി, ജനിതകബോധം, ഇന്ദ്രിയമനസ്സ്, ബുദ്ധിമനസ്സ് എന്നിവ ഉണ്ടെങ്കിലും സാമാന്യബുദ്ധിയൊ വിശേഷാല്‍ബുദ്ധിയൊ ഇല്ല. മത്സ്യങ്ങള്‍, പക്ഷിമൃഗാദികള്‍ എന്നിവയ്ക്ക് പ്രപഞ്ചബോധാംശങ്ങള്‍, സ്ഥൂലശരീരം, പ്രാണശക്തി, ജനിതകബോധം, ഇന്ദ്രിയമനസ്സ്, ബുദ്ധിമനസ്സ്, വികാരമനസ്സ് എന്നിവ ഉണ്ടെങ്കിലും വിശേഷാല്‍ബുദ്ധിയൊ അവബോധമൊ ഇല്ല. അവയ്ക്ക് ഭാവി, പരലോകം എന്നിവയെ കുറിച്ച് ആശങ്കയൊ വേവലാതിയൊ ഇല്ല. അവയില്‍ പ്രപഞ്ചബോധാംശങ്ങളോടൊപ്പം നിലകൊള്ളുന്ന അവബോധം, ആത്മബോധം എന്നിവ നാമമാത്രമാണ്. അവയുടെ ജീവിതലക്ഷ്യം ഉന്നതശ്രേണീജീവിയായ മനുഷ്യന്‍റെ മാംസത്തില്‍, മനുഷ്യന്‍റെ കാര്യശരീരത്തിൽ എത്തിച്ചേരുക എന്നതത്രേ.

ദൃശ്യപ്രകൃതി അംശങ്ങളില്‍ അധികവും അഹന്താതത്വത്തിന്‍റെതാണ്. സസ്യഅംശങ്ങളെയും മത്സ്യമാംസങ്ങളെയും മറ്റും മനുഷ്യൻ ആഹരിക്കുമ്പോള്‍ സ്ഥൂലശരീരം സൗമ്യമായി പുഷ്ഠിക്കും. അഹന്താതത്വം വര്‍ദ്ധിക്കും. കാര്യശരീരവും ആഹാരവും തമ്മിൽ വിരുദ്ധങ്ങളായാല്‍ സംഘട്ടനങ്ങള്‍ നടക്കും. രോഗപ്രയാസങ്ങള്‍ ഉടലെടുക്കും. അവിദ്യ കൂടും. അവനവന്‍റെ കാര്യശരീരത്തിന് ഹിതങ്ങളായ ആഹാരത്തെ തിരിച്ചറിയേണ്ടതും ശുദ്ധിചെയ്ത്, സംസ്കരിച്ച് ഋതുക്കള്‍ അനുസരിച്ച് പ്രയോജനപ്പെടുത്തേണ്ടതും വ്യക്തിയുടെ ധര്‍മ്മമാണ്.

ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും സംഘട്ടനങ്ങളുടെയും വേര്‍പാടുകളുടെയും ഇവയില്‍ ഊന്നിയുള്ള കുറെ അനുഭവങ്ങളുടെയും ആകെത്തുകയാണ് ജീവിതം. ജീവിതമെന്നത് കാര്യശരീരത്തിന്‍റെ അനുഭവങ്ങളും അനുഭൂതിയുമാണ്. സുഖം, ബലം, അയവ്, ഘനം, വേദന, ക്ഷീണം എന്നിവ സ്ഥൂലശരീരത്തിന്‍റെ അനുഭവങ്ങളാണ്. ഭയം, ദുഃഖം, കോപം, വെറുപ്പ്, അസൂയ, നിരാശ, സ്വസ്ഥത, സന്തോഷം, സ്വാതന്ത്ര്യം, കാരുണ്യം, സ്നേഹം, സംതൃപ്തി, സമാധാനം, ആനന്ദം തുടങ്ങിയ വികാരങ്ങളെല്ലാം മനസ്സിന്‍റെ അനുഭവങ്ങളാണ്. ആനന്ദബലിമൂലമുള്ള വികാരം അനുഭൂതിയാണ്. അവബോധവും ആന്തരിക മനസ്സും ഭൗതികത വന്ന ആത്മബോധകലകളും സമാനങ്ങളാണ് എന്ന കാഴ്ചപ്പാടില്‍ ചിലര്‍ ആത്മബോധലയത്തെ, സത്യാന്വേഷണത്തെ അവബോധ ഉയർച്ചയിൽ കേന്ദ്രികരിച്ചു. ചിലര്‍ അവബോധ ഉയര്‍ച്ചക്ക് ഉതകുന്ന ദ്രവ്യങ്ങളെക്കുറിച്ചും അന്വേഷിച്ചു. ബാഹ്യമനസ്സിനെ തളര്‍ത്തുന്ന ദ്രവ്യങ്ങള്‍ സൂക്ഷ്മ അളവിൽ അവബോധമനസ്സിനെ ഉണര്‍ത്തും എന്ന കാഴ്ചപ്പാടില്‍ അത്തരം ദ്രവ്യങ്ങളെക്കുറിച്ചും അന്വേഷിച്ചു. അവബോധത്തിന്‍റെ മുഖ്യഭാവം സമചിത്തതയാണ്. വികാരങ്ങള്‍ അധികം തീവ്രമല്ലാത്ത, ശരി, തെറ്റുകൾ എന്ന തരംതിരിവ് അധികമില്ലാത്ത, സൗമ്യമായ ഒരു ഭാവമാണ് സമചിത്തത. വികാരങ്ങളെ അനുഭവിക്കാനും അനുഭവിക്കാതിരിക്കാനും ഉള്ള ശേഷി അവബോധത്തിനുണ്ട്. തിന്നാലും തിന്നാതിരുന്നാലും സന്തോഷം. ദാനം കൊടുത്താലും ദാനം സ്വീകരിച്ചാലും സന്തോഷം. ബലി സ്വീകരിച്ചാലും മഹാബലി നടത്തിയാലും സന്തോഷം. സാഹചര്യം പ്രതികൂലമായാലും അനുകൂലമായാലും സന്തോഷം. സന്തോഷം പ്രകടിപ്പിക്കുന്നവന്‍ സന്തോഷത്തെ അനുഭവിക്കും. സ്നേഹം കൊടുക്കുന്നവന്‍ സ്നേഹത്തെ അനുഭവിക്കും. കാരുണ്യം പ്രവര്‍ത്തിച്ചവന്‍ കരുണാനിധിയില്‍ എത്തി കൃപക്ക് അര്‍ഹനാകും. ത്യജിച്ചവൻ, നിസംഗതയില്‍ നിലകൊള്ളുന്നവന്‍ ശൂന്യതയില്‍ എത്തും. ശൂന്യതാസമാനം, ഇരുട്ട്, ആകാശം, സത്യം എന്നതെല്ലാം ഏകദേശം ഒന്നുതന്നെയാണ്. ശൂന്യതാസമാനദിശയില്‍ നിന്ന്, ഇരുട്ട് ദിശയില്‍ നിന്ന് തിരികെയുള്ള യാത്രയാണ് വാര്‍ദ്ധക്യഅതിജീവനം. അതിനുള്ള ഉപാധി ലഘു ഇരുട്ടാണ്. ചില സന്ദര്‍ഭത്തില്‍ അത് ലഘു വെളിച്ചമാണ്.

ഞാൻ എന്തൊക്കയൊ ആണ്, എനിക്ക് എന്തെല്ലാമൊ ഒക്കെയുണ്ട്, എന്‍റെ കര്‍മ്മങ്ങള്‍ മഹത്തരമാണ്, എനിക്ക് വേഷവും അധികാരവും അര്‍ത്ഥവും ആരോഗ്യവും ഉണ്ട്, അതിബുദ്ധിയും അതിഭാവനയും ഉണ്ട് എന്നും മറ്റും ഉള്ള തോന്നലുകളാണ് അഹങ്കാരം. ആന്തരിക മനസ്സ് ശക്തി നേടി ബാഹ്യമനസ്സില്‍ നിന്ന് അഹങ്കാരത്തെ ഒഴിവാക്കിയാൽ, നിസംഗതയും സമചിത്തതയും കൈവരിച്ച് ആത്മബോധകലകളെയും അതിന്‍റെ സങ്കേതത്തെയും ഭാവന ചെയ്‌താല്‍ സന്തോഷം, ദുഃഖം തുടങ്ങിയ വികാരങ്ങള്‍ അധികമില്ലാത്ത, ഭൗതികത വളരെ കുറഞ്ഞ ഒരു ശൂന്യതാസമാന അവസ്ഥയില്‍ തന്നെയാകും എത്തിച്ചേരുന്നത്. ഭൗതികപ്രപഞ്ചത്തിലെ സ്ഥൂല അനുഭവങ്ങളും സൂക്ഷ്മ അനുഭവങ്ങളും വിഭിന്നങ്ങളാണ്. ശുദ്ധിയെ അവലംബിച്ചാല്‍, വ്രതം അനുഷ്ഠിച്ചാല്‍, മൗനം ആചരിച്ചാല്‍, 40 Hz നിരക്കിലുള്ള സുഭാഷിതം ശ്രവിച്ചാല്‍, ദേഹപ്രകൃതിക്കനുസരിച്ച് കുറവ് വന്ന ഖനീജങ്ങളെ സ്വീകരിച്ചാല്‍, ദോഷവീര്യമനുസരിച്ച് എരിവ്, ചവര്‍പ്പ് ഇനം ദ്രവ്യങ്ങളെ ഉപയോഗിച്ചാല്‍, രോഗപ്രകൃതിക്കനുസരിച്ച് ശൂന്യതാസമാനമായ കൈപ്പുയിനം ഔഷധദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തിയാല്‍ ഭൗതികതയുള്ള ആത്മബോധകലകളെ അനുഭവിക്കാനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു. ഭൗതികയിനം വിഷയങ്ങളില്‍ നിന്നും സ്ഥൂലശരീരത്തില്‍ നിന്നും സൂക്ഷ്മശരീരങ്ങളില്‍ നിന്നും എല്ലാമുള്ള മുക്തിയാണ് മോക്ഷമെങ്കില്‍, ഭൗതികാനുഭവങ്ങളും ഭൗതികാനുഭൂതികളും ഇല്ലാത്ത ഒരു ശൂന്യമേഖലയിലാണ് ആന്തരിക മനസ്സ് എത്തിച്ചേരുന്നതെങ്കില്‍ സത്യസാക്ഷാല്‍ക്കാരത്തിന്‍റെ അത്യാവശ്യമെന്താണ് എന്നും ചിലര്‍ സന്ദേഹിച്ചു. ബുദ്ധിയെ ഉപേക്ഷിച്ച് സമചിത്തത നേടി സ്വതന്ത്രമായ അവബോധമായാലും സൂക്ഷ്മ, സ്ഥൂല ശരീരങ്ങളെ ഉപേക്ഷിച്ച് സ്വതന്ത്രമായ ആത്മബോധമായാലും എത്തുന്നത് ശൂന്യ അവസ്ഥയില്‍ അല്ല, മറിച്ച് അഭൗതികയിനം ആനന്ദസാഗര പ്രതിഭാസത്തിലാണ് എന്ന വിശ്വാസത്തില്‍ ഊന്നി ചിലര്‍ കാമത്തെയും ആസക്തിയെയും നിയന്ത്രിച്ച്‌ ജീവിതത്തില്‍ കൂടുതല്‍ വിജ്ഞാനസമ്പാദനരും കര്‍മ്മനിരതരും ജ്ഞാനികളും ത്യാഗികളുമായി. ശുദ്ധിയും ശാന്തിയും സൃഷ്ടിയും ധര്‍മ്മവും ക്രമവും പാലിച്ച് സൗമ്യതയെ അംഗീകരിച്ച് സാഹചര്യത്തെ അനുഭവിച്ചും അവഗണിച്ചും പ്രസന്നവദനരും സംതൃപ്തരും സമാധാനക്കാരുമായി. വാര്‍ദ്ധക്യഅതിജീവനത്തിന്‍റെ ലക്ഷ്യം ആത്മീയശൂന്യതയെക്കാള്‍ ഭൗതികസമൃദ്ധിയും ആരോഗ്യവും ഉള്‍പ്പെട്ട മോക്ഷത്തിന്‍റെ നിത്യതയാണ്.

കഠിനങ്ങളായ ജ്ഞാനതപസ്സ്, കര്‍മ്മതപസ്സ് എന്നിവ അനുഷ്ഠിച്ച്, സല്‍കര്‍മ്മഫലങ്ങളെ സമ്പാദിച്ച് ആനന്ദം അനുഭവിക്കുന്നതോടൊപ്പം വിപുലമായ നിലയില്‍ മഹാബലി നടത്തിയാല്‍, സാഹചര്യത്തിൽ നിന്നുള്ള പീഡനങ്ങളെ സഹിച്ചും, ദീര്‍ഘദിവസങ്ങളോളം വ്രതം എടുത്തും കൂടുതല്‍ നേരം ഉണർന്നിരുന്നും മൃതസമാനമായ ഒരു ദേഹാവസ്ഥയെ സംഘടിപ്പിച്ചാൽ, ഉഷ്ണ, ശീത വീര്യങ്ങളായ ലോഹാംശങ്ങള്‍ കലര്‍ന്ന കൈപ്പുയിനം സസ്യങ്ങളെ സംസ്കരിച്ച് അതിസൂക്ഷ്മ ഊർജ്ജങ്ങളാക്കി പ്രയോജനപ്പെടുത്തിയാല്‍ പൂര്‍ണ്ണായുസ്സ് അനുഭവിക്കാനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു. ബോറോണ്‍, കാര്‍ബണ്‍, ഗ്രാഫൈറ്റ്, ഗന്ധകം, ഫോസ്ഫെറസ്, ഐഡിന്‍, ചെമ്പ്, ഇരുമ്പ്, വെള്ളി, സ്വര്‍ണ്ണം, പ്ലാറ്റിനം, നാകം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ഭൗമഘടകങ്ങളുടെ സൂക്ഷ്മ അംശങ്ങള്‍ കലര്‍ന്ന സസ്യസാരംശങ്ങളെ തിരിച്ചറിഞ്ഞ് എള്ള്, ജിൻസെങ്, അല്‍ഫാല്‍ഫ, ആവണക്ക്, വലെരിയന്‍, ഉലുവ, കടുക്, പുതീന, കടല്‍പായല്‍, കാഞ്ഞിരം, ഒലീവ്, കരിംജീരകം എന്നിവയുടെ സാരാംശവുമായി വീര്യം അടിസ്ഥാനത്തില്‍ കൂട്ടികലര്‍ത്തി പ്രയോഗിച്ചാല്‍ ഖനീജഔഷധത്തിന്‍റെ സൂക്ഷ്മകണികളുടെ പ്രഭാവം പ്രവര്‍ത്തനനിരതമാകും. ഇത്തരം എണ്ണകളെ ത്വക്കിലും (70%) മുടിയിലും (30%) അഭിഷേകം ചെയ്‌താല്‍, ഇരുമ്പ് കലര്‍ന്ന കരിശര്‍ക്കര നല്ലെണ്ണയില്‍ കലര്‍ത്തി ദേഹമാസകലം പുരട്ടി മസാജ് ചെയ്‌താല്‍ അത് കാര്യശരീരത്തിന്‍റെ നിലനില്‍പ്പിന് സഹായകമാകുമൊ എന്നും ചിലര്‍ അന്വേഷിച്ചുനോക്കി.

ശുദ്ധി, ധര്‍മ്മം എന്നിവയെ പാലിച്ചും അര്‍ത്ഥം സാമ്പാദിച്ചും കാമത്തെ പൂര്‍ത്തീകരിച്ചും ആരോഗ്യത്തെ അനുഭവിച്ചും ചിലർ മോക്ഷക്കാരായി. ചിലര്‍ കാമമോഹങ്ങളെ ത്യജിച്ചും അര്‍ത്ഥങ്ങളെ അനുഭവിക്കാതെയും സാഹചര്യങ്ങളുമായി അധികം ബന്ധം രൂപപ്പെടുത്താതെയും നിലവിലുള്ള അനാവശ്യബന്ധങ്ങളില്‍ കുറെ എണ്ണത്തെ വേര്‍പെടുത്തിയും അനുഭവങ്ങളെ ലഘുകരിച്ചും ബലി ഉള്‍പ്പെടെയുള്ള സന്യാസയിനം ശുദ്ധിയെ സ്വീകരിച്ചും മോക്ഷത്തെ അന്വേഷിച്ചു. ചിലര്‍ യൗവനത്തില്‍ തന്നെ ആത്മഹത്യാതന്ത്രങ്ങളെ അവലംബിച്ച് അനുഭവങ്ങളിൽ നിന്ന് വിടുതൽ നേടി നോക്കി. മനസ്സിന്‍റെ സ്വാതികം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങള്‍ക്ക് അനുസരിച്ച് ചിലര്‍ അനുഭവിക്കാൻ വേണ്ടി, വേറെ ചിലര്‍ അനുഭവിക്കാതിരിക്കാൻ വേണ്ടി ഓരോ മാർഗ്ഗങ്ങളിലൂടെ ജീവിതത്തെയും മോക്ഷത്തെയും അന്വേഷിച്ചു. ചിലര്‍ അഹന്താതത്വത്തെ ആയുഷ്കാലം മുഴുവന്‍  നമസ്കരിച്ച് വിനീതരായി. ചിലര്‍ അഹന്താതത്വത്തെയും അതിന്‍റെ ഭീകരതയെയും സംബന്ധിച്ച് ജാഗരൂകരായി. അഹന്താകാലത്തിനെതിരെയും അഹന്താദോഷത്തിനെതിരെയും ഉള്ള ജാഗ്രതയാണ് വാര്‍ദ്ധക്യഅതിജീവനം.

സ്വാതികം, രജസ്സ്, തമസ്സ് എന്നീ മനോഗുണങ്ങള്‍ക്കും ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി, തുരിയം എന്നീ അവസ്ഥകള്‍ക്കും ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലത്തിനും അതീതമായ, അനന്തമായ, കാരണമില്ലാത്ത ഒരു വിശേഷമത്രേ സത്യബോധം. സത്യബോധത്തിന്‍റെ അംശമായിരുന്നു ആദ്യത്തിൽ ആത്മബോധം. ആത്മബോധത്തെ ഏതുരീതിയില്‍ ബന്ധപ്പെടണമെന്ന് തീരുമാനിക്കാനുള്ള ശേഷി വികാസം നേടിയ ആത്മബോധകലകൾക്കും ആത്മബോധകലകളുമായി ചേരാനായ ആന്തരിക സൂക്ഷ്മമനസ്സിനും ഉണ്ട്. മനസ്സ് അടക്കമുള്ള ആവരണങ്ങള്‍ ശുദ്ധമായും സൗമ്യമായും ലഘുവായും നിലകൊണ്ടാലാണ് ആത്മബോധകലകള്‍ക്ക് വികസിക്കാനാകുന്നത്. സ്ഥൂലശരീരം എന്ന ക്ഷേത്രം ഇല്ലെങ്കില്‍, അതിനോടൊപ്പം പ്രാണചേതനയില്ലെങ്കില്‍, സ്മൃതിശേഷിയും ഉണർച്ചയും വികാസവും ഉള്ള മനസ്സ് ഇല്ലെങ്കില്‍ വ്യക്തിയുമില്ല. ബാക്കിയുള്ളത് പ്രേതമാണ്. ഭൂമിയില്‍ ആത്മബോധം ജീവിക്കേണ്ടത് പ്രേതം എന്ന നിലയിലല്ല, മറിച്ച് വ്യക്തി എന്ന നിലയിലാണ്. അതിന് ആവശ്യമായ കാലത്തോളം കാര്യശരീരത്തെ സംരക്ഷിക്കണം. അവബോധമനസ്സിന്‍റെ, ആന്തരിക മനസ്സിന്‍റെ ധര്‍മ്മമാണ് കാര്യശരീരസംരക്ഷണം.

അവബോധമനസ്സിന്, ആന്തരിക മനസ്സിന് ആത്മബോധകലകളുമായി ചേരാനാകുന്നില്ലെങ്കില്‍ കാര്യശരീരത്തെ സംരക്ഷിക്കാനാകുകയില്ല. ആത്മബോധസത്തയെ പ്രാപിക്കാനും കഴിയുകയില്ല. ആത്മബോധകലകളുടെ വികാസവും അവയുടെ സംയോഗവുമാണ് വാര്‍ദ്ധക്യഅതിജീവനം. അന്യരുടെ ശരീരങ്ങളെ കുറിച്ചും അവരുടെ വീരചരിത്രത്തെ കുറിച്ചും പതിവായി ഓര്‍ത്തും ഓര്‍മ്മപ്പെടുത്തിയും ആ ഓര്‍മ്മകളില്‍ ചുറ്റിപ്പറ്റി സ്വന്തം ജീവിതവും സഹോദരന്‍, അയൽക്കാരന്‍ എന്നിവരുടെ ജീവിതവും വികലമാക്കുന്നതിന്‍റെയും അത് തുടര്‍ന്നുപോരുന്നതിന്‍റെയും അല്‍പവും ഹ്രസ്വമായ ഗണിതവിവരങ്ങളില്‍ മനസ്സ് മയങ്ങി പോകുന്നതിന്‍റെയും ആയുസ്സ് അകാലത്തിൽ നഷ്ടപ്പെടാൻ ഇടയാകുന്നതിന്‍റെയും എല്ലാം നിദാനം അഹന്താദോഷങ്ങളാണ്, അവിദ്യയാണ് എന്ന് ചിലര്‍ തീവ്രമായി തന്നെ വിശ്വസിച്ചു. അവിദ്യയില്‍ നിന്നുള്ള മുക്തിയാണ്  വാര്‍ദ്ധക്യഅതിജീവനം. അത് സ്വധര്‍മ്മമാണ്.

ഭൗതികജീവിതത്തിലെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിഞ്ഞ്, ദേശകാലവിഷയങ്ങളില്‍ ആവശ്യമില്ലാത്തതിനെയെല്ലാം അവഗണിച്ച്, മനസ്സിൽ അനാവശ്യമായി ഏര്‍പ്പെടുത്തിയ വേലികെട്ടുകളെ ദൂരീകരിച്ച്, പക്ഷപാതിത്വത്തെ ഒഴിവാക്കി, ഭൗതികവിഷയങ്ങളില്‍ ആവശ്യമായതിനെ മാത്രം ഏകാഗ്രതയോടെ ശ്രദ്ധിക്കാനായാൽ, ധർമ്മം അനുഷ്ഠിച്ച് ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ ഭാവങ്ങൾക്ക് ഉപരിയായുള്ള, സ്ഥൈര്യതയുള്ള തുരിയതലത്തിൽ എത്തിച്ചേരാനായാല്‍, പ്രസന്നതയോടെ അവനിലെ ശുദ്ധചൈതന്യസത്തയെ സ്മരിക്കാനായാൽ ആനന്ദത്തെ പതിവായി അനുഭവിക്കാനാകുമെന്ന് ചിലര്‍ കഠിനമായി വിശ്വസിച്ചു. ആ നിലയില്‍ കാമത്തെ പൂര്‍ത്തീകരിച്ച്, മോഹങ്ങളെ നിയന്ത്രിച്ച്, വിജ്ഞാനത്തെ സമ്പാദിച്ച്, ജീവശക്തിയെ വികസിപ്പിച്ച്, അന്നത്തെ സംസ്കരിച്ച് ശുദ്ധമാക്കി സ്വീകരിച്ച്, സഹോദരനെയും സഹോദരിയെയും അയല്‍ക്കാരനെയും സഹജീവികളെയും സഹായിച്ച്, അവനിലെ ആത്മബോധത്തെ ബഹുമാനിച്ച്, ഉദയാസ്തമയസന്ധ്യാസമയത്തിനുള്ളിലെ നിയമങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും ക്രമത്തില്‍ അനുസരിച്ച്, ചില വേളയില്‍ ചിലതിനെ പ്രതിരോധിച്ച്, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നിങ്ങിനെ ആയുസ്സിനെ ക്രമവല്‍ക്കരിച്ച് ബ്രഹ്മചര്യം, കുടുംബജീവിതം, സാമുഹികജീവിതം, സന്യാസബലിജീവിതം  എന്നിങ്ങിനെയെല്ലാം തരംതിരിച്ച് ജീവിതത്തെ അനുഭവിച്ച് അതിലൂടെ ചിലര്‍ അമൃതബോധത്തെ അന്വേഷിച്ചു. കൈപ്പ്, എരിവ്, ചവര്‍പ്പ് എന്നീ രസങ്ങള്‍ അടങ്ങിയ ഔഷധങ്ങളെ പ്രയോജനപ്പെടുത്തി ചിലര്‍ അമൃതബോധത്തെയും അന്വേഷിച്ചു. ദുഃഖമായാലും വേദനയായാലും സുഖമായാലും അവ അസ്ഥിരമാണ് എന്ന ധാരണയോടെ ഭൗതികവിഷയങ്ങളില്‍ സമചിത്തത പുലര്‍ത്തണമെന്നും ക്ഷമ, ആശ്രയത്വം, നന്മ എന്നിവയെ അംഗീകരിക്കണമെന്നും പ്രതികൂലമായ സാഹചര്യങ്ങള്‍ ദീര്‍ഘിച്ച് നിലകൊണ്ടാല്‍ അതിനെ സഹിക്കണമെന്നും ചുറ്റുമുള്ളവരുമായി സഹകരിക്കണമെന്നും ചുറ്റുമുള്ളരെ സ്നേഹിക്കാനും കര്‍മ്മങ്ങളിലൂടെ എല്ലായിപ്പോഴും സഹായിക്കാനും സേവിക്കാനും കഴിയുമൊ എന്ന് നോക്കണമെന്നും ചിലര്‍ നിര്‍ദേശിച്ചു. ധര്‍മ്മപരവും ത്യാഗപരവും ആയ രീതിയില്‍ കർമ്മങ്ങൾ അനുഷ്ഠിച്ചിട്ടും സല്‍കര്‍മ്മഫലങ്ങള്‍ വര്‍ത്തമാനകാലത്തില്‍ അനുഭവിക്കാനാകാത്തതിന് കാരണം അഹന്താതത്വമാണ് എന്ന് സങ്കല്‍പ്പിച്ചപ്പോള്‍, നിരാശ ഏറിയപ്പോള്‍ ചിലര്‍ അഹന്താതത്വകാരുണ്യത്തിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും അന്വേഷിച്ചു. അഹന്താദോഷങ്ങള്‍ മൂലമുള്ള ദുരിതങ്ങളില്‍ നിന്ന് വേഗത്തില്‍ രക്ഷ നേടാനാകുന്നതിനും വര്‍ത്തമാനകാലത്തില്‍ തന്നെ കര്‍മ്മഫലങ്ങളെ അനുഭവിക്കാനാകുന്നതിനും ആധാരം പൂർവ്വജന്മ സല്‍ക്കർമ്മങ്ങളാണെന്നും ദുരിതങ്ങള്‍ നിരന്തരം അനുഭവിക്കാനിടവരുന്നതിന്‍റെ കാരണം പൂര്‍വ്വജന്മപാപകര്‍മ്മങ്ങളാണെന്നും വിശ്വസിക്കാനായാല്‍ അത് സമാധാനത്തെ അനുവദിക്കുമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു. വര്‍ത്തമാനകാലകര്‍മ്മങ്ങള്‍ക്ക് ആനുപാതികമല്ലാതെ അധികതോതില്‍ കര്‍മ്മഫലം അനുഭവിക്കാനാകുന്നതിനെ ചിലര്‍ കൃപ എന്ന് വിളിച്ചു. കൃപയ്ക്കും പ്രാര്‍ത്ഥനാഫലങ്ങള്‍ക്കും ആധാരം പൂര്‍വ്വജന്മത്തിലെയൊ ഈ ജന്മത്തിലെയൊ തന്നെ സല്‍കര്‍മ്മങ്ങളാണ്. പൂർവ്വജന്മത്തിലെ സഞ്ചിതയിനം കർമ്മങ്ങളെ കുറിച്ചുള്ള ഓർമ്മ നിലകൊള്ളുന്നത് വിജ്ഞാനമയകോശത്തിലാണ്. ഇതിലടങ്ങിയ വിവരങ്ങള്‍ ബാഹ്യമനസ്സിന് അജ്ഞാതമാണ്. ഇത്തരം ഓര്‍മ്മകളെ സംഘടിപ്പിക്കാന്‍ മനസ്സിനെ ശുദ്ധമാക്കി ആത്മബോധകലകളെ ആശ്രയിക്കണം. ആത്മബോധകലകളെ കൂടെ ചേര്‍ക്കാനായാല്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചുകിട്ടും. അതിജീവനം സാദ്ധ്യമാകും. ജീവിച്ചുപോരുന്ന അഹന്താസാഹചര്യം പ്രതികൂലമായാല്‍; വേദന, ദുഃഖം, ദുരിതം എന്നിവയെ തീവ്രമായി അനുഭവിക്കേണ്ടിവന്നാല്‍, ദുര്‍വിധിയെ നിരന്തരം അഭിമുഖീകരിക്കേണ്ടിവന്നാല്‍, ധര്‍മ്മവും തപസ്സും ത്യാഗവും സമര്‍പ്പണവും ഉള്‍പ്പെട്ട സത്യസാക്ഷാല്‍ക്കാരരീതികള്‍ പരാജയപ്പെട്ടാല്‍ സഹനം, ക്ഷമ എന്നിവയെ കൂടുതലായി ആശ്രയിക്കണമെന്നും രാവിലെ സമയങ്ങളില്‍ വായുവിനെ കൂടുതലായി നിശ്വസിക്കണമെന്നും പ്രാണായാമം പതിവായി ചെയ്യണമെന്നും ജീവിതവ്യവഹാരങ്ങളില്‍ സമൂലമായി അച്ചടക്കം പാലിക്കണമെന്നും ഇടയ്ക്കിടെ വ്രതം അനുഷ്ഠിക്കണമെന്നും ചിലര്‍ നിര്‍ദ്ദേശിച്ചു. കണ്ണുകള്‍, ചുണ്ടുകള്‍ എന്നിവ വിടര്‍ത്തിയും ഓടക്കുഴല്‍ ഊതിയും ശൂന്യതാസമാന നാമമൊ അമരസമാന നാമമൊ നിരവധി തവണ ആവര്‍ത്തിച്ച് ഉച്ചരിച്ചും മര്യാദാവചനങ്ങള്‍ ഉറക്കെ പാരായണം ചെയ്തും മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട സ്തുതിഗീതങ്ങള്‍ തയ്യാറാക്കി അവര്‍ കേള്‍ക്കെ പാടിയും സ്തുതിവചനങ്ങള്‍ കൊണ്ട് അഭിസംബോധന ചെയ്തും വയലറ്റ് ഇനം സുഗന്ധതൈലങ്ങളെ മണത്തിയും വിരലുകളെ കൂടുതല്‍ ചലിപ്പിച്ചും വിരലറ്റങ്ങളെ പരസ്പരം കൂട്ടിഉരസിയും മൃദുഭാഗങ്ങളില്‍ ഇക്കിളിപ്പെടുത്തിയും; പഥ്യഭക്ഷണങ്ങള്‍, പലഹാരങ്ങള്‍ എന്നിവയെ ഭുജിച്ചും വർണ്ണങ്ങളുള്ള വേഷങ്ങൾ, ഭൂഷങ്ങൾ എന്നിവയെ  അണിഞ്ഞും മറ്റും ഇന്ദ്രിയങ്ങള്‍, പ്രാണശക്തി എന്നിവയെ ഉണര്‍ത്തി കുറച്ചുനേരം സന്തോഷിക്കുന്നതായി അഭിനയിച്ചുനോക്കണം എന്നും ചിലർ നിർദേശിച്ചു. ടികിഡിക് ടിക്, ടികിഡിക് ടിക് എന്നും മറ്റുമുള്ള പിന്നണീ സംഗീതശബ്ദത്തോടെ തല, പൃഷ്ഠം, കൈകാലുകള്‍ എന്നിവ അടക്കമുള്ള ദേഹഭാഗങ്ങള്‍ ഒന്നിച്ച് പലതവണ ചുഴലി രൂപത്തില്‍ കുലുക്കി ആട്ടിയൊ, പിന്‍ഭാഗത്തോട്ട് വളച്ച് വലത്തുനിന്ന് ഇടത്തോട്ട് എന്ന നിലയില്‍ വട്ടംകറങ്ങിയൊ, ഏതാനും നിമിഷം കോപാകുലനായി അഭിനയിച്ചോ ദേഹത്തെ ചലിപ്പിച്ചുനോക്കണമെന്നും ചിലര്‍ നിര്‍ദ്ദേശിച്ചു. കാര്യശരീരത്തില്‍ സംഭവിച്ച പ്രതികൂലയിനം മാറ്റങ്ങളെ അപ്പപ്പോള്‍ തിരിച്ചറിഞ്ഞ് ഉചിതങ്ങളായ ചികിത്സ സ്വീകരിച്ച് പരിഹരിക്കണം. ദേഹത്തില്‍ വേദന വിട്ടുമാറാതെ നിലകൊള്ളുന്നുവെങ്കില്‍ മുഖം മേലോട്ട് ഉയര്‍ത്തി ശിരസ്സില്‍ നിന്ന് പിന്നിലൂടെ കീഴോട്ടും കഴുത്തിന്‍റെ പിന്‍ഭാഗം വലത്തുനിന്ന് ഇടത്തോട്ട് ദിശയിലും തിരിച്ചും പലവട്ടം തടവണം. കഴുത്തുഭാഗം ഇരുവശത്തോട്ടും 90 ഡിഗ്രി വരെ തിരിച്ചും പിന്നിലോട്ട് ചരിച്ചും പലവട്ടം വ്യായാമം ചെയ്യണം.

ഒരു മണ്ഡലക്കാലം തുടര്‍ച്ചയായി തേന്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയെ ഒഴിവാക്കിയാലും ക്വാസിയ, കടുകുരോഹിണി, ഖദിര (ശീതം); സര്‍പ്പഗന്ധി, ലഘുഫലം, കിരിയാത്ത, ആര്യവേപ്പ്, മഹാഗണി, ഉലുവ, കാഞ്ഞിരം, അര്‍ട്ടിമിശിയ തുടങ്ങിയ തിക്ത ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ ദേഹവീര്യം അടിസ്ഥാനത്തില്‍ പാനം ചെയ്താലും ആവണക്ക്, കരിംജീരകം, തഗര എന്നീ എണ്ണകളെയൊ; കായം, മീറ, പൈൻ എന്നീ പശകളെയൊ; ഗുല്‍ഗുല്‍, കറുവപ്പട്ട തുടങ്ങിയ രസയിനം ഔഷധങ്ങളെയൊ കരയാംപൂവ്, കുക്കുമം, ചുക്ക്, കൊട്ടം, റുക്സുട്ടോക്സ്‌  എന്നിവയുടെ സാരാംശങ്ങളെയൊ അഭിഷേകം ചെയ്താലും വേദന, ദുഃഖം എന്നിവയുടെ കാഠിന്യം കുറയും. സ്വാതികരായ വ്യക്തികളെ തിരിച്ചറിഞ്ഞ് സഹായിച്ചാലും അവരുടെ ഭൗതികദുരിതങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ പുണ്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടാലും വെള്ളിയാഭരണങ്ങള്‍ (ശീതം), സ്വര്‍ണ്ണാഭരണങ്ങള്‍ (ഉഷ്ണം) എന്നിവയെ ദോഷവീര്യം അടിസ്ഥാനത്തില്‍ ധരിച്ചാലും പ്രയാസങ്ങളുടെ തോത് കുറയും. ധര്‍‍മ്മബലിപുണ്യങ്ങള്‍ സാധനയായി അനുഷ്ഠിച്ചിട്ടും സന്തോഷിക്കുന്നതായി അഭിനയിച്ചിട്ടും ഔഷധങ്ങളെ പതിവായി പ്രയോജനപ്പെടുത്തിയിട്ടും ദുഃഖങ്ങളെയും ജീവിതപ്രയാസങ്ങളെയും നിരന്തരം അഭിമുഖീകരിക്കേണ്ടിവന്നാല്‍ അനുകൂലമായ മുഹൂര്‍ത്വത്തിനായി കാത്തിരിക്കണം. എല്ലാ ശുഭഫലങ്ങള്‍ക്കും ഒരു മുഹൂര്‍ത്തമുണ്ട് എന്ന് കരുതണം. പൂർവ്വജന്മപാപങ്ങളാണ് ദുഃഖങ്ങൾക്ക്‌ കാരണമെന്ന് ഉറച്ചുവിശ്വസിച്ച് പുണ്യകര്‍മ്മങ്ങള്‍, ആനന്ദബലി എന്നിവ ചെയ്യുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കണമെന്നും ചിലർ നിർദ്ദേശിച്ചു.

                                                                                         **