ആത്മബോധമാണ് മനുഷ്യനിലെ സത്ത. ആത്മബോധത്തിന്‍റെ വസ്ത്രമാണ് കാര്യശരീരം. സ്ഥൂലശരീരമായ അന്നമയകോശവും സൂക്ഷ്മശരീരങ്ങളായ പ്രാണമയകോശം, കാമമയകോശം, ബുദ്ധിമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയും ചേര്‍ന്നതാണ് കാര്യശരീരം. ആത്മബോധം നിലകൊള്ളുന്ന സൂക്ഷ്മമേഖലയാണ് കാരണശരീരം. സ്ഥൂലശരീരവും സൂക്ഷ്മശരീരങ്ങളും ഉള്‍പ്പെട്ട കാര്യശരീരം ഭൗതികമാണ്. കാര്യശരീരത്തെ കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിച്ച് കാമങ്ങളെ ഒന്നൊന്നായി പൂര്‍ത്തികരിച്ച് ആനന്ദത്തെ അനുഭവിക്കലാണ് ആത്മീയജീവിതത്തിന്‍റെ പ്രഥമലക്ഷ്യം. കാര്യശരീരത്തെ കൊണ്ട് പുണ്യകര്‍മ്മങ്ങള്‍ ചെയ്യിച്ച് ആവരണത്തിന്‍റെ ഭാരം ലഘുവാക്കി, ആത്മബോധകലകളുടെ സഹായത്തോടെ ഭൗതികലോകത്ത് നിന്ന് മുക്തി നേടി സത്യബോധത്തില്‍ ലയിക്കുക എന്നതാണ് ആത്മീയജീവിതത്തിന്‍റെ അന്തിമലക്ഷ്യം. ലക്ഷ്യം നേടുന്നതിന് ആരോഗ്യം, ആയുസ്സ് എന്നിവ വേണ്ടതുണ്ട്. ആരോഗ്യം എന്നത് കാര്യശരീരത്തിന്‍റെ, പ്രത്യേകിച്ച് പ്രാണശക്തിയുടെ ബലമാണ്. ശുദ്ധിയും സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ തമ്മിലുള്ള സൗമ്യതയുമാണ് ആരോഗ്യത്തിന് അടിസ്ഥാനം. സപ്തധാതുക്കള്‍, ദ്രാവകങ്ങൾ, ഇന്ദ്രിയങ്ങള്‍ എന്നിവ ഉള്‍പ്പെട്ട തലമാണ് സ്ഥൂലശരീരം അഥവാ അന്നമയകോശം. പഞ്ചഭൂതാതിഷ്ടിതമായ അന്നമയകോശം ദ്രവ്യമാണ്, ഭൗതികമാണ്. പഞ്ചഭൂതാതിഷ്ടിതമായ സൂക്ഷ്മശരീരം ഊര്‍ജ്ജപരമാണ്. ആകാശഭൂമിയാദി പഞ്ചഭൂതങ്ങളില്‍ ഭൂമി, ജലം ഭൂതങ്ങള്‍ കൂടുതല്‍ ഉള്‍പ്പെട്ടതാണ് അന്നമയകോശം. പ്രാണശക്തി നിലകൊള്ളുന്ന സൂക്ഷ്മശരീര മേഖലയാണ് പ്രാണമയകോശം. പഞ്ചഭൂതങ്ങളില്‍ വായു, അഗ്നി ഭൂതങ്ങളാണ് പ്രാണശക്തിയുടെ രജസ്സ് ഗുണത്തിന് അടിസ്ഥാനം.
ഇന്ദ്രിയബലം, ശ്വസനബലം, ദഹനബലം, മലശോധനബലം, കായികബലം, രോഗാണുപ്രതിരോധബലം, ഉപാപചയബലം, രോഗനിവാരണബലം, മനോബലം എന്നിവ പ്രാണശക്തിയുടെ
വകഭേദങ്ങളാണ്. ഉഷ്ണവും ശീതവും അതിന്‍റെ വീര്യങ്ങളാണ്. പ്രാണശക്തിയുടെ സ്വരൂപം ആരോഗ്യബലവും
കാരണം ആഹാരവും ഫലമെന്നത് സുഖം, സന്തോഷം എന്നിവ ഉള്‍പ്പെട്ട
ആനന്ദവുമാണ്. അന്തരീക്ഷത്തിൽ നിന്ന് പ്രാണവായുവിനെ സ്വീകരിച്ച് കോശങ്ങളിൽ എത്തിച്ച്
പരിണമിപ്പിക്കുന്നതും ആഹാരദ്രവ്യങ്ങളെ ലഘുവാക്കി കോശങ്ങളെ പോഷിപ്പിക്കുന്നതും
കോശങ്ങളിലെയും ദേഹദ്രാവകങ്ങളിലെയും അഹിതങ്ങളായ വായുക്കള്‍, മാലിന്യങ്ങള്‍ എന്നിവയെ
പുറംതള്ളുന്നതും വിഷങ്ങളെ നിര്‍വീര്യമാക്കുന്നതും എല്ലാം പ്രാണശക്തിയാണ്.
പ്രാണശക്തിയുടെ സ്വരൂപ അവസ്ഥയായ ആരോഗ്യബലത്തെ വാതം, പിത്തം,
കഫം എന്നിങ്ങനെയുള്ള ബലങ്ങളായും വാതബലത്തെ പ്രാണന്‍, ഉദാനന്‍,
വ്യാനന്‍, സമാനന്‍, അപാനന്‍
എന്നിങ്ങനെയും പൂര്‍വ്വികര്‍ തരംതിരിച്ചു. പ്രാണശക്തിയെ ബാധിക്കുന്ന അഹന്താദോഷങ്ങളെ
ആധുനിക ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ സാമുവല്‍ ഹാനിമാന്‍ സോറ, സിഫിലിസ്, സൈക്കൊസിസ് എന്നിങ്ങിനേയും നാമകരണം നടത്തി തരംത്തിരിച്ചുനോക്കിയിരുന്നു.
രസം, രക്തം, മാംസം, കൊഴുപ്പ്, അസ്ഥി,
മജ്ജ, ശുക്ര എന്നീ സപ്തധാതുക്കളില്‍ ഓരോന്നിനെ
തമ്മിലും സൂക്ഷ്മശരീരത്തിലെ ഊര്‍ജ്ജമര്‍മ്മങ്ങള്‍, ഊര്‍ജ്ജനാഡികള്‍
എന്നിവയെ തമ്മിലും സ്ഥൂലശരീരം, മനസ്സ് എന്നിവയെ തമ്മിലും
പരസ്പരം ഏകോപിപ്പിക്കുക എന്നതാണ് പ്രാണശക്തിയുടെ ധര്‍മ്മം. പ്രാണശക്തിയുടെ അധികഭാഗവും
(20%) ഉപയോഗിക്കുന്നത് നാഡീവ്യൂഹമാണ് എന്നും ചിലർ അനുമാനിച്ചു. നാഡീവ്യൂഹത്തിലെ
മുഖ്യഭാഗമായ മസ്തിഷ്കത്തില്‍ 60% വും കൊഴുപ്പാണ്. മസ്തിഷ്കം ഊര്‍ജ്ജാവശ്യത്തിന്
95% വും ഉപയോഗിക്കുന്നത് ഗ്ലുക്കോസിനെയാണ്. അന്നജയിനം ആഹാരതോത് അധികമായാല്‍, ഒപ്പം
നാഡീകോശങ്ങള്‍ക്ക് രക്തത്തിലെ ഗ്ലുക്കോസിനെ സ്വീകരിക്കാനാകാതെ വന്നാല്‍,
പേശീകോശങ്ങളും കരള്‍കോശങ്ങളും നാഡീകോശങ്ങളും ക്ഷയിച്ചാല്‍ രക്തത്തിലെ ഗ്ലുക്കോസ്
നില ഉയരും.
ബാല്യത്തില്‍, കൗമാരത്തിൽ, യൗവനത്തിൽ, പ്രായം വര്‍ദ്ധിക്കുന്നത് അനുസരിച്ച് പ്രാണശക്തി
ക്രമത്തില്‍ മെച്ചപ്പെടും. യൗവനം കഴിഞ്ഞാല്‍, വാര്‍ദ്ധക്യത്തില്‍
എത്തിയാല്‍, കാലം നീങ്ങുന്നത് അനുസരിച്ച് പ്രാണശക്തി ക്ഷയിക്കും.
ക്രോധം, ഭയം, ശോകം, അസൂയ, പക, ഹിംസ, ധ്യാനം എന്നിവ പ്രാണശക്തിയെ ക്ഷീണിപ്പിക്കും. വിഷമെത്തിയാലും അദ്ധ്വാനം വര്‍ദ്ധിച്ചാലും
വെയില്‍ അധികമേറ്റാലും ഉറക്കം ഒഴിച്ചാലും ജ്വരം പിടിച്ചാലും അഹന്താദോഷങ്ങള്‍ പ്രബലമായാലും
പ്രാണശക്തി ക്ഷയിക്കും. രക്തനഷ്ടം, പട്ടിണി എന്നിവ മൂലവും പ്രാണശക്തി ക്ഷയിക്കും. പ്രാണശക്തി
കുറഞ്ഞാൽ സപ്തധാതുക്കൾ, ഇന്ദ്രിയങ്ങൾ, മനസ്സ്
എന്നിവ തമ്മിലുള്ള സൗമ്യം തകരാറിലാകും. ബലം കുറയും. നര, ജര എന്നിവ
അകാലത്തില്‍ ബാധിക്കും. മനസ്സിന്‍റെത് പോലെ സ്വാതികം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങൾ പ്രാണശക്തിക്കും കാണുമെന്ന് ചിലര്‍ സങ്കല്‍പ്പിച്ചു.
പ്രാണശക്തിയുടെ തമസ്സ് ഗുണത്തിന് കാരണം പ്രാണശക്തിയോടൊപ്പം കൂടിയ അഹന്താദോഷങ്ങളാണ്.
ബുദ്ധിമയകോശം, കാമമയകോശം, അന്നമയകോശം എന്നീ ആവരണങ്ങള്‍ പ്രാണമയകോശത്തിന്‍റെ കൂടി
ഉല്‍പന്നമാണ്. പ്രാണശക്തി ദുര്‍ബലമായാല്‍ മനസ്സ്, സ്ഥൂലശരീരം എന്നിവയുടെ ശേഷികള്‍ കുറയും. പ്രാണശക്തി മെച്ചപ്പെട്ടാല്‍ മനസ്സ്, സ്ഥൂലശരീരം
എന്നിവയുടെ ശേഷികള്‍ വര്‍ദ്ധിക്കും. കര്‍മ്മങ്ങളുടെയും അനുഭവങ്ങളുടെയും
അനുഭൂതികളുടെയും തോത് വര്‍ദ്ധിക്കും. സന്തോഷം, സുഖം, ആരോഗ്യം എന്നിവയെ
അനുഭവിക്കാനാകും.
ബലം നല്‍കുന്നതെല്ലാം ആഹാരമാണ്. പ്രാണശക്തിയുടെ മുഖ്യ ആഹാരം വായുവാണ്.
സ്ഥൂലശരീരത്തില്‍ എത്തുന്ന വായു, ജലം, അന്നം എന്നിവയില്‍ അഹന്താദോഷങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒരു ലിറ്റര്‍
അന്തരീക്ഷവായുവില്‍ ഒന്ന് എന്ന തോതിലും ഒരു ലിറ്റര്‍ ജലത്തില്‍ നൂറ് കോടിയും ഒരു
കിലോഗ്രാം മണ്ണില്‍ ഏകദേശം നാലായിരം കോടി എന്ന തോതിലും അണുക്കള്‍
നിലകൊള്ളുന്നുണ്ട് എന്നാണ് നിഗമനം. അന്തരീക്ഷവായുവിലുള്ള പ്രാണവായു (21%)
ശ്വാസകോശത്തില്‍ വെച്ച് രക്തവുമായി ചേരും. അവിടെ നിന്ന് സഞ്ചരിച്ച് ഹൃദയത്തില്‍, മസ്തിഷ്കകോശത്തില്‍, വിരലറ്റങ്ങളില്‍, അവയവങ്ങളില്‍ എത്തുമ്പോള്‍ അതിന്‍റെ
ഭൗതികത കുറയുകയും വായുബലം പ്രാണശക്തിയുമായി ചേരുകയും ചെയ്യും. ശിരസ്സിലെ മജ്ജയാണ്
മസ്തിഷ്കം. ശ്വാസകോശം, ഹൃദയം എന്നിവ വാരിയെല്ലില്‍ കൂട്ടിലെ
മജ്ജയാണ് എന്നും കരുതാം. നല്ലെണ്ണ, തേന്‍, വെണ്ണ, പൊട്ടാസ്യം കലര്‍ന്ന ഉപ്പ്
എന്നിവയെ ത്വക്കില്‍ അഭിഷേകം ചെയ്താല്‍ മജ്ജ, അസ്ഥി എന്നിവ പുഷ്ടിപ്പെടും.
പ്രാണശക്തി, വാക്ക് എന്നിവയുടെ ശേഷി മെച്ചപ്പെടും. ദേഹത്തില്‍ എത്തുന്ന ഉപ്പിന്‍റെ
തോത് കൂടിയാല്‍ അസ്ഥിയില്‍ നിന്ന് കാത്സ്യം വേര്‍പെടും. അസ്ഥി പൊടിയും. മജ്ജ
കുറയും. ആയുസ്സ് കൂടുതലുള്ള പക്ഷിയാണ് തത്ത. ഉപ്പ് അധികം അടങ്ങിയ ആഹാരം കൊടുത്താല്‍
തത്തയുടെ പ്രാണശക്തി ക്ഷയിക്കും. ആയുസ്സ് കുറയും.
അന്തരീക്ഷത്തില്‍ നിന്ന് സ്വീകരിക്കുന്ന വായുവിന്‍റെ തോത് ക്രമത്തില്‍
വര്‍ദ്ധിപ്പിക്കാനായാല്‍ പ്രാണശക്തി വര്‍ദ്ധിക്കും. പ്രാണശക്തിയുടെ ഉപാധി
അന്തരീക്ഷവായുവിനേക്കാള്‍ ഉപരി ജലമാണ് എന്നും പക്ഷമുണ്ട്. അന്തരീക്ഷവായുവില്‍ 78%
വും നൈട്രജനാണ്. പ്രാണശക്തി വിഘടിക്കുന്ന നേരത്ത് ആള്‍ക്ക് ജലം കൊടുക്കുന്ന ഒരു
ആചാരം പണ്ടേ നിലവിലുണ്ട്. സ്ഥൂലശരീരത്തിന് വേണ്ടതായ അളവില്‍ ജലം (നാര) കുടിച്ചാല്‍
രക്തം, മനസ്സ് എന്നിവയുടെ ശേഷി മെച്ചപ്പെടും. മൂത്രത്തിലെ
അമ്ലത കുറയും. ശരീരത്തിന് വേണ്ട അളവില്‍ അന്നം കഴിച്ചാല്‍ രസധാതു, രക്തധാതു, മാംസധാതു തുടങ്ങിയ ധാതുക്കളുടെ തോത് വര്‍ദ്ധിക്കും. അന്നം, ജലം എന്നിവയെ
കൂടുതല്‍ അളവില്‍ പതിവായി സ്വീകരിച്ചാല്‍ സപ്തധാതുക്കളില്‍ മലത്തിന്‍റെ തോത്
കൂടും. അഹന്താദോഷങ്ങളുടെ ബലവും വീര്യവും കൂടും. പുറമേ നിന്ന് മലം, മൂത്രം തുടങ്ങിയ
വിസര്‍ജ്ജ്യങ്ങളുടെ അംശങ്ങളോ സമാനയിനങ്ങളോ ശരീരത്തില്‍ എത്തിയാല്‍ അത് ശരീരത്തിലെ
മലത്തോടും മൂത്രത്തോടും വേഗത്തില്‍ ചേര്‍ന്ന്‍ ചാലുകളിലും സ്രോതസ്സുകളിലും
നിലകൊള്ളുന്ന മലത്തിന്‍റെ തോതിനെ വര്‍ദ്ധിപ്പിക്കും. ഇത് പതിവായാല്‍ അവ ചാലുകളില്‍
ഊറും. ചാലുകളില്‍ ശുദ്ധി ഉറപ്പുവരുത്തി പ്രാണശക്തിയെ വര്‍ദ്ധിപ്പിക്കുന്നവയാണ്
പഥ്യയിനങ്ങള്‍.
ഉല്‍പാദനത്തിന് ഉതകുന്ന ഗുണമാണ് വീര്യം. ഉഷ്ണവും ശീതവും വീര്യത്തിന്‍റെ
അംശങ്ങളാണ്. വീര്യം കൂടിയ ഒരു രോഗാവസ്ഥയാണ് ജ്വരം. കുളിര്‍ അനുഭവപ്പെടുന്ന
അവസ്ഥയാണ് പനി. ഉഷ്ണവര്‍ദ്ധനവില്‍,
ജ്വരത്തില്‍ സാരാംഗ്നികളുടെ ഉല്‍പാദനതോത് കൂടും. രോഗാണുക്കളും മറ്റും സൃഷ്ടിച്ച
വിഷാംശങ്ങളെ സാരാംഗ്നികള്‍ നിര്‍വീര്യമാക്കും. പ്രാണശക്തിയുടെ സ്വാഭാവികമായുള്ള
ഉഷ്ണവീര്യത്തെ ദുര്‍ബലമാക്കുന്ന ഒന്നാണ് വിഷം. വിഷങ്ങളില്‍ അധികവും ശീതയിനങ്ങളാണ്.
വിഷം മസ്തിഷ്കകേന്ദ്രങ്ങളെ സ്വാധീനിക്കുന്നതുകൊണ്ടും ഉഷ്ണയിനം സാരാംഗ്നികള്‍,
രക്തസഞ്ചാരം എന്നിവ കുറയുന്നതുകൊണ്ടുമാണ് ശീതം അനുഭവപ്പെടുന്നത്. വിഷത്തിന്‍റെ
ലഘുവായ പ്രയോഗംകൊണ്ട് ശരീരത്തിൽ ഉഷ്ണവീര്യത്തെ താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കാനാകുന്നത്
പ്രാണശക്തിയുടെ പ്രതികരണം കൊണ്ടാണ്. ഉച്ചവെയില്‍, കറിയുപ്പ് എന്നിവ കഠിന
ഉഷ്ണങ്ങളാണ്. നരയും ജരയും ഉള്‍പ്പെട്ട വാര്‍ദ്ധക്യം ഉഷ്ണമാണ്. പ്രഭാതവെളിച്ചം,
പൌര്‍ണ്ണമിയിലെ നിലാവ്, ഹൈപ്പോ സലൈന്‍ എന്നിവ ലഘു ഉഷ്ണമാണ്. ചന്ദ്രന്‍റെ
കറുത്തപക്ഷവും അമാവാസിയും താരതമ്യേനെ ശീതമാണ്. അമാവാസിയില്‍ മനുഷ്യരില്‍
പ്രാണശക്തിയിലുള്ള ഉത്തേജനം ദുര്‍ബലമാണ്. ശീതയിനം ജീവികളുടെ ആനന്ദവേളയാണ്
അമാവാസി. മനുഷ്യരില്‍ നിലകൊള്ളുന്ന ശീതയിനം രോഗാണുക്കളുടെ വീര്യം അമാവാസിയില്‍
കൂടും. പൌര്‍ണ്ണമിയില്‍ ചിലരില്‍ ഉഷ്ണയിനം ദോഷങ്ങളുടെ വീര്യം കൂടും. ശീതയിനം
രോഗപ്രയാസങ്ങള്‍ വര്‍ദ്ധിക്കും.
സങ്കല്‍പ്പം, മോഹം, ബുദ്ധി, ചിന്ത, കര്‍മ്മം എന്നിവയുടെ തോത് കൂടി
നിലകൊണ്ടാല്‍ അനന്തരഫലമായി ഹോർമോണുകളുടെയും സാരാംഗ്നികളുടെയും തോത് കുറയും.
ഇതുമൂലം വീര്യവും ബലവും അകാലത്തില്‍ തന്നെ തീര്‍ന്നുതുടങ്ങും. വിഷം ഏറ്റാല്‍, അധികപ്രസംഗം നടത്തിയാല്‍, അദ്ധ്വാനം ഏറിയാല്‍, ദഹിക്കാന്‍
പ്രയാസമുള്ള ആഹാരയിനങ്ങള്‍ അധികമളവില്‍ കഴിച്ചാല്‍, ഉറങ്ങാതെ
ഇരുന്നാല്‍ എല്ലാം പ്രാണശക്തി ദുര്‍ബലമാകും. തളര്‍ച്ച അനുഭവപ്പെടും. ഉറങ്ങിയാല്‍, ദഹനശേഷിയെ
മെച്ചപ്പെടുത്തിയാല്‍, ദീര്‍ഘമെന്നോണം ശ്വസിച്ചാല്‍ പ്രാണശക്തി വര്‍ദ്ധിക്കും.
ആത്മബോധകലകളായ ജ്ഞാനശക്തി,
ഇച്ഛാശക്തി, ജീവശക്തി, ക്രിയാശക്തി,
ക്ഷമാശക്തി, സൌന്ദര്യം, ശ്രേയസ്, ഐശ്വര്യം, ആനന്ദം
തുടങ്ങിയവയെ വികസിപ്പിച്ചാൽ പ്രാണശക്തി മെച്ചപ്പെടും. കാര്യശരീരത്തിലെ ശുദ്ധി വര്‍ദ്ധിക്കുന്നതനുസരിച്ച്
ആത്മബോധകലകള്‍ വികസിക്കും. ജീവശക്തി വികസിച്ചാല്‍, അത് പ്രാണശക്തിയോടൊപ്പം ചേര്‍ന്നാല്‍
അതിന് സ്ഥൂലശരീരത്തെ പുഷ്ടിപ്പെടുത്താനാകും. സ്ഥൂലശരീരത്തിന്‍റെ അതിരുകള്‍ വിട്ട്
വളരെ അകലങ്ങളിലോട്ട് വ്യാപിക്കാനാകും. അകലങ്ങളിലോട്ട് വ്യാപിച്ച ജീവശക്തി ശുദ്ധി
നേടിയ സഹജീവികളില്‍ എത്തിയാല്‍ അവരുടെ പ്രയാസങ്ങളെ ലഘുവാക്കും. കാര്യശരീരം
ശുദ്ധിയിലും സൗമ്യതയിലും നിലകൊള്ളുന്ന അവസ്ഥയില്‍ അഹന്താദോഷങ്ങളെ
പ്രതിരോധിക്കുന്നത് പ്രാണശക്തിയോടൊപ്പം ചേര്‍ന്ന ജീവശക്തിയാണ്.
സ്ഥൂലശരീരം, മനസ്സ് എന്നിവ
കൂടുതല്‍ അശുദ്ധമായാൽ അഹന്താദോഷങ്ങള്‍, അഹിതങ്ങളായ ഭൗതികബലങ്ങൾ എന്നിവ കാര്യശരീരത്തോട്
വേഗത്തില്‍ ചേരും. വിഷങ്ങള്‍, രോഗാണുക്കള്‍, കരി, തുരുമ്പ്, അമ്ലം തുടങ്ങിയ മാലിന്യങ്ങള്‍, ഘനലോഹ അംശങ്ങള്‍ എന്നിവ പ്രാണശക്തിയെ
ക്ഷയിപ്പിക്കും. ക്ഷീണം, തളര്‍ച്ച, വേദന
എന്നിവ പ്രാണശക്തിയിലെ അശുദ്ധിയുടെയും ദുര്‍ബലതയുടെയും നേര്‍പ്രകടനങ്ങളാണ്.
പഞ്ചേന്ദ്രിയങ്ങള്‍ വഴി ദേഹത്തില്‍ എത്തിച്ചേരുന്ന വിഷയങ്ങളില്‍ അധികവും അഹന്താതത്വത്തിന്‍റെ
ബലങ്ങളാണ്. ഇവ ആദ്യം പ്രാണശക്തിയെ ഉണര്‍ത്തും. തുടര്‍ന്ന് തളര്‍ത്തും. നിജരോഗങ്ങള്‍ക്ക്
കാരണം അഹന്താദോഷങ്ങളാണ്. ബാല്യത്തിലെ ബുദ്ധിമാന്ദ്യം, സ്തംഭനവാതം, പേശീസ്തംഭനം
എന്നീ പ്രയാസങ്ങള്‍ക്ക് ആധാരം പ്രാണശക്തിയെ ബാധിച്ച ഉഷ്ണയിനം സോറ ദോഷമാണ്. ഇത്തരം ദോഷങ്ങളെ നിര്‍വീര്യമാക്കുന്നതിന് ചിലര്‍ ക്വയിന, വാതാരി, കാഞ്ഞിരം, തുജ,
കുരുമുളക്, സ്വര്‍ണ്ണം എന്നിവയെ അതിസൂക്ഷ്മ അളവില്‍ പ്രയോഗിച്ചുനോക്കിയിരുന്നു.
കാപ്പിയും ക്വയിനയും (Quinic acid) ഒരേ കുടുംബത്തിലെ
അംഗങ്ങളാണ്.
പ്രാണശക്തിയുടെ ബലമാണ് ആരോഗ്യം. പ്രാണശക്തി ക്ഷയിച്ചാല്‍ അഹന്താദോഷങ്ങൾ
കാര്യശരീരത്തെ മൊത്തത്തില്‍ ആക്രമിക്കും. കാര്യശരീരത്തിലെ ഊര്‍ജ്ജമണ്ഡലങ്ങള്‍
തമ്മിലുള്ള സൗമ്യത വേഗത്തില്‍ തകരാറിലാകും. അഹന്താദോഷങ്ങളും കാമമയകോശവും
തമ്മിലുള്ള ചേര്‍ച്ച തീവ്രമാകും. മനോമയകോശം, അന്നമയകോശം എന്നിവയില്‍
മാലിന്യങ്ങളുടെ തോത് വര്‍ദ്ധിക്കും. ഉറക്കത്തില്‍ ദുസ്വപ്നങ്ങള്‍ പതിവാകും. ബുദ്ധിമയകോശത്തിന്,
ആന്തരിക മനസ്സിന് ആത്മബോധകലകളെ തിരിച്ചറിയാനും വികസിപ്പിക്കാനുമുള്ള ശേഷി കുറയും. പ്രാണശക്തി
ദുര്‍ബലമായാല്‍, പ്രാണശക്തിക്ക് അഹന്താദോഷങ്ങളെ പ്രതിരോധിക്കാന്‍ സാദ്ധ്യമാകാതെ
വന്നാല്‍ രോഗപ്രയാസങ്ങള്‍ നിജങ്ങളാകും. ഇത്തരം ഘട്ടത്തില്‍ പ്രാണശക്തിയെ
മെച്ചപ്പെടുത്താന്‍ ഉതകുന്ന ആഹാരദ്രവ്യങ്ങളെ പ്രത്യേകം സ്വീകരിക്കണം. ആന്തരിക
മനസ്സ് ശുദ്ധിനേടി ആത്മബോധകലകളെ ഒനോന്നായി ആശ്രയിക്കണം. രോഗപ്രയാസങ്ങളില്‍
സമാനങ്ങളായ ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തി അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കണം.
മനുഷ്യന്‍റെ പൂര്‍വ്വികരായ സസ്യങ്ങളിലെ തമസ്സ് ഇനം ഘടകങ്ങളെയും സസ്യങ്ങളുടെ പൂര്‍വ്വികരായ
ഖനീജങ്ങളെയും സംസ്കരിച്ച് അതിസൂക്ഷ്മമാക്കിയാല്‍ പ്രാണശക്തിയെ
ഉത്തേജിപ്പിക്കാനാകും. തമസ്സ് ഇനം അംശങ്ങളെ സൂക്ഷ്മ അളവിലും സമാന ആശയത്തിലും രോഗാവസ്ഥയില്‍
പ്രയോജനപ്പെടുത്തിയാല്‍ പ്രാണശക്തി മുഖേനെ അഹന്താദോഷങ്ങളെ വേഗത്തില്‍ നിര്‍വീര്യമാക്കാനാകും.
രോഗലക്ഷണങ്ങളെ പ്രാണശക്തി മുഖേനെ പരിഹരിക്കാനാകും. കാര്യശരീരത്തിന്‍റെ ശുദ്ധി, സൗമ്യത എന്നിവ വഴി പ്രാണശക്തി മെച്ചപ്പെട്ടാല്‍
ആന്തരിക മനസ്സിന് ഭൗതികത കൈവന്ന ആത്മബോധകലകളുമായി സന്ധിക്കാനാകും. ഇതുമൂലവും
പ്രാണശക്തി വര്‍ദ്ധിക്കും.
വിഷബാധ, രോഗാണുക്കള്‍, പ്രതികൂലസാഹചര്യങ്ങള്‍ എന്നിവ മൂലം സാരാംഗ്നികളുടെ തോത് കുറഞ്ഞാല്‍
ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ തകരാറിലാകും. നാഡീമര്‍മ്മങ്ങളിലൂടെയും
അദൃശ്യചാലുകളിലൂടെയും ഉള്ള പ്രാണശക്തിയുടെ സഞ്ചാരം തടസ്സപ്പെടും. പ്രാണശക്തി അധികം
ക്ഷയിച്ചാൽ അകത്തെ ദുഷിച്ച വായു പുറത്തോട്ട് നീങ്ങുന്നത് തടസ്സപ്പെടും. ഇതുമൂലം
അകത്തോട്ട് കയറേണ്ട പ്രാണവായുവിന്‍റെ തോത് കുറയും. രാസപ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍,
പ്രാണശക്തി ഛിന്നഭിന്നമായാൽ ഭൗതിക ഊര്‍ജ്ജങ്ങളുടെ ഒഴുക്ക് ഇല്ലാതാകും.
സ്പന്ദനങ്ങള്‍ നിലയ്ക്കും. ആ നിലയ്ക്ക് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെയും
സാരാംഗ്നിപ്രവര്‍ത്തനങ്ങളെയും ക്രമീകരിച്ച് എല്ലായിപ്പോഴും കാര്യശരീരത്തില്‍
സൗമ്യത നിലനിര്‍ത്തിപ്പോരുന്ന, ആയുസ്സിന് കാരണക്കാരനായ പ്രാണശക്തിയെ സംരക്ഷിക്കുക
എന്ന കര്‍മ്മത്തിന് ഏറെ പ്രസക്തിയുണ്ട്. ഈ കാഴ്ചപ്പാടില്‍ ചിലര്‍ പ്രാണശക്തിയെ നേരിട്ട്
പോഷിപ്പിക്കുന്ന ആഹാരങ്ങളെപ്പറ്റിയും അതിന് ഉതകുന്ന പ്രകൃതിയിനം
ഔഷധങ്ങളെപ്പറ്റിയും അന്വേഷിച്ചു.
പ്രാണശക്തിയുടെ മുഖ്യ ആഹാരം വായുവാണ്. ശരീരത്തില്‍ പ്രാണവായു ആയ
ഓക്സിജന്‍റെ ആകെ തോതും ജലത്തിന്‍റെ തോതും (65%) ഏകദേശം സമാനമാണ്. ശരീരത്തില്‍
പ്രാണവായുവിന്‍റെ തോത് കുറഞ്ഞാല്‍, ശരീരത്തില്‍ നിന്ന് വായു കൂടുതലായി പുറത്തോട്ട്
വ്യാപിച്ചാൽ പ്രാണശക്തി ദുര്‍ബലമാകും. ശരീരത്തില്‍ ജലാംശം വളരെ കുറഞ്ഞാല്‍ ഓര്‍മ്മശേഷി
കുറയും. വായു, ജലം എന്നിവയെ യഥാക്രമം
പ്രാണശക്തി, മനസ്സ് എന്നിവയുടെ പോഷകമായി കണക്കാക്കിയപ്പോള്‍
ഇവയുടെ തോത് കൂടുതലുള്ള അന്നജയിനം ദ്രവ്യങ്ങളെ ചിലര്‍ മുഖ്യ ആഹാരമായി സ്വീകരിച്ചു.
ചിലര്‍ വാര്‍ദ്ധക്യത്തില്‍ കലോറി മൂല്യം കൂടിയ കൊഴുപ്പ് ഇനങ്ങളെയും ഉഷ്ണവീര്യം
കൂടിയ മാംസ്യങ്ങളെയും പ്രത്യേകമായി നിയന്ത്രിച്ചു. ഉപാപചയത്തില്‍ സാരാംഗ്നികളെ
അധികം ചിലവഴിപ്പിക്കാത്ത; മാലിന്യം, വിഷം എന്നിവയെ
ശരീരത്തില്‍ അധികം രൂപപ്പെടുത്താത്ത ആഹാരയിനങ്ങള്‍ക്ക് ചിലര്‍ മുന്‍ഗണന നല്‍കി.
കാര്യശരീരം ശുദ്ധമെങ്കില്‍ പ്രാണശക്തിക്ക് വേണ്ട ഊര്‍ജ്ജം ആഹാരത്തില്‍ നിന്ന്
കിട്ടാതെ വന്നാല്‍ ആത്മബോധകലകള്‍ സ്വയം ഉണര്‍ന്ന് ഭൗതികത നേടി പ്രാണശക്തിക്ക്
വേണ്ട ഊര്‍ജ്ജത്തെ അനുവദിക്കും. ഭൗതികവിഷയങ്ങളെയും സ്ഥൂലയിനം ആഹാരത്തെയും മാത്രം ആസ്പദമാക്കി
ജീവിക്കണമൊ അതോ ആത്മബോധകലകളെ കൂടി ആശ്രയമാക്കി ജീവിക്കണമൊ എന്നും ചിലർ ആലോചിച്ചു. ജ്ഞാനം, ഇച്ഛ, കര്‍മ്മം, ക്ഷമ, ആനന്ദം എന്നിവയാണ് മുഖ്യ
ആത്മബോധകലകള്‍.
ബലവും അയവും സുഖവും സ്വസ്ഥതയും സന്തോഷവും ഉള്‍പ്പെട്ടതാണ് ആരോഗ്യം.
ആരോഗ്യത്തിന്‍റെ അടിസ്ഥാനം ശുദ്ധി, ആഹാരം,
അദ്ധ്വാനം, വിശ്രമം എന്നിവയും കാര്യശരീരത്തിലെ സൗമ്യതയുമാണ്. പ്രാണശക്തിക്ക്
ക്ഷീണം ബാധിക്കുന്നതിനേക്കാൾ വേഗത്തിൽ സ്ഥൂലശരീരത്തിന് ക്ഷീണം ബാധിക്കും. സ്ഥൂലശരീരത്തെ
കൂടുതലായി സംരക്ഷിക്കണം. സ്ഥൂലശരീരത്തെ സൂക്ഷ്മമായി അറിയലും ആ നിലയില്‍
സംരക്ഷിക്കലും ഓരോരുത്തരുടെയും ധര്‍മ്മമാണ്. സപ്തധാതുക്കളെയും അതിന്‍റെ
ആഹാരങ്ങളെയും മനസ്സിനെയും അതിന്‍റെ വിഷയങ്ങളെയും അന്വേഷിച്ച് അറിയുന്നതോടൊപ്പം പ്രാണശക്തിയുടെ
ബലത്തെയും അതിന്‍റെ വകഭേദങ്ങളെയും ആഹാരസ്രോതസ്സുകളെയും അറിയണം. പ്രാണശക്തിയെ
ഇടയ്ക്കിടെ പ്രത്യേകം പോഷിപ്പിക്കണം. ഭൗതികത വന്ന ആത്മബോധകലകളുമായുള്ള സംബന്ധത്തെ
പ്രോത്സാഹിപ്പിക്കണം.
സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവയുടെ സംയോഗകാലമാണ് ആയുസ്സ്. ആഹാരം നിത്യവും കഴിക്കുന്നത് ഇവയുടെ
സംബന്ധത്തിലൂടെയും സൗമ്യതയിലൂടെയും ആരോഗ്യത്തെ അനുഭവിക്കാനും ആയുസ്സ് നിലനിര്‍ത്താനുമാണ്.
സ്ഥൂലശരീരം, പ്രാണശക്തി എന്നിവയെ ക്ഷയിപ്പിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ്
തിരസ്ക്കരിക്കണം. രോഗാവസ്ഥയിലും വാര്‍ദ്ധക്യത്തിലും പ്രാണശക്തിയെ
പോഷിപ്പിക്കുന്ന ഘടകങ്ങൾ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ് ഉപയോഗിക്കാനാകണം.
പ്രാണശക്തിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധര്‍മ്മമാണ്.
പരിണാമസ്വഭാവമുള്ള ഒരു ഊര്‍ജ്ജമാണ് പ്രാണശക്തി. പ്രാണശക്തിക്ക്
അനുഭവങ്ങളില്ല. അനുഭവങ്ങളുള്ളത് ബാഹ്യമനസ്സിനും ആത്മബോധകലകളോടൊപ്പം ചേരാനായ
ആന്തരിക മനസ്സിനുമാണ്. പ്രാണശക്തി ഒരു ഭൗതിക ഊര്‍ജ്ജമാണെങ്കില്‍ മനസ്സ് ഒരു ഊര്‍ജ്ജയിനം
പ്രതിഭാസമാണ്. ഊര്‍ജ്ജത്തെ നശിപ്പിക്കാന്‍ കഴിയുകയില്ല. വര്‍ദ്ധിപ്പിക്കാനും
കുറയ്ക്കാനും സാവധാനത്തിലാക്കാനുമാകും. ഊര്‍ജ്ജപരിണാമത്തെ ക്രമപ്പെടുത്താനാകും.
ദൃശ്യപ്രപഞ്ചം, കാലം എന്നിവ പരിണാമാത്മകമാണ്. സൂര്യനും
ഭൂമിയും ജീവജാലങ്ങളും ആത്മബോധത്തിന്‍റെ വസ്ത്രങ്ങളായ സപ്തധാതുക്കളും ഇന്ദ്രിയങ്ങളും
മനസ്സും അതിലെ ബുദ്ധിയും ഓര്‍മ്മയും നാഡീവ്യൂഹവും നാഡീവ്യൂഹയിതര സൂക്ഷ്മകോശങ്ങളും
ഭൗതികമായ എല്ലാ ശരീരഘടകങ്ങളും പരിണാമാത്മകമാണ്. അഹന്താദോഷങ്ങൾ, തമസ്സുയിനം ബുദ്ധി
എന്നിവ പരിണാമത്തെ വികലമാക്കും. സങ്കരപരിസ്ഥിതിയിലെ വിരുദ്ധതയും അതുമൂലമുള്ള
സംഘട്ടനങ്ങളും പരിണാമത്തെ വേഗത്തിലാക്കും. ആഹാരദ്രവ്യങ്ങള്‍, സപ്തധാതുക്കള്‍, ധാതുമലങ്ങള്‍, ഇന്ദ്രിയങ്ങള്‍, ബാഹ്യമനസ്സ് തുടങ്ങിയ അസ്ഥിരഘടകങ്ങളുടെ
ചേര്‍ച്ച വികൃതമായാൽ അഹന്താദോഷങ്ങള്‍ കൂടുതൽ പ്രബലമാകും. പരിണാമം വേഗത്തിലാകും.
പ്രാണശക്തി ദുര്‍ബലമാകും. അഹന്താദോഷങ്ങൾ കഠിനങ്ങളായാല്‍ അതിമോഹം, അതിഭയം, അസൂയ, അലസത, അന്ധവിശ്വാസം, ഉള്‍കണ്ഠ, നിരാശ,
സ്വാര്‍ത്ഥത, അഹംഭാവം, കോപം,
വിരോധം, പക, ദ്രോഹചിന്ത, വെറുപ്പ് തുടങ്ങിയ മനോമലങ്ങൾ വര്‍ദ്ധിക്കും. ഓര്‍മ്മ, യുക്തി, ബുദ്ധി, കരുണ എന്നിവ ഉള്‍പ്പെട്ട ആന്തരിക മനസ്സ് ക്ഷയിക്കും. സപ്തധാതുക്കൾ,
ഇന്ദ്രിയങ്ങള്‍ എന്നിവ ഉള്‍പ്പെട്ട സ്ഥൂലശരീരവും അകാലത്തില്‍ ക്ഷയിക്കും. ദുഃഖം,
വേദന, മുഷിപ്പ്, ക്ഷീണം,
ക്ലേശം എന്നിവ നിത്യവുമെന്നോണം അനുഭവിക്കേണ്ടിവരും. ആയുസ്സ് കുറയും.
ദൃശ്യപ്രപഞ്ചം, അതിലെ ഘടകങ്ങൾ, വായു, ജലം, ചുറ്റുമുള്ള സസ്യജാലങ്ങൾ; ശരീരത്തിന്‍റെ
അംശങ്ങൾ, ഇന്ദ്രിയങ്ങൾ, ബാഹ്യമനസ്സ് എന്നിവയെല്ലാം പ്രാണശക്തിയുടെ
അന്നമാണ്. ആന്തരിക മനസ്സും ആന്തരിക മനസ്സിനോട് ചേര്‍ന്ന ആത്മബോധകലാമൃതങ്ങളും
പ്രാണശക്തിയുടെ അന്നമാണ്. പ്രാണശക്തിയുടെ അന്നത്തെ ഈ രീതിയില്‍ സങ്കല്‍പ്പിക്കാനായാല്‍,
സംഘടിപ്പിക്കാനായാല്‍ പ്രാണശക്തിയ്ക്ക് പട്ടിണി അനുഭവിക്കേണ്ട അവസ്ഥ
ഇല്ലാതാകും. കുറഞ്ഞ തോതിലുള്ള പ്രാണവായു കൊണ്ട്, ജലം കൊണ്ട്, അന്നം കൊണ്ട്
പ്രാണശക്തിയെ നിലനില്‍ക്കാന്‍ ശീലിപ്പിക്കണം. കാര്യശരീരത്തില്‍ ശുദ്ധി, സൗമ്യത
എന്നിവയെ സംഘടിപ്പിക്കാനായാല്‍; ധര്‍മ്മം, കരുണ, മഹാബലി എന്നിവയെ
അനുഷ്ഠിക്കാനായാല്‍ ‘നിത്യപ്രാണന്‍’ എന്ന ആത്മബോധകലാമൃതങ്ങളെ കൂടെ കൂട്ടാനാകും.
നിത്യപ്രാണന്‍റെ സഹായത്തോടെ പൂര്‍ണ്ണായുസ്സ് അനുഭവിക്കാനാകും. വാര്‍ദ്ധക്യഅതിജീവനത്തിന്‍റെ
ലക്ഷ്യം പൂര്‍ണ്ണായുസ്സാണ്.
സൂര്യനും ഭൂമിക്കും ചരിത്രമുള്ളതുപോലെ, അഹന്താദോഷങ്ങള്‍ക്കും ആത്മബോധത്തിനും ചരിത്രമുള്ളതുപോലെ പ്രാണശക്തിക്കും ഒരു
ചരിത്രമുണ്ട്. പ്രാണശക്തിയുടെ അന്നത്തില്‍ മുഖ്യം പ്രാണവായുവാണെങ്കില്‍
പ്രാണവായുവിന്‍റെ ചരിത്രം പ്രാണശക്തിയുടെ കൂടി ചരിത്രമാണ്. പ്രാണശക്തിയുടെ അന്നം
ആത്മബോധകലകളാണെങ്കില്‍ ആത്മബോധകലാമൃതങ്ങളുടെ ചരിത്രം പ്രാണശക്തിയുടെ കൂടി
ചരിത്രമാണ്. രണ്ട് മനുഷ്യബീജങ്ങളുടെ സംബന്ധത്താല്‍ ഉത്ഭവിച്ച പ്രാണശക്തി വിഘടിച്ചാല്‍
കൂടെയുള്ള സ്ഥൂലശരീരത്തിന്‍റെ ചരിത്രം തീരും. സൂക്ഷ്മശരീരമായ വിജ്ഞാനമയകോശത്തില്‍
സൂക്ഷ്മായി നിലകൊണ്ടിരുന്ന മോഹങ്ങളുടെ ചരിത്രവും കര്‍മ്മങ്ങളുടെ ചരിത്രവും
ആനന്ദമയകോശത്തില്‍ നിലകൊള്ളുന്ന പുണ്യകര്‍മ്മഫലത്യാഗങ്ങളുടെ ചരിത്രവും
ആത്മബോധകലകളോടൊപ്പം, ആത്മബോധത്തോടൊപ്പം തുടരും. അഹന്താകാലവും അഹന്താദോഷങ്ങളും
അഹന്താതത്വത്തില്‍ തുടരും.
ജീവികളെ നട്ടെല്ല് ഇല്ലാത്തത്, നട്ടെല്ലുള്ളത് എന്നിങ്ങിനെ തരംതിരിക്കാറുണ്ട്. നട്ടെല്ലുള്ള ജീവികളിൽ പരിണാമം
സംഭവിച്ചപ്പോൾ നാഡീവ്യൂഹം വ്യവസ്ഥാപിതമാകുകയും ധൃവീകരണസ്വഭാവം വികാസം നേടുകയും
ചെയ്തു. മനുഷ്യപരിണാമത്തിന്‍റെ ആദിമഘട്ടത്തില്‍ പ്രാണശക്തി കൂടുതല്‍
കേന്ദ്രികരിച്ചിരുന്നത് സുഷുമുനയുടെ ഭാഗത്തായിരുന്നത്രേ. സുഷ്മുനയുടെ സമീപമുള്ള
പ്രാണശക്തിമര്‍മ്മങ്ങളെയും ചാലുകളെയും ഉത്തേജിപ്പിക്കാൻ ശ്വസനവ്യായാമം,
കഴുത്തുവ്യായാമം, കൈവ്യായാമം, ദേഹവ്യായാമം, നടത്തം, ഓട്ടം, നീന്തല്‍ എന്നിവ സഹായിക്കുമെന്ന് ചിലർ
നിരീക്ഷിച്ചു. സുഷുമുനയ്ക്ക് സമീപമുള്ള പ്രാണശക്തിയെ സ്തംഭിപ്പിക്കുന്ന ദോഷങ്ങളില്‍
മുഖ്യം ഉഷ്ണയിനം സോറ ദോഷമത്രേ. വാര്‍ദ്ധക്യത്തില്‍ സൈക്കൊസിസ്, ഉഷ്ണയിനം സോറ എന്നീ
ദോഷങ്ങളെ അമര്‍ച്ച ചെയ്യാനുതകുന്ന ഔഷധങ്ങളെ (കുരുമുളക്, വാതാരി, അര്‍ട്ടിമിസിയ അബ്സിന്തിയം, കുറുന്തോട്ടി, ത്യൂജ, സ്വര്‍ണ്ണം) കുറിച്ചും
അതിന്‍റെ പ്രയോഗങ്ങളെ കുറിച്ചും ആ രീതിയില്‍ പ്രാണശക്തിയെ വര്‍ദ്ധിപ്പിക്കുന്നതിനെ
കുറിച്ചും ചിലര്‍ പ്രത്യേകം അന്വേഷിച്ചു.
നൈസർഗികമായുള്ള മോഹമാണ് കാമം. ഭൂതകാലത്തിലെ ചലനം, കര്‍മ്മം എന്നിവയെ സംബന്ധിച്ച അറിവാണ് ഓര്‍മ്മ. കാമവും
മോഹവും ഓര്‍മ്മയും ചേര്‍ന്നതാണ് ചിത്തം. ചിത്തത്തെ പ്രവർത്തിപ്പിക്കുന്നത് പ്രാണശക്തിയാണ്.
കാമത്തെയും മോഹത്തെയും ഭൂതകാലഓര്‍മ്മകളിലെ വിഡ്ഢിത്വങ്ങളെയും നിയന്ത്രിച്ചാല്‍,
പാപഓര്‍മ്മകളെ പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ഇല്ലാതാക്കിയാല്‍ പ്രാണശക്തി മിച്ചമാകും.
ഹോര്‍മോണുകള്‍, സാരാംഗ്നികള്‍ എന്നിവ ഏകദേശം പ്രാണശക്തി സമാനങ്ങളാണ്. കര്‍മ്മം കൂടിയാലും
പ്രാണശക്തി കൂടിയാലും ഹോര്‍മോണ്‍ഗ്രന്ഥികളില്‍ നിന്നുള്ള സ്രവം കൂടും.
ഗ്രന്ഥികളുടെ വലുപ്പവും കൂടും. TSH, ACTH, CRH, ADH, Incretin എന്നിവ വര്‍ദ്ധിച്ചുനിലകൊള്ളുന്നതിനെ
ചില സന്ദര്‍ഭങ്ങളില്‍ പ്രാണശക്തിയുടെ സജീവതയായി കണക്കാക്കാനാകും. പ്രാണശക്തി
മെച്ചപ്പെട്ട ഘട്ടത്തില്‍ കൈയിലെ റേഡിയല്‍ ധമനിയില്‍ പള്‍സുവ്യാപ്തം പൂര്‍ണ്ണമെന്നോണം
അനുഭവപ്പെടും. പ്രാണശക്തി സജീവമായാല്‍ വാത, പിത്ത, കഫ
ബലങ്ങള്‍; സപ്തധാതുക്കള്‍ എന്നിവ തമ്മിലുള്ള സൗമ്യത മെച്ചപ്പെടും. അഹന്താദോഷങ്ങള്‍
നിഷ്ക്രിയമാകും.
ബാഹ്യമനസ്സില്‍ കാമം, മോഹം, ആസക്തി എന്നിവ വര്‍ദ്ധിച്ചാല്‍, പാപകര്‍മ്മങ്ങള്‍ കൂടിയാല്‍ ആന്തരിക
മനസ്സിന്‍റെ ശേഷി കുറയും. ഒപ്പം പ്രാണശക്തിയും കുറയും. ചാലുകള്‍, സ്രോതസ്സുകള്‍ എന്നിവയില്‍ മലിനഘടകങ്ങള്‍ വര്‍ദ്ധിച്ച് തടസ്സപ്പെട്ടാലും പോഷകസഞ്ചാരം,
ഊര്‍ജ്ജപ്രവാഹം എന്നിവ സ്തംഭിച്ചാലും ശരീരകര്‍മ്മങ്ങള്‍ വേഗത്തിലായാലും പ്രാണശക്തി
ദുര്‍ബലമാകും. പ്രാണശക്തി, ആന്തരിക മനസ്സ് എന്നിവ ക്ഷയിച്ചാല്‍ അഹന്താദോഷങ്ങള്‍
പ്രബലമാകും. പാപകര്‍മ്മങ്ങൾ വർദ്ധിക്കും. വിജ്ഞാനമയകോശം തടിക്കും. ആത്മബോധകലകള്‍
സങ്കോചിക്കും. ആന്തരിക മനസ്സില്‍ നിന്ന് ആത്മബോധകലകളിലോട്ടും ആത്മബോധത്തിലോട്ടും
ഉള്ള ദൂരം കൂടും.
പൂര്‍ണ്ണായുസ്സ് അനുഭവിക്കണമെങ്കില്‍ കാര്യശരീരത്തെ എല്ലായിപ്പോഴും
ശുദ്ധിയിലും സൗമ്യതയിലും സംരക്ഷിക്കണം. ഭൗതികമായ കാര്യശരീരം നിലനില്‍ക്കുന്നതിന്
ഭൗതികയിനം ആഹാരം വേണ്ടതുണ്ട്. ആഹാരദ്രവ്യങ്ങള്‍, അന്തരീക്ഷവായു, അന്തരീക്ഷത്തിലെ ഊര്‍ജ്ജങ്ങള്‍ എന്നിവ ദേഹത്തില്‍ എത്തി
സൂക്ഷ്മമാകുമ്പോള്‍ അത് പ്രാണശക്തിയുടെ ഭാഗമാകും. പ്രാണശക്തി മെച്ചപ്പെടും.
സമാനമായത് പരസ്പരം ചേരും. ചെറുത് സമാനമായ വലുതുമായി ചേര്‍ന്നാല്‍ വലുതിന്‍റെ
ഭാഗമാകും, എകവുമാകും. ഭൗതികങ്ങളായ ശുദ്ധ വായുവും ശുദ്ധ
ആഹാരങ്ങളും ഭൗതികമായ പ്രാണശക്തിയും സമാനങ്ങളായി ഭൗതികത കൈവന്ന ആത്മബോധകലകളുമായി
ചേരാൻ ഇടവന്നാൽ ആത്മബോധകലകള്‍ ലഘുവാകും. പ്രാണശക്തിയുടെ കൂടെ ജ്ഞാനശക്തി, ജീവശക്തി, കര്‍മ്മശക്തി തുടങ്ങിയ ആത്മബോധകലകള്‍ ചേര്‍ന്നാല്‍ പ്രാണബലം
ഇരട്ടിക്കും. പ്രാണശക്തിക്ക് ഹിതകരങ്ങളായ ആഹാരങ്ങളെപ്പറ്റിയും കഫ, പിത്ത, വാത ബലങ്ങള്‍ എന്നിവയ്ക്ക് ഓരോന്നിനും
ഹിതകരങ്ങളായ ആഹാരങ്ങളെപ്പറ്റിയും അറിയേണ്ടത് ഓരോരുത്തരുടെയും ധര്‍മ്മമാണ്.
സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ്,
അഹന്താദോഷങ്ങള്‍ എന്നിവ ഭൗതികങ്ങളാണ്. ദൃശ്യപ്രകൃതിയും ദൃശ്യപ്രകൃതിയിലെ
ഭൗതികവിഷയങ്ങളും ഊർജ്ജങ്ങളും അഹന്താതത്വത്തിന്‍റെതാണ്. ആ നിലയ്ക്ക് പ്രാണശക്തിയും
അഹന്താതത്വത്തിന്‍റെ ഒരു ഉല്‍പ്പന്നമാണ്. പുറമെ നിന്നുള്ള കമ്പനനിരക്ക് കൂടിയയിനം
ഊര്‍ജ്ജമാണ് ദേഹത്തില്‍ വ്യാപിക്കുന്നതെങ്കില്‍ പ്രാണശക്തി അതിനെ സ്വീകരിച്ചാല്‍
പ്രാണശക്തിയുടെ കമ്പനനിരക്കും കൂടും. പ്രാണശക്തി ക്ഷയിക്കും. ശരീരത്തില്‍ നിന്ന് പുറത്തുപോകുന്ന
വായുവിലും ദ്രാവകങ്ങളിലും പ്രാണശക്തിയുടെ അംശമുണ്ട്. നിശ്വാസവായു, മൂത്രം, വിയര്‍പ്പ് എന്നീ രൂപേണയും കാന്തികവൈദ്യുത ഊര്‍ജ്ജങ്ങള്‍ എന്നീ രൂപേണയും
മറ്റും പുറത്തോട്ട് നീങ്ങുന്ന പ്രാണശക്തി അംശങ്ങളുടെ കമ്പനനിരക്ക് കൂടിയാല്‍
പ്രാണശക്തിയുടെ തോത് കുറയും. ഹൃദയനിരക്ക് കൂടുന്ന വേളയില്‍ രക്തസമ്മര്‍ദ്ദത്തിന്‍റെ
തോത് കുറഞ്ഞുകാണുന്നത് സാധാരണമാണ്. പ്രാണശക്തി വിഘടിക്കാതെയും ക്ഷയിക്കാതെയും
നഷ്ടപ്പെടാതെയും നോക്കേണ്ടത് വ്യക്തിയുടെ ധര്‍മ്മമാണ്.
സ്ഥൂലശരീരം, മനസ്സ് എന്നിവയെ ആരോഗ്യാവസ്ഥയില്‍ നിലനിര്‍ത്താനായാല്‍
പ്രാണശക്തിയും ആരോഗ്യത്തോടെ നിലകൊള്ളും. മനസ്സ്, പ്രാണശക്തി എന്നിവ തമ്മിലുള്ള
ബന്ധം വളരെ നേര്‍ത്തതാണ്. മനസ്സും കമ്പനസ്വഭാവമുള്ള ഒരു ഊര്‍ജ്ജമാണ്. ബാഹ്യമനസ്സിൽ
ആഗ്രഹങ്ങള്‍, സങ്കല്‍പ്പങ്ങള്‍ എന്നിവ കൂടിയാൽ ആന്തരിക മനസ്സ് കുറയും. ആന്തരിക
മനസ്സ് (യാങ്ങ്) കുറഞ്ഞാല്‍ ആനുപാതികമെന്നോണം പ്രാണശക്തി (യിന്‍) യുടെ പ്രഭാവം കുറയും.
ആന്തരിക ബുദ്ധിമനസ്സിൽ (യാങ്ങ്) മനനം കൂടിയാൽ പ്രാണശക്തിയുടെ (യിന്‍) പ്രഭാവവും സ്ഥൂലശരീരത്തിന്‍റെ
(യിന്‍) ശേഷിയും കൂടും. കാമമനസ്സും സ്ഥൂലശരീരവും ഒപ്പം വര്‍ദ്ധിച്ചാല്‍ പ്രാണശക്തി
കുറയും. കാമമനസ്സ്, സ്ഥൂലശരീരം എന്നിവയെ ലഘുവാക്കുന്നതാണ്, ആത്മബോധകലകളെ വികസിപ്പിക്കുന്നതാണ് അമൃതബോധം.
ആന്തരിക മനസ്സിനെ ഉണര്‍ത്തുന്ന ദ്രവ്യങ്ങള്‍ സൂക്ഷ്മ അളവില്‍ (ഉലുവ, കൂണ്‍;
എരിവ്, കൈപ്പ് ഇനം ഔഷധദ്രവ്യങ്ങള്‍; ക്വയിന, സര്‍പ്പഗന്ധി, കാഞ്ഞിരം, ത്യൂജ; അര്‍ട്ടിമിസിയ,
പുതീന, കാവ കാവ, കാപ്പി, പുകയില,
ലൊബെലിയ) പ്രാണശക്തിയെയും ഉണര്‍ത്തും. ആന്തരിക മനസ്സിനെ തളര്‍ത്തുന്നയിനം
ദ്രവ്യങ്ങള്‍ സ്ഥൂല അളവില്‍ (കുറാശാണി, ബെലഡോണ, ഉമ്മം) പ്രാണശക്തിയെ തളര്‍ത്തും.
ബാഹ്യമനസ്സിനെ ഉണര്‍ത്തുന്ന കാപ്പി, പുകയില, ലോബെലിയ എന്നിവ
സ്ഥൂല അളവില്‍ പ്രാണശക്തിയെ തളര്‍ത്തും. ബാഹ്യമനസ്സിനെ തളര്‍ത്തുന്നയിനം
ദ്രവ്യങ്ങള്‍ (ക്വയിന, കാഞ്ഞിരം,
വെറാട്രം ആല്‍ബം, വിസ്കം ആല്‍ബം, സര്‍പ്പഗന്ധി)
സൂക്ഷ്മ അളവില്‍ പ്രാണശക്തിയെ ഉണര്‍ത്തും. പ്രാണശക്തിയെ നേരിട്ട് ക്ഷയിപ്പിക്കുന്ന
വിഷയിനം ഔഷധങ്ങള്‍ (ആര്‍സെനിക്, അതിവിടയം, കൊണിയം
മാകുലേറ്റം, കാഞ്ഞിരം, സിക്കോണ, റുക്സ് ടോക്സ്, പച്ചകര്‍പ്പൂരം, കാപ്പി, പുകയില, ലൊബെലിയ ഇന്‍ഫ്ലെറ്റ, ആവണക്ക്, കുറുന്തോട്ടി, ക്വാസിയ, സാല്‍വിയ, അര്‍ട്ടിമിസിയ അബ്സിന്തിയം, ത്യൂജ) സൂക്ഷ്മ അളവില്‍ പ്രാണശക്തിയെ ചൈതന്യവത്താക്കും എന്നത് തഥര്‍ത്ഥകാരിയാണ്.
നാഡീകോശങ്ങളോടും കണ്ണ്, മൂക്ക്, വായ എന്നിവയിലെ ചര്‍മ്മത്തോടും
പരോട്ടിഡ്‌ഗ്രന്ഥി, ത്വക്ക് എന്നിവ (Ectoderm) യോടും പ്രാണശക്തി വളരെ ചേര്‍ന്നാണ് നിലകൊള്ളുന്നത്. ചലനസ്വഭാവം
പ്രകടിപ്പിക്കുന്ന ഭാഗങ്ങളിലെല്ലാം പ്രാണശക്തിയുടെ തോത് കൂടും. ത്വക്കില്‍ ഏകദേശം
50 ലക്ഷത്തോളം നാഡീതലപ്പുകളുണ്ട്. നാക്ക്, അന്നപഥചര്‍മ്മം
എന്നിവയില്‍ യഥാക്രമം ഏകദേശം 10 ലക്ഷം, 1000 ലക്ഷം എണ്ണം നാഡീതലപ്പുകളുമുണ്ട്.
കണ്ണ്, നാക്ക്, അന്നപഥം എന്നിവയിലെ ചര്‍മ്മത്തിലൂടെയും ത്വക്കിലൂടെയും
പ്രാണശക്തിയെ ഉത്തേജിപ്പിക്കാനാകും. ആഹാരം, പ്രാണശക്തി
എന്നിവ വിപുലമെന്നോണം സന്ധിക്കുന്ന ഭാഗമാണ് അന്നപഥചര്‍മ്മം. ചലനം കൂടുതലുള്ള
ഭാഗങ്ങളില്‍ രക്തം, പ്രാണശക്തി, ആത്മബോധകലകള്‍ എന്നിവ
കൂടുതലായി സന്ധിക്കും. ഹൃദയവും നാക്കും കണ്ണും കര്‍ണ്ണവും മൂക്കും കൈവിരലുകളും ഈ
ഗണത്തില്‍ ഉള്‍പ്പെടും. സ്വാന്തനമന്ത്രങ്ങളിലൂടെയും സ്പര്‍ശനത്തിലൂടെയും
പ്രാണശക്തിയെ ബലപ്പെടുത്താനാകും. ഉള്ളംകയ്യില്‍ ഏകദേശം 17000 വീതം
നാഡീതലപ്പുകളുണ്ട്. കര്‍ണ്ണത്തിന്‍റെ ആന്തര്‍ഭാഗത്ത് ഏകദേശം 30000 വീതം
നാഡീതലപ്പുകളുണ്ട്. പ്രാണശക്തി സജീവാവസ്ഥയിലാണ് നിലകൊള്ളുന്നതെങ്കില്‍ വിരലുകളുടെ
ചലനശേഷികള്‍ സുഗമമാകും. പെരുവിരല്‍ മുദ്രകള്‍, മുദ്രവിപരീതചലനങ്ങള്‍ങ്ങള്‍ എന്നിവയെ അവലംബിച്ച് വിരലുകളെ പ്രവര്‍ത്തിപ്പിച്ചും
പ്രാണശക്തീപ്രവാഹത്തെ മെച്ചപ്പെടുത്താനാകും.
**